Aksharathalukal

അരികിലായി..... 💞(19)

പിന്നീടങ്ങോട്ട് അവളിൽ മാറ്റങ്ങളുടെ ദിവസങ്ങൾ ആയിരുന്നു.... അവളായി തന്നെ മാറ്റിയെടുക്കാൻ ഉറപ്പിച്ച മാറ്റങ്ങൾ.....

അച്ഛന്റെ മടിയിൽ തല ചായച്ച് കിടക്കുകയാണ് ഭാഗ്യ...... അടുത്ത് അമ്മയുമുണ്ട്..... അച്ഛനും അമ്മയും മകളും മാത്രമായ അവരുടെ കുഞ്ഞ് ലോകത്ത്.....

\" മോളെ.... രാമൻ... (രാഹുലിന്റെ അച്ഛൻ...)  വിളിച്ചിരുന്നു.... അവർക്ക് ഇപ്പോഴും ഈ ബന്ധത്തിന് താല്പര്യമാണ്..... \"   ഭാര്യയെ ഒന്ന് നോക്കി അയാൾ പറഞ്ഞ് തുടങ്ങി..... കണ്ണടച്ച് കിടക്കുന്നുണ്ടെങ്കിലും അവൾ കേൾക്കുന്നുണ്ട്....

\" എന്താ... മോൾടെ അഭിപ്രായം.... വാക്ക് പറഞ്ഞാൽ അവർ കാത്തിരിക്കാനും തയ്യാറാണ്... \"

\" എന്നോട് അത് മാത്രം ആവശ്യപ്പെടരുതെന്ന് പറഞ്ഞതല്ലേ അച്ഛാ..... ഇപ്പൊ അങ്ങനൊരു മാനസികാവസ്ഥയിലാണ് ഞാനെന്ന് അച്ഛന് തോന്നുന്നുണ്ടോ..... \"

\" അതല്ല മോളെ.... നല്ല കൂട്ടരാ അവര്.... നിനക്ക് അറിയാവുന്നതല്ലേ രാമനെ.... ഏഹ്... പയ്യനും നല്ലതാ... നീ ഒന്ന് കണ്ട് നോക്ക്.... \"

\"എനിക്ക് ആരെയും കാണണ്ട അച്ഛാ.... എല്ലാം ഞാൻ ഒന്ന് മറക്കാൻ ശ്രമിക്കുവാ... ആർക്കും ശല്യം ആകാൻ ഞാൻ ഇപ്പോൾ പോകുന്നില്ലല്ലോ...പിന്നെയെന്താ...\".

\" അതല്ല മോളെ.... നിന്നെകുറിച്ചോർത്തു ഞങ്ങൾക്ക് ആധി ഇല്ലെന്നാണോ നീ കരുതിയിരിക്കുന്നത്..... അത്രയും നല്ല ബന്ധമായത് കൊണ്ടാ ഞങ്ങൾ പറയുന്നത്..... ഇപ്പൊ നിനക്ക് പറ്റിയ സമയമാ... ഇല്ലെങ്കിൽ രണ്ട് വർഷം കഴിയണം.... \".

\" ആഹ്... രണ്ട് വർഷം കഴിഞ്ഞാലും പറ്റിയ സമയം ഉണ്ടാകുമല്ലോ.... ഇപ്പൊ എന്തായാലും വേണ്ടച്ഛ.... \"  അവൾ എഴുനേറ്റ് നേരെ ഇരുന്നു...

\" ഹമ്... ഇനി ഞാൻ ഒന്നും പറയുന്നില്ല... മോളുടെ ഇഷ്ടം പോലെ.... \"

\" കഴിയാത്തത് കൊണ്ടാ അച്ഛാ..... ഇനിയും കരയാൻ വയ്യാത്തോണ്ടാ..... \"  അവളൊന്ന് ചിരിക്കാൻ ശ്രമിച്ചു...

ആരും മിണ്ടിയില്ല.... അവർക്കിടയിൽ നിശബ്ദത നിറഞ്ഞു..

\" ഞാൻ.... ഞാൻ... ചെറിയച്ഛന്റെ വീട്ടിലേക്ക് പോകട്ടെ അച്ഛാ.... \"  ഒട്ടൊരു നേരത്തേ നിശബ്ദതയ്ക്ക് ഒടുവിൽ അവളുടെ ചോദ്യം...
അതിനയാൾ അവളുടെ മുഖത്തേക്ക് നോക്കി...

\" കുറച്ച് നാൾ ഒന്ന് മാറി നിൽക്കണം അച്ഛാ എനിക്ക്.... ഇല്ലെങ്കിൽ... ഇല്ലെങ്കിൽ എനിക്ക് വട്ട് പിടിക്കും..... കുറെ ഒക്കെ ഞാൻ മാറാൻ ശ്രമിക്കുന്നുണ്ട്....അതിന് വേണ്ടി... ഒന്ന് മാറി നിന്നെ പറ്റൂ.... \"

\" അതിനിപ്പോ ചോദിക്കാൻ എന്തിരിക്കുന്നു മോളെ.... അവർക്ക് നീ അങ്ങോട്ടേക്ക് പോകാത്തത് കൊണ്ടുള്ള പരിഭവമേ ഉള്ളൂ...\" അനുജയും അനുകൂലിച്ചു...

തറവാട്ടിൽ നിന്ന് ഏകദേശം ഒരു മണിക്കൂറോളം ഉണ്ട് ഭാസ്കരന്റെ വീട്ടിലേക്ക്.... ഒതുങ്ങിയ ഗ്രാമം അല്ല... എങ്കിലും... പരിഷ്കരിച്ച മാറ്റങ്ങൾ കൊണ്ടുണ്ടായ നാടാണ് അത്.... ദേവിപുരം....
അവിടെ ഇപ്പോൾ ഭാസ്കരന്റെ അനിയനായ ബാലനും ഭാര്യ ജാനകിയും ... മകളായ ജ്യോതിയുമാണുള്ളത്.... ജ്യോതി ഇപ്പോൾ  പ്ലസ് one കഴിഞ്ഞു....

ഭാഗ്യയ്ക്ക് ഒരു മാറ്റം ഉണ്ടാകാനായി അയാളും അവളുടെ തീരുമാനത്തെ എതിർത്തില്ല....

ഭാസ്കരൻ തന്നെയായിരുന്നു ഭാഗ്യ അവിടുന്ന് മാറുന്ന കാര്യം തറവാട്ടിൽ എല്ലാവരോടും പറഞ്ഞത്... രണ്ട് ദിവസത്തിനുള്ളിൽ അവൾ പോകാനും തയ്യാറായി....

അവൾ പോകുന്നതിൽ എല്ലാവർക്കും ഒരുപോലെ വിഷമമുണ്ട്.... യാത്ര പറഞ്ഞക്കൂട്ടത്തിൽ അനിയേ അറിയാതെ പോലും നോക്കിയില്ല... അത് അവനും മനസിലാകുകയും ചെയ്തു....അവളിലെ മാറ്റം എന്തുകൊണ്ടോ അവന് ഉൾക്കൊള്ളാനും കഴിഞ്ഞില്ല... പക്ഷെ അവളാണെങ്കിലോ..ഇനി പൂർണ്ണമായും പഴയ ഭാഗ്യയായി മാത്രമേ തിരികെ വരുകയുള്ളൂ എന്ന് കണക്കുക്കൂട്ടിയിരുന്നു.....

✨️✨️✨️✨️✨️✨️

വളരെ ഉത്സാഹത്തോടെയും അതിൽപ്പരം സന്തോഷത്തോടെയുമാണ് ഭാഗ്യയെ ചെറിയച്ഛനും കുടുംബവും സ്വീകരിച്ചത്....അനി എന്ന വലയത്തിൽ കഴിഞ്ഞിരുന്നതിനാൽ... അധികമൊന്നും അവൾ അവിടം വിട്ട് നിന്നിട്ടില്ല.... അത് തന്നെയായിരുന്നു... ഇവരുടെ പിണക്കവും.... ജ്യോതിക്കും ഭാഗ്യയെ ഒത്തിരി ഇഷ്ടമാണ്... അവൾക്കും അതെ.....

നാട്ടിലെ പോലെ...വിശാലമായ പാടമോ കാവോ കുളമോ ഒന്നും ഇവിടെ ഇല്ല... അടുത്തടുത്തായി വീടുകളുമുണ്ട്.....എല്ലാവരും സ്നേഹത്തോടെയും സഹകരണത്തോടെയും കഴിഞ്ഞു പോകുന്നു....

പിന്നെയും പിന്നെയും ഓരോ ദിനവും കടന്നു.... ഒരാഴ്ചയോളമായി ഭാഗ്യ ഇവിടേക്ക് വന്നിട്ടും... ആദ്യമൊക്കെ പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും.... വാല് പോലെ ജ്യോതിയും.... ഭക്ഷണം തീറ്റിച്ചു കൊണ്ട് ജാനുവും പുറകിന് ഉള്ളത് കൊണ്ടവൾക്ക് സമയം പോകുന്നുണ്ടായിരുന്നു.....

ഇല്ലിക്കലും അവൾ ഇല്ലാത്തതിന്റെ കുറവ് അറിയാനുണ്ടായിരുന്നു....എല്ലാം ആകെ ശോകമായ അവസ്ഥ.... ഇത്ര നാൾ ഒറ്റപെട്ട് ആ പെണ്ണവിടെ കഴിഞ്ഞപ്പോൾ ആർക്കും ഇത്രയും വിഷമം തോന്നിയില്ലായിരുന്നു....!

അവൾ അവിടവുമായി ഒത്തുപോകുന്നതിൽ ഭാസ്കരനും അനുവിനും സമാധാനമായി...

പക്ഷെ അനിയിലും അവളുടെ അഭാവം കാര്യമായി തന്നെ മാറ്റം സൃഷ്ടിച്ചു..... ഇത്രനാൾ പുറമെ അവളെ അവഗണിക്കുമ്പോഴെല്ലാം....അറിയാതെ പലതവണ അവളെ ശ്രധിക്കുമായിരുന്നു...ഉറങ്ങി കഴിയുമ്പോൾ തലയിൽ തലോടുമായിരുന്നു.... അതിനേക്കാൾ ഉപരി.... ഒരു വാതിലിനപ്പുറം അവൾ ഉണ്ടെന്ന് ആശ്വസിക്കുമായിരുന്നു.... പക്ഷെ ഇപ്പോൾ... അവളെ ഒന്ന് കാണാൻ അവന് കൊതി തോന്നുന്നുണ്ട്..... എത്രയൊക്കെ ആയാലും... തന്റെ കൈയിൽ കിടന്ന് വളർന്നവൾ അല്ലേ....??

ദേവിയുടെ വിവാഹം ക്ഷണിക്കാനായി.... അനീഷിനെ തന്ത്രപൂർവ്വം ഒഴിവാക്കി.... നാരായണനോടൊപ്പം അനിയാണ്... ബാലന്റെ വീട്ടിലേക്ക് പോയത്.... എങ്ങനെയെങ്കിലും അവളെ ഒന്ന് കണ്ടാൽ മാത്രം മതി ആയിരുന്നവന്....

വീട്ടിലേക്ക് കയറുമ്പോഴേ അവളെ മാത്രമായിരുന്നു കണ്ണുകൾ തിരഞ്ഞതും.... അവരെ കണ്ടതും ബാലൻ പുറത്തേക്ക് വന്നു.... ജാനു ചായയുമായും...

അവരോട് സംസാരിച്ചക്കൂട്ടത്തിൽ നിന്നും അനിക്ക് മനസിലായി.... അവളും ജ്യോതിയും അമ്പലത്തിൽ പോയിരിക്കുകയാണെന്ന്....

\" ദേ... അവർ വന്നല്ലോ.... \"  ബാലന്റെ വാക്കുകളിൽ അവൻ പുറത്തേക്ക് നോട്ടം പായിച്ചു.... ഒരു നിമിഷം അവൻ ഒന്ന് ഞെട്ടിയോ..?   സെറ്റും മുണ്ടും ഉടുത്തു... കണ്ണെഴുതി... മുടി വിടർത്തിയിട്ട് വരുകയാണ് ഭാഗ്യ..... ഇന്ന് വരെ അവളിൽ അങ്ങനൊരു മാറ്റം അവൻ കണ്ടിട്ടേ ഇല്ലായിരുന്നു....തന്റെ കുഞ്ഞി പെണ്ണ് ഇത്രയും വളർന്നു വലുതായോ എന്ന് ഓർക്കുകയാണ് അവൻ ..... ഒരു ചിരിയോടെ തന്റെ മുന്നിലൂടെ കടന്നു പോകുന്നവളെ... ഇമ ചിമ്മാൻ പോലും മറന്ന് നോക്കിയിരുന്നു....

\" മാമൻ എപ്പോ വന്നു.... ആരും പറഞ്ഞില്ലായിരുന്നല്ലോ.... \"

ഒത്തിരി നാൾക്ക് ശേഷമുള്ള അവളുടെ മാമ എന്ന വിളിക്ക് കാതോർത്തു കൊണ്ട്... പുഞ്ചിരിയോടെ അവൻ അവളെ തിരിഞ്ഞ് നോക്കി......

തന്നോടുള്ള ചോദ്യമല്ല അതെന്ന് മാത്രമല്ല.... അറിയാതെ പോലും ഒരു നോട്ടം തനിക്ക് നേരെ വീഴുന്നില്ലെന്നും ചെറിയൊരു പരിഭവത്തോടെ ഓർത്തു.....

\" ദേവിയുടെ വിവാഹം ക്ഷണിക്കാൻ വന്നതാ മോളെ.... അനീഷ്‌ വരാമെന്ന് പറഞ്ഞിരുന്നതാ... പക്ഷെ ഇന്ന് രാവിലെ എന്തോ തിരക്കായി പോയി....മറ്റൊരു ദിവസം വരാമെന്ന് കരുതിയിരുന്നതാ.. അപ്പോഴേക്കും അനി വന്നു.... \"  അയാൾ പറഞ്ഞു.... അപ്പോഴെങ്കിലും തന്നെ നോക്കുമെന്ന് കരുതി അവനും അവളെ നോക്കി.... എവിടെ...?  അങ്ങനൊരു വ്യക്തി അവിടെ ഉണ്ടെന്ന് പോലും അവൾ ഗൗനിച്ചില്ല......

\" ആഹ്... ഞാൻ ഈ വേഷം ഒന്ന് മാറ്റിയിട്ട് വരാം.... \"  ചെറു ചിരി അയാൾക്ക് നൽകി... അകത്തേക്ക് പോയി....

എന്തുകൊണ്ടോ...അനിയിലും ഒരു ചിരി ഉണ്ടായിരുന്നു..... കൈയിൽ ഉണ്ടായിരുന്നതിനെ... മനഃപൂർവം തട്ടി എറിഞ്ഞിട്ട്.... അത് വീണ്ടും അരികിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയവന്റെ സ്വയം പുച്ഛം കലർന്ന ചിരി.... അപ്പോൾ മുതൽ അവനും അറിയുകയായിരുന്നു.... അവൾക്ക് താൻ നൽകിയ അവഗണന എത്രമാത്രം വലുതായിരുന്നുവെന്ന്.....!!

(തുടരും....)

😊


അരികിലായി..... 💞(20)

അരികിലായി..... 💞(20)

4.4
8905

ചെറിയച്ഛനും കുടുംബത്തോടുമുള്ള ജീവിതം.. ഭാഗ്യക്ക് ഒത്തിരി ഇഷ്ടമായി.... അതിനേക്കാൾ ഉപരി... അവൾ അവിടവുമായി പൊരുത്തപ്പെട്ടു എന്ന് പറയുന്നതാവും ശെരി.... ജ്യോതിക്കും ക്ലാസ്സ്‌ ഇല്ലാത്തതിനാൽ.... ചുറ്റിത്തിരിഞ്ഞും കുട്ടികളുമായി കളിപറഞ്ഞും... ഒക്കെയായി ഓരോ ദിനവും അവളിൽ പുതുമകൾ സൃഷ്ടിച്ചു..... ശെരിക്കും ഭാസ്കരനും ഭാര്യയ്ക്കും അവളുടെ അത്തരം മാറ്റം ആയിരുന്നു കാണേണ്ടതും.... എന്നും അവരെ ഇരുവരെയും അവൾ ഫോൺ വിളിക്കും.... അന്നത്തെ വിശേഷങ്ങൾ എല്ലാം പറഞ്ഞ് കേൾപ്പിക്കും..... അവരും കൗതുകത്തോടെ കേട്ടിരിക്കും..... ചുരുക്കം പറഞ്ഞാൽ.... ദിനം പ്രതി.... അവൾ പഴയ ഭാഗ്യയിലേക്ക് മടങ്ങുകയായിരുന്ന