Aksharathalukal

അരികിലായി..... 💞(15)



മയക്കം വിട്ടപ്പോൾ ഭാഗ്യക്ക്.... താൻ...തന്റെ മുറിയിൽ തന്നെ ആണെന്ന് മനസിലായി....അതിൽപരം അത്ഭുതം തോന്നിയത്... അവൾക്കരികിൽ ആരും ഇല്ലെന്ന് കണ്ടിട്ടാണ്..... ഇതിന് മാത്രം വെറുക്കാനുള്ള തെറ്റാണോ താൻ ചെയ്തത്...... ഇതൊക്കെ നേരത്തേ പ്രതീക്ഷിച്ചതാണ്..... അതുകൊണ്ട്... സങ്കടം അല്ല... ഒരുതരം മരവിപ്പാണ് മനസിന്‌...അച്ഛനെങ്കിലും തന്നെ മനസിലാക്കുമെന്ന് കരുതി....ഇന്ന് വരെ ഒന്ന് നുള്ളി പോലും നോവിക്കാത്ത അച്ഛൻ തന്നെയാണോ... ഇന്ന് പട്ടിയെ തല്ലുമ്പോലെ തല്ലിയത്....തന്റെ അലറിയുള്ള കരച്ചിൽ അച്ഛന്റെ കാതിൽ പതിച്ചില്ലായിരുന്നോ.....

ഏവർക്കും കണ്ണിലുണ്ണിയായിരുന്ന ഭാഗ്യ.... എത്രവേഗമാണ്... എല്ലാരുടെയും കണ്ണിലെ കരടായത്.....ഈ ലോകത്ത് പ്രണയിക്കാത്തതായി ആരാ ഉള്ളത്.... അവർക്കൊക്കെ ഒന്നിക്കാമെങ്കിൽ..... ഈ ഭാഗ്യയ്ക്ക് കൂടി ആ പ്രണയം തന്നാൽ എന്താ....അത് മാത്രമല്ലെ താൻ ആശിക്കുന്നുള്ളൂ.... ഇപ്പോഴാണ് ഭാഗ്യ ഒറ്റപ്പെട്ടത്..... ആരും ഇല്ലാതെ..... ഒന്ന് പൊട്ടി കരയാൻ കഴിയാതെ... ഒന്ന് ആശ്വസിപ്പിക്കാൻ ആരുമില്ലാതെ..... ഒറ്റപെട്ടു പോയത് ഇപ്പോഴാണ്......എത്ര വേഗമാണ് എല്ലാരും സ്വാർത്ഥരാകുന്നത്....... മാമ പോലും.....!!


ഹും....പറഞ്ഞത് കേട്ടില്ലേ..... വിവാഹം ഉറപ്പിച്ചുവത്രെ..... കുടുംബം വേണം പോലും..... അങ്ങനൊക്കെ ആഗ്രഹിച്ചു കാണാൻ എന്തോരം നേർച്ചയും വഴിപാടും കഴിപ്പിച്ചതാ താൻ.... അതിനെക്കാളുപരി... എന്തോരം ആഗ്രഹിച്ചതാ...... മാമയ്‌ക്കൊപ്പമുള്ള ജീവിതം..... പഴയത് പോലെ.... ആരുടേയും ഒരു നോട്ടം കൊണ്ട് പോലുമൊരു ശല്യമില്ലാതെ.......

ആത്മാർഥത ഇല്ലാത്തവളാണോ ഞാൻ..... ശല്യമായിരുന്നോ..... ഇതൊക്കെ ഇപ്പോഴാണല്ലോ അറിയുന്നത്.... അല്ല ഇപ്പോഴാണല്ലോ പറയുന്നത്.....ഇത്രനാൾ കൂടെ കൊണ്ട് നടന്നപ്പോൾ ശല്യമായി തോന്നിയില്ലായിരുന്നോ.... നാശമല്ലായിരുന്നോ..... ആർത്മാർത്ഥതയില്ലാത്തവളാണെന്ന് കരുതിയില്ലായിരുന്നോ...... മറക്കാൻ പറ്റാഞ്ഞിട്ട..... വിട്ടുകളയാൻ കഴിയാഞ്ഞിട്ടാ.... അത് കൊണ്ട് മാത്രമാണ് പുറകിന് വീണ്ടും വീണ്ടും ചെല്ലുന്നത്...... ഇനി ഇല്ല.... ഇനി ഒരിക്കലും ഭാഗ്യ.... അനിമാമയ്ക്ക് ശല്യമാകില്ല..... പക്ഷെ എന്നെ തോല്പ്പിക്കാനും സമ്മതിക്കില്ല ഞാൻ.... അതിന് മുൻപേ.... ജീവൻ കളഞ്ഞിട്ടായാലും ഞാൻ എല്ലാവരെയും തോല്പ്പിക്കും...... ചിന്തകൾക്ക് കടിഞ്ഞൂൺ ഇടാൻ കഴിയാതെ.... അവ ഭ്രാന്തമായി അലഞ്ഞു നടന്നു........



പിന്നീടാരും ഭാഗ്യയോട് വലുതായി മിണ്ടാറില്ലെന്ന് മാത്രമല്ല.....അധികം അവൾക്കായി ശ്രദ്ധ നൽകിയില്ല..... തറവാട്ടിൽ എല്ലാവർക്കും അവൾ അത്രമേൽ തെറ്റുകാരി ആയിരുന്നു.... അതിനേക്കാൾ ഉപരി..... ഇതൊക്കെ നാടറിഞ്ഞാൽ എന്താവും എന്ന ആകുലതയും.....എല്ലായിടത്തുള്ളത് പോലെ അവരും .... സമൂഹത്തെ ഭയന്നവർ  ആയിരുന്നു.... നിർമലയ്ക്ക് പറ്റുന്ന മുറയ്ക്ക് അവർ അവളെ കുത്തി നോവിക്കാറുണ്ട്.... ആരോടൊപ്പവും കൂടാതെ... ഒറ്റയ്ക് മുറിയിൽ കഴിച്ചു കൂട്ടി.... കഴിക്കാനായി.... അടുക്കള വരെയും പോകും....അത്രമേൽ ചുരുങ്ങി പോയി ഭാഗ്യ....... അനിയെ കാണാനോ മിണ്ടാനോ ശ്രമിക്കാതിരിക്കുമെങ്കിലും.... ഒരു പരിധി വരെ മാത്രമേ അവൾക്ക് മനസിനെ നിലയ്ക്ക് നിൽക്കാൻ കഴിയുമായിരുന്നുള്ളൂ....അവന്റെ സാമീപ്യം അറിഞ്ഞാൽ ഉടനെ അങ്ങോട്ടേക്ക് അവൾ പോലുമറിയാതെ ചലിച്ചു പോകും..... അല്ലെങ്കിലും മനസ്സിൽ നിന്ന് അത്ര എളുപ്പത്തിൽ പറിച്ചെറിയാൻ കഴിഞ്ഞിരുന്നെങ്കിൽ അവൾക്ക് എന്നെ അതിന് ആകാമായിരുന്നു.....അവനാൽ അടിമപ്പെട്ടവൾ അല്ലേ......?? അപ്പോൾ അതിന് കഴിയുമോ.....?



പ്രിയയ്ക്ക് വിശേഷമുണ്ട്.... തുടക്കമാണ്.... അവളുടെ ആഗ്രഹപ്രകാരം തറവാട്ടിൽ എത്തിയിട്ടുണ്ട്..... അമ്മ വഴി എല്ലാം മുറയ്ക്ക് അറിഞ്ഞിട്ടുള്ള വരവാണ്.....വന്നു കഴിഞ്ഞു... അവൾ പോയതും ഭാഗ്യയ്ക്കടുത്തേക്കാണ്..... മുറിയിലേക്ക് ചെല്ലുമ്പോൾ ഭിത്തിമേൽ ചാരി ഇരിക്കുന്നവളെ ആണ് കാണുന്നത്.....


\" ഭാഗ്യേ...... \"  വിളി കേട്ട് തിരിഞ്ഞു നോക്കി.....


\" എല്ലാം ഞാൻ അറിഞ്ഞു...... \"  അവൾക്കറിയാം ഇപ്പോൾ ഉള്ള വരവ് എന്തിനാണെന്ന്......പ്രിയയെ നോക്കിയില്ല...


\" നീ കേൾക്കുന്നുണ്ടോ ഭാഗ്യേ.....ഇങ്ങനെ മുറിയിൽ ചടഞ്ഞിരുന്നാൽ എങ്ങനെ ശെരിയാകും.... ഏഹ്....എന്തൊക്കെ ആയാലും നീ അനിയേട്ടനെ ആ ഒരു കണ്ണിൽ കാണരുതായിരുന്നു..... എത്രയൊക്കെ ആയാലും നിന്റെ അമ്മയുടെ സഹോദരനല്ലേ അത്..... അച്ഛന്റെ സ്ഥാനത്തുള്ള ആളെ.... കാമുകൻ ആയി കാണാൻ എങ്ങനെ കഴിഞ്ഞു നിനക്ക്..... അല്ലെങ്കിലേ എല്ലാരും ഇപ്പൊ പറയുന്നത് പോലും.... നീയും അനിഏട്ടനും ചേർന്ന് എല്ലാവരെയും വിഡ്ഢികളാക്കുകയായിരുന്നു എന്നാ.... ഹാ.... ഇനിയിപ്പോ കഴിഞ്ഞത് കഴിഞ്ഞു....നിനക്ക് അങ്ങനൊരു അബദ്ധം പറ്റിപ്പോയി.... അത് എനിക്ക് മനസിലാകും....... പെട്ടന്ന് പറ്റിയില്ലെങ്കിലും.... പതിയെ അത് മാറും.... ഞാനും എന്ത് മാത്രം സ്നേഹിച്ചതാ... അനിയേട്ടനെ.... എന്നിട്ട് ഇപ്പൊ കണ്ടില്ലേ.... ഞാൻ  എന്ത് മാത്രം സന്തോഷവതി ആണെന്ന്..... അതുപോലെ നീയും മാറും.....നമുക്ക് വിധിച്ചതേ കൈയിൽ കിട്ടുകയുള്ളൂ.... എന്തോരം അനുഭവിച്ചവളാ ഞാൻ.... ഇപ്പൊ കണ്ടില്ലേ..... അതിനൊക്കെ ഇരട്ടി സ്വസ്ഥതയും സ്നേഹവും ദൈവം എനിക്ക് തരുന്നുണ്ട്...... ഇനിയും ഇവിടിരിക്കണ്ട..... അനിയേട്ടനും എല്ലാവരും ഉണ്ട്....വന്നേ... ...ഇനിയും ഒറ്റയ്ക്കിരിക്കണ്ട..... \"


\" ഞാൻ വന്നോളാം.... \"  അത്രയും കേട്ടതേ.... പ്രിയ താഴേക്ക് പോയി... അവളുടെ വാക്കുകളിൽ ആയിരുന്നു ഭാഗ്യയും..... അപ്പൊ നാട് മുഴുവൻ അറിഞ്ഞോ...... മാമയും തെറ്റുകാരനായോ.... ഞാൻ കാരണം...... കണ്ണീർ വന്നു കാഴ്ചയെ മൂടുന്നുണ്ട്.... അതുകൊണ്ടാവും.... പുറത്തേക്കിറങ്ങിയ ഒരമ്മയുടെയും മകളുടെയും പുച്ഛം നിറഞ്ഞ ചിരി അവൾ കാണാതെ പോയത്......!!



അന്നത്തെ രാത്രി മുറ്റത്തേക്ക് തനിയെ ഇറങ്ങി നിൽക്കുന്ന ഭാസ്കരനെ കണ്ടുകൊണ്ടാണ് അനുജ അങ്ങോട്ടേക്ക് ചെന്നത്.....


\" കിടക്കുന്നില്ലേ.... \"  കരഞ്ഞു കരഞ്ഞു ശബ്ദം അടഞ്ഞിട്ടുണ്ടെന്ന് വ്യക്തം....


\" വരാം...... \"  അയാളൊരു ദീർഘ നിശ്വാസത്തോടെ പറഞ്ഞു.....


\"മഞ്ഞ് കൊള്ളണ്ട..... ഒന്നാമതെ ശരീരത്തിന് സുഖമില്ലാത്തതാ.... \"


\"മനസ്സിന്റെ സുഖം എന്നേ പോയി.... അപ്പോഴാണോ ശരീരം.....\"


\" വന്നേ ഏട്ടാ..... മതി.... \" 


\" ഞാൻ... ഞാൻ... എന്റെ മോളെ ഒത്തിരി തല്ലി അല്ലേ അനു ഞാൻ........ \"  കണ്ണ് നിറച്ചുകൊണ്ടുള്ളാ ചോദ്യം അവരെയും തളർത്തി....ഇത്ര നാൾ മനസ്സിൽ ഇട്ട് വീർപ്പുമുട്ടുകയായിരുന്നെന്ന് അവർക്ക് നന്നായി അറിയാം.....



\" വേണം എന്ന് വച്ചിട്ടില്ല അമലേ ഞാൻ... നമ്മുടെ മോളെ തല്ലിയത്...... അവരൊക്കെ പറഞ്ഞത് കേട്ടില്ലായിരുന്നോ നീ..... അവൾ... അവൾ അങ്ങനെ മോശപ്പെട്ടവളാണോ..... അത് കേട്ട് നിൽക്കാൻ വയ്യാത്തോണ്ടാ അടിച്ചത്.... എന്നിട്ടും എന്റെ കുഞ്ഞ്....കരഞ്ഞതൊക്കെ കണ്മുൻപിൽ ഇപ്പോഴും ഉണ്ട്..... എന്തൊരു ദുഷ്ടനാ അല്ലേ ഞാൻ..... ഭ്രാന്ത്‌ കയറി പോയി അന്നേരം..... അതാ... എനിക്ക് എന്നെ പിടിച്ചിട്ട് കിട്ടാത്തതും....... തല്ലരുതായിരുന്നല്ലേ ഞാൻ..... \"  പൊട്ടി പൊട്ടി കരയുന്നുണ്ടയാൾ....


\"കരയരുതേ ഏട്ടാ.... അവൾക്ക്.... അതൊന്നും ആയിരിക്കില്ല നോവുന്നത്..... ആരും.... ആരും... അവളോട് മിണ്ടാതെ ഒറ്റപ്പെടുത്തുന്നതാ ഇത്രമാത്രം വേദന നൽകുന്നത്.... എന്തിന് മൂന്ന് ദിവസമായിട്ടുo നമ്മൾ പോലും പകലൊന്നും അവൾക്കരുകിലേക്ക് പോകുന്നില്ലല്ലോ......ഉറങ്ങി കഴിഞ്ഞ് പോയി കണ്ടിട്ട് കാര്യമില്ലല്ലോ ഏട്ടാ..... വാടി തളർന്നു കിടക്കുന്ന എന്റെ കുഞ്ഞിനെ കാണുമ്പോൾ. നെഞ്ച് പൊട്ടിപോകുവാ.....\"   അവളും വാവിട്ട് കരഞ്ഞു......


എത്ര സ്വന്തമാണെങ്കിലും..... തന്റെ മക്കളെ ഒറ്റപ്പെടുത്തിയാൽ ഏത് മാതാപിതാക്കൾക്കാണ് സഹിക്കാൻ ആവുക....? അവരും നീറുന്നുണ്ട്..... അവളെക്കാൾ കൂടുതൽ...... അവൾക്കൊപ്പം നിൽക്കാൻ കഴിയാത്തത് കൊണ്ട്..... അത് അവളുടെ പ്രണയം എതിർത്ത് കൊണ്ടല്ല.... മറിച്ച്.... മറ്റുള്ളവരുടെ വാക്കുകൾ കേട്ട് അവളെ തല്ലിച്ചതച്ചത് കൊണ്ടുള്ള പശ്ചാത്താപം..... സ്വന്തം മകൾക്ക് മുന്നിൽ അവളെ അവിശ്വസിച്ച അമ്മയും അച്ഛനുമായത് കൊണ്ട്.....



പുറകിൽ ആരുടെയോ സാമീപ്യം തോന്നി... ഇരുവരും തിരിഞ്ഞു നോക്കി.... അനിയാണ്...... ആ നിൽപ്പ് കാണുമ്പോഴേ അറിയാം..എല്ലാം കേട്ടിട്ടുണ്ട്..... ബാക്കി എല്ലാവരും കിടന്നു കാണും.....

തറവാട്ടിലെ ഉറക്കമില്ലാത്തവർ മാത്രം ആ രാത്രി ഒത്തുകൂടിയിരിയ്ക്കുന്നു.... അകത്തൊരുവൾ യാതൊന്നും അറിയാതെ മയക്കത്തിലും.... അപ്പോഴും.... കണ്ണിൽ നിന്ന് നീരിച്ചാലോഴുകുന്നുണ്ട്....!!!




(തുടരും....)

അരികിലായി..... 💞(16)

അരികിലായി..... 💞(16)

4.4
8740

\" ഏട്ടാ...... \" തന്റെ മുന്നിൽ നിന്ന് കരയുന്ന ഭാസ്കരനെ അനി വിളിച്ചു.....\" എനിക്ക്... എനിക്ക്.... ഒന്നുമറിയില്ലായിരുന്നു.... അവൾക്ക് എന്നോട് അങ്ങനൊരു ഇഷ്ടം ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു ഏട്ടാ..... \"  അനിയുടെ വാക്കുകളിൽ പതർച്ച....\" അറിയാം.... അനി..... നിന്റെ മാനസികാവസ്ഥ എനിക്ക് മനസിലാകും.....ആരും സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാ ജീവിതത്തിൽ നടക്കുന്നത്.....നിന്നെ കണ്ട് കൊണ്ട്... നിന്റെയൊപ്പം വളർന്നവളല്ലേ..... അനീഷിനോടൊ ആകാശിനോടൊ എന്തിന് ആദിയോട് പോലും അവൾക്ക് നിന്നോടുള്ള അടുപ്പം ഉണ്ടായിരുന്നില്ലല്ലോ..... അവരും ചെറുപ്പം മുതലേ അവരുടെ കാര്യം നോക്കി അല്ലേ കഴിഞ്ഞിരുന്നത്