ജന്മന്തരങ്ങളിൽ💞(പാർട്ട്:19)
ശ്രെദ്ധയുടെ കണ്ണുകൾ നിറഞ്ഞു വന്നു അവൾ ദയനീയമായി വിശാലിനെ ഒന്ന് നോക്കിയിട്ട് അവിടെ തന്നെ നിന്നു.
ഗെറ്റ് ഔട്ട്..... അത് ഒരു അലർച്ചയായിരുന്നു.
അവൾ അവനെ ഒന്ന് നോക്കിയിട്ട് ദേഷ്യത്തോടെ ബാഗും എടുത്ത് പുറത്തേക്ക് ഇറങ്ങി പോയി.
എന്നാൽ ക്ലാസ്സിൽ ഇരുന്ന എല്ലാവർക്കും വിശാലിന്റെ ദേഷ്യം കണ്ട് പേടി തോന്നിയെങ്കിലും കൂട്ടത്തിൽ ആ രണ്ട് കണ്ണുകളിൽ മാത്രം സന്തോഷം ആയിരുന്നു.
വിശാൽ ശ്രെദ്ധ പോകുന്നത് നോക്കി ചെറുതായി ഒന്ന് പുഞ്ചിരിച്ചിട്ട് വീണ്ടും ക്ലാസ്സ് എടുക്കാൻ തുടങ്ങി. അവന്റെ മനസ്സിൽ ക്ലാസ്സ് കഴിഞ്ഞ് ശ്രെദ്ധയെ കണ്ട് അവളുടെ പിണക്കാം മാറ്റം എന്നായിരുന്നു.
ക്ലാസ്സ