Aksharathalukal

നിനക്കായ്‌ മാത്രം💜(പാർട്ട്‌:18)

\"അന്ന് ഞങ്ങൾ അവിടെ എത്തിയപ്പോൾ എന്റെ കണ്ണുകൾ ആദ്യം പോയത് മാങ്ങ പറിക്കാൻ കല്ലെറിഞ്ഞു കൂട്ടുകാരിയുടെ നെറ്റി പൊട്ടിച്ച ഒരു കുഞ്ഞ് സുന്ദരിയെ അവളുടെ അമ്മ വഴക്ക് പറയുന്നതാണ്.\"

\"പക്ഷെ എന്നെ ഞെട്ടിച്ചത് വഴക്ക്‌ കേൾക്കുമ്പോഴും ഒരു കുഴപ്പവും ഇല്ലാതെ ചിരിയോടെ നില്കുന്നവളെ കണ്ടിട്ടാണ്. അവളുടെ ആ നിൽപ്പ് കണ്ടിട്ട് അവളുടെ അമ്മ വടി എടുത്തു അത്‌ കണ്ടപ്പോ തന്നെ ആള് അവിടെനിന്നും ഓടിയിരുന്നു.\"

\"അപ്പോഴേക്കും എന്റെ മുത്തശ്ശി പുറത്തേക്ക് വന്ന് ഞങ്ങളെ അകത്തേക്ക് കൂട്ടികൊണ്ട് പോയി.അച്ഛൻ അന്ന് തന്നെ തിരിച്ച് പോന്നിരുന്നു.അങ്ങനെ കുറച്ച് ദിവസം അവിടെ നിന്നപ്പോൾ എനിക്ക് മടുപ്പ് തോന്നി തുടങ്ങി.കാരണം അവിടെ എനിക്ക് കൂട്ടിന് മുത്തശ്ശിയും പിന്നെ മുത്തശ്ശന്റെ അനിയന്റെ ഭാര്യയും മാത്രമേ ഉണ്ടായിരുന്നുള്ളു.അന്ന് കണ്ടതിൽ പിന്നെ ഞാൻ ആ പെൺകുട്ടിയെ അവിടേ കണ്ടതും ഇല്ല.\"

\"ഒരു ദിവസം ഞാൻ തറവാടിന് പിന്നിലുള്ള വലിയ കുളത്തിലേക്ക് വെറുതെ പോയി. മുത്തശ്ശി എന്നോട് അവിടേക്ക് ഒന്നും പോവരുതെന്ന് പറഞ്ഞത് ആണെങ്കിലും എനിക്ക് എന്തോ തറവാട്ടിൽ തന്നെ ഇരുന്ന് മടുപ്പ് തോന്നിയത്കൊണ്ട് പുറത്തേക്ക് ഇറങ്ങിയതാണ്.ഞാൻ കുളത്തിന് അടുത്തേക്ക് എത്തിയതും എന്തൊക്കെയോ ഒച്ചകൾ കേട്ട് ഞാൻ വേഗം ചെന്ന് നോക്കി. അപ്പോഴാണ് ഞാൻ ആ കാഴ്ച കാണുന്നത് ആരോ വെള്ളത്തിൽ മുങ്ങി താഴുന്നു.ഞാൻ പിന്നെ ഒന്നും നോക്കിയില്ല അപ്പോൾ തന്നെ വെള്ളത്തിലേക്ക് എടുത്ത് ചാടി.പക്ഷെ അപ്പോഴേക്കും ആ ആള് താഴേക്ക് താഴ്ന്ന് പോയികൊണ്ടിരുന്നു.\"

\"പെട്ടെന്ന് എനിക്ക് പിടിത്തം കിട്ടിയത് ആളുടെ മുടിയിൽ ആയിരുന്നു അപ്പോൾ മനസ്സിലായി അത്‌ ഒരു പെണ്ണാണെന്ന്.ഞാൻ എങ്ങനെയൊക്കെയോ അതിനേം താങ്ങി പിടിച്ച് സ്റ്റെപ്പിന് സൈഡിലായ് ഇരുന്നു. അപ്പോഴാണ് ഞാൻ ആ കുട്ടിയുടെ മുഖത്തേക്ക് ശ്രെദ്ധിച്ചത് ഇത്രയും ദിവസവും ഞാൻ കാണാൻ ആഗ്രഹിച്ച മുഖം.മുഖത്തേക്ക് നോക്കി ഇരുന്നപ്പോഴാണ് ആ കുട്ടിക്ക് ബോധം ഇല്ല എന്ന് എനിക്ക് മനസ്സിലായത്.ഞാൻ വേഗം തന്നെ അതിന്റെ വയറ്റിൽ ഞെക്കി അപ്പോൾ കുറച്ച് വെള്ളം പുറത്തേക്ക്‌ പോയെങ്കിലും കണ്ണ് തുറന്നില്ല എനിക്ക് ആകെ പേടി ആകാൻ തുടങ്ങിയിരുന്നു പെട്ടെന്ന് ആ കുട്ടി ചുമച്ചുകൊണ്ട് കണ്ണ് തുറന്നു.അപ്പോഴാണ് എനിക്ക് ജീവൻ എന്റെ തിരിച്ച് കോട്ടയത്.\"

ഞാൻ ആ കുട്ടിയെ തന്നെ നോക്കി ആള് എഴുനേറ്റ് ഇരുന്ന് ആ കുളത്തിലേക്ക് തന്നെ നോക്കയിരിക്കുവാണ്.

\"അതെ താൻ എന്തിനാ ഇവിടേക്ക് വന്നത്?\" കുറെ നേരമായിട്ടും അനക്കം ഒന്നും ഇല്ലാത്തതുകൊണ്ട് ഞാൻ ചോദിച്ചു.

എന്നിട്ടും മറുപടി ഒന്നും ഉണ്ടാവാത്തതുകൊണ്ട് ഞാൻ ആ കുട്ടിയുടെ
തോളിൽ കൈവച്ചതും അവൾ ഞെട്ടിയതുപോലെ എന്നെ നോക്കി.അപ്പോൾ എനിക്ക് മനസ്സിലായി ഞാൻ ചോദിച്ചതൊന്നും ആ കുട്ടി കെട്ടില്ലായെന്ന്.

\"അ.. ആരാ..?\"അവൾ പെട്ടെന്ന് എന്നോട് ചോദിച്ചു.

\"അത്‌ കൊള്ളാം തന്നെ ഞാനാ രക്ഷിച്ചത്. എന്തിനാ ഇവിടേക്ക് വന്നത്?ഞാൻ കണ്ടില്ലായിരുന്നെങ്കിലോ?\"

\"അത്‌ ഞാൻ വീട്ടിൽ നിന്നും പിണങ്ങി വന്നിരുന്നതാ\"അവളുടെ കൊഞ്ചിയുള്ള സംസാരം കേട്ടിട്ട് എനിക്ക് ചിരിവരുന്നുണ്ടായിരുന്നു.

\"എന്തിനാ പിണങ്ങിയെ?\" ഞാൻ അവളുടെ അടുത്തായി ഇരുന്നുകൊണ്ട് ചോദിച്ചു.

\"അമ്മ എന്നെ ആന്റിടെ വീട്ടിൽ കൊണ്ടോയില്ല വാവേനെ മാത്രേ കൊണ്ടോയുള്ളു\"അത്‌ പറയുമ്പോൾ അവളുടെ മുഖത് വിരിയുന്ന ഓരോ ഭാവവും ഞാൻ നോക്കി ഇരുന്നു.

\"ആണോ സാരില്ലട്ടോ പക്ഷെ പിണങ്ങി ഇങ്ങോട്ട് ഒന്നും തനിച്ച് വരല്ലേ ഇന്ന് വീണതുപോലെ വെള്ളത്തിൽ എങ്ങാനും വീണാലോ\"ഞാൻ അത്‌ പറഞ്ഞതും അവൾ അനുസരണയോടെ തലയാട്ടി.

\"എന്താ തന്റെ പേര്?\"

\"ത്രേയ\"

\"എന്തെ ഇപ്പോൾ തറവാട്ടിലേക്ക് ഒന്നും വരാതെ?\"

\"അതോ ഞാൻ അമ്മുന്റെ നെറ്റി പൊട്ടിച്ചോണ്ട് അമ്മ എന്നെ കളിക്കാൻ വിടില്ല\"അവൾ സങ്കടത്തോടെ പറഞ്ഞു.

\"ആണോ നമ്മക്ക് മുത്തശ്ശിയെകൊണ്ട് പറയിപ്പിക്കാട്ടോ ത്രേയമോളെ കളിക്കാൻ വിടണമെന്ന്\" ഞാൻ അത്‌ പറഞ്ഞതും അവളുടെ മുഖത്തെ സന്തോഷം ഒന്ന് കാണണം.

\"എങ്കിൽ പോയാലോ അതികം നേരം ഇവിടെ ഇരിക്കണ്ട\" ഞാൻ അവളുടെ കൈയും പിടിച്ച് തറവാട്ടിലേക്ക് നടന്നു.

അങ്ങനെ ദിവസങ്ങൾ പോയികൊണ്ട് ഇരുന്നു.ഞാനും എന്റെ ത്രേയ കുട്ടിയും ഒത്തിരി കൂട്ടായി.എന്റെ വെക്കേഷൻ തീർന്നു ഞാൻ തിരിച്ച് പോരുന്ന ദിവസം ത്രേയ ഓടി എന്റെ റൂമിലേക്ക് വന്നു.

\"കണ്ണേട്ടാ... ഇനി പോയിട്ട് എന്നാ വരുക?\" അവൾ കണ്ണുകൾ നിറച്ചുകൊണ്ട് എന്നോട് ചോദിച്ചപ്പോൾ എനിക്കും പോണെന്ന് ഇല്ലായിരുന്നു.

\"ഞാൻ പോയിട്ട് വേഗം വരാം എന്റെ ത്രേയ കുട്ടി\"ഞാൻ അത്‌ പറഞ്ഞതും അവൾ കരഞ്ഞുകൊണ്ട് എന്നെ കെട്ടിപിടിച്ചു.എന്റെ കണ്ണുകളും നിറഞ്ഞിരുന്നു അപ്പോൾ ഞാൻ അവളെ ചേർത്ത് നിർത്തി അവളുടെ നെറ്റിയിൽ ഒരു കുഞ്ഞുമ്മയും നൽകി അവളെ അടർത്തി മാറ്റി അവിടെ നിന്നും ഇറങ്ങി അച്ഛന്റെ കാറിൽ കയറി ഇരുന്നു. തിരിഞ്ഞ് നോക്കിയാൽ താൻ ചിലപ്പോൾ അവിടെ നിന്നും പോവുമായിരുന്നു.\"

ഗായത്രി ശരത്തിന്റെ മടിയിൽ ഇരുന്ന്
എല്ലാം ഒരു കൗതുകത്തോടെ കേൾക്കുന്നുണ്ടായിരുന്നു.എല്ലാം അവളുടെ കണ്മുന്നിൽ നടക്കുന്നതുപോലെ അവൾക്ക് തോന്നി.

\"എന്നിട്ട് സാർ പിന്നെ തിരിച്ച് പോയില്ലേ അവിടേക്ക്?\" അവൾ സംശയത്തോടെ ചോദിച്ചു.

\"ഞാൻ അവിടെ നിന്നും വന്നതിന് ശേഷം ആണ് എനിക്ക് ത്രേയ ആരായിരുന്നു എന്ന് മനസ്സിലായത്.ആദ്യം ഒക്കെ ഒരു കുഞ്ഞ് അനിയത്തിയെ പിരിഞ്ഞ ദുഃഖം ആണെന്ന് ഞാൻ വിചാരിച്ചു പക്ഷെ എന്നും സ്വപ്നത്തിൽ വരുന്ന ആ മുഖം എനിക്ക് ആരാണെന്ന് ഞാൻ പ്ലസ് ടുവിൽ പഠിക്കുമ്പോഴാണ് മനസ്സിലായത്.\"

\"അപ്പോൾ അത്രയും നാളും സാർ അവിടേക്ക്‌ പോയില്ലേ?\"ഗായത്രി ചോദിച്ചു.

\"പോയിരുന്നു 10ത്തിലെ വെക്കേഷന്\"

\"എന്നിട്ടോ ആ കുട്ടിയെ കണ്ടോ?\"

\"മ്മ്.. അന്ന് ഒക്കെ അവൾ എന്റെ കൂടെ ഇവിടേക്ക് വരാൻ വാശി പിടിക്കുമായിരുന്നു. അങ്ങനെ 10ത്തിലെ വെക്കേഷൻ കഴിഞ്ഞ് പോരുന്ന അന്ന് അവൾ വാശി പിടിച്ചപ്പോൾ ഞാൻ തമാശക്ക്‌ പറഞ്ഞു വലുതാകുമ്പോൾ കണ്ണേട്ടൻ വരാം ഏട്ടന്റെ കുട്ടിയെ കൊണ്ടുപോകാൻ എന്ന്.പക്ഷെ ഞാൻ അന്ന് വെറുതെ പറഞ്ഞതാണെങ്കിലും എന്റെ മനസ്സിൽ അവളോടുള്ള പ്രണയം ഉണ്ടെന്ന് എനിക്ക് അന്ന് ഒന്നും മനസ്സിലായിരുന്നില്ല\"

\"പിന്നീട് ഞാൻ അവിടേക്ക് പോയത് പ്ലസ് ടു വെക്കേഷന് ആയിരുന്നു.ഒത്തിരി സന്തോഷത്തോടെ ആയിരിന്നു ഞാൻ അന്ന് പോയത്. എന്റെ പ്രണയം എന്റെ ത്രേയയോട് തുറന്ന് പറയണെന്ന് തീരുമാനിച്ചായിരുന്നു ഞാൻ ഇവിടെ നിന്നും ഇറങ്ങിയത്.പക്ഷെ അവിടെ ചെന്നപ്പോൾ മുത്തശ്ശി പറഞ്ഞത് കേട്ട് ഞാൻ ഒരു നിമിഷം തറഞ്ഞു നിന്നു.\"

\"ത്രേയയും അച്ഛനും അമ്മയും അനിയനും കൂടെ ഏതോ കല്യാണത്തിന് പോയതായിരുന്നു പോകുന്ന വഴിയിൽ ആക്‌സിഡന്റിൽ ഏതോ കൊക്കയിലേക്ക് മറിഞ്ഞു എല്ലാവരും മരിച്ചു.എത്ര തിരഞ്ഞിട്ടും ത്രേയയുടെ ബോഡി മാത്രം കിട്ടിയിരുന്നില്ല.എന്റെ ത്രേയ എന്നെ വിട്ട് പോയി എന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ലാ.ഞാൻ ആകെ തളർന്നിരുന്നു.ഞാൻ അവിടെ എന്റെ റൂമിൽ തന്നെ ഒതുങ്ങികൂടാൻ തുടങ്ങി. പുറത്തേക്ക്‌ ഇറങ്ങില്ല ആരോടും മിണ്ടില്ല.അവസാനം എന്റെ അവസ്ഥ കണ്ട് മുത്തശ്ശി അച്ഛനെ വിളിച്ച് കാര്യം പറഞ്ഞു അച്ഛൻ എന്നെ കൂട്ടാനായി വന്നു. വീട്ടിൽ എത്തിയിട്ടും എന്റെ അവസ്ഥക്ക് മാറ്റം ഒന്നും ഉണ്ടായില്ല.\"

\"പ്ലസ് ടു നല്ല മാർക്കോഡ് കൂടി തന്നെ ഞാൻ പാസ്സ് ആയതുകൊണ്ട് അച്ഛൻ എന്റെ നാട്ടിൽ തന്നെ ഒരു കോളേജിൽ അഡ്മിഷൻ ശെരിയാക്കി.ഞാൻ ആദ്യം ഒന്നും പോവാൻ കൂട്ടാക്കിയില്ല പക്ഷെ അമ്മയുടെ കണ്ണുനീർ കണ്ടപ്പോൾ എനിക്ക് പോവാതെ വഴി ഇല്ലായിരുന്നു. പക്ഷെ കോളേജിൽ എത്തിയിട്ടും ഒന്നിലും ശ്രെദ്ധിക്കാതെ ഞാൻ ആരോടും കൂട്ടിനും ഒന്നും പോവില്ലായിരുന്നു. ആര് എന്ത് ചോദിച്ചാലും ഞാൻ മിണ്ടില്ല. അതായിരുന്നു എന്റെ അവസ്ഥ.അങ്ങനെ എന്നോട് ആദ്യമായി കൂട്ട് കൂടി വന്നത് അർപ്പിത ആയിരുന്നു.ഞാൻ അവളെ മൈൻഡ് ചെയ്യാതെ നടന്നിട്ടും എപ്പോഴും എന്റെ പുറകെ തന്നെ ഉണ്ടായിരുന്നു ആള്.\"

\"എന്നിട്ടോ?\" ശരത് പകുതിയിൽ നിർത്തിയത് കൊണ്ട് ഗായു ചോദിച്ചു.

\"ബാക്കി ഓക്കെ നാളെ സമയം എത്ര ആയിന്ന വിചാരം കെടക്കണ്ടേ?\"ശരത് ചോദിച്ചതും അവൾ വേണ്ട എന്ന് തലയാട്ടി.

\"പിന്നെ ഇങ്ങനെ ഇരിക്കാൻ ആണോ ഉദ്ദേശം?\"ശരത് ഒരു കള്ളച്ചിരിയോടെ ചോദിച്ചു.

ആദ്യം അവൾ ഒന്ന് തലയാട്ടിയതും അവൾ അഭത്തം പതിയതുപോലെ വേഗം അവന്റെ മടിയിൽ നിന്നും ഇറങ്ങാൻ നോക്കി. ശരത് അത്‌ മനസ്സിലാക്കിയെന്നോണം അവളുടെ ഇടുപ്പിൽ മുറുക്കെ പിടിച്ച് അവളെ തന്നോട് ചേർത്തിരുത്തി.

\"ഗായത്രി ഞാൻ ഒരു കാര്യം ചോദിച്ചാൽ താൻ സാധിച്ച് തരുമോ?\"

\"എ.. എന്താ?\"

\"അത്‌ പിന്നെ ഒന്നുടെയും വിളിക്കുമോ അങ്ങനെ?\"

\"എങ്ങനെ?\"

\"തനിക്ക് അറിയില്ലേ?\"

\"എങ്ങനെയാ സാർ എനിക്ക് മനസ്സിലായില്ല\"

\"ആണോ മനസ്സിലായില്ലലെ\"അതും പറഞ്ഞ് ശരത് അവളുടെ മുഖം തനിക്ക് നേരെ തിരിച്ചു ഒരു നിമിഷം രണ്ടുപേരുടെയും കണ്ണുകൾ തമ്മിൽ ഉടക്കി.ശാരത്തിന്റെ നോട്ടം അവളുടെ അധരങ്ങളിൽ എത്തിനിന്നതും അവൻ തന്റെ വിരൽ കൊണ്ട് അവളുടെ ചുണ്ടിന് മുകളിൽ സ്ഥാനം പിടിച്ചിരിക്കുന്ന വിയർപ്പ് തുള്ളികളെ തുടച്ചു.ഗായത്രി ഒന്ന് വിറച്ചുകൊണ്ട് ശരത്തിന്റെ കൈയിൽ പിടിച്ചു.ശരത് അവളെ ഒന്ന് നോക്കിയിട്ട് അവളുടെ കഴുത്തിലേക്ക് മുഖം ചേർത്തു.

\"ക.. കണ്ണേട്ടാ...\"അവളുടെ കണ്ണേട്ടാ എന്നുള്ള വിളി കേട്ടതും ശരത് ഒരു പുഞ്ചിരിയോടെ അവളുടെ കഴുത്തിൽ നിന്നും മുഖം മാറ്റി അവളെ നോക്കി. ഗായത്രി ശരത്തിനെ നോക്കാൻ കഴിയാതെ തല താഴ്ത്തി ഇരുന്നു.

\"ഇത് അങ്ങ് ആദ്യമേ വിളിച്ചാൽ പോരായിരുന്നോ? വെറുതെ മനുഷ്യന്റെ കൺട്രോൾ കളയാൻ ആയിട്ട്\" ശരത് കള്ളച്ചിരിയോടെ പറഞ്ഞതും ഗായത്രി അവനെ കണ്ണെടുക്കാതെ നോക്കി.

\"ദേ പെണ്ണെ ഇങ്ങനെ നോക്കിയാൽ ഞാൻ എന്തേലും ഒക്കെ ചെയ്ത് പോവും കേട്ടോ\" ശരത് അത്‌ പറഞ്ഞതും ഗായു വേഗം തന്നെ അവന്റെ മടിയിൽ നിന്നും ഇറങ്ങി റൂമിലേക്ക് ഓടി.

ഈ പെണ്ണിന്റെ ഒരു കാര്യം. എന്റെ ത്രേയ നീ തന്നെയാ പെണ്ണെ അത്‌ നിന്നോട് ഞാൻ പറയും ഇന്ന് അല്ല നമ്മൾ എല്ലാ രീതിയിലും ഒന്നാകുന്ന നിമിഷം അവൻ ആകാശത്തെ നക്ഷത്രങ്ങളെ നോക്കികൊണ്ട് മനസ്സിൽ പറഞ്ഞു.

തുടരും....

സഖി🦋🧸

നിനക്കായ് മാത്രം💜(പാർട്ട്‌:19)

നിനക്കായ് മാത്രം💜(പാർട്ട്‌:19)

4.7
11714

\"ദേ പെണ്ണെ ഇങ്ങനെ നോക്കിയാൽ ഞാൻ എന്തേലും ഒക്കെ ചെയ്ത് പോവും കേട്ടോ\" ശരത് അത്‌ പറഞ്ഞതും ഗായു വേഗം തന്നെ അവന്റെ മടിയിൽ നിന്നും ഇറങ്ങി റൂമിലേക്ക് ഓടി.ഈ പെണ്ണിന്റെ ഒരു കാര്യം.എന്റെ ത്രേയ നീ തന്നെയാ പെണ്ണെ അത്‌ നിന്നോട് ഞാൻ പറയും ഇന്ന് അല്ല നമ്മൾ എല്ലാ രീതിയിലും ഒന്നാകുന്ന നിമിഷം അവൻ ആകാശത്തെ നക്ഷത്രങ്ങളെ നോക്കികൊണ്ട് മനസ്സിൽ പറഞ്ഞു.****രാവിലെ ഗായു കണ്ണ് തുറന്നതും കാണുന്നത് അവളെ തന്നെ നോക്കി കിടക്കുന്ന ശരത്തിനെ ആയിരുന്നു.ആദ്യം അവൾ ഒന്ന് പുഞ്ചിരിച്ചെങ്കിക്കും പെട്ടെന്നാണ് അവൾക്ക് ബോധം വന്നത്.പെട്ടെന്ന് ഗായു ബെഡിൽ നിന്നും എഴുനേൽക്കാൻ തുടങ്ങിയതും ശരത് അവ