ഇതിനോടകം നിത്യയും പ്രവീണും അവരുടെ കാര്യം വീട്ടിൽ അറിയിച്ചു..... അനിക്ക് ദേവിയെ വേണ്ടെന്ന് തീർത്തു പറഞ്ഞതിനാൽ... മറ്റൊരുവളെ കണ്ടെത്താൻ ശ്രമിക്കുകയാണ് ഓരോരുത്തരും.... ഒന്ന് രണ്ട് ആലോചനകൾ വന്നെങ്കിലും....അവയൊന്നും ശെരിയായില്ല...ജാതക ചേർച്ചക്കുറവോ... ചൊവ്വദോഷമോ ഒക്കെ ആകും കാരണങ്ങൾ......
സമയവും സന്ദർഭവും നോക്കി.... ഹരി സാർ വീട്ടുകാരുമായി വന്ന്... ദേവിയെ വിവാഹമാലോചിച്ചു.... മറ്റൊരു കുറവുകളുമില്ലാത്തത് കൊണ്ട്....നാരായണനും അതിൽ താല്പര്യമായി.....ജാതകം നോക്കിയപ്പോൾ പത്തിൽ ഒൻപത് പൊരുത്തമുണ്ടെന്ന് ജ്യോത്സ്യൻ ഉറപ്പിച്ചു.....ഒന്നോ രണ്ടോ മാസത്തിനുള്ളിൽ വിവാഹവും കാണും...അനിയെ അവൾ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നെങ്കിലും.... അവന് മറ്റൊരു ഇഷ്ടമുണ്ടെന്ന് അറിഞ്ഞപ്പോൾ മുതൽ.... മാറാൻ ശ്രമിക്കുകയായിരുന്നു ദേവിയും.... അതിൽ അവൾ ഏകദേശം വിജയിച്ചിട്ടുമുണ്ട്...
ചുരുക്കം പറഞ്ഞാൽ ഇല്ലിക്കലെ എല്ലാരും... സന്തോഷത്തിലും ആഹ്ലാദത്തിലുമാണെന്ന് സാരം... പുറമെ ചിരിയുടെ മൂടുപടം അണിഞ്ഞൊരുവളും.....!
പതിവ് പോലെ നാളുകളും കടന്നു.... അപർണയുടെ കൂട്ടുകാരി... കൃഷ്ണജയുടെ വിവാഹലോചന ആ ഇടയ്ക്കാണ് അനിയെ തേടി എത്തുന്നത്.... ആള് പിജി കഴിഞ്ഞ്... മറ്റെന്തോ കോഴ്സ് ചെയ്യുന്നുണ്ട്.... ഇരുവീട്ടുകാർക്കും ഇഷ്ടായി.... കൂടാതെ എല്ലാം കൊണ്ടും ചേർച്ചയുമുണ്ട്...... ഇനി വരുന്ന വിവാഹത്തിൽ നിന്നൊരു പിന്മാറ്റം ഉണ്ടാകില്ലെന്ന് ഉറപ്പ് കൊടുത്തത് കൊണ്ട്.... അനിക്ക് ഇത് വലിയൊരു അടിയായി.... പെൺകുട്ടിയുടെ പഠിത്തം അനുസരിച്ച്..... വിവാഹം ഉടനെ വേണ്ടെന്ന് തീരുമാനിച്ചു.... പക്ഷെ ഇല്ലിക്കലെ ഓരോരുത്തർക്കും... നിശ്ചയം എങ്കിലും നടത്തണം എന്നാഗ്രഹമുണ്ട്....
അനിയെ കാണാനും മിണ്ടാനും ഭാഗ്യയും ശ്രമിക്കുന്നുണ്ട്.... പക്ഷെ അവൻ പിടികൊടുക്കുന്നില്ലെന്ന് മാത്രമല്ല.... അവൾക്ക് പോലും അറിയാത്ത എന്തോ ഭയം ഉള്ളിൽ കൂടിയത് കാരണം തുറന്ന് സംസാരിക്കാനും മടിയാണ്.....എന്തൊക്കെ ആയാലും.... എങ്ങനൊക്കെ ആയാലും അവൾക്ക് അവനെ വേണമായിരുന്നു.... അവളുടെ മാത്രം അനി മാമയെ..... അവളോടൊപ്പം സമയം കഴിച്ചു കൂട്ടുന്ന അനി മാമയെ.... എല്ലാത്തിലും ഉപരി....അവന്റെ ഒരു നോട്ടം എങ്കിലും നേടിയെടുക്കണമായിരുന്നു....!!
ഒരു ദിവസം രണ്ടും കൽപ്പിച്ച്... അനിയുടെ മുറിയിലേക്ക് പോകാൻ ഭാഗ്യ തീരുമാനിച്ചു.... അന്ന് ഇവിടെ വന്ന് കരഞ്ഞു ബഹളം ഉണ്ടാക്കിയതിനു ശേഷം അവൾ ഇങ്ങോട്ടേക്കു വന്നിട്ടില്ല...... താഴെ എല്ലാവരും ഒത്തു കൂടി ഇരിപ്പുണ്ട്.... ആ ഉറപ്പിലാണ് കയറി വന്നതും..... അവൾ കയറി വാതിൽ അടച്ചു..... അവൻ തലയ്ക്കു കുറുകെ കൈ വച്ച് കിടക്കുകയാണ്.... മനസ്സിൽ പല ചിന്തകളും പേറി....
ശബ്ദം കേട്ട് അവൻ ഒന്ന് നോക്കി... അവളെ കണ്ടതും എഴുനേറ്റു.....
\" മാമേ..... \" കരഞ്ഞുകൊണ്ടവൾ അവനെ പുണർന്നിരുന്നു....അതിനെ കഴിയുമായിരുന്നുള്ളൂ... ഇത്രയും നാളത്തെ ഒറ്റപ്പെടലും വേദനയും.... സഹിക്ക വയ്യാതെ ചെയ്തു പോയി....
എന്നാൽ അവനിൽ അവളുടെ ആ സമീപനം ദേഷ്യമാണുണ്ടാക്കിയത്..... മറ്റാരും ഒന്നും അറിയാതെയിരിക്കാനായി.... അവനും എല്ലാo ഉള്ളിൽ ഒതുക്കി നടന്നു....ഒരുതരം വീർപ്പുമുട്ടലോടെ...ഓരോന്നും ഓർത്ത്...അതേ ദേഷ്യത്തിലവൻ അവളെ തള്ളി മാറ്റി.....
\" എന്താ.... എന്താ നിനക്ക് വേണ്ടത്..... ഇത്രയും നാൾ ദ്രോഹിച്ചു മതിയാവാത്തത് കൊണ്ടാണോ... ഇങ്ങോട്ട് വന്നത്.... കഴിവതും നിന്നെ നോക്കാതെ ഞാൻ പോകുന്നതല്ലേ... പിന്നെ എന്തിനാ നീ എന്നെ ഇങ്ങനെ ശല്യം ചെയ്യുന്നത്.... ഇതിനുംമാത്രം എന്ത് തെറ്റാ ഞാൻ ചെയ്തത്... നിന്നെ കൈവെള്ളയിൽ കൊണ്ട് നടന്നതോ.... അതോ ആത്മാർഥത കാട്ടിയതോ...... അതേ... എല്ലാo എന്റെ തെറ്റ് തന്നെയാണ്..... ഇതുപോലെ നന്ദികേട് കാട്ടുമെന്നറിഞ്ഞിരുന്നെങ്കിൽ ഒന്നിനും ഞാൻ വരില്ലായിരുന്നു... നാശത്തെ തലയിൽ കയറ്റില്ലായിരുന്നു.... എനിക്കിത് വേണം.....
നിന്റെ ഈ പ്രായത്തിൽ പ്രേമം ഒക്കെ തോന്നാം... എന്ന് കരുതി.... രക്തവും ബന്ധവും നോക്കി വേണം പ്രണയിക്കാൻ.... ഞാൻ നിന്റെ ആരാന്ന് വല്ല ചിന്തയുമ്മുണ്ടോ നിനക്ക്.. ഏഹ്....
ദേ നോക്ക്... ഇതുവരെ ആരോടും ഞാൻ ഒന്നും പറഞ്ഞിട്ടില്ല.....ഇനിയും എന്റെ പുറകിന് ശല്യമായി വന്നാൽ.... മുന്നും പിന്നും നോക്കില്ല ഈ അനിരുദ്ധൻ..... കണ്ടോ.... ഇവിടെ എല്ലാവരും എന്റെ കല്യാണം ഉറപ്പിച്ചതൊക്കെ അറിയുന്നുണ്ടായിരുന്നല്ലോ നീ..... എനിക്കും വേണം കുടുംബം.... ഇനിയും എന്റെ ജീവിതത്തിൽ ശല്യമായി വന്നാൽ...... നാശം പിടിക്കാൻ....... \"
തന്റെ നേരെ വിരൽ ചൂണ്ടി പറയുന്നവനെ ഒരു ശില കണക്കെ കേട്ട് നിൽക്കാനേ അവൾക്ക് കഴിഞ്ഞുള്ളൂ..... വാത്സല്യവും സ്നേഹവും നിറഞ്ഞു നിന്നിരുന്ന ആ കണ്ണുകളിൽ ഇപ്പോൾ പകയും..... വെറുപ്പുമാണ്......കുറച്ച് നേരം അങ്ങനെ നിന്നു... അവനെ നോക്കിയപ്പോൾ മറ്റെങ്ങോ നോക്കി നിൽക്കുന്നു...
\" ഇനി ഒരിക്കലും ഭാഗ്യ... അനിക്ക് ശല്യമായി വരില്ല..... എനിക്ക് അറിയില്ലായിരുന്നു.... ഇത്രമേൽ ഞാൻ ശല്യം ആയിരുന്നു എന്ന്... ഒരിക്കൽ പോലും എന്നോട് പറഞ്ഞിട്ടുമില്ലായിരുന്നു.... അതാ... ഞാൻ....\"
അത്രമാത്രം പറഞ്ഞ്....അവൾ വാതിൽ തുറന്നു.... പുറത്ത് നിൽക്കുന്നയാളെ കണ്ട് ഇരുവരും സ്ഥബ്ദരായി........
മുന്നിൽ നിർമല.....!!!
ഒറ്റ നോട്ടത്തിൽ മനസിലായി... ഒക്കെയും കേട്ടുവെന്ന്... അവരെ നോക്കി അവർ താഴേക്ക് പോയി.... ഭാഗ്യ മുറിയിലേക്കും....മുഖമൊന്ന് കഴുകി അവൾ താഴേക്ക് പോയി.... അവളുടെ നേർക്കുള്ള ഓരോ നോട്ടം കണ്ടതും മനസിലായി... നിർമല.... വള്ളി പുള്ളി തെറ്റാതെ എല്ലാം അറിയിച്ചിട്ടുണ്ടെന്ന്.....
\" വന്നല്ലോ... ഇല്ലിക്കലെ മനസപുത്രി..... എന്തൊക്കെയായിരുന്നു മാമയും മോളും കൂടി എല്ലാരേയും വിഡ്ഢികളാക്കി കാട്ടിക്കൂട്ടിയത്..... അനിയുടെ പുറകിന് വാല് പോലെ നടന്നപ്പോൾ ഇതായിരുന്നോ ചിന്ത...... വെറുതെ അല്ല എന്റെ പ്രിയമോളെ അനിക്ക് ആലോചിച്ചപ്പോൾ ഇവൾക്ക് അത്രയും നൊന്തത്......ഈശ്വരൻ ഉള്ളത് കൊണ്ടാ... എന്റെ മോൾക്ക് ഇപ്പൊ നല്ലൊരു ജീവിതം കിട്ടിയത്..... \"
അവരുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ട്... അനിയും താഴേക്ക് വന്നു..... കണ്ണുകളിൽ ഞെട്ടൽ വ്യക്തമാണ്....അവൻ മാത്രമല്ല.... എല്ലാവരുടെയും.....
\" ഭാഗ്യേ...... \" അമല....
അവൾ അവരെ ഒന്ന് നോക്കി....പക്ഷെ യാതൊരു പതർച്ചയും ആ കണ്ണുകളിൽ അമല കണ്ടില്ല.....
\" സത്യമാണോ.... ഈ കേൾക്കുന്നതൊക്കെ സത്യമാണോ മോളെ.... നിനക്ക്... നിനക്ക്... അനിയോട്.... \"
\" സത്യമാണ്..... \" ഉറച്ച വാക്കുകൾ കേട്ട് എല്ലാവരും അവളെ നോക്കി..... അനിയും.....
\" ഇപ്പൊ എങ്ങനുണ്ട്.... ഞാൻ പറഞ്ഞപ്പോൾ ആർക്കും വിശ്വാസം അല്ലായിരുന്നല്ലോ.... പുന്നാര മോൾടെ വായിൽ നിന്ന് തന്നെ കേട്ടില്ലേ....എന്തോ ഭാഗ്യത്തിനാ അങ്ങോട്ടേക്ക് കയറി ചെല്ലാൻ തോന്നിയത്....അതുകൊണ്ട് എല്ലാം അറിഞ്ഞു...... നോക്കണേ.... ഇന്നത്തെ കാലത്ത് പ്രണയം ഒക്കെ ഇങ്ങനെയും തോന്നുമോ.... രക്തം ആണെന്നോ സ്വന്തം ആണെന്നോ ചിന്തിക്കാതെ.... ആരെയായാലും മതിയോ ഈ കുട്ടികൾക്ക്.... കൊള്ളാം.... മാമേ മാമേ എന്ന് എപ്പോഴും വിളിച്ച് എവിടൊക്കെ പോയിട്ടുണ്ട്..... അങ്ങനെ വിളിക്കുമെങ്കിലും.... ഒന്നും നോക്കാതെ എന്തൊക്കെ കാട്ടിക്കൂട്ടിയിട്ടുണ്ടെന്ന്.... ഭാവിയിൽ അറിയാം..... \"
അവരുടെ ആ വാക്കുകൾ സഹിക്കാ വയ്യാതെ അനി പ്രതികരിക്കാൻ ഒരുങ്ങും മുൻപേ.... ഭാസ്കരന്റെ കൈകൾ ഭാഗ്യയുടെ കവിളിൽ പതിച്ചു കഴിഞ്ഞു........ അത്ര നാളത്തെ ഭക്ഷണമില്ലായ്മയും.... ക്ഷീണവും കാരണം അവൾ താഴേക്ക് വീണു പോയി...... ചെവിയിൽ എന്തോ മൂളൽ പോലെ.... ഒരു നിമിഷമെടുത്തു സ്വബോധം വരാൻ...മുന്നിൽ നിൽക്കുന്ന ഭാസ്കരനെ കണ്ട് കണ്ണുകൾ അറിയാതെ ഒഴുകി.... അവളെ പിടിച്ചെഴുനേൽപ്പിച്ചു.... അയാൾ വീണ്ടും വീണ്ടും തല്ലി.... ചുറ്റുമുള്ളവർ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ട്.... പക്ഷെ അയാൾ മാറുന്നില്ല....കൂടെ അനിയും മാറ്റുന്നുണ്ട്.... ഒരടി കൂടി കൊടുത്തയാൾ പോയി.......
ഭാഗ്യ അതുപോലെ... നിലത്തേക്ക് ഊർന്നിരുന്നു...... സഹിക്കുന്നിലവൾക്ക്.... ഇന്ന് വരെ തന്നെ നുള്ളി നോവിക്കാത്ത അച്ഛൻ..... തനിക്കൊപ്പം അയാൾ എങ്കിലും ഉണ്ടാകുമെന്ന് കരുതിയിരുന്നു..... ഇല്ല... ആ വെളിച്ചവും കെട്ടടങ്ങിയിരിക്കുന്നു...... ഒന്നും താങ്ങാൻ കഴിയാതെ..... കണ്ണുകൾ അടഞ്ഞു പോയി.... അപ്പോഴും.... കണ്ണ് നിറച്ച് തന്നെ നോക്കുന്നവനെ.... അവ്യക്തമായി കാണാം....!!!
(തുടരും....)
😊