Aksharathalukal

അരികിലായി..... 💞(16)






\" ഏട്ടാ...... \" തന്റെ മുന്നിൽ നിന്ന് കരയുന്ന ഭാസ്കരനെ അനി വിളിച്ചു.....


\" എനിക്ക്... എനിക്ക്.... ഒന്നുമറിയില്ലായിരുന്നു.... അവൾക്ക് എന്നോട് അങ്ങനൊരു ഇഷ്ടം ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു ഏട്ടാ..... \"  അനിയുടെ വാക്കുകളിൽ പതർച്ച....


\" അറിയാം.... അനി..... നിന്റെ മാനസികാവസ്ഥ എനിക്ക് മനസിലാകും.....ആരും സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാ ജീവിതത്തിൽ നടക്കുന്നത്.....

നിന്നെ കണ്ട് കൊണ്ട്... നിന്റെയൊപ്പം വളർന്നവളല്ലേ..... അനീഷിനോടൊ ആകാശിനോടൊ എന്തിന് ആദിയോട് പോലും അവൾക്ക് നിന്നോടുള്ള അടുപ്പം ഉണ്ടായിരുന്നില്ലല്ലോ..... അവരും ചെറുപ്പം മുതലേ അവരുടെ കാര്യം നോക്കി അല്ലേ കഴിഞ്ഞിരുന്നത്.... അന്ന് മുതൽ പക്ഷെ എന്തിനും ഏതിനും നീ ഉണ്ടായിരുന്നില്ലേ.....നിന്നെ മാത്രം ചുറ്റിപറ്റിയുള്ള ജീവിതം അല്ലായിരുന്നോ അവൾക്ക്....വളർന്ന് കഴിഞ്ഞപ്പോൾ ആ സ്നേഹം വേണമെന്ന് തോന്നിക്കാണും....ഏതാണ് അംഗീകരിക്കേണ്ടതും അല്ലാത്തതും എന്ന് അറിവ് കാണില്ല....അത്രയ്ക്കുള്ള പ്രായമല്ലെടാ അതിന് ഉള്ളൂ.... \"   അയാൾ പറഞ്ഞ് നിർത്തി.... അവനെ നോക്കി...


\" അറിയാം ഏട്ടാ...... അവളുടെ  പ്രായത്തിന്റെ എടുത്തുചാട്ടങ്ങളാ ഓരോന്നും....കുഞ്ഞ് നാളിലെ കൊണ്ട് നടന്നവനോടുള്ള സ്നേഹം അൽപ്പം കൂടി പോയി.... അതാ അവളുടെ ആകെയുള്ള തെറ്റ്.... കഴിവതും മിണ്ടാതെ നടന്നതാ ഞാൻ.... അവളുടെ അടുത്തേക്ക് പോലും പോകാതെ.... പക്ഷെ അപ്പോഴെല്ലാം മാമേ എന്ന് കരഞ്ഞുകൊണ്ട് വരുമായിരുന്നു.... നമ്മുടെ നാട്ടുകാരെക്കാൾ എനിക്ക് ഭയം.... തറവാട്ടിൽ ഉള്ളവരെ തന്നെയാ ഏട്ടാ.... അന്ന് കണ്ടില്ലേ വാക്കുകൾ കൊണ്ട് അവളെ കീറിമുറിച്ചത്...ഇത്രയും നാൾ ആരെയും ഒന്നും അറിയിക്കാതെ നടന്നതാ.... ഇതേ അവസ്ഥയിൽ അവളെ കാണാൻ വയ്യാത്തോണ്ടാ എന്റെ കുഞ്ഞിനോട് ഒന്ന് മിണ്ടുക പോലും ചെയ്യാതെ..... അവളെക്കാൾ കൂടുതൽ എന്ന് പറയുന്നില്ല... പക്ഷെ എന്റെ പെരുമാറ്റം എന്നെയും ഒത്തിരി വേദനിപ്പിക്കുന്നുണ്ടായിരുന്നു..... അത്രയും സഹിക്കെട്ടത് കൊണ്ട് മാത്രവ... അന്ന് അവളോട് പൊട്ടിത്തെറിച്ചത്..... അതും എന്റെ തെറ്റ്.... ആ നശിച്ച നേരത്തിന് നിർമല അമ്മായിയും കയറി വന്നു..... \"...


\" നീ ഇങ്ങനെ വിഷമിക്കല്ലേ അനിയേ..... എല്ലാം ശെരിയാകുമായിരിക്കും..... നിന്നെ സമാദാനിപ്പിക്കാൻ കഴിയുന്ന പോലെ... എനിക്കെന്റെ കുട്ടിയെ ഒന്ന് തലോടാൻ പോലും കഴിയുന്നില്ലല്ലോ ടാ.... \" 

\" ഞാൻ അവളോട് സംസാരിക്കട്ടെ ഏട്ടാ... ഒരു നൂറാവർത്തി പറഞ്ഞ് കൊടുത്തതാ.... തലേൽ കയറത്തില്ല..... എങ്കിലും ഒന്ന് കൂടി കാണട്ടെ....?\"


\" വേണ്ട... അനി...അവൾ നിന്നെ ഇപ്പൊ കാണുന്നത് നല്ലതല്ല.... വെറുപ്പൊന്നും കാണില്ല... പക്ഷെ... പരിഭവം ഉണ്ട് നിന്നോട്.... ഇപ്പൊൾ നീ അവൾക്കരികിൽ പോയാലും.... അവളുടെ ഉള്ളിൽ നിന്നോടുള്ള പ്രണയം വളരുകയേ ഉള്ളൂ.... മാനസികമായി പിന്തുണയും താങ്ങും ആരിൽ നിന്നെങ്കിലും കിട്ടാൻ കാത്തിരിക്കുകയാണ് അവളിപ്പോ.... അങ്ങനെ ഉള്ളപ്പോ നീ പോകണ്ട.... നേരം ഒന്ന് വെളുക്കട്ടെ.... ഞാൻ സംസാരിക്കാം.... \"


അവനും മറുത്തൊന്നും പറഞ്ഞില്ല.....ഇരുവരുടെ സംഭാഷണങ്ങൾ കേട്ട് അരികിലായി.. അനുജയും നിന്നു....


\" അനി.... എന്റെ.... എന്റെ കുഞ്ഞിനെ വെറുത്തേക്കല്ലേടാ...... ഒരു പൊട്ടിയാ... അതറിയാലോ നിനക്ക്..... അറിയാതെ തോന്നി പോയതാവും..... നാട്ടിൽ നടക്കാത്തതാണെങ്കിലും.... എന്തോ.... അവളെ കുറ്റം പറയാൻ കഴിയുന്നില്ല.... എത്ര ആലോചിച്ചിട്ടും..... അവളിൽ അത് വലിയൊരു തെറ്റാണെന്ന് മാത്രം ചിന്തിക്കാൻ കഴിയുന്നില്ല എനിക്ക്...... ഞാൻ ഒന്ന് കണ്ട് നോക്കട്ടെ.... എന്നാൾ കഴിയാവുന്ന രീതിയിൽ ഞാൻ മാറ്റാൻ ശ്രമിക്കാം..... നീ... എത്രയും വേഗം.... നിശ്ചയത്തിന്നുള്ളത് ചെയ്യാൻ നോക്ക്.... മാറ്റിരുവളുടേതാണ് നീയെന്നത് നേരിൽ കാണുമ്പോൾ... ചിലപ്പോ അവൾക്ക് ബോധ്യമാകുമായിരിക്കും..... \"

തിരിഞ്ഞു നിന്ന് അവന്റെ കൈകളെ ചേർത്ത് പിടിച്ചയാളെ അവൻ നോക്കി... നിറകണ്ണോടെ....

അച്ഛന്റെ സ്ഥാനത്ത് കണ്ടയാളാണ്.... തന്റെ പതിനേഴാം വയസ്സിൽ കുടുംബത്തിൽ വന്ന ഏട്ടൻ.... ബഹുമാനവും സ്നേഹവും ഇടകലർന്ന ബന്ധമാണ് തങ്ങൾക്ക്.... മറ്റാരോടും വലിയ അടുപ്പം കാണിക്കില്ലെങ്കിലും.... തന്നോട് എല്ലാം തുറന്ന് പറയാറുണ്ട്..... ഒരുപക്ഷെ അനു ചേച്ചിയെക്കാൾ ആത്മബന്ധമുണ്ട് ഞങ്ങൾ തമ്മിൽ....... ആ ഏട്ടനെ ചുറ്റി നടന്നത് കൊണ്ടാവും ഭാഗ്യയും തനിക്ക് അത്രമേൽ പ്രിയപെട്ടവളായത് ...... പക്ഷെ... എങ്ങനെ.....?  എങ്ങനെ താൻ അവളെ സ്നേഹിക്കും.... പ്രണയിക്കും..... ഒന്നിച്ചൊരു ജീവിതം.... അതെങ്ങനെ നടക്കും..... ചിന്തിച്ചു കൊണ്ട് നിൽക്കുന്ന അനിയേ നോക്കി... ഭാസ്കരൻ ഒന്ന് ചിരിച്ചു.... വേദന കലർന്ന ചിരി.... പതിയെ നടന്നു.... കൂടെ അനുജയും.....


അപ്രതീക്ഷിതമായ മാറ്റം തനിക്കും ഉണ്ടാകുമെന്നറിയാതെ ഒരുവൻ...... പുറത്തെ ആ മഞ്ഞിൽ.... നിലാവിനെ നോക്കി നിന്നു..... അവനെ മാറ്റാൻ കഴിവുള്ള അവന്റെ മാത്രം പെണ്ണ്  പാതി മയക്കത്തിലും.........!!!


✨️✨️✨️✨️✨️✨️✨️✨️


പറഞ്ഞിരുന്നത് പോലെ.... ഭാഗ്യയെ കാണാൻ ഭാസ്കരൻ മുറിയിലേക്ക് ചെന്നു.... കാലിടറാതിരിക്കാൻ ശ്രമിച്ചു കൊണ്ട്....

കാട്ടിലിനോരം ചേർന്നു കിടക്കുകയാണവൾ.... വാടി തളർന്നു....


\" മോളെ..... \" പതിയെ വിളിച്ചു അരികിൽ ഇരുന്നു...

അയാളെ കണ്ടതും ഞെട്ടിപിടഞ്ഞു എഴുനേറ്റെങ്കിലും... ഉടനെ അവളിൽ അതൊരു പരിഭവമായി....മുഖം വീർപ്പിച്ചു തിരിഞ്ഞിരുന്നു....

പെട്ടന്ന് അവളിൽ മിന്നി മറഞ്ഞ കുറുമ്പ് കണ്ടയാൾ അവളുടെ തലയിലൊന്ന് തലോടി.... വാത്സല്യത്തോടെ....

ആ ഒരൊറ്റ തലോടലിൽ പരിഭവം അലിഞ്ഞില്ലാതെയവളും അയാളുടെ നെഞ്ചോരം ചാരി...


\" പിണക്കമാണോ അച്ഛനോട്... \"

അല്ലെന്ന് തലയാട്ടി....

\" അവരൊക്കെ പറയുന്നത് കേട്ടപ്പോൾ തല്ലി പോയതാ എന്റെ കുട്ടിയെ.... \"..

\" അച്ഛന് തോന്നുന്നുണ്ടോ.... ഭാഗ്യ തെറ്റ് ചെയ്തതാണെന്ന്..... അവരൊക്കെ പറഞ്ഞത് പോലെ... കുടുംബത്തിന് നിരക്കാത്തത് ചെയ്തുവെന്ന്.... \"... മറുചോദ്യം എറിഞ്ഞവൾ....


\" തെറ്റ്.... തെറ്റാണോ എന്നറിയില്ല... പക്ഷെ.... നാട്ടിൽ നടക്കാത്തല്ലേ മോളെ ഇതൊക്കെ.... \"

\" നാട്ടിൽ നടക്കാത്തതാണെങ്കിൽ എന്താ... ഇങ്ങനൊക്കെ അല്ലേ മാറ്റം വരേണ്ടത്.... \"  നിഷ്കളങ്കമായ ചോദ്യം കേട്ട് അയാൾ അവളെ തന്നെ നോക്കി ഇരുന്നു....


\"പ്രണയം അത്ര തെറ്റാണോ..... അച്ഛാ..... ആരൊക്കെ... ആരെയെല്ലാം പ്രണയിക്കുന്നു... വിവാഹം കഴിക്കുന്നു..... സന്തോഷമായി ജീവിക്കുന്നു....അപ്പൊ അതെങ്ങനെ തെറ്റാകും അച്ഛാ.... മറ്റു ജാതിയിലുള്ളവരെയും... മതത്തിലുള്ളവരെയും.... ഒരേ ലിംഗത്തിൽ ഉള്ളവരെയും... എന്തിന്.... വയസ്സിനു ഇളയതും മൂത്തതുമായ ആരെയൊക്കെ ആരെല്ലാം പ്രണയിക്കുന്നുണ്ട്..... പിന്നെന്താ... എനിക്ക് എന്റെ മാമയെ പ്രണയിച്ചാൽ.... ഏഹ്...?

ഞാൻ കാരണമാണോ അയാളെന്റെ മാമ ആയത്...ആണോ.... കുഞ്ഞ് നാള് മുതൽ കണ്ട് വളർന്നതല്ലേ ഞാൻ.... മാമ മാത്രം ആയിരുന്നില്ല... നല്ലൊരു സുഹൃത്താല്ലായിരുന്നോ.... എന്റെ വിഷമങ്ങളും ആകുലതകളും എല്ലാം ശ്രദ്ധയോടെ കേൾക്കുന്ന... അത്രമേൽ എന്നെ സുരക്ഷിതമായി ചേർത്ത് പിടിക്കുന്ന ആളെ എനിക്ക് എങ്ങനെ വിട്ട് കളയാൻ പറ്റും.... പറയ് അച്ഛാ.....ആ കരുതൽ എന്നും കൂടെ ഉണ്ടാവനല്ലേ ഞാൻ വാശിപിടിക്കുന്നത്.... ഏതോ ഒരുവനെ കല്യാണം കഴിച്ച് ജീവിക്കുന്നതിനേക്കാൾ നല്ലതല്ലേ നാം സ്നേഹിക്കുന്നവനെ സ്വന്തമാക്കുന്നത്......

എന്ന് കരുതി മാമയെ ഞാൻ ശല്യം ചെയ്യാനൊന്നും പോകില്ല.... എനിക്ക് കിട്ടുന്നത് വരെ കാത്തിരിക്കും.... ഇനി കിട്ടിയില്ലെങ്കിൽ..... ജീവിതാവസാനം വരെയും ഇവിടെ ഉണ്ടാകും...... മാമയ്ക്ക് ഇനി കുടുംബം വേണമെങ്കിൽ അതിനും ഞാൻ തയ്യാറാണ്...... മറ്റൊരു ജീവിതം തിരഞ്ഞെടുത്താൽ ഞാൻ എതിർക്കുകയൊന്നുമില്ല.... പിന്നെ... ഭാഗ്യ ഇവിടെ ഉണ്ടാകില്ലെന്ന് മാത്രം..... കാരണം... മാമയുടെ ചെറിയ അവഗണന പോലും സഹിക്കാൻ പറ്റാത്തവളാ ഞാൻ.... ആ എനിക്ക് അവരുടെ ജീവിതം നേരിൽ കണ്ട് കഴിയാൻ പറ്റില്ല.... അത് കൊണ്ട് മാത്രമാ.... എങ്കിലും...ഒരിക്കലുo ഭാഗ്യ ആരിൽ നിന്നും പിടിച്ചു വാങ്ങില്ല മാമയെ...... പക്ഷെ നേടിയെടുക്കാൻ ശ്രമിക്കും.... അത് കൊണ്ട്.... ഉടനെ ഒന്നും ഭാഗ്യയെ ആരുടെ എങ്കിലും തലയിൽ വയ്ക്കാതെ അച്ഛൻ നോക്കിയാൽ മതി.... പറയ് അച്ഛാ... അതിനെങ്കിലും സമ്മതിക്കുമോ....? \"


കാലം ഒരുപാട് മാറിയിരിക്കുന്നു.... ആ മാറ്റങ്ങൾ തന്റെ മകൾക്കും സംഭവിച്ചിരിക്കുന്നു....!  താൻ വളർന്ന് വന്നതിൽ നിന്നും... തന്റെ കാഴ്ചപ്പാടുകളിൽ നിന്നും.... അവൾ ഒരു പടി ഉയർന്നു കഴിഞ്ഞു.... ആ അവളോട് ഇനി എന്ത് പറയാനാണ്.....!!

മൗനമായി എല്ലാം കേട്ട് നിന്നതല്ലാതെ ആ അച്ഛനും ഒന്നും പറയാനുണ്ടായില്ല....!!!



(തുടരും....)


അരികിലായി..... 💞(17)

അരികിലായി..... 💞(17)

4.4
10867

അവളോടിനി മറ്റൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാവുന്നത് കൊണ്ട്... അയാൾ മുറിക്ക് പുറത്തേക്കിറങ്ങി..... അപ്പോഴാണ് അനിയേ കാണുന്നതും...... ഒരു വിളറിയ ചിരിയോടെ നിൽപ്പുണ്ട്.... എല്ലാം കേട്ടുവെന്നത് വ്യക്തം..... \" എനിക്ക്.... എനിക്ക്  പറഞ്ഞു കൊടുക്കാനെ കഴിയൂ അനി..... അല്ലാതെ തല്ലാനൊന്നും ഇനിയും പറ്റില്ല.....എല്ലാം കൊണ്ടും തകർന്നിരിക്കുവാ ആ കുഞ്ഞ്..... ഇനിയും നോവിക്കാൻ വയ്യ...... അവൾ പറഞ്ഞതൊക്കെ നീയും കേട്ടതല്ലേ.... ഇനിയും ഞാൻ എന്ത് പറഞ്ഞാ മനസിലാക്കിക്കേണ്ടത്.... പക്ഷെ ഒരുറപ്പ് ഞാൻ തരാം മോനെ....... ഒരിക്കലും ഭാഗ്യ.. അനിയുടെ ജീവിതം നശിപ്പിക്കില്ല..... ഒരിക്കലും അനിയേ... ഭാഗ്യ സ്വന്തമാക