ചെറിയച്ഛനും കുടുംബത്തോടുമുള്ള ജീവിതം.. ഭാഗ്യക്ക് ഒത്തിരി ഇഷ്ടമായി.... അതിനേക്കാൾ ഉപരി... അവൾ അവിടവുമായി പൊരുത്തപ്പെട്ടു എന്ന് പറയുന്നതാവും ശെരി.... ജ്യോതിക്കും ക്ലാസ്സ് ഇല്ലാത്തതിനാൽ.... ചുറ്റിത്തിരിഞ്ഞും കുട്ടികളുമായി കളിപറഞ്ഞും... ഒക്കെയായി ഓരോ ദിനവും അവളിൽ പുതുമകൾ സൃഷ്ടിച്ചു..... ശെരിക്കും ഭാസ്കരനും ഭാര്യയ്ക്കും അവളുടെ അത്തരം മാറ്റം ആയിരുന്നു കാണേണ്ടതും.... എന്നും അവരെ ഇരുവരെയും അവൾ ഫോൺ വിളിക്കും.... അന്നത്തെ വിശേഷങ്ങൾ എല്ലാം പറഞ്ഞ് കേൾപ്പിക്കും..... അവരും കൗതുകത്തോടെ കേട്ടിരിക്കും..... ചുരുക്കം പറഞ്ഞാൽ.... ദിനം പ്രതി.... അവൾ പഴയ ഭാഗ്യയിലേക്ക് മടങ്ങുകയായിരുന്നു എന്ന് വേണം പറയാൻ....
അവിടെ... സമയം ചിലവഴിക്കുന്നതിൽ പ്രധാനമായും അവൾ കണ്ടെത്തിയ മാർഗമാണ് ചിത്രം വരയ്ക്കൽ..... ജ്യോതിയുടെ പിന്താങ്ങും കൂടി ഉണ്ടായപ്പോൾ അവൾ അതൊരു ശീലമാക്കി....
തന്റെ മുറിയിൽ ഇരുന്ന് ഒരിക്കൽ...എന്തോ കുത്തിവരയ്ക്കുകയായിരുന്നു ഭാഗ്യ.... പുറത്ത് നിന്നും ഏതോ കുഞ്ഞിന്റെ ശബ്ദം കേൾക്കാം.... ഒപ്പം ഉള്ളത് ജ്യോതിയാണെന്നുള്ളതിൽ സംശയമില്ല..... കൊഞ്ചി കൊഞ്ചിയോടെയുള്ള കുഞ്ഞിന്റെ സംസാരം കേട്ട് കൊണ്ടവൾ വര നിർത്തി... പതിയെ പുറത്തേക്കിറങ്ങി.... നോക്കുമ്പോൾ കാണുന്നത്.... ജ്യോതിയുടെ മടിയിൽ ഇരുന്ന് കളിക്കുന്ന... ഒരു രണ്ടര വയസു പ്രായം കാണുന്ന പെൺകുഞ്ഞിനെയാണ്.... ഓമനത്തമുള്ള മുഖവും.... ചുണ്ട് പുറത്തേക്കുന്തിയുള്ള വർത്തമാനവും....കുഞ്ഞിക്കണ്ണുകളും ഒക്കെ കണ്ടപ്പോൾ ഭാഗ്യയിൽ കൗതുകമായി..... അൽപ്പനേരം നിന്നവൾ അത് കണ്ട് രസിച്ചു..... കുറച്ച് കഴിഞ്ഞപ്പോൾ... സ്വയം അറിയാതെ അവർക്കടുക്കലേക്ക് ചലിച്ചു.....
ഭാഗ്യയെ കണ്ടതും ആ കണ്ണുകൾ ഒന്ന് ചുരുങ്ങി.....പെട്ടന്നവ നിറയുകയും ചെയ്തു.... അവളിലെ മാറ്റം കണ്ടിട്ടാണ്...പുറം തിരിഞ്ഞിരുന്ന ജ്യോതി പുറകോട്ട് നോക്കിയത്....
\" ആഹാ... ചേച്ചിയെ കണ്ടിട്ടാണോ കണ്ണ് നിറച്ചത്..... \" ഒരു ചിരിയോടെ അവൾ കുഞ്ഞിനെ നോക്കി....
\" ഇതാരാ.... ജ്യോതി... \"..
\" അപ്പുറത്തെയാ ചേച്ചി.... \"
\" എവിടുത്തെയാ.... \"
\" നമ്മുടെ വീടിന്റെ പുറകിലെ ആ വീടില്ലേ.... അവിടുത്തെയാ.... \"
\" ആഹ്... എന്നിട്ട് ഞാൻ ഇതുവരെ ഈ കുഞ്ഞിനെ കണ്ടിട്ടില്ലാലോ... \" ഒന്ന് ഓർത്തുകൊണ്ടവൾ പറഞ്ഞു... ഒപ്പം കുഞ്ഞിനെ ചിരിപ്പിക്കാൻ ഓരോന്നും കാട്ടുന്നുമുണ്ട്...
\" അതോ.... അത്... അവരിവിടെ ഇല്ലായിരുന്നു.... നാട്ടിൽ ആയിരുന്നു.... ഒരു മാസത്തോളമായി പോയിട്ട്.... ഇന്നലെയാ തിരികെ വന്നത്.... \"
\" ആഹ്... അതാവും.... എന്താ കുഞ്ഞി പെണ്ണിന്റെ പേര്.... \" താലോലിച്ചുകൊണ്ട് ചോദിച്ചു...
കുഞ്ഞിപ്പെണ്ണ് മുഖം തിരിച്ചു.... ശേഷം ജ്യോതിയുടെ തോളിൽ ചാഞ്ഞു....
\" അയ്യോടാ പെണ്ണെ.... ഇത് ആരാന്ന് അറിയുവോ.... ഏഹ്... ആന്റിയാടാ..... \" ജ്യോതി പറഞ്ഞ് കൊടുക്കുന്നുണ്ട്...
\"അവൾക്കേ... ചേച്ചിയെ അറിയാത്തത് കൊണ്ടാവും.... ആദ്യായിട്ടല്ലേ കാണുന്നെ... അതാ.... ആദ്യത്തെ പേടി മാറുമ്പോൾ കൂട്ടാകും....\" ഒപ്പം ഭാഗ്യയ്ക്ക് നേരെ തിരിഞ്ഞ് കൊണ്ട് പറഞ്ഞു....
അത് കേൾക്കേണ്ട താമസം.... ഭാഗ്യ അകത്തേക്ക് ചെന്ന് കുറച്ച് ചോക്കലേറ്റ്സ് കൊണ്ട് വന്നു.... കുഞ്ഞിനെ കാണിച്ചു.... അപ്പോഴാ മുഖമൊന്ന് വിടർന്നു...
\" എന്റെ അടുക്കൽ വന്നാൽ ഇത് തരാലോ വാവയ്ക്ക്.... \"
അത് കേട്ടപ്പോൾ ആളൊന്ന് പരുങ്ങിയെങ്കിലും... അധികനേരം ആകാതെ... അവൾക്കടുത്തേക്ക് ചാടി... ഭാഗ്യ ചിരിയോടെ അവളെ എടുത്തു.... മടിയിലേക്ക് ഇരുത്തി.... ശേഷം ഒരു കവർ പൊട്ടിച്ച്... അൽപ്പം വായിലേക്ക് വച്ചുകൊടുത്തു.....കുഞ്ഞിപ്പെണ്ണ് ചിരിക്കുന്നുണ്ട്....
\" എന്താ... വാവക്കുട്ടിയുടെ പേര്.... \"..അതിനവൾ ഒന്നും മിണ്ടിയില്ല...
\" അയ്യെ.... പേരില്ലാത്ത കുഞ്ഞാണോ... വാവ.... ഏഹ്...\" ഭാഗ്യ കളിയോടെ പറയുന്നുണ്ട്...
\" പറഞ്ഞെ.... കുഞ്ഞിന്റെ പേരെന്തുവാന്ന്.... പറയ്..\" ജ്യോതിയും അവളോട് പറഞ്ഞു...
കുഞ്ഞിപ്പെണ്ണ് നാണിച്ചു നിന്നതല്ലാതെ മിണ്ടിയില്ല.... കൂടെ ചിരിയുണ്ട്...
\" ശിവാനി... എന്ന് പറഞ്ഞെ....\" ജ്യോതി പറഞ്ഞു....
\" ആഹാ...ആരാ ശിവാനി... ഏഹ്..\"
ഭാഗ്യയത് ചോദിച്ചപ്പോൾ കുഞ്ഞു.. ഇരുകൈകളും അവളുടെ നെഞ്ചിൽ ചേർത്തു.... ഞാൻ ആണെന്ന് ആംഗ്യം കാട്ടി....കുഞ്ഞിപ്പല്ലു കാട്ടിയുള്ള ചിരിയും ഒപ്പമുണ്ട്...
\" എന്നിട്ടാണോടി... നീ പറയാത്തത്... ഏഹ്... \" ഭാഗ്യ അവളെ ചേർത്ത് പിടിച്ചു... വയറിൽ ഇക്കിളിയാക്കി.... അവൾ കുടുകുടെ ശബ്ദമുണ്ടാക്കി ചിരിച്ചു.....
വളരെ പെട്ടന്ന് തന്നെ കുഞ്ഞും ഭാഗ്യയുമായി കൂട്ടായി..... അന്ന് തറവാട്ടിലേക്ക് വിളിച്ചപ്പോൾ ഭാഗ്യക്ക് പറയാൻ ആകെ ശിവാനി മാത്രമേ ഉണ്ടായിരുന്നുള്ളൂ.....
പിറ്റേന്ന്.... അമ്പലത്തിൽ പോയി തിരികെ വരുമ്പോഴാണ്.... ശിവാനിയും അമ്മയും വീട്ടുമുറ്റത്ത് നിൽക്കുന്നതവർ കാണുന്നത്..... കുഞ്ഞ് ഭാഗ്യയെ കണ്ടതും എന്തൊക്കെയോ കലപിലകൂട്ടി അവളെ അടുത്തേക്ക് വിളിച്ചു..... കയറിയിട്ട് പോകാം എന്ന് കരുതി ഇരുവരും അങ്ങോട്ടേക്ക് നടന്നു....അവർ അരികിൽ എത്തിയപ്പോൾ കുഞ്ഞിപ്പെണ്ണ് അവർക്കടുത്തേക്ക് ഓടി.... ഭാഗ്യ അവളെയും എടുത്ത് നടന്നു....
\" ഇതാണല്ലേ.... ജ്യോതിയുടെ ഭാഗ്യ ചേച്ചി.... \" ശിവാനിയുടെ അമ്മ ചോദിച്ചു...
\" അതെ... ഇതാ എന്റെ ഭാഗ്യലക്ഷ്മി എന്ന ഭാഗ്യ ചേച്ചി... \" അവരുടെ സംസാരം കേട്ട് ഭാഗ്യ രണ്ടുപേരെയും നോക്കി.....
\" ചേച്ചി നോക്കണ്ട.... ഇത് എന്റെ രെമ്യ ചേച്ചിയാ.... നമ്മുടെ ശിവാനിയുടെ അമ്മ.....ഞാൻ ചേച്ചിയുടെ കാര്യമൊക്കെ ഇവിടെ പറഞ്ഞിട്ടുണ്ട്.... \" ജ്യോതി...
\"ആഹാ... വായാടി എത്തിയോ... ഒത്തിരി ആയല്ലോ കണ്ടിട്ട്....\" ഒരു പ്രായമായ അമ്മയും വന്നു...
\" ദേ... രേഖമ്മേ.... ഞങ്ങളൊക്കെ ഇവിടുണ്ടായിരുന്നു.... ഭർത്താവ് ഒറ്റയ്ക്കെ ഉള്ളൂ എന്ന് പറഞ്ഞ് കുടുംബസമേതം നാട് വിട്ടതേ ഞങ്ങളല്ല.... \"...
\" എടി കുറുമ്പി.... അവളുടെ നാക്കു കണ്ടോ..\" അവർ ചിരിയോടെ ജ്യോതിയെ തല്ലാനായി കൈ ഓങ്ങി....
\" എന്നിട്ട് അച്ഛൻ വന്നില്ലേ അമ്മേ.... \" ജ്യോതി..
\" ഇല്ല മോളെ.... അവിടെ ജോലിയുടെ എന്തൊക്കെയോ നൂലാമാലകൾ ഉണ്ട്... അതൊക്കെ തീർന്നിട്ടേ വരൂ..... \"
\" അപ്പൊ അവിടെ ആരുണ്ട്.... \"
\" അവിടെ ആരാ ഇല്ലാത്തത്... അമ്മയും.... ചേച്ചിയുമൊക്കെ ഉണ്ടല്ലോ... അതുകൊണ്ട് പ്രശ്നമില്ല.... \"
\" ആഹ്... \"
ഇതൊക്കെ കണ്ട് ഒന്നും മനസിലായില്ലെങ്കിലും... കുഞ്ഞുമായി കളിയിലാണ് ഭാഗ്യ... ഒന്ന് തിരിഞ്ഞപ്പോൾ കാണുന്നത്.. അവളെ നോക്കിയിരിക്കുന്ന രേഖയെയാണ്......അവളുടെ നോട്ടം കണ്ട് അവരൊന്ന് ചിരിച്ചു.....
\"ഞങ്ങൾ ഇവിടെ ഉള്ളതല്ല മോളെ... കുറച്ച് ദൂരെയാ.... ഇവളുടെ അച്ഛൻ തറവാട്ടിലാ....ജോലിയുള്ളത് അവിടെ ആയത് കൊണ്ട്.... അവിടെ തന്നെയാ താമസം... ഇടയ്ക്കെ ഇങ്ങോട്ടേക്കു വരൂ...ഞങ്ങൾ അവിടെ പോയിരിക്കുകയായിരുന്നു.. ഇന്നലെയാ വന്നത്... മോന് ഇവിടെ അടുത്ത ജോലി... അതിന് ഇങ്ങോട്ട് മാറിയതാ....\" അവളോടായി പറഞ്ഞു.... അവളും ചിരിച്ചു...
\" ഇയാൾ എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നെ... \" രമ്യ...
\" ഏയ്.... \" ഭാഗ്യ..
\" ഡിഗ്രി കഴിഞ്ഞു അല്ലേ... \"
\" അതെ... \"
\" അപ്പൊ ഇനി എന്താ പ്ലാൻ.... \"
\" പിജി ചെയ്യണം എന്നുണ്ട്.. \"
\" ആഹ്.. അത് നല്ലതാ.... ഞാൻ ബിടെക് ആയിരുന്നു.... ജോലിയുണ്ടായിരുന്നു... പിന്നെ ഡെലിവറിയോടെ നിർത്തി.... \"
\" ആഹ്... കുഞ്ഞിന്റെ അച്ഛൻ.... \".
\" നാട്ടിലുണ്ട്.... ഡോക്ടറാ.... \"
\" ആഹ്...... \"
\" അമ്മേ..... കഴിക്കാൻ എടുക്ക്..... \"
അവൾ പറഞ്ഞ് മുഴുവനാക്കും മുൻപേ... അകത്ത് നിന്നും ഒരു പുരുഷ ശബ്ദം കേട്ടു....അവൾ അങ്ങോട്ടേക്ക് നോക്കി...
\" ഏട്ടനാ.... പോകാൻ സമയമായി.... \" രമ്യ പറഞ്ഞു...
\" എങ്കിൽ... ഞങ്ങൾ പോകട്ടെ.... \"
ഭാഗ്യയും പറഞ്ഞു...
\" പോകുവാണോ... എന്നാൽ പിന്നെ കാണാം.... \"
അവർക്ക് ചിരിയും നൽകി... തിരിഞ്ഞപ്പോഴാണ്.... ആ വിളി വീണ്ടും അവർക്കു മുന്നിലേക്ക് എത്തിയത്....
\" അമ്മേ... അമ്മ.. എന്തെടുക്കുവാ അവിടെ..... \" പറഞ്ഞുകൊണ്ട് വന്നയാൾ ഭാഗ്യയെ കണ്ട് ഞെട്ടി..... അതുപോലെ അവളും....
\" എടൊ..... താനോ.. \"
\" ഡോക്ടർ...... \"
(തുടരും....)
😊