\" അപ്പൊ എല്ലാം ഉറപ്പിച്ചല്ലേ..... \"
\" ഹമ്... \" വിജയുടെ ചോദ്യത്തിന് ഭാഗ്യ ഒന്ന് മൂളി.....
അമ്പലത്തിൽ വന്നതായിരുന്നു ഭാഗ്യ..... ഇതിനോടകം അവൾ തറവാട്ടിലെ പുതിയ വിശേഷങ്ങൾ എല്ലാം അവനെ അറിയിച്ചു കഴിഞ്ഞിരുന്നു.... തീർത്തും ഒറ്റപെട്ട അവളുടെ മാനസികാവസ്ഥ അവന് ചിന്തിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ..... അതിനാണവൻ ഓടി എത്തിയതും....
\" ഇനി... ഇനി എന്താ നിന്റെ തീരുമാനം.... \" വിജയ്...
\" എന്ത് തീരുമാനിക്കാൻ..... \" അവളുടെ നെറ്റി ചുളിഞ്ഞു....
\" അനി... അനിയേട്ടൻ സമ്മതിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ..... \"
\" അറിയില്ല.... എനിക്ക് ഒന്നും അറിയില്ല വിജയ്.... എത്ര നാളായെന്ന് അറിയുവോ.... മാമ എന്നോട് ഒന്ന് മിണ്ടിയിട്ട്... എന്തിന്.... എന്നെ ഒന്ന് നോക്കിയിട്ട്.... അതിന് മാത്രം ഞാൻ തെറ്റ് ചെയ്തോ വിജയ്..... \" കണ്ണുകൾ നിറഞ്ഞു...
\" മറ്റുള്ളവർ ശ്രദ്ധിക്കുo... നി കണ്ണ് തുടയ്ക്ക്..... \" അവൻ ചുറ്റും കണ്ണോടിച്ചു കൊണ്ട് പറഞ്ഞു....
\" ഒരിക്കൽ കൂടി... നിനക്ക് ഒന്ന് സംസാരിക്കാൻ പാടില്ലേ....\"
\" ഇല്ല.... ഞാൻ എന്ത് പറഞ്ഞാലും മാമ കേൾക്കില്ല.... പണ്ടത്തെ എന്റെ മാമ അല്ലിപ്പൊ..... \"...
\" നി ഒന്ന് ശ്രമിച്ചു നോക്ക്.... \"
\" ഇല്ല... വിജയ്.... അതിനേക്കാൾ എനിക്ക് മാമയുടെ അടുക്കലേക്ക് പോകാൻ തന്നെ പേടിയാ.... \"
\" പിന്നെ.... പിന്നെ... നി എന്ത് ചെയ്യാൻ പോവാ.... ആ ഡോക്ടറെയും കെട്ടി ജീവിക്കാനോ... ഏഹ്... \" അവനും അരിശമായി....
\" അങ്ങനെ തോന്നുന്നുണ്ടോ വിജയ്.... എനിക്ക്.... അങ്ങനെ കഴിയുമെന്ന് തോന്നുന്നുണ്ടോ.... അതിനല്ല... ഭാഗ്യ ഇത്രയും നാൾ ആ മനുഷ്യനെ... ആരെയും കാണിക്കാതെയും അറിയിക്കാതെയും ഉള്ളിന്റെ ഉള്ളിൽ കൊണ്ട് നടന്നത്.... അങ്ങനെ... മറ്റൊരുവന് ആകേണ്ടി വന്നാൽ.... അന്നത്തോടെ അവസാനിപ്പിക്കും.. ഭാഗ്യ ഈ ജീവിതം.... കണ്ടോ..... \"
\" ഭാഗ്യേ...... \" വീറോടെ പറയുന്നവളെ വിജയ് ശാസനയോടെ വിളിച്ചു...
\" പിന്നെ.... അല്ലെങ്കിൽ ഞാൻ എന്ത് ചെയ്യാനാ വിജയ്.... \"...
\" നീ ഒന്ന് സമാദാനിക്ക് എന്റെ ഭാഗ്യേ..... ദയവ് ചെയ്ത് നീ കടുംകൈ ഒന്നും കാണിക്കരുത്..... എന്തെങ്കിലും വഴി കണ്ടെത്താം നമുക്ക്.... അത് വരെ നീ ഒന്ന് അടങ്ങ്.... പ്ലീസ്.... \" അവനും അത്ര മാത്രേ പറയാൻ കഴിയുമായിരുന്നുള്ളൂ....
തലയൊന്ന് ചലിപ്പിച്ചു.... യാത്ര പറഞ്ഞു പോകുന്ന അവളെ അവൻ നോക്കി നിന്നു..... ആദ്യമായി ഇഷ്ടം തോന്നിയവൾ..... അമിത പ്രതീക്ഷയും ഉറപ്പുമുള്ളത് കൊണ്ട് തന്നെയാണ് നേരെ ചെന്ന് വിവരം അറിയിച്ചത്.... പക്ഷെ... ഒരാളെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ഒക്കെയും അത് അത്രമേൽ കാര്യമാക്കിയില്ല.... പിന്നെ എന്നോ.... തന്റെ മാമയെ ആണ് സ്നേഹിക്കുന്നത് എന്ന് പറഞ്ഞപ്പോൾ... എല്ലാവരെയും പോലെ ചിരിച്ചു തള്ളി... പക്ഷെ ഈ മൂന്ന് വർഷം കൊണ്ട്.... താൻ അവളെ മനസിലാക്കിയത് പോലെ.... ജനിച്ച അന്ന് മുതൽ കൊണ്ട് നടക്കുന്ന അവളുടെ മാമയ്ക്ക് പോലും അറിയില്ല...... അവൾ എത്രത്തോളം അയാളെ സ്നേഹിക്കുന്നുണ്ടെന്ന്..... ആഗ്രഹിക്കുന്നുണ്ടെന്ന്....
ഉത്സവത്തിന്... തറവാട്ടിൽ ഒത്തുകൂടിയപ്പോൾ എല്ലാം എന്ത് മാത്രം താൻ അവളെ കളിയാക്കി.... ശെരിക്കും അവൾ അയാളിൽ ബന്ധിക്കപ്പെട്ടത് പോലെ...... അയാളെ കാണുമ്പോൾ ഉള്ള കണ്ണിലെ തിളക്കം.... അതൊക്കെ നേരിൽ കണ്ടത് കൊണ്ട് തന്നെയല്ലേ.... പ്രണയം തോന്നിയവളെ.... യാതൊരു പരിഭവം കൂടാതെ തനിക്ക് സഹോദരിയായിയും.... സുഹൃത്തായും കാണാൻ കഴിഞ്ഞത്......
അവളെ കുറിച്ചുള്ള ഓർമകളിൽ നിൽക്കുമ്പോഴും.... ഇനി അടുത്തത് എന്ത് എന്നുള്ള ആകാംഷയും ഭയവുമായിരുന്നു അവനിലും....!
✨️✨️✨️✨️✨️✨️✨️✨️
ഓരോ ദിവസവും വീർപ്പുമുട്ടലൂടെയും ആസ്വസ്ഥയോടെയും ഇരുവരും തള്ളി നീക്കി....... രാഹുലുമൊത്തുള്ള വിവാഹം ഏതാണ്ട് ഉറപ്പിച്ച മട്ടാണ്..... ഓരോ നിമിഷവും തീ തിന്നുകയാണ് ഭാഗ്യ.....എങ്ങനെയെങ്കിലും വിവാഹം മുടക്കാൻ ശ്രമിക്കുന്നുണ്ട്.... പക്ഷെ ഒറ്റയ്ക്ക് ആ മുറിയിൽ ചുരുണ്ടു കൂടുന്നവൾക്ക് എന്ത് ചെയ്യാൻ കഴിയും.....? പ്രാർത്ഥിക്കുകയല്ലാതെ മറ്റൊരു വഴിയും അവൾക്ക് മുന്നിൽ തെളിഞ്ഞില്ല.....അനിയാണെങ്കിൽ ആ വീട്ടിൽ ഉണ്ടെങ്കിലും ആരെങ്കിലും അടുത്തുണ്ടെങ്കിൽ മാത്രം എന്തെങ്കിലും അവളോട് മിണ്ടും.... അതും വെറുതെ മൂളുന്നത് അല്ലാതെ....
കഴിവതും അവളുടെ മുന്നിൽ പോകാതിരിക്കാൻ അവൻ പരിശ്രമിക്കുന്നുണ്ട്....രാവിലെ സ്കൂളിൽ പോയി കഴിഞ്ഞാൽ പിന്നെ നേരം ഇരുട്ടിയിട്ടേ ഇപ്പൊ തറവാട്ടിൽ എത്താറുള്ളൂ.... ഭാസ്കരനും... അനിഷും അവരുടെ മാറ്റo എന്തെന്ന് ഒരിക്കൽ തിരക്കിയെങ്കിലും.... ഇരുവരും മൗനമായിരുന്നു....
ഒരു സന്ധ്യാ നേരം.... തന്റെ മുറിയിൽ എന്തോ എഴുത്തുമായി ഇരിക്കുകയാണ് അനി.... അവിടേക്ക് അമല കയറി വന്നു....
\" മോനെ... അനി... നി ഭാഗ്യയെ കണ്ടോ..... \" അവരിലെ ആശങ്കയോടുള്ള ചോദ്യം കേട്ട്.. അവൻ ഇരുന്നിടത്ത് നിന്നെഴുനേറ്റു....
\" ഇല്ല... എന്താ... എന്താ ചേച്ചി... \" അവനിലെ പിരിമുറുക്കവും വ്യക്തം....
\" അത്... അത്... മോളെ കാണുന്നില്ലെഡാ.... അവൾ.... ഇത്രയും നേരം മുറിയിൽ ഉണ്ടായിരുന്നു..... പക്ഷെ വിളക്ക് കൊളുത്തിയിട്ട് ഞാൻ വന്നപ്പോൾ കാണുന്നില്ല.... ഇവിടെ മുഴുവനും നോക്കി....\" കരച്ചിലിന്റെ വക്കോളമെത്തി അവരും....
\" ചേച്ചി ഇങ്ങനെ കരയല്ലേ.... വാ... ഞാൻ ഒന്ന് നോക്കിയിട്ട് വരാം..... \"
പറയുന്നതോടൊപ്പം അവനും പുറത്തേക്കിറങ്ങി കഴിഞ്ഞിരുന്നു..... ആകെ വട്ട് പിടിച്ച അവസ്ഥയായിരുന്നു അവനും.... തറവാട് മുഴുവൻ എല്ലാവരും അരിച്ചു പെറുക്കിയെങ്കിലും.... അവളെ മാത്രം കിട്ടിയില്ല......
എന്തോ ഒരുൾപ്രേരണയാൽ അവൻ പുറത്തേക്കും ഇറങ്ങി നോക്കി.... മറ്റുള്ളവർ ചുറ്റും നോക്കുന്ന നേരത്തിന്.... അനി ഏറിയ നെഞ്ചിടിപ്പോടെ.... കുളപ്പടവിലേക്ക് നടന്നു.....
ചുരുക്കം പറഞ്ഞാൽ... ഇനി അവിടെ കൂടെ ബാക്കി ഉള്ളൂ തിരയാൻ..... പലതരം ചിന്തകൾ അവനിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്നു.....
ജനിച്ച അന്ന് തൊട്ട്.. ഇന്നുവരെ തന്റൊപ്പം നടന്നവൾ..... അവളുടെ ഓരോ വളർച്ചയും കണ്മുന്നിൽ മിന്നി മറയുന്നു..... ആദ്യമായി സംസാരിച്ചത്....കൈ പിടിച്ച് പിച്ച വച്ചത്..........സ്കൂളിൽ കൊണ്ട് വിടുന്നത്.... വഴക്കിടുന്നത്... പഠിക്കാതിരിക്കുന്നതിനു തല്ലു കൊടുക്കുന്നത്.... അതിനു ശേഷമുള്ള പിണക്കം മാറ്റൽ..... വണ്ടിയിൽ കൊണ്ട് പോകുന്നത്.... കത്തുകൾ കിട്ടിയപ്പോൾ ആളെ കണ്ടെത്താനുള്ള അവളുടെ ആകാംഷ.... ഒടുവിൽ.... തനിക്ക് മുന്നിൽ നിസ്സഹായയായി നിറ കണ്ണുകളോടെ നിൽക്കുന്നവൾ...... എല്ലാം ആ ഞൊടിയിടയിൽ അവന് മുന്നിൽ തെളിഞ്ഞു..... എന്തുകൊണ്ടോ.... ആശുഭമായത് എന്തെങ്കിലും നടക്കാൻ പോകുന്നു എന്ന് ഉള്ളിൽ നിന്നാരോ പറയുന്നത് പോലെ.... കണ്ണീർ കവിളിലൂടെ ഒലിച്ചിറങ്ങുന്നുണ്ട്....... പടവിൽ എത്തുന്നതിനു മുന്നേ.... അവന്റെ കണ്ണിൽ പതിഞ്ഞു......കുളത്തിലെ ഓളങ്ങൾക്കൊപ്പം പൊന്തി വരുന്ന കുമിളകൾ......!!!
\" ഭാഗ്യേ...........!!!!\"
( തുടരും.....)
😊