Aksharathalukal

അരികിലായി.... 💞(അവസാന ഭാഗം)\" ശരത്തേട്ടൻ...... \"

വന്നു നിന്ന ആളെ കണ്ടതും അവൾ അറിയാതെ പറഞ്ഞു....

\" അച്ഛാ..... \"  അതിന് മുൻപേ ശിവാനി അയാൾക്കരികിൽ എത്തിയിരുന്നു.... അയാൾ അവളെ ഇരുകൈകൾ കൊണ്ട് എടുത്തൊന്ന് ഉയർത്തി....പുറകിലായി ഭാസ്കരനും രമ്യയും രേഖമ്മയും വന്നു...

\" ആഹ്... അങ്കിളെ... ഇത്തിരി വൈകി പോയി... എല്ലാം കഴിഞ്ഞോ... \"  ശരത് തിരക്കി..

\" അതെ മോനെ കെട്ട് കഴിഞ്ഞതേ ഉള്ളൂ... \" ഭാസ്കരനും പറഞ്ഞു...

\"ഉവ്വോ.... സദ്യ കഴിഞ്ഞില്ലല്ലോ.. ആശ്വാസം....\"   അവന്റെ വാക്കുകൾ കെട്ട് എല്ലാവരും ചിരിച്ചു..... ശിവ  അതൊക്കെ കേട്ട് നിന്നതേ ഉള്ളൂ...

\" അല്ല.... എന്റെ പുന്നാര അളിയന് എന്ത് പറ്റി.... അളിയന്റെ അളിയൻ വന്നിട്ട് ഒന്നും മിണ്ടാത്തത് എന്താ അളിയാ... \"  ശരത്..

\" ഞാൻ എന്ത് മിണ്ടാനാ... ആർക്കും മിണ്ടാൻ അവസരം കൊടുക്കാതെ നീ തന്നെ എല്ലാം പറയുകയല്ലേ.... \" ശിവയും വിട്ട് കൊടുത്തില്ല....

\" ഓഹോ... എന്നാൽ അളിയൻ ഇപ്പോൾ പറയണ്ട....ഞാൻ പിന്നെ കേൾക്കാം... അല്ല.. ഭാഗ്യകുട്ടി സുഖാണോ... \"  ശിവയോട് പറഞ്ഞു കൊണ്ട് ഭാഗ്യയോട് തിരക്കി..

അവൾ ചിരിച്ചുകൊണ്ട് തലയാട്ടി.... അവരുടെ നാട്ടിലെ ഒരു ഹോസ്പിറ്റലിലെ ഡോക്ടർ ആണ് ശരത്തെന്ന് രമ്യ പറഞ്ഞ് ഭാഗ്യയ്ക്കറിയാം....അവരുടെ വീഡിയോ കാളിലൂടെ.. അവിടെയുണ്ടായിരുന്നപ്പോൾ ഭാഗ്യയും അവനോട് സംസാരിച്ചിട്ടുണ്ട്....

\" ഇങ്ങനെ വന്ന പാടെ നിൽക്കാതെ... അകത്തേക്ക് വാ മോനെ... എല്ലാരും അകത്താ... \"  ഭാസ്കരൻ അവരെ കൂട്ടികൊണ്ട് പോയി.... ഒടുവിൽ പഴയത് പോലെ ഭാഗ്യയും ശിവയും മാത്രമായി.... അവളുടെ ചോദ്യത്തിലാണ് അവനിപ്പോഴും.... ആത്മാർത്ഥമായി സ്നേഹിച്ചത് നഷ്ടപ്പെടുമ്പോഴുള്ള വേദന....അതിൽ തങ്ങി നിൽക്കുകയാണവൻ....

\" ഡോക്ടറെ... പോകുന്നില്ലേ അങ്ങോട്ടേക്ക്... \"  വീണ്ടും ചിരിയോടെ ചോദിക്കുന്ന പെണ്ണിനെ അവൻ ഭയപ്പാടോടെ നോക്കി.... ഇനിയും അവളെ തനിക്ക്...... അത് ഓർക്കാൻ കൂടി വയ്യ.. പറയുന്നതോടൊപ്പം അവളും പോയി....

പിന്നീട് ഉള്ള ചടങ്ങിൽ ശിവ മൂകനായിരുന്നു.... തന്റെ പ്രിയ സുഹൃത്തിന്റെ മാറ്റം ശ്രദ്ധിച്ച ശരത് അവനരികിൽ ചെന്നു....

\" എന്താടാ... നിനക്ക് പറ്റിയത്.... വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുന്നുണ്ട്... \".

\" എടാ... \"

\" എന്താ.... കഴിഞ്ഞില്ലേ... നിന്റെ ടെൻഷൻ... \"

\" അവൾ... അവള്.... \"  അന്നത്തെ കാര്യം അവൻ ശരത്തിനോട് തുറന്ന് പറഞ്ഞു... മെഡിസിൻ പഠിക്കുന്ന കാലത്ത് ശിവയ്ക്ക് ലഭിച്ച സൗഹൃദമാണ് ശരതുമായിട്ട്... അന്ന് മുതൽ ഇന്നോളം അവന്റെ കൂടെ ഏതിനും അവൻ കൂടെയുണ്ട്.... അതോടൊപ്പം രമ്യയെ വളച്ചു കൈക്കലാക്കിയിട്ടുമുണ്ട്.... ഭാഗ്യയുടെ കാര്യമെല്ലാം ശരത്തിന് നന്നായിട്ടറിയാം.... ഇന്നും എന്തോ ഉണ്ടായിട്ടുണ്ടെന്ന് കരുതിയാണ്  അവനെ മാറ്റി നിർത്തി കാര്യം അന്വേഷിച്ചതും....!!

\" അവൾ അങ്ങനെ പറഞ്ഞെന്ന് കരുതി.... ആ പഴയ ഇഷ്ടം ഉണ്ടാകണമെന്നുണ്ടോ... \"  ശരത്...

\" പിന്നെ... ഒരു കാര്യവുമില്ലാതെ അവൾ അത് പറയേണ്ട കാര്യമെന്താടാ... \"

\" എടാ... ചിലപ്പോൾ ഉള്ളിൽ കുഞ്ഞ് നൊമ്പരം വല്ലതും തോന്നിക്കാണും.... അല്ലാതെ പഴയത് പോലെ ഒന്നുമാവില്ലേടാ... നീ വെറുതെ പേടിക്കാതെ... വാ.. വന്നേ... \"

ഓരോന്നും പറഞ്ഞ് അവനെ കൊണ്ട് ശരത് പോയി.... പക്ഷെ എന്തൊക്കെ പറഞ്ഞാലും... ശിവയ്ക്ക് പൂർണമായി ഒന്നും ഉൾക്കൊള്ളാൻ കഴിയുന്നുണ്ടായിരുന്നില്ല.... പേടിയായിരുന്നു..... കയ്യെത്തും ദൂരത്തേക്ക് കൊണ്ട് വന്നിട്ട്.. വീണ്ടും അവളെ നഷ്ടമാകുമോ എന്ന പേടി...!!

സദ്യ കഴിഞ്ഞ്.... പെണ്ണും ചെക്കനും ഇറങ്ങി... കൃഷ്ണജ ഇനി അനിയുടെയോപ്പം... ഇല്ലിക്കലേക്ക്.....!!
രാധമ്മയുടെ കൈയിൽ നിന്നും നിലവിളക്ക് വാങ്ങി... വലത് കാൽ വച്ചവൾ അകത്തേക്ക് കയറി.... വൈകിട്ട് അവിടെ വച്ചു തന്നെ ഒരു പാർട്ടി നടത്താൻ എല്ലാരും നേരത്തേ തീരുമാനിച്ചിട്ടുണ്ട്.... അവളെ ഒരുക്കാനുo മറ്റും വാല് പോലെ ഭാഗ്യ ഒപ്പമുണ്ട്...

വൈകിട്ട് പാർട്ടി ആരംഭിച്ചു.... നാട്ടുകാരും വീട്ടുകാരും അങ്ങനെ എല്ലാവരും എത്തിയിട്ടുണ്ട്... പാട്ടും ആട്ടവുമായി പിള്ളേർ set വേറെയും.... രേഖമ്മയും  കുടുംബവും ഉണ്ട്... ഒന്ന് കൂടി ശ്രദ്ധിച്ചപ്പോൾ ആണ്.... ഡോക്ടർ മാത്രം വന്നിട്ടില്ലെന്ന് ഭാഗ്യ മനസിലാക്കിയത്... എന്താണ് കാര്യം എന്ന് അവൾക്ക് മനസിലായില്ല....തലവേദനയായത് കൊണ്ട് വരുന്നില്ലെന്ന് പറഞ്ഞുവെന്ന് രമ്യ പറഞ്ഞാണ് അവൾ അറിഞ്ഞതും....ജ്യോതിയെ കൊണ്ടവൾ ഫോണിലൂടെ അവനെ വിളിപ്പിച്ചു... ആദ്യമൊക്കെ വരുന്നില്ലെന്ന് പറഞ്ഞെങ്കിലും.... അത് വാങ്ങി ഭാഗ്യ ഒന്ന് ചൂടായപ്പോൾ വരുമെന്ന്  ഉറപ്പ് പറഞ്ഞു....

അവൻ അവിടേക്ക് ചെന്നെങ്കിലും ഭാഗ്യയെ നോക്കിയില്ല... ഉള്ളിൽ മുളച്ച കുഞ്ഞ് പരിഭവം കാരണം  അവളെ ശ്രദ്ധിക്കാതെ മറ്റുള്ളവരോടൊപ്പം കൂടി... എങ്കിലും പൂർണമായി മനസ്സ് ഒരിടത് നിൽക്കുന്നില്ല....വീണ്ടും വീണ്ടും എന്തൊക്കെയോ ആസ്വസ്ഥതകൾ കൊണ്ട് ഹൃദയം വിങ്ങുന്നു..... പതിയെ എല്ലാവരിൽ നിന്നും മാറിയവൻ.... പുറകിലെ കുളപ്പടവിലേക്ക് നടന്നു.... നേരം സന്ധ്യ കഴിഞ്ഞിരുന്നു.... ഇരുട്ടായി.... നിലാവിന്റെ വെളിച്ചത്തിൽ ആ പടവുകളിലൊന്നിൽ ഇരുന്നു.... നോട്ടം ദൂരേക്ക് പായിച്ചു കൊണ്ട്.....

\" ഡോക്ടറെ ... \" വിളിക്കേട്ട് തിരിഞ്ഞു.... ഭാഗ്യ..!

\" എന്താ ഇവിടെ വന്നിരിക്കുന്നേ....?\"

\" വെറുതെ.... \"

\" പരിപാടി ഒക്കെ അവിടാ.... \"

\" എനിക്ക് കുറച്ച് നേരം തനിച്ചിരിക്കണം.... \"

\" അതെന്താ... തലവേദന കുറഞ്ഞില്ലേ... \"

\" ഇല്ല..... \"

\" ആരെ ഓർത്താ... തല വേദന.... \"
അവൻ തലചരിച്ച് അവളെ നോക്കി....ഒരു നിമിഷം മിണ്ടാതെ നോക്കിയിരുന്നു..

\" അറിഞ്ഞോ..... \" സംശയമാണ്..... ചോദിക്കണം എന്ന് കരുതിയത് കൊണ്ട് ചോദിച്ചു പോയി...

\"ഹമ്....\"

\"എങ്ങനെ....\".

\" കേട്ടു.... \"

\" എപ്പോ... \"

\" അന്ന്... \"

\" എന്ന്.... \" നെറ്റി ഒന്ന് ചുളിഞ്ഞു അവന്റെ....

\" ചെറിയച്ഛന്റെ വീട്ടിൽ അന്ന് അച്ഛനും അമ്മയും വന്നപ്പോൾ... ഡോക്ടറുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നില്ലേ... അപ്പൊ....നിങ്ങൾ രണ്ടുപേരും ഗാർഡനിൽ ഇരുന്ന് സംസാരിക്കുമ്പോൾ.... ഞാനും ഉണ്ടായിരുന്നു അരികിൽ.... \"  അവളുടെ വാക്കുകളിൽ അവൻ ഞെട്ടിയത് പോലെ.... ഒന്നും പറയാൻ കഴിയുന്നില്ല അവളോട്...

\"ഒത്തിരി അനുഭവിച്ചു.... ല്ലേ...?\"  അവൾ..

\" അതിപ്പോ ശീലമായി.... \" തിരികെ കുളത്തിലേക്ക് നോട്ടം പായിച്ചു..

\" അത്ര ഇഷ്ടാണോ..... എന്നെ...? \"

\"ഹമ്....\" ഒന്ന് നിശ്വസിച്ചു കൊണ്ട് മൂളി...

\" നേരത്തേ തുടങ്ങിയതാ അല്ലേ.... \"

\" ഹമ്.... \"

\" കിട്ടുവോ എന്നെ.... \"...

\" കിട്ടണം.... \"

\" ഇല്ലെങ്കിലോ.... \"

\" കിട്ടും.... \"

\" അതെന്താ അത്ര ഉറപ്പ്..... \"

\" കിട്ടില്ലായിരുന്നെങ്കിൽ.... ഇപ്പോഴുള്ള ഈ കൂടിക്കാഴ്ച നേരത്തേ കഴിഞ്ഞിരുന്നേനെ..... ഇതുപോലെ ആകില്ലെന്ന് മാത്രം..... \"

അവൾ ഒന്ന് ചിരിച്ചു....

\" അനി മാമയോട് എനിക്ക് ഇപ്പൊ പ്രണയമല്ല  ഡോക്ടറെ.... \"

\" ഒന്ന് പേടിച്ചിരുന്നു... പക്ഷെ... ഇപ്പൊ ബോധ്യമായി.... \"

\" എനിക്കിപ്പോ അനി മാമയോട് അങ്ങനൊരു ഇഷ്ടം ഇല്ല ഡോക്ടറെ.... എന്തോ..എനിക്ക് ഡോക്ടറെ മനസിലാക്കാൻ പറ്റുന്നുണ്ട്...അത് പോലെ ഞാനും ആത്മാർത്ഥമായി സ്നേഹിച്ചത് കൊണ്ടാകാം.... നഷ്ടപെടുമ്പോഴുള്ള  വേദന അറിഞ്ഞത് കൊണ്ടാവാം... എനിക്ക് ഡോക്ടറെ മനസിലാകുന്നത്..... അന്ന്... ശെരിക്കും ഡോക്ടർ തന്നാ രാഹുൽ എന്നറിഞ്ഞപ്പോൾ സഹിക്കാൻ പറ്റിയില്ലെന്നുള്ളത് നേരാ.... എല്ലാരും കൂടി എന്നെ കളിപ്പിക്കുവാണല്ലോ എന്നൊക്കെ ഓർത്തപ്പോൾ വട്ടാകുമോ എന്ന് പോലും തോന്നി.... പക്ഷെ പിന്നെ പറഞ്ഞില്ലായിരുന്നോ... എന്റെ പ്രായത്തിന്റെ തോന്നലുകളാണെന്ന്.... മാമയോട് മാത്രം അടുപ്പം ഉള്ളത് കൊണ്ടുള്ള തോന്നലുകളാണെന്ന്.... ശെരിയാ.... പുറമെ നിന്ന് നോക്കുന്നവർക്ക് അങ്ങനെയേ തോന്നൂ.... പണ്ട് മുതലേ എനിക്ക് എന്തിനും മാമ മതിയായിരുന്നു.... അത്രമേൽ ആ മനുഷ്യൻ എന്നെ സ്നേഹിച്ചിട്ടുണ്ട്.... അച്ഛന്റെ കരുതൽ നൽകിയിട്ടുണ്ട്.... അമ്മയെ പോലെ വാത്സല്യത്തോടെ പെരുമാറിയിട്ടുണ്ട്..... കൂടെപ്പിറപ്പുകളെ പോലെ തല്ലുകൂടിയിട്ടുണ്ട്..... സുഹൃത്തുക്കളെ പോലെ എന്നെ കേട്ടിരുന്നിട്ടിട്ടുണ്ട്.....അപ്പൊ... അങ്ങനൊക്കെ ഒരാളിൽ നിന്ന് കിട്ടിയപ്പോ.... പിന്നെ നഷ്ടപെട്ടാലോ എന്നൊക്കെ ഓർത്ത് പേടിച്ചു പോയി.... അങ്ങനെ ഉള്ള സ്വാർത്ഥതയാ പ്രണയമായി മാറിയതും..... വിവാഹം ഉറപ്പിച്ചപ്പോൾ....എനിക്കും മാറണം എന്ന് തോന്നി.... എല്ലാവരുടെയും അവഗണ... സഹിക്ക വയ്യാഞ്ഞിട്ടാ ചെറിയച്ഛന്റെ വീട്ടിലേക്ക്  മാറാം എന്ന് കരുതിയത്...ഡോക്ടറിന് അറിയുവോ... ശെരിക്കും അപ്പോഴാ... ഏറെ നാളുകൾക്ക് ശേഷം ഞാൻ മനസ്സ് തുറന്ന് ചിരിച്ചത്....പിന്നെ നിങ്ങളെ എല്ലാരേയും പരിചയപെട്ടു.... ഒന്നാലോചിച്ചാൽ... എന്നെ മാറ്റിയെടുക്കാൻ ഡോക്ടർ ഒത്തിരി പണിപ്പെട്ടു അല്ലേ....? \"   ചിരിയോടെ തനിക്ക് മുന്നിൽ ഇരുന്ന് പറയുന്നവളെ അവൻ നോക്കിയിരുന്നു.....

\" എനിക്ക്.... എനിക്ക്.... കുറച്ച് കൂടി സാവകാശം തരാവോ ഡോക്ടറെ....?  മാമ ഉള്ളിലിപ്പോ ഇല്ല.... പക്ഷെ.... എന്റെ പ്രണയത്തിന് ഡോക്ടറുടെ മുഖം കൊടുക്കാൻ എനിക്ക് ഇനിയും സമയം വേണം..... ഇത്രയും... ഇത്രയും എന്നെ മാറ്റിയെടുത്തില്ലേ.... അപ്പൊ ഉറപ്പായും ഞാൻ മാറും.... അന്ന് ഡോക്ടർ അച്ഛനോട് പറഞ്ഞത് പോലെ.... ഭാഗ്യലക്ഷ്‌മി... ഈ രാഹുലിനടുത്തേക്ക് തന്നെ തിരികെ വരും...... കുറച്ച്.... കുറച്ച്... സമയം കൂടി തരാവോ.....? \"   നേരത്തേ കണ്ട ചിരിയിൽ നിന്നുമവൾ കണ്ണീരിന്റെ വക്കിലെത്തി...

അവന്റെ കണ്ണുകളും നിറഞ്ഞു..... ഒരിക്കലും ഇങ്ങനൊരു നിമിഷം ചിന്തിച്ചിട്ടില്ല.....തന്റെ പ്രണയം തുറന്ന് പറയുന്ന അടുത്ത നിമിഷം ഉണ്ടാകുന്ന പൊട്ടിത്തെറികളെ കുറച്ചേ ഇന്നുവരെയും ചിന്തിച്ചിട്ടുള്ളൂ..... പക്ഷെ.... ഇവൾ.... ഇവൾ... ആരും വിചാരിക്കുന്ന  പോലെ ഒരുവളല്ല.....തോൽപ്പിക്കുകയാണവൾ.... എല്ലാവരെയും നിഷ്കളങ്കമായ സ്നേഹം കൊണ്ട് തോൽപ്പിക്കുകയാണവൾ..... ഇവളെ കിട്ടാനും മാത്രമുള്ള ഭാഗ്യം ഒക്കെ തനിക്കുണ്ടോ.... എന്നുവരെ അവൻ ചിന്തിച്ചു പോയി.... കണ്ണീർ ഒഴുകുന്നുണ്ട്....

അവളുടെ കൈയുടെ സ്പർശം കവിളിൽ അറിഞ്ഞപ്പോൾ... ഒന്ന് നോക്കി.... കണ്ണുനീർ തുടച്ച് തരുകയാണവൾ.....! പതിയെ അവൾ അങ്ങനിരുന്നു തന്നെ അവന്റെ ചുമലിലേക്ക് ചാഞ്ഞു.....!!!

നിമിഷങ്ങൾ.... മിനിറ്റുകൾ.... മണിക്കൂറുകൾ..... ദിനങ്ങൾ.... ആഴ്ചകൾ.... മാസങ്ങൾ..... വർഷങ്ങൾ...... എത്ര വേഗമാണ്..... രണ്ട് വർഷങ്ങൾ പിന്നിട്ടു പോയത്......!!!!അന്ന് തൊട്ട് ഇന്നുവരെ ഭാഗ്യയെ വിട്ട് പോകാത്തതായി ഒരാളെ ഉള്ളൂ..... രാഹുൽ....!!അവളുടെ മാത്രം ഡോക്ടർ....!!

അങ്ങനെ ഭാഗ്യയുടെ പിജി കോഴ്സ് കഴിഞ്ഞു.... പ്രിയയ്ക്ക് ഒരു മോളും.... ദേവിക്ക് ഒരു മോനും ആയി..... നിത്യയുടെ വിവാഹവും കഴിഞ്ഞു.....ഈ രണ്ട് വർഷങ്ങളിൽ ഇല്ലിക്കൽ തറവാട്ടിൽ ആ പഴയ ആനന്ദം വിളയാടുകയായിരുന്നു.....ഒപ്പം ഭാഗ്യയുടെയും അവളുടെ ഡോക്ടറുടെയും പ്രണയത്തിന്റെ നാളുകളും...!!  പ്രണയിക്കുകയായിരുന്നവർ.... നോട്ടത്തിലൂടെ..... ചിരിയിലൂടെ.... ഫോൺ കോളുകളിലെ ചെറിയ ചെറിയ മൂളലിലൂടെ..... അങ്ങനെ അങ്ങനെ..... ഭാഗ്യയും അറിയുകയായിരുന്നു അവനെ.....ഏറെ മനസിലാക്കുകയായിരുന്നു..... ഉള്ളിലേക്ക് ആവാഹിക്കുകയായിരുന്നു...... തന്നെ ഇന്ന് വരെ വാക്കുകൾ കൊണ്ട് പോലും കുറ്റപെടുത്താത്തവൻ... ഒറ്റപ്പെടുത്താത്തവൻ.... ചേർത്തുനിർത്തുന്നവൻ..... എന്നും അരികിലായി..... 💞 തന്നെ ഉള്ളവൻ.....!!!

💕💕💕💕💕

മഞ്ഞചരടിൽ കോർത്ത താലി കഴുത്തിലേക്ക് പതിച്ചപ്പോൾ നിറഞ്ഞ പുഞ്ചിരിയോടെയവൾ അവനെ നോക്കി..... കണ്ണുകളിലെ നീര്തിളക്കം വ്യക്തമായി കാണുമ്പോഴും.... മൂന്ന് കെട്ടുമവൻ മുറുക്കിയിരുന്നു...... ശേഷം ഇരുവരും തന്റെ പ്രിയ ഭഗവാന് മനസ്സറിഞ്ഞ് നന്ദി പറഞ്ഞു....എപ്പോഴും ഇരുവരും.... ജീവിതാവസാനം വരെ ഒന്നിച്ചുണ്ടാകണേ എന്ന് പ്രാർത്ഥിച്ചു........!.

അപ്പോഴും മറ്റൊരുവൻ തന്റെ     അരികിലായി  💞 നിൽക്കുന്നവളെ ചേർത്തുപിടിച്ചു..... ഇത്രയും നാൾ ഒരു നോട്ടം കൊണ്ട് പോലും തന്റെതാകണം എന്ന് വാശിപിടിക്കാത്തവളെ.... തന്റെ ഭാഗ്യയ്ക്ക് ഒരു ജീവിതം ഉണ്ടായിട്ട്... തങ്ങൾക്കും മതിയെന്ന് തീരുമാനിച്ചിരുന്നവളെ..... അവന്റെ മാത്രം കൃഷ്ണജയെ....!!!!❤( അവസാനിപ്പിക്കുന്നു.....)

ആഗ്രഹിച്ചതിനേക്കാൾ മികച്ചതായി.... ഭാഗ്യയും അവളുടെ മാമയും ജീവിക്കട്ടെ..... അവരുടെ മാത്രം പ്രണയത്തോടൊപ്പം...അവരുടെ പാതിയോടൊപ്പം.....!!!!

ഇഷ്ടായെങ്കിൽ..... എന്തെങ്കിലും ഒരു വാക്ക് കൂടി പറയണേ.... 😍😍😊