Aksharathalukal

അരികിലായി.... 💞(21)


\" ഡോക്ടർ..... \"

\"എടൊ.... താൻ എന്താ ഇവിടെ....\"

\" അതാ... ചെറിയച്ഛന്റെ വീട്... ഞാൻ അവിടെയാ ഇപ്പോൾ..... \" കൈചൂണ്ടി കാട്ടി പറഞ്ഞു...

\" ആരാ ബാലൻ അങ്കിളിന്റെയോ.... \"

അവൾ അതേയെന്ന് തല ചലിപ്പിച്ചു.... എന്നാൽ ഇതൊക്കെ കണ്ട് കിളിപോയി നിൽക്കുകയാണ് ജ്യോതിയും ബാക്കിയുള്ളോരും....

\" ഇത്... അന്ന് ഞാൻ ഹോസ്പിറ്റലിൽ കിടന്നപ്പോൾ.... എന്നെ കൺസൾട്ട് ചെയ്ത ഡോക്ടറാ.... \"  പതിയെ അവൾ ജ്യോതിക്ക് കേൾക്കാൻ പാകത്തിന് പറഞ്ഞു....

\" ഹ്മ്മ്.... \" അവളും തലയാട്ടി....

\" അപ്പൊ ശരിയടോ....കാണാം.... ഇപ്പൊ പോകാൻ സമയമായി.... \"

അത്രയും പറഞ്ഞു അവനും പോയി.... അവരും വീട്ടിലേക്ക്...

വീട്ടിൽ എത്തിയിട്ടും ഭാഗ്യയിൽ എന്തൊക്കെയോ സംശയങ്ങൾ തങ്ങി നിൽക്കുന്നുണ്ട്.... കട്ടിലിൽ ഇരിക്കുന്നെങ്കിലും ശ്രദ്ധ അവിടെങ്ങുമല്ല..... ജ്യോതി കൂടെ ഉണ്ട്.... കുറച്ച് നേരം ശ്രദ്ധിച്ചു കഴിഞ്ഞപ്പോൾ അവൾ... ഭാഗ്യയുടെ കൈയിലേക്ക് അടിച്ചു...

\" ഓഹ്... എന്തുവാടി... നോവിച്ചല്ലൊ.... \"
കൈ ഉഴിയുന്നതോടൊപ്പം തുറിച്ചും നോക്കി...

\" നോവാനാ തല്ലിയത്... എന്താ... മോള് കുറെ നേരമായി ആലോചനയിലാണല്ലോ... \"

\" ഏയ്... ഒന്നുമില്ല... \"

\" ഒന്നുമില്ലേ.... എവിടെ പോയി...\"

\" പോടീ... \" അവളെ തള്ളിമാറ്റി അവൾ അവിടെ നിന്നും ഇറങ്ങാൻ ഭാവിച്ചു... അത് കണ്ട്... ജ്യോതി കൈയിൽ പിടുത്തമിട്ടു...

\" എവിടെ പോവാ... \"

\" എങ്ങുമല്ലേ.... \"

\" പിന്നെ... ഇവിടെ ഇരിക്ക് ചേച്ചി... \"
കൊഞ്ചാലോടെയുള്ള അവളുടെ ഭാവം കണ്ട്... ഭാഗ്യ ചിരിയോടെ അടുക്കൽ ഇരുന്നു...

\" എന്താ... ആലോചിച്ചേ.... വീട്ടിലേക്ക് പോകുന്നതാണോ.... \"

\" അല്ലേടി... ഞാൻ ഓരോന്ന്... വെറുതെ.... \"

\" ഹമ്... ശിവാനി മോള് ചേച്ചിയുമായി പെട്ടന്ന് കൂട്ടായി അല്ലേ... \"  കുറച്ച് നേരത്തിന് ശേഷം ജ്യോതി തിരക്കി..

\" ആഹ്.... അല്ല ഞാൻ ഒന്ന് ചോദിക്കട്ടെ.... ഇവർ എന്തിനാ ഇവിടെ നിൽക്കുന്നെ.... \"...

\" അത് രേഖമ്മ പറഞ്ഞല്ലോ... ഇല്ലേ... \"  താടിക് കൈയ്യൂന്നി അവൾ ചിന്തിക്കുന്നത് പോലെ പറഞ്ഞു...

\" അതല്ലെടി.... ആ ഡോക്ടർക്ക് ഇവിടുന്ന് ഹോസ്പിറ്റൽ വരെ പോകാൻ ദൂരം കൂടുതൽ അല്ലേ... എന്നിട്ടും അവർ എന്താ ഇവിടെ താമസിക്കുന്നെ... \"

\" എന്റെ ചേച്ചി... അവിടുത്തെ അച്ഛൻ പണ്ട് ഈ നാട്ടിലായിരുന്നു താമസിച്ചിരുന്നത്... പിന്നെയാ ജോലി ഒക്കെ കിട്ടി അങ്ങോട്ടേക്ക് പോയത്... അല്ല.... ചേച്ചിക്ക് ഇപ്പൊ ഡോക്ടർ എത്താൻ  വൈകുന്നതാണോ പ്രശ്നം... അതോ അവർ ഇവിടെ താമസിക്കുന്നതോ...\" അവളും സംശയം മാറ്റിവച്ചില്ല..

\" ഞാൻ അതുകൊണ്ടൊന്നും അല്ല ചോദിച്ചത്.... നീ ഒന്ന് പോയേ.... \"  പരിഭവത്തോടെ ഭാഗ്യയും പോയി....

✨️✨️✨️✨️✨️✨️✨️

പിന്നീടങ്ങോട്ട് ജ്യോതിയെ പോലെ... ഭാഗ്യയും... രേഖമ്മയോടും കുടുംബത്തോടും പതിയെ പതിയെ അടുത്തു.... ഡോക്ടറെ കാണാറുണ്ടെങ്കിലും വലിയ സംസാരമില്ല... ചെറുതായി ചിരിയോ... എന്തെങ്കിലും ചെറിയ വാക്കുകളോ മിണ്ടും... പക്ഷെ അതിനേക്കാൾ ഇരട്ടിയായി ശിവാനി മോളോടും... രമ്യയോടും അവൾ അടുത്തു.... ശെരിക്കും പറഞ്ഞാൽ.... പഴയ ഭാഗ്യയിലേക്ക് കുറെയേറെ മാറി കഴിഞ്ഞു..... അതിന് ജ്യോതിയായിരുന്നു കഷ്ടപെട്ടത്..... തറവാട്ടിൽ എന്തോ പ്രശ്നമുണ്ടെന്ന് അവൾക്കറിയാം.... പക്ഷെ എന്താന്ന് കാര്യമെന്ന് ആരും ജ്യോതിയോട് പറഞ്ഞിട്ടില്ല.... അവളും തിരക്കിയിട്ടില്ല.......

ഒരു ദിവസം...ശിവാനിയോയോടൊപ്പം കളിക്കുകയായിരുന്നു ഭാഗ്യ..... ജ്യോതിയും രമ്യയും താഴെയാണ്...രേഖമ്മ അടുക്കളയിലും...... കുഞ്ഞിനെ കളിപ്പിക്കുന്നെങ്കിലും... അവൾ മറ്റെന്തോ ആലോചനയിലാണ്..... അതൊരിക്കലും അനിയേ ആയിരുന്നില്ല....

\" എന്താ... കുഞ്ഞിനേയും അടുത്തിരുത്തി സ്വപ്നം കാണുകയാണോ.... \"  പെട്ടന്നാണ് ആരോ തനിക് മുന്നിൽ വിരൽ ഞൊടിച്ചതും.. ചോദിച്ചതും... ഒന്ന് ഞെട്ടി പിന്നോട്ടാഞ്ഞെങ്കിലും.. അത് ശിവ ആണെന്ന് കണ്ടപ്പോൾ ശ്വാസം നേരെ ആയി....

\" അല്ല... ഞാൻ... \"

\" എന്താ.... അന്നത്തെ ആ പ്രണയവലയത്തിൽ നിന്ന് തിരികെ എത്തിയില്ലേ... \"  ചിരിയുണ്ട്.... അതിലേറെയും പരിഹാസം....

\"ഞാൻ അതൊന്നുമല്ല ചിന്തിച്ചത്...\"  ചെറിയൊരു നീരസമുണ്ട് വാക്കുകളിൽ..

\" പിന്നെ.. എന്തായിരുന്നു.... \"

ഡോക്ടർ വിടാൻ ഉദ്ദേശമില്ല....

\" ഒന്നുമില്ല ഡോക്ടറെ.... \"

\" ആഹ്.... പറയാൻ പറ്റില്ലെങ്കിൽ വേണ്ടടോ.... ഞാൻ വെറുതെ.... \"

ഡോക്ടർ അങ്ങനെ പറഞ്ഞപ്പോൾ എന്തോ പോലെ തോന്നിയെങ്കിലും...അവൾ ഒന്നും തിരിച്ചു പറഞ്ഞില്ല...

\"ഇനി എന്താ പ്ലാൻ.... ഡിഗ്രി കഴിഞ്ഞില്ലേ...\"

\" ഹ്മ്മ്... പിജി... \"

\" ആഹ്.... അഡ്മിഷൻ ഒക്കെ സ്റ്റാർട്ട്‌ ആയല്ലോ... അല്ലേ... \"

\" ഹമ്.... \"

\" കൊടുക്കുന്നില്ലേ.... \"

\" കൊടുക്കണം... \"

\" ഇനി എപ്പോഴാ.... \"

\"കൊടുക്കാം...\"

\" കൊടുക്കണം... കൊടുക്കാം... എന്നൊക്കെ പറഞ്ഞിരുന്നാൽ അവര് വീട്ടിൽ കൊണ്ട് തരത്തില്ലലോ.... ഉവ്വോ... \"  വീണ്ടും പരിഹാസത്തോടെയുള്ള അതെ ചിരി..

അവൾ ഒന്നും പറയാതെ... മുഖം കോട്ടി... അവനിൽ വീണ്ടും ചിരി...

\" ഞാൻ ബാലൻ അങ്കിളിനോട് പറയണോ.... \"

\" എന്ത്... \" അവൾ ഞെട്ടി തിരിഞ്ഞു നോക്കി..

\" അല്ല... ക്ലാസ്സ്‌ തുടങ്ങാറായി എന്ന്... \"

\" എന്തിന്.... \"

\" വെറുതെ.... പുള്ളി ഒന്ന് അറിഞ്ഞിരിക്കട്ടെ.... ഓഹ്... ഈ പെണ്ണ്.... ഇനിയും കാത്തുനിന്നാൽ... സീറ്റ്‌ full ആകും... ഇവിടെയാണോ നോക്കുന്നെ.... \"  സ്വന്തം തലയ്ക്കു കൈകൊണ്ട് തട്ടിയാണ് അയാൾ അത്രയും പറഞ്ഞത്...

\"അതൊന്നും തീരുമാനിച്ചില്ല..... അവിടെ നോക്കാം...\"

\" അതെന്താ.... ഇവിടെ നോക്കിയാൽ.... \"

\" ഞാൻ എന്തെങ്കിലും ചെയ്യാം.... \"  ഉരുളയ്ക്കുപ്പേരി കണക്കുള്ള ഡോക്ടറുടെ മറുപടി സഹിക്കാൻ കഴിയാതെ അവൾ ഒടുവിൽ പറഞ്ഞൊപ്പിച്ചു.... ശേഷം കുഞ്ഞിനേയും കൊണ്ട് പുറത്തേക്ക് പോയി....
ശിവ ഒരു ചിരിയോടെ അത് നോക്കി നിന്നു....

ഡോക്ടറോട് അങ്ങനൊക്കെ പറഞ്ഞെങ്കിലും.. കുറച്ച് നാളുകൾ കൊണ്ട് അവൾക്കും അതൊരു വലിയ സംശയമായിരുന്നു....ക്ലാസ്സ്‌ തുടങ്ങാറായി.... അഡ്മിഷനും എടുക്കണം... ഉടനെ തറവാട്ടിൽ പോയാൽ അത് എത്രത്തോളം ശെരിയാകുമെന്നും അറിയില്ല... ചിന്തകൾക്കൊടുവിലും.... ഭാസ്കരന്റെ അഭിപ്രായത്തെ മാനിച്ചും..... അടുത്തായിയുള്ള കോളേജ് തന്നെ തിരഞ്ഞെടുത്തു.... അതായത്...ഇരു വീടിനും ഇടയ്ക്ക്... ഏകദേശം... രണ്ട് വീടുകളിൽ നിന്നും ഒരേ ദൂരം മാത്രമേയുള്ളൂ കോളേജിലേക്ക്..... ഭാസ്കരനോട്‌ പറഞ്ഞ്.... അതിനായി വേണ്ടതും ചെയ്തു.....

പിറ്റേന്നും അവൾ ശിവയെ കണ്ടു.... അമ്പലത്തിൽ പോയിട്ട് തിരികെ വരും വഴി.... ആള് രണ്ട് ദിവസം ലീവിൽ ആണെന്ന് അറിയാമെന്നുള്ളത് കൊണ്ട്... അവൾ അങ്ങോട്ടേക്ക് പോകാനും മടിച്ചു..... എന്നാൽ ജ്യോതി മറ്റൊന്നും ചിന്തിക്കാതെ  അവളെ അവിടേക്ക് കൊണ്ട് പോയി.... പതിവ് പോലെ എല്ലാവർക്കുമിടയിൽ ഇരിക്കുമ്പോഴൊക്കെ.... എന്തെങ്കിലും പറഞ്ഞ് ഭാഗ്യയെ ശിവ കളിയാക്കാറുണ്ട്.... അതും...ഒടുവിൽ പ്രണയംനൈരാശ്യത്തെ കുറിച്ചാവും എത്തിനിൽക്കുക.... അത് കേൾക്കുമ്പോൾ ഭാഗ്യയ്ക്ക് ദേഷ്യം വരുകയും ചെയ്യും...  മറ്റുള്ളവർക്ക് അതൊന്നും മനസിലാകുകയുമില്ല....

ആദ്യമൊക്കെ ദേഷ്യത്തോടെ നോക്കുകയും എന്തെങ്കിലും പറയാറുണ്ടെങ്കിലും....പിന്നെ പിന്നെ അവളും അതൊക്കെ ആസ്വദിക്കുന്നുണ്ടായിരുന്നു..... പഴയ കളിയും ചിരിയും അവളിൽ എത്തിയത് പോലുള്ള പ്രതീതിയാണിപ്പോ.... അതിൽ ഏറെ പങ്കുള്ളതും ശിവയ്ക്കും ജ്യോതിക്കും തന്നെയാണ്....പിന്നെ കളി സെറ്റുകൾക്കുമാണ്.... ശിവ ഹോസ്പിറ്റലിൽ പോയി തിരികെ വരുമ്പോഴാകും...മൈതാനത്തുള്ള ഇവരുടെ കളികൾ കാണുക... അപ്പോൾ എന്തെങ്കിലും പറയും..... കുഞ്ഞു കുട്ടികൾക്കൊപ്പമുള്ള അവളുടെ ആ പിണക്കം കാണുമ്പോൾ ശിവ.... വീണ്ടും വീണ്ടും  അവളിൽ ദേഷ്യം ഉണ്ടാക്കാൻ ശ്രമിക്കും.....എല്ലാ ദിവസവും മുടങ്ങാതെ അവൻ അവൾക്ക് മുന്നിൽ എങ്ങനെയെങ്കിലും പ്രത്യക്ഷപെടാറുണ്ട് എന്ന് വേണം പറയാൻ.... ഒളിഞ്ഞു പോയാലും ഇതാ  അവസ്ഥ.... പരിഹാസം കൂടിയപ്പോൾ അവളും എന്തെങ്കിലും തിരികെ പറയും... ഇരുവരുടെയും അങ്ങോട്ടും ഇങ്ങോട്ടുമുള്ള വാക്കുകൾ കൊണ്ടുള്ള മത്സരം കാണാൻ ആസ്വദിച്ചു മറ്റുള്ളവരും കൂടെ കൂടും...എല്ലായിപ്പോഴും ജയം ശിവയ്ക്ക് തന്നെ ആകും...പക്ഷെ അതൊന്നും മറ്റാരും കേൾക്കാതെ ആണെന്ന് മാത്രം.....കാരണം രേഖമ്മയും... രമ്യയുമൊക്കെ ഭാഗ്യയെ എന്തെങ്കിലും പറയുന്നത് കേട്ടാൽ അവനെ വഴക്ക് പറയാറുമുണ്ട്....

✨️✨️✨️✨️✨️✨️✨️✨️✨️

രണ്ട് മൂന്ന് ദിവസം കൂടി കഴിഞ്ഞാൽ ദേവിയുടെ വിവാഹമായി.... അതിന് പോകണോ വേണ്ടയോ എന്ന് ഒരു തീരുമാനം എടുക്കാൻ കഴിയാത്ത അവസ്ഥയിൽ ആണ് ഭാഗ്യയും.....ഇവിടെ നിന്ന് എല്ലാവരും  പോകുന്നുണ്ട്...അവർക്കൊപ്പം ചെല്ലാൻ അച്ഛനും പറഞ്ഞിട്ടുണ്ട്.... പക്ഷെ അങ്ങോട്ടേക്ക് പോകാനുള്ള മാനസികാവസ്ഥ ഉണ്ടായില്ല...

\" എന്താടോ... എപ്പോഴും ചിന്തയിൽ ആണല്ലോ.... എന്താ ഇതിന് മാത്രം ചിന്തിക്കാൻ.... \"  കുട്ടികളുടെ കളി കണ്ട് മാറി ഇരുന്നവളോട് ശിവ ചോദിച്ചു...

\" ഏയ്‌... \".

\" പിന്നെ.. എന്താ... എപ്പോഴും ടെൻഷൻ ആണല്ലോ... എന്താ... അടുത്തത് എവിടെ മുറിക്കണം എന്ന് ചിന്തിക്കുവാണോ... \"

\" അതൊന്നുമല്ല... \".

\" പിന്നെ... പറയാൻ പറ്റാത്തതാണോ... എങ്കിൽ വേണ്ട... \"

\" അല്ല.... അത് തറവാട്ടിൽ പോകണോ വേണ്ടയോ എന്ന... \".

അത് കേട്ട് അവന്റെ നെറ്റി ചുളിഞ്ഞു...

\" അതെന്താ... അവിടെ വിവാഹമല്ലേ... \"

\" ആഹ്... ദേവിയെച്ചിയുടെ... \"

\" പിന്നെ... പോകാതെ... എന്ത് ചെയ്യാനാ.... \"

\" എനിക്ക് തോന്നുന്നില്ല..അങ്ങോട്ടേക്ക് പോകാൻ.. \"

\" അതെന്താ.... ഇവിടെ അങ്ങ് ഇഷ്ടപ്പെട്ടോ... ഒത്തിരി.... \"   ചോദിക്കുന്നതോടൊപ്പം ചിരിയും ഉണ്ട് ആളിൽ..

\" ഇഷ്ടായി... പക്ഷെ... അവിടെ.. \"

\" ശെരിക്കും തന്റെ പ്രശ്നം എന്താ.... \"...

\" എന്ത് പ്രശനം.... \" പരുങ്ങുന്നുണ്ട്..

\" പ്രശ്നമൊന്നുമില്ലേ.... \".

\" ഇല്ല... \"

\" ശെരിക്കും ഇല്ലേ....താൻ എന്തിനാ ഇങ്ങനെ ടെൻഷൻ ആകുന്നെ.... ഏഹ്...എന്തുണ്ടെങ്കിലും പറയെടോ... പരിഹരിക്കാൻ പറ്റാത്ത പ്രശ്നം വല്ലതും ഉണ്ടോ.... \"

\" ഹും... പരിഹരിക്കാൻ പറ്റാത്ത പ്രശ്നങ്ങൾ.... അങ്ങനെ എന്റെ കാര്യത്തിൽ ഒന്നില്ല ഡോക്ടറെ.... \"  ചെറിയ പുച്ഛമുണ്ടായിരുന്നു വാക്കുകളിൽ...

\" അതെന്താ..... \"

\" പറയെടോ..... \" എന്നിട്ടും മിണ്ടാതിരിക്കുന്നവളോട് നീങ്ങി ഇരുന്നു....

പറയാതിരിക്കാനും അവൾക്ക് കഴിഞ്ഞില്ല...മനഃപൂർവ്വം മൂടി അടച്ച ഓർമകളെ വീണ്ടും വീണ്ടും അയാൾക്ക് മുന്നിലേക്ക് തുറന്നു..... ഒരിക്കൽ കൂടി...

ഒക്കെയും കേട്ടിരിക്കുകയാണ് ശിവ..... പറഞ്ഞു കഴിഞ്ഞിട്ടും അവനിൽ യാതൊരു മാറ്റവും ഇല്ലെന്ന് കണ്ടതും... അവളിൽ അത്ഭുതമായി....

\" എന്താ... ഡോക്ടർ ഒന്നും പറയാത്തത്.... \"...

\" ഇതിൽ... പറയാനായി മാത്രം വല്ലതുമുണ്ടോ.... \" മറുചോദ്യം...

\" ഇല്ലേ..... എന്റെ സ്നേഹം... കള്ളമായിരുന്നു എന്നാണോ... ഡോക്ടറും... \"....

\" അങ്ങനെയും ഞാൻ പറഞ്ഞിട്ടില്ല..... \".മുഴുവനാക്കും മുന്നേ അവൻ പറഞ്ഞു...

അവൾ അയാളെ നോക്കി... ആ കണ്ണുകളിൽ....അതിൽ എന്തോ ഒളിപ്പിച്ചു വച്ചിട്ടുള്ളത് പോലെ... ചിരി ഉണ്ട് അപ്പോഴും...

\"തന്നെ ഒരിക്കലും ഞാൻ തെറ്റ് പറയില്ലെടോ.... കാരണം.... അയാളിൽ ചുറ്റപ്പെട്ട ജീവിതമായിരുന്നു തനിക്ക്... കുഞ്ഞുനാൾ മുതൽ ഏറ്റവും കൂടുതൽ സ്വാധീനിച്ച ആള്... അപ്പൊ സ്വാഭാവികമായും അങ്ങനൊരു ഇഷ്ടം തോന്നും... അല്ല... തോന്നേണ്ടത് തന്നെയാണ്.... മറ്റൊരിടത്തും മറ്റു ആണുങ്ങളോട് ഇടപഴകാൻ തനിക്ക് അവസരം കിട്ടിയതുമില്ല... താൻ ശ്രമിച്ചുമില്ല... അതാ... തനിക് പറ്റിയ ആകെയുള്ള തെറ്റ്....യാഥാർഥ്യങ്ങളെ മനസിലാക്കാൻ കുറച്ച് കഷ്ടപ്പെടേണ്ടി വന്നു... അത്ര മാത്രം....

അല്ല... താൻ തന്നെ പറഞ്ഞു.. അതിൽ നിന്നും മാറാൻ.. ശ്രമിച്ചുവെന്നും... തനിക്ക് ഏറെക്കുറെ സാധിച്ചുവെന്നും... പിന്നെ  എന്താ ഇപ്പോഴുള്ള പ്രശ്നം....\"...

\" പക്ഷെ... ഞാൻ പൂർണമായി അതിൽ നിന്ന് മോചിതയായിട്ടില്ല.... ഞാൻ ഇപ്പൊ അങ്ങോട്ടേക്ക് പോയാൽ... വീണ്ടും പഴയ ഓർമ്മകൾ.... \"...

\" ഓർക്കട്ടെ.... അതിനിപ്പോ എന്താ.... \"

അങ്ങും ഇങ്ങും തൊടാതെയുള്ള അവന്റെ വർത്തമാനം കേട്ടപ്പോൾ അവൾക്ക് ദേഷ്യമായി..

\" അതിന് എന്താന്നോ... ഡോക്ടറോട് തന്നെയല്ലേ ഞാൻ ഇപ്പൊ എല്ലാം പറഞ്ഞത്...\".. അതിനും അവിടെ ചിരി..

\" എന്റെ പൊന്ന് കൊച്ചേ.... ഇത്രയും വർഷo ഉള്ളിൽ കൊണ്ട് നടന്ന കാര്യം... പിറ്റേന്ന് മറന്ന് കളയാൻ പറഞ്ഞാൽ പറ്റില്ലെന്ന് എനിക്കുമറിയാം.... മനുഷ്യനല്ലേ.... സമയം വേണ്ടി വരും..... ചിലപ്പോൾ ഒത്തിരി.... അതിനേക്കാൾ ഉപരി.... നമ്മൾ ആയി  ഒരിക്കലും അത് വേണ്ടെന്ന് തീരുമാനിച്ചാലോ.... അല്ലെങ്കിൽ ആ ഓർമകളെ മനപ്പൂർവം തള്ളിക്കളഞ്ഞാലോ.... അങ്ങനെ ആണെങ്കിലെ പൂർണമായി അതിൽ നിന്ന് പുറത്തേക്ക് വരാൻ കഴിയു....

എന്നുവച്ചാൽ....താൻ ഇനിയും അയാളെ കാണും....അല്ല... കാണണം.... ജീവിതമാണ്.... നിങ്ങടെ കുടുംബത്തിലെ ആളാണ്... അപ്പൊ എന്തായാലും കണ്ടേ പറ്റു..... അപ്പോഴൊക്കെ മനസ് കൈവിട്ട് പോകാതെ നോക്കേണ്ടത് നമ്മൾ തന്നെയാ.... ധൈര്യത്തോടെ മുന്നോട്ട് പോകണം.... എല്ലാം ഫേസ് ചെയ്യണം.... അല്ലാതെ പതുങ്ങി ഇരുന്നും.... ഒളിച്ചു നടന്നും.... മറക്കാൻ പറ്റുന്നില്ലെന്ന് പറഞ്ഞാൽ എങ്ങനെയാ.... \"

എന്തുകൊണ്ടോ.... അവന്റെ വാക്കുകൾ അവളിൽ ഒരുതരം തണുപ്പ് ആണുണ്ടാക്കിയത്..... ഇതുവരെ കുറ്റപ്പെടുത്തലുകൾ മാത്രം കേട്ട് തഴമ്പിച്ച മനസിന്‌.... പകരമായി മറ്റാരും ഇതുവരെ നൽകാത്ത ഒരു തരം പ്രചോദനം കിട്ടിയത് കൊണ്ടാവാം അത്.......!!!

(തുടരും....)

😊


അരികിലായി..... 💞(22)

അരികിലായി..... 💞(22)

4.4
9532

അവന്റെ വാക്കുകളിൽ ആയിരുന്നു ഭാഗ്യ അൽപ്പനേരം....\" എന്താ... വീണ്ടും ആലോചന ആണോ... \"  ചിരിയുണ്ട് ആൾക്ക്..\"അപ്പൊ... പോകാം അല്ലേ..\"\" തീർച്ചയായും.... \"\" ഹ്മ്മ്.... ഞാൻ ശ്രമിക്കാം... എത്രത്തോളം ധൈര്യം ഉണ്ടാകുമെന്ന് അറിയില്ല... \"\" ആവശ്യമില്ലാത്ത ചിന്തകൾ കളയ് ആദ്യം.... ബുദ്ധിമുട്ടിട്ടുണ്ടാകും.... എല്ലാരോടും പതിവ് പോലെ തന്നെ മിണ്ടണം... അവർക്കും തോന്നണം.... ഇയാൾക്കു ഇപ്പൊ പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ലെന്ന്.... കുറ്റപ്പെടുത്താനും ഒറ്റപ്പെടുത്താനുമേ എല്ലാവർക്കും അറിയൂ.... ചേർത്തുനിർത്താനാ പാട്.... അതുകൊണ്ട്... നമ്മൾക്ക് പ്രശ്നമില്ലെന്ന് പുറമെ അറിയിക്കണം.... വീട്ടിൽ ചെന്നിട്ട് ഒന്ന് ചിന്