Aksharathalukal

അരികിലായി..... 💞(18)

താടിക്ക് കൈയ്യൂന്നി തന്നെ നോക്കി ഇരിക്കുന്നയാളെ... കണ്ണുതുറന്നപ്പോൾ അവളും നോക്കി.....ആ കണ്ണുകളിലേക്ക്.... ഒരു നിമിഷമെടുത്തു ഭാഗ്യയ്ക്ക്.... താൻ എവിടെ ആണെന്നും... തനിക്ക് എന്താണ് സംഭവിച്ചതും എന്ന് മനസിലാക്കാൻ..... ഞെട്ടി പിടഞ്ഞ് എഴുനേൽക്കാൻ ഒരു പാഴ്ശ്രമം നടത്തി.....


\" ഏയ്‌..... എഴുനേറ്റ് ഓടല്ലേ..... \" അയാളും വേഗന്ന് എഴുനേറ്റു....

\" എന്ത് പണിയാ കാണിച്ചത്.....ആകെ ഈ ശരീരത്തിൽ കുറച്ച് ഞരമ്പുകളല്ലേ ഉള്ളൂ.... അതൊക്കെ ഇങ്ങനെ വെട്ടി മുറിച്ച് കളഞ്ഞാൽ എങ്ങനെയാ ശെരിയാവുക... ഏഹ്.... \"  പറഞ്ഞു കൊണ്ടയാൾ കൈയിലെ ക്യാനുല നേരെയാക്കി  കൊടുത്തു.......


\" കുറച്ച് നേരം കൂടി കിടക്ക് കേട്ടോ.... ബ്ലഡ്‌ ആവശ്യത്തിലധികം പോയിട്ടുണ്ട്.... അതൊന്ന് കയറട്ടെ.... \"  കണ്ണുചിമ്മി കാട്ടി ഒരു ചിരിയോടെ അയാൾ മാറി....


\" സിസ്റ്റർ.... കണ്ണ് തുറന്നിട്ടുണ്ട്..... ബ്ലഡ്‌ ഇപ്പോ കയറി കഴിയും.... \" അടുത്തായി നിന്ന നഴ്സിനോട് പറഞ്ഞു കൊണ്ടയാൾ പോയി....


നേഴ്സ് ചിരിയോടെ അടുത്തേക്ക് വന്നു....


\" എന്തിനാ കുട്ടി ഇതിനൊക്കെ പോയത്... ഏഹ്... വീട്ടുകാരൊക്കെ എന്തോരം പേടിച്ചെന്ന് അറിയുവോ.... ഇപ്പോഴും കരച്ചിൽ നിർത്തിയിട്ടില്ല.... \"  അവരുടെ ആ ചോദ്യം കേട്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു..... മരണം പോലും തന്നെ ജയിക്കാൻ അനുവദിക്കുന്നില്ലല്ലോ എന്നവൾ ഓർത്തു.....

തീരുന്നെങ്കിൽ തീരട്ടെ എന്ന് കരുതി മാത്രമാണ്... കൈ മുറിച്ചത്.....ഇനിയും ആർക്കും ശല്യമാകാൻ കഴിയില്ലെന്ന് തോന്നി.... പക്ഷെ അവിടെയും തോറ്റുപോയിരിക്കുന്നു....

\" ആഹ്... ബ്ലഡ്‌ കയറി കഴിഞ്ഞല്ലോ.... ഇതൊന്ന് മാറ്റിയേക്ക് സിസ്റ്ററെ .. \"  വീണ്ടും അയാളുടെ വാക്കുകളിൽ ആണ്... ചിന്തകളിൽ നിന്ന് മോചിതയായത്......

\" ഇപ്പൊ എങ്ങനുണ്ട്.... വേദന ഉണ്ടോ.... \" അയാളുടെ ചോദ്യം..

അതിനവൾ ഉണ്ടെന്ന് തല ചലിപ്പിച്ചു...


\" എങ്ങനെ ഉണ്ടാകാതിരിക്കും..... അമ്മാതിരി പണി അല്ലേ കാട്ടിക്കൂട്ടിയത്.... \" വീണ്ടും ചിരി....

അയാളുടെ സംസാരം കേട്ട് അവൾ പകപ്പോടെ നോക്കി.... എന്താ ഇങ്ങനെ പറയുന്നത് എന്ന മട്ടിൽ....


\" അല്ല.... എന്തിനാ... ഇങ്ങനൊക്കെ ചെയ്തത്.. ഏഹ്.. \"

അവൾ ഒന്നും മിണ്ടിയില്ല...

\" ആഹ്.. പറയെടോ..... എന്തിനാ ചെയ്തതെന്ന്... വെറുതെ ഒന്ന് മുറിച്ചു നോക്കിയതാണോ.... \"

ഇപ്രാവശ്യം അത് കേട്ടപ്പോഴേ ദേഷ്യം വന്നു....

\" എനിക്ക് ഇഷ്ടമുണ്ടായിട്ട്..... \"


\" ആഹാ... നാക്കുണ്ടല്ലോ അപ്പൊ.... ഇഷ്ടം തോന്നുമ്പോഴൊക്കെ ഇങ്ങനെ വെയ്ൻ കട്ട്‌ ചെയ്താൽ എങ്ങനെ ശെരിയാകാന.... ഇനി അതൊന്ന് മാറ്റി പിടിക്ക് കേട്ടോ.... വല്ല കുളത്തിലോ ആറ്റിലോ ചാടുകയോ മറ്റൊ ചെയ്താൽ മതി.... അതാകുമ്പോൾ വെറൈറ്റി അല്ലേ..... \"  ചിരിയുണ്ട് അപ്പോഴും...


അവൾ അവനെ ഒന്ന് കൂർപ്പിച്ച് നോക്കി....


\" അപ്പോഴേ.... ഞാൻ എന്താ... എഴുതി കൊടുക്കേണ്ടത്.... ഇങ്ങനെ സൂയിസൈഡ് attempt നടത്തുന്നവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യേണ്ടതാ.... അതുകൊണ്ട് വേഗം പറഞ്ഞോ.... എന്താ ഞാൻ അവരോട് പറയേണ്ടത്..... \"..

അത് കൃത്യമായി ഏറ്റത് കൊണ്ടാവണം അവൾ ഞെട്ടി അയാളെ നോക്കിയത്... കണ്ണൊക്കെ നിറഞ്ഞു...പേടിയുണ്ടെന്ന് വ്യക്തമാകും.....


\" എന്തിനാ... ഇതിനൊക്കെ പോയത്... ഏഹ്... പറയെടോ... \" 

അവൾ ഒന്നും മിണ്ടാതെ അയാളെ തന്നെ നോക്കി...


\" love failure യാ...? \".


അതേയെന്ന് തലയാട്ടി...

\" ആരാ.. ആ പുറത്ത് നിൽക്കുന്ന പയ്യനാണോ.... \"  വാതിൽക്കലേക്ക് പാളി നോക്കിയായിരുന്നു ചോദ്യം...

അവൾ സംശയത്തോടെ നോക്കി...


\" അല്ല... ഇയാളെ ഇവിടെ കൊണ്ട് വന്നപ്പോൾ മുതൽ ഒരാൾ പുറത്ത് നിലവിളിച്ചു കൂട്ടുവായിരുന്നു... ഇപ്പോഴാ ഒന്ന് അടങ്ങിയത്... ഇനി അയാളാണോ എന്ന.... \"...


അത് കേട്ടപ്പോൾ അവൾക്ക് മനസിലായി... വിജയ് വന്നിട്ടുണ്ടാവുമെന്നും... അവനാകും  നിലവിളിച്ചതെന്നും... അറിയാതെ ചെറിയ പുഞ്ചിരി അവളിൽ സ്ഥാനം പിടിച്ചു....

\" അല്ല... \"  ഒപ്പം പറഞ്ഞു...


\"ആഹ്.. അതെന്തെങ്കിലും ആകട്ടെ... അതിന് ഇങ്ങനെ വെയ്ൻ കട്ട്‌ ചെയ്യേണ്ട കാര്യമുണ്ടോ.... വീട്ടുകാരൊക്കെ എന്ത് മാത്രം വിഷമിച്ചെന്ന് അറിയുവോ.... ജീവിതത്തിന്റെ ഭാഗമാടോ ഈ പ്രണയവും.... Failure ഒക്കെ..... എല്ലാവരും ഇങ്ങനെ മരിക്കാൻ തീരുമാനിച്ചാലോ.... പിന്നെ ഈ ഭൂമിയിൽ ആരും കാണില്ലല്ലോ.. ഏഹ്...\"  ചിരിയോടെ പറയുന്നെങ്കിലും വാക്കുകളിലെ ഗൗരവം അവൾക്ക് മനസിലായി....

\" ആവശ്യമില്ലാത്തതൊന്നും ചിന്തിക്കേണ്ട കേട്ടോ.... പോയ ബ്ലഡ്‌ തിരികെ കയറ്റിയിട്ടുണ്ട്.... എങ്കിലും നാളെ കഴിഞ്ഞേ  വിടാൻ കഴിയൂ.... രണ്ട് ദിവസം ഇവിടെ കിടക്ക്... കുറച്ച് കഴിഞ്ഞ്.... റൂമിലേക്ക് മാറ്റാം.... പുറത്തു നിൽക്കുന്നവരെ അകത്തേക്ക് കയറ്റി വിടണോ  ...? \"   അവളെ നോക്കിയാണ് ചോദിച്ചതും...


\" ഇപ്പൊ വേണ്ട... \"

\" ഹ്മ്മ്.. Ok... ഇയാൾ റസ്റ്റ്‌ എടുക്ക്... \"  അതും പറഞ്ഞ് കൊണ്ട് അയാൾ പോയി....

അന്ന് വൈകിട്ടോടെ തന്നെ ഭാഗ്യയെ റൂമിലേക്ക് മാറ്റിയിരുന്നു..... ഒപ്പം... ഭാസ്കരനും അനുജയുമുണ്ട്.... നിഴലായി അനിയും കാവലുണ്ട്.... അവളുടെ മുഖത്തേക്ക് നോക്കാൻ അവന് കഴിയുന്നുണ്ടായിരുന്നില്ല.... റൂമിലേക്ക് മാറ്റിയതിനു ശേഷമാണ് വിജയ് തിരികെ പോയത് പോലും....രണ്ട് ദിവസം കൂടി കഴിഞ്ഞിട്ടാണ് അവളെ ഡിസ്ചാർജ് ചെയ്തത്.... തറവാട്ടിൽ നിന്ന് ആരും വരണ്ടെന്ന് ഭാസ്കരൻ തീർത്തു പറഞ്ഞിരുന്നു.... വിജയും ഇടയ്ക്ക് വരും.... അവൾക്കൊപ്പം ചിലവഴിക്കും.... അതിനേക്കാൾ കൂടുതൽ അവളോട് ചളി പറയുന്നതും സമയം ചിലവഴിക്കുന്നതും ആ ഡോക്ടർ ആണെന്ന് പറയുന്നതാവും ശെരി..... സിസ്റ്റർമാരുടെ സംസാരത്തിൽ നിന്ന് മനസിലായി.... ആൾടെ പേര് ശിവ എന്നാണെന്ന്.... ശിവ ഡോക്ടർ....

അവൾ വലുതായി ഒന്നും ശിവയോട് സംസാരിക്കുമായിരുന്നില്ല... ചോദിക്കുന്നതിനു മറുപടി നൽകും... അത്ര മാത്രം... പക്ഷെ ആ ചുരുങ്ങിയ സമയം കൊണ്ട്.... ബാക്കിയുള്ളവർ അയാളുമായി അടുത്ത് ഇടപഴകി എന്ന് ഇതിനോടകം അവൾക്ക് മനസിലായി.....മറ്റുള്ളവരോട് മിണ്ടുന്നുണ്ടെങ്കിലും.... ഒരു നോട്ടം അറിയാതെ പോലും തനിക്ക് നേരെ വീഴുന്നില്ലെന്ന് ഒരു നിശ്വാസത്തോടെ അനിയും മനസിലാക്കി....വീണ്ടും താൻ ഒറ്റപെട്ട അവസ്ഥയിലേക്ക് പോകണമെന്ന ഭാഗ്യയുടെ ആധി പാടെ മാറിയത്.... ഇല്ലിക്കലെ ഏവരുടെയും സ്നേഹപ്രകടനം കണ്ടുകൊണ്ടാണ്..... ആശുപത്രിയിൽ നിന്ന് തിരികെ എത്തുമ്പോൾ.... എല്ലാവരും അവൾക്ക് ചുറ്റുമായി പരിഭവക്കെട്ടഴിച്ചിരുന്നു........ ഏറ്റവും തളർന്നത്.... രാധമായാണെന്ന് അവൾക്ക് മനസിലായി... കണ്ണീരും... സങ്കടവും ഒഴുക്കി കളയുന്നതോടൊപ്പം വീണ്ടും പഴയ ഭാഗ്യയിലേക്കുള്ള തയ്യാറെടുപ്പ് നടത്തുകയായിരുന്നവൾ...... എത്രയൊക്കെ ആയാലും.... ഇല്ലിക്കൽ തറവാടിന്റെ വിളക്ക് അത്... ഭാഗ്യ മാത്രമാണ്......!!!


പിന്നീട് ഉള്ള ദിവസങ്ങളിൽ..... മറ്റുള്ള ആകുലതകളെ മനസ്സിൽ നിന്ന് പറിച്ചെറിയാനുള്ള തത്രപ്പാടിലായിരുന്നു ഭാഗ്യ..... പലപ്പോഴും ഇടറി പോകുന്നുണ്ട്... അത്രത്തോളം വീര്യമുണ്ടായിരുന്നു അവളുടെ ഓർമകൾക്കും അനുഭവങ്ങൾക്കും.... എപ്പോഴുമുള്ളത് പോലെ ഇനിയും ഒരു തോൽവി ഏറ്റുവാങ്ങാൻ അവൾ തയ്യാറല്ലായിരുന്നു....അതിനായി പരിശ്രമിച്ചുകൊണ്ടിരുന്നു.... അനിയുടെ അടുത്തേക്ക് പോകാതെയും.... അവന്റെ സാമീപ്യം പോലും തന്റെ നേർക്ക് വീഴാതിരിക്കാനും അവൾ ശ്രമിച്ചു...... അപ്പോഴും ഉള്ളിൽ ഭയമുണ്ടായിരുന്നു.... ഇനിയും ഇനിയും അവന് മുന്നിൽ പരാജയപ്പെടേണ്ടി വരുമോ എന്ന്......!!!
(തുടരും.....)

😊


അരികിലായി..... 💞(19)

അരികിലായി..... 💞(19)

4.4
8622

പിന്നീടങ്ങോട്ട് അവളിൽ മാറ്റങ്ങളുടെ ദിവസങ്ങൾ ആയിരുന്നു.... അവളായി തന്നെ മാറ്റിയെടുക്കാൻ ഉറപ്പിച്ച മാറ്റങ്ങൾ..... അച്ഛന്റെ മടിയിൽ തല ചായച്ച് കിടക്കുകയാണ് ഭാഗ്യ...... അടുത്ത് അമ്മയുമുണ്ട്..... അച്ഛനും അമ്മയും മകളും മാത്രമായ അവരുടെ കുഞ്ഞ് ലോകത്ത്..... \" മോളെ.... രാമൻ... (രാഹുലിന്റെ അച്ഛൻ...)  വിളിച്ചിരുന്നു.... അവർക്ക് ഇപ്പോഴും ഈ ബന്ധത്തിന് താല്പര്യമാണ്..... \"   ഭാര്യയെ ഒന്ന് നോക്കി അയാൾ പറഞ്ഞ് തുടങ്ങി..... കണ്ണടച്ച് കിടക്കുന്നുണ്ടെങ്കിലും അവൾ കേൾക്കുന്നുണ്ട്.... \" എന്താ... മോൾടെ അഭിപ്രായം.... വാക്ക് പറഞ്ഞാൽ അവർ കാത്തിരിക്കാനും തയ്യാറാണ്... \" \" എന്നോട് അത് മാത്രം ആവശ്യപ്പെടരുതെന്