Aksharathalukal

ഇനിയെന്നും 🖤(5)
















\"മോളെ.... നീ ഇങ്ങനെ കരയല്ലേ....\" പറയുന്നതോടൊപ്പം ആ അമ്മയും കണ്ണീർ തുടയ്ക്കുന്നുണ്ട്...


\" എനിക്ക്... എനിക്ക് എങ്ങനെ സഹിക്കാനാകും അമ്മേ.... എന്നെ എന്തൊക്കെ പറഞ്ഞാലും വേണ്ടില്ല... പക്ഷെ... എന്റെ കുഞ്ഞ്.... അവളെ... അവളെ എന്തിനാ ലേഖ ഇങ്ങനൊക്കെ പറയുന്നേ.... ജീവിച്ചിരുന്നപ്പോൾ പോലും ഒരു വാക്ക് കൊണ്ടും ആരെയും വേദനിപ്പിക്കാത്തവളായിരുന്നില്ലേ നമ്മുടെ കുഞ്ഞോൾ.... ചത്ത് തലയ്ക്കു മീതെ നിന്നിട്ടും അതിനെ ശപിക്കുന്നത് എന്തിനാ....\" കട്ടിലിൽ കിടക്കുകയാണ് ഭാമ.... അവളെ അത്രമേൽ പൊള്ളിച്ചിരുന്നു ലേഖയുടെ വാക്കുകൾ.....

\" നമുക്ക് നമ്മുടെ കുട്ടിയെ അറിയാലോ മോളെ.... ആ മൂദേവി പറഞ്ഞതൊന്നും നീ കാര്യമാക്കണ്ട.... ആ നശിച്ചവന്റെ കൂടെ പിറന്നവളല്ലേ.... അപ്പൊ ഇതൊക്കെ തന്നെ പ്രതീക്ഷിച്ചാൽ മതി.... നീ ഒന്ന് എഴുന്നേൽക്ക് മോളെ... \"
അവളെ ആശ്വസിപ്പിക്കാൻ അവർ ഓരോന്നും പറയുന്നുണ്ടെങ്കിലും.... യാതൊന്നും അവളിലെ നോവ് മാറ്റില്ലെന്ന് അമ്മയ്ക്കും അറിയാം....

✨️✨️✨️✨️✨️


ഒരു ശനിയാഴ്ച്ച.... കടയിലെ തിരക്കുകൾക്കിടയിൽ ഓടി നടക്കുമ്പോഴാണ്  ഭൂമിയെ ഭാമ കാണുന്നത്.... ഇപ്പോൾ അടുത്തിടയായി എന്നും രാവിലെയും വൈകിട്ടും അവൾ കടയിൽ ഹാജർ വയ്ക്കാറുണ്ട്.... അതുപോലെ അല്ലറ ചില്ലറ കൈ സഹായവും നൽകാറുണ്ട്... എത്രയൊക്കെ നിഷേധിച്ചാലും അതൊന്നും അവളിൽ ഏൽക്കില്ല... അത് കൊണ്ട് ഇപ്പൊ ഭാമ അവളോട് മറുത്തൊന്നും പറയാറുമില്ല....അവധി ദിവസങ്ങളിൽ അവരെ പോലെ ഉച്ചയൂണും ആയാണ് വരവ്.... അവളുടെ വർത്തമാനവും കൊഞ്ചലുകളും ഭാമയ്ക്കും ജ്യോതിക്കും ഒരുപോലെ ഇഷ്ടമാണ്.... ഇറുകിയ മനസിന്‌ അവൾ അയവ് വരുത്തുന്നുണ്ടെന്ന് ഭാമയ്ക്ക് നന്നായിട്ടറിയാം... എങ്കിലുംഎന്തെങ്കിലും മിണ്ടും എന്നല്ലാതെ... അവളെ കുറിച്ച് മറ്റൊന്നും ചോദിക്കാറില്ല....


കടയിലേക്ക് കയറിയ പാടെ.... ആരെയും നോക്കാതെ... അവൾ വന്ന കസ്റ്റമേഴ്സിന് തുണി എടുത്തു കൊടുത്തു... ഒപ്പം അവളുടേതായ രീതിയിൽ വിശദീകരണവും നൽകുന്നുണ്ട്..... ആൾതിരക്ക് കുറഞ്ഞപ്പോൾ.... ജ്യോതിയും ഭൂമിയും ഒന്നിച്ചു കൂടി....ബാക്കിയുള്ളവരൊക്കെ തയ്യലിന് വേണ്ടി വന്നവരായിരുന്നു....അവരെ കൈകാര്യം ചെയ്യുന്നത് ഭാമ ആയത് കൊണ്ട്... ഇരുവരും അങ്ങോട്ടേക്ക് പോയില്ല... സംസാരിക്കുന്നത് വന്നവരോടാണെങ്കിലും.... ശ്രദ്ധ മുഴുവൻ ഭൂമിയിൽ തന്നെയാണ്....


\" എന്നിട്ട്... നിങ്ങൾ ഇനി എന്നാ നാട്ടിലേക്ക് പോകുന്നെ.. \"  എന്തോ സംസാരിച്ചിരുന്ന കൂട്ടത്തിലാണ്  ജ്യോതിയുടെ ചോദ്യം വന്നത്...

\" നാട്ടിൽ... നാട്ടിൽ ഉടനെ പോകുമെന്ന് തോന്നുന്നില്ല ചേച്ചി... \".

\" അതെന്താ... അവധിയൊക്കെ വരുന്നുണ്ടല്ലോ... \"

\" അവധി വരട്ടെ.... അതിനിപ്പോ നാട്ടിൽ പോകണമെന്നുണ്ടോ... \"  ചിരിയോടെയുള്ള മറുചോദ്യം..


\" അല്ല... അവിടുള്ളവരെ കാണണ്ടേ... അവിടെ ആരൊക്കെയാ ഉള്ളത്.... \"


\" അവിടെ എല്ലാവരുമുണ്ട്.... \"

\" പിന്നെ... അച്ഛന്റെയും അമ്മയുടെയും വീട്ടുകാരെ കാണാൻ പോകുന്നില്ലെന്നാണോ നീ ഈ പറയുന്നേ... \"

\" അതെ... \" ഒട്ടും ആലോചിക്കാതെ മറുപടിയും കൊടുത്തു...

\" അവർക്കൊന്നും എന്നെയും അച്ഛനെയും വേണ്ട ചേച്ചി.... \"  സംശയത്തോടെ തന്നെ നോക്കി നിൽക്കുന്ന ജ്യോതിയോട് ഒരു ചിരിയോടെ അവൾ പറഞ്ഞു...

\"അപ്പൊ അമ്മയെയോ.... അമ്മയോടും പിണക്കമാണോ...\"  ഒന്ന് ഞെട്ടി എങ്കിലും ജ്യോതിയും ചോദിച്ചു...


\" അതിന് എനിക്ക് അമ്മ  ഉണ്ടെന്ന് ആരാ പറഞ്ഞെ... എനിക്ക് അമ്മ ഇല്ല ചേച്ചി....മരിച്ചു പോയി... ഞാൻ എന്റെ അമ്മയെ ഇത് വരെ കണ്ടിട്ടില്ല.... \" കണ്ണൊന്നു നിറഞ്ഞു...

അത് കേട്ടതും ജ്യോതിയും വല്ലാതായി..... അതിനേക്കാൾ അമ്പരപ്പിൽ ഭൂമിയെ നോക്കി ഇരിക്കുകയാണ് ഭാമയും.....
പിന്നീട് ജ്യോതി ഒന്നും ചോദിച്ചില്ല.... അവർക്ക് മൂവർക്കിടയിലും മൗനം മാത്രമായി....

ബാക്കി ഉള്ളവര് കൂടി പോയതിനു ശേഷം.... ഊണ് കഴിക്കാനായി തിരിഞ്ഞു...

\" ഞാൻ അത് പറഞ്ഞത് കൊണ്ടാണോ എന്നോട് പിന്നീട് ഒന്നും ചോദിക്കാത്തത്.... \"  കഴിക്കുന്നതിനിടയിൽ ഭൂമി തന്നെ ചോദിച്ചു... അതിന് ജ്യോതി ഒന്ന് ചിരിച്ചതേ ഉള്ളൂ.... ഭാമ മുഖമുയർത്തിയില്ല...


\" ജ്യോതിയേച്ചിടെ വീട്ടിൽ കുഞ്ഞും ചേട്ടനും അമ്മയുമുണ്ടെന്ന് അന്ന് പറഞ്ഞല്ലോ.... അപ്പൊ ആന്റിയുടെ വീട്ടിലോ.... അവിടെ ആരൊക്കെ ഉണ്ട് ആന്റി... \" ഭാമയോടാണ്...


\" അമ്മയും... ഞാനും... \"  വിക്കി വിക്കി പറഞ്ഞു...

\" അപ്പൊ... അപ്പൊ... ആന്റിയുടെ അങ്കിളോ.... \" ഒന്ന് തലയിട്ടിയിട്ടവൾ എന്തോ ഓർത്ത പോലെ വീണ്ടും ചോദിച്ചു...

\" മരിച്ചു പോയി.... \"

\" അപ്പൊ... മക്കളൊക്കെ.... \" വീണ്ടും സംശയം....

അത് കേട്ടതും ഭാമ ദയനീയമായി ജ്യോതിയെ ഒന്ന് നോക്കി...

\" മക്കളില്ല.... \"  അത് കണ്ടിട്ടാവണം... ജ്യോതി പെട്ടന്ന് അങ്ങനെ പറഞ്ഞത്...

പിന്നെ അവർ അതിനെക്കുറിച്ച് സംസാരിച്ചില്ല....ഓരോരുത്തർക്കും ഓരോ വിധിയാണല്ലോ ദൈവം നൽകുന്നതെന്ന്... ഇരുവരെയും നോക്കി ഒരു നെടുവീർപ്പോടെ ജ്യോതി ഓർത്തു....


നാളുകൾ കടന്നു....ഭാമയുടെ ജീവിതത്തിലും യാതൊരു മാറ്റവുമില്ല.... ഭൂമി പഴയത് പോലെ അവരെ കാണാനായി കടയിലേക്ക് പോകാറുണ്ട്... എങ്കിലും ഭാമ മാത്രം ഒരകൽച്ചയോടെ അവളോട് പെരുമാറും.... ഇത്രയും അടുത്തിട്ടും തന്നോട് മാത്രം ഭാമ വലിയ അടുപ്പം കാണിക്കാത്തതിൽ ഭൂമിക്കും ചെറിയ രീതിയിൽ വിഷമമുണ്ട്... എങ്കിലും അതൊക്കെ എന്നെങ്കിലും മാറ്റാനാവും എന്നും അവൾക്ക് വിശ്വാസവുമുണ്ട്....

ഒരു ദിവസം രാവിലെ വീട്ടിലെ പണി എല്ലാം നേരത്തേ ഒതുക്കിയിട്ട്... അമ്പലത്തിലേക്ക് പോകാൻ ഇറങ്ങുകയായിരുന്നു ഭാമ.... വർഷത്തിൽ ആകെ ഒരൊറ്റ ദിവസം മാത്രമേ അവൾ അമ്പലത്തിൽ  പോകാറുള്ളു... അതും കുഞ്ഞോളുടെ പിറന്നാളിന് മാത്രം....അവളുടെ കൂടെ കുഞ്ഞോൾ ഇല്ലെങ്കിലും.... മനസ്സിൽ എപ്പോഴും അവളുണ്ട്... മരണപെട്ടെന്ന് ഒരിക്കലും അവൾ വിശ്വസിച്ചിരുന്നില്ല എന്നതാണ് സത്യം....

വഴിയിലുടനീളം കുഞ്ഞോളുടെ ഓർമകളുമായി നടക്കുകയായിരുന്നത് കൊണ്ട് അമ്പലം എത്തിയത് പോലും അറിഞ്ഞിരുന്നില്ല.....

തന്റെ ഇഷ്ട ഭഗവാനെ കണ്ട്... പരാതികളും പരിഭവങ്ങളും ഇറക്കി വച്ചു.... ഒരിക്കലും തിരികെ വരാത്ത മകൾക്കായി പ്രാർത്ഥിച്ചു.... അപ്പോഴെല്ലാം കണ്ണീർ ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു.... പ്രാർത്ഥനയ്ക്ക് ശേഷം പ്രസാദം വാങ്ങി... ഇലച്ചീന്തിൽ നിന്നും ചന്ദനം തൊടുമ്പോഴാണ് ആരോ തന്നെ തട്ടി... കടന്നു പോകുന്നതവൾ ശ്രദ്ധിക്കുന്നത്.... അയാളെ നോക്കി പിറുപിറുത്തുകൊണ്ട് വീണ്ടും ചെയ്തുകൊണ്ടിരുന്ന ജോലിയിലേക്ക് തിരിയുമ്പോഴാണ്.... മുന്നിലൂടെ പോയ നേരത്തേ കണ്ടയാൾ പെട്ടന്ന് നിലത്തേക്ക് വീണതും .... ഒരു നിമിഷം എന്താണ് സംഭവിച്ചതെന്ന് ഭാമയ്ക്ക് മനസിലായില്ല... ആളുകളുടെ ശബ്ദം കേട്ട്... എന്തോ ഓർത്തത് പോലവൾ അയാൾക്കരികിലേക്ക് നടന്നു...അയാളെ ഒന്ന് നോക്കി.... എവിടെയോ കണ്ടു മറന്ന മുഖം പോലെ.... മറ്റുള്ളവരൊക്കെ അയാൾക്കൊപ്പം വന്നവരെ തിരയുന്നുണ്ട്.... അപ്പോഴും ഭാമയ്ക്ക് മാത്രം എന്ത് ചെയ്യണമെന്ന് ഒരു നിശ്ചയവുമില്ല....ഒരു ദുരനുഭവം നേരിട്ട് കണ്ടിട്ടുള്ളത് കൊണ്ടോ എന്തോ കാലൊക്കെ മരവിച്ച അവസ്ഥയിലായി......


\" അച്ഛാ...... \" ഏതോ പെൺകുട്ടിയുടെ വിളികേട്ടാണ് തിരിഞ്ഞു നോക്കുന്നത്....ഒരു നിമിഷം ഒന്ന് ഞെട്ടിയത് പോലെ.... അപ്പോഴും കരഞ്ഞു കൊണ്ട്  അച്ഛനെയും ഒപ്പം ഭാമയെയും നോക്കുകയായിരുന്നു ഭൂമി......!!!


( തുടരും....)


😊



ഇനിയെന്നും🖤(6)

ഇനിയെന്നും🖤(6)

4.3
2115

\" അച്ഛാ... \" അപ്പോഴും ഇരുവരെയും മാറി മാറി നോക്കുകയാണ് ഭൂമി.... ഭാമയും ഒന്നമ്പരന്നിട്ടുണ്ട്..... കൂടി നിന്നവരെല്ലാം അയാളെ  ഒരു തൂണിലേക്ക് ചേർത്തിരുത്തി വെള്ളം കൊടുത്തു.... മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് കണ്ടതും പതിയെ പിരിഞ്ഞു പോയി.... അപ്പോഴേക്കും ഭാമയും ഭൂമിയും അച്ഛനും മാത്രമായി.... \"എങ്ങനുണ്ട് അച്ഛാ...\" \" ഇപ്പൊ കുഴപ്പമില്ല മോളെ.... പെട്ടന്ന് എന്തോ വേദന പോലെ തോന്നി... \" അപ്പോഴും അയാൾ നെഞ്ചിൽ കൈ ചേർത്തിട്ടുണ്ട്... \" ഹോസ്പിറ്റലിൽ പോകണോ... \"  ഭൂമിയോടായി ഭാമ തിരക്കി... അത് കേട്ടതും അവൾ അച്ഛനെ നോക്കി... അയാൾ വേണ്ട  എന്നർത്ഥത്തിൽ കണ്ണ് ചിമ്മി കാട്ടി... \" ഇപ്പോഴും വേദനയുണ്ടെങ