Aksharathalukal

നിഹാരിക -12

നിഹാരിക 12

കുറച്ചു ദിവസങ്ങൾക്കു ശേഷം... 

നഗരത്തിലെ പ്രശസ്തമായ ആയുർവേദ ആശുപത്രി...

അല്ലുവിനേ രാവിലെ സ്കൂൾ ബസ് കയറ്റി വിട്ടതിനു ശേഷം നിഹ ഒരു  ഓട്ടോ പിടിച്ച് അവിടേക്ക് പോയി... 

ഡോക്ടർ അരുൺ ആയിരുന്നു അവിടുത്തെ സ്പെഷ്യലിസ്റ്റ്.. 

തന്റെ കൈപ്പുണ്യം കൊണ്ട് വളരെ പെട്ടെന്ന് തന്നെ പേരും പ്രശസ്തിയും അദ്ദേഹം ആർജിച്ചിരുന്നു... 

നേരത്തെ തന്നെ അപ്പോയ്ന്റ്മെന്റ് എടുത്തതിനാൽ നിഹയ്ക്ക് ഡോക്ടറെ കാണാൻ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല.. 

നേഴ്സ് പറഞ്ഞതനുസരിച്ചു നിഹ ഡോക്ടറുടെ ക്യാബിനിലേക്ക് കയറി... 

\"ഇരിക്കൂ ..\"

\"ഡോക്ടർ ഞാൻ വന്നത്... അമ്മക്ക് വേണ്ടിയാണു... \"

\"മം.. അമ്മക്ക് എന്താ പറ്റിയെ കൊണ്ടുവന്നിട്ടുണ്ടോ?? \"

\"ഇല്ല ഡോക്ടർ.. അമ്മ സ്ട്രോക്ക് വന്നു കിടപ്പിലാണ്.. വലതു വശം തളർന്നു പോയി.. \"

\"ഓഹ്... എത്ര നാളായി കിടപ്പിലായിട്ട്... \"

\"ഏകദേശം മൂന്ന് വർഷം ആയി \"

\"അത്രയും പഴക്കമുണ്ടോ എന്നിട്ടെന്താ നേരത്തെ കൊണ്ടുവരാഞ്ഞത്.. \"

\"അത്.. ഡോക്ടർ ഇപ്പോഴാ ഈ ആശുപത്രിയിയേ കുറിച്ച് കേട്ടത്.. \"

\"മം... അമ്മയെ നോക്കാതെ അമ്മയുടെ അവസ്ഥ അറിയാതെ എനിക്കൊന്നും പറയാൻ പറ്റില്ല... നാഡീഞരമ്പുകൾ നോക്കണം ഞരമ്പുകൾക്ക് ജീവനുണ്ടെങ്കിൽ പ്രതീക്ഷ വെക്കാം.. \"

\"മം.. \"

ഡോക്ടർ പറയുന്നതിനൊക്കെ നിഹ തലയാട്ടി..

\"ഇപ്പൊ എനിക്ക് പേഷ്യന്റ്സ് ഉണ്ട്... ഉച്ച കഴിഞ്ഞു ഞാൻ ഫ്രീയാകും അഡ്രെസ്സ് തന്നാൽ ഞാൻ അവിടേക്ക് വന്നു പെഷ്യേന്റിനെ നോക്കാം.. എന്തെങ്കിലും പ്രതീക്ഷ ഉണ്ടെങ്കിൽ മാത്രം ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നാൽ മതി.. \"

\"ഓക്കേ ഡോക്ടർ.. \"

അത് പറഞ്ഞ് നിഹ ശ്രീറാമിന്റെ  അഡ്രസ് എഴുതി കൊടുത്തു...

\"ഓക്കേ ഒരു രണ്ടുമണി ആകുമ്പോഴേക്കും ഞാൻ വരാം.. \"

\"താങ്ക്സ് ഡോക്ടർ.. \"

ഡോക്ടറോട് നന്ദി പറഞ്ഞ് നിഹ  ഹോസ്പിറ്റലിൽ നിന്നും തിരികെ വീട്ടിലേക്ക് പോയി.. 

🍁🍁🍁🍁🍁🍁നിഹാരിക 🍁🍁🍁🍁🍁🍁

ഉച്ച കഴിഞ്ഞ്... 

ഓഫീസിൽ സ്റ്റാഫുമായി ഒരു കോൺഫെറെൻസിൽ ആയിരുന്നു ശ്രീറാം.. 

അർജന്റ് മീറ്റിംഗ് ഉണ്ടാവുമ്പോൾ പേർസണൽ നമ്പർ മാത്രം ഓണാക്കി ബാക്കിയുള്ള ഫോണൊക്കെ ഡിസ്കണക്ട് ചെയ്തു വെക്കാറാണ്‌ ശ്രീറാമിന്റെ പതിവ്... 

മീറ്റിംഗിന്റെ ഇടയിൽ ആണ് ഒരു ബീപ് സൗണ്ട് കേട്ടത്.. റാം ഫോണെടുത്തു നോക്കി... 

വാട്സാപ്പിൽ നിഹയുടെ മെസ്സേജ് ആയിരുന്നു അത്.. 

\"സർ.. രണ്ടുമണി ആകുമ്പോൾ വീട്ടിലേക്ക് ഒന്ന് വരണം.. അത്യാവശ്യം ആണ്... \"

\"എന്താവും കാര്യം...വീട്ടിലെന്തെങ്കിലും പ്രശ്നം... അല്ലു... അതോ അമ്മ...  \"

ഓരോന്നോർത്തു റാം ആകെ ടെൻഷനിൽ ആയി.. 

\"നമുക്ക് മീറ്റിംഗ് നാളെ തുടരാം എനിക്കിപ്പോ പുറത്തേക്ക് പോകുന്ന ഒരു അത്യാവശ്യമുണ്ട് സോറി ഫോർ തെ  ഇൻകൺവീനിയന്സ് \"

സ്റ്റാഫിനോട് എല്ലാവരോടുമായി പറഞ്ഞു... 

\"ഇറ്റ്സ് ഓക്കേ സർ.. \"

ശ്രീറാം  വേഗം കോൺഫറൻസ് റൂമിൽ നിന്നും ഇറങ്ങി തന്റെ  കാബിനിലേക്ക് പോയി... 

തന്റെ ലാപ്ടോപ്പ് എടുത്ത് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുന്നതിനു മുൻപാണ് ഗൗതം അവിടേക്ക് കയറി വന്നത്... 

\"എന്താടാ? എന്തുപറ്റി എന്തെങ്കിലും പ്രശ്നമുണ്ടോ...? \"

\"ഏയ് പ്രശ്നമൊന്നുമില്ല എനിക്കൊന്നു വീട്ടിൽ വരെ പോണം... \"

\"പെട്ടെന്ന് എന്താ പറ്റിയെ... \"

\"ഒന്നും പറ്റിയിട്ടില്ല നിഹയുടെ മെസ്സേജ് ഉണ്ടായിരുന്നു ഒന്ന് അത്യാവശ്യമായി വീട് വരെ ചെല്ലാൻ... \"

\"ഓഹ് അത്രേയുള്ളോ... അതിനാണോ നീ കോൺഫ്രൻസ് നിർത്തിയിട്ട് ഈ പരക്കം പായുന്നത്... വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞത് നിന്റെ ഭാര്യ ഒന്നുമല്ലല്ലോ ജോലിക്ക് നിൽക്കുന്ന ഒരു പെണ്ണല്ലേ.... \"

\"ഗൗതം...!!\"

ഒരു താക്കീതെന്ന പോലെ റാം  വിളിച്ചു 

\"ഞാനൊന്നും പറയുന്നില്ല അല്ലേലും അവളെ പറഞ്ഞാൽ  നിനക്ക് പൊള്ളുമല്ലോ.. \"

ഗൗതം പറയുന്നത് മൈൻഡ് ചെയ്യാതെ ശ്രീറാം കാറിന്റെ ചാവി എടുത്തു പുറത്തേക്കിറങ്ങി പോയി... 

അപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരാളുടെ ഫോണിൽ നിന്നും ഒരു കാൾ ഹിമയുടെ നമ്പറിലേക്ക് പോയത് ആരും അറിഞ്ഞില്ല.. 

🌳🌳🌳🌳🌳🌳നിഹാരിക 🌳🌳🌳🌳🌳🌳

ഡോക്ടർ വന്നു അമ്മയെ പരിശോധിക്കുമ്പോൾ ആണ് ശ്രീറാം അവിടേക്ക് വന്നത്.. 

ഒട്ടും പ്രതീക്ഷിക്കാത്ത ഡോക്ടറെ അമ്മയുടെ റൂമിൽ കണ്ടപ്പോൾ ശ്രീറാം ഒന്നു ഞെട്ടി 

\"ഇനി അമ്മയ്ക്ക് എന്തെങ്കിലും \"

ശ്രീറാം മനസ്സിൽ ചിന്തിച്ചു ...

റാം ഒന്നും മനസ്സിലാകാതെ നിഹയെ നോക്കി.. 

അപ്പോഴും ഡോക്ടർ അമ്മയുടെ കൈകൾ പരിശോധിക്കുകയായിരുന്നു..

കുറച്ചു സമയം കഴിഞ്ഞ്... 

ഡോക്ടർ റൂമിൽ നിന്നും പുറത്തേക്കിറങ്ങി... 

റാമിനെ കണ്ട് ഡോക്ടർ നിന്നു. 

ഡോക്ടർ ഇത് അമ്മയുടെ മോനാണ്.. 

\" ശ്രീറാം അല്ലേ ഞാൻ കേട്ടിട്ടുണ്ട് \"

\" എനിക്ക് ഡോക്ടറേയും അറിയാം..\"

\" അമ്മയെ ഞാൻ നോക്കി... ശരിക്കും ഇപ്പോഴെങ്കിലും വന്നത് നന്നായി കാരണം ഓരോ  ദിവസം കഴിയുംതോറും അമ്മയെ  തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ഉള്ള സാധ്യതകൾ തീരെ കുറഞ്ഞു കൊണ്ടിരിക്കും\"

\" ഇതിപ്പോ നമുക്ക് ചെറിയൊരു പ്രതീക്ഷ വയ്ക്കാം... അമ്മയെ ഹോസ്പിറ്റലിലേക്ക് അഡ്മിറ്റ് ചെയ്യാം\"

ഡോക്ടർ പറയുന്നത് മനസ്സിലാകാതെ  ശ്രീറാം നിഹയെ നോക്കി പക്ഷേ നിഹ  ഡോക്ടറെ തന്നെ ശ്രദ്ധിച്ചു നിൽക്കുകയായിരുന്നു..

\" അമ്മ പഴയതുപോലെ എണീറ്റ് ഓടി നടക്കും എന്ന് കരുതരുത് എങ്കിലും ഒരു ഊന്നുവടിയുടെ സഹായത്തോടെ നടക്കാം എന്നുള്ള രീതിയിൽ നമുക്ക് ആക്കി എടുക്കാം.. ആ ഒരു ഉറപ്പ് ഞാൻ തരാം...\"

\" ഡോക്ടർ അതിനായി ഏകദേശം എത്ര സമയം വേണ്ടിവരും\"

നിഹ ചോദിച്ചു..

\" അതിപ്പോൾ നമുക്കൊരു സമയം അങ്ങനെ എടുത്തു പറയാൻ പറ്റില്ല... ഇതിപ്പോ ഏകദേശം മൂന്നു വർഷത്തോളം അമ്മ കിടപ്പായിരുന്നു അല്ലേ...\"

\" അതെ ഡോക്ടർ..\"

\" അങ്ങനെ ആയ സ്ഥിതിക്ക് ചിലപ്പോൾ കുറച്ച് അധികം സമയം നമുക്ക് വേണ്ടി വരും ചിലപ്പോൾ ഒരു വർഷം ചെലപ്പോ ആറുമാസം അതുമല്ലെങ്കിൽ മൂന്നു മാസം കൊണ്ട് തന്നെ ഭേദപ്പെട്ട വരുണ്ട്...\"

ഡോക്ടർ തിരിഞ്ഞ് അമ്മയുടെ അടുത്തേക്ക് നടന്നു ചെന്നു എന്നിട്ട് പറഞ്ഞു..

\" നമുക്ക് ഇവിടെ നിന്ന് എഴുന്നേറ്റ് നടക്കണ്ടെ അമ്മേ... എന്നെക്കൊണ്ട് പറ്റുന്ന കാര്യങ്ങളൊക്കെ ഞാൻ ചെയ്യാം പക്ഷേ അമ്മ കൂടി സഹകരിക്കണം എന്താ ഞങ്ങൾടെ കൂടെ നിൽക്കില്ലെ.. \"

ഡോക്ടർ പറയുന്നത് കേട്ട് അമ്മ നിഹയെ നോക്കി.. 

\" പേഷ്യന്റിന്റെ മനോധൈര്യം കൂടെയുണ്ടെങ്കിൽ വേഗം എഴുന്നേറ്റ് നടക്കാൻ കഴിയും.... അമ്മ മനസ്സ് വെക്കണം.. \"

\" അമ്മയെക്കൊണ്ട് കഴിയും ഡോക്ടർ എനിക്കുറപ്പുണ്ട് \"

നിഹ പറഞ്ഞു.. 

അത് കേട്ട് അമ്മ നിഹയുടെ കയ്യിൽ പിടി  മുറുക്കി... 

\" ഇതുപോലെ കട്ട സപ്പോർട്ട് ചെയ്തു നിൽക്കുന്ന മകളുണ്ടെങ്കിൽ പിന്നെ വേറെ എന്താമ്മേ വേണ്ടത്... \"

ഡോക്ടർ പറയുന്നത് കേട്ട് നിഹയും റാമും ഒരേപോലെ ഞെട്ടി.. 

\"അയ്യോ ഡോക്ടർ ഞാൻ.... \"

നിഹാ എന്തോ പറയാൻ വന്നതും  അമ്മ അവളുടെ കൈയിൽ പിടിച്ച് അമർത്തി...

അമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അമ്മ വേണ്ട എന്നുള്ള രീതിയിൽ തലയാട്ടി കാണിച്ചു....

അമ്മ നിഹയെ മകളെപ്പോലെ കാണുന്നു എന്ന് മനസ്സിലാക്കിയപ്പോൾ എന്തോ അവളുടെ കണ്ണും നിറഞ്ഞു.. 

അപ്പോഴേക്കും ഡോക്ടർ ശ്രീറാമിനോട് സംസാരിച്ചുകൊണ്ട് പുറത്തേക്കിറങ്ങി പോയി...

\"അമ്മെ... ഞാൻ ഒരു ജോലിക്കാരി അല്ലേ എന്തിനാ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത് ... \"

\"ന്റെ.. മോ...ളാ... \"

വാക്കുകൾ വ്യക്തമാവാതെ ആ അമ്മ പറയുന്നത് കേട്ട് നിഹ അമ്മയുടെ കൈകളിൽ മുഖമമർത്തി കരഞ്ഞു.. 
ഒപ്പം അമ്മയുടെ കണ്ണുകളും നിറഞ്ഞൊഴുകി.. 

അപ്പോഴേക്കും ഡോക്ടറെ യാത്രയാക്കിയിട്ട് ശ്രീറാം അവിടേക്ക് കയറി വന്നു...

റാമിനെ കണ്ടതും നിഹ കണ്ണുതുടച്ചു വേഗം കട്ടിലിൽ നിന്നും എഴുന്നേറ്റു മാറി നിന്നു.

\"അമ്മെ.. ഞാൻ... എനിക്കറിയില്ല എന്താ പറയേണ്ടതെന്ന് സങ്കടമാണോ സന്തോഷമാണോ എനിക്ക് ഒന്നും പറയാൻ പറ്റുന്നില്ല നിഹ തനിക്ക്  ഇതിനൊക്കെ എന്തു പകരം തന്നാലും മതിയാവില്ലടോ... \"

\"സർ എനിക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യുമ്പോൾ എന്നെകൊണ്ട് ഇത്രയെങ്കിലും ചെയ്യേണ്ടേ.. \"

\" അല്ലു വരാൻ സമയമായി ഞാൻ പോയി കൂട്ടിക്കൊണ്ട് വരാം...\"

അമ്മയ്ക്കും മകനുമിടയിൽ താൻ നിൽക്കുന്നത് ശരിയല്ല എന്ന് തോന്നിയ നിഹ പതിയെ പുറത്തേക്കിറങ്ങി..

അവൾ പോയി എന്ന് മനസ്സിലായപ്പോൾ അമ്മ ശ്രീറാമിനോട് പറഞ്ഞു.. 

\"മോ..നെ...\"

\"എന്താമ്മേ.. \"

\"അ.. വ..ളെ... വിട്ടു... ക..ള... യല്ലെ.. \"

അമ്മയുടെ മനസ്സും തനിക്കൊപ്പമാണെന്ന് മനസ്സിലായപ്പോൾ റാമിന് സന്തോഷം തോന്നി.. ഒപ്പം ഹിമയെ ഓർത്തപ്പോൾ നേരിയ ഭയവും തോന്നി.. 

🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾

അടുത്ത ദിവസം തന്നെ അമ്മയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു .. 

ദിവസങ്ങൾ കടന്നു പോയി... 

അമ്മയുടെ അവസ്ഥയിൽ നേരിയ പുരോഗതി ഉണ്ടായി തുടങ്ങി... 

അന്നൊരു വെള്ളിയാഴ്ച ആയിരുന്നു... 

രാത്രിയിൽ കിടക്കാൻ മുറിയിൽ വന്നപ്പോഴാണ് നിഹ തന്റെ ബെഡിൽ ഒരു ഫയൽ ഇരിക്കുന്നത് കണ്ടത്.. 

അവൾ അതെടുത്തു തുറന്ന് നോക്കി.. 

അത് കണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി... 

നിഹയുടെ നഷ്ടപെട്ട സ്വപ്‌നങ്ങൾ പിന്നെയും പൂവണിയാൻ തുടങ്ങി.. 

കാത്തിരിക്കൂ..

റാമിന്റെ പെരുമാറ്റത്തിൽ എല്ലാവർക്കും ഒരുപാട് സംശയങ്ങൾ ഉണ്ടെന്നറിയാം അടുത്ത പാർട്ടിൽ അത് ക്ലിയർ ചെയ്യാം.. 

അഞ്ജു..  



നിഹാരിക -13

നിഹാരിക -13

4.3
3474

നിഹാരിക 13 രാത്രിയിൽ കിടക്കാൻ മുറിയിൽ വന്നപ്പോഴാണ് നിഹ തന്റെ ബെഡിൽ ഒരു ഫയൽ ഇരിക്കുന്നത് കണ്ടത്.. അവൾ അതെടുത്തു തുറന്ന് നോക്കി.. നിഹയുടെ കോളേജ് ട്രാൻസ്ഫർ ചെയ്ത് എറണാകുളത്തുള്ള പ്രശസ്തമായ ഒരു കോളേജിലേക്ക് എം.ഫില്ലിന് അഡ്മിഷൻ എടുത്തിട്ടുണ്ടായിരുന്നു ശ്രീറാം.. അത് കണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി... കണ്ണുകൾ അമർത്തി തുടച്ചു അവൾ എഴുനേറ്റു വാതിൽ തുറന്നു മുറിയുടെ പുറത്തെത്തി.. റാമിനെ നേരിട്ട് കണ്ട് ഒരു നന്ദി പറയണമെന്ന് നിഹക്ക് ആഗ്രഹമുണ്ടായിരുന്നു... അവൾ റാമിന്റെ മുറിയുടെ അടുത്തെത്തി... \"വിളിക്കണോ... ഈ അസമയത്ത് വിളിക്കുന്നത് ശരിയാണോ?? നിഹ ഓരോന്നോർത്തു നിന്നു...