ഇനിയെന്നും 🖤(12)
ഒന്നും പറയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഭാമ... ഏറെ നേരം ഇരു മൃതശരീരങ്ങളിലും നോക്കി നിന്നു.... എപ്പോഴോ യാഥാർഥ്യത്തിലേക്ക് വന്നപ്പോൾ അലറി വിളിച്ചു.... പതിവില്ലാതെയുള്ള കരച്ചിൽ കേട്ട് അയൽക്കാരെല്ലാം ഒത്തു കൂടി.... അവരും ഒരു നിമിഷം സ്തംഭിച്ചു നിന്നു.... അപ്പോഴേക്കും കരഞ്ഞുകൊണ്ട് അവൾ ബോധരഹിതയായി നിലത്തേക്ക് വീണിരുന്നു...
കണ്ണുകൾ ആയാസപ്പെട്ട് തുറന്നെങ്കിലും ശരീരം ആരോ പിടിച്ചു കെട്ടിയത് പോലെ അനങ്ങുന്നുണ്ടായിരുന്നില്ല....മകളുടെ അകാല മരണം വിശ്വസിക്കാൻ കഴിയാതെ അങ്ങനെ കിടന്നു....എല്ലാരും അവൾക്കൊപ്പം തന്നുണ്ടെങ്കിലും..ചിതയെരിഞ്ഞു തീരും മുൻപേ പുതിയ കഥകൾ മെനയുകായായിരുന്നവരും.....!!
നാട്ടുകാർക്കെല്ലാം കുഞ്ഞോളോടുള്ള സജീവന്റെ സ്നേഹം എത്രമാത്രമായിരുന്നുവെന്ന് അറിയാമായിരുന്നു.... കാരണം അവരെല്ലാം ആ അച്ഛന്റെയും മകളുടെയും സ്നേഹം കണ്മുന്നിൽ കാണുന്നതായിരുന്നല്ലോ...!!! ഒത്തിരി നാളുകൾ വേണ്ടി വന്നു ഭാമയ്ക്ക്, ആ കാഴ്ച്ചയിൽ നിന്നും ആ അനുഭവത്തിൽ നിന്നും മുക്തിനേടാൻ.... അതുവരെ ആരും അവളോട് ഒന്നും ചോദിച്ചതുമില്ല.... അവൾ സംസാരിക്കാനും പോയിരുന്നില്ല... പ്രതിയുടെ മരണവും നടന്നത് കൊണ്ടും.. സജീവന്റെ കൊലപാതകo തെളിഞ്ഞത് കൊണ്ടും... പോലീസ് കേസിൽ നിന്നും അവർ മോചിക്കപ്പെട്ടു...അമ്മയോടും ലേഖയോടുമല്ലാതെ നടന്ന സംഭവങ്ങൾ ഭാമ മറ്റാരോടും പങ്കു വച്ചിരുന്നില്ല..... ഒക്കെയും കേട്ട ഞെട്ടലിൽ ആയിരുന്നു അമ്മയെങ്കിൽ..... സ്വന്തം ഏട്ടനെ പറഞ്ഞത് ഇഷ്ടപ്പെടാതെ ഭാമയ്ക്ക് നേരെ തിരിച്ചടിക്കുകയായിരുന്നു ലേഖ.... അവൾക്കത് വിശ്വസിക്കാൻ കഴിയാത്തത് കൊണ്ടോ എന്തോ... അന്ന് മുതൽ ഭാമയെ വെറുക്കാനും തുടങ്ങി..... പതിയെ പതിയെ അവളെയും കുഞ്ഞോളെയും കുറ്റപ്പെടുത്താനും തുടങ്ങി..... ആ വീട്ടിൽ കുഞ്ഞോളുടെ ഓർമകളും പേറി നടക്കുന്നതിനാൽ ഭാമ മറ്റൊന്നിലും ശ്രദ്ധിച്ചിരുന്നില്ല... കാര്യം അറിയില്ലെങ്കിലും ഒളിഞ്ഞും തെളിഞ്ഞുമുള്ള നാട്ടുകാരുടെ കുത്തുവാക്കുകളും സഹിക്കാൻ കഴിയാതെ അമ്മയുടെ നേതൃത്വത്തിലൂടെയാണ് ആ നാട്ടിൽ നിന്നും അവർ മാറി പുതിയ ഇടത്തേക്ക് എത്തുന്നത്..... അന്നേരവും ലേഖയ്ക്ക് ഒഴിഞ്ഞു കിടക്കുന്ന വസ്തുവിൽ ആയിരുന്നു കണ്ണ്... ഭാമയെ എതിർത്തുകൊണ്ട് അവിടം സ്വന്തമാക്കാം എന്നും അവൾ മനക്കോട്ട കെട്ടി.... അന്ന് മുതൽ ഇന്ന് വരെ ഭാമയെ കഴിയുന്ന വിധത്തിലെല്ലാം കുറ്റപെടുത്തും.....\"
ഓർമകളിലൂടെ സഞ്ചരിക്കുകയായിരുന്നു അമ്മ..... അമ്മയ്‌ക്കൊപ്പം കണ്ണുനീർ ഒഴുക്കി... എല്ലാം കേട്ടുകൊണ്ട് ഭൂമിയും അടുത്തിരുന്നു..... അച്ഛന്റെ അവസ്ഥയും മറിച്ചായിരുന്നില്ല.....
\"അനുഭവിക്കാവുന്നതിന്റെ അങ്ങേയറ്റം എന്റെ മോള് അനുഭവിച്ചു ... കുഞ്ഞുനാളിലെ അമ്മയും അച്ഛനും നഷ്ടപ്പെട്ടു.... ചെറിയപ്രായത്തിൽ വിവാഹം നടന്നു... ജീവിച്ചു തുടങ്ങിയപ്പോൾ അതും അങ്ങനെയായി.... ഒരു കുഞ്ഞിനെ പോലും മനസറിഞ്ഞു ഈശ്വരൻ അവൾക്ക് കൊടുത്തില്ല....രണ്ടു പെറ്റവളാ അവള്... ഒന്നിനെ ദൈവം ഭൂമി കാണിക്കുന്നതിന് മുൻപേ തിരിച്ചെടുത്തു.... മറ്റേതിനെ കണ്ട് കൊതി തീരും മുൻപേയും ....\" എന്തോ ഓർമയിൽ അമ്മ തുടർന്നു...
ഭാമ കടന്നു പോയ വഴികൾ ഭൂമിക്ക് എന്ത് കൊണ്ടോ മനസിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു.... സ്വന്തം അച്ഛനാൽ ക്രൂരമായി നശിക്കപ്പെട്ട മകളെക്കുറിച്ചറിയുമ്പോഴുള്ള അവസ്ഥ....ഒരുപക്ഷെ ഭൂമിക്ക് മാത്രമേ അവളുടെ ഭാമമ്മയെ ഉൾക്കൊള്ളാനും മനസിലാക്കാനും സാധിക്കുമായിരുന്നുള്ളൂ...!! അന്ന് പിന്നെ ക്ലാസ്സിൽ പോകാതെ അച്ഛനുമായി വീട്ടിലേക്ക് തിരിച്ചു.തിരികെ വീട്ടിൽ എത്തിയിട്ടും കേട്ടതൊന്നും അവൾക്ക് വിശ്വസിക്കാനേ കഴിയുന്നുണ്ടായിരുന്നില്ല....വന്നതും കട്ടിലിൽ ചടഞ്ഞു കൂടി... എങ്ങും പോകാനോ ആരെയും കാണാനോ മനസ് വന്നില്ല..... ഓരോന്നും ഓർത്തു എപ്പോഴോ മയങ്ങി പോയി.... അപ്പോഴും കണ്ണുനീർ വരുന്നുണ്ടായിരുന്നു....
ഏകദേശം ഉച്ചയാവാറായി ഭൂമി ഉണർന്നപ്പോൾ.... ഞെട്ടിപിടഞ്ഞെഴുനേറ്റ് കൊണ്ട് വേഗം ഫ്രഷായി.... ഭാമയുടെ കടയിലേക്ക് തിരിച്ചു.... അവൾ ചെല്ലുമ്പോൾ ജ്യോതി മുന്നിൽ നിൽപ്പുണ്ട്...
\" അകത്തുണ്ട്.... \" രാവിലെ വന്നപ്പോൾ മുതലുള്ള ഭാമയുടെ മാറ്റം അതിവേഗം മനസിലാക്കിയത് കൊണ്ടാവാം ജ്യോതി ഭൂമിയോട് പറഞ്ഞതും.... എന്താണ് കാര്യമെന്ന് അറിഞ്ഞില്ല....
അകത്തേക്ക് ചെല്ലുമ്പോൾ തലയ്ക്കു കൈത്താങ്ങി ഇരിക്കുന്ന ഭാമയെയാണ് കാണുന്നത് .... പല ചിന്തകളിലൂടെ സഞ്ചരിക്കുകയാണവൾ....അവളെ പറഞ്ഞതിനല്ല.... പകരം ഒരു തെറ്റും ചെയ്യാത്ത കുഞ്ഞോളെയും കൂടെ ഭൂമിയെയും ലേഖ മോശമായി പറഞ്ഞതായിരുന്നു അവൾക്ക് സഹിക്കാൻ കഴിയാത്തത്.....ഭൂമി അടുത്ത് വന്നു നിൽക്കുന്നത് കണ്ടവൾ അവളുടെ മുഖത്തേക്ക് നോക്കി....
\" അമ്മ പറഞ്ഞോ എല്ലാം.... \" ഭാമയാണ്...
\" ഹ്മ്മ്... \"
\"എന്റെ കുഞ്ഞോൾ.... പാവമായിരുന്നു.... ഒത്തിരി... \" മറ്റെങ്ങോ നോക്കി പറയുകയാണ്...
\" ഞാനും പാവമാണ്.....\" അത് കേട്ടപ്പോൾ വീണ്ടും നോട്ടം അവളിലേക്കായി...
\" ഞാനും പാവമാ അമ്മേ.... കഴിഞ്ഞത് മറക്കണം എന്നൊന്നും ഞാൻ പറയില്ല.... പക്ഷെ... എന്തിനാ അമ്മ എപ്പോഴും അവരുടെ കുത്തുവാക്കുകൾ സഹിക്കുന്നത്.... തെറ്റ് ചെയ്തിട്ടില്ല എന്നുറപ്പുണ്ടെങ്കിൽ ആരുടെ വാക്കുകളും കാതോർക്കേണ്ട കാര്യമില്ല അമ്മേ.... അന്നേ അമ്മ അവർക്ക് തക്കതായ മറുപടി നൽകണമായിരുന്നു.... പറയാനുള്ളത് ആരുടെ മുഖത്തു നോക്കിയായാലും പറയണം....ഇനീപ്പോ അമ്മയ്ക്ക് ഞാൻ ഉണ്ടല്ലോ.... എന്റെ അമ്മയായി കണ്ടത് കൊണ്ട് തന്നെയാ ഈ പറയുന്നത്.... കഴിഞ്ഞത് കഴിഞ്ഞു.... കുഞ്ഞോൾക്കൊപ്പം അല്ലെങ്കിലും എനിക്കും ചെറിയ സ്ഥാനം ഈ ഉള്ളിൽ തരണം..ഒരിക്കലും ഞാൻ വിട്ടു പോകില്ല.....എപ്പോഴും കൂടെ ഉണ്ടാകും...ഇനിയെങ്കിലും ഇതുപോലെ സ്വയം തോൽക്കരുത്... \"
\" തോൽക്കാൻ ആഗ്രഹമുള്ളത് കൊണ്ടല്ല മോളെ... പലതും കേട്ടില്ലെന്ന് നടിക്കുന്നത്.... ജീവിതമാണ്.... ക്ഷമ ഉണ്ടെങ്കിലേ അത് ശാന്തമായി മുന്നോട്ട് പോകുകയുള്ളൂ.... ലേഖ...ആദ്യമൊക്കെ അവൾക്കെന്നോട് എന്ത് സ്നേഹമായിരുന്നെന്നോ....കുടുംബമായി കഴിഞ്ഞുവെങ്കിലും ഒരു സുഹൃത്തിനെ പോലെ എപ്പോഴുo എന്നോടൊപ്പം ഉണ്ടാകുമായിരുന്നു.... അയാൾക്ക് മറ്റ് സ്ത്രീകളുമായി ബന്ധം ഉണ്ടെന്ന് അറിഞ്ഞപ്പോൾ ആകെ തകർന്നു പോയതാ ഞാൻ... അന്ന് എന്റെ ആകുലതകളെല്ലാം ഞാൻ അവളോടാണ് പങ്കുവച്ചിരുന്നത് .... ഒപ്പം തന്നെ ഉണ്ടായിരുന്നതാണ്...പക്ഷെ എന്ന് മുതലാണ് അവളിൽ എന്നോട് വെറുപ്പ് വന്നതെന്ന് അറിയാനെ കഴിയുന്നില്ല... അവൾക്കും കുഞ്ഞോളെ വലിയ ഇഷ്ടമായിരുന്നു.... ഒന്നും ആവശ്യപ്പെടാറില്ലെങ്കിലും.... എല്ലാം കണ്ടറിഞ്ഞു അവൾ വാങ്ങി കൊടുത്തിരുന്നു.... പക്ഷെ.... പിന്നെ.. പിന്നെ... എന്നെ പോലെ അവളെയും ഇഷ്ടമല്ലാതായി...എന്റെ കുഞ്ഞോൾക്ക് പറ്റിയതൊക്കെയും അറിഞ്ഞിട്ട് പോലും.. ഒരിറ്റു കരുണ ആ ആത്മാവിനോട് പോലുമില്ല.... അമ്മയെ കൂട്ടികൊണ്ട് പോകാൻ മടി കാട്ടിയത് കൊണ്ടാ എന്നോടൊപ്പം കൂട്ടിയതും... പക്ഷെ അവൾക്ക് ആ സ്വത്തുവകകൾ കിട്ടാനായി ഇപ്പൊ അമ്മയുടെ പുറകിന് നടക്കുന്നുണ്ട്... മോൾക്ക് അറിയോ.... ആ അമ്മയുടെയും മകളുടെയും ഒരു കാര്യത്തിനും ഞാൻ ഇടപെടാറില്ല.... എന്നിട്ടും അമ്മയ്ക്ക് മുന്നിൽ പറഞ്ഞ് ജയിക്കാൻ കരുവാക്കുന്നതും എന്നെയും.... എന്റെ മകളെയുമാണ്....ഇന്ന് തന്നെ എന്തൊക്കെ അസബന്ധമാ അവൾ വിളിച്ചു പറഞ്ഞത്... ഓർക്കുതോറും സഹിക്കുന്നിലെനിക്ക്.... ഞാൻ കാരണം.... നീയും കേൾക്കേണ്ടി വന്നല്ലോ... \" കരയുകയാണ്...
\" ഇല്ലമ്മേ... ഞാൻ പറഞ്ഞതല്ലേ.... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതെനിക്ക് പ്രശ്നമില്ലമ്മേ.... ആരെക്കാളും എനിക്ക് ഈ ഭാമമ്മയെ വിശ്വാസമാണ്.... എന്നെ ഒന്ന് വിശ്വസിക്ക്.... ഇനിയെങ്കിലും ഇങ്ങനെ സ്വയം നീറി നീറി കഴിയരുത്.... പറയാൻ മാത്രമേ എനിക്കാകൂ.... മാറേണ്ടത് അമ്മയാണ്... ഇനി ഈ അമ്മയെയും ആ കുഞ്ഞോളെയും ഒരു വാക്ക് കൊണ്ട് പോലും ആരും നോവിക്കാതെ ഞാൻ നോക്കാം.... അമ്മ ഇങ്ങനെ കരയാതിരുന്നാൽ മതി..... \" കരയുന്നതോടൊപ്പം അവളും പറയുന്നുണ്ട്...
മറുത്തൊന്നും മിണ്ടാതെ ഭാമ അവളെ പുണർന്നു.... പൂർണമായും മാറിയില്ലെങ്കിലും.... അപ്പോഴുള്ള ഭൂമിയുടെ സാമീപ്യം അവളിൽ കുമിഞ്ഞു കൂടിയ അഗ്നിയെ കെടുത്താൻ പാകത്തിലുള്ളതായിരുന്നു.....
(തുടരും..)
😊
ഇനിയെന്നും 🖤(13)
നാളുകൾ കടന്നു.... ഭൂമി കാരണം ഭാമയിൽ വീണ്ടും മാറ്റങ്ങൾ വന്നു തുടങ്ങി... പഴയ കാര്യങ്ങളൊന്നും പൂർണമായി മറന്നില്ലെങ്കിലും എല്ലാം ഉൾക്കൊള്ളാൻ അവൾ ശ്രമിക്കുന്നുണ്ട്.... ലേഖ പിന്നീട് വന്നിട്ടില്ല... എങ്കിലും ഇനിയവൾ എന്തെങ്കിലും പറഞ്ഞാൽ തിരികെ പ്രതികരിക്കാൻ തയ്യാറായിരിക്കുകയാണ് ഭാമ....ഒരിക്കൽ അമ്പലത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഭാമയെയും ഭൂമിയെയും വീട്ടിലേക്ക് ക്ഷണിച്ചിരിക്കുകയാണ് ജ്യോതി....ഭാമ രാവിലെ അവിടെ എത്തി... മറ്റെന്തോ ആവശ്യമായത് കാരണം ഭൂമി അല്പം വൈകിയാണെത്തിയതും.... അച്ഛനും ഉണ്ട് കൂടെ... അവളെ കൊണ്ട് വിട്ട്.. തിരികെ പോകാൻ തുനിഞ്ഞ അച്ഛനെ ജ്യോതി നിർബന്ധിച്ചു&nbs