എന്താ... എന്താ മമ്മി???
ജെറിൻ ആണ് അവളുടെ ഭാവമാറ്റം കണ്ട് ഓടി വന്നത്....
ജെറിൻ അപ്പൻ.... അപ്പൻ നമ്മള് ഇറങ്ങി കഴിഞ്ഞ് മയങ്ങി വീണു... നമുക്ക് പുറകെ തന്നെ മാത്യൂചായാൻ ഇവിടേക്ക് കൊണ്ട് വന്നു... ഇപ്പൊ icu വിലേക്കു കയറ്റി എന്ന്.... മുകളിലത്തെ ഫ്ലോറിൽ ഉണ്ട്... ഇതുവരെ ഒന്നും പറയാറായിട്ടില്ല... . അതും പറഞ്ഞു മിഷേൽ വീണ്ടും അവിടെ കിടന്ന ചെയറിൽ പിടിച്ച് നിന്ന്...
ഞാൻ ....ഞാൻ പോയി നോക്കി വരാം...
വേണ്ട മോനെ നീ ഇവിടെ വേണം... ഞാൻ മിയചെച്ചിയെ വിളിക്കാം ചേട്ടനെ വിടാൻ പറയാം...
മമ്മിക്ക് പോകണോ അപ്പനെ കാണാൻ...
കാണണം മോനെ .... പക്ഷേ എൻ്റെ മിലി... കർത്താവേ ഇത് എന്ത് പരീക്ഷണം ആണ്...
മിഷേൽ സമാധാനം ഇല്ലാതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.... ജെറിൻ്റേ വീട്ടുകാരും വിൻസിചായനും ഒക്കെ അവളെ ആശ്വസിപ്പിക്കാൻ പലതും പറഞ്ഞു എങ്കിലും അവൾക്ക് ഒരു സമാധാനവും തോന്നിയില്ല.... ഒരു വശത്ത് മകള് ഒരു വശത്ത് അപ്പൻ... അപ്പോഴാണ് വീണ്ടും മാത്യൂചായാൻ്റെ ഫോൺ വന്നത്
ഡീ... നമ്മുടെ അപ്പന് സ്ട്രോക്ക് ആയിരുന്നു...
ആണോ?? ഡോക്ടർ എന്ത് പറഞ്ഞു അച്ചായ... അപ്പനെ കണ്ടോ???
ഒന്നും പറഞ്ഞില്ല മോളെ... ഒരു ഓപ്പറേഷൻ വേണം എന്ന് പറഞ്ഞു... അതും 48 മണിക്കൂർ കഴിഞ്ഞ് തീരുമാനിക്കും എന്ന്... മോളെ മിലി അവൾക്ക് ??
കുഴപ്പം ഒന്നും ഇല്ല... ഓപ്പറേഷൻ നടക്കുന്നു... അച്ചായാ ഞാൻ അവിടേക്ക് വരട്ടെ?
ഇപ്പൊ വേണ്ട... അവരു കാണിക്കുന്നില്ല... വെൻ്റിലേറ്ററിൽ ആണ് അപ്പൻ... ഞാൻ നിന്നെ വിളിച്ച് പറയാം .. മിലിയുടെ ഓപ്പെറേഷൻ കഴിയട്ടെ... പിന്നെ വന്നാൽ മതി...ശരി മിഷി... നീ വച്ചോ...
ഫോൺ കട്ട് ചെയ്തു മിഷേൽ അവിടെ ഒരു കസേരയിൽ ഇരുന്നു... ജറിൻ്റെ അമ്മ എന്തൊക്കെയോ പറയുന്നുണ്ട് അവനോട്... കൂടെ കൂടെ മുടിയിൽ തഴുകുന്നും ഉണ്ട്... മകനെ ആശ്വസിപ്പിക്കുകയാണ്... അവരുടെ മുഖത്തും ഒരു ടെൻഷൻ ഉണ്ട്... പക്ഷേ അതിൻ്റെ ആഴം കുറവാണ്. അതെ അകത്തു കിടക്കുന്നത് അവരുടെ മകൾ അല്ലല്ലോ... അവൻ്റെ അപ്പനും വിൻസിച്ചായാനും ഹോസ്പിറ്റൽ നടത്തുന്ന കൊള്ള ലാഭം ആണ് ചർച്ച... ഇവരൊക്കെ എന്തിന് വന്നിരിക്കുന്നു... ഉള്ളിൽ തീയുമായി ഞാൻ മാത്രമേ ഉള്ളോ .. മിയചേച്ചി വന്നിരുന്നെങ്കിൽ..... എൻ്റെ ലിസി ആയിരുന്നു എങ്കിലും ഈ പരവേശം ഒന്നടങ്ങിയെനെ..... എൻ്റെ ജോർജിച്ചാൻ ഉണ്ടായിരുന്നു എങ്കിൽ ഇപ്പൊ ഈ ഹോസ്പിറ്റൽ തിരിച്ച് വച്ചെനെ...
മിലിക്ക് ബ്ലഡ് വേണ്ടി വരും എന്ന് പറഞ്ഞത് അനുസരിച്ചു ജറിൻ്റെ രണ്ടു കസിൻസ് വന്നിട്ടുണ്ട്... അവരും ദൂരെ മാറി നിന്ന് ഫോണിൽ എന്തോ വീഡിയോ കണ്ടു ചിരിക്കുന്നു... എൻ്റെ കർത്താവേ... നീ എന്നോട് മാത്രം എന്താണ് ഇങ്ങനെ? ഒരു നില മുകളിൽ ഉള്ള എൻ്റെ അപ്പനെ പോലും ഒന്ന് കാണാൻ സാധിക്കാതെ.... എൻ്റെ ആകെ ഉള്ള ബന്ധങ്ങൾ ആണ് കർത്താവേ... കൂടെ ഉണ്ടാകണെ...
മമ്മി...മമ്മി....ചായ കുടിക്കൂ...
എനിക്ക് വേണ്ട മോനെ നിങൾ കുടിക്കൂ....
മമ്മി വെള്ളം എങ്കിലും ...
വേണ്ട കുട്ടി.... നീ സമാധാനത്തോടെ ഇരിക്ക്.... അവളെ കൊണ്ട് പോയിട്ട് രണ്ടു മണിക്കൂർ കഴിഞ്ഞല്ലോ മോനെ...
ഇതുവരെ ഒന്നും പറഞ്ഞില്ല മമ്മി..... ഞാൻ ഇപ്പോഴും ചോദിച്ചു....
മിഷേൽ വീണ്ടും അവളുടെ കയ്യിൽ ഉള്ള കൊന്ദമാലയിലെ ക്രൂശിതനായ കർത്തവിനെ മുറുക്കി പിടിച്ച്. കണ്ണുകൾ അടച്ച് ജപമാല ചൊല്ലി ഇരുന്നു... കണ്ണുകൾ നിറഞ്ഞൊഴുകി... അവളും അവളുടെ പിതാവും ആയി ഉള്ള കടുത്ത പോരാട്ടം അവളുടെ മുഖത്ത് നിഴലിച്ചു.... അവിടെ ഒരു വാക്കുതർക്കം തന്നെയാണ് നടന്നത്.... സ്വന്തം മകൾക്കും അപ്പനും വേണ്ടി പിതാവിൻ്റെ സന്നിധിയിൽ അവള് പോരാടുക ആയിരുന്നു... ജയം അവൾക്ക് തന്നെ ആണ് എന്ന ഉറച്ച വിശ്വാസത്തോടെ ...
കർത്താവേ എൻ്റെ വിശ്വാസം ശക്തിപ്പെടുത്തണമെ!!
അപ്പോഴാണ് അവളുടെ ഫോൺ റിംഗ് ചെയ്തത്.. ഹരിയെട്ടൻ എന്ന് കണ്ടപ്പോൾ അവള് പെട്ടന്ന് ഫോൺ എടുത്തു ..
ഹലോ...
മിഷേൽ എന്ത് പറ്റി?? താൻ എന്താ കരയുന്നത്?
ഹരിയെട്ട.... മിലി... അപ്പൻ..
എന്ത് പറ്റി മിലിക്ക്?? അപ്പൻ... അപ്പന് എന്താണ്? അവൻ്റെ ശബ്ദത്തിലും ഒരു ഭയം കടന്നു വന്നു.
അവളുടെ ഓപെറേഷൻ നടക്കുന്നു... അപ്പൻ... അപ്പൻ വെൻ്റിലേറ്ററിൽ ആണ്... എനിക്ക് ആരും ഇല്ല..
എവിടെ? ഏതു ഹോസ്പിറ്റലിൽ ആണ്?
മിഷൻ ഹോസ്പിറ്റൽ.. ഇവിടെ ഞങ്ങളുടെ നാട്ടിൽ...
ഹും....ശരി... താൻ ഫോൺ വച്ചോ...
ഫോൺ കട്ട് ചെയ്ത മിഷേലിൻെറ കണ്ണു വീണ്ടും നിറഞ്ഞൊഴുകി...
ഹരിയെട്ടനും മടുത്തു കാണും... ഞാൻ എൻ്റെ വിഷമങ്ങൾ... അതല്ലേ ഫോൺ കട്ട് ചെയ്തത്.... എന്തിനാണ് കർത്താവേ നീ എന്നെ ഇങ്ങനെ ഒറ്റക്ക് ആക്കിയത് ഒന്ന് ചേർന്ന് നിന്ന് കരയാൻ പോലും എനിക്ക് ആരും ഇല്ലെ....
വീണ്ടും കണ്ണടച്ച് ഇരുന്ന അവളുടെ മനസ്സിൽ കൂടെ മിലിയുടെ കുഞ്ഞിലെ ഉള്ള കൊഞ്ചലും അവളുടെ കുറുമ്പും ഓർമ്മ വന്നു ... രണ്ടു ദിവസം മുന്നേ ഉറങ്ങാൻ നേരം കൂടെ കിടന്ന മിലി മമ്മിയോട് ചോദിച്ചു...
ഇ പ്രസവത്തോടെ ഞാൻ മരിച്ചു പോയാൽ മമ്മി എന്തു ചെയ്യും....?
അതിന് മറുപടി അവളുടെ കയ്യിൽ ശക്തിക്ക് ഒരു അടി ആയിരുന്നു....
വന്നു വന്നു വേണ്ടാത്തത് പറയാൻ നിനക്ക് ഒരു ഭയവും ഇല്ലാതെ ആയി അല്ലേ മിലി..
അത് ഞാൻ വെറുതെ പറഞ്ഞത് അല്ലേ.... അങ്ങനെ ആകണം എന്നില്ല...
പോടി... വായിൽ എപ്പഴാ ഗുളികൻ എന്നറിയില്ല...
എന്നു പറഞാൽ....
അതൊന്നും നിനക്ക് അറിയില്ല... പോട്ടെ....
മമ്മി... ഒരു കാര്യം ചോദിക്കട്ടെ?
വീണ്ടും കുരുത്തക്കേട് ആണ് എങ്കിൽ മിലി ഞാൻ നിന്നെ നല്ല അടി തരും...
അല്ല മമ്മി... എത്രയോ നാളായി എൻ്റെ മനസ്സിനെ വിഷമിപ്പിക്കുന്ന കാര്യം ആണ്... ഒന്ന് നിർത്തി അവള് വീണ്ടും പറഞ്ഞു...
മമ്മിക്ക് അറിയുമോ എനിക്ക് മമ്മിയോട് വിരോധം എന്താണ് എന്ന്???
ഇല്ല...
എപ്പഴെലും അമ്മ ചിന്തിച്ചിട്ട് ഉണ്ടോ??
ഉണ്ട് മിലി.... പക്ഷേ എനിക്ക് ഒരിക്കലും ഉത്തരം കിട്ടിയിട്ടില്ല...
ഹും... ഇത് അമ്മയും ആയി സംസാരിക്കാതെ എനിക്കും വിഷമം ആണ്...
എന്താ മോള് പറ... അ ഇരുട്ടിലും മിഷേൽ മകളുടെ മുഖത്ത് ഉറ്റു നോക്കി....
ഞാൻ ...ഞാൻ സത്യത്തിൽ അമ്മയുടെ മകൾ തന്നെ ആണോ? അതോ നിങൾ വേണ്ടാതെ പ്രസവിച്ചത് ആണോ എന്നെ?
എന്താ നീ അങ്ങനെ ഒക്കെ ചോദിച്ചത്.. ഒരു അമ്മക്ക് സ്വന്തം കുഞ്ഞു എത്ര പ്രിയപ്പെട്ടത് ആണ് എന്ന് ഇപ്പൊ നിനക്ക് മനസിലായി കാണുമല്ലോ
അതെ ... ഓരോ നിമിഷവും ഞാൻ എൻ്റെ കുഞ്ഞിനെ അതും ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത കുഞ്ഞിനെ സ്നേഹിക്കുന്നു... എന്നിട്ടും മമ്മിക്ക് എങ്ങനെ എന്നെ സ്നേഹിക്കാതിരിക്കൻ കഴിഞു?
ഞാൻ നിന്നെ സ്നേഹിച്ചില്ല എന്നോ??? എന്തൊക്കെയാണ് മോളെ നീ പറയുന്നത്....
മമ്മി എന്നെ സ്നേഹിച്ചിരുന്നു എങ്കിൽ 15വയസു മാത്രം ഉള്ള എന്നെ ഇവിടെ ഹോസ്റ്റലിൽ വിടുമായിരുന്നോ??? അതും ഇത്രയും ദൂരെ .. നിങ്ങളുടെ ഒരേ ഒരു മകൾ ആയിരുന്നില്ലേ ഞാൻ ... ആകെ പിന്നെ മമ്മി എന്നെ അവിടെ കൊണ്ട് പോകുന്നത് ക്രിസ്തുമസ് അവധിക്ക് മാത്രം ആയിരുന്നു... വേനൽ അവധിക്ക് പോലും മമ്മി ഇവിടേക്ക് വന്നു.... എന്നെ അവിടേക്ക് കൊണ്ട് പോയിട്ടില്ല... അപ്പൻ്റെ കൂടെ വിട്ട് തിരിച്ച് പോയി... എന്തിന്?? ഇങ്ങനെ എന്നെ എങ്ങനെ വെറുക്കാൻ കഴിഞ്ഞ്....
മിലിയുടെ ചോദ്യം കേട്ട മിഷേൽ അവളെ തന്നെ നോക്കി ഇരുന്നു പോയി .. കർത്താവേ ഇത് എന്ത് പരീക്ഷണം.
മിലി നിനക്ക് ഒരിക്കലും ഇങ്ങനെ ഒരു ചിന്ത ഉണ്ടായത് ഞാൻ അറിഞ്ഞില്ല.... നീ കോളജിൽ എത്തിയപ്പോഴേക്കും എന്നിൽ നിന്നും അകന്നു.... അത് പ്രായത്തിൻ്റെ ആണ് എന്ന് മാത്രം ആണ് ഞാൻ വിചാരിച്ചത്... പിന്നെ തോന്നി എൻ്റെ സിംപിൾ ആയ ജീവിതം ഇഷ്ടപ്പെടാത്തത് കൊണ്ട് ആയിരിക്കും എന്ന്... പലപ്പോഴും നീ സ്റ്റെഫിയുടെ മകൾ ആണ് എന്ന് പറയാൻ കാണിച്ച വ്യഗ്രത എന്നെ വേദനിപ്പിച്ചിട്ടുണ്ട് അപ്പോഴും ഞാൻ ഓർത്തു... അപ്പനിൽ പാതി അപ്പചി അല്ലേ ... അ സ്നേഹം കൊണ്ട് ആണ് എന്ന് പക്ഷേ അതെല്ലാം എന്നോട് ഉള്ള വിരോധം ആയിരുന്നു എന്നറിയാൻ കുറേ വൈകിയിരുന്നു ..
പിന്നെയും അമ്മ പറഞ്ഞില്ല എന്തിനാണ് എന്നെ നിങ്ങളിൽ നിന്നും അകറ്റിയത് എന്ന്...
മോളെ അത് എൻ്റെ തെറ്റ് ആയിരുന്നു... അന്നത്തെ സാഹചര്യം നിന്നോട് പറയാൻ സാധിക്കാത്ത പ്രായം ആയിരുന്നു നിനക്ക്
എന്ത് സാഹചര്യം??
നിനക്ക് ഒരു 12-13 വയസു വരെ പപ്പ എന്നും കുടിക്കും എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ.... അത് മിക്ക പട്ടാളക്കാരും അങ്ങനെ ആണല്ലോ .... പിന്നെ പിന്നെ പതിയെ കുടി കൂട്ടുകാരെയും കൂട്ടി ആയി... അത് എൻ്റെ മനസ്സിൽ എന്നും ഒരു കരട് ആയിരുന്നു...
നിനക്ക് ഓർമ്മ ഉണ്ടോ എന്ന് എനിക്ക് അറിയില്ല നീ പത്താംക്ലാസിൽ പഠിക്കുന്ന സമയം എനിക്ക് നയിറ്റ് ഡ്യൂട്ടി ആയിരുന്നു... രാത്രി ഒരു 1 മണിക്ക് നീ എന്നെ വിളിച്ചു പറഞ്ഞു മമ്മി ഇതുവരെ ഞാൻ പഠിക്കുക ആയിരുന്നു ഉറങ്ങാൻ സാധിക്കുന്നില്ല പപ്പയും കൂട്ടുകാരും പുറത്ത് ഭയങ്കര ഡാൻസും പാട്ടും എന്ന്... ഞാൻ നിൻ്റെ പപ്പയെ വിളിച്ചപ്പോൾ പപ്പയുടെ ഒരു ഫ്രണ്ട് ആണ് ഫോൺ എടുത്തത് ... അവൻ എപ്പോഴേ ഉറങ്ങി എന്നാണ് പറഞ്ഞത്... അപ്പൊൾ തന്നെ ഡ്യൂട്ടി പാതിവഴി ഇട്ടു ഞാൻ ഓടി വീട്ടിൽ വന്നു... പപ്പക്ക് നിന്നോട് അതിരുകൾ ഇല്ലാത്ത സ്നേഹം ആയിരുന്നു പക്ഷേ കൂട്ട് കൂടി ഉള്ള കൂടി... അത് എനിക്ക് ഭയം ആയിരുന്നു... പ്രത്യേകിച്ച് എനിക്ക് പല സമയത്തും ഡ്യൂട്ടിക്ക് പോകേണ്ടത് കൊണ്ട് അങ്ങനെയുള്ള ഒരു സാഹചര്യത്തിൽ നിന്നും നിന്നെ രക്ഷിക്കാൻ എൻ്റെ മുന്നിൽ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല... പ്രായപൂർത്തി ആയ ഒരു മകൾ ഉള്ള അമ്മയുടെ വേദന നിനക്ക് ഇപ്പൊൾ മനസിലാകില്ല... ഒരമ്മയും സന്തോഷത്തോടെ മകളെ അകറ്റി താമസിപ്പിക്കാൻ ഇഷ്ടപ്പെടില്ല മോളെ... സാഹചര്യം ആണ്... നീ എന്നെ വെറുത്തു എങ്കിലും നിന്നെ ഞാൻ സുരക്ഷിത ആക്കി എന്ന വിശ്വാസം ഇന്നും എനിക്ക് ഉണ്ട്...
മമ്മി... എന്നോട് ക്ഷമിക്കണം... ഞാൻ ഇതൊന്നും അറിഞ്ഞില്ല.... എന്നോട് എന്ത് കൊണ്ട് പറഞ്ഞില്ല ....
സാരമില്ല മോളേ .. നല്ല അപ്പന്മാരും പലപ്പോഴും വീണ്ടുവിചാരം ഇല്ലാതെ പ്രവർത്തിക്കും... അവിടെ അമ്മമാരാണ് തീരുമാനം എടുക്കേണ്ടത്... ഇനി നെഞ്ചില് കല്ല് വച്ചായാലും ഒരമ്മക്ക് അതിന് കഴിയും... മക്കളുടെ സുരക്ഷ ആണ് വലുത്....
മമ്മി...മമ്മി
ഹും... ജറിൻ്റെ വിളി ആണ് അവളെ ഓർമ്മയിൽ നിന്നും പുറത്തു കൊണ്ടു വന്നത്....
മോനെ... മിലി??
ഒന്നും പറഞ്ഞില്ല മമ്മി....
അപ്പൻ്റെ കാര്യം വല്ലതും അറിഞ്ഞോ?
അമ്മാച്ചൻ കയറി കണ്ടു എന്നാണ് പറഞ്ഞത്.. ഇപ്പൊഴും ഓർമ്മ ഒന്നും ഇല്ല...
എൻ്റെ കർത്താവേ എൻ്റെ അപ്പൻ.... അപ്പൻ്റെ ദയനീയം ആയ മുഖവും.... പലപ്പോഴും അപ്പൻ അവളെ നോക്കി കണ്ണു തുടക്കുന്നതും അവൾക്ക് ഓർമ്മ വന്നു....
അമ്മാച്ഛൻ ഇവിടേക്ക് വരുന്നുണ്ട്... അവിടെ മിയ ആൻ്റി എത്തി... പിന്നെ വല്യൻ്റിയും ഉണ്ടല്ലോ...
മാത്യൂചായൻ വന്നു അവിടുത്തെ വിശേഷങ്ങൾ പറഞ്ഞപ്പോഴും മിഷേൽ കരഞ്ഞ് തന്നെ ഇരുന്നു....
നീ ഇങ്ങനെ കരഞ്ഞിരുന്നാൽ എങ്ങനേ ആണ്... ഇനി നീ കൂടി അസുഖം വരുത്തി വച്ചാൽ ആരു നോക്കും.... അച്ചായൻ പറഞ്ഞപ്പോൾ മിഷേൽ ഒന്നും മിണ്ടാതെ നിലത്ത് നോക്കി ഇരുന്നു... അപ്പോഴും അവളുടെ കൈ അ ജപമാലയില് മുറുകിയിരുന്ന്...
അടുത്തിരുന്ന അച്ചായൻ്റെ വാക്കുകൾ ആണ് മിഷേലിനെ തല ഉയർത്തി നോക്കുവാൻ പ്രേരിപ്പിച്ചത്...
അ വരുന്നത് മേജർ ഹരി അല്ലേ ഡാ ജറിനെ? അവനു എന്താ ഇവിടെ കാര്യം?
മിഷേൽ കണ്ടൂ തലയെടുപ്പോടെ നടന്നു വരുന്ന ഹരിയെ... ഒരു കയ്യിൽ മുണ്ടിൻ്റെ ഒരറ്റം പിടിച്ചിട്ടുണ്ട്... പിന്നെ ഒന്നും മിഷേൽ കണ്ടില്ല...
ഹരിയെട്ടാ........
എല്ലാവരുടെയും മുന്നിൽ കൂടി ഒരോട്ടം ആയിരുന്നു ... അവളുടെ വരവ് കണ്ട ഹരി പോലും ആദ്യം ഒന്ന് ഭയന്നു എങ്കിലും ഓടി വന്ന അവളെ രണ്ടുകയ്യും നീട്ടി അവൻ നെഞ്ചോട് ചേർത്ത് പിടിച്ചു ..
ഹരിയെട്ട... എൻ്റെ മോള്, അപ്പൻ... എന്താ ഇത്ര താമസിച്ചത്... എനിക്ക് ആരും ഇല്ലെന്ന് അറിയില്ലേ... മിലി... അവളെ ഇതുവരെ ഇറക്കിയില്ല... അവരൊന്നും പറഞ്ഞില്ല.... എനിക്ക് പേടി ആകുന്നു... ഇത്ര നേരം ഒന്നും വേണ്ടല്ലോ ഹരിയേട്ട....
അവൻ്റെ നെഞ്ചില് കിടന്നു പതം പറഞ്ഞു കരയുന്ന അവളുടെ തലമുടിയിൽ പലയാവർത്തി ഹരി ചുണ്ടുകൾ ചേർത്ത്... കല്ലിൽ തട്ടി വീണു കരയുന്ന കുഞ്ഞിനെ ആശ്വസിപ്പിക്കും പോലെ..... കരയാതെ മിഷൂ... അവൾക്ക് ഒന്നും സംഭവിക്കില്ല... സമാധാനിക്ക്... നമുക്ക് ചോദിക്കാം... റിലാക്സ്... ഹരിയെട്ടൻ ഇല്ലെ... നിനക്ക് നിൻ്റെ ഹരിയെട്ടനേ വിശ്വാസം അല്ലേ.... ഞാൻ അല്ലേ പറയുന്നത്... റിലാക്സ് മിഷൂ... പ്ലീസ് ...എനിക്ക് വേണ്ടി ...
ഇതേ സമയം വിൻസിചായനും ജറിൻ്റെ മമ്മിയും പപ്പയും മാത്യൂചായനും ദേഷ്യം സഹിക്കവയ്യാതെ കസേരയിൽ നിന്നും ചാടി എഴുനേറ്റു.... ജെറിൻ മാത്രം അവനെ കണ്ട സന്തോഷത്തിൽ അവനടുത്തേക്ക് നീങ്ങിയപ്പോൾ അവൻ്റെ പപ്പ കയ്യിൽ പിടിച്ചു നിർത്തി...
അപ്പോഴും പരിസരം പോലും മറന്ന് മിഷേൽ ഹരിയെ കെട്ടിപിടിച്ചു തന്നെ നിന്നു... ഹരിയുടെ മുഖത്തും അവളുടെ അവസ്ഥയെ കുറിച്ചുള്ള വ്യഥ അല്ലാതെ അവിടെ നിൽക്കുന്നവരെയോ അവരുടെ മുഖഭാവമോ അവനും നോക്കിയില്ല... അവളെ പിടിച്ചു അടുത്തുള്ള ഒരു ചെയറിൽ ഇരുത്തി... അവൾക്ക് മുന്നിലായി തറയിൽ ഇരുന്നു ഹരി അവളുടെ മടിയിൽ ഇരുന്ന രണ്ടു കയ്യും ചേർത്ത് പിടിച്ചു പറഞ്ഞു...
ഇനി കരയരുത്... ഇനി കരഞ്ഞാൽ മിഷൂ നീ നല്ല പെട വാങ്ങും ... എന്നെ ദേഷ്യം പിടിപ്പിക്കരുത്... നമുക്ക് ഡോക്ടറിൻ്റെ അടുത്ത് പോകാം... നീ ഒരു അമ്മ ആണ്... അങ്ങനെ കൂടി ചിന്തിക്കൂ... നീയും കടന്നു പോയത് അല്ലേ ഈ അവസ്ഥയിൽ കൂടി... സമയം എടുക്കും എന്നു അറിയില്ലേ... അല്ലങ്കിൽ തന്നെ ഒരു നേഴ്സ് അല്ലേ നീ... കഷ്ടം.... പെണ്ണെ നീ ഇത്ര വീക് ആണോ?
അത് കേട്ട് മിഷേൽ ദയനീയം ആയി അവനെ ഒന്ന് നോക്കി...
അപ്പോഴാണ് മാതൃ വന്നു മിഷെലിൻെറ തോളിൽ കൈ വച്ചത് .... അച്ചായനെ കണ്ടപ്പോൾ ആണ് താൻ എവിടെ ആണ് എന്നും എന്താണ് ചെയ്തത് എന്നും മനസ്സിലായത്... അച്ചായനെ കണ്ട് ചാടി എഴുനേറ്റ അവളുടെ മാനസിക അവസ്ഥ മനസിലായി ഹരി വീണ്ടും അവളെ ഒരു കൈ കൊണ്ട് ചേർത്ത് തന്നെ പിടിച്ച്... അവൻ്റെ കണ്ണുകളിലോ മുഖത്തോ സഹോദരൻ ആണ് മുന്നിൽ നിൽക്കുന്നത് അവൻ്റെ മുന്നിൽ ആണ് ആരും അല്ലാത്ത അവളെ ചേർത്ത് പിടിച്ചിരിക്കുന്നത് എന്ന ഒരു പരിഭ്രമം പോലും ഉണ്ടായിരുന്നില്ല....
നഴ്സ് മെലിസ ജെറിൻ എന്നു പറയുന്നത് കേട്ടു ആണ് മിഷേൽ വാതിൽക്കലേക്ക് ഓടിയത്....
പെൺകുട്ടി ആണ്.... ഒരു പഞ്ഞികെട്ട് പോലെ ഉള്ള കുഞ്ഞിനെ ജറിൻ്റെ അമ്മയുടെ കയ്യിലേക്ക് കൊടുത്തു.... അത് കണ്ട മിഷേൽ പെട്ടന്ന് ചോദിച്ചു..
സിസ്റ്റർ.... മെലിസ...
കുഴപ്പം ഒന്നും ഇല്ല... പോസ്റ്റ് ഓപറേഷൻ വാർഡിലേക്ക് മാറ്റി ഇപ്പൊ ഒബസർവേഷനിൽ ആണ്...
ഒരു ദീർഘ നിശ്വാസം എടുത്ത് കുഞ്ഞിനെ ഒന്നുകൂടി നോക്കി... പിന്നെ മിഷേൽ ഹരിയുടെ കയ്യും പിടിച്ചു ലിഫ്റ്റിൻ്റെ അടുത്തേക്ക് ഓടുക ആയിരുന്നു... അപ്പൻ എന്ന ഓർമ്മയിൽ
പുറകിൽ കനലെരിയുന്ന കണ്ണുകൾ അവളു കണ്ടില്ല....