Aksharathalukal

നിഹാരിക -14

നിഹാരിക 14

\"ഇനിയെന്നും എപ്പോഴും എന്നോടൊപ്പം ഉണ്ടാവില്ലേ... നിഹാ... നീയില്ലാതെ ഒരുനിമിഷം പോലും എന്നെകൊണ്ട് ജീവിക്കാൻ ആവില്ല... \"

അതും പറഞ്ഞുകൊണ്ട് അയാൾ അവളെ ചേർത്ത് പിടിച്ചു നെറുകയിൽ ചുംബിച്ചു... 

പെട്ടെന്നൊരുനിമിഷം ആ സ്വപ്നം അവളുടെ മനസ്സിലേക്കോടി വന്നു.. 

പക്ഷേ നിന്നിടത്തു നിന്നനങ്ങാൻ പോലുമാവില്ലായിരുന്നു അവൾക്ക്.. 

\"നിച്ചു... എന്തെങ്കിലും ഒന്ന് പറ... പ്ലീസ്.. \"

റാം പറഞ്ഞു... 

അതിനും മറുപടി ഒന്നുമില്ലാതെ നിഹ ഒരു പ്രതിമ പോലെ നിന്നു.. 

\"നിച്ചു അറ്റ്ലീസ്റ്റ് നീയെന്നെ ഒന്ന് ചീത്ത പറയുവെങ്കിലും ചെയ്യുവോ.. പ്ലീസ് നിന്റെ ഈ സൈലെൻസ് എനിക്ക് വല്ലാത്ത ശ്വാസം മുട്ടൽ ആണ് നിച്ചു.. \"

റാമിന്റെ സംസാരം കേട്ട് നിഹയുടെ മുഖത്ത് ഒരു പുച്ഛഭാവം ആയിരുന്നു.. 

എന്നിട്ട് നിഹ പറഞ്ഞു.. 

\"എനിക്ക് വേണ്ടതെല്ലാം ചെയ്തു തന്ന് സർ എന്നെ വിലക്കെടുത്തില്ലേ സാറിന് എന്നെ എന്ത്‌ വേണമെങ്കിലും ചെയ്യാം... \" 

നിഹയുടെ സംസാരം കേട്ടതും റാമിന്റെ കൈ അവളുടെ മുഖത്ത് പതിച്ചതും ഒരുമിച്ചായിരുന്നു... 

റാമിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.. 

പെട്ടെന്നെങ്ങനെ ഒരു ഭാവം റാമിൽ വരുമെന്ന് നിഹ പ്രതീക്ഷിച്ചില്ല... 

അവളും ആകെ വല്ലാതായി.. 

\"ഡീ.. എപ്പോഴെങ്കിലും ഞാൻ നിന്നെ അങ്ങനെ കണ്ടിട്ടുണ്ടോ??  ആറേഴു മാസമായില്ലേ നീ ഇവിടെ വന്നിട്ട്...ഒരിക്കലെങ്കിലും ഞാൻ നിന്നോട് മോശമായി പെരുമാറിയിട്ടുണ്ടോ നിച്ചു.. \"

ദേഷ്യത്തിൽ ആണ് സംസാരിച്ചതെങ്കിലും അവസാനം ആയപ്പോഴേക്കും ശ്രീറാമിന്റെ ശബ്ദം നേർത്തു പോയിരുന്നു.. 

ഉള്ളിലുള്ള സങ്കടം മുഴുവനും വാക്കുകളിൽ ഉണ്ടായിരുന്നു.. 

എപ്പോഴും ചിരിച്ചു നിൽക്കുന്ന ആളിൽ നിന്നും അങ്ങനൊരു മാറ്റം നിഹ ആദ്യമായ് ആയിരുന്നു കണ്ടത്.. 

\"സർ.. ഇ..പ്പൊ.. ചെയ്തതൊ.. അതിനെന്താ ന്യായീകരിക്കാൻ ഉള്ളത്.. \"

\"ഇല്ല ഞാൻ ന്യായീകരിക്കുന്നില്ല തെറ്റാണ് വല്യ തെറ്റാണ്.. പക്ഷേ ഞാൻ പറഞ്ഞല്ലോ എന്റെ ഉള്ളിൽ മുഴുവനും നീയാണ്... നീ മാത്രമാണ്.. ഞാനൊരു പെണ്ണിനെ മനസ്സ് കൊടുത്തു സ്നേഹിച്ചിട്ടുണ്ടെങ്കിൽ അത് നിച്ചുനെ മാത്രമാണ്... അല്ലുവിന്റെ അമ്മയോട് പോലും ഇങ്ങനൊരു ഫീലിംഗ് ഉണ്ടായിട്ടില്ല.. \"

\"പക്ഷെ നീ... നിച്ചു.. നീയെന്റെയാണ് ആർക്കും വിട്ടുകൊടുക്കില്ല ഞാൻ... \"

\"അപ്പോൾ ഹിമയുമായുള്ളത്‌... അതെന്തു ബന്ധമാണ് സർ.. \"

ഹിമയുടെ പേര് കേട്ടതും ദേഷ്യം കൊണ്ട് വെരുകിനെ പോലെ ശ്രീറാം  അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങി... 

\"എന്താ സാറിന് മറുപടി ഇല്ലേ.. \"

നിഹ വരൂ.. എല്ലാം ഞാൻ പറയാം ആദ്യം പോയി ഈ ഡ്രസ്സ് മാറ്റി വരൂ.. എനിക്കെന്തോ തന്നെയിങ്ങനെ കാണുമ്പോൾ.. ഞാൻ... ഞാൻ കാരണമല്ലെ... എനിക്കെന്നോട് തന്നെ വല്ലാത്ത ദേഷ്യം തോന്നുന്നു.. 

\"മ്മ്.. \"

നിഹ മുറിയിലേക്ക് പോകാൻ തുടങ്ങിയപ്പോൾ റാം വിളിച്ചു.. 

\"നിച്ചു.. ഞാൻ ബാൽക്കണിയിൽ ഉണ്ടാവും അവിടേക്ക് വന്നാൽ മതി.. \"

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

കുറച്ചു സമയം കഴിഞ്ഞ്.. 

റാമിനെ അന്വേഷിച്ച് ബാൽക്കണിയിൽ  എത്തിയപ്പോൾ അവിടെ ഉള്ള  ഊഞ്ഞാലിൽ കിടക്കുന്നുണ്ടായിരുന്നു  റാം.. 

\"നിച്ചു.. വാ... ഇരിക്ക്.. \"

\"വേണ്ട ഞാൻ നിന്നോളാം.. \"

\"ഇപ്പോഴും എന്നെ പേടിയാണോ?? \"

അതിന് നിഹ മറുപടി പറഞ്ഞില്ല.. 

\" താൻ ഇവിടെ വന്നിട്ട് എത്ര കാലമായി കൂടിവന്നാൽ ഒരാറു മാസം ആത്രേയല്ലെയുള്ളൂ.. \"

\"മ്മ്.. \"

\" പക്ഷേ ഹിമയും ഞാനുമായിട്ട് വർഷങ്ങളുടെ പരിചയമുണ്ട്..\"

\" ഹിമയെ പറ്റി തന്നോട് പറയണം എന്ന് പലതവണ ആലോചിച്ചതാണ്.. പിന്നെ അത് വേണ്ടെന്ന് വെച്ചു.. പക്ഷെ ഇനിയെങ്കിലും പറഞ്ഞെ പറ്റു ഇല്ലെങ്കിൽ താനെന്നെ തെറ്റിദ്ധരിക്കും \"

\"മേഘ പോയതോടെ ഞാൻ കുഞ്ഞിനേയും കൊണ്ട് ഒറ്റയ്ക്ക്... സിംഗിൾ പാരന്റിങ് നമ്മൾ കരുതുന്നപോലെ അല്ല അതും ഒരു കൈക്കുഞ്ഞിനെ... ഒത്തിരി കഷ്ടപ്പെട്ടു..\"

\" ശരിക്കും ആ സമയത്തൊക്കെ ബിസിനസിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല പൂർണമായും അച്ഛൻ മാത്രമായിരുന്നു ബിസിനസ്സിൽ ആ സമയത്താണ് അച്ഛൻ രാഹുലിനെയും കൂടി ബിസിനസിലേക്ക് കൂട്ടിക്കൊണ്ടുവന്നത്... \"

\" ഞാൻ അറിയാതെ എന്തൊക്കെയോ പ്രശ്നങ്ങൾ ആ സമയത്ത് ബിസിനസ്സിൽ ഉണ്ടായിരുന്നു ഒരുപാട് പൈസ നഷ്ടം വന്നു... എന്റെ ജീവിതം തകർന്നതും ബിസിനസ് തകർച്ചയും എല്ലാംകൂടി അച്ഛൻ വല്ലാത്തൊരു മാനസികാവസ്ഥയിലേക്ക് പോയി അങ്ങനെയാണ് പെട്ടെന്ന് ഒരു ദിവസം അദ്ദേഹം കുഴഞ്ഞുവീണത്... \"

\" ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുന്നതിനു മുമ്പ് തന്നെ അച്ഛൻ ഞങ്ങളെ വിട്ടു പോയിരുന്നു...  അച്ഛന്റെ മരണവിവരമറിഞ്ഞ് അന്ന് തളർന്ന് വീണു പോയതാണ്  അമ്മ... \"

\" എല്ലാം കൂടെ ഞാൻ ഒറ്റയ്ക്ക് നേരിടേണ്ട അവസ്ഥയായിരുന്നു ആ സമയത്ത് ഓഫീസിലേക്ക് പോകാൻ പോലും പറ്റാതെ വീട്ടിൽ തന്നെ ഇരുന്നിട്ടുണ്ട് ഞാൻ..  ആ സമയത്ത് കമ്പനി മുഴുവനായും  രാഹുലിന്റെ  കൈയിലായിരുന്നു.. \"

\"വീട്ടിലെ പ്രശ്നങ്ങൾ ഒക്കെ തീർത്തു തിരികെ ഞാൻ ഓഫീസിൽ എത്തിയപ്പോഴേക്കും കാര്യങ്ങളൊക്കെ എന്റെ കൈ വിട്ടു പോയിരുന്നു.. \"

\" കമ്പനി പൂർണ്ണമായും നഷ്ടത്തിലായി ശരിക്കും അവിടുത്തെ ജോലിക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും എന്നെക്കൊണ്ട് കഴിയുമായിരുന്നില്ല... \"

\"കൂടുതലും രാഹുലിന്റെ ചതി ആണെന്ന് അറിയാൻ ഞാൻ ഒരുപാട് വൈകിപ്പോയി എന്റെ സ്വന്തം കൂടപ്പിറപ്പായി ആണ് ഞാൻ അവനെ കണ്ടത് പക്ഷേ... അവൻ... കിട്ടിയ അവസരം മുതലാക്കി... \"

\" എന്തുചെയ്യണമെന്നറിയാതെ ആകെ തകർന്നു നിൽക്കുമ്പോഴാണ് അച്ഛന്റെ ബാല്യകാല സുഹൃത്തായ ശങ്കർദാസ് എന്നെ കാണാൻ വന്നത്.. \"

\" അവർ കുടുംബപരമായി ബാംഗ്ലൂർ സെറ്റിൽടാണ്.. \"

\"അങ്കിൾ എന്നെ ഒരുപാട് സഹായിച്ചു പക്ഷേ അതിന് പകരം ഞാനവർക്ക് നൽകേണ്ടി വന്നത് കമ്പനിയുടെ 70% ഷെയർ ആണ്.. \"

\"എഴുപത് ശതമാനം എന്ന് പറഞ്ഞാൽ അറിയാമല്ലോ എന്റെ കമ്പനിയുടെ പകുതിയിൽ കൂടുതൽ ഷെയർ അവരുടെ കൈവശം ആണ് ഉള്ളത്...  ഇന്നല്ലെങ്കിൽ നാളെ അത് തിരിച്ചെടുക്കാം എന്ന് എനിക്ക് നല്ല വിശ്വാസം ഉണ്ടായിരുന്നു... ആ പൈസ മുഴുവനും കൊടുത്താൽ ഷെയർ മുഴുവനും അഞ്ചു വർഷത്തിനുള്ളിൽ തിരിച്ചു തരാമെന്ന് ഒരു അഗ്രിമെന്റ് ഞാൻ ഉണ്ടാക്കിയിരുന്നു.. \"

\" ഈ സംഭവം കഴിഞ്ഞിട്ട് ഇപ്പോൾ നാലു വർഷമായി.. \"

\" സത്യം പറഞ്ഞാൽ അമിത  ആത്മവിശ്വാസമായിരുന്നു എനിക്ക് എന്നെക്കൊണ്ട് തിരിച്ചു കൊടുക്കാൻ കഴിയും എന്ന് ഉറപ്പ് എനിക്കുണ്ടായിരുന്നു പക്ഷേ ഞാൻ വിചാരിച്ച പോലെ ആയിരുന്നില്ല  കാര്യങ്ങൾ... \"

\"കമ്പനി തിരിച്ചു ട്രാക്കിലേക്ക് എത്തിക്കാൻ ഞാൻ ഒത്തിരി കഷ്ടപ്പെട്ടു.. എങ്കിലും വിചാരിച്ചതിനേക്കാൾ വേഗം മെച്ചപ്പെടുത്തി എടുക്കാൻ എനിക്ക് കഴിഞ്ഞു... \"

\"കുറച്ചുനാൾ കൂടി എനിക്ക് സമയം കിട്ടിയാൽ കഴിഞ്ഞാൽ ശങ്കർദാസ് ഇട്ട ഷെയർ മുഴുവനും എനിക്ക് തിരിച്ചെടുക്കാൻ കഴിയും.. അതയാൾക്ക് നല്ലതുപോലെ അറിയാം... \"

\"അതുകൊണ്ടാണ് എഗ്രിമെന്റ് കാലാവധി തീരാറായി എന്ന് പറഞ്ഞ് അയാൾ എന്നെ ഭീഷണിപ്പെടുത്താൻ  തുടങ്ങിയത്... \"

\" അഞ്ചുവർഷത്തിനുള്ളിൽ മുഴുവൻ തുകയും ഞാൻ കൊടുത്തില്ലെങ്കിൽ എന്റെ കമ്പനി അയാൾ സ്വന്തമാക്കും... തുക മുഴുവനും തിരികെ കൊടുക്കണമെങ്കിൽ എനിക്ക് ഇനിയും ഒരു കൊല്ലത്തെ സാവകാശം വേണം.. എന്റെ വീടും സ്വത്തുക്കളും ഒക്കെ വിറ്റാലും എനിക്കാ തുക മുഴുവനും കൊടുക്കാൻ കഴിയില്ല...\"

\" നിഹ ഇവിടേക്ക് വരുന്നതിന് കുറച്ചു നാളുകൾക്കു മുൻപ് ശങ്കർദാസ് എന്നെ കാണാൻ വന്നിരുന്നു.. അന്ന് ഒരു കോംപ്രമൈസ്ന് അയാൾ തയ്യാറായിരുന്നു...\"

\"എന്ത് കോംപ്രമൈസ്? \" 

നിഹ ചോദിച്ചു.. 

\"അതാണ് ഹിമയുമായ് ഉള്ള വിവാഹം !!\"\"

\" ഈ വിവാഹത്തിന് സമ്മതിച്ചാൽ കമ്പനിയുടെ മുഴുവൻ ഷെയറും അയാൾ എനിക്ക് തരും ഒരു രൂപ പോലും ഞാൻ കൊടുക്കേണ്ടി വരില്ല... അല്ല ഞാൻ അതിനു സമ്മതിച്ചില്ലെങ്കിൽ രാഹുലുമായി ഹിമയുടെ വിവാഹം അയാൾ നടത്തും അങ്ങനെയാണെങ്കിൽ എന്റെ കമ്പനികളുടെ ഷെയറുകൾ മുഴുവനും രാഹുലിനെ കൈവശം എത്തും.. \"

\" പിന്നീട് എല്ലാം ഉപേക്ഷിച്ച് വെറുംകൈയോടെ ഞാൻ ഇറങ്ങേണ്ടിവരും... എന്റെ അച്ഛന്റെ സ്വപ്നമാണ് ആ കമ്പനി ... ആ കമ്പനി കൈവിട്ട് പോവുകയാണെന്ന് പറഞ്ഞാൽ.. എനിക്കത് ഓർക്കാൻ കൂടി വയ്യ നിച്ചു \"

\" ഈ റാമിന്റെ  ജീവിതത്തിൽ ഇനി ഒരു പെണ്ണ് ഇല്ല എന്ന് ഞാൻ ഉറപ്പിച്ചതാണ്... പക്ഷേ എന്റെ മുമ്പിൽ ആ സമയത്ത് വേറെ നിവൃത്തിയില്ലായിരുന്നു അതുകൊണ്ട് മാത്രമാണ് ഞാൻ വിവാഹത്തിനു സമ്മതിച്ചത്.. \"

\" പക്ഷേ അപ്പോഴും ഞാൻ ആലോചിച്ചത് കുറച്ചൊരു സാവകാശം എനിക്ക് കിട്ടുമല്ലോ.. കൊടുക്കാൻ ഉള്ള ക്യാഷ്  മുഴുവൻ കൊടുത്തു കഴിഞ്ഞാൽ പിന്നെ ആ വിവാഹത്തിൽ നിന്നും എനിക്ക് പിന്മാറാൻ കഴിയും എന്നൊരു പ്രതീക്ഷയിലായിരുന്നു ഞാൻ... \"

\" പിന്നെ അന്ന് ബർത്ത്ഡേ പാർട്ടിക്ക് ഇടയിൽ നടന്നത്...  ഞാനല്ല ഹിമയെയും ശങ്കർദാസിനേയും ക്ഷണിച്ചത്... പെട്ടെന്ന് എല്ലാവരുടെ മുമ്പിൽ കൂടി അയാൾ കയറി വന്നു അങ്ങനെ ഒരു ചടങ്ങ് നടത്തും എന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല \"

\"അന്ന് നിച്ചു വേദനിച്ചതിനേക്കാൾ നൂറിരട്ടി വേദന എനിക്കുണ്ടായിരുന്നു.. \"

\" താൻ ചിന്തിച്ചിട്ടുണ്ടാകും ഹിമ ഓരോന്ന് പറയുമ്പോഴും മിണ്ടാതെ നോക്കിനിന്നത് എന്തുകൊണ്ടാണെന്ന്... അവൾ പറയുന്നത് കേട്ട് നിൽക്കാനുള്ള ഇഷ്ടം കൊണ്ടല്ല.. സത്യത്തിൽ അവളെന്റെ  നിവൃത്തികേട് മുതലെടുക്കുകയാണ്... \"

\" എനിക്കറിയാം ഹിമക്ക് ഒരിക്കലും എന്റെ മകൾക്ക് നല്ലൊരു അമ്മയാവാൻ കഴിയില്ലെന്ന്... നിച്ചുവിനെ എന്റെ മോൾക്ക് കൂട്ടായിട്ട് കിട്ടിയപ്പോൾ സത്യത്തിൽ ഞാൻ ആഗ്രഹിച്ചിട്ടുണ്ട് എന്റെ വിവാഹം കഴിഞ്ഞാലും താനെന്റെ മോളോടൊപ്പം അവളുടെ  അമ്മയുടെ സ്ഥാനത്തു അല്ലെങ്കിൽ ഒരു കൂട്ടുകാരിയായ് എന്നും  ഉണ്ടായിരുന്നെങ്കിൽ.. \"

\" പക്ഷേ അങ്ങനെ ആഗ്രഹിക്കാൻ പാടില്ലല്ലോ തന്റെ ജീവിതം ഇല്ലാതാക്കി എന്റെ മോൾക്ക് വേണ്ടി ജീവിക്കണം എന്ന് പറയുന്നത് ശരിയല്ലല്ലോ.. \"

റാം പറയുന്നത് കേട്ട് മിണ്ടാതെ നിൽക്കുകയായിരുന്നു നിഹ.

റാം അവളുടെ അടുത്തേക്ക് വന്നു  നിഹയുടെ മുഖമുയർത്തി എന്നിട്ട് പറഞ്ഞു.. 

\"ഈ നിമിഷം ഞാനൊരു തീരുമാനമെടുത്തിട്ടുണ്ട്...\"

\"എനിക്കുള്ളതെല്ലാം അവർ എടുത്തുകൊണ്ട് പൊയ്ക്കോട്ടെ... കമ്പനിയോ വീടോ സ്വത്തുക്കളോ അങ്ങനെ എന്തുവേണമെങ്കിലും എടുത്തോട്ടെ... \"

\"എനിക്ക് വലുത് എന്റെ അല്ലു ആണ്... എന്റെ അല്ലുവിനെ മകളെപ്പോലെ സ്നേഹിക്കാൻ... വയ്യാത്ത അമ്മയേ  പൊന്നുപോലെ നോക്കാനും  താനുണ്ടാവുമോ എന്റെ കൂടെ .. \"

റാം പറയുന്നത് കേട്ട് കണ്ണു നിറച്ചു  നിൽക്കാനല്ലാതെ നിഹക്ക് ഒന്നും പറയാനായില്ല.... 

\"തനിക്ക് എന്നോട് ദേഷ്യം ആണല്ലേ... എത്ര തവണ പറഞ്ഞു പറ്റിപ്പോയി മനപ്പൂർവ്വമല്ല...\" 

\"ഇഷ്ടം എന്നുള്ളത് ഉള്ളിൽ തന്നെ തോന്നേണ്ടതാണല്ലോ അല്ലാതെ ഇങ്ങനെ നിർബന്ധിച്ചു തോന്നേണ്ടത്  അല്ലല്ലോ.\"

\" നിഹ  പൊക്കോളൂ... ഞാൻ ഒന്നും പറഞ്ഞിട്ടുമില്ല താനോന്നും കേട്ടിട്ടുമില്ല...

\"പിന്നെ ഇവിടെ നിൽക്കാൻ താൽപര്യമില്ലെന്കിൽ നാളെ രാവിലെ തന്നെ തിരിച്ചു പൊക്കോ..\"

\"ഞാൻ തനിക്കോ  സ്നേഹദീപത്തിൽ ഉള്ളവർക്കോ വേണ്ടി ചെയ്തതൊന്നും  എനിക്ക് തിരിച്ചു വേണ്ട ആ കടപ്പാട് ഓർത്തു  നിൽക്കണമെന്നില്ല... \"


\"കുറച്ചു നാൾ എങ്കിൽ കുറച്ചു നാൾ താൻ എന്റെ കുഞ്ഞിന് ഒരു അമ്മയുടെ സ്നേഹം എന്താണെന്ന് കാണിച്ചുകൊടുത്തു അതിനുപകരമായി കൂട്ടിയാൽ മതി...\"

അത്രയും പറഞ്ഞിട്ട് ശ്രീറാം മാറിൽ കൈകൾ പിണച്ചു കെട്ടി ഇരുളിലേക്ക് നോക്കി നിന്നു.. 

നിഹ ഓടിവന്നു പുറകിൽ കൂടെ റാമിനെ കെട്ടിപിടിച്ചു.. 

\"എനിക്കും.. ഇഷ്ടാ.. ഒത്തിരി... ഇഷ്ടാ.. \"

ഏങ്ങിയേങ്ങി കരഞ്ഞുകൊണ്ട് അവൾ  എങ്ങനെയോ പറഞ്ഞൊപ്പിച്ചു..

റാം പുറകിലേക്ക് കൈ ഇട്ട് നിഹയുടെ കൈയിൽ പിടിച്ചു വലിച്ചു മുൻപിൽ നിർത്തി.. 

\"ഹെലോ മാഡം.. ദേ മുഖത്തേക്ക് നോക്കിട്ടു ഒന്നൂടെ പറഞ്ഞെ ഞാനൊന്ന് കേൾക്കട്ടെ.. \"

\"വേണ്ട.. ഞാൻ പോണു.. \"

\"നിൽക്ക് നിച്ചു.. \"

\"ഞാൻ.. സാറിനെ സ്വപ്നം കണ്ടിട്ടുണ്ട് \"

\"ഏഹ്.. എപ്പോ.. \"

\"ഇവിടേക്ക് വരുന്നതിനു അന്നത്തെ പുലർച്ചെ.. \"

\"ശരിക്കും കണ്ടോ.. \"

\"മം.. \"

\"എന്താ കണ്ടേ.. \"

\"അത്.. അത്.. പിന്നെ.. \"

\"എന്താടോ ഒരു പരുങ്ങൽ കാര്യം പറയ് \"

\"ഇച്ചിരി മുൻപ്.. എന്നെ.. ഇഷ്ടാണെന്ന്. പറഞ്ഞില്ലേ... \"

\"മ്മ് പറഞ്ഞു.. \"

\"അതാ കണ്ടേ.. \"

\"ഓഹോ അത് കൊള്ളാല്ലോ... \"

\"ഞാൻ പോണു.. രാത്രിയിൽ സമയമൊത്തിരി ആയി.. \"

നിഹ പറയുന്നത് കേട്ട് റാം വാച്ചിലേക്ക് നോക്കി...

രാത്രിയൊക്കെ എപ്പോഴേ കഴിഞ്ഞു പുലർച്ചെ മൂന്നു മണിയായി ഇനി കിടക്കണോ നമുക്ക് ഇങ്ങനെ വർത്താനം പറഞ്ഞു ഇരുന്നാലോ.. 

\"ഞാൻ പോണു.. സാറിവിടെ ഇരുന്നോ എനിക്കുറക്കം വരുന്നു.. \"

അതും പറഞ്ഞിട്ട് നിഹ മുറിയിലേക്ക് നടന്നു..

അവൾ പോകുന്നതും നോക്കി നിന്നു ശ്രീറാം.. എന്നിട്ട് ആ ഊഞ്ഞാലിൽ കിടന്നു ആകാശത്തെ നക്ഷത്രങ്ങളെ നോക്കി.. 

രണ്ടാൾക്കും ഉറക്കം വരുന്നുണ്ടായിരുന്നില്ല.. 

ഒരു ചുവരിന്റെ അപ്പുറവും ഇപ്പുറവും ഒരേമനസ്സോടെ അവർ കാത്തിരിക്കുന്നു.. 

നമുക്കും കാത്തിരിക്കാം അവരുടെ പ്രണയം പൂവിടാനായ്



നിഹാരിക -15

നിഹാരിക -15

4.3
3468

നിഹാരിക 15രാത്രിയിൽ ഒരുപാട് വൈകി  കിടന്നത് കൊണ്ട് തന്നെ നിച്ചു രാവിലെ എഴുന്നേൽക്കാൻ ഒരുപാട് താമസിച്ചു.. അതൊരു ഞായറാഴ്ച ആയിരുന്നു.. അമ്മയെ ഹോസ്പിറ്റലിൽ ആക്കിയതിനു ശേഷം കാർത്തിക സ്ഥിരമായി അവിടെ ജോലിക്ക് വരാറില്ല രാവിലെ വന്ന് പണികളൊക്കെ തീർന്നതിനുശേഷം ഉച്ചയോടു കൂടി തിരികെ പോകുംശനിയാഴ്ചകളിലും ഞായറാഴ്ചകളിലും  കാർത്തിക വരാറില്ല.. അതുകൊണ്ടുതന്നെ രാവിലത്തെ ഭക്ഷണം ഉണ്ടാക്കാനായി നിഹ രാവിലെ എഴുന്നേറ്റ് ഫ്രഷായി അടുക്കളയിലേക്ക് പോകാനായി ഇറങ്ങി.. പുറത്തേക്ക് വന്നപ്പോഴാണ് ബാൽക്കണിയിലേക്ക് ഇറങ്ങാനുള്ള വാതിൽ തുറന്നു കിടക്കുന്നത് കണ്ടത്.. \" ഇതെന്