Aksharathalukal

ശിഷ്ടകാലം ഇഷ്ടകാലം.26

അന്ന് ഉച്ചക്ക് ഉള്ള ഊണും കഴിഞ്ഞ് മിഷേൽ കഴുകാൻ ഉള്ള തുണിയും എടുത്ത് വീടിൻ്റെ പുറകുവശത്തെ റബ്ബർ തോട്ടത്തിൻ്റെ അവസാനത്തെക്ക് നടന്നു... അവിടുന്നും താഴേക്ക് ഇറങ്ങി... താഴെ കുറച്ച് മുന്നോട്ട് നടക്കുമ്പോൾ വെള്ളം വീഴുന്ന ശബ്ദം കേൾക്കാം എതിർവശത്ത് ഉള്ള ഒരു പാറയുടെ വശത്ത് കൂടി ഒഴുകി വരുന്ന വെള്ളം താഴെ ഉള്ള ഒരു ചെറിയ കുളത്തിലേക്ക് ആണ് വീഴുന്നത്...  പണ്ട് കുഞ്ഞായിരുന്നപ്പോൾ ഇവിടെ വന്ന് കുളിക്കുമായിരുന്നു... പിന്നെ കോളജിൽ പഠിക്കുന്ന കാലം ഇവിടെ  കാണുന്ന പാറയിൽ ഇരുന്നായിരുന്ന് പഠിത്തം... സന്തോഷം ആയാലും ദുഃഖം ആയാലും ഈ കുളത്തിലെ വെള്ളത്തിൽ ചവിട്ടി തെറിപ്പിച്ചു തീർത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു മിഷേലിന്...  ഇപ്പൊൾ ഇങ്ങനെ വല്ലപ്പോഴും തുണി കഴുകാൻ വരും... മിഷേലിൻ്റെ ഇഷ്ട സ്ഥലം ആണ് അത്... അവിടെ ഉള്ള ചെറിയ പാറയിൽ കയറി ഇരുന്നു ഒഴുകി വരുന്ന വെള്ളം നോക്കി ഇരിക്കുക എന്നത് അവൾക്ക് വല്ലാതെ ആശ്വാസം നൽകുന്ന ഒന്നാണ്.... വീട്ടിൽ പൈപ്പും വെള്ളവും ഒക്കെ ആയതിനു ശേഷം ആരും ഇവിടേക്ക് വരാറില്ല എങ്കിലും മാത്യൂചായൻ ഇപ്പോഴും  കുളി ഇവിടുന്ന് തന്നെ ആണ്.... അത് കൊണ്ട് പരിസരം ഒക്കെ നല്ല വൃത്തി ആയി ഇട്ടിട്ടുണ്ട്.

തുണി വെള്ളത്തിൽ കുതിർത്ത് വച്ച് മിഷേൽ വെറുതെ പാറ പുറത്ത് കയറി ഇരുന്നു... പാറക്ക് പുറകിലായി ഉള്ള രണ്ടു കമുങ്ങിൽ കാലുകൾ ചവിട്ടിവച്ച് ഓർമ്മകളെ കെട്ടഴിച്ചു വിട്ട് ഒരു ഇരുത്ത....

മിഷീ.... ഡീ മിഷി...

എന്താ ചേച്ചി...

ഡീ ഇവിടേക്ക് ഒന്ന് വന്നെ...

ചേച്ചി ഞാൻ തുണി കഴുകാൻ വന്നത് ആണ് ... കഴുകിയിട്ട് വരാം...

ഡീ ... അതല്ല.... ഇപ്പൊ വരാൻ നിന്നെ അപ്പൻ വിളിക്കുന്നു...

ശരി ചേച്ചി ദേ വരുന്നു...

ചുരുട്ടികയറ്റി വച്ച പൈജാമയുടെ കാല് ഇളക്കി താഴേക്ക് ആക്കി മിഷേൽ പതിയെ മുകളിലേക്ക് നടന്നു.... മിഷേൽ വീട്ടിൽ സാധാരണ സ്ത്രീകളെ പോലെ നൈറ്റി ധരിക്കാറില്ല .. നോർത്തിന്ത്യൻ ജീവിതം ആയിരുന്നത് കൊണ്ടാകും...

അടുക്കള വഴി അകത്തു വന്നപ്പോൾ ചേച്ചി പറഞ്ഞു...

മോളെ നിൻ്റെ വിൻസിചായൻ വന്നിട്ട് ഉണ്ട്... കൂടെ ഒരു കൂട്ട്കാരനും ഉണ്ട്... അവിടേക്ക് ചെല്ല്... നീ അ മുടി ഒക്കെ ഒന്ന് ഒതൂക്കി... അ ഡ്രെസ്സും ഒന്ന് മാറിയിട്ട് പോ... എല്ലാം പാറി പറന്നു കിടക്കുന്നു...

എൻ്റെ ഡ്രസിന് എന്താ കുഴപ്പം...??

കുഴപ്പം ഉണ്ട് എന്നല്ല കൊച്ചെ... അവരൊക്കെ വലിയവർ അല്ലേ... അറിയില്ലല്ലോ കൂടെ ആരാണ് എന്ന് .. അപ്പോഴേക്ക് ഞാൻ ചായ എടുക്കാം.

ശരി ചേച്ചി... ഇനി നമ്മളായിട്ട് ഒരു നാണക്കേട് വേണ്ട...

ചേച്ചി പറഞ്ഞത് കേട്ട് അവള് മുടിയും ഒതുക്കി ഡ്രെസ്സും മാറ്റി വന്നപ്പോഴേക്കും ചേച്ചി ചായ അവളുടെ കയ്യിൽ കൊടുത്തു... അപ്പോഴേ കേട്ടു പുറത്ത് മോളും വലിയപപ്പയും തമ്മിലുള്ള സംസാരം.

എന്തൊക്കെ ഉണ്ട് വിൻസിച്ചാ  വിശേഷങ്ങൾ?? ചായ കൊടുക്കുന്നതിനു കൂടെ അവള് വിശേഷം ചോദിച്ചു ....

ഓ!! എന്ത് വിശേഷം കൊച്ചെ... ഇങ്ങനെ ഒക്കെ അങ്ങ് പോകുന്നു... ഇത് എൻ്റെ കൂട്ടുകാരൻ... ക്രിസ്റ്റി....  ഇവിടെ  കൃഷി വകുപ്പിലാണ് ജോലി...

മിഷേൽ അവനെയും നോക്കി ഒന്ന് ചിരിച്ചു...

ഞങ്ങള് മാത്യുവിനെ കൂടി ഒന്ന് കാണാം ഇന്ന് പറഞ്ഞു ആണ് വന്നത്... ങ!! ഇനി സാരമില്ല അടുത്ത വരവിന് കാണാം... നീ എന്താ കൊച്ചെ അവിടേക്ക് ഒന്നും വന്നില്ല ..

അത് അച്ചായ... മറ്റൊന്നും അല്ല... മിലി  ഇങ്ങനെ ഇരിക്കുന്നത് കൊണ്ട്...

ഹും.... എല്ലാം ഒന്ന് കഴിയട്ടെ... ഇനി ഒരു തിരിച്ച് പോക്ക് ഒന്നും വേണ്ട കേട്ടോ...

അതിന് മിഷേൽ ഒരു ചിരിയിൽ ഒതുക്കി  മറുപടി....

അപ്പോഴാണ് ക്രിസ്റ്റി എന്തോ ഒന്ന് അച്ചായൻ്റെ ചെവിയിൽ പറഞ്ഞത്...

അത് മിഷേൽ... നിന്നോട് പറയാൻ വിട്ടു .. ക്രിസ്റ്റി... നിന്നെ കാണാൻ കൂടി വന്നത് ആണ്..
നിൻ്റെ തന്നെ പ്രായം ആണ് അവനും....  ഒരു വർഷം ആയി അവൻ്റെ ഭാര്യ മരിച്ചിട്ട് .. ക്യാൻസർ ആയിരുന്നു... പാവം കുറേ കഷ്ടപ്പെട്ടു... അവർക്ക് ഒരു മോൻ ആണ് അവൻ വിവാഹം ഒക്കെ കഴിച്ചു അങ്ങു അമേരിക്കയിൽ ആണ്.  ഇനി ഒറ്റക്ക് ജീവിക്കുന്നതിൽ അർഥം ഇല്ല എന്ന് ഇവനു തോന്നി... അപ്പോ ഞാൻ ആണ് ഇവനോട് പറഞ്ഞത് നിന്നെ ഒന്ന് വന്നു കാണാൻ...
മറ്റു പ്രാരാബ്ദങ്ങൾ ഒന്നും ഇല്ല ആകെ ഉള്ള അവൻ്റെ ഡിമാൻഡ് ജോലി കളഞ്ഞ് ഇവിടെ നാട്ടിൽ ഉണ്ടാകണം എന്നാണ്...

അത്  അച്ചായ...  എനിക്ക്...

വേണ്ട നീ മറുത്ത് ഒന്നും പറയണ്ട... എൻ്റെ കാര്യം പറഞ്ഞപ്പോൾ നിനക്ക് കുഡുംബ ബന്ധം ആയിരുന്നു പ്രശ്നം... പിന്നെ ആലോചിച്ചപ്പോൾ അതും ശരി ആണ് എന്ന് തോന്നി... ഇവിടെ  പ്രശ്നങ്ങൾ ഒന്നും ഇല്ലല്ലോ ... നിനക്ക് വേണ്ട കൂട്ടും ആകും..

അതിന് ഞാൻ പറഞ്ഞില്ലല്ലോ എനിക്ക് കൂട്ട്...

ദേ കൊച്ചെ ഞാൻ മാത്യൂ പറഞ്ഞത് അനുസരിച്ചു ആണ്  കൃസ്റ്റിയെ കൂട്ടി വന്നത്...  അവനു നിന്നോട് ഒന്ന് ഒറ്റക്ക് സംസാരിക്കണം എന്ന്

എനിക്ക് ... എനിക്ക് ഒന്നും പറയാൻ ഇല്ല അച്ചായ...

ശ്ശേഡ.... അങ്ങനെ പറഞാൽ എങ്ങനെ ആണ്... നീ ഒന്ന് സംസാരിച്ചു നോക്കു

പിന്നെ മിഷേൽ ഒന്നും പറഞ്ഞില്ല ... മൗനമായി ഇരിക്കുന്ന അപ്പനെ ഒന്ന് നോക്കി ... പിന്നെ ചേച്ചിയുടെ കൂടെ നിൽക്കുന്ന മിലിയെയും .. പുറത്തേക്ക് ഇറങ്ങിയ ക്രിസ്റ്റിയുടെ കൂടെ അവളും ഇറങ്ങി

എനിക്ക് ഇഷ്ടം ആയി ... ഒരു വർഷം ആയി ഞാൻ ഒറ്റക്ക് ആണ്.... അത്ര എളുപ്പം അല്ല ഒറ്റക്കുള്ള ജീവിതം... വിൻസെൻ്റ് പറഞ്ഞു മകളുടെ പ്രസവം വരെ താൻ ബിസി ആയിരിക്കും എന്ന് ... മതി... അത് കഴിഞ്ഞ് നമുക്ക് മിന്ന് കെട്ട് നടത്താം .

ക്രിസ്റ്റി... പറയുന്നത് കൊണ്ട് മറ്റൊന്നും വിചാരിക്കരുത്  .. ഇപ്പൊ ഒരു വിവാഹം... അതൊന്നും എൻ്റെ മനസ്സിൽ ഇല്ല.... പിന്നെ ജോലി ഉപേക്ഷിച്ച് ഒരു ജീവിതം അത് ഒരിക്കലും ഉണ്ടാകില്ല... അച്ചായൻ അറിയാതെ പറഞ്ഞത് ആകും... ബുദ്ധി മുട്ടിച്ചതിൽ ക്ഷമിക്കണം ..

അവൻ അവളെ ഒന്ന് നോക്കി നിന്നു....

മനസിലായി...ഞാൻ വിളിക്കുന്നതിലും സംസാരിക്കുന്നതിലും വിരോധം ഉണ്ടോ?? മറ്റൊന്നും അല്ല അങ്ങനെ  ചിലപ്പോൾ പതിയെ പതിയെ.....

ക്ഷമിക്കണം... എനിക്ക് അതിനുള്ള സമയം കിട്ടാറില്ല..... അതും പറഞ്ഞു മിഷേൽ അകത്തേക്ക് കയറി... അപ്പനെ ഒന്ന് നോക്കി പിന്നെ നേരെ അടുക്കളയിലേക്ക് തന്നെ പോയി.... അവിടെ ചെന്ന് ഒരു ഗ്ലാസ്സ് വെള്ളം എടുത്ത് കുടിച്ചു.... അവിടുന്ന്  നേരെ തുണി അലക്കാൻ ആയി പോയി... അപ്പോഴും കണ്ണുകൾ നിറഞ്ഞിരുന്നു... കുളത്തിലെ വെള്ളം കോരി മുഖത്ത് ഒഴിക്കു‌ബോൾ വിഷമത്തോടെ ഒപ്പം ഹരിയെട്ടൻ്റെയും മുഖം മനസ്സിൽ തെളിഞ്ഞു ...

ഇല്ല... ഹരിയെട്ട.... എനക്ക് ഒരു കൂട്ട് വേണം എന്ന് ആഗ്രഹമുണ്ടായത് തന്നെ   നിങ്ങളെ കണ്ട് ആണ്, അതല്ല  എങ്കിൽ  ഞാൻ ഇങ്ങനെ തന്നെ അങ്ങു തുടരും....

തുണി വിരിച്ചിട്ട് തിരിച്ച് വരുമ്പോഴേക്കും അവരു പോയിരുന്നു... വൈകിട്ട് വന്ന  മാത്യൂചായനോട് അപ്പനും ചേച്ചിയും നടന്ന കാര്യങ്ങൽ പറഞ്ഞു കേൾപ്പിക്കുന്നത് കണ്ട മിഷേൽ അടുക്കളയിൽ തന്നെ കൂടി.....

മിഷി... മിഷി...

എന്താ ...

നീ എന്താ അ ബന്ധം വേണ്ട എന്ന് പറഞ്ഞത്? ഇനി മറ്റെന്തെങ്കിലും ആണ് മനസ്സിൽ എങ്കിൽ അതൊന്നും നടക്കില്ല മോളെ... നിനക്ക്  മറ്റാരുടെയും  കാര്യം ചിന്ത ഇല്ല എങ്കിലും സ്വന്തം മകളുടെ ചിന്ത ഇല്ലെ....

ഞാൻ അതിന് എന്ത് ചെയ്തു എന്നാണ് ... പിന്നെ ഞാൻ പറഞ്ഞോ എനിക്ക് ഒരു ബന്ധം വേണം എന്ന്

ഇല്ല... പക്ഷേ ഒരു അന്യ ജാതിക്കാരൻ്റെ കൂടെ ഉള്ള കൂട്ടും ഒക്കെ കണ്ടാൽ എനിക്കും മനസ്സിലാകും... നിൻ്റെ  അച്ചായൻ ആണ് ഞാൻ...

എങ്കിൽ എനിക്ക് അങ്ങനെ ഒരു കൂട്ട് വേണ്ട... പിന്നെ എൻ്റെ ജോലി കഷ്ടപ്പെട്ടു നേടിയത് ആണ്.. എനിക്ക് അന്നം തരാൻ അതെ ഉള്ളൂ... അതും കളഞ്ഞ് ആരുടെ മുന്നിലും കൈ നീട്ടാൻ ഞാൻ വരും എന്ന് പ്രതീക്ഷിക്കണ്ട... ഇനി എൻ്റെ ജോലി കൊണ്ട് എൻ്റെ വീട്ടുകാർക്കും പുച്ഛം ആയി എങ്കിൽ പറഞാൽ മതി... ഇവിടേക്കും ഉള്ള വരവ് നിർത്താം..

ഡീ... ഞങ്ങൾക്ക് എന്ത് പുച്ഛം... നിൻ്റെ കുടുംബക്കാരക്ക് അല്ലേ പ്രശ്നം... പിന്നെ മിലി മോൾടെ ആൾക്കാർക്കും ..

ഈ രണ്ടു കൂട്ടരും എൻ്റെ ഈ ജോലി കണ്ട് തന്നെ ആണ് എൻ്റെ ജീവിതത്തിലേക്ക് വന്നത്. അന്നില്ലാതിരുന്ന വിഷമം ഇനി വേണ്ട...

മോളെ  അപ്പന്  മനസ്സിലാകും നിന്നെ ... പക്ഷേ അപ്പൻ്റെ കാല ശേഷം അവരൊക്കെ വേണം അപ്പൻ്റെ മോളെ നോക്കാൻ.... വെറുതെ പിണക്കണ്ട...

ഇല്ല... അപ്പാ... അങ്ങനെ ഒന്നും ഞാൻ ചെയ്യില്ല... പക്ഷേ എന്നെ ഒന്ന് വെറുതെ വിടാൻ പറയണം എല്ലാവരോടും... എനിക്ക് സ്വന്തം ആയി ഒരു വീട് ഇല്ലാത്തത് കൊണ്ട് ആണ് ഞാൻ മിലിയെയും കൂട്ടി ഇവിടേക്ക് വന്നത്... അത് എല്ലാവർക്കും ബുദ്ധി മുട്ടായി എങ്കിൽ പറഞാൽ മതിയായിരുന്നു.... ഞാൻ വാടകവീട് നോക്കിയേനെ

നീ... നീ എന്തൊക്കെ അണ് മിഷെലെ പറയുന്നത്... എഴുതാപുറം വായിക്കരുത്..

ഞാൻ മാത്യൂചായന് ദേഷ്യം വരാൻ പറഞ്ഞത് അല്ല ... എനിക്ക് മനസ്സിലാകും...

നിന്നോട് പറയാൻ ഞാൻ ഇല്ല... അപ്പൻ തന്നെ അവളെ ഒന്ന് പറഞ്ഞു മനസ്സിലാക്കുക.... സ്വന്തം അപ്പനെയും അമ്മയെയും നോക്കാത്ത കാലം ആണ്... എൻ്റെ മോൻ നിന്നെ നോക്കിയില്ല എങ്കിൽ അത് എനിക്കും വിഷമം ആകും... എന്തായാലും നിൻ്റെ മകൾക്ക് അവളുടെ അപ്പനെയും അമ്മയെയും കൂടെ നിന്നെയും ഒന്നും നോക്കാൻ സാധിച്ചു എന്ന് വരില്ല

ആരോരും ഇല്ലാത്തവരും ജീവിക്കുന്നുണ്ട് അച്ചായാ ... ഞാൻ വല്ല വൃദ്ധാശ്രമത്തിലും പോകും... എന്നാലും ആരെയും  ബുദ്ധിമുട്ടിക്കാൻ വരില്ല

എന്നാലും നിനക്ക് അ വിവാഹത്തെ കുറിച്ച് ചിന്തിക്കാൻ വയ്യ അല്ലേ...

വേണ്ട.... അത് ശരി ആകില്ല ... അതും പറഞ്ഞു പിന്നെ ആരെയും നോക്കാതെ മിഷേൽ റൂമിലേക്ക് പോയി...
പിന്നീട് ഉള്ള ദിവസങ്ങൾ മിഷേൽ മൗനം ആയിരുന്നു.... ആവശ്യത്തിന് മാത്രം സംസാരം... അവളെ പോലെ തന്നെ അപ്പനും വലിയ ഒരു വിഷമത്തിൽ തന്നെ ആയിരുന്നു ..  ലിസി വിളിച്ചിട്ടും ഒന്നും അങ്ങോട്ട് വിട്ട് പറഞ്ഞില്ല... സ്വന്തം കുടുംബത്തിൻ്റെ കൂറ്റം എവിടെ വരെ പറയും.... 

കാവൽക്കാരൻ പല മെസ്സേജ് അയച്ചു എങ്കിലും ഒന്നിനും മറുപടി കൊടുത്തില്ല....
അവളുടെ  വിവരം അറിയാഞ് ഹരിയും നല്ല ടെൻഷൻ ആയിരുന്നു എങ്കിലും അറിയാൻ പറ്റിയ വഴികൾ ഒന്നും തന്നെ ഇല്ലായിരുന്നു ... അവസാനം എന്തും വരട്ടെ എന്ന് വിചാരിച്ചു ഹരി അവളെ വിളിച്ച്.... എങ്കിലും അവള് ഫോൺ എടുത്തില്ല...

അന്ന് വൈകിട്ട് മിഷേൽ അവനെ തിരിച്ച് വിളിച്ച്...

ഹലോ ഹരിയെട്ട വിളിച്ചിരുന്നു അല്ലേ... ഞാൻ കുറച്ച് ബിസി ആയിരുന്നു...

അതെ... മിലി ... എങ്ങനെ  ഉണ്ട്??? അത് അറിയാൻ വിളിച്ചത് ആണ്. പെട്ടന്ന് അങ്ങനെ ആണ് ഹരി പറഞ്ഞത്....

അവൾക്ക് കുഴപ്പം ഒന്നും ഇല്ല... ഇന്ന് ചെക്ക് അപ്പ് ആയിരുന്നു... തിരുവോണത്തിന്  അഡ്മിറ്റ് ആകണം

ഹും... അപ്പോ ഇനി രണ്ടു ദിവസം അല്ലേ...

അതെ ഹരിയെട്ടൻ നാട്ടിൽ എത്തിയോ

ഇല്ല... നാളെ കയറും... തനിക്ക് എന്തെങ്കിലും വേണോ?

വേണ്ട.... അല്ലങ്കിൽ തന്നെ ദൂരം അല്ലേ....

അതല്ല ഡോ ഞാൻ അവിടെ വരെ വിവാഹത്തിന് വരുന്നല്ലോ അതാണ് ചോദിച്ചത്..

വേണ്ട.... എനിക്ക് പ്രത്യേകിച്ച് ഒന്നും വേണ്ട....

അപ്പോ ഓണാശംസകൾ!!!

ഹരിയെട്ടനും....  എന്നാല് ശരി...

ഫോൺ വച്ച ഹരി ഓർത്തു.... ഒന്നും പറഞ്ഞില്ല പക്ഷേ ഒരു വിഷമം ഉണ്ട്.... ഹും നോക്കാം...

ഇതേ സമയം മിഷേൽ ഒന്ന് ദീർഘം ആയി നിശ്വസിച്ചു .. ഈ ശബ്ദം... ഈ വാക്കുകൾ എനിക്ക് തരുന്ന സ്വന്ദനം ഞാൻ എങ്ങനെ എല്ലാവരെയും പറഞ്ഞു മനസ്സിലാക്കും .. പെണ്ണ് കാണാൻ ആണ് വരുന്നത് എന്നാണല്ലോ ലിസി പറഞ്ഞത്... എൻ്റെ കർത്താവേ അത് നടക്കല്ലെ... സ്വാർഥത ആണ്... പക്ഷേ എന്തു ചെയ്യാം ഞാനും മനുഷ്യൻ അല്ലേ...

എന്താ മമ്മി ഒറ്റക്ക് ചിരിക്കുന്നത് ...

ഒന്നുമില്ല.... ഇനി  ചിരിക്കാനും അനുവാദം വേണോ?

മമ്മി.....

ഞാൻ ഒരു തമാശ പറഞ്ഞത് ആണ് മിലി...

ആരാ മമ്മി ഇപ്പൊ വിളിച്ചത്.?

അത്.. അത് ജൂഹി ആയിരുന്നു...

ഹും....

ചേച്ചിയുടെ കൂടെ ചേർന്ന് പെട്ടന്ന് തന്നെ ഓണ സദ്യ ഒരുക്കി മിഷേൽ... കഴിച്ചിട്ട് വേണം മിലിയെയും കൊണ്ട്  പോകാൻ...

എല്ലാവരും കഴിക്കാൻ ഇരുന്നപ്പോൾ ആണ് മിലിക്കു ചെറിയ അസ്വസ്ഥത പോലെ തോന്നിയത്....

എന്താ മോളെ ...

അറിയില്ല... എന്തോ ഒരു വല്ലാതെ...

ജെറിൻ... മോനെ ഇനി വെയ്റ്റ് ചെയ്യണ്ട... നമുക്ക് ഇറങ്ങാം..

നിങ്ങള്  കഴിക്കു കേട്ടോ... ഓണ സദ്യ ഇടക്ക് വച്ച് നിർത്തരുത് എന്നാണ്.... അതും പറഞ്ഞു ബാഗും എടുത്ത് ഓടുന്നതിന് ഇടയിൽ ഊണ് നിർത്തി ഇരിക്കുന്ന അപ്പൻ്റെ അടുത്തേക്ക് അവള് ഓടി ചെന്ന്..... ഒരു വ ചോറ് അപ്പൻ വായിൽ വച്ച് കൊടുത്തു ... അത് കണ്ട് കുശുമ്പ് മൂത്ത്... വേദനയിലും മിലിയും ചെന്ന് അപ്പൻ്റെ കയ്യിൽ നിന്നും ഒരു പിടി ചോറ് വാങ്ങി കഴിച്ചു...മിഷേൽ ഓടി കാറിന് അടുത്ത് എത്തിയപ്പോഴേക്കും ചേച്ചിയും ജറിനും കൂടി മിലിയേയും കയറ്റിയിരുന്ന്...

ലേബർ റൂമിനു മുന്നിൽ അക്ഷമയോടെ നോക്കി ഇരുന്നപ്പോൾ ആണ് അറിഞ്ഞത് എത്രയും പെട്ടന്ന് ഒപറേഷൻ നടത്തണം... മിലിയിടെ BP കൂടുതൽ ആണ്... അതും അല്ല കുഞ്ഞു പൊക്കിൾ കൊടി കഴുത്തിൽ ചുറ്റി.... ഓപ്പറേഷൻ വേണ്ടി വരും എന്ന് നേരത്തെ പറഞ്ഞിരുന്നു എങ്കിലും ഇത് ആരും പ്രതീക്ഷിച്ചില്ല....

മിലിയുടെ വീട്ടുകാരും  വിൻസിച്ചായനും എല്ലാവരും എത്തി എങ്കിലും മിഷേൽ അവൾക്ക് ഒരു ആശ്രയം ഇല്ലാതെ അവിടെ ചാരി നിന്നു...  ഒറ്റപ്പെടൽ തോന്നി എങ്കിലും കയ്യിലെ കൊന്ദ മാലയിൽ മുറുക്കെ പിടിച്ചു അങ്ങനെ തന്നെ നിന്നു അവള്

അപ്പന് കൂട്ടായി അച്ചായൻ വീട്ടിൽ ഉണ്ട്...  വന്നു കഴിഞ്ഞു ഒന്നും ഇതുവരെ വിളിച്ച് പറഞ്ഞില്ല.... ചേച്ചി ബ്ലഡ് കൊടുക്കാൻ പോയിരിക്ക ആണ്...അപ്പനും വിഷമിക്കും... മിഷേൽ പെട്ടന്ന് തന്നെ മാത്യൂ ചായൻ്റെ ഫോണിൽ വിളിച്ച്... ഇവിടുത്തെ കാര്യം പറയുന്നതിന് മുൻപ് അവിടുന്ന് കേട്ട വാർത്തയിൽ മിഷേൽ തലക്ക് കൈ കൊടുത്ത് നിലത്ത് ഇരുന്നു പോയി......

🌟🌟🌟🌟🌟🌟🌟🌟🌟🌟🌟



ശിഷ്ടകാലം💞ഇഷ്ടകാലം. 27

ശിഷ്ടകാലം💞ഇഷ്ടകാലം. 27

4.4
5139

എന്താ... എന്താ മമ്മി??? ജെറിൻ ആണ് അവളുടെ ഭാവമാറ്റം കണ്ട് ഓടി വന്നത്.... ജെറിൻ അപ്പൻ.... അപ്പൻ നമ്മള് ഇറങ്ങി കഴിഞ്ഞ്  മയങ്ങി വീണു... നമുക്ക് പുറകെ തന്നെ  മാത്യൂചായാൻ ഇവിടേക്ക് കൊണ്ട് വന്നു... ഇപ്പൊ icu വിലേക്കു കയറ്റി എന്ന്.... മുകളിലത്തെ ഫ്ലോറിൽ ഉണ്ട്...  ഇതുവരെ ഒന്നും പറയാറായിട്ടില്ല... . അതും പറഞ്ഞു മിഷേൽ വീണ്ടും അവിടെ കിടന്ന ചെയറിൽ പിടിച്ച് നിന്ന്... ഞാൻ ....ഞാൻ പോയി നോക്കി വരാം... വേണ്ട മോനെ നീ ഇവിടെ വേണം... ഞാൻ മിയചെച്ചിയെ വിളിക്കാം ചേട്ടനെ വിടാൻ പറയാം... മമ്മിക്ക് പോകണോ അപ്പനെ കാണാൻ... കാണണം മോനെ .... പക്ഷേ എൻ്റെ മിലി... കർത്താവേ ഇത് എന്ത് പരീക്ഷണം ആണ്... മിഷേൽ സമാധാനം ഇല്ലാതെ അങ