Aksharathalukal

നിഹാരിക -13

നിഹാരിക 13

രാത്രിയിൽ കിടക്കാൻ മുറിയിൽ വന്നപ്പോഴാണ് നിഹ തന്റെ ബെഡിൽ ഒരു ഫയൽ ഇരിക്കുന്നത് കണ്ടത്..

അവൾ അതെടുത്തു തുറന്ന് നോക്കി..

നിഹയുടെ കോളേജ് ട്രാൻസ്ഫർ ചെയ്ത് എറണാകുളത്തുള്ള പ്രശസ്തമായ ഒരു കോളേജിലേക്ക് എം.ഫില്ലിന് അഡ്മിഷൻ എടുത്തിട്ടുണ്ടായിരുന്നു ശ്രീറാം..

അത് കണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി...

കണ്ണുകൾ അമർത്തി തുടച്ചു അവൾ എഴുനേറ്റു വാതിൽ തുറന്നു മുറിയുടെ പുറത്തെത്തി..

റാമിനെ നേരിട്ട് കണ്ട് ഒരു നന്ദി പറയണമെന്ന് നിഹക്ക് ആഗ്രഹമുണ്ടായിരുന്നു...

അവൾ റാമിന്റെ മുറിയുടെ അടുത്തെത്തി...

\"വിളിക്കണോ... ഈ അസമയത്ത് വിളിക്കുന്നത് ശരിയാണോ??

നിഹ ഓരോന്നോർത്തു നിന്നു... എന്നിട്ട് തിരിഞ്ഞു മുറിയിലേക്ക് നടന്നു...

\"നിഹ... \"

പുറകിൽ നിന്ന് റാം വിളിക്കുന്നത് കേട്ട് നിഹ തിരിഞ്ഞു നിന്നു..

\"എന്തെ എന്റെ മുറിയുടെ മുന്നിൽ.. തനിക്കെന്തെങ്കിലും പറയാനുണ്ടോ?? \"

\"എന്തിനാ സർ... ചെയ്തതൊക്കെ തന്നെ ധാരാളം... \"

\"അങ്ങോട്ടുമിങ്ങോട്ടും ചെയ്തതിന്റെ കണക്കൊന്നും പറയേണ്ടടോ അത് ചിലപ്പോൾ ബാലൻസ് ആയെന്ന് വരില്ല... പിന്നെ ഇത്‌ ഞാനും കുട്ടികൾക്ക് സ്പോൺസർഷിപ് കൊടുക്കാറുണ്ട്.. ഇതും അങ്ങനെ കൂട്ടിക്കോ.. ഈ നിമിഷം മുതൽ ഞാൻ തന്റെ സ്പോൺസർ കൂടിയാണ്.. തനിക്കിഷ്ടമുള്ള അത്രയും തനിക്ക് പഠിക്കാം.. \"

\"സർ.. അത്.. \"

\"എന്റെ കുഞ്ഞിനെ നോക്കാൻ എം. ഫിൽ വരെ പടിച്ചൊരാൾടെ ആവശ്യമില്ലേടോ.. അഥവാ അങ്ങനെ ചെയ്താൽ തന്നോട് ഞാൻ ചെയ്യുന്ന ഏറ്റവും വല്യ ക്രൂരത ആകുമത്.. \"

അത് വരെ അടക്കിപ്പിടിച്ച സങ്കടങ്ങൾ മുഴുവനും അവൾടെ കണ്ണിൽ പെയ്തിറങ്ങി...

നിഹ മുഖം പൊത്തി കരഞ്ഞു...

ശ്രീറാം അവളുടെ അടുത്തേക്ക് വന്നു അവളെ നെഞ്ചോട് ചേർത്ത് നിർത്തി ഇരുകയ്യും കൊണ്ട് മുറുക്കി കെട്ടിപിടിച്ചു
..

ആ കരവലയത്തിൽ സ്വയം മറന്നു നിഹ നിന്നു...

\"നിച്ചു... എന്തിനാ സങ്കടം... നിന്റെ ആഗ്രഹങ്ങൾക്കൊപ്പം ഞാനുണ്ടാകും എന്നും.. \"

നിഹയുടെ കാതോട് ചേർന്ന് ആർദ്രമായി മന്ത്രിച്ചു...

പെട്ടെന്ന് എന്തോ ഓർത്തപോലെ നിഹ റാമിനെ തള്ളിമാറ്റി...

എന്നിട്ട് വെട്ടിത്തിരിഞ്ഞു മുറിയിലേക്കോടി.. വേഗം വാതിലടച്ചു കട്ടിലിലേക്ക് വീണു തലയിണയിൽ മുഖമമർത്തി കരഞ്ഞു..

\"സന്തോഷമാണോ അതോ സങ്കടമാണോ.. എന്തെന്നറിയില്ല... മനസ്സിൽ പൊട്ടബുദ്ധി തോന്നല്ലേ എന്റെ കൃഷ്ണാ.. \"

അവൾ കണ്ണുകൾ മുറുക്കി അടച്ചു പ്രാർത്ഥിച്ചു..

നിഹയുടെ പ്രവൃത്തി കണ്ട് എന്ത്‌ ചെയ്യണമെന്നറിയാതെ റാം അവിടെ തന്നെ നിന്നുപോയി...

എന്നിട്ട് പതിയെ തിരിഞ്ഞു മുറിയിലേക്ക് നടന്നു...

കണ്ണടച്ചു അല്ലുവിനൊപ്പം കിടക്കുമ്പോൾ റാമിന്റെ മനസ്സിൽ മുഴുവനും നിഹ ആയിരുന്നു...

ഒപ്പം ഹിമയെ ഒഴിവാക്കാനുള്ള ചില പദ്ധതികളും..

\"ഇല്ല നിച്ചു ... നീ എന്റെ പെണ്ണാണ്.. വിട്ടുകളയില്ല  ഒരിക്കലും.. ആർക്കും വേണ്ടി... \"

ഒരു ദൃഡ നിശ്ചയം പോലെ റാം തീരുമാനിച്ചു..

💕💕💕💕💕💕💕💕💕💕💕💕💕💕💕

അടുത്ത ദിവസം രാവിലെ...

അന്നൊരു ഞായറാഴ്ച ആയിരുന്നു..

ശ്രീറാം അല്ലുവിനെയും കൂട്ടികൊണ്ട് അമ്മയെ കാണാനായി തയ്യാറായി ഇറങ്ങി..

എന്നിട്ട് അല്ലുനോട് പറഞ്ഞു..

\"അല്ലു.. മോള് പോയി നിച്ചുനോട് നമ്മുടെ കൂടെ വരാൻ പറ.. \"

\"മ്മ് പറയാം പപ്പാ.. \"

\"പിന്നെ മോളു... പപ്പാ പറഞ്ഞിട്ടാണെന്ന് പറയരുത്..\"

\"അതെന്താ പപ്പാ.. \"

\"പപ്പാ പറഞ്ഞാൽ നിച്ചു വന്നില്ലെങ്കിലോ അല്ലു പറഞ്ഞാൽ നിച്ചു വരും.. \"

\"മ്മ് \"

\"നിച്ചു.... \"

അല്ലു നിഹയുടെ അടുത്തേക്ക് ഓടി വന്നു

\"എന്താടാ കുറുമ്പാ.. \"

\"നിച്ചു ബാ.. \"

\"എവിടെക്കാ.. \"

\"അച്ഛമ്മയെ കാണാൻ പോവാൻ നിച്ചുനോട് വരാൻ പറഞ്ഞു.. \"

അല്ലുവിന്റെ സംസാരം കേട്ട് സംശയം തോന്നിയ നിഹ മോളോട് വീണ്ടും ചോദിച്ചു..

\"ആരാ മോളോട് നിച്ചുനെ വിളിക്കാൻ പറഞ്ഞത്.. \"

\"അത്.. അത്.. \"

\"പറയെടാ ചക്കരെ.. \"

\"പപ്പാ പറഞ്ഞതാണെന്ന് നിച്ചുനോട് പറയരുതെന്ന് പപ്പാ പറഞ്ഞു.. \"

കുഞ്ഞിന്റെ വർത്താനം കേട്ട് നിഹ ചിരിച്ചു പോയി..അല്ലുവിനെ എടുത്തു കൊണ്ട് തിരിഞ്ഞ നിഹ കണ്ടത് അല്ലുവിന്റെ വർത്താനം കേട്ട് ചമ്മി നിൽക്കുന്ന ശ്രീറാമിനെ ആണ്

അവൾ റാമിനെ നോക്കാതെ ചിരിച്ചു കൊണ്ട് മുറിയിലേക്ക് പോയി..

\"ഡീ കള്ളിപ്പെണ്ണേ പറയല്ലെന്നു പറഞ്ഞപ്പോൾ നീയെന്നെ ഒറ്റികൊടുത്തു അല്ലെ.. \"

റാം കളിയായി അല്ലുവിന്റെ കാതിൽ പിടിച്ചു..

🌹🌹🌹🌹🌹🌹നിഹാരിക 🌹🌹🌹🌹🌹

കുറച്ചു സമയത്തിനുള്ളിൽ അവരെല്ലാവരും ഹോസ്പിറ്റലിൽ എത്തി....

\"ഡോക്ടർ... \"

\"ആഹ് ശ്രീറാം.. വരൂ.. \"

\"ഡോക്ടർ അമ്മക്കിപ്പോൾ എങ്ങനുണ്ട്?? \"

\" അമ്മയ്ക്ക് നല്ല വ്യത്യാസം തോന്നുന്നുണ്ട്...\"

ഡോക്ടർ പറയുന്നത് കേട്ട് ശ്രീറാമിന്റെ മുഖം വിടർന്നു...

\"തടവാൻ കൊണ്ടുപോയതാണ് ഒരു 10 മിനിറ്റ് വെയിറ്റ് ചെയ്യേണ്ടി വരും അത് കഴിഞ്ഞ്  നിങ്ങൾക്ക് അമ്മയെ കാണാം.. \"

ഡോക്ടർ പറഞ്ഞു...

ഒരു ആശുപത്രി ആണെന്ന് തോന്നാത്ത വിധത്തിൽ ആയിരുന്നു ആ ആയുർവേദ ആശുപത്രിയുടെ നിർമ്മാണം..

നിറയെ മരങ്ങളും ഔഷധച്ചെടികളും ഔഷധത്തോട്ടവും അങ്ങനെ അവിടെ വരുന്നവരുടെ മനസ്സിനും കണ്ണിനും സംതൃപ്തി തരുന്ന രീതിയിലായിരുന്നു ആ ആശുപത്രി...

അല്ലുനെയും കൂട്ടി നിഹ അവിടെയൊക്കെ ചുറ്റി നടന്നു കണ്ടു അപ്പോഴേക്കും അമ്മയെ ഉഴിച്ചിൽ  കഴിഞ്ഞ് തിരികെ മുറിയിലേക്ക് കൊണ്ടു വന്നു...

വീട്ടിൽ നിന്നും പോയതിനേക്കാൾ സന്തോഷവതിയായിരുന്നു ആ അമ്മ...

കുറച്ചു നേരം അവർ മൂന്നുപേരും അമ്മയോടൊപ്പം ചെലവഴിച്ചിട്ട് തിരികെ വീട്ടിലേക്ക് പോയി..

പോകുന്ന വഴിക്ക് അല്ലുവിന്റെ  നിർബന്ധപ്രകാരം വലിയൊരു ഹോട്ടലില്  ഉച്ചയ്ക്കുള്ള ഫുഡ് കഴിക്കാൻ കയറി...

വലിയ ഒരു ഫൈസ്റ്റാർ ഹോട്ടലിൽ നിഹ ആദ്യമായി ആണ് കയറുന്നത് അതിന്റെ ഒരു പരിഭ്രമം അവളുടെ മുഖത്തുണ്ടായിരുന്നു...

പക്ഷേ അല്ലുവിന്  അവിടൊക്കെ നല്ല പരിചയം ആയതു കൊണ്ട് അവൾ അകത്തേക്ക് കയറിപ്പോയി പക്ഷേ നിഹ കയറാൻ മടിച്ചു പുറത്തു തന്നെ നിന്നു...

ശ്രീറാം കാർ പാർക്ക് ചെയ്ത്  അകത്തേക്ക് കയറി വന്നപ്പോൾ നിഹ പുറത്തുതന്നെ നിൽക്കുന്നത് കണ്ട് അടുത്തേക്ക് വന്നു...

\"എന്താടോ അവിടെ നിൽക്കുന്നത് കയറിയില്ലേ... \"

\" അത്... എനിക്ക്.. എനിക്ക് ഇതൊന്നും... \"

\"നിഹ എന്താണ് പറയാൻ വരുന്നതെന്ന്  റാമിന് മനസ്സിലായി റാം  വേഗം അവളുടെ കയ്യിൽ പിടിച്ച് അകത്തേക്ക് കയറി... \"

\"അല്ലു... \"

നിഹ ചോദിച്ചു...

\"റസ്റ്റ്റന്റിനോട് ചേർന്ന് ഒരു ചെറിയ ചിൽഡ്രൻസ് പാർക്ക് പോലെ സെറ്റ് ചെയ്തിട്ടുണ്ട് അല്ലു അവിടെയുണ്ടാവും കാരണം അവൾ ഇവിടുത്തെ സ്ഥിരം കസ്റ്റമർ ആണ്.. \"

അവർ രണ്ടുപേരും അവിടേക്ക് ചെന്നു...

റാം പറഞ്ഞതുപോലെ തന്നെ  അല്ലു  അവിടെയുള്ള കളിപ്പാട്ടങ്ങളിൽ കയറിയിറങ്ങി  കളിക്കുന്നുണ്ടായിരുന്നു...

\"അല്ലു വാ.. \"

റാം വിളിച്ചപ്പോൾ അല്ലു ഓടിവന്ന് റാമിന് ഇടതുകൈയ്യിൽ തുടങ്ങി.. വലതു കൈകൊണ്ട്  നിഹയുടെ കൈയും മുറുകെ പിടിച്ചു... അവൾ അത് വിടുവിക്കാൻ നോക്കിയപ്പോൾ ആ പിടുത്തം മുറുകി പിന്നെ നിഹ അടങ്ങി നിന്നു..

അകത്തേക്ക് കയറി അവിടെയുള്ള ഒരു സീറ്റിൽ ഇരിക്കാൻ തുടങ്ങിയപ്പോൾ വെയിറ്റർ അടുത്തേക്ക് വന്നു പറഞ്ഞു...

\"സർ ഫാമിലി റൂം ഉണ്ട്... \"

അയാളുടെ സംസാരം കേട്ടപ്പോൾ അവർക്ക് മനസ്സിലായി അയാൾ അവരെ തെറ്റിദ്ധരിച്ചു എന്ന്...

റാം അത് തിരുത്താൻ നിന്നില്ല നിഹയേയും അല്ലുവിനെയും  കൂട്ടിക്കൊണ്ട്  ഫാമിലി റൂമിലേക്ക് പോയി...

അവർ ഭക്ഷണം കഴിഞ്ഞ് പുറത്തേക്കിറങ്ങി..

റാം കാർ എടുക്കാൻ പോയപ്പോഴാണ് ഒരു വെള്ള ഓഡി കാർ ഹോട്ടലിന്റെ  ഗേറ്റ് കടന്ന് പാർക്കിംഗിലേക്ക് പോയത്...

ഒരു സ്ത്രീയും പുരുഷനും ആയിരുന്നു അത്..  അതിന്റെ ഉള്ളിലുള്ള ആളെ നിഹ   വ്യക്തമായി കണ്ടിരുന്നു.. പക്ഷേ ആ കാറിലുള്ളവർ ഇവരെ കണ്ടിരുന്നില്ല..

\"ഹിമ ശങ്കർ \"

നിഹ പതിയെ പറഞ്ഞു..

\"ഡോ താനെന്താ ആലോചിക്കുന്നേ.. വാ കേറ്.. \"

റാം വിളിച്ചപ്പോഴാണ് നിഹ ബോധത്തിലേക്ക് വന്നത്..

ശ്രീറാം  കാറിന്റെ ഫ്രണ്ട് ഡോർ തുറന്നു പിടിച്ച നിൽക്കുകയായിരുന്നു കാരണം അല്ലെങ്കിൽ നിഹ പതിയെ പുറകിൽ കയറി ഇരിക്കും  എന്ന് ശ്രീറാമിന്  അറിയാമായിരുന്നു...

അവസാനം വേറെ നിവൃത്തിയില്ലാതെ അല്ലുവിനെ  മടിയിലിരുത്തി നിഹ മുൻപിൽ തന്നെ കയറിയിരുന്നു...

യാത്രയിലുടനീളം നിഹയുടെ മനസ്സിൽ ഹിമ ഒരു ചോദ്യചിഹ്നമായി നിന്നിരുന്നു,

\"എങ്കിലും ആരായിരിക്കും അവളോടൊപ്പം...? \"

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

ശ്രീറാം ക്ലബ്ബിലിരുന്നു കുടിക്കുന്നത് കണ്ടിട്ടാണ് ഗൗതം അടുത്തേക്ക് വന്നത്..

\"ശ്രീറാം... നീയെന്താ പതിവില്ലാതെ ക്ലബ്ബിൽ.. \"

ശ്രീറാമിനെ കണ്ടു ഗൗതം  അടുത്തേക്ക് വന്ന് ചോദിച്ചു...

\" അതെന്താടാ എനിക്ക് ഇങ്ങോട്ട് വരാൻ പാടില്ലെ.. \"

\"ഏയ് പാടില്ലെന്ന് ഞാൻ പറഞ്ഞോ.. സാധാരണ സന്തോഷം വന്നാലോ സങ്കടം വന്നാലോ മാത്രമല്ലെ നീ ഇവിടേക്ക് വരാറുള്ളൂ..ഇന്നെന്താ സന്തോഷം ആണോ അതോ സങ്കടം ആണോ..  \"

\" എനിക്ക് സന്തോഷവുമില്ല സങ്കടവുമില്ല ഞാൻ വെറുതെ ഇവിടേക്ക് വന്നതാ.. \"

കുറെ നേരം വർത്തമാനം പറഞ്ഞു അവർ അവിടെ ഇരുന്നു..

\"റാം.. മതി നിർത്തിക്കോ.. സമയം പത്തായി വീട്ടിൽ പോകാൻ നോക്ക് ഒരുപാട് വൈകി  തന്നെ പോകേണ്ട നീ നല്ല ഓവർ ആണ് ഞാൻ കൊണ്ടുവിടാം.. \"

\"വേണ്ട.. ഡ്രൈവർ ഉണ്ട്.. \"

\"ഓഹ് അത് നന്നായി.. \"

ഗൗതം റാമിനെ താങ്ങിപ്പിടിച്ച് കാറിൽ കൊണ്ട് കയറ്റി... വീട്ടിലേക്ക് പറഞ്ഞു വിട്ടു..

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

രാത്രി ഒരുപാട് വൈകിയതുകൊണ്ട് അല്ലുവും നിഹയും നേരത്തെ കിടന്നു..

റാംവന്നു ഡോർബെൽ അടിച്ചപ്പോൾ നിഹ വന്നു വാതിൽ തുറന്നു...

നേരെ നിൽക്കാൻ പോലും ആവാതെ ആടിയാടി നിൽക്കുന്നത് കണ്ടപ്പോൾ അവൾക്ക് ഭയങ്കര ദേഷ്യം വന്നെങ്കിലും അതൊന്നും പുറത്തു കാണിക്കാതെ മാറി ഒതുങ്ങി നിന്നു...

\"അല്ലു...\"

കുഴഞ്ഞ നാക്ക് കൊണ്ട് റാം ചോദിച്ചു..

\" ഉറങ്ങി എന്റെ മുറിയിൽ ഉണ്ട്...\"

\" ആ അവിടെ കിടക്കട്ടെ...\"

\" സാറിന് കഴിക്കാൻ... എടുക്കട്ടെ...\"

\"വേണ്ട ഞാൻ കഴിച്ചു...\"

ആടിയാടി നിൽക്കുന്നതുകൊണ്ട് റാമിന്  സ്റ്റെപ്പ് കയറാൻ പറ്റുന്നുണ്ടായിരുന്നില്ല അവസാനം നിഹ താങ്ങി പിടിച്ച്  മുറിയിൽ കൊണ്ട് കിടത്തി....

എന്നിട്ട് പോകാൻ തുടങ്ങിയ നിഹയുടെ കയ്യിൽ റാം പിടിച്ചു..

കൈ വിടുവിച്ചു അവൾ പോകാൻ നോക്കിയതും റാം അവളെ വലിച്ചു നെഞ്ചിലേക്ക് ഇട്ടു ....

നിഹയ്ക്ക് പ്രതികരിക്കാൻ ആവുന്നതിനു മുൻപ് തന്നെ
അവളുടെ ചുണ്ടുകൾ റാം സ്വന്തമാക്കി ..

നിഹ തള്ളിമാറ്റി എഴുനേറ്റ് പോകാൻ ശ്രമിച്ചപ്പോൾ റാം ബലമായി അവളെ അടുത്തേക്ക് വലിച്ചിട്ടു..

ആ പിടിവലിയിൽ അവളുടെ ഡ്രസ്സ് കീറി..

പെട്ടെന്നെന്തോ ബോധോദയം ഉണ്ടായപ്പോൾ റാം പിടി വിട്ടു..

നിഹ കരഞ്ഞുകൊണ്ട് ഇറങ്ങിയോടി...

സംഭവിച്ചത് എന്താണെന്ന് മനസ്സിലാക്കാൻ സാമിന് കുറച്ച് സമയം വേണ്ടി വന്നു...

തെറ്റ് പറ്റി എന്ന് മനസ്സിലായപ്പോൾ ഒരു ഭ്രാന്തനെ പോലെ റാം പെരുമാറാൻ തുടങ്ങി..

മുറിയിൽ ഇരുന്ന സാധനങ്ങൾ ഒക്കെ വലിച്ചെറിഞ്ഞു പൊട്ടിച്ചു...

ക്ലോക്കിൽ സമയം ഇഴഞ്ഞു നീങ്ങി..

അവസാനം റാം ടോയ്‌ലെറ്റിൽ കയറി ഷവർ  തുറന്നു അതിന്റെ കീഴിൽ നിന്നു..

മനസ്സും ശരീരവും തണുത്തപ്പോൾ റൂമിൽ നിന്നും ഇറങ്ങി നിഹയുടെ മുറിയിലേക്ക് ചെന്നു..

അവിടെ അവൾ ഉണ്ടായിരുന്നില്ല..

റാമിന് വല്ലാത്ത ഭയം തോന്നി..

റാം വീടുമുഴുവൻ നിഹയെ അന്വേഷിച്ച്  എന്നെക്കുറിച്ച് നടന്നു..

അവസാനം താഴെ അമ്മയുടെ മുറിയുടെ ഒരു മൂലയിൽ ഇരുട്ടത്ത് കാൽമുട്ടുകളിൽ മുഖമമർത്തി ഇരുന്നു  കരയുന്ന നിഹയെ  കണ്ടപ്പോൾ റാമിന്റെ ഹൃദയവും നൊന്തു ..

റാം അടുത്തേക്ക് വന്നപ്പോൾ നിഹ വീണ്ടും  പേടിച്ചു വിറക്കാൻ തുടങ്ങി..

റാം നിഹയെ പിടിച്ചെഴുനേല്പിച്ചു.. അവൾ കുതറാൻ ശ്രമിച്ചു പക്ഷേ റാം ബലമായി പിടിച്ചു..

ഡ്രസ്സ്‌ കീറിയത് കണ്ടപ്പോൾ റാം തന്റെ ഷർട്ട്‌ ഊരി നിഹയുടെ ദേഹത്ത് ഇട്ടുകൊടുത്തു.

നിറകണ്ണുകളോടെ അയാളെ നോക്കി അവൾ നിന്നു...

\"നിഹ... \"

വിറയ്ക്കുന്ന അധരങ്ങളോടെ അയാൾ വിളിച്ചു..

ഒരു ശിലപോലെ നിന്നതല്ലാതെ നിന്നിടത്തു നിന്ന് അനങ്ങാൻ അവൾക്കായില്ല..

\"ഇനിയെന്നും എപ്പോഴും എന്നോടൊപ്പം ഉണ്ടാവില്ലേ... നിഹാ... നീയില്ലാതെ ഒരുനിമിഷം പോലും എന്നെകൊണ്ട് ജീവിക്കാൻ ആവില്ല... എനിക്കിഷ്ടമാണ് ഒരുപാടൊരുപാട്.. \"

അതും പറഞ്ഞുകൊണ്ട് അയാൾ അവളെ ചേർത്ത് പിടിച്ചു നെറുകയിൽ ചുംബിച്ചു...

പെട്ടെന്നൊരുനിമിഷം ആ സ്വപ്നം അവളുടെ മനസ്സിലേക്കോടി വന്നു..

പക്ഷേ നിന്നിടത്തു നിന്നനങ്ങാൻ പോലുമാവില്ലായിരുന്നു അവൾക്ക്..

കാത്തിരിക്കൂ..

സോറി എഴുതി വന്നപ്പോൾ ലെങ്ത് കൂടി റാമിന്റെ പ്രോബ്ലെം പറയാൻ പറ്റിയില്ല അടുത്ത ഭാഗത്ത്‌ തീർച്ചയായും ഉണ്ടാവും 😊😊



നിഹാരിക -14

നിഹാരിക -14

4.6
3422

നിഹാരിക 14\"ഇനിയെന്നും എപ്പോഴും എന്നോടൊപ്പം ഉണ്ടാവില്ലേ... നിഹാ... നീയില്ലാതെ ഒരുനിമിഷം പോലും എന്നെകൊണ്ട് ജീവിക്കാൻ ആവില്ല... \"അതും പറഞ്ഞുകൊണ്ട് അയാൾ അവളെ ചേർത്ത് പിടിച്ചു നെറുകയിൽ ചുംബിച്ചു... പെട്ടെന്നൊരുനിമിഷം ആ സ്വപ്നം അവളുടെ മനസ്സിലേക്കോടി വന്നു.. പക്ഷേ നിന്നിടത്തു നിന്നനങ്ങാൻ പോലുമാവില്ലായിരുന്നു അവൾക്ക്.. \"നിച്ചു... എന്തെങ്കിലും ഒന്ന് പറ... പ്ലീസ്.. \"റാം പറഞ്ഞു... അതിനും മറുപടി ഒന്നുമില്ലാതെ നിഹ ഒരു പ്രതിമ പോലെ നിന്നു.. \"നിച്ചു അറ്റ്ലീസ്റ്റ് നീയെന്നെ ഒന്ന് ചീത്ത പറയുവെങ്കിലും ചെയ്യുവോ.. പ്ലീസ് നിന്റെ ഈ സൈലെൻസ് എനിക്ക് വല്ലാത്ത ശ്വാസം മുട്ടൽ ആണ്