Aksharathalukal

അരികിലായി..... 💞(17)
അവളോടിനി മറ്റൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാവുന്നത് കൊണ്ട്... അയാൾ മുറിക്ക് പുറത്തേക്കിറങ്ങി..... അപ്പോഴാണ് അനിയേ കാണുന്നതും......
ഒരു വിളറിയ ചിരിയോടെ നിൽപ്പുണ്ട്.... എല്ലാം കേട്ടുവെന്നത് വ്യക്തം.....

\" എനിക്ക്.... എനിക്ക്  പറഞ്ഞു കൊടുക്കാനെ കഴിയൂ അനി..... അല്ലാതെ തല്ലാനൊന്നും ഇനിയും പറ്റില്ല.....എല്ലാം കൊണ്ടും തകർന്നിരിക്കുവാ ആ കുഞ്ഞ്..... ഇനിയും നോവിക്കാൻ വയ്യ...... അവൾ പറഞ്ഞതൊക്കെ നീയും കേട്ടതല്ലേ.... ഇനിയും ഞാൻ എന്ത് പറഞ്ഞാ മനസിലാക്കിക്കേണ്ടത്....

പക്ഷെ ഒരുറപ്പ് ഞാൻ തരാം മോനെ....... ഒരിക്കലും ഭാഗ്യ.. അനിയുടെ ജീവിതം നശിപ്പിക്കില്ല..... ഒരിക്കലും അനിയേ... ഭാഗ്യ സ്വന്തമാക്കുകയുമില്ല.....!!! ഇനി എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയാം...കൃഷ്ണജയുടെ വീട്ടുകാരോട് എത്രയും വേഗം നിശ്ചയത്തിനുള്ളത് ചെയ്യാൻ പറയണം....അങ്ങനെയെങ്കിലും അവളുടെ മനസ്സ് മാറ്റാൻ പറ്റുമോ എന്ന് നോക്കട്ടെ....\"....

ഇത്രയും പറഞ്ഞു പോകുന്ന ഭാസ്കരനെ അനി നോക്കി...... എന്താണ് അയാളുടെ മനസ്സിൽ എന്നവന് ഒരൂഹവുമില്ല.....

ഭാസ്കരൻ എന്തോ തീരുമാനിച്ച മട്ടാണ്..... പിന്നീട് ഉള്ള ദിവസങ്ങളിൽ എല്ലാം അനിയും ഭാഗ്യയും തമ്മിൽ ഒളിച്ചുകളിയിലായിരുന്നു..... അവൻ പറഞ്ഞ വാക്കുകൾ ഓർക്കേ... അവന് മുന്നിൽ പോയി നിൽക്കാൻ കൂടി കഴിയുന്നുണ്ടായിരുന്നില്ല.... അവനും അതുപോലെ...... അവളോട് പഴയത് പോലെ മിണ്ടാനും കഴിയുന്നില്ല.... അവൻ കാരണം എല്ലാവരും അറിഞ്ഞുവെന്ന കുറ്റബോധം.....!!

ദിവസങ്ങൾ മായവേ.... കൃഷ്ണജയുടെ വീട്ടിൽ... ഇല്ലിക്കലെ ആണുങ്ങൾ എല്ലാം പോയി.... പെണ്ണിനെ എല്ലാർക്കും ഇഷ്ടപ്പെട്ടു.... ഏകദേശം ഉറപ്പിച്ചതായത് കൊണ്ട്....നിശ്ചയം എങ്കിലും ഉടനെ നടത്താമെന്ന് തീരുമാനം എടുത്തു.... ഒരാഴ്ചക്കുള്ളിൽ ഉള്ള ദിവസവും തിരഞ്ഞെടുത്തു.....വളരെ കുറച്ച് പേര് മാത്രം അടങ്ങുന്ന ചടങ്ങ്...

തറവാട്ടിലെ വിശേഷം എല്ലാം അറിയുന്നുണ്ടെങ്കിലും.... ഒന്നിലും കൈകടത്താനോ.... അഭിപ്രായം പറയാനോ... അനിയും ഭാഗ്യയും പോയില്ല.... ഒട്ടും താൽപ്പര്യം ഇല്ലെങ്കിലും എത്രയും വേഗം ഇത് നടന്നെ മതിയാകൂ എന്ന് അവനും തോന്നുന്നുണ്ട്..... ഭാഗ്യയും എന്തൊക്കെയോ തീരുമാനിച്ചിട്ടുണ്ട്......ഇത്രയും നാളായെങ്കിലും ആരും അവളോട് പഴയത് പോലെ മിണ്ടാൻ കൂട്ടാക്കുന്നില്ല.....അത് അവളിൽ ഒരുതരം വീർപ്പുമുട്ടൽ തന്നെ ഉണ്ടാക്കി....

ഒരു ദിവസം എന്തിനോ താഴേക്ക് ഇറങ്ങിയതായിരുന്നു ഭാഗ്യ.... കോണിപടികൾ ഇറങ്ങുമ്പോൾ.... അനിയും മുകളിലേക്ക് കയറി വരുന്നതാണ് കണ്ടതും..... പെട്ടന്ന് ആയത്കൊണ്ടും.... തിരികെ പോകാൻ കഴിയാത്തത് കൊണ്ടും... അവൾ മുന്നോട്ട് തന്നെ നീങ്ങി... അവനും അവളെ കണ്ടപ്പോൾ ഒന്ന് ഞെട്ടി.... ആകെ വാടി കുഴഞ്ഞ്.... അവശയായിട്ടുണ്ട്..... കണ്ടുനിൽക്കാൻ കഴിയുന്നില്ലെങ്കിലും അവൻ ഒതുങ്ങി നിന്നു.... അവളിൽ നിന്നും കണ്ണെടുക്കാതെ... പക്ഷെ അവൾ അവനെ നോക്കിയത് കൂടി ഇല്ല..... ഒരു നോട്ടം കൊണ്ട് പോലും.. ഇനി അനി മാമയെ ശല്യം ചെയ്യരുതെന്ന് അവൾക്ക് അത്രമേൽ വാശിയായിരുന്നു...!!

അടുക്കളയിലേക്ക് നടക്കുന്ന വഴി കണ്ടു..... രാധമ്മയുടെ മടിയിൽ തല വച്ചു കിടക്കുന്ന പ്രിയയെ.... ഗർഭിണി ആയത് കൊണ്ട്... ആവശ്യത്തിൽ കൂടുതൽ പരിചരണം ലഭിക്കുന്നുണ്ടിപ്പോ..... രാധമ്മ പോലും അവളെ ഒന്ന് നോക്കുന്നില്ല..... ആരൊക്കെ എന്ത് തന്നെ പറഞ്ഞാലും... വാക്ക് കൊണ്ട് രക്ഷിക്കുന്ന അമ്മയാണ്.... ഇന്ന് മുഖത്തു നോക്കാൻ പോലും കഴിയാത്തത്ര വെറുപ്പോടെ ഇരിക്കുന്നത്.... എത്ര പെട്ടന്നാണ് ഓരോരുത്തരിലും മാറ്റങ്ങൾ ഉണ്ടാകുന്നതെന്ന് നോക്കി കണ്ടെത്തുകയാണ് അവളും......

അടുത്തത്.... അടുക്കളയിലേക്ക് ചെന്നപ്പോഴും ഈ അവസ്ഥയിൽ നിന്ന് മാറ്റമൊന്നുമില്ല... ആകെ അനുജ മാത്രം കാര്യം തിരക്കി... അല്ലെങ്കിലും പെറ്റമ്മമാർക്ക് അവഗണിക്കാൻ കഴിയില്ലെന്ന് ഓർത്തു.....

അവൾ ഓരോരത്തായി മാറി നിന്ന്... അല്പം വെള്ളം ഗ്ലാസ്സിലേക്ക് പകർത്തി... കുടിച്ചു.....മുറിയിൽ മാത്രം ചടഞ്ഞിരുന്ന് അത്രമേൽ മടുപ്പ് തോന്നിയിരുന്നു....

\" അമലേ.... നീ ആ പെൺകുട്ടിയെ കണ്ടായിരുന്നോ.... \"  അവളുടെ  ആ നിൽപ്പ് കണ്ടാവണം നിർമല ചോദിച്ചതും...

\" ഏത് പെൺകുട്ടിയാ അപ്പച്ചി... \"

\" നമ്മുടെ അനിയുടെ പെണ്ണില്ലേ.... ആ കുട്ടിയെ.... \"  ഇടങ്കണ്ണ് കൊണ്ടുള്ള നോട്ടം ഭാഗ്യയ്ക്ക് നേരെയും...

\" ആഹ്... അത്... അമ്മ അന്ന് ഫോട്ടോ കാണിച്ചിരുന്നല്ലോ.... അല്ലാതെ ഞാൻ എങ്ങനെ കാണാനാ... \"

\" ആഹ്... നല്ല. ഐശ്വര്യമുള്ള കുട്ടിയാ അല്ലേ... എനിക്ക് നന്നായിട്ട് ഇഷ്ടപ്പെട്ടു.... \".

\"അതേ... സുന്ദരി തന്നെയാ കുട്ടി.... അനിക്ക് ചേരും....\"

\" ആ കൊച്ചിപ്പോ എന്തോ പഠിക്കുവല്ലേ... \".

\" അതെയതെ... നാലഞ്ച് മാസം കൂടി ഉണ്ട് പോലും കഴിയാൻ.... \".

\" അപ്പൊ അത് കഴിയുമ്പോ കെട്ടും കാണും അല്ലേ... \"...

\" ആഹ്... അങ്ങനൊക്കെയാ ഇവിടെ പറയുന്നേ.... \"

\" അല്ലെങ്കിലും വിധിച്ചതേ വാഴൂ എന്ന് കേട്ടിട്ടില്ലേ.... \"  ദീർഘ നിശ്വാസത്തോടവർ പറഞ്ഞു നിർത്തി....

ഇതൊക്കെ തനിക്ക് കേൾക്കാൻ വേണ്ടി മാത്രം നടത്തിയ പ്രഹസനങ്ങൾ ആണെന്ന് ഭാഗ്യയ്ക്ക് അറിയാം.... അവൾ അമ്മയെ നോക്കി.... ഒക്കെയും കേട്ട് ദയനീയമായി അവളെ തന്നെ നോക്കി നിൽപ്പുണ്ട്....

ഓരോരോ കുത്തുവാക്കുകൾ ഇടയ്ക്കും മുറയ്ക്കും കേൾക്കാറുള്ളത് കൊണ്ട്... അവൾക്കത് അത്ര കാര്യമായില്ല... പക്ഷെ.... നിശ്ചയം.... അതുകൂടി നടന്നു കഴിഞ്ഞാൽ.... ഓർക്കാൻ കൂടി വയ്യ..... അപ്പോഴേക്കും അവൾ പരാജയപെട്ടുപോകും......ഓരോ കണക്കു കൂട്ടലുമായി ഇരുന്നു....

✨️✨️✨️✨️✨️✨️✨️✨️✨️

അങ്ങനെ ഇല്ലിക്കൽകാര് കാത്തിരുന്ന ആ ദിനവും വന്നെത്തി.... ഒരാഴ്ച്ച കഴിഞ്ഞു.... നിശ്ചയവും നടന്നു....

കൃഷ്ണജയുടെ വീട്ടിൽ വച്ചായിരുന്നു നടത്തിയത്.... മറ്റാരുമില്ല... ഇരുവീട്ടുകാർ മാത്രം...

അവസാന ശ്രമം എന്നപോലെ... നിശ്ചയത്തിന് തലേദിവസവും അനിയെ ഭാഗ്യ കാണാൻ ചെന്നു..... ശല്യം ചെയ്യില്ലെന്ന് ഉറപ്പിച്ചവൾക്ക്... എത്ര ശ്രമിച്ചിട്ടും പിടിച്ചു നിൽക്കാൻ കഴിയുന്നില്ല.... പതിവുപോലെ അവനിൽ നിന്നുള്ള അവഗണനയും ഒപ്പം കിട്ടി...... അനിയുടെ പേരെഴുതിയ മോതിരം പോലും... മറ്റൊരുവൾ സ്വന്തമാക്കുന്നത് അവൾക്ക് താങ്ങാൻ കഴിയുമായിരുന്നില്ല....പോകുന്നില്ലെന്ന് വാശി പിടിച്ചവളെ... ഭാസ്കരൻ നിർബന്ധിച്ചു കൊണ്ട് പോയി....എല്ലാം നേരിൽ കാണുമ്പോൾ...അങ്ങനെയെങ്കിലും മകളുടെ മനസ്സൊന്നു മാറട്ടെ എന്ന് കരുതി.....

ഒട്ടും താല്പര്യമില്ലാതെ ആണ് അനിയും വേഷം കെട്ടിയത്..... കൃഷ്ണജയെ വലുതായി അറിയില്ല.... ഒന്ന് സംസാരിച്ചിട്ട് കൂടി ഇല്ല... അന്ന് പെണ്ണുകാണലിനു കണ്ടപ്പോൾ മിണ്ടാനും തോന്നിയില്ല..... എങ്ങനെയും ഭാഗ്യയ്ക്ക് ഒരു മാറ്റം ഉണ്ടാകാൻ വേണ്ടി മാത്രമാണ് എല്ലാത്തിനും ഒരുങ്ങിയത്.... കൂടാതെ.... ഇവൾ അല്ലെങ്കിൽ മറ്റൊരുവളെ വീട്ടുകാർ തിരഞ്ഞു കണ്ടുപിടിക്കും എന്നും അവനറിയാം....

എല്ലാവരും തീരുമാനിച്ചത് പോലെ... സന്തോഷത്തോടുകൂടി തന്നെയാണ് നിശ്ചയം കഴിഞ്ഞത്..... അന്ന് വൈകിട്ട് എല്ലാവരും ഉമ്മറത്തു ഒത്തുകൂടിയിരുന്ന് വിശേഷങ്ങൾ പങ്കുവയ്ക്കുകയായിരുന്നു....ഭാഗ്യ മാത്രമില്ല..... അനി തിണ്ണമേൽ ഇരിപ്പുണ്ട്.... പുറത്തേക്ക് നോക്കുകയാണെങ്കിലും.... ആള് ഇവിടൊന്നുമില്ലെന്ന് മനസിലാകും.... അവനെ കണ്ണിമ ചിമ്മാതെ ഭാസ്കരൻ നോക്കിയിരുന്നു.... അവന്റെ ആകുലതകൾ തന്റെ മകളെക്കുറിച്ചോർത്തിട്ടാണെന്ന്... അയാൾക്ക് നന്നായിട്ടറിയാം..... കാരണം.... നല്ലൊരു മരുമകനും.... അളിയനും ഉപരി.... അയാൾ കുടുംബത്തിലെ....നല്ലൊരു മകനും സഹോദരനുമായിരുന്നു........

\" ഏട്ടാ......... \"   അനുജയുടെ വിളിയാണ് അയാളുടെ ശ്രദ്ധ മാറ്റിയത്...... ഞെട്ടിപിടഞ്ഞെഴുന്നേറ്റ് അയാൾ മുകളിലേക്ക് ഗോവണി കയറി...... ഭാഗ്യയുടെ മുറിയിൽ നിന്നാണ് ഒച്ച.... അപ്പോഴും അനുജ കരയുന്നുണ്ട്..... ഏറിയ നെഞ്ചിടിപ്പോടെ അയാൾ അകത്തേക്ക് കയറിയപ്പോൾ കണ്ടു..... ബോധമില്ലാതെ താഴെ കിടക്കുന്ന ഭാഗ്യയും..... അവളുടെ കൈപ്പത്തിയിലൂടോഴുകി ഇറ്റ് വീഴുന്ന രക്തത്തുള്ളികളും......!!! അത് കണ്ട് സ്തംഭിച്ച് മറ്റുള്ളവരും......!

(തുടരും...)

അരികിലായി..... 💞(18)

അരികിലായി..... 💞(18)

4.4
8543

താടിക്ക് കൈയ്യൂന്നി തന്നെ നോക്കി ഇരിക്കുന്നയാളെ... കണ്ണുതുറന്നപ്പോൾ അവളും നോക്കി.....ആ കണ്ണുകളിലേക്ക്.... ഒരു നിമിഷമെടുത്തു ഭാഗ്യയ്ക്ക്.... താൻ എവിടെ ആണെന്നും... തനിക്ക് എന്താണ് സംഭവിച്ചതും എന്ന് മനസിലാക്കാൻ..... ഞെട്ടി പിടഞ്ഞ് എഴുനേൽക്കാൻ ഒരു പാഴ്ശ്രമം നടത്തി.....\" ഏയ്‌..... എഴുനേറ്റ് ഓടല്ലേ..... \" അയാളും വേഗന്ന് എഴുനേറ്റു....\" എന്ത് പണിയാ കാണിച്ചത്.....ആകെ ഈ ശരീരത്തിൽ കുറച്ച് ഞരമ്പുകളല്ലേ ഉള്ളൂ.... അതൊക്കെ ഇങ്ങനെ വെട്ടി മുറിച്ച് കളഞ്ഞാൽ എങ്ങനെയാ ശെരിയാവുക... ഏഹ്.... \"  പറഞ്ഞു കൊണ്ടയാൾ കൈയിലെ ക്യാനുല നേരെയാക്കി  കൊടുത്തു.......\" കുറച്ച് നേരം കൂടി കിടക്ക് കേട്ടോ.... ബ്ലഡ്‌ ആവശ്യത്