Aksharathalukal

ശിഷ്ടകാലം ഇഷ്ടകാലം.25

യാത്രയിൽ ഉടനീളം അവളെ പല കാര്യങ്ങളും അലട്ടി എങ്കിലും എല്ലാ ഓർമ്മകളുടെയും ഒടുവിൽ അവളു ചെന്ന് നിന്നത് ഹരിയിൽ തന്നെ ആയിരുന്നു .. അവള് പ്രതീക്ഷിച്ചിരുന്നു യാത്ര പറയുമ്പോൾ ഉള്ള ഒരു ചേർത്ത് പിടിക്കൽ... പ്രതീക്ഷിച്ചു എന്ന് പറയുന്നതിലും നല്ലത് അവള് ആഗ്രഹിച്ചു എന്ന് പറയുന്നത് ആണ്. ഹരിയെട്ടൻ മനസ്സ് കൊണ്ടും എന്നിൽ നിന്നും അകന്നു എന്നല്ലേ അതിൻ്റെ അർഥം.... ആയിരിക്കാം.... പക്ഷേ എനിക്ക് ഇപ്പോഴും മനസ്സിലാക്കാത്തത് ഒന്ന് ചേർത്ത് പിടിക്കുന്നതിനു അത്ര അടുപ്പം ഒക്കെ വേണോ... ബി ബ്ലോക്കിലെ ഹസീനയെ കാണുമ്പോൾ എല്ലാം ചേർത്ത് പിടിക്കാറുണ്ടല്ലോ... അവരു തമ്മിൽ വലിയ അടുപ്പവും ഇല്ലല്ലോ... അതോ ഇനി ഉണ്ടോ... ഹെയ് കാണില്ല. അങ്ങനെ പലതും ഓർത്തു മിഷേൽ ചിലപ്പോൾ ചിരിച്ചു ചിലപ്പോൾ വിഷമത്തോടെ ഇരുന്നു.

എൻ്റെ കർത്താവേ എനിക്ക് വട്ട് പിടിച്ചോ? എന്തിനാ ഞാൻ ഈ ആവശ്യം ഇല്ലാത്തത് ഒക്കെ ആലോചിച്ചു കൂട്ടുന്നത്. ഞാൻ നേരിട്ട് പറഞ്ഞത് ആണല്ലോ ഇനി എന്നെ പ്രതീക്ഷിച്ചിരിക്കണ്ട എന്ന്....

എയർപോർട്ടിൽ അവളെ വിളിക്കാൻ ജറിനും മാത്യുചായനും  ഉണ്ടായിരുന്നു... 

അവൾക്ക് എങ്ങനെ ഉണ്ട് ജറിനെ...?

കണ്ടോ?? മമ്മി കണ്ടപ്പോൾ ആദ്യം ചോദിക്കുന്നത് മോളെ കുറിച്ച് ആണ്... എനിക്ക് ഒരു വിലയും ഇല്ലെ..

അയ്യോ ഡാ... എൻ്റെ മനസ്സിൽ നിനക്ക് തന്നെ ആണ് വില... പിന്നെ അവള് വയ്യാതിരിക്ക അല്ലേ.... അതാണ്...

ഞാൻ ഒന്ന് തമാശിച്ചത് അല്ലേ... അവൾക്ക് കുഴപ്പം ഒന്നും ഇല്ല മമ്മി....   അവളും ഞങ്ങളുടെ കൂടെ വരാം എന്ന് പറഞ്ഞു എങ്കിലും മമ്മ രണ്ടു വഴക്ക് പറഞ്ഞപ്പോൾ ഒതുങ്ങി... 

അത് കേട്ട് മിഷേലിൻെറ  മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു...  വീട്ടിലേക്ക് ഉള്ള വഴിയിൽ വച്ചുതന്നെ അവള് ലിസിയെ വിളിച്ച് എത്തിയ കാര്യം പറഞ്ഞു ... 

ലിസി എല്ലാവരോടും പറഞ്ഞേരെ.... ഞാൻ പ്രത്യേകം  ആർക്കും വിളിക്കുന്നില്ല.

ഞാൻ പറയാമെടി.... ശരി നി വച്ചോ....

ഫോൺ കട്ട് ചെയ്ത മിഷേൽ ഒരു നിമിഷം ഹരിക്ക് മെസ്സേജ് അയക്കാൻ എടുത്ത്.... എങ്കിലും പിന്നീട് വേണ്ട എന്ന് തീരുമാനിച്ചു .

അപ്പൻ്റെ അടുത്ത് ചെന്ന അവളെ കണ്ട് പാവം കണ്ണു നിറച്ച് ആണ് അവളെ നോക്കിയത്.  
അപ്പൻ എന്തിനാ വെറുതെ കരയുന്നത് ... ഞാൻ ഉണ്ടല്ലോ ഇനി ഇവിടെ  ആറു മാസം.

അതാ... നീയും കൂടി ഉള്ളപ്പോ കണ്ണടക്കണം എന്നാണ് എൻ്റെ ആഗ്രഹം... ആർക്കും വേണ്ടി എന്നെ പിന്നെ ഐസുപെട്ടിയിൽ കാത്തു വക്കണ്ടല്ലോ....

എൻ്റെ അപ്പാ അതിന് ഒക്കെ ഇനി കുറേ സമയം ഉണ്ട്.... നമുക്ക് അടിച്ചു പൊളിക്കണ്ടെ... അതും പറഞ്ഞു അപ്പൻ്റെ കവിളിൽ ഒരു ഉമ്മയും കൊടുത്തു അവള് അകത്തേക്ക് പോയി .. രാത്രി കിടക്കും മുൻപ് മിഷേൽ കാവൽക്കാരന് മെസ്സേജ് അയച്ചു ..

"എൻ്റെ സ്വന്തം മണ്ണിൽ എത്തി... ദൈവത്തിൻ്റെ സ്വന്തം നാട് ആണോ എന്ന് എനിക്കറിയില്ല പക്ഷേ എൻ്റെ സ്വന്തം ആണ്... ഈ കാറ്റ് , ഇവിടുത്തെ മണം എല്ലാം മനസിലെ എല്ലാ വിഷയങ്ങളും കഴുകി കളയാൻ ഉതകും.... "

അവളുടെ മെസ്സേജ് കണ്ട ഹരിയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു....  ഹും... എന്നിട്ടും ഹരിയെട്ടന് ഒരു മെസ്സേജ് ഇടാൻ....  എത്തി എന്നെങ്കിലും.... വേണ്ട... നോക്കട്ടെ നീ എവിടെ വരെ പോകും എന്ന് .. പിന്നെ അവനും മറുപടി എഴുതി...

"അവിടുത്തെ ഇളം കാറ്റ് ദുഃഖങ്ങൾ പറത്തി കൊണ്ട് പോകട്ടെ... പ്രണയത്തിന്  വീണ്ടും ജീവൻ നൽകട്ടെ ... അതോ അത് കെട്ടടങ്ങിയോ"

"പ്രണയം കെട്ടടങ്ങില്ല... അത് കനലായി  എൻ്റെ ഉള്ളിൽ കിടക്കും... "

"എങ്കിൽ ഞാൻ പുള്ളിയോട് പറയാം വന്നു ഊതി കത്തിക്കാൻ..."

"അയ്യയ്യോ!! വേണ്ട... ഒരുവിധം ഒതുക്കിയത് ആണ്... "

"എങ്കിൽ വേണ്ട... പക്ഷേ ഒന്നോർത്തു വച്ചോ... കനൽ ആണ് ചെറിയ ഒരു കാറ്റ് മതി... എപ്പൊ വേണേലും കത്താം... ."

"ഞാൻ കാറ്റടിക്കാതെ നോക്കാം അല്ലങ്കിൽ  പിന്നെ ഞാൻ എന്നാ ഒരു കുപ്പി വെള്ളവും ആയി നടക്കാം.... "

അങ്ങനെ പലതും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു കാവൽക്കാരൻ അവൻ്റെ ചേമ്പിലയും  ആയി ഉള്ള സൗഹൃദം തുടർന്ന്....

പിന്നെ ഉള്ള ദിവസങ്ങൾ എല്ലാവരും ബിസി ആയിരുന്നു.... മിലിയേ കൂട്ടി കൊണ്ട് വരുന്ന ചടങ്ങുകളും ഒക്കെ ആയി ..  മിലി  അപ്പൻ്റെ വീട്ടിൽ വന്നതിനു ശേഷം മിഷേൽ ബിസി ആയിരുന്നു ... എപ്പോഴും അവളുടെ കൂടെ തന്നെ ആയിരുന്നു...  ഇതിനിടക്ക് ആകെ ഒന്നോ രണ്ടോ മെസ്സേജ്കൾ മാത്രം ആണ് ഹരിയും മിഷേലും പരസ്പരം അയച്ചത്.  അതും ഫോർമൽ ആയ മെസ്സേജുകൾ... അവൻ അയച്ചത് മിലിയുടെ കാര്യം ചോദിച്ചു മാത്രം ആയിരുന്നു.... എങ്കിലും രണ്ടുപേരും ഒരിക്കലും പരസ്പരം സംസാരിച്ചില്ല....

അങ്ങനെ ദിവസങ്ങൾ മാസങ്ങൾക്ക് വഴിമാറി... ഓണത്തിൻ്റെ അടുത്ത ദിവസം ആണ് മിലിക്ക്  ഡേറ്റ് പറഞ്ഞിരിക്കുന്നത് ... ഇപ്പൊ പാവം പെണ്ണ് കാലിലും മുഖത്തും ഒക്കെ നീര് വന്നു വല്ലാത്ത അവസ്ഥയിൽ ആയി...  കുറച്ച് ദിവസം ജെറിൻ ഉണ്ടായിരുന്നു അപ്പൻ്റെ വീട്ടിൽ... ഇപ്പൊ അവനും പോയത് കൊണ്ട് പകലും രാത്രിയും എല്ലാം അമ്മയും മോളും ഒന്നിച്ചാണ്..

മമ്മി.... പണ്ടും മമ്മിക്ക് എന്നോട് ഇതുപോലെ സ്നേഹം ഉണ്ടായിരുന്നോ?

അതെന്താ ഡീ അങ്ങനെ ഒരു ചോദ്യം....എനിക്ക് എന്നും സ്നേഹിക്കാൻ നീ മാത്രം അല്ലേ ഉള്ളൂ... ങ!!! കുഞ്ഞ് ഒന്ന് വന്നോട്ടെ പിന്നെ എനിക്ക് അതിനോട് ആകും സ്നേഹം.

ഓ!! പിന്നെ..... അങ്ങനെ ഒന്നും പറഞ്ഞു മമ്മി പേഡിപ്പിക്കാൻ  നോക്കണ്ട...

മമ്മി ഇപ്പോഴും ഹരി അങ്കിളിൻ്റെ കൂടെ....

ഇല്ല .. ഹരിയെട്ടൻ വേറെ വിവാഹം നോക്കുക ആണ്

അത് നന്നായി....

നിനക്ക് നല്ല പേടി ഉണ്ടായിരുന്നു അല്ലേ മിലി?

ഹും... എനിക്ക് ഇഷ്ടം അല്ല എൻ്റെ പപ്പ മാത്രം സ്നേഹിച്ചാൽ മതി എൻ്റെ മമ്മിയെ .. 

മിഷേൽ അതുകേട്ട് ഒന്ന് ചിരിച്ചു...

അന്നു രാത്രി ഉറങ്ങുന്നതിന് മുൻപ് കുറേ നേരം മിഷേൽ അവളു പറഞ്ഞത് ഓർത്തു കിടന്നു...

അപ്പോഴാണ് കാവൽക്കാരൻ മെസ്സേജ് അയച്ചതും..

"ഹലോ ഇലപെണ്ണെ... മറന്നോ??'

"ഇല്ലല്ലോ കാവലെ .. നിങ്ങളെ ഒക്കെ മറന്നാൽ പിന്നെ എന്ത് ജീവിതം ."

"എന്നിട്ട് ആണോ പ്രണയം മറന്നത്"

"അങ്ങനെ ആരു പറഞ്ഞു? ഞാൻ മറന്നില്ല ഡോ...  എന്നെ മറക്കാൻ എൻ്റെ പ്രണയ ത്തോട് പറഞ്ഞു..."

"അപ്പോ തനിക്ക് വേണ്ടെ അ പ്രണയം....."

"വേണ്ട... അതില്ലാതെ ജീവിക്കണം... ദൂരേ നിന്ന് എൻ്റെ പ്രണയത്തെ കണ്ട് സന്തോഷം ആകണം."

"അപ്പോ അദ്ദേഹവും അങ്ങനെ ചിന്തിച്ചാലോ..."

"ഇല്ല കാവലേ... അദ്ദേഹം എന്നേ മുന്നോട്ട് പോയി .. പുതിയ കൂട്ട് അന്വേഷിച്ചു തുടങ്ങി.."

"അതെയോ... ആര് പറഞ്ഞു? അയാള് തന്നെ  ആണോ പറഞ്ഞത്??"

"ഹെയ്  അല്ല.. അതിന് എന്നോട് ഒന്ന് മിണ്ടാൻ പോലും വരില്ലല്ലോ... അതൊക്കെ ഞാൻ അറിഞ്ഞത് ആണ്"

"വിഷമം ഉണ്ടോ???"

"ഉണ്ട്.... കാരണം ഞാനും ആയി നല്ല ഒരു സൗഹൃദം ആയിരുന്നു അത് ഇങ്ങനെ ഒറ്റ അടിക്കു മുറിച്ചു കളയും എന്ന് പ്രതീക്ഷിച്ചില്ല... വിഷമം കാണും. അല്ലങ്കിൽ പിന്നെ ഇനി ഉള്ള ജീവിതത്തിൽ ഇങ്ങനെ ഒരു കരടു വേണ്ട എന്ന് വിചാരിച്ചു കാണും...  നഷ്ടം എനിക്ക് മാത്രം ആണ് . പക്ഷേ  അതിൽ കൂടുതൽ സന്തോഷം ആണ്. അവസാന നാളുകളിൽ ഒരു കൂട്ട് ഉണ്ടാകുമല്ലോ  എൻ്റെ ദേഷ്യക്കാരന്..."

"ഇല കൊച്ചെ തനിക്കും  ഒരു കൂട്ട്  വേണം എങ്കിൽ അങ്ങനെ ചിന്തിക്കാമല്ലോ... "

അപ്പോഴാണ് മിലി വന്നു ചോദിച്ചത്... മമ്മിക്ക് ഉറക്കം ഒന്നും ഇല്ലെ... അതോ വീണ്ടും ഒരു കൂട്ട് വേണം എന്ന് തോന്നി തുടങ്ങിയോ?

ഹും... കൂട്ട്... നീ അതൊക്കെ കളഞ്ഞ് ഉറങ്ങാൻ നോക്ക് മിലി..

മിലി ഉറങ്ങി കഴിഞ്ഞൂം കുറേ നേരം മിഷേൽ ഉറങ്ങിയില്ല.... എന്തോ ഒരു അസ്വസ്ഥത പോലെ... പിന്നെ എന്തും വരട്ടെ എന്ന് വിചാരിച്ചു ഹരിയുടെ ഫോണിൽ വിളിച്ച്...

ഹലോ.... ഹരിയെട്ട...

മിഷേൽ... എന്താ ഡോ... എന്ത് പറ്റി എന്താണ് ഈ നേരം..?

ഒന്നും ഇല്ല... വെറുതെ.. ഉറക്കം വന്നില്ല... അങ്ങനെ വെറുതെ ഒന്ന് വിളിച്ചത് ആണ്.  എന്തുണ്ട് ഹരിയെട്ട വിശേഷം... വിവാഹ ആലോചന ഒക്കെ ശരി ആയി അല്ലേ?

ആര് പറഞ്ഞു?

അത് ലിസി... 

അങ്ങനെ ഒന്നും ശരി ആയില്ല.... ആലോചന ഉണ്ട്...

ഹും....

തനിക്ക് എന്താ വിശേഷം... മിലി എന്ത് പറയുന്നു.... 

സുഖം ആണ്... ഓണത്തിന് പോയി അഡ്മിറ്റ് ആകണം... 

ഹും... ഞാൻ ഓണത്തിന് നാട്ടിൽ വരുന്നുണ്ട്... 

അതെയോ...

ഹും... മൂത്ത പെങ്ങളുടെ മകളുടെ വിവാഹം തിരുവോണത്തിന് ആണ്. നിങ്ങളുടെ നാട്ടിൽ ആണ് വിവാഹം... 

അതെയോ...  എത്ര നാളുണ്ട് നാട്ടിൽ... 

അധികം ഇല്ല രണ്ടു ദിവസം...

ഇവിടേക്ക് വരുമോ ഹരിയെട്ടൻ??

ഇല്ല മിഷേൽ... സമയം കാണില്ല.... ഒന്ന് രണ്ടു മറ്റു പരിപാടികളും ഉണ്ട്..

ഹും... സാരമില്ല ... ഞാൻ വെറുതെ ചോദിച്ചത് ആണ്... 

ശരി മിഷേൽ... എന്നാ...

ഓക്കേ ഹരിയെട്ട  വല്ലപ്പോഴും വിളിച്ചൂടെ....?

സമയം  കിട്ടാറില്ല ഡോ... നോക്കട്ടെ ....
ബൈ

ബൈ...

ഫോൺ വച്ച ഹരിയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു... പാവം പെണ്ണ്... സാരമില്ല... കുറച്ചൊക്കെ ആവശ്യം ആണ് അല്ലങ്കിൽ നീ നന്നാവില്ല... ഒരു കുടുംബ സ്നേഹി....  അതിന് ആണല്ലോ എന്നെ തള്ളി പറഞ്ഞത്...  അവളും ഒന്നറിയട്ടേ കുടുംബം സ്വന്തം കാര്യം ആണ് നോക്കുന്നത് എന്ന്.... നീ എനിക്ക് ഉള്ളത് ആണ്... അല്ലാതെ എവിടെ പോകാൻ .... നിനക്ക് നിന്നെ വിശ്വാസം ഇല്ല മിഷൂ... പക്ഷേ നിൻ്റെ ഹരിയെട്ടന്  നിന്നെ വിശ്വാസം ഉണ്ട്. 

ഇതേ സമയം മിഷേൽ ഓർക്കുക ആയിരുന്നു ഹരിയുടെ ശബ്ദത്തിൽ ഒരു വിഷമം ഉണ്ടായിരുന്നു.... ഇവിടെ വരെ വന്നിട്ട്... എന്നെ ഒന്ന് കാണാൻ പോലും... ഇത്ര മാത്രം വെറുത്തു പോയോ?? അതോ ഇനിയും കൂട്ട് കൂടിയിട്ട് പ്രയോജനം ഇല്ല എന്ന് അറിഞ്ഞത് കൊണ്ട് ആണോ.... ഹേയ്!! ഇല്ല അങ്ങനെ ഉള്ള മനുഷ്യൻ അല്ല അദ്ദേഹം .. പക്ഷേ എങ്ങനെ കഴിയുന്നു ഹരിയേട്ട... എന്നെ ഇങ്ങനെ മാറ്റി നിർത്താൻ?? അതിന് ... അതിന് ഞാൻ അല്ലേ മാറ്റി നിർത്തിയത്.... 

അന്ന് ഒരു ദിവസം ഉച്ച ഊണും കഴിഞ്ഞ് ഇരുന്നപ്പോൾ ആണ്   ലിസിയുടെ  ഫോൺ വന്നത്...    മിഷേൽ ഫോണും പിടിച്ച് പറമ്പിലേക്ക് നടന്നു.... 

എന്താ ഡീ.... നിനക്ക് സുഖം ഇല്ലെ... 

ഒന്നുമില്ല ലിസി... നീ പറ എന്താ വിശേഷം 

ഡീ നീ ഹരിയെട്ടനെ വിളിച്ചോ?? പുള്ളി നാട്ടിൽ വരുന്നുണ്ട്... 

ഹും... ഞാൻ വിളിച്ചിരുന്നു.... എന്നോട് പറഞ്ഞു പെങ്ങളുടെ മകളുടെ വിവാഹത്തിന് ആണ് വരുന്നത് എന്ന്...

അങ്ങനെ ആണോ പറഞ്ഞത്... ? അതൊന്നും അല്ല ഡീ... അല്ലങ്കിൽ തന്നെ പുള്ളി ഉപേക്ഷിച്ചത് അല്ലേ കുടുംബത്തെ... പിന്നെ വിവാഹം ഉണ്ട് കേട്ടോ ...   നിന്നോട് പറയാൻ ഉള്ള മടി കൊണ്ട് ആണ്... പുള്ളിക്ക് ഒരു ബന്ധം  ഒരുവിധം ശരി ആയി... അവരെ കാണാൻ വരിക ആണ്... വീഡിയോ കോളിൽ കണ്ട് ഇഷ്ടപ്പെട്ടു....

ആണോ? അത് ഒന്നും പറഞ്ഞില്ല... പോട്ടെ ... സാരമില്ല.... ..

നീ മാത്രം ഇങ്ങനെ ഒറ്റക്ക് ജീവിക്ക്...

നിങ്ങളൊക്കെ ഇല്ലെ ഡീ എനിക്ക് കൂട്ട്... 

ഓ പിന്നെ... ഇവിടുത്തെ ജോലി കഴിഞ്ഞാൽ വല്ലപ്പോഴും നമ്മൾ തമ്മിൽ ഒന്ന് കണ്ടാൽ ആയി... അല്ലാതെ നിന്നെ കൂടി കെട്ടി കൂടെ കൂട്ടാൻ ഒന്നും എൻ്റെ ടോമിച്ചൻ സമ്മതിക്കില്ല...

ഛെ!!! പോ പെണ്ണെ.... വേണം ലിസി ഒരു കൂട്ട്... ഇപ്പൊ ചെറുതായി ഭയം  തോന്നി തുടങ്ങി എനിക്ക്...  അപ്പൻ്റെ കാലം കൂടി കഴിഞ്ഞാൽ... പിന്നെ എല്ലാവരും അവരവരുടെ ജീവിതത്തിൽ ബിസി ആണ്... ഇപ്പൊ തന്നെ എന്നെ ഒന്ന് സമാധാനത്തോടെ ഇരുന്നു കേൾക്കാൻ അപ്പന് മാത്രം ആണ് സമയം... ആരെയും ഞാൻ കുറ്റം പറയുക അല്ല ലിസി.... എല്ലാവരും അവരവരുടെ ജീവിതത്തിൽ ബിസി ആണ്... ചിലപ്പോൾ ജോർജിച്ചായൻ ഉണ്ടായിരുന്നു എങ്കിൽ ഞാനും ഇങ്ങന തന്നെ ആയിരുന്നു കാണും... ഹും... നോക്കട്ടെ...

ദേ ഞാനൊരു കാര്യം പറയാം കൂട്ട് വേണം എന്ന് ഉറപ്പാകുമ്പഴേക്കും ഹരിയെട്ടൻ കൈ വിട്ടു പോയി കഴിഞ്ഞ് കാണും...

അത്... അത് അല്ലേലും നടക്കില്ല ലിസി... അങ്ങനെ ഒരു ഇഷ്ടം എൻ്റെ മനസ്സിൽ മാത്രം തീരാൻ ഉള്ളത് ആയിരുന്നു. 

നീ വിഷമിക്കണ്ട പെണ്ണെ... നീ ഒന്ന് മനസ്സ് വെച്ചാൽ .. എല്ലാം ശരി ആകും...

എൻ്റെ മനസ്സ്... ഹും... നീയും കൂടി പറഞ്ഞോ ലിസി.... നിങ്ങളെ ഒക്കെ കാണാൻ കൊതി ഉണ്ട്....  ജൂഹി ... അവൾക്ക് ഇപ്പൊ എന്നെ വിളിക്കാൻ പോലും സമയം ഇല്ല... 

അവളും നിന്നോട് ദേഷ്യത്തിൽ ആണ്.... 

എന്തിന്??

ഹരിയേട്ടൻ്റെ കാര്യത്തിൽ...

ശ്ശോ കർത്താവേ!!! അവളും എൻ്റെ കൂടെ ഇല്ലെ.... അ മനുഷ്യൻ എന്തു പറഞ്ഞു ആണോ നിങ്ങളെ എല്ലാം മയക്കി എടുത്തത്... ഞാൻ മാത്രം ഒറ്റക്ക് അല്ലേ....

അതില്ല ഡീ... എങ്ങനെ ആയാലും ഞാൻ ഉണ്ട് നിൻ്റെ കൂടെ...
താങ്ക്സ് ഡീ... എനിക്ക് നീ മാത്രമേ ഉള്ളൂ... ശരി ഡീ... എന്ന പിന്നെ വിളിക്കാം

ശരി ഡീ... ബൈ... 

ഫോൺ വച്ച മിഷെലിൻെറ കണ്ണുകൾ നിറഞ്ഞു... എന്ത് കൊണ്ട് എന്ന് അവൾക്ക് പോലും മനസിലായില്ല എങ്കിലും നെഞ്ചിൽ ഒരു പാറ എടുത്ത് വച്ച ഭാരം തോന്നി അവൾക്ക്...... 
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟


ശിഷ്ടകാലം ഇഷ്ടകാലം.26

ശിഷ്ടകാലം ഇഷ്ടകാലം.26

4.1
5114

അന്ന് ഉച്ചക്ക് ഉള്ള ഊണും കഴിഞ്ഞ് മിഷേൽ കഴുകാൻ ഉള്ള തുണിയും എടുത്ത് വീടിൻ്റെ പുറകുവശത്തെ റബ്ബർ തോട്ടത്തിൻ്റെ അവസാനത്തെക്ക് നടന്നു... അവിടുന്നും താഴേക്ക് ഇറങ്ങി... താഴെ കുറച്ച് മുന്നോട്ട് നടക്കുമ്പോൾ വെള്ളം വീഴുന്ന ശബ്ദം കേൾക്കാം എതിർവശത്ത് ഉള്ള ഒരു പാറയുടെ വശത്ത് കൂടി ഒഴുകി വരുന്ന വെള്ളം താഴെ ഉള്ള ഒരു ചെറിയ കുളത്തിലേക്ക് ആണ് വീഴുന്നത്...  പണ്ട് കുഞ്ഞായിരുന്നപ്പോൾ ഇവിടെ വന്ന് കുളിക്കുമായിരുന്നു... പിന്നെ കോളജിൽ പഠിക്കുന്ന കാലം ഇവിടെ  കാണുന്ന പാറയിൽ ഇരുന്നായിരുന്ന് പഠിത്തം... സന്തോഷം ആയാലും ദുഃഖം ആയാലും ഈ കുളത്തിലെ വെള്ളത്തിൽ ചവിട്ടി തെറിപ്പിച്ചു തീ