\" ഭാഗ്യേ......... \"
\" എന്താ മാമേ...... \" കല്പടവുകളൊന്നിൽ നിന്നും തന്നെ അമ്പരന്ന് നോക്കുന്നവളെ.... അവനും ഒരു നിമിഷം നോക്കി..... അവൾ വെള്ളത്തിലേക്ക് ചാടിയെന്ന തോന്നലിൽ വിളിച്ചതാണ്..... ഇപ്പോഴും ശ്വാസഗതി നേരെയായിട്ടില്ല..... പക്ഷെ...എത്രയോ നാൾക്ക് ശേഷം തന്റെ പേര് അവന്റെ നാവിൽ നിന്നു കേട്ട ഞെട്ടലിൽ ആണ് പെണ്ണ്.... അറിയാതെ പുഞ്ചിരിച്ചു പോയി.....
പെട്ടന്ന് എന്തോ ഓർത്തെന്ന പോലവൻ തിരികെ നടന്നു..... അവൻ മറ്റൊന്നും മിണ്ടിയില്ലെങ്കിലും..... ഈ കുറച്ച് സമയം കൊണ്ട് അവൻ എന്തൊക്കെ ചിന്തിച്ചു കൂട്ടിയിട്ടുണ്ടാവുമെന്ന് അവൾക്കൂഹിക്കാവുന്നതേ ഉള്ളൂ........ തന്നിലുള്ള ആ സ്നേഹം ഒരിക്കലും അവനിൽ നിന്ന് വിട്ടു പോകില്ലെന്ന് അവൾക് മാത്രമേ അറിയൂ.....
തറവാട്ടിൽ എത്തിയപ്പോൾ അമലയിൽ നിന്ന് അവൾക്ക് വേണ്ടുവോളം കിട്ടി..... ബാക്കി ഉള്ളവരും അവർ അത്ര നേരം അനുഭവിച്ച പേടി വെളിപ്പെടുത്തി....
മനസ്സ് ആകെ കലങ്ങി മറിഞ്ഞായിരുന്നു അനി നിന്നത്.... അവൻ മുറിയിലേക്ക് കയറും മുന്നേ..... രാധമ്മ അവർക്കരികിലേക്ക് വിളിപ്പിച്ചു...... അവൻ അവർക്കരികിലേക്ക് ചെല്ലുമ്പോൾ... മുറിയിൽ ഭാഗ്യയുമുണ്ട്.....
\" ഇരിക്ക്.... \" അവന്റെ ആ നിൽപ്പ് കണ്ട് അമ്മ... അവർ ഇരിക്കുന്ന കട്ടിലിലേക്ക് ഒന്ന് തട്ടി... അവനോടായി പറഞ്ഞു..... ഭാഗ്യ ഭിത്തി ചാരി നിൽപ്പുണ്ട്....
\" അനി മോനെ..... \" തനിക്ക് മുന്നിൽ തല കുനിച്ചിരിക്കുന്ന മകനെ അവർ ഒന്ന് വിളിച്ചു.... അത് കേട്ടത് പോൾ അവനും നോക്കി....
\" എന്താ.... പറ്റിയെ..... \" അവരുടെ ചോദ്യത്തിനവൻ ഒന്ന് പതറിയത് പോലെ....
\" ഇവിടെ വാ..... \" ഭാഗ്യയെയും വിളിച്ച് അടുക്കലിരുത്തി.....
\" ഇനി പറ..... എന്താ നിങ്ങൾ തമ്മിലുള്ള പ്രശ്നം..... ഏഹ്.... ഒത്തിരിയായി ഞാൻ ശ്രദ്ധിക്കുന്നുണ്ട്..... പരസ്പരം മിണ്ടുന്നില്ല... പണ്ടത്തെ പോലെ കളിയില്ല.... എന്താ... ഇതിനും മാത്രം മിണ്ടാതിരിക്കാൻ രണ്ടുപേർക്കും എന്താ പറ്റിയെ.... \"
അവരുടെ ആ ചോദ്യത്തിന് ഇത്തവണ ഇരുവരും ഒരു പോലെ ഞെട്ടി.....
\" ഒന്നുമില്ലമ്മേ.... ഞങ്ങൾ... തമ്മിൽ ഒരു പ്രശ്നവുമില്ല..... \" അവളെ ഒന്ന് പാളി നോക്കി അവൻ തന്നെ പറഞ്ഞൊപ്പിച്ചു..... രാധമ്മ ഒന്ന് സൂക്ഷിച്ചു നോക്കിയാൽ എല്ലാം തുറന്നു പറയുന്നവളാണ്..... ചിലപ്പോ.... ഇന്നും വേണ്ട രീതിയിൽ കുടഞ്ഞാൽ..... എല്ലാം ഇപ്പോൾ തന്നെ അറിയിക്കും.....
\" ആണോ..... \" ഭാഗ്യയെ നോക്കിയാണത് ചോദിച്ചതും...
\" അതേ... അമ്മേ... എനിക്കും.... \' എന്റെ \' മാമയ്ക്കും യാതൊരു പിണക്കവും ഇല്ല... \".
.
\" പിന്നെ..... ഇതുപോലെ ആയിരുന്നില്ലല്ലോ രണ്ടും.... \"
\" അത്... അത് പിന്നെ... മാമയ്ക്കും തിരക്കല്ലേ... അതാ... മാമ വരുന്ന നേരാവുമ്പോൾ ഞാൻ കിടന്നിട്ടുണ്ടാവും.... അതാ... ഇപ്പൊ തമ്മിൽ അങ്ങനെ കാണാറ് കൂടിയില്ല..... \"
അവളുടെ പറച്ചിൽ കേട്ട് അവർ... തന്റെ എതിർ വശത്തിരിക്കുന്ന മകനിലേക്ക് നോക്കി..... അവൻ അതേ എന്ന് തല ചലിപ്പിച്ചു.....
\" ഹ്മ്മ്..... എന്തായാലും കൊള്ളാം..... നിങ്ങൾ അമ്മയുടെയും മോളുടെയും കാര്യത്തിൽ ഞാൻ ഇടപെടുന്നില്ല... എന്തോ പിണക്കമുണ്ടെന്ന് അറിയാം.... അത് നിങ്ങൾ തന്നെ പറഞ്ഞു തീർത്തേക്ക് കേട്ടോ.... \"
ഇരുവരും പരസ്പരം ഒന്ന് നോക്കി....
\" ഞാൻ വിളിപ്പിച്ചത് അതിനല്ല.... \" എന്താണെന്ന ഭാവത്തിൽ അനി അവരെ നോക്കി....
\" മോനെ..... എത്ര നാളായി ഞാൻ പറയുന്നു.... നിന്റെ വിവാഹക്കാര്യം... ഏഹ്.... പ്രായം എത്ര ആയെന്ന് നിനക്ക് വല്ല വിചാരവുമുണ്ടോ.... എന്നും ഞാൻ അത് ഓർമിപ്പിക്കണോ..... \" അവർ പറയുന്നത് എന്താണെന്ന് മനസിലായതും അവൻ താല്പര്യമില്ലാത്ത മട്ടിലിരുന്നു..... പക്ഷെ ഭാഗ്യ അവരുടെ അടുത്ത വാക്കുകൾക്ക് കാതോർക്കുവായിരുന്നു....
\"ഞാൻ പറഞ്ഞു വരുന്നത് എന്താണെന്നു മനസിലായോ മോനെ.....നി കേൾക്കുന്നുണ്ടോ....\" എതിർ ദിശയിലേക്ക് നോട്ടം പായിച്ചവനോട് വീണ്ടും ചോദിച്ചു...
\" ഹ്മ്മ്... അമ്മ പറയ്..... ഞാൻ കേൾക്കുന്നുണ്ട്.... \"
\" നമുക്ക്... നമുക്ക്.... ദേവി മോളെ ഇങ്ങോട്ടേക്കു കൂട്ടികൊണ്ട് വന്നാലോ.... ഇവിടെ വളർന്ന കുട്ടിയല്ലേ അവള്...... നമ്മുടെ കണ്മുൻപിൽ..... എന്തോ.... എനിക്ക് അങ്ങനൊരു ആഗ്രഹം തോന്നുന്നെടാ..... \"
\" അമ്മേ..... \" ശാസനയോടെയുള്ള അവന്റെ വിളിയിൽ അമ്മയുടെ ചിരിച്ച മുഖമൊന്ന് മങ്ങി....
\" എന്തൊക്കെയാ അമ്മ ഈ പറയുന്നത്.... ഒരുത്തി കഴിഞ്ഞപ്പോൾ.... മറ്റൊരുത്തിയെ കൊണ്ട് വരുവാണോ.... \"
\" അവൾക്ക് എന്താടാ ഒരു കുഴപ്പം... ഏഹ്.... നീ മൂക്കിൽ പല്ല് മുളക്കുന്നത് വരെ ഇങ്ങനെ പോകാനാണോ ഉദ്ദേശിക്കുന്നെ.....നല്ല തല്ല് മേടിക്കും അനി നീ..... മതി.... നിനക്ക് ആവശ്യത്തിലധികം സമയം ഞാൻ തന്നതാ....ഇനി ഞാൻ ഒന്ന് നോക്കട്ടേ.... നിന്റെ ഒപ്പമുള്ളവർക്കൊക്കെ.... പിള്ളേരായി.... നി ഇപ്പോഴും ഒറ്റത്തടി ആയി നിക്കുവാണോ.... \"
\" അമ്മേ.... അമ്മ എന്തൊക്കെയാ ഈ പറയുന്നേ.... ഞാൻ... എനിക്ക് അവളെ....ഞാൻ അങ്ങനെയൊന്നും കണ്ടിട്ട് കൂടിയില്ല........\"
\" ഇപ്പൊ കാണണ്ട.... കെട്ട് കഴിയുമ്പോൾ... അങ്ങനൊക്കെ കാണാൻ പറ്റും..... മോളെ...നീ ഒന്ന് ഇവനോട് പറ..... നിനക്കും അറിയാവുന്നതല്ലേ ദേവിയെ.... ഇതുപോലെ അച്ചടക്കവും ഒതുക്കവുമുള്ള കുട്ടി നമ്മുടെ നാട്ടിൽ വേറെ ഉണ്ടോ.... നീ ഒന്ന് പറഞ്ഞ് സമ്മതിപ്പിക്ക് മോളെ..... നിനക്ക് അവൻ വാക്ക് തന്നിട്ടുള്ളതല്ലേ.... നി പറയുന്ന ആളെ കെട്ടാം എന്ന്.... \" അത്രയും നേരം ശില കണക്കെ ഒക്കെയും കേട്ടിരുന്നവളോടാണ് അവർ പറയുന്നത്....
അവൾ ഒന്നും മിണ്ടിയില്ല... എന്ത് പറയാനാണ്....
\" അമ്മ ഒന്ന് നിർത്തിക്കെ.... എനിക്ക് വിവാഹം വേണമെങ്കിൽ ഞാൻ അപ്പോൾ പറയാം.... \" ഇതും പറഞ്ഞ് അവൻ എഴുനേറ്റ് പോയി.... അല്ലെങ്കിൽ അവൾ അവിടെ നിലവിളി കൂട്ടുമെന്ന് ഉറപ്പുണ്ട്....
\" മോളെ.... നി ഒന്ന് പറയ്യ് അവനോട്.... മറ്റാരും പറഞ്ഞില്ലെങ്കിലും എന്റെ മോള് പറഞ്ഞാൽ അവൻ കേൾക്കും.... \" ശാന്തമായി പറയുന്ന രാധമ്മയെ അവൾ നോക്കിയിരുന്നു.....വാക്കുകൾ പുറത്തേക്ക് വരുന്നില്ല... എന്തെങ്കിലും പറഞ്ഞ് പോയാൽ... ഉള്ളിലെ വീർപ്പുമുട്ടലുകൾ എല്ലാം പുറത്തേക്ക് വരും..... ചിരിച്ചെന്ന് വരുത്തി.... പതിയെ.... അവളും അവിടുന്ന് എഴുനേറ്റു....
എന്ത് ചെയ്യണമെന്നറിയാതെ തലയ്ക്കു കൈ താങ്ങി ഇരിക്കുകയാണ് അനി.... ഒന്നാമത്.... ദേവിയെ ആ ഒരു കണ്ണിൽ ഇന്നുവരെ കണ്ടിട്ടില്ല.... മറ്റൊന്ന്..... ചിന്തിച്ചു പൂർണമാകും മുന്നേ വാതിൽ തള്ളി തുറന്ന് ആരോ അകത്തേക്ക് കയറിയിരുന്നു....
അവൻ ഒന്ന് നോക്കിയതേ ഉള്ളൂ....ശേഷം പഴയത് പോലെ കൈത്താങ്ങിയിരുന്നു...
\" മാമേ.... \" വിളിക്കുന്നതോടൊപ്പം വാതിൽ കുറ്റിയിട്ടവൾ......
\" കഴിയുന്നില്ല മാമേ.... എനിക്ക്... പറ്റുന്നില്ല..... വട്ട് പിടിക്കുവാ മാമേ..... \" പറഞ്ഞ് കൊണ്ട് അവന്റെ കാൽ ചുവട്ടിലേക്കിരുന്നു.... പതിയെ തല മടിയിലേക്ക് ചേർത്തുകൊണ്ട്..... കണ്ണീർ ഒഴുകുന്നത് ...തുടയ്ക്കുന്നുണ്ട്.....
\" മതി..... മതി മാമേ.... എന്തിനാ... എന്നോട് ഇങ്ങനെ മിണ്ടാതെ നടക്കുന്നെ..... വേണേൽ എന്നെ തല്ലിക്കോ.... ചീത്ത പറഞ്ഞോ.... പക്ഷെ.... പക്ഷെ....ഈ മൗനം.... അത് എനിക്ക് സഹിക്കുന്നില്ല..... വല്ലാതെ തോൽപ്പിക്കുന്നുണ്ട് എന്നെ..... എന്തിനാ മാമേ.... എന്തിനാ.... ഇങ്ങനെ... അമ്മ പറഞ്ഞത് പോലെ..... ഇങ്ങനായിരുന്നോ നമ്മൾ..... ഇതുപോലെ പരസ്പരം മിണ്ടാതിരുന്നിട്ടുണ്ടോ...... ഒന്ന് നോക്കാതെ... കാണാതെ ഇരുന്നിട്ടുണ്ടോ ഇതുവരെ..? കഴിയുന്നില്ല എനിക്ക്...... തെറ്റാണോ മാമേ... ഞാൻ സ്നേഹിച്ചത് അത്ര തെറ്റായിരുന്നോ..... പറ്റി പോയതാ എനിക്ക്..... മനസ്സിൽ നിന്ന് കളയാൻ പറ്റാത്തൊണ്ട.... പിന്നെയും ഇങ്ങനെ...... അമ്മ പറഞ്ഞു.... ദേവിയെച്ചിയുമായുള്ള.... കല്യാണത്തിന് സമ്മതിപ്പിക്കാൻ..... എനിക്ക്... എങ്ങനെ കഴിയും മാമേ അതിന്...... ഞാൻ എങ്ങനെ ദേവിയെച്ചിക്ക് എന്റെ മാമയെ വിട്ടു കൊടുക്കും..... ഓർക്കുമ്പോഴേ നെഞ്ച് പൊട്ടുവാ...... വീർപ്പുമുട്ടുവാ....എല്ലാരും കൂടി.... എന്റെ വിവാഹവും ഉറപ്പിച്ചല്ലോ..... എന്റെ ഇഷ്ടത്തിന് എതിര് നിൽക്കില്ലെന്ന് എപ്പോഴും പറഞ്ഞിട്ട്..... എന്നെ ഈ ലോകത്ത് ഏറ്റവും അധികം മനസിലാക്കിയത് മാമയാണെന്ന് പറഞ്ഞിട്ട്...... ഇത്രയും നാൾ ഞാൻ കരഞ്ഞത് മാമ കണ്ടില്ലേ...? എന്റെ നെഞ്ച് പൊടിയുന്നത് മാമ അറിയുന്നില്ലേ....?
എന്റെ കളിയായിട്ടാണോ മാമ കരുതിയെക്കുന്നെ.... എനിക്ക്... എനിക്ക്...
എന്റെ മാമ അങ്ങനെ കളിയാണോ.... അങ്ങനെ എനിക്ക് പറ്റുമെന്ന് തോന്നുന്നുണ്ടോ..... ഏഹ്...? സഹിക്കാൻ പറ്റുന്നില്ല മാമേ....എല്ലാരും കൂടി എന്നെ ഇവിടുന്ന് പറഞ്ഞ് വിടുവാണോ മാമേ..... എന്താ.... എന്താ മാമേ... ഇങ്ങനെ.... ഇപ്പോഴും എന്നെ ഒന്ന് നോക്കുന്നില്ലല്ലോ..... ഞാൻ അഭിനയിക്കുവാണെന്ന് തോന്നുന്നോ..... ഇതൊക്കെ എന്റെ കള്ളത്തരമാണെന്ന് തോന്നുന്നോ..... പറ്റാത്തോണ്ടാ അതുകൊണ്ട് മാത്രമാ..... ഇപ്പൊ മാമേടെ അടുക്കൽ വന്നത് പോലും.... എന്നെ ഒന്ന് തൊട് മാമേ.... ആ കൈ കൊണ്ട് എന്നെ ഒന്ന് തലോട്...... കരയല്ലേ ഭാഗ്യകുട്ടി എന്നെങ്കിലും ഒന്ന് പറ...... എല്ലാരോടും മിണ്ടുമ്പോ.... എന്നെ മാത്രം മാറ്റി നിർത്തുമ്പോൾ..... വേദനിക്കുവാ എനിക്ക്.....അങ്ങനെ ശീലിച്ചിട്ടില്ലാത്തോണ്ടാ വേദനിക്കുന്നെ...... ഒന്ന് മിണ്ട് മാമേ..... എനിക്ക് മറക്കാൻ പറ്റാത്തോണ്ടല്ലേ..... മാമേ.... \" പറയുന്നത് മുഴുമിക്കാൻ കഴിയാത്തത് കൊണ്ടും..... വിട്ടു വിട്ട് പോകുന്നത് കൊണ്ടും.... അവൾ അങ്ങനെ അവന് മടിയിൽ കിടന്നു.... ഏങ്ങലടികളോടെ.....
തല താങ്ങി ഇരിക്കുന്നവനും നീറുന്നുണ്ട്.... അവൾ പറഞ്ഞത് കേട്ടിട്ട്... അവളെക്കാൾ കൂടുതൽ വേദനിക്കുന്നുണ്ട്..... അവളെ ഒന്ന് തൊടാനും.... തലോടാനും കൊതിയാകുന്നുണ്ട്..... അവൾക്ക് താൻ തമാശ അല്ലെന്ന് അറിയാമെന്നു ഉറക്കെ വിളിച്ചു പറയണമെന്നുണ്ട്..... പക്ഷെ കഴിയുന്നില്ല..... അവളോട് പ്രണയമെന്നത് ഇതുവരെയും തോന്നാത്തത് കൊണ്ട് മാത്രമല്ല......ഭയം എന്ന ഒരൊറ്റ കാരണം കൊണ്ട്..... അവർക്ക് ചുറ്റുമുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിൽ ആ പ്രണയം തെറ്റാണെന്ന ബോധ്യമുള്ളത് കൊണ്ട്..... അവിടെ.... ആ സദാചാരവാദികൾക്ക് മുൻപാകെ ഒന്നിച്ച് ജീവിക്കാൻ കഴിയില്ലെന്ന് പൂർണമായ ബോധ്യമുള്ളത് കൊണ്ട്.......!!!
( തുടരും....)
🥺