Aksharathalukal

നിഹാരിക -11

നിഹാരിക 11

ഇന്ദീവരത്തിൽ എത്തുന്നത് വരെ ആരും പരസ്പരം ഒന്നും മിണ്ടിയില്ല...

സ്നേഹദീപത്തിൽ കണ്ടത് പോലെയായിരുന്നില്ല നിഹയുടെ റാമിനോടുള്ള പെരുമാറ്റം...

അങ്ങനെയൊരാൾ അവരോടൊപ്പം ഉണ്ടെന്ന് പോലും കരുതാതെ ആയിരുന്നു നിഹ പെരുമാറിയത് ....

ഉച്ചയോടെ അവർ ഇന്ദീവരത്തിൽ എത്തി..

അല്ലു നിഹയുടെ കയ്യിൽ പിടിച്ചു വലിച്ചു അകത്തേക്ക് കയറി.. അവൾ തിരിഞ്ഞു റാമിനെ നോക്കി..

റാം അവരെത്തന്നെ നോക്കി നിൽക്കുവായിരുന്നു

ദൂര യാത്ര കഴിഞ്ഞ് വന്നത് കൊണ്ടുതന്നെ റാം പിന്നീട് ഓഫീസിലേക്ക് പോയില്ല...

വൈകിട്ടു അല്ലുവിന് കഴിക്കാൻ കൊടുത്തു കൊണ്ട് ഇരിക്കുവായിരുന്നു നിഹ..

അവരോടൊപ്പം തന്നെ ഡൈനിങ് ടേബിളിൽ ചായ കുടിച്ചുകൊണ്ട് ശ്രീറാമും ഇരിക്കുന്നുണ്ടായിരുന്നു

അപ്പോഴാണ് ഒരു കാർ ഗേറ്റ് കടന്ന് അകത്തേക്കു വന്നത്...

പെട്ടന്ന് വാതിൽ തള്ളിത്തുറന്നു കൊണ്ട് അകത്തേക്ക് കേറി വരുന്ന ആളെ കണ്ട് ശ്രീറാമും നിഹയും ഒരു പോലെ ഞെട്ടി...

\"ഹിമ !!\"

നിഹയുടെ ചുണ്ടുകൾ മന്ത്രിച്ചു...

ഒരു സ്ലീവ്ലെസ് ടോപ്പും ടൈറ്റ് ജീൻസും ആയിരുന്നു ഹിമയുടെ വേഷം...

അവൾ നേരെ അവരുടെ അടുത്തേക്ക് നടന്നു വന്നു...

അവളെ കണ്ടപ്പോൾ ശ്രീറാം എഴുന്നേറ്റു..

ഹിമ നേരെ നടന്നു വന്നു ശ്രീറാമിന്റെ കഴുത്തിൽ ചുറ്റിപിടിച്ചു കവിളിൽ ചുംബിച്ചു..

അത് കണ്ട് അന്തം വിട്ടു നോക്കിയ നിഹ അറപ്പോടെ മുഖം തിരിച്ചു..

ഹിമയുടെ പെട്ടെന്നുള്ള ആ പ്രവർത്തിയിൽ എന്ത് ചെയ്യണമെന്നറിയാതെ ശ്രീറാമും ഞെട്ടിത്തരിച്ചു നിന്നു..

\"ഡാർലിംഗ്... ഹൗ ആർ യു? \"

കൊഞ്ചികുഴഞ്ഞു കൊണ്ട് അവൾ ചോദിച്ചു...

\"ഹിമ.... \"

ശ്രീറാം ദേഷ്യത്തിൽ വിളിച്ചു....

\" മര്യാദയ്ക്ക്  പെരുമാറിക്കോണം... എന്റെ വീടാണിത് ഇവിടെ ഞാനും നീയും മാത്രമല്ല ബാക്കിയുള്ള ആൾക്കാർ കൂടി  ഉണ്ട് അത് നിന്റെ ഓർമയിൽ ഇരിക്കണം എപ്പോഴും\"

ദേഷ്യത്തിൽ തന്നെ ശ്രീറാം പറഞ്ഞു...

\" ഇനി മുതൽ ഇത് എന്റെയും കൂടി വീടാണല്ലോ റാം പിന്നെ ബാക്കിയുള്ള ആൾക്കാർ.. \"

ഹിമ ചുറ്റിനും നോക്കി എന്നിട്ട് നിഹയെ നോക്കി പറഞ്ഞു..

\" ഇവിടെ വേറെ ആരാ ഉള്ളത്.... ഇവളോ... അതിന് അവളെ അങ്ങ് ഒഴിവാക്കിയാൽ പോരെ... \"

ഹിമ പുച്ഛത്തോടെ പറഞ്ഞു..

\"എന്റെ കുഞ്ഞിന്റെ മുമ്പിൽവെച്ച് ഇമ്മാതിരി കോപ്രായങ്ങൾ കാണിക്കരുത് അത് മാത്രമല്ല മര്യാദയ്ക്ക് വസ്ത്രം ധരിച്ച് വേണം എന്റെ മുമ്പിൽ വരാൻ മനസ്സിലായോ നിനക്ക്\"

\"ഓഹ് അല്ലു.. ഞാൻ ശ്രദ്ധിച്ചില്ല... \"

\"മോളു... \"

അവൾ കയ്യിൽ ഒരു ചോക്ലേറ്റ് എടുത്ത് കുഞ്ഞിനെ വിളിച്ചുകൊണ്ട് അടുത്തേക്ക് ചെന്നു.... എന്നിട്ടാ ചോക്ലേറ്റ് അല്ലുവിന് കൊടുത്തു..

\" ഹൗ ആർ യു ഡിയർ...\"

\"ഫൈൻ ആന്റി... \"

അല്ലു പറഞ്ഞു..

\"നോ മോളു.. ഇനിമുതൽ ആന്റി അല്ല മമ്മി!!... അങ്ങനെ വിളിച്ചാൽ മതി കേട്ടോ... \"

ഹിമ കുഞ്ഞിന് പറഞ്ഞു തിരുത്തി  കൊടുക്കുന്നത് കണ്ടപ്പോൾ ശ്രീറാമിന്റെ മുഖത്ത് ദേഷ്യം ഇരച്ചു കയറി...

\" ഹിമ... കല്യാണം കഴിഞ്ഞില്ലല്ലോ അത് കഴിഞ്ഞിട്ട് മതി ഇതുപോലെ പഠിപ്പിക്കുന്നത്....\"

\"ഹേയ് കൂൾ മാൻ.. ഇനി അധികം നാൾ ഒന്നും ഇല്ലല്ലോ ഞാൻ ഇവിടേക്ക് വരാൻ ഇപ്പോഴേ  പഠിച്ചോട്ടെ എങ്കിലേ ഞാൻ വരുമ്പോൾ  അവൾ എന്നെ മമ്മി എന്ന്  വിളിക്കുകയുള്ളൂ... \"

ഇതൊന്നും കണ്ടിട്ട് സഹിക്കാൻ വയ്യാതെ നിൽക്കുവായിരുന്നു നിഹ..

പിന്നെ അവരുടെ മുന്നിൽ വെച്ച് അവിടെ നിന്നും പോകുന്നത് എങ്ങനെയാണ് എന്ന് ചിന്തിച്ചു കൊണ്ട് മാത്രം കടിച്ച് പിടിച്ച് അവിടെ തന്നെ നിന്നു

ഹിമ നിഹയുടെ നേരെ ചെന്ന് എന്നിട്ട് ചോദിച്ചു...

\"സൊ യൂ ആർ ഹേർ ന്യൂ നാനി... യുവർ ഗുഡ് നെയിം പ്ലീസ്?? \"

\"നിഹാരിക.. \"

\"ഓഹ് നൈസ് നെയിം... \"

ഹിമ നിഹയെ അടിമുടി ഒന്നുനോക്കി

മുട്ടറ്റം നീളമുള്ള മുടിയും പേടമാൻ മിഴികളും ശ്രീത്വം തുളുമ്പുന്ന മുഖവും..  തന്നെക്കാൾ ഭംഗിയും ഐശ്വര്യവും അവൾക്കുണ്ട് എന്ന് മനസ്സിലായപ്പോൾ എന്തെന്നില്ലാത്ത അസൂയയും കുശുമ്പും ഹിമക്ക് നിഹയോട് തോന്നി..

അപ്പോഴാണ് അവൾ കണ്ടത് അല്ലു നൂഡിൽസ് കഴിക്കുന്നത്

\"ഹേയ്.. ഇതുപോലുള്ള ഭക്ഷണമാണൊ  കുഞ്ഞിന് കൊടുക്കുന്നത്... ഇതൊക്കെ അൺഹെൽത്തി ആയുള്ള ഫുഡ് അല്ലേ ഒരു ആയ ആയിട്ട് നിനക്ക് ഇതൊന്നും അറിയില്ല.... \"

നിഹ അതിനു മറുപടി ഒന്നും പറയാൻ നിന്നില്ല...

\"ഓക്കേ ഓക്കേ... ഇന്നുമുതൽ ഹെൽത്തി ഫുഡ് മാത്രം കുട്ടിക്ക് കൊടുത്താൽ മതി മനസ്സിലായോ നിനക്ക്...\"

\"മം.. \" നിഹ ഒന്ന് മൂളി..

\"സൊ നിഹാരിക പ്ലീസ് ഗെറ്റ് മീ എ കപ്പ്‌ ഓഫ് കോഫി \"

ഹിമ നിഹയോട് പറഞ്ഞു...

അതുകേട്ട് നിഹ ശ്രീറാമിനെ നോക്കി...
എന്നിട്ട് കാർത്തികയേ വിളിച്ചു...

\"കാർത്തികേച്ചി.. \"

\"എന്താ മോളേ.. \"

\" ഒരു കപ്പ് കോഫി എടുക്കുമോ ചേച്ചി..\"

\" അതിനെന്താ മോളെ ദേ ഇപ്പ കൊണ്ടുവരാം... \"

\"നോ.. നിഹാരിക.. ഞാൻ നിന്നോട് ആണ് പറഞ്ഞത് ഒരു കപ്പ് കോഫി കൊണ്ട് വരാൻ അല്ലാതെ സെർവന്റിനോടല്ല...\"

ഹിമ പറയുന്നത് കേട്ട് നിഹ ദേഷ്യത്തിൽ  റാമിനെ നോക്കി..

റാം ഒന്നും മിണ്ടാതെ നിൽക്കുന്നത്   കൂടി കണ്ടപ്പോഴേക്കും നിഹയുടെ ദേഷ്യം വർദ്ധിച്ചു

അല്ലുവിന്റെ പ്ലേറ്റ് ടേബിളിൽ വെച്ചു നിഹ ഹിമയുടെ അടുത്തേക്ക് വന്നു എന്നിട്ട് പറഞ്ഞു...

\" ഞാൻ ഇവിടുത്തെ ജോലിക്കാരി അല്ല വരുന്നവർക്കും പോകുന്നവർക്കും എന്നോട് ഓർഡർ ഇടാൻ... എന്നെ ഇവിടെ ജോലിക്ക് നിർത്തിയ സാർ പറഞ്ഞത് ഈ കുഞ്ഞിന്റെ കാര്യങ്ങൾ നോക്കാൻ മാത്രമാണ്... നിങ്ങൾക്ക് കോഫി വേണമെങ്കിൽ ഒന്നുങ്കിൽ കാർത്തിക ചേച്ചിയോട് പറയാം അല്ലെങ്കിൽ തന്നെ അകത്തു കയറി ഉണ്ടാക്കി കുടിക്കാം പാലും കാപ്പിപ്പൊടി എല്ലാം അവിടെ ഉണ്ട്  മനസ്സിലായല്ലോ അല്ലെ.. \"

എന്നിട്ട് തിരിഞ്ഞ് അല്ലു വിന്റെ  അടുത്തേക്ക് വന്നു..

മോള് വാ നമുക്ക് കിച്ചണിലേക്ക് പോകാം...

നിഹ കുഞ്ഞിനെ വിളിച്ചു കൊണ്ട് അകത്തേക്ക് പോയി...

നിഹയുടെ സംസാരവും വിളറിവെളുത്ത്  നിൽക്കുന്ന ഹിമയുടെ മുഖവും കണ്ടു ശ്രീറാം ഊറി ചിരിച്ചു...

\"റാം ഞാൻ ഇറങ്ങുന്നു പിന്നെ വരാം...\"

ചമ്മൽ മറയ്ക്കാനെന്നവണ്ണം തിരക്ക് അഭിനയിച്ചുകൊണ്ട് ഹിമ പറഞ്ഞു..

\"ഓ അതിനെന്താ ആയിക്കോട്ടെ... \"

കളിയാക്കി കൊണ്ട് തന്നെ ശ്രീറാമും അതിനു മറുപടി കൊടുത്തു...

ഹിമ ചാടി തുള്ളികൊണ്ട് അവിടെ നിന്നും ഇറങ്ങി പോയി..

🍂🍂🍂🍂🍂നിഹാരിക 🍂🍂🍂🍂🍂🍂🍂

രാത്രിയിൽ മുറിയിൽ ഒരു പുസ്തകം വായിച്ചു കൊണ്ടിരിക്കുകയായിരുന്നു നിഹ..

അപ്പോഴാണ് അല്ലു അവിടേക്ക് ഓടി വന്നത്..

\"നിച്ചു...\"

\" എന്താടാ... ചക്കരേ...\"

\"നിച്ചു ബാ... പപ്പാ വിളിക്കുന്നു..\"

\"പപ്പയോ എന്തിന് അതും ഈ സമയത്ത്.... \"

നിഹ സംശയത്തോടെ സ്വയം പറഞ്ഞു... എന്നിട്ട് കുഞ്ഞിനോട് ചോദിച്ചു..

\"പപ്പാ എവിടെയാ മോളെ?? \"

\"അതോ പപ്പാ അച്ഛമ്മയുടെ അടുത്തുണ്ട്.. നിച്ചുവിനെ അങ്ങോട്ട് കൂട്ടിക്കൊണ്ടു വരാൻ പപ്പാ  പറഞ്ഞല്ലോ അല്ലൂനോട്..  \"

മം നിച്ചു വരാം...

നിഹ അല്ലുവിനോടൊപ്പം ശ്രീറാമിന്റെ  അമ്മ കിടക്കുന്ന മുറിയിലേക്ക് പോയി...

മുറിയുടെ വാതിൽക്കൽ ചെന്നിട്ട് അകത്തേക്ക് കയറാൻ മടിച്ചു നിൽക്കുന്ന നിഹയെ അല്ലു തന്നെ പിടിച്ചുവലിച്ച് അകത്തേക്ക് കയറ്റി...

\"ആഹ് നിഹ താൻ വന്നോ ഇരിക്ക്.. \"

അമ്മയുടെ അടുത്ത് ഇട്ടിരുന്ന കസേരയിൽ നിന്നും എഴുന്നേറ്റിട്ട് അവിടേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട് ശ്രീറാം പറഞ്ഞു..

\" അയ്യോ അത് വേണ്ട സാർ ഇവിടെ ഇരുന്നു ഞാൻ ഇവിടെ നിന്നോളാം...\"

അപ്പോഴേക്കും ആ അമ്മ ഒരു കൈ ആട്ടി കൊണ്ട് അടുത്തേക്ക് വിളിച്ചു...

\"മോ..ളെ.... \"

അത് കണ്ടപ്പോൾ നിഹ അമ്മയുടെ അടുത്തേക്ക് ചെന്നു ആ കസേരയിൽ ഇരുന്നു..

അമ്മയുടെ വലതു ഭാഗം മുഴുവനും തളർന്നത് ആയിരുന്നു പക്ഷേ ഇടതു ഭാഗം അനക്കാൻ പറ്റുമായിരുന്നു...

ഇടതു കൈകൊണ്ട് അമ്മ നിഹയുടെ കയ്യിൽ മുറുകെ പിടിച്ചു...

\"മോ... ളോട്... എ.... ങ...നേ... \"

അമ്മ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്ന ഉണ്ടായിരുന്നു പക്ഷേ വാക്കുകൾ വ്യക്തമായില്ല അത് മനസ്സിലാകാതെ നിഹ ശ്രീരാമന്റെ മുഖത്തേക്ക് നോക്കി...

\" ഒന്നും ഇല്ലെടോ അമ്മ തന്നോട് നന്ദി പറയുകയാണ് എന്റെ അല്ലുവിനേ  പൊന്നു പോലെ നോക്കുന്നതിന്  \"

\" അയ്യോ അമ്മേ എന്നോട് നന്ദി ഒന്നും പറയല്ലേ... അല്ലു എനിക്ക് എന്റെ  ആരോ ആണ്...അല്ലുവിനോട് തോന്നുന്ന അടുപ്പം എന്റെ ഉള്ളിന്റെ ഉള്ളിലുള്ളതാ അല്ലാതെ ശമ്പളം കിട്ടാൻ വേണ്ടിയല്ല സത്യം.. \"

\"മോ.. ളെ... \"

അമ്മ പിന്നെയും എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു...

\" തളർന്നുവീണതിനുശേഷം അമ്മയ്ക്ക് ആരെയും കാണാൻ താല്പര്യം ഇല്ലായിരുന്നു എല്ലാരും സിമ്പതിയോടുകൂടി നോക്കുമെന്നതായിരുന്നു അമ്മയുടെ ദേഷ്യവും... പക്ഷേ തന്റെ കാര്യങ്ങൾ അറിഞ്ഞപ്പോൾ മുതൽ അമ്മ തന്നെ ഒന്ന് കാണണമെന്ന് ആഗ്രഹം പറയുന്നുണ്ടായിരുന്നു അതാണ് ഇന്ന് ഞാൻ മോളെ പറഞ്ഞുവിട്ടത്...\"

അവൾ ആ അമ്മയുടെ മുഖത്തേക്ക് നോക്കി... ആ കിടപ്പിലും എന്ത്‌ ഐശ്വര്യമായിരുന്നു ആ മുഖത്ത്... അവൾ ഓർത്തു...

\"ഞാൻ പോയി അമ്മക്ക് കഴിക്കാൻ കഞ്ഞി എടുക്കാം.. \"

ശ്രീറാം പറഞ്ഞു..

\"അമ്മെ.. \"

നിഹ വിളിച്ചു..

\"ഞാൻ തരട്ടെ അമ്മക്ക് കഴിക്കാൻ.. \"

അവൾ ചോദിക്കുന്നത് കേട്ട് പുറത്തേക്ക് പോകാനിറങ്ങിയ ശ്രീറാം തിരിഞ്ഞ് അമ്മയെ നോക്കി...

അമ്മ സമ്മതം എന്നോണം തലയാട്ടി...

അതു മനസ്സിലാക്കാതെ നിഹ ഇരുന്നു അപ്പോൾ ശ്രീറാം  പറഞ്ഞു..

അമ്മയ്ക്ക് തന്നെയങ്ങു  പിടിച്ചു പോയല്ലോ..

നിഹ ചിരിച്ചു കൊണ്ട് എഴുനേറ്റു അടുക്കളയിലേക്ക് പോയി കഞ്ഞി എടുത്തു കൊണ്ട് വന്നു...

എന്നിട്ട് അമ്മയെ താങ്ങി കട്ടിലിൽ ചാരി ഇരുത്തി കഞ്ഞി കോരി കൊടുത്തു..

ആ കാഴ്ച കണ്ടു ശ്രീറാമും  റാമിന്റെ മടിയിൽ അല്ലുവും  അവിടെ തന്നെ ഇരിക്കുന്നുണ്ടായിരുന്നു...

നിഹ കൊടുത്ത കഞ്ഞി മുഴുവനും അമ്മ കുടിച്ചു..

എന്നിട്ട് നിഹ ടവൽ നനച്ചു അമ്മയുടെ മുഖവും കഴുത്തും തുടച്ചു.. വീണ്ടും കട്ടിലിലേക്ക് ചായ്ച്ചു കിടത്തി..

\"അമ്മ ഉറങ്ങിക്കോ.. ഇനിമുതൽ ഞാനാ എന്റെ അമ്മയുടെ കാര്യം നോക്കുന്നെ...\"

നിഹ പറയുന്നത് കേട്ട് സന്തോഷം ആയ അമ്മയുടെ കണ്ണുകളിൽ കൂടെ കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു..

അവൾ കഴുകാനുള്ള പാത്രങ്ങൾ എടുത്തു അടുക്കളയിലേക്ക് നടന്നു...

പാത്രങ്ങൾ കഴുകി റാക്കിൽ  വെക്കുമ്പോൾ അടുക്കളയുടെ സ്ലാബിൽ  ചാരി നെഞ്ചിൽ കൈകൾ പിണച്ചു കെട്ടി ശ്രീറാം അവിടെ നിൽക്കുന്നുണ്ടായിരുന്നു

\"തനിക്കെന്തു മാന്ത്രിക ശക്തി ആണെടോ ഉള്ളത്.. \"

റാം പറയുന്നത് മനസ്സിലാവാതെ നിഹ നിന്നു..

തന്നെ അടുത്തറിയുന്നവരേയൊക്കെ തന്റെ ഹൃദയത്തിൽ ചേർത്ത് നിർത്താൻ കഴിയുന്ന എന്തോ ഒന്ന് അത് തനിക്കുണ്ടെടോ നിഹ..

റാമിന്റെ വാക്കുകൾക്ക് മറുപടി പറയാതെ നിഹ പുറത്തേക്ക് ഇറങ്ങി പോയി.

നിഹയുടെ അവഗണന റാമിന്റെ ഉള്ളിൽ ഒരു വേദനയായി നിറഞ്ഞു..

കാത്തിരിക്കൂ..



നിഹാരിക -12

നിഹാരിക -12

4.5
3318

നിഹാരിക 12കുറച്ചു ദിവസങ്ങൾക്കു ശേഷം... നഗരത്തിലെ പ്രശസ്തമായ ആയുർവേദ ആശുപത്രി...അല്ലുവിനേ രാവിലെ സ്കൂൾ ബസ് കയറ്റി വിട്ടതിനു ശേഷം നിഹ ഒരു  ഓട്ടോ പിടിച്ച് അവിടേക്ക് പോയി... ഡോക്ടർ അരുൺ ആയിരുന്നു അവിടുത്തെ സ്പെഷ്യലിസ്റ്റ്.. തന്റെ കൈപ്പുണ്യം കൊണ്ട് വളരെ പെട്ടെന്ന് തന്നെ പേരും പ്രശസ്തിയും അദ്ദേഹം ആർജിച്ചിരുന്നു... നേരത്തെ തന്നെ അപ്പോയ്ന്റ്മെന്റ് എടുത്തതിനാൽ നിഹയ്ക്ക് ഡോക്ടറെ കാണാൻ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല.. നേഴ്സ് പറഞ്ഞതനുസരിച്ചു നിഹ ഡോക്ടറുടെ ക്യാബിനിലേക്ക് കയറി... \"ഇരിക്കൂ ..\"\"ഡോക്ടർ ഞാൻ വന്നത്... അമ്മക്ക് വേണ്ടിയാണു... \"\"മം.. അമ്മക്ക് എന്താ