Aksharathalukal

കൃഷ്ണകിരീടം 51



\"ഒരുകണക്കിന് അവന്റെ പെരുമാറ്റത്തിനുകാരണം ഞാനല്ലേയെന്നും എനിക്ക് സംശയമുണ്ട്... ഒരിക്കൽ ഞാനും ഇങ്ങനെയല്ലെങ്കിലും മറ്റൊരു രീതിയിൽ ഒരു പെണ്ണിന്റെ ശാപം വാങ്ങിച്ചുകൂട്ടിയതാണ്... അത് മനപ്പൂർവ്വമല്ല... ഒന്നും എനിക്ക് അറിയില്ലായിരുന്നു... \"

\"മാത്യുച്ചായൻ പറഞ്ഞുവരുന്നത് എന്താണ്... \"
സുഭദ്രാമ്മ അയാളെ സംശയത്തോടെ നോക്കിക്കൊണ്ട് ചോദിച്ചു... 

എന്റെ ജീവിതത്തിൽ നടന്നത് ഒരിക്കലും മാപ്പർഹിക്കാത്തതും ന്യായീകരിക്കാൻ പറ്റാത്തതുമായ കാര്യങ്ങൾ... അത് എങ്ങനെ തുടങ്ങണമെന്നോ എവിടെ തുടങ്ങണമെന്നോ അറിയില്ല... അന്ന് എന്റെ മകന്റെ കാര്യം പറയുന്നതിന്റെ കൂടെ ആദി ദത്തന്റെ കാര്യങ്ങളും എന്നോടു പറഞ്ഞു... അന്നേരമാണ് ഞാനറിയുന്നത് ദത്തൻ ഭാസ്കരമേനോന്റെ രക്തത്തിൽ പിറന്നതല്ല എന്ന സത്യം... അവന്റെ അമ്മ സാവിത്രി അതായത് എന്റെ പ്രിയ കൂട്ടുകാരന്റെ അനിയത്തി സാവിത്രിയെ ഈ ഭാസ്കരമേനോൻ വിവാഹം കഴിക്കുന്ന സമയത്ത് അവൾ ഗർഭിണിയായിരുന്നു എന്ന സത്യം... കോളേജിൽ ഞാൻ ഡിഗ്രി ഫൈനലീയറിന്  പഠിക്കുന്ന സമയത്താണ് അതേ കോളേജിൽ ഡിഗ്രിക്ക് ഒരുപെൺകുട്ടി വന്നു... സാവിത്രി.. ആരും ഇഷ്ടപ്പെട്ടുപോകുന്ന സൌന്ദര്യവും പ്രകൃതവുമായിയും അവളുടേത്... എനിക്ക് അവളെ കണ്ടപ്പോൾത്തന്നെ എന്തോ ഒരിഷ്ടം തോന്നി... എന്നാൽ അവളൊരു തമ്പ്രാട്ടികുട്ടിയും ഞാനൊരു നസ്രാണിപയ്യനും... ഒരിക്കലും അങ്ങനെയൊരു ബന്ധത്തിന് ഇരുവരുടെ വീട്ടുകാർ സമ്മതിക്കില്ലെന്നറിയാം... പക്ഷേ അവളെ ഓരോ തവണ കാണുമ്പോഴും എനിക്ക് എന്റെ മനസ്സിൽ അവൾ എന്റേതു മാത്രമാണെന്ന ചിന്ത എന്നെ കൂടുതൽ അവളിലേക്ക് അടുപ്പിക്കുകയായിരുന്നു... എന്നിരുന്നാലും അവളോട് ഈ കാര്യം പറയാൻ എനിക്ക് മടിയായിരുന്നു... എന്റെ മനസ്സറിഞ്ഞ എന്റെ കൂട്ടുകാരൻ ഇതിനൊരു വഴി കണ്ടു... അവൻ നേരെ പോയി സാവിത്രിയോട് കാര്യമവതരിപ്പിച്ചു... ആദ്യമൊക്ക അവൾ ചിരിച്ചു തള്ളിയെങ്കിലും പയ്യെ പയ്യെ അവൾ എന്നിലേക്കടുത്തു... അത് പിരിയാൻ പറ്റാത്തത്ര വളർന്നു... അവസാനം ഈ ബന്ധം എന്റെ വീട്ടിലറിഞ്ഞു... അവർ ഒന്നും മിണ്ടിയില്ല... എന്നെയവൻ സിംഗപ്പൂരിലേക്ക് നാടുകടത്തി... പോകുന്നതിനു മുമ്പ് അവളെ കാണണമെന്ന ആഗ്രഹമുണ്ടായിരുന്നു... എന്നാൽ അതിനുള്ള സാഹചര്യം എനിക്ക് കിട്ടിയില്ല... അതിനുള്ള എല്ലാ വഴിയും അടച്ചിരുന്നു അവർ... ഞാൻ സിംഗപ്പൂരിലേക്ക് പോയി... രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഞാൻ സാവിത്രിയുടെ വിവരമറിയാൻ എന്റെ കൂട്ടുകാരനെ വിളിച്ചു... അന്നേരമാണ് ഞാനറിയുന്നത് അവൾ ഗർഭിണിയാണെന്ന കാര്യം... അതറിഞ്ഞ് നാട്ടിലേക്ക് തിരിച്ചുപോരുവാൻ ഞാൻ ശ്രമിച്ചു.. പക്ഷേ എനിക്ക് നാട്ടിലേക്ക് പോരുവാനുള്ള എല്ലാ വഴിയും അവർ ബ്ലോക്ക് ചെയ്തു... അഞ്ചുവർഷം കഴിഞ്ഞാണ് എനിക്ക് നാട്ടിലേക്ക് വരാൻ കഴിഞ്ഞത്... നാട്ടിലേക്ക് വന്ന ഞാനറിയുന്നത് എന്റെ സാവിത്രിയുടെ മരണവാർത്തയായിരുന്നു...
അപ്പോഴും എനിക്കറിയില്ലായിരുന്നു... ഭാസ്കരമേനോന്റെ മകനായി വളർന്ന ദത്തൻ എന്റെ മകനാണെന്ന സത്യം... \"

\"അപ്പോൾ... അപ്പോൾ നിങ്ങളാണോ എന്റെ ദത്തന്റെ... \"
സുഭദ്രാമ്മ ചോദിച്ചു... 

\"അതെ എന്റെ മകനാണ് ദത്തൻ... ഇത് അവനോട് പറയാൻ കുറച്ചു ദിവസമായി ഞാൻ ശ്രമിക്കുന്നു... എന്നാൽ അവന്റെ റിയാക്ഷൻ എങ്ങനെയാകുമെന്ന് എനിക്കറില്ല... അതുപേടിച്ചിട്ടാണ് ഞാൻ... \"
മാത്യൂസ് അതുപറഞ്ഞ് തിരിഞ്ഞത്  ഉമ്മറവാതിൽക്കൽ നിൽക്കുന്ന ദത്തന്റെ നേരെയായിരുന്നു... മാത്യൂസ് അവനെകണ്ട് പേടിച്ചു... അതേ അവസ്ഥയായിരുന്നു സുഭദ്രാമ്മക്കും... 

\"മോനെ ദത്താ ഞാൻ... \"
മാത്യൂസ് എന്തോ പറയാൻ ശ്രമിച്ചപ്പോൾ ദത്തൻ  കയ്യുയർത്തി തടഞ്ഞു... 

\"വേണ്ട... എല്ലാം ഞാൻ കേട്ടു... എന്റെ അച്ഛൻ ഭാസ്കരമേനോനല്ല മറിച്ച് പെഴച്ചുണ്ടായവനാണെന്ന് ഞാനെന്നറിഞ്ഞപ്പോൾ എനിക്ക് എന്റെ ജന്മത്തിന്റെ കാരണക്കാരൻ ആരാണെന്നറിയാൻ ആഗ്രഹമുണ്ടായിരുന്നു... എന്റെ അമ്മയെ ചതിച്ച ആ നീചനെ നേരെയൊന്ന് കാണണമെന്നും എനിക്കു തോന്നിയിരുന്നു... എന്തിനാണ് എന്റെ അമ്മയെ ചതിച്ചതെന്ന് എനിക്കറിയണമായിരുന്നു... പക്ഷേ ഇപ്പോൾ നിങ്ങൾ പറഞ്ഞത് സത്യമാണെങ്കിൽ  നിങ്ങളെ എനിക്ക്... വേണ്ട... എന്റെ അച്ഛൻ ആരാണ് എന്നേ എനിക്കറിയേണ്ടിയിരുന്നുള്ളൂ... അതറിഞ്ഞു... ഇനി ഇങ്ങനെയൊരു ബന്ധത്തിന്റെ പേരിൽ എന്നേയോ ഈ എന്റെ അമ്മയേയോ കാണാൻ വരരുത്... അത് ചിലപ്പോൾ ഞാൻതന്നെ ചങ്ങലക്കിട്ട് അടക്കി നിർത്തിയ ആ പഴയ ദത്തനെ തട്ടിയെഴുന്നേൽപ്പിക്കലാകും... അത് ചിലപ്പോൾ നിങ്ങൾക്ക് നന്നാവില്ല... എന്നു കരുതി നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഇവിടെ വരാം... അത് ആ പഴയ മാത്യുച്ചായനായിട്ട് മാത്രം... അതല്ലാതെ ഒരു മകന്റെ പേരുപറഞ്ഞ് ഒരു മാത്യൂസിനെ ഇവിടെ കാണരുത്... എനിക്കിന്ന് ആകെ ഈ അമ്മ മാത്രമേയുള്ളൂ... എന്നെ പ്രസവിച്ചതല്ലെങ്കിലും എന്നെ മകനെപ്പോലെ കാണുന്ന എന്റെ ഈ അമ്മ മാത്രം മതിയെനിക്ക്... പിന്നെ ഞാനിഷ്ടപ്പെടുന്ന  എന്റെ അമ്മ എനിക്കുവേണ്ടി തിരഞ്ഞെടുത്ത ഒരു പാവം അനാഥക്കുട്ടി  അവളും മാത്രംമതി എന്റെ ജീവിതത്തിൽ... അല്ലാതെ പഴയ ബന്ധം പറഞ്ഞ് മകനാണെന്ന പേരും പറഞ്ഞ് ആരും ഇവിടേക്ക് വരേണ്ട... അതെനിക്ക് ഇഷ്ടമല്ല... \"

\"അറിയാം നിന്റെ മനസ്സിൽ ഇതുവരെയുള്ള ആ പഴയ മാത്യൂസല്ല ഇപ്പോഴുള്ളതെന്നറിയാം... നിനക്ക് ഒരിക്കലും ഒരു അച്ഛനായി എന്നെ കാണാൻ കഴിയില്ലെന്നുമറിയാം... എന്നാൽ എനിക്ക് എന്റെ മകൻതന്നെയാണ് നീ... അത് എവിടേയും നിഷേധിക്കാൻ കഴിയില്ല... എന്നാൽ ആ ഒരു ബന്ധം പറഞ്ഞ് ഒരിക്കലും ഞാൻ നിന്റെ മുന്നിൽ വരില്ല... പക്ഷേ എനിക്ക് നീ എന്നും എന്റെ മകനാകും... അത് നീയല്ല ആരു നിഷേധിച്ചാലും ഇല്ലാതാവില്ല... ശരിയാണ് നിന്റെ അമ്മയെ ചതിച്ചവനാണ് ഞാൻ... പക്ഷേ ഒരിക്കലും നിന്റെയമ്മയെ ചതിക്കണമെന്ന ചിന്ത എനിക്കില്ലായിരുന്നു... സ്വന്തമാക്കണം എന്ന തീരുമാനത്തോടെയാണ് അവളെ ഞാൻ സ്നേഹിച്ചതും... പക്ഷേ ചതിക്കപ്പെട്ടത് ഞാനായിരുന്നു... അതും എന്റെ വീട്ടുകാരുടെ മുന്നിൽ... അവരുടെയടുത്തുനിന്നും അങ്ങെയൊരു നീക്കം ഞാൻ  ഒരിക്കലും പ്രതിക്ഷിച്ചില്ല... പക്ഷേ അവൾ എന്തു വന്നാലും എന്നെ കാത്തിരിക്കുമെന്ന് പ്രതീക്ഷിച്ചു... അവളേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല...  ഗർഭിണിയായ പെണ്ണ് ജീവിതകാലം മുഴുവൻ തന്റെ പ്രിയതമനുവേണ്ടി കാത്തുനിന്നാലും അവളുടെ വീട്ടുകാർ ഒരിക്കലും അഞ്ചുവർഷത്തോളം കാലം ഒരുവിവരുമില്ലാതെ നിൽക്കുമ്പോൾ  കാത്തിരിക്കില്ല എന്നെനിക്കറാം... തന്റെ മകൾ അല്ലെങ്കിൽ സഹോദരി ചതിക്കപ്പെട്ടു എന്നേ ഏതൊരു വീട്ടുകാരും കരുതുകയുള്ളൂ... അവൾക്കായിട്ടു ഒരുപാട് കത്തുകൾ ഞാനെഴിതി പോസ്റ്റു ചെയ്തു... എന്നാൽ അതിനുള്ള മറുപടിയൊന്നും എനിക്ക് കിട്ടിയില്ല... കിട്ടാൻ അവൾക്ക് ഞാനെഴുതിയ കത്തുകൾ കിട്ടേണ്ടേ... എല്ലാം എന്റെ വീട്ടുകാർ പോസ്റ്റോഫീസ് ചെന്ന് കയ്പ്പറ്റുകയായിരുന്നു... ഇതെല്ലാം നാട്ടിൽ എത്തിയ ശേഷമാണ് ഞാനറിഞ്ഞത്.... ഇന്ന് അവളിലൂടെ എന്റെ രക്തത്തിൽ പിറന്ന ഒരു മകനെ എനിക്ക് കിട്ടി...  വൈകിയാണെങ്കിലും അത് ആരാണെന്ന് ഞാനറിഞ്ഞു... എന്നാൽ ആ അവകാശം പറഞ്ഞ് നിങ്ങളുടെ ഇപ്പോഴുള്ള ഈ സന്തോഷം കളയാൻ ഞാൻ വരില്ല... എന്നാലും നീയെന്റെ മകനാണെന്ന് ഞാൻ എന്റെ മനസ്സിലെങ്കിലും കരുതട്ടെ... \"
അത്രയും പറഞ്ഞ് മാത്യൂസ് അവിടെനിന്നും ഇറങ്ങി തന്റെ കാറിനടുത്തേക്ക് നടന്നു... അയാളുടെ കാർ ഗെയ്റ്റുകടന്ന് പോകുന്നതും നോക്കി ദത്തനും സുഭദ്രാമ്മയും നിന്നു.... 

\"മോനെ മോൻ ഒരിക്കലും അദ്ദേഹത്തെ കുറ്റപ്പെടുത്തരുത്... അദ്ദേഹത്തെ ശപിക്കുകയും ചെയ്യരുത്... അദ്ദേഹം പറഞ്ഞതെല്ലാം മോൻ കേട്ടതല്ലേ... അദ്ദേഹം എന്താണ് ചെയ്ത തെറ്റ്... നിന്റെ അമ്മയെ അദ്ദേഹം ഒരിക്കലും ചതിച്ചിട്ടില്ലല്ലോ... എല്ലാം അദ്ദേഹത്തിന്റെ, വീട്ടുകാർ ചെയ്തതല്ലേ... \"
സുഭദ്രാമ്മ പറഞ്ഞു... 

\"അറിയാം അമ്മേ അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ലെന്നറിയാം... എല്ലാം എന്റെ വിധിയാണെന്നുമറിയാം... ഞാൻ അച്ഛനുണ്ടായിട്ടും ഒരച്ഛനില്ലാത്തവനായി ജനിക്കാനാവും വിധി... പക്ഷേ എനിക്ക് അദ്ദേഹത്തോട് അന്നേരം അങ്ങനെ പറയാനേ പറ്റുമായിരുന്നുള്ളൂ... കാരണം ഞാൻ അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിൽ എനിക്ക് വൈകി കിട്ടിയ ഈ അമ്മയുടെ സ്നേഹവും പരിചരണവും നിഷേദിക്കപ്പെടുമായിരുന്നു... ഒരിക്കലും ഒരു മാതാപിതാവും സ്വന്തം മകനെ അത് ഏതുവിധേന ജനിച്ചവനായാലും എന്നെങ്കിലും അവകാശമുന്നയിച്ച് വരുമെന്നനിക്കറിയാം... അതുണ്ടാവരുത്... അത് നിങ്ങളും ഞാനും തമ്മിലുള്ള ബന്ധത്തിനു മാത്രമല്ല എന്നെ വിശ്വസിച്ച് എന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരനാഥപെൺകുട്ടിയുണ്ട്... അവളേയും ബാധിക്കും... അതുണ്ടാവരുത് ഇനിയുള്ള കാലം നിങ്ങളുടെ സ്നേഹം മാത്രം മതിയെനിക്ക്... പിന്നെ എന്നെ വിശ്വസിച്ച എന്റെ എല്ലാമായ ഒരു കുടുംബം... ഇടശ്ശേരി കുടുംബം... അവരുടെ സ്നേഹവും മതിയെനിക്ക് വേറെയാരും ഒരവകാശവും പറഞ്ഞ് എന്റെയടുത്ത് വരരുത്... അതല്ലാതെ എനിക്ക് അദ്ദേഹത്തോട് ദേഷ്യം വെറുപ്പോ ഒന്നുമില്ല... ഇനിയത് ഉണ്ടാവുകയുമില്ല... \"

\"മോനെ നീ വലിയവനാണ്... ഇത്രയും കാലം നീ എങ്ങനെ നടന്നു എന്നല്ല... നിന്റെ മനസ്സിലുള്ള ഈ സ്നേഹമുണ്ടല്ലോ... അനുമതി.. അറിവില്ലാതെ കഴിഞ്ഞ കാലങ്ങളിൽ നീ ചെയ്തപോയ എല്ലാ തെറ്റുകളും ദൈവം പൊറുക്കാൻ... നിന്നെപ്പോലെ ഒരു മകന്റെ അമ്മയുടെ സ്ഥാനം കിട്ടിയതും എന്റെ മുൻജമ്മ സുകൃതമാണ്... \"
അതു പറയുമ്പോൾ സുഭദ്രാമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു... അതുകണ്ട് ദത്തനവരെ ചേർത്തുപിടിച്ചു... 


തുടരും.......... 

✍️ Rajesh Raju

➖➖➖➖➖➖➖➖➖

കൃഷ്ണകിരീടം 52

കൃഷ്ണകിരീടം 52

4.5
4887

\"മോനെ നീ വലിയവനാണ്... ഇത്രയും കാലം നീ എങ്ങനെ നടന്നു എന്നല്ല... നിന്റെ മനസ്സിലുള്ള ഈ സ്നേഹമുണ്ടല്ലോ... അതുമതി.. അറിവില്ലാതെ കഴിഞ്ഞ കാലങ്ങളിൽ നീ ചെയ്തുപോയ എല്ലാ തെറ്റുകളും ദൈവം പൊറുക്കാൻ... നിന്നെപ്പോലെ ഒരു മകന്റെ അമ്മയുടെ സ്ഥാനം കിട്ടിയതും എന്റെ മുൻജമ്മ സുകൃതമാണ്... \"അതു പറയുമ്പോൾ സുഭദ്രാമ്മയുടെ കണ്ണുകൾ നിറഞ്ഞിരിരുന്നു... അതുകണ്ട് ദത്തനവരെ ചേർത്തുപിടിച്ചു... സ്വന്തം മകന്റെ സുരക്ഷിതമായ കരവലയത്തിൽ ഒതുങ്ങിയതുപോലെ അവരും അവനെ ചേർത്തുപിടിച്ചു... എന്നാലും അവരുടെ മനസ്സിൽ ദത്തൻ പറഞ്ഞ ചില കാര്യങ്ങൾ അവരെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു... ➖➖➖➖➖➖➖➖➖➖➖ഈ സമയം ആദിയും സൂര്