Aksharathalukal

ജന്മന്തരങ്ങളിൽ💞(പാർട്ട്‌:17)

അല്ലെ ഇന്ന് പുതിയ ഒരാളും കൂടെ ഇണ്ടല്ലോ നീ എന്താടാ കൃഷ്ണൻ ആണോ ഇങ്ങനെ പെണ്ണുങ്ങളുടെ കൂടെ നടക്കാൻ.വിഷ്ണു അങ്ങനെ ചോദിച്ചതും അവന്റെ കൂടെ ഉള്ളവരിൽ ഒരാൾ ഒഴിച് ബാക്കി എല്ലാവരും ചിരിക്കാൻ തുടങ്ങി.

വിഷ്ണുവിന്റെ ആ ചോദ്യം കേട്ടപ്പോൾ തന്നെ വിശാലിന് മനസ്സിലായി താൻ ഇവിടെ പഠിപ്പിക്കുന്ന സാർ ആണെന്ന് അറിയാതെയാണ് അവൻ ഇങ്ങനെ പറയുന്നതെന്ന്.

വിഷ്ണുവിന്റെ സംസാരം കേട്ട് ശ്രെദ്ധക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു.അവൾ വിശാലിനെ ഒന്ന് നോക്കിയിട്ട് വിഷ്ണുവിനെ ദേഷ്യത്തോടെ നോക്കി നിന്നു.

ഡീ പെണ്ണെ നിന്റെ പേര് എന്തെന്ന? ദീപക് ശ്രെദ്ധയുടെ അടുത്തേക്ക് കുറച്ച് നീങ്ങി നിന്നോണ്ട് ചോദിച്ചു.

ശ്രെദ്ധ അവൾ ഒട്ടും താല്പര്യം ഇല്ലാത്ത പോലെ പേര് പറഞ്ഞു.

എന്നാ നിങ്ങള് പൊക്കോ ഞങ്ങള്ക്ക് ദേ ഈ ശ്രെദ്ധ മോളോട് കുറച്ച് കാര്യങ്ങൾ ചോദിക്കാൻ ഇണ്ട് ദീപക് വിശാലിനെയും മീരയെയും നോക്കി പറഞ്ഞു.

വേണ്ട ഞങ്ങൾ ഒന്നിച്ചു പൊയ്ക്കൊള്ളാം വിശാൽ അത് പറഞ്ഞിട്ട് ശ്രെദ്ധയുടെ കൈയിൽ പിടിച്ചു.

ഞാൻ പറഞ്ഞത് കേട്ടാൽ നിനക്ക് കൊള്ളാം അവളുടെ കൈയിൽ നിന്നും വിട്ട് ഈ പെണ്ണിനേം വിളിചോണ്ട് പോകാൻ നോക്ക് ദീപക് വിശാലിനു നേരെ വന്നു നിന്ന് പറഞ്ഞു.

ഡോ തനിക് ഇത് ആരാണെന്ന് അറിയുമോ. ശ്രെദ്ധ ദീപക്കിനോട്‌ ചോദിച്ചു.

ഇവൻ ആരായാലും എനിക്ക് എന്താ അവൻ പുച്ഛത്തോടെ പറഞ്ഞു.

ഓഹോ അങ്ങനെ ആണോ എന്നാലെ ഈ നിൽക്കുന്ന ആളില്ലേ ഇവിടെ പഠിപ്പിക്കുന്ന സാർ ആണ് ഇനി നിങ്ങൾക്ക് എന്ത് എങ്കിലും പറയാൻ ഇണ്ടോ.

നീ ഇത് പറഞ്ഞാൽ ഞങ്ങൾ അങ്ങ് വിശ്വസിക്കുവല്ലേ. നീ ഇത് കേട്ടോടാ വിഷ്ണു ഇവൻ ഇവിടെ പഠിപ്പിക്കുന്ന സാർ ആണെന്ന് എനിക്ക് ചിരിക്കാൻ വയ്യ ദീപക് അതും പറഞ്ഞു ചിരിക്കാൻ തുടങ്ങി.എന്നിട്ട് അവൻ വേഗം ശ്രെദ്ധയുടെ കൈയിൽ പിടിച്ച് അവളെ അവനിലേക്ക് അടുപ്പിച്ചു.

മോളെ ശ്രെദ്ധേ ചേട്ടന് നിന്നെ അങ്ങ് ഒത്തിരി ഇഷ്ടപ്പെട്ടു. അതുകൊണ്ട് നമ്മുക്ക് കുറച്ച് വർത്താനം ഒക്കെ പറഞ്ഞിട്ട് പോകാം അല്ലെ അവൻ ഒരു ചിരിയോടെ ശ്രെദ്ധയോട് ചോദിച്ചു.

ശ്രെദ്ധ വിശാലിനെ നോക്കിയപ്പോൾ അവൻ ഒന്നും പ്രതികരിക്കാതെ നില്കുന്നത് കണ്ടിട്ട് ശ്രെദ്ധക്ക് അവനോട് ദേഷ്യം തോന്നി.അവൾ ദീപകിന്റെ കൈ തന്നിൽ നിന്നും വേർപെടുത്താൻ നോക്കിയിട്ടും അവൻ പിടി വിടുന്നുണ്ടായിരുന്നില്ല. ശ്രെദ്ധക് നല്ല ദേഷ്യം വന്നിട്ട് ദീപക്കിനെ പുറകിലേക്ക് തള്ളിയിട്ട് അവന്റെ മുഖത്തിനട്ട് അവളൊന്ന് കൊടുത്തു.

ആ സമയം വിശാലിന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.

എഡി പുല്ലേ നീ എന്നെ തല്ലിയല്ലേ നിനക്ക് ഞാൻ ആരാണെന്ന് ശെരിക്കും അറിയില്ല ദീപക് ശ്രെദ്ധക്ക് നേരെ ദേഷ്യത്തോടെ അലറി.

നീ ആരായാലും എനിക്ക് എന്താടാ എന്റെ ദേഹത്ത് എന്റെ അനുവാദം ഇല്ലാതെ ഏത് ഒരുത്തൻ തോട്ടാലും ഇതുപോലെ അവന്റെ മുഖത് ഒരു പാട് ഈ ശ്രെദ്ധ കൊടുത്തിരിക്കും.അത് പറഞ്ഞ് അവൾ വിശാലിനെ ഒന്ന് ദേഷ്യത്തോടെ നോക്കി. അപ്പോൾ അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു.

ശ്രെദ്ധ വേഗം മീരയേം കൂട്ടി ക്ലാസ്സിലേക്ക് പോയി.പോകുന്ന വഴിക്ക് വിശാലിനെ ദേഷ്യത്തോടെ ഒന്ന് നോക്കാനും അവള് മറന്നില്ല.

മോളെ ശ്രെദ്ധേ നിനക്ക് ഇതിനുള്ള പണി ഞാൻ തന്നിരിക്കും ദീപക് അവള് പോകുന്നതും നോക്കി ദേഷ്യത്തിൽ പറഞ്ഞു.

ശ്രെദ്ധ അവിടെന്ന് പോയത് കണ്ടതും വിശാൽ ദീപക്കിന്റെ മുഖത്തിന്നിട്ട് ഒരെണ്ണം കൊടുത്തു. ഇത് എന്തിനാണെന്ന് അറിയോ എന്റെ പെണ്ണിന്റെ ദേഹത്ത് കൈ വെച്ചതിനു. പിന്നെ ആ സമയം ഞാൻ പ്രതികരിക്കാതെ ഇരുന്നത് നിന്നെ ഒന്നും പേടി ആയിട്ടല്ല. അവൾ സ്വയം അവളെ സംരക്ഷിക്കാൻ പഠിക്കണം അതിനു വേണ്ടിയാ. ഇനി മേലാൽ അവളെ ശല്യം ചെയ്താൽ അന്ന് നീ ശെരിക്കും അറിയും ഈ വിശാൽ ആരാണെന്ന്. എന്നാ രണ്ടാളും കൂടെ ഓഫീസിലെക്ക് വന്നേക്ക് അതും പറഞ്ഞു വിശാൽ അവരെ ഒന്ന് ദേഷ്യത്തിൽ നോക്കിയിട്ട് അവിടെന്നും പോയി.

ഡാ അയാള് ശെരിക്കും ഇവിടെ പഠിപ്പിക്കുന്ന സാർ ആണെടാ. ആദർവ് അത് പറഞ്ഞതും വിഷ്ണുവും ദീപക്കും അവനെ ദേഷ്യത്തോടെ നോക്കി.

എടാ കോപ്പേ എന്നാ നിനക്ക് ഇത് ആദ്യമേ പറയാൻ പാടില്ലാരുന്നോ വിഷ്ണുവാണ് ചോദിച്ചത്.

അത് എങ്ങനെയാ ദേ ഇവൻ ആ പെണ്ണിനെ പിടിച്ച് വെച്ച് എന്ത് ഒക്കെ ഡയലോഗ പറഞ്ഞ് കൂട്ടിയത്.

ഇനി അവൻ എന്ത്ര വലിയ സാർ ആണെങ്കിലും അവനുള്ള പണി ഞാൻ കൊടുക്കും. പിന്നെ ആ പീറ പെണ്ണ് അവളെ എനിക്ക് എന്നെങ്കിലും തനിച് കിട്ടും അവൾക്ക് ഒള്ളത് ഞാൻ അപ്പൊ കൊടുത്തോളം.ദീപക് ഒരു വശ്യമായ ചിരിയോടെ പറഞ്ഞു.

ഡാ ദീപക്കെ ആവിശ്യം ഇല്ലാത്ത പണിക്ക് പോകണ്ട അവസാനം നിനക്ക് തന്നെ പണി കിട്ടും ഞാൻ പറഞ്ഞില്ലെന്നു വേണ്ട അർജുൻ അതും പറഞ്ഞ് കാർത്തിക്കിന്റെ അടുത്ത് വന്നു ഇരുന്നു.

നീ ഇത് ഒക്കെ കണ്ടിട്ട് എന്താടാ ഒന്നും മിണ്ടാതെ അർജുൻ കാർത്തിക്കിനെ നോക്കി ചോദിച്ചു.

എടാ അവളില്ലെ...

ആര്...?

ആ ശ്രെദ്ധയുടെ കൂടെ നിന്ന പെണ്ണ്...

ആര് മീരയോ..?

ആഹ് അത് തന്നെ...

ആഹ് അവൾക്ക് എന്താ...?

അവൾക്ക് ഒന്നുല്ല പക്ഷേ എനിക്ക് അവളെ ഇഷ്ട്ടമാണോന്ന് ഒരു ഡൌട്ട് കാർത്തിക്ക് നന്നായി ഒന്ന് ചിരിച്ചോണ്ട് അർജുനോട് പറഞ്ഞു.

ഓഹ് ഇവിടെ ഒരുത്തൻ അടികൊണ്ട് നിക്കുമ്പോഴാ അവന്റെ ഒരു പ്രേമം.

അടികൊണ്ടത് വെറുതെ ഒന്നും അല്ലല്ലോ അവൻ ചോദിച്ചു മേടിച്ചതല്ലേ കാർത്തിക്ക് ഒട്ടും താല്പര്യം ഇല്ലാതെ പറഞ്ഞു.

ദീപക്കിന്‌ അത് കേട്ട് ദേഷ്യം വന്നെങ്കിലും അവൻ ഒന്നും മിണ്ടിയില്ല.

6 പേരും ഒരു ഗാങ് ആണെങ്കിലും അതിൽ പെണ്ണുങ്ങളോട് മര്യാദക്ക് പെരുമാറുതും കൂട്ടത്തിൽ കുറച്ച് പാവങ്ങളും അർജുനും കാർത്തിക്കും ആദർവും ആണ്. പക്ഷേ ദേഷ്യം വന്നാൽ ഒന്നിനേം പിടിച്ചാൽ കിട്ടില്ല.

****

ശ്രെദ്ധ ക്ലാസ്സിൽ ഇരിക്കുമ്പോഴും വിശാലിനെ പറ്റിയാണ് അവളുടെ ആലോചന. അവന്മാരോട് വിശാൽ ഒന്നും പറയാത്തത്തിൽ അവൾക്ക് നല്ല ദേഷ്യം ഇണ്ട് അവനോട്.

നീ എന്താ ശ്രെദ്ധേ ഇത്ര കാര്യമായി ആലോചിക്കുന്നെ.

ഞാൻ ആ കൊരങ്ങനെ പറ്റി ചിന്തിച്ചതാ.

ഏത് കൊരങ്ങൻ...?

വേറെ ആരാ ആ വിശാൽ സാർ തന്നെ.
അയാള് എന്നാലും എന്ത് സാധന ആ ഡ്രാക്കുള എന്നെ പിടിച്ച് ഓരോന്നെ ഒക്കെ പറഞ്ഞപ്പോ അങ്ങേരു എന്തേലും ചെയ്തോ അവനെ. പോട്ടെ അവനോട് എന്തേലും ഒന്ന് പറഞ്ഞോ. എനിക്ക് തോന്നുന്നത് അയാക്ക് ആരോടും ദേഷ്യപ്പെടാൻ ഒന്നും അറിയാത്ത ഒരു പഞ്ചപാവം ആണെന്ന.

എഡി അങ്ങനെ ഒന്നും വിചാരിക്കണ്ടാ അവിടെ ഒരു സീൻ ക്രീയേറ്റ് ചെയ്യണ്ടാന്നു വെച്ച് സാർ മിണ്ടാതെ നിന്നതാവും.

പിന്നെ അവന്മാര് ഓരോന്നെ പറഞ്ഞ് എന്നെ കേറി പിടിച്ചത് വരെ അവിടെ നിന്ന എല്ലാവരും കണ്ടതാ അപ്പോഴാ.എന്നാലും വിശാൽ സാർ എന്താടി ഒന്നും മിണ്ടാതെ നിന്നെ. അയാൾ എന്നെ കെട്ടാൻ പോണത് അല്ലെ അപ്പൊ ഭാവി ഭാര്യയെ ആരേലും കേറി പിടിച്ച അത് ചോദിക്കണ്ട ഉത്തരവാദിത്വം എന്റെ ഭാവി ഭർത്താവായ അയാൾക്ക് ഇല്ലേ.

നിനക്ക് എന്താ പെണ്ണെ വട്ടായോ സാർ എപ്പോഴാടി നിന്നെ കേട്ടാന്ന് പറഞ്ഞെ. നീ പറഞ്ഞത് ഒന്നും സാർ കേൾക്കണ്ട.അവർ അങ്ങനെ സംസാരിച്ചോണ്ട് ഇരുന്നപ്പോഴാണ് വിശാൽ ക്ലാസ്സിലേക്ക് കയറി വന്നത്. അവനെ കണ്ടതും ശ്രെദ്ധയുടെ മുഖം ഓരോ ഒരു കോട്ട ഇണ്ട്. ഒരു കുത്ത് കൊടുത്താൽ പൊട്ടും എന്നാ രീതിയിൽ ഇരിക്കുവാ.

വിശാൽ ക്ലാസ്സ്‌ എടുക്കുന്നതിനു ഇടയിലൊക്കെ ശ്രെദ്ധയെ നോക്കുന്നുണ്ടെങ്കിലും അവൾ അത് കാണാത്തപോലെ ഇരുന്നു.വിശാലിനു അവൾ തന്നെ ശ്രെദ്ധിക്കുന്നില്ലന് കണ്ടതും മനസ്സിന് വല്ലാത്ത വിഷമം തോന്നി. അവന് ക്ലാസ്സ്‌ എടുക്കാനും പറ്റുന്നില്ലായിരുന്നു. അവൻ എല്ലാവർക്കും ചെയ്യാൻ ഓരോ വർക്ക്‌ കൊടുത്തിട്ട് അവിടെ ഉള്ള ചെയറിൽ പോയി ഇരുന്നു.

ശ്രെദ്ധക്ക് അവനോട് ദേഷ്യം ഉണ്ടെങ്കിലും അവനെ നോക്കാതെ ഇരിക്കാൻ അവൾക്കും കഴിയുന്നില്ലായിരുന്നു.

ബെൽ അടിച്ചപ്പോൾ വിശാൽ ക്ലാസ്സിൽ നിന്നും പോയി. അവൻ ഓഫീസിൽ പോയി ലീവ് പറഞ്ഞ് വീട്ടിലെക്ക് പോവുകയും ചെയ്തു.

മീരുട്ടാ ഞാൻ വീട്ടിലെക്ക് പോവടാ എനിക്ക് എന്തോ മനസ്സിന് ഒരു സുഖമില്ല. ക്ലാസ്സിൽ ഇരുന്നിട്ട് ഒന്നും ശ്രെദ്ധിക്കാനും പറ്റുന്നില്ല. നീ വരുന്നുണ്ടോ?

ഇല്ലടി നീ പൊയ്ക്കോ ഞാൻ വൈകുന്നേരം ബസ്സിൽ വന്നോളാം.

ശ്രെദ്ധ ബാഗും എടുത്ത് തന്റെ കാറിന്റെ അടുത്തേക്ക് പോയപ്പോ ദീപക്കും വിഷ്ണുവും അഖിലും അവിടെ നില്കുന്നത് കണ്ടു. അവൾ അവരെ കാണാത്തപോലെ നടന്നതും ദീപക് അവളുടെ മുന്നിലായി നിന്നു.

ടി നിന്റെ മാറ്റവനോട് പറഞ്ഞേക്ക് അവനുള്ള പണി ഞാൻ കൊടുക്കുമെന്ന്.

തനിക് എന്താടോ ഭ്രാന്ത് ഉണ്ടോ. ഒന്ന് മാറി നിൽക്ക് എനിക്ക് പോണം.

അങ്ങനെ അങ്ങ് പോയാലോ നിന്റെ ആ സാർ ഇല്ലേ അവൻ ഇന്ന് എന്നെ തല്ലി. അതും നിനക്ക് വേണ്ടി. അവന്റെ പെണ്ണിനെ ഇനി തൊടരുതെന്നും പറഞ്ഞ്.

ദീപക് പറഞ്ഞത് വിശ്വസിക്കാൻ ആവാതെ നിൽകുവാണ് ശ്രെദ്ധ. അപ്പൊ വിശാൽ സാറിന് എന്നെ ഇഷ്ടമാണോ. അല്ലെങ്കിൽ അങ്ങനെ പറയണ്ട കാര്യം ഇല്ലല്ലോ. 

ഒരു ദിവസം രണ്ടിനെയും എന്റെ കൈയിൽ കിട്ടും അന്ന് രണ്ടിന്റെയും അവസമാണെന്ന് ഓർത്തോ ദീപക് അത് പറഞ്ഞ് അവളെ മറികടന്നു പോയി.

ശ്രെദ്ധക്ക് സന്തോഷം കൊണ്ട് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ ആയിരുന്നു അപ്പോൾ.അവൾ വേഗം കാറിൽ കയറി വീട്ടിലെക്ക് പോയി.

****

ശ്രെദ്ധ വീട്ടിലെക്ക് ചെന്നപ്പോൾ അവിടെ ഡോർ തുറന്ന് കെടക്കുന്നത് കണ്ടു. ദൈവമേ ഇത് ഇപ്പൊ ആരാ തുറന്നെ. ഇനി വെല്ലോ കള്ളന്മാരും ആണോ.
അവൾ അല്പം പേടിയോടെയാണ് അകത്തേക്ക് കയറിയത്.

അപ്പോഴാണ് വിശാലിന്റെ ബൈക്കിന്റെ കീ ടേബിളിൽ ഇരിക്കുന്നത് അവൾ കണ്ടത്.

ഓഹ് സാർ അപ്പൊ ഇന്ന് ലീവ് എടുത്ത് നേരത്തെ ഇങ്ങ് പൊന്നോ.അവൾ വേഗം സ്റ്റെപ് കയറി അവൾടെ റൂമിലേക്ക് പോയി.അവൾ വേഗം ഫ്രഷ് ആയി ഡ്രെസ്സും മാറി പുറത്ത് ബാൽക്കണിയിൽ വന്നു നിന്നു. അപ്പോഴാണ് വിശാൽ അവളെ കാണുന്നത്.

താൻ എന്താ നേരത്തെ പൊന്നോ. മീര വന്നില്ലേ. വിശാലിന്റെ ശബ്‌ദം കേട്ടാണ് ശ്രെദ്ധ തിരിഞ്ഞ് നോക്കിയത്.

ഇല്ല എനിക്ക് നല്ല തലവേദന അതുകൊണ്ട് ഞാൻ ഇങ്ങ് പോന്നു. അവൾ ഒട്ടും താല്പര്യം ഇല്ലാത്ത രീതിയിലാണ് പറഞ്ഞത്.

വിശാൽ അവളുടെ അടുത്തയി വന്നു നിന്നു. താൻ എന്തെങ്കിലും കഴിച്ചോ അവൾ ഒന്നും മിണ്ടാതെ നില്കുന്നത് കണ്ട് അവൻ വീണ്ടും ചോദിച്ചു.

ഇല്ല വെശകുന്നില്ല.
സാർ എന്താ നേരത്തെ പോന്നത്.

ഓഹ് എനിക്കും നല്ല തലവേദന അതുകൊണ്ട് ഒന്ന് കിടക്കാണെന്ന് തോന്നി അപ്പൊ ലീവ് പറഞ്ഞിട്ട് ഇങ്ങ് പോന്നു.എന്നാ ഞാൻ പോയി കിടക്കട്ടെ താനും പോയി റസ്റ്റ്‌ എടുക്ക് ശ്രെദ്ധയോട് അങ്ങനെ പറഞ്ഞ് വിശാൽ തിരിഞ്ഞു നടന്നു.

അതെ സാറെ ഒന്ന് നിന്നെ എനിക്ക് ഒരു കാര്യം ചോദിക്കാൻ ഉണ്ട്.

ശ്രെദ്ധ പറയുന്നത് കേട്ട് വിശാൽ തിരിഞ്ഞു നോക്കി.

സാർ ഇന്ന് ആ ദീപകിനെ തല്ലിയോ.

ശ്രെദ്ധയുടെ ചോദ്യം കേട്ട് വിശാൽ ഒന്ന് ഞെട്ടി.

വിശാലിന്റെ അപ്പോഴത്തെ മുഖഭാവം കണ്ട് ശ്രെദ്ധക്ക് ചിരി വരുന്നുണ്ടായിരുന്നു.

സാർ അവനെ തല്ലിയപ്പോ എന്തോ ഒരു ഡയലോഗ് അവനോട് പറയാല്ലോ എന്തായിരുന്നു അത് ആഹ് \'എന്റെ പെണ്ണിന്റെ ദേഹത്ത് കൈ വെച്ചതിനു\'
ഇങ്ങനെ പറഞ്ഞല്ലേ അടിച്ചത്.

ഇപ്പൊ ശെരിക്കും വിശാലിന്റെ കിളി
പറന്നിട്ടുണ്ട് ശ്രെദ്ധ അത് പറഞ്ഞപ്പോ.

എന്താ സാർ ഒന്നും മിണ്ടാതെ.

ഞാ... ഞാൻ അങ്ങനെ ഒന്നും പറഞ്ഞിട്ടും ഇല്ല അവനെ അടിച്ചിട്ടും ഇല്ല. താൻ എന്തൊക്കെയാ ഈ പറയുന്നേ.

ഓഹ് ഇപ്പൊ അങ്ങനെ ആയല്ലേ ആയിക്കോട്ടെ. എന്ന എനിക്ക് വേറെ ഒരു കാര്യം ചോദിക്കാൻ ഉണ്ട്.

എന്താ...?

സാറിന് എന്നെ ഇഷ്ട്ടാണോ?

ശ്രെദ്ധയുടെ പെട്ടെന്നുള്ള ചോദ്യം കേട്ട് വിശാലിനു എന്ത് പറയണെന്ന് അറിയില്ലായിരുന്നു.

ഏയ്‌ എനിക്ക് അങ്ങനെ ഒന്നുമില്ല. താൻ എന്റെ ഒരു സ്റ്റുഡന്റ് പിന്നെ നല്ല ഒരു ഫ്രണ്ടും അത്രേ ഒള്ളു.

അത്രേം ഒള്ളുലെ അതുകൊണ്ട് ആണല്ലോ അവനോട് അങ്ങനെ പറഞ്ഞത്. അവൾ അതും പറഞ്ഞ് തിരിഞ്ഞ് നടക്കാൻ തുടങ്ങിയതും വിശാൽ അവളുടെ കൈയിൽ പിടിച്ച് വലിച്ച് തന്നിലേക്ക് ചേർത്തു നിർത്തി.


                                                      തുടരും......

____________________________________________

ഇന്ന് നല്ല ലെങ്ത്തിൽ എഴുതിയിട്ടുണ്ട്. അപ്പൊ എല്ലാരും വായിച്ച് റേറ്റിങ്ങും റിവ്യൂവും ഇട്ടിട്ട് പോണേ ഇല്ലെങ്കിൽ നിങ്ങളെ രാത്രി പ്രേതം പിടിക്കും നോക്കിക്കോ😁

            🦋സഖി🦋



ജന്മന്തരങ്ങളിൽ💞(പാർട്ട്‌:18)

ജന്മന്തരങ്ങളിൽ💞(പാർട്ട്‌:18)

4.7
13077

സാറിന് എന്നെ ഇഷ്ടമാണോ?ശ്രെദ്ധയുടെ പെട്ടെന്നുള്ള ചോദ്യം കേട്ട് വിശാലിന് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു.ഏയ്‌ എനിക്ക് അങ്ങനെ ഒന്നും ഇല്ല. താൻ എന്റെ സ്റ്റുഡന്റ് പിന്നെ നല്ല ഒരു ഫ്രണ്ടും അത്രേ ഒള്ളു.അത്രേം ഒള്ളുലെ അതുകൊണ്ട് ആണല്ലോ അവനോട് അങ്ങനെ പറഞ്ഞത്. അവൾ അത് പറഞ്ഞ് തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയതും വിശാൽ അവളുടെ കൈയിൽ പിടിച്ച് വലിച്ച് തന്നിലേക്ക് ചേർത്തു നിർത്തി.ശ്രെദ്ധേ... വിശാൽ അവളെ തന്നിലേക്ക് ചേർത്തുപിടിച്ചുകൊണ്ട് വിളിച്ചു.അവൾ വിളി കേട്ടില്ലെന്ന് മാത്രല്ല അവനെ ഒള്ളു നോക്കുപോലും ചെയ്തില്ല.അപ്പോഴേക്കും പിണങ്ങിയോ എന്റെ ശ്രെദ്ധ കൊച്ച്.ഞാൻ ആരോടും