Aksharathalukal

അരികിലായി..... 💞(13)
തന്റെ മടിയിൽ തല ചായ്‌ച്ച് കിടക്കുന്ന ഭാഗ്യയെ അനി നോക്കിയിരുന്നു....... മനസ്സിൽ അവൾ പറഞ്ഞ ഓരോ വാക്കുകളും അലയടിക്കുന്നുണ്ട്..... എത്രയൊക്കെ ശ്രമിച്ചിട്ടും അവന്... അവളെ പ്രണയിക്കാൻ മാത്രം കഴിയില്ലെന്ന് ഉറപ്പിച്ചു...... തന്റെ കൈകൊണ്ട് എടുത്തു വളർത്തിയവളോട് എങ്ങനെ പ്രണയം തോന്നാനാണ്....ഇല്ല.... അനിക്ക് അതിന് മാത്രം പറ്റില്ല.... അവളിൽ മൊട്ടിട്ട പ്രണയം.... മുളയിലേ നുള്ളിക്കളഞ്ഞേ മതിയാകൂ.... അതിന് വേണ്ടി  മാത്രമാണ്..... താൻ അവളെ ഒന്ന് നോക്കുക കൂടി ചെയ്യാതെ അവഗണിക്കുന്നതും... ഒഴിഞ്ഞു മാറുന്നതും..... തനിക്ക് വന്ന കൃത്രിമ മാറ്റങ്ങൾ ഒക്കെയും ഓർത്തെടുക്കുകയാണ് അനി..... എന്നാൽ.... മൊട്ടിടുക മാത്രമല്ല.... ഭാഗ്യക്ക്  അനിയോടുള്ള പ്രണയം.... പൂവിടുകയും ...പോരാത്തതിന്.. ഒരിക്കലും..... ഒരു വേനലിന്റെ അവഗണനയിലും തളരാതെ.... എന്നെങ്കിലുമൊരിക്കൽ.... അതിന്റെ ജീവന്റെ നിലനില്പിനായി ലഭിക്കാവുന്ന..മഴത്തുള്ളികൾക്കായി കാത്തിരിക്കുകയാണെന്നും...അവ വീണ്ടും വീണ്ടും പുതു വസന്തം തീർക്കാൻ ഒരുങ്ങുകയാണെന്നും...മാത്രം അവൻ അറിയുന്നില്ല...

അവളുടെ അവസ്ഥയിൽ അവനല്ലാതെ മാറ്റാർക്കാണ് വേദനിക്കുക..... അവൻ പോലും അറിയാതെ നീർ തുള്ളികൾ ഒഴുകി ഇറങ്ങി.....അവ മടിയിലായി കിടക്കുന്നവളുടെ മുടിയിഴകളിൽ അലിഞ്ഞു ചേർന്നുകൊണ്ടിരുന്നു.....അതോടൊപ്പം അവനും മയക്കത്തിലേക്ക്....

കണ്ണ് തുറന്ന അനി.... ഒട്ടൊരു സങ്കോചത്തോടെ സമയം നോക്കി.... പതിനൊന്ന് മണി കഴിഞ്ഞിരിക്കുന്നു.... തിരക്കിട്ട് എഴുനേൽക്കുന്നതിനിടയിലാണ്.... മടിയിൽ മറ്റൊരുവളും ഉണ്ടല്ലോ എന്നോർത്തത്... പതിയെ.... അവളെ എടുത്ത്.... അവന്റെ കട്ടിലിലേക്ക് കിടത്തി.....
താഴേക്കു ചെന്നപ്പോൾ എല്ലാവരും കിടന്ന മട്ടാണ്.... ഇതിനോടകം ഒത്തിരി തവണ അവർ അവരെ വിളിച്ചിട്ടുണ്ടാകുമെന്ന് അവന് അറിയാം..... ഒരു ഗ്ലാസ്‌ വെള്ളം കുടിച്ചവൻ.... മുറിയിലേക്ക് ചെന്നു..... വാടി കുഴഞ്ഞ് കിടക്കുന്നവളെ കാണെ ഉള്ളു പൊട്ടുന്നെങ്കിലും...... പതിയെ കുനിഞ്ഞവൾക്കരുകിൽ ഇരുന്ന്..... ആ മൂർദ്ധാവിൽ ചുണ്ട് ചേർത്തു.....നീ മാറിയേ മതിയാകൂ എന്ന് മനസാൽ ഉപദേശിച്ചു....

പിറ്റേന്ന് ആദ്യം ഉറക്കമുണർന്ന ഭാഗ്യ കാണുന്നത്.... മേശമേൽ തല വച്ചുറങ്ങുന്നവനെയാണ്..... അതേ കിടപ്പിൽ അവൾ അവനെ കുറച്ച് സമയം നോക്കി.... ശേഷം എന്തോ ഉൾവിളി കേട്ടത് പോലെ... ഞെട്ടി എഴുനേറ്റു..... അപ്പോഴാണ്.... അവന്റെ മുറിയിൽ ആണെന്നും... തലേന്നത്തെ കാര്യങ്ങൾ.... ചെറുതായി... ഓർമയിൽ തെളിയുന്നതും അവൾ അറിയുന്നത്....അവനാണ് കട്ടിലിൽ കിടത്തിയതെന്നതിൽ സംശയമൊന്നുമില്ലാത്തത് കൊണ്ട്... താഴേക്ക് പോയി.... അവരുടെ പിണക്കം മാറ്റാൻ ആവും തലേന്ന് രണ്ടും... മുറിക്കകത്ത് കയറിയതെന്ന്  തറവാടും കരുതി....അവിടെ അരങ്ങേറുന്നതൊക്കെ അവരും സാക്ഷ്യം വഹിക്കുന്നതാണല്ലോ....!

ദിവസങ്ങൾ വീണ്ടും കടന്നു പോകുന്നു..... അനിയിൽ മാറ്റമൊന്നുമിലല്ലെങ്കിലും..... ഭാഗ്യ പഴയത് പോലെ അല്ല... കാണുമ്പോഴെല്ലാം.... അവൾ അവനോട് അങ്ങോട്ട് മിണ്ടാൻ ശ്രമിക്കുന്നുണ്ട്..... അവൻ ഗൗനിക്കുന്നില്ലെങ്കിലും.....

ദേവിയുടെ വിവാഹം നടത്താൻ അച്ഛൻ ആലോചിക്കുന്നുണ്ട്.... അതറിഞ്ഞപ്പോൾ മുതൽ.. രാധമ്മ... അനിയെ വീണ്ടും സമീപിച്ചു.... അവനിൽ മാറ്റമൊന്നുമില്ല....പക്ഷെ... ആ നീക്കം... ഭാഗ്യക്ക് അനുകൂലമാകുന്നതായി തോന്നുന്നുണ്ട്....എങ്ങനെയും അവനെ നേടണം എന്നത് അവളിൽ വാശി ആയി ഉണരുമ്പോഴും...... യാതൊന്നും ചെയ്യാൻ കഴിയാതെ നിസ്സഹായയായി മാറുന്നുമുണ്ട് ചിലപ്പോഴൊക്കെ.....

ആകെ അവരിരുവരും അല്ലാതെ....ആ തറവാട്ടിൽ...ഭാഗ്യയുടെ പ്രണയം അറിയാവുന്നത്.... ആരുവിന് മാത്രമാണ്.....അന്നവൾ അനിയുടെ ചിത്രം വരയ്ക്കുന്നത് കൈയ്യോടെ പിടി കൂടുമ്പോഴും.....അവൻ എല്ലാം അറിഞ്ഞ ഭീതിയെക്കാൾ.... അവളുടെ കണ്ണുകളിൽ അവൻ കണ്ടത്.... അവളുടെ ആത്മവിശ്വാസമാണ്..... അവളുടെ പ്രണയം സത്യമാകുമെന്ന ആത്മവിശ്വാസം...... അതുകൊണ്ട് മാത്രമാണ്...... മറ്റെല്ലാവരുടെയും കണ്ണ് വെട്ടിച്ച്..... അവൾക്കു വേണ്ടി..... അന്ന് സ്റ്റാഫ്റൂമിൽ.... അനിയുടെ മേശമേൽ... ആ കത്ത് കൊണ്ട് വച്ചതും.....എപ്പോഴും ചിരിച്ചു.... കളിക്കാറുള്ള ആ വായാടി ചേച്ചിയെ തിരികെ കിട്ടാനായി..... അവനും അത്രമേൽ ആഗ്രഹിക്കുന്നുണ്ട്... ഒരു വാക്ക് കൊണ്ടുപോലും ആശ്വാസം നൽകാൻ ആ പതിമൂന്ന്കാരനും കഴിയുന്നുണ്ടായിരുന്നില്ല....

ഒരു ദിവസം ഹരിയുമൊത്ത്.... സ്റ്റാഫ്റൂമിൽ ഒരു ഫ്രീ പീരിയഡ് ഇരിക്കുകയാണ് അനി...ആരോടും പറയാതെ... ഉള്ളിലെ വീർപ്പുമുട്ടൽ സഹിക്ക വയ്യാതെ വന്നപ്പോൾ... അത് എല്ലാം ഭാഗ്യ  ആണ് ചെയ്തതെന്ന് അവൻ ഹരിയോട് തുറന്ന് പറഞ്ഞു... അല്പംനേരമെടുത്തു ഹരി സാറിന് കേട്ടതിൽ നിന്ന് മോചനപ്പെടാൻ....

\" സർ അപ്പൊ എന്ത് തീരുമാനിച്ചു.....\"

\" എന്ത് തീരുമാനിക്കാനാ..... ഒരിക്കലും ഭാഗ്യയെ എനിക്ക് അങ്ങനെ കാണാൻ കഴിയില്ല.... \"..

\" അപ്പൊ... പിന്നെ എന്താ തീരുമാനം.... \"
.
\" എന്തായലും അവളുടെ വിവാഹം നടക്കട്ടെ..... അതാ നല്ലത്.... \"  ഒന്ന് ദീർഘമായി നിശ്വസിച്ചവൻ പറഞ്ഞു...

\"അല്ലാ.... ഒന്ന് ചോദിച്ചോട്ടെ... സർ എന്താ ഇത്രയും നാളായിട്ട് വിവാഹം കഴിക്കാത്തത്....?\"

\"അങ്ങനെ പ്രത്യേകിച്ച് ഒന്നുലെടോ...... ജോലി വാങ്ങണം എന്നായിരുന്നു ഒരിടയ്ക്ക് ചിന്ത.... അതിന്റെ പുറകിനു പോയപ്പോൾ.... വയസ്സും ഓടി പോയതറിഞ്ഞില്ല...... അതാ സത്യം....അല്ലാതെ വേറെ ഒന്നുമല്ല.....\"

അവന്റെ മറുപടിയിൽ ഹരി ചിരിച്ചു...

\" അല്ല.... നമുക്കും കല്യാണ പ്രായമൊക്കെ ആയല്ലോ.... ഉടനെ ഉണ്ടാകുവോ.... ഏഹ്... \"  ചിരിയോടെ അവനും മറുചോദ്യം എറിഞ്ഞു....

\" അതറിയില്ല.... \"

\" എന്താ... ഹരി സാറേ ഒരു കള്ള ലക്ഷണം...ഒന്നുല്ലെങ്കിലും... എന്നേക്കാൾ എഴെട്ട് വയസ്സിനു ഇളയതല്ലേ.... അത്രയും കൂടുതൽ ഓണം ഞാനും ഉണ്ടതല്ലേ.... ഏത്.... ഏഹ്.... \"

\" ഏയ്‌.... ഒന്നുല്ല..... സാറേ.... \" പരുങ്ങലോടെ എഴുനേൽക്കുന്നവനെ പിടിച്ചു നിർത്തി...

\" പറഞ്ഞോ... അപ്പോൾ...കക്ഷി എവിടുന്നാ.... അടുത്തുള്ളതാണോ.... \"

\" അത്.... ആളെ... സാറിനും അറിയാം..... \"

അനി ചുളിഞ്ഞ നെറ്റിയോടെ നോക്കി...

\" ഇല്ലിക്കലെ തന്നെയാ..... ദേവി.... \"  നിവർത്തി ഇല്ലാതെ പറഞ്ഞ് പോയി...

അത് കേട്ടപ്പോൾ ഒരു ചിരി അനിയിലും മിന്നി മാഞ്ഞുവോ..?

\" എപ്പോ തുടങ്ങി.... \"
.

\" അന്ന്... ഉത്സവത്തിന്.... \"

\" ഇപ്പോഴാ ശ്വാസം നേരെ വീണത്....\"  ആശ്വാസത്തോടെ പറയുന്നവനെ സംശയത്തോടെ ഹരിയും നോക്കി..... പിന്നെ ഒട്ടും അമാന്തിക്കാതെ..... അവന് വന്ന വിവാഹലോചന എല്ലാം ഹരിയോട് പറഞ്ഞു....

\" നിങ്ങൾ രണ്ടും ഭാഗ്യം ചെയ്തവരാ..... ഞാൻ മാനസിലാക്കിയിടത്തോളം രണ്ടും ചേരും.... ഇത്... ഞാൻ പറയണോ... അതോ... കാമുകൻ നേരിട്ട് വന്ന് പെണ്ണ് ചോദിക്കുന്നോ.... ഏഹ്... \"

\" ഞാൻ വരാം.... വീട്ടിൽ നിന്ന് എല്ലാരേയും കൂട്ടി.... \"   എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അവനും പറഞ്ഞു.....

പിന്നെയും കടന്നു..... ഒരാഴ്ച്ച..... ഹരി സർ സമയവും സന്ദർഭവും ഒത്തു വരുന്ന മുറക്ക് ദേവിയുടെ അച്ഛനെ കാണാം എന്ന് പറഞ്ഞത് കൊണ്ട്... അനി പിന്നെയൊന്നും അതിനെപ്പറ്റി തിരക്കിയില്ല.....

രാഹുലിന്റെ അച്ഛൻ.... എത്രയും വേഗം.... നിശ്ചയത്തിനുള്ളത് ചെയ്യാൻ ഭാസ്കരനുമായി തീരുമാനിച്ചു..... അത് അറിഞ്ഞപ്പോൾ മുതൽ ഭാഗ്യ തുടങ്ങിയിട്ടുണ്ട്.....ഭക്ഷണം കഴിക്കാതെ ഇരുന്ന് പ്രതിഷേധം അറിയിച്ചും.. ആരോടും മിണ്ടാതെയും ഒക്കെ......പക്ഷെ അവളുടെ ഉള്ളിൽ എന്തെന്ന് ആരോടും പറയാത്തത് കൊണ്ട്.... ആർക്കും അവളുടെ മാനസികാവസ്ഥ എന്തെന്ന് കണ്ടെത്താനും കഴിഞ്ഞില്ല.... അനിയോട് ഭാസ്കരൻ തന്റെ മകളുടെ മാറ്റം കണ്ട് സങ്കടം പറഞ്ഞു..... അനി മറ്റെന്തൊക്കെയോ പറഞ്ഞോഴിഞ്ഞു..... അവളുടെ ഉള്ളിൽ എന്തെന്ന് അറിഞ്ഞാൽ പിന്നെ... തറവാട്ടിൽ ഉണ്ടാകുന്ന ഭവിഷ്യത്ത് ഓർത്താണ് അവന് ടെൻഷൻ..... ഒപ്പം അവളെ എല്ലാരും ഒറ്റപ്പെടുത്തുമെന്ന വേവലാതിയും.....
അതിനായി അവളെ കണ്ട് എല്ലാം പറഞ്ഞ് മനസിലാക്കാൻ ഒരിക്കൽ ശ്രമിച്ചെങ്കിലും.... അവൾ അതിന് കൂട്ടാക്കിയില്ല..... പതിവ് പോലെ.... കരഞ്ഞു.... അത് സഹിക്ക വയ്യാതെ അവനും പോയി.....

ഒരിക്കൽ സ്കൂൾ കഴിഞ്ഞ്... വീട്ടിലേക്ക് വന്നപ്പോൾ.... ഉമ്മറത്തു എല്ലാരും ഇരിപ്പുണ്ട്.... ആൺജനങ്ങളും.... പെൺജനങ്ങളും........കുട്ടികളും.... രാധമ്മയും..... ഭാഗ്യയുൾപ്പടെയും......

അവളുടെ വിവാഹ കാര്യമാണ് ചർച്ച എന്നറിഞ്ഞു കൊണ്ട് അവനും അരതിണ്ണയിൽ ഇരുന്നു......

\" എനിക്ക് ഇനി എല്ലാരോടും ഒരു കാര്യം പറയാനുണ്ട്..... ഭാഗ്യ മോളുടെ കാര്യങ്ങളെല്ലാം ഏതാണ്ട് ഉറപ്പിച്ച സ്ഥിതിക്ക്.... ഉടനെ തന്നെ... നമുക്ക് അനിയുടെയുo കൂടി നടത്തണം.... \"  രാധമ്മ...

\" അതേ... അതും നോക്കാം അമ്മേ.... \"  അച്യുതനും പിന്താങ്ങി....

\" എന്റെ അഭിപ്രായത്തിൽ.... നമ്മുടെ അടുത്ത് തന്നെ പെൺ കൊച്ചുള്ളപ്പോ... വേറെ നോക്കണോ.... മോനെ... \"

\" അമ്മ ആരുടെ കാര്യമാ പറയുന്നേ.... \" അനീഷ്‌...

\" അത്... നമ്മുടെ ദേവി മോള്... എന്തോ... എനിക്ക് അങ്ങനൊരു ആഗ്രഹം.... \"   രാധമ്മ അത് പറഞ്ഞതിൽ.... എല്ലാവർക്കും അതിനോട് താല്പര്യമുണ്ടെന്ന് ചിരിച്ച ഓരോ മുഖങ്ങളിലും വ്യക്തം.....

\" എന്നാൽ.... നാരായണേട്ടനെ ഇപ്പൊ തന്നെ കാണാം... അല്ലേ അനി.... \" അനിഷ് തിരക്കി..

\" വേണ്ട.... \"  അനിയുടെ ശബ്ദം....

\" പിന്നെ... നി ഇനിയും ഇങ്ങനെ നിൽക്കാൻ പോകുവാണോ.... \"   ഭാസ്കരൻ.....

\" അത്.... ദേവി... ദേവിയെ വേണ്ട... മാറ്റാരെയെങ്കിലും നോക്കൂ.... \"

തകർന്നു പോയ അവസ്ഥയിൽ തന്നിലേക്ക് തന്നെ നോട്ടം എറിഞ്ഞിരിക്കുന്നവളെ ഒന്ന് നോക്കാതെ അവൻ പറഞ്ഞൊപ്പിച്ചു..... വയ്യ.... ഇനിയും ഇനിയും.... കണ്മുന്നിൽ ഉരുകി തീരുന്നത് കാണാൻ വയ്യ... അതുകൊണ്ട് മാത്രം അവൻ അവളെ നോക്കിയില്ല.....നോക്കാൻ കഴിഞ്ഞില്ല..... വീണ്ടും വീണ്ടും താൻ അവളെ തോൽപ്പിച്ചു കൊണ്ടിരിക്കുന്നു....ജീവിതം ഒന്ന് കരയ്ക്കെത്തിക്കാൻ പലപ്പോഴും നാം ദുഷ്ടന്റെ മുഖം മൂടിയും അണിഞ്ഞേ മതിയാകൂ...അല്ലേ....!!

(തുടരും......)

😊


അരികിലായി..... 💞(14)

അരികിലായി..... 💞(14)

4.5
8888

ഇതിനോടകം നിത്യയും പ്രവീണും അവരുടെ കാര്യം വീട്ടിൽ അറിയിച്ചു..... അനിക്ക് ദേവിയെ വേണ്ടെന്ന് തീർത്തു പറഞ്ഞതിനാൽ... മറ്റൊരുവളെ കണ്ടെത്താൻ ശ്രമിക്കുകയാണ് ഓരോരുത്തരും.... ഒന്ന് രണ്ട് ആലോചനകൾ വന്നെങ്കിലും....അവയൊന്നും ശെരിയായില്ല...ജാതക ചേർച്ചക്കുറവോ... ചൊവ്വദോഷമോ ഒക്കെ ആകും കാരണങ്ങൾ...... സമയവും സന്ദർഭവും നോക്കി.... ഹരി സാർ വീട്ടുകാരുമായി വന്ന്... ദേവിയെ വിവാഹമാലോചിച്ചു.... മറ്റൊരു കുറവുകളുമില്ലാത്തത് കൊണ്ട്....നാരായണനും അതിൽ താല്പര്യമായി.....ജാതകം നോക്കിയപ്പോൾ പത്തിൽ ഒൻപത് പൊരുത്തമുണ്ടെന്ന് ജ്യോത്സ്യൻ ഉറപ്പിച്ചു.....ഒന്നോ രണ്ടോ മാസത്തിനുള്ളിൽ വിവാഹവും കാണും...അനിയെ അവൾ