Aksharathalukal

അരികിലായി..... 💞(22)
അവന്റെ വാക്കുകളിൽ ആയിരുന്നു ഭാഗ്യ അൽപ്പനേരം....


\" എന്താ... വീണ്ടും ആലോചന ആണോ... \"  ചിരിയുണ്ട് ആൾക്ക്..

\"അപ്പൊ... പോകാം അല്ലേ..\"

\" തീർച്ചയായും.... \"

\" ഹ്മ്മ്.... ഞാൻ ശ്രമിക്കാം... എത്രത്തോളം ധൈര്യം ഉണ്ടാകുമെന്ന് അറിയില്ല... \"

\" ആവശ്യമില്ലാത്ത ചിന്തകൾ കളയ് ആദ്യം.... ബുദ്ധിമുട്ടിട്ടുണ്ടാകും.... എല്ലാരോടും പതിവ് പോലെ തന്നെ മിണ്ടണം... അവർക്കും തോന്നണം.... ഇയാൾക്കു ഇപ്പൊ പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ലെന്ന്.... കുറ്റപ്പെടുത്താനും ഒറ്റപ്പെടുത്താനുമേ എല്ലാവർക്കും അറിയൂ.... ചേർത്തുനിർത്താനാ പാട്.... അതുകൊണ്ട്... നമ്മൾക്ക് പ്രശ്നമില്ലെന്ന് പുറമെ അറിയിക്കണം.... വീട്ടിൽ ചെന്നിട്ട് ഒന്ന് ചിന്തിക്ക്.... അവിടെ നേരിടേണ്ടി വരുന്ന കാര്യങ്ങളൊക്കെ ഒന്ന് പ്ലാൻ ചെയ്യ്.... അപ്പൊ പേടിക്കണ്ടല്ലോ.... പേടിയോ... നാണക്കേടോ തോന്നേണ്ട... കേട്ടോ.... \"


ശിവയെ കാതോർത്തിരുന്നവൾ ശെരിയെന്നപോലെ തലയാട്ടി....വീട്ടിലെത്തിയിട്ടും ഉള്ളിൽ എന്താണ് നടക്കുന്നതെന്ന് വ്യക്തമല്ല.... വിവാഹത്തിന് പോയാൽ.. അനിയേ കാണേണ്ടി വരും.... മിണ്ടാതെ നടന്നാലും... അറിയാതെ കണ്ണുകൾ തേടി ചെല്ലുമോ..?
ശിവ പറഞ്ഞത് പോലെ... യാതൊന്നും ഭാവിക്കാതെ പഴയത് പോലെ മിണ്ടിയാൽ..... അത് തനിക്ക് സാധിക്കുമോ...കൃഷ്ണജയും ഉണ്ടാവും.... അവരെ ഒന്നിച്ച് കാണാൻ തനിക്ക് കഴിയുമോ.... വിവിധ സംശയങ്ങളിലൂടെ കടന്നു പോകുന്നുണ്ട്..... ഒടുവിൽ പോകാൻ തന്നെ തീരുമാനിച്ചു....


വിവാഹത്തിന് തലേ ദിവസമാണ് ബാലനും കുടുംബവും ഇല്ലിക്കലേക്ക് എത്തിയത്....കൂടെ ഭാഗ്യയും.... അമ്മയും അച്ഛനും മകളും  കണ്ട സന്തോഷം  പരസ്പരം പ്രകടിപ്പിച്ചു.....രാധമ്മയും അവളെ വാത്സല്യത്തോടെ പുണർന്നു....

വലിയ ആർഭാടമൊന്നുമില്ലാതെ വളരെ ചെറിയ രീതിയിലുള്ള വിവാഹമായിരുന്നു.... തറവാട്ടിനു മുൻവശത്ത് പന്തലിട്ട്.... ബന്ധുക്കളും വീട്ടുകാരും നാട്ടുകാരും അടങ്ങുന്ന സാധാരണ കല്യാണം....


തലേന്ന് വൈകിട്ട് തറവാട്ടിലുള്ളവരും നാരായണൻറെ പെങ്ങളും.... ദേവിയുടെ അമ്മ വീട്ടുകാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ..... കളിയും ചിരിയും പാട്ടും ബഹളവുമായി ആ രാത്രിയിൽ ഏവരും ഒരുപോലെ ആഹ്ലാദിച്ചു.... ജ്യോതിയുള്ളത് കൊണ്ട് ഭാഗ്യയ്ക്ക് വലുതായി ഒറ്റപ്പെടൽ തോന്നിയിരുന്നില്ല..... പ്രിയയും നിത്യയുo ദേവിക്കൊപ്പമായിരുന്നു..... ഭാഗ്യയും ജ്യോതിയും ആരുവും അമ്പാടിയുമായുള്ള പിള്ളേർ ടീമെല്ലാം ഒന്നിച്ചു..... പുരുഷജനങ്ങൾ മറ്റു കാര്യങ്ങൾക്കും... സ്ത്രീകൾ അടുക്കളയിലും....

തന്റെ മുറിയിൽ പിള്ളേരോടൊപ്പo എന്തോ പറഞ്ഞു ചിരിച്ചു കൊണ്ട് ജനലിലൂടെ നോക്കുമ്പോൾ.... എല്ലാത്തിനും ഓടി നടക്കുന്ന അനിയേ ആണ് ഭാഗ്യ കാണുന്നത്.....വന്നിട്ട് ഇത്രനേരമായിട്ടും അപ്പോഴാണ് അവൾ അവനെ കാണുന്നതും..... പതിയെ മുഖം തിരിച്ചു.... അവർക്കൊപ്പം കൂടുമ്പോഴേക്കും.... ആ കണ്ണുകളും അവളെ തേടി വന്നതറിയുന്നുണ്ടായിരുന്നു.....!!


പിറ്റേന്ന്.... മഞ്ഞചരടിൽ കോർത്ത ആലിലതാലി ഹരി ചാർത്തിയപ്പോൾ... പുതുജീവിതത്തിലേക്കുള്ള ആദ്യ പടിയെന്നോണം ദേവിയുടെ കണ്ണുകളിലും ആനന്ദത്തിന്റെ നീർതിളക്കമുണ്ടായിരുന്നു... ഒപ്പം ആ അച്ഛന്റെ മനസ്സിൽ മകൾ സുമംഗലി ആയതിന്റെ നിർവൃതിയും.....! അതിന് പുറമെ... തറവാട്ടിലെ ഓരോരുത്തരും തന്നെയും മകളെയും ചേർത്തു നിർത്തുന്നതും.... എന്തിനും ഒപ്പമുണ്ടാകുന്നതും..... എല്ലാം അയാൾക്ക് അത്ഭുതമായിരുന്നു.....

ഭാഗ്യ കരുതിയിരുന്നത് പോലെ കൃഷ്ണജയും കുടുംബവും കല്യാണത്തിന് വന്നിട്ടുണ്ടായിരുന്നു.... മറ്റു ബന്ധുക്കളോടൊക്കെ അടുത്തിഴപ്പഴുകിയും ചിരിച്ചു സംസാരിക്കുന്നവളെ അനിയും ഒന്ന് നോക്കി..... എന്തൊക്കെ വന്നാലും തന്നോട് മാത്രം ഒരു നോട്ടമില്ല.... അടുത്തുകൂടി പോയാൽ പോലും.....!  അവനും ഉള്ളിൽ വേദനിക്കുന്നുണ്ട്.... അതറിഞ്ഞപോലെ.... ആൾതിരക്കിനിടയിലും ഹരി സർ അവനെ കണ്ണുകൾ കൊണ്ട് സമാധാനിപ്പിക്കുന്നുണ്ട്...


കുറച്ച് തിരക്കൊക്കെ കഴിഞ്ഞപ്പോൾ അനുജയും  അമലയും നിര്മലയും പ്രിയയുമെല്ലാം കൃഷ്ണജയോടൊപ്പം ഇരിക്കുന്നതവൾ കണ്ടു... അങ്ങോട്ടേക്ക് വലിയ ശ്രദ്ധ കൊടുക്കാതെ ജ്യോതിക്കൊപ്പം ഇരുന്നവളെ അവർ എല്ലാം അടുത്തേക്ക് വിളിച്ചു... നിശ്ചയത്തിന് കാണാത്തത് കൊണ്ട്... ഇരുവരും ആദ്യമായിട്ടായിരുന്നു പരസ്പരം കണ്ടതും..... അവൾ എന്തൊക്കെയോ ഭാഗ്യയോട് ചോദിക്കുന്നുണ്ട്... ചെറിയ രീതിയിൽ മറുപടി കൊടുക്കുന്നുണ്ടെങ്കിലും ചെറിയ ചിരി നൽകുന്നുണ്ടെങ്കിലും.... കൃഷ്ണജയെ ആകെ മൊത്തം വിലയിരുത്തുകയായിരുന്നു ഭാഗ്യയുടെ കണ്ണുകൾ.....

വെളുത്തിട്ടാണ്... അരയ്ക്കൊപ്പം മുടിയുമുണ്ട്.... ഇത്തിരി പരിഷ്കാരി ആയതിനാലാവും... മുടി വെട്ടി കളറും ചെയ്തിട്ടുണ്ട്.... ഇന്ന് സാരി ആണ് വേഷവും....കണ്ണെഴുതി പൊട്ടുമുണ്ട്.... ചെറിയ രീതിയിൽ ചായം ചുണ്ടത്തുമുണ്ട്...... നിർമല അമ്മായി പറഞ്ഞ പോലെ സുന്ദരിയുമാണ്....


\" അന്ന് കണ്ടതിനേക്കാൾ ഒത്തിരി ക്ഷീണിച്ചല്ലോ മോളെ.... \"  നിർമല തുടക്കമിട്ടു...


\" അത്... അവൾ സമയത്തിന് ഭക്ഷണമൊന്നും കഴിക്കാറില്ല ചേച്ചി...\" കൃഷ്ണജയുടെ അമ്മ ലീല ആയിരുന്നത്...അവൾ ഒരു ചിരിയോടെ നിൽക്കുന്നതല്ലാതെ ഒന്നും മിണ്ടിയില്ല..


\" അതെങ്ങനാ മോളെ... വല്ലതും കഴിക്കണ്ടായോ... രണ്ട് മാസം പെട്ടന്ന് അങ്ങ് പോകും... വിവാഹത്തിന് ഒന്നുകൂടി നന്നാവണം.... \"


അതിനും ചിരി തന്നെ....

\" ഇത്... ജന്മനാ ഈ നിറമാണോ കൃഷ്ണേ മുടിക്ക്... \"  പ്രിയ...


\" ഏയ്‌ അല്ല.. ഞാൻ കളർ ചെയ്തതാ... \" 


ഓരോരുത്തരും മാറി മാറി സംസാരിച്ചു കൊണ്ടിരുന്നു.... അതൊക്കെ കേട്ട് അടുത്ത് ഭാഗ്യയും.... അപ്പോഴാണ് അനി അത് വഴി പോയത്.... നിർമല.. അവനെയും വിളിച്ചു അരികിലിരുത്തി..... കൃഷ്ണയെയും അനിയേയും മാറി മാറി പുകഴ്ത്തുന്നുണ്ടെങ്കിലും അവരുടെയും പ്രിയയുടെയും കണ്ണുകൾ തൊട്ടപ്പുറത്തിരിക്കുന്ന ഭാഗ്യയിൽ ആയിരുന്നു.... എന്നാൽ അതൊക്കെ അനുജയ്ക്ക് മനസ്സിലാകുന്നുണ്ട്..... മകൾ വേദനിക്കുവന്നെന്ന ബോധ്യത്താൽ അവരും നീറി.....


ശിവ ഡോക്ടർ പറഞ്ഞു പഠിപ്പിച്ച വാക്കുകളിലൂടെ ഒരായിരം വട്ടം കടന്നു പോകുകയായിരുന്നു ആ പെണ്ണപ്പോൾ...... ഇന്ന് തനിക്കൊരു തോൽവി സംഭവിച്ചാൽ.... അത് എക്കാലവും അങ്ങനെ തന്നെ ആകുമെന്നവൾ മനസിനെ പറഞ്ഞു പഠിപ്പിച്ചികൊണ്ടിരുന്നു..... തോൽക്കരുത്.... മറന്നവ ഒന്നും ഓർക്കുകയും അരുത്...


\" ദേ ഭാഗ്യേച്ചി.... ഇതാരെന്ന് നോക്കിയേ.... \"  മനസ്സിൽ കണക്കുകൂട്ടലോടെ ഇരുന്നവളുടെ ചിന്തയെ തടസപ്പെടുത്തി ആയിരുന്നു ജ്യോതിയുടെ വിളി..... മുന്നിൽ നിൽക്കുന്ന ആളെ അമ്പരപ്പോടെ നോക്കി.... അറിയാതെ ചിരിയും ആ ചൊടികളിൽ മിന്നി മാഞ്ഞുവോ...? 


\" എന്റെ ഒരു ഫ്രണ്ടാ ഹരി.... \"   അവളിലെ അമ്പരപ്പ് കണ്ടതും ശിവ പറഞ്ഞു....
അവൾ ചിരിയോടെ അവിടെ നിന്നും എഴുനേറ്റു.... അവർക്കൊപ്പം നിൽക്കുകയാണെങ്കിലും.... ആരെയും അവൾ നോക്കിയിരുന്നില്ല...\" എന്നോട് എന്നിട്ട് പറഞ്ഞതെ... ഇല്ലല്ലോ.... \"  പെട്ടന്ന് വന്ന അവളിലെ പരിഭവം അവനും കൗതുകത്തോടെ നോക്കി....

\" ഒരു സർപ്രൈസ് തരണം എന്ന് കരുതി...\" കണ്ണുചിമ്മി അവനും അറിയിച്ചു....


അവനെ കണ്ടപ്പോൾ അവളുടെ കണ്ണുകളിലെ തിളക്കം വീക്ഷിക്കുകയായിരുന്നു അനിയും ആ നേരമത്രയും.....ഒപ്പം നിർമലയുടെയും പ്രിയയുടെയും നെറ്റി ചുളിഞ്ഞു.....


ഫോട്ടോ എടുപ്പും.... സദ്യ കഴിക്കലും ഒക്കെ കഴിഞ്ഞു... ആനന്ദത്തോടെയും അതിൽപ്പരം അച്ഛനെ വിട്ട് പിരിയേണ്ടി വരുന്ന വേദനയോടെയും ദേവി... ഹരി സർനൊപ്പം എവരോടും യാത്ര പറഞ്ഞിറങ്ങി....


ശെരിക്കും ഒറ്റക്കുള്ള വീർപ്പുമുട്ടലിൽ ഒരു ആശ്വാസമായിരുന്നു ഭാഗ്യക്ക് ശിവ ഡോക്ടർ.... അവൾ ഒന്ന് പതരുമെന്നായപ്പോൾ പോലും അയാളുടെ വാക്കുകൾ ഒപ്പമുണ്ടായിരുന്നു..... ഡോക്ടർ മാത്രമല്ല... ഒപ്പം ശിവാനിയുമുണ്ട്... അതാണ് അവളെ ഏറെയും മാറ്റിയതും......വീണ്ടും പഴയ ഉത്സാഹം അവളിൽ വീണ്ടെടുക്കാൻ അധിക സമയമൊന്നും വേണ്ടി വന്നില്ല....ജ്യോതിയും.... ഭാഗ്യയും ബാക്കി പിള്ളേരും കൂടെ ശിവാനിയും..... എല്ലാം കൊണ്ടും കോളം തികഞ്ഞു.... അവളിൽ വന്ന മാറ്റം നോക്കി കണ്ട് മറ്റൊരുവനും..... അവനിലും ഉണ്ട് ചിരി.... അതെന്തിനാണെന്ന്  മാത്രം മനസിലാകില്ല...


ഭാസ്കരനും അനുജയ്ക്കും മാത്രമല്ല... എല്ലാവർക്കും ശിവ ഡോക്ടറെ ഇഷ്ടമാണ്... അവരെല്ലാം ഒന്നിച്ചിരുന്നപ്പോൾ അടുക്കൽ ഭാഗ്യയും വന്നു.... ജ്യോതിയും കുഞ്ഞും... മറ്റുള്ളവരും മാറി കളിയിലും....

അപ്പോഴും ശിവ ഡോക്ടർ യാതൊരു ഭാവ വ്യത്യാസവുമില്ലാതെ ഭാഗ്യയെ പരിഹസിക്കുന്നുണ്ട്.... വേഷവും... ഒരുക്കവും എല്ലാം കണ്ട്... കുറ്റം പറയുന്നുമുണ്ട്... അതിന്റെ ഇരട്ടിയായി അവളും തിരിച്ചു പറയുന്നുണ്ട്.... ബാലനും ജാനുവിനും ഇത് ഇപ്പൊ ശീലമായത് കൊണ്ട് മാറിയിരുന്നു കണ്ടുകൊണ്ടിരുന്നു... എന്നാൽ ബാക്കി തറവാട്ടിലുള്ളവർക്കെല്ലാം  അതൊരു അത്ഭുതമായിരുന്നു.... ഒപ്പം അനിക്കും.... ഇത്രയും പെട്ടന്ന് അവൾക്ക് മാറാൻ കഴിഞ്ഞോ എന്ന സംശയമായിരുന്നു ഏവർക്കും...... എങ്കിലും അവരെല്ലാം ഇതും ആസ്വദിക്കുന്നുണ്ട്....

\" പപ്പേ.... പോകാം..... \"  അതിനിടയ്ക്കാണ്.... ശിവാനി കൊഞ്ചിക്കൊണ്ട് ശിവയോട് ചോദിച്ചതും......( തുടരും....)


😊


അരികിലായി..... 💞(23)

അരികിലായി..... 💞(23)

4.6
9708

നേരത്തെ പറഞ്ഞുറപ്പിച്ചത് പോലെ... അടുത്തുള്ള കോളേജിൽ തന്നെ ഭാഗ്യ ചേർന്നു.... ദേവിയുടെ കല്യാണം കഴിഞ്ഞിപ്പോൾ ഏകദേശം മൂന്നാഴ്ചയോളം ആകാറായി....കുറച്ചു ദിവസത്തിനുള്ളിൽ ക്ലാസും തുടങ്ങും.... ഇതിനോടകം ജ്യോതിക്കും ക്ലാസ്സ്‌ തുടങ്ങി കഴിഞ്ഞിരുന്നു... അവൾ പോയി കഴിഞ്ഞാൽ പിന്നെ... ഭാഗ്യ ഇപ്പോൾ ഏറെ സമയവും ശിവയുടെ വീട്ടിലാണ്.... ശിവാനി മോളും രമ്യയും ഉള്ളത് കൊണ്ട് വൈകിട്ട് നാല് മണിവരെ സമയം പോകുന്നതറിയില്ല.... അത് കഴിഞ്ഞാൽ ജ്യോതിയും മറ്റു പടകളുമായുള്ള ഊഴവുമാണ്.... ഡോക്ടറെ എന്നും കാണാറുണ്ട്.... ഇവർ വൈകിട്ട് കളിക്കാൻ ഇറങ്ങുമ്പോൾ ആകും ഡോക്ടർ ഹോസ്പിറ്റലിൽ നിന്ന് തിരികെ വരുക.... വരുന്