Aksharathalukal

നിഹാരിക -16

നിഹാരിക 16


രാവിലെ ഓഫീസിലേക്ക് പോകാൻ റാം റെഡിയായി കൊണ്ടിരിക്കുമ്പോഴാണ് ഗേറ്റ് കടന്ന് ഹിമയുടെ കാർ അകത്തേക്ക് വരുന്നത് ജനലിൽ കൂടെ റാം കണ്ടത്.. 

ശ്രീറാം വേഗം വാതിൽ തുറന്നു അല്ലുവിന്റെ മുറിയിലേക്ക് ചെന്നു അവിടെ നിഹ അല്ലുവിന്റെ ബാഗ് തയ്യാറാക്കുന്നുണ്ടായിരുന്നു... 

അല്ലുവിനെ അവിടെയെങ്ങും കണ്ടില്ല.. 

റാം പുറകിൽ കൂടെ വന്നു നിഹയുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് റാമിന്റെ മുറിയിൽ കയറി വാതിൽ ചാരി .. 

പെട്ടെന്നുള്ള റാമിന്റെ പ്രവർത്തിയിൽ നിഹ ആകെ പതറിപ്പോയി.. 

അവൾ റാമിനെ നോക്കി കുളികഴിഞ്ഞു ഒരു ടവൽ മാത്രമായിരുന്നു വേഷം.. 

\"സർ.. എന്തായിത്.. എന്നെ വിട് എനിക്ക് പോണം.. \"

\'പേടിക്കേണ്ട ഞാൻ തന്നെ ഒന്നും ചെയ്യാൻ കൊണ്ടുവന്നതല്ല ഒരു കാര്യം പറയാനാ  ... \"

\"എന്ത്‌ കാര്യം? \" 

\"ആ ഹിമ വരുന്നുണ്ട്... \"

ഹിമയുടെ കാര്യം കേട്ടപ്പോൾ നിഹയുടെ മുഖം വാടി.. 

ശ്രീറാം അടുത്തേക്ക് വന്നു എന്നിട്ട് അവളുടെ മുഖം കൈകൊണ്ട് ഉയർത്തി എന്നിട്ട് പറഞ്ഞു.. 

\"താനെന്തിനാ നിച്ചു ഇങ്ങനെ വിഷമിക്കുന്നത്.. അവൾ വന്നത് എന്നെകാണാനാവില്ല ആണെങ്കിൽ ഓഫീസിലേക്ക് ആകും വരുന്നത്.. ഇത്‌ തനിക്കുള്ള പണി ആണെന്ന് തോന്നുന്നു.. \"

നിഹ ദയനീയമായി റാമിനെ നോക്കി.. 

\"എന്റെ നിച്ചു... അവളുടെ ഈ കോപ്രായങ്ങൾ സഹിക്കുന്നത് അവളെയോ അവൾടെ അച്ഛനെയോ പേടിച്ചല്ല എന്റെ നിവൃത്തികേട് കൊണ്ടാണ്.. പക്ഷെ തനിക്കതിന്റെ ആവശ്യമില്ല  ... \"

\"അവൾ തന്നോട് എന്ത് ചെയ്യാൻ പറഞ്ഞാലും നല്ല മറുപടി കൊടുത്തോ.. കൊടുത്തോ എന്നല്ല കൊടുക്കണം.. അതിന് എന്നെ നോക്കേണ്ട ആവശ്യമില്ല മനസ്സിലായോ.. \"

\"പിന്നെ ഞാനിപ്പോ ഇറങ്ങും തനിക്കെന്തെങ്കിലും ബുദ്ധിമുട്ട് അവളായിട്ട് ഉണ്ടാക്കിയാൽ എന്നെ വിളിച്ചോ.... ഞാനുണ്ടെടോ തന്റെ കൂടെ... അത് പോരെ നിച്ചുന്.. \"

\"മം.. \" 

നിഹ തലയാട്ടി... 

\"ന്നാ വേഗം പൊക്കോ ആ പിശാശ് ഇനി ഈ കോലത്തിൽ നമ്മളെ ഒന്നിച്ചു കണ്ടാൽ പിന്നെ അതു മതി.. \"

വാതിൽ കാറ്റത്തു തുറന്നിരുന്നു.. 

നിഹ പുറത്തേക്കിറങ്ങിയതും സ്റ്റെയറിൽ  നിൽക്കുന്ന ഹിമയെയാണ് കണ്ടത്.. 

നിഹ റാമിന്റെ മുറിയിൽ നിന്നിറങ്ങി വരുന്നത് ഹിമ കണ്ടിരുന്നു.. നിഹ അവളെ ശ്രദ്ധിക്കാതെ അല്ലുവിന്റെ മുറിയിലേക്ക് പോയി ബാഗിൽ ബുക്കുകളൊക്കെ അടുക്കി വെച്ചുകൊണ്ടിരുന്നു... 

\"ഹലോ... നിഹാരിക.. \"

ഹിമ നിഹയെ  വിളിച്ചു കൊണ്ട് മുറിയിലേക്ക് കയറി വന്നു.. 

ഹിമയെ കണ്ടപ്പോൾ നിഹ ഒന്ന് ചിരിച്ചു.. 

\"എവിടെ അല്ലു? \"

\"അല്ലു താഴെയുണ്ടല്ലോ കണ്ടില്ലേ.. \"

\"ഓഹ് ഞാൻ ശ്രദ്ധിച്ചില്ല.. ആക്ച്വലി റാമിനെ കാണാൻ വന്നതാ റാം മുറിയിലില്ല  കുളിക്കുവാണെന്ന് തോന്നുന്നു... അല്ല ഞാൻ ഇങ്ങോട്ട് വന്നപ്പോൾ താൻ റാമിന്റെ മുറിയിൽ നിന്നിറങ്ങി വന്നല്ലോ അപ്പൊ റാം അവിടെ ഉണ്ടായിരുന്നോ? \"

ഹിമ പെട്ടെന്നെങ്ങനെ ചോദിച്ചപ്പോൾ നിഹ ശരിക്കും പതറി പോയി.. 

എങ്കിലും പെട്ടെന്ന് തന്നെ നിഹ മറുപടി കൊടുത്തു..

\"ഞാൻ അല്ലുവിന്റെ ബുക്ക്‌ എടുക്കാൻ പോയതാ അപ്പോൾ സർ അവിടെ ഉണ്ടായിരുന്നില്ല... \"

\"മം.. \"

ഹിമ അത് വിശ്വാസം വരാത്തത് പോലെ വെറുതെ ഒന്ന് മൂളി.. 

\"നിച്ചു... \"

അല്ലു വിളിക്കുന്നത് കേട്ട് നിഹ വേഗം ബാഗുമായി പുറത്തേക്കിറങ്ങി കൂടെ ഹിമയും... 

കുറച്ചു കഴിഞ്ഞപ്പോൾ ശ്രീറാം ഓഫീസിൽ പോകാൻ തയ്യാറായി താഴേക്കിറങ്ങി വന്നു... 

\"ഹായ് റാം... \"

ഹിമ റാമിന്റെ അടുത്തേക്ക് ചെന്നു.. 

\"ഹിമയോ.. താനെപ്പോ വന്നു.. \"

\"കുറച്ചു നേരമായി... \"

\"എന്തെ പ്രത്യേകിച്ച്... \"

\"എന്തെങ്കിലും ഉണ്ടെങ്കിലേ എനിക്കിങ്ങോട്ട് വരാൻ പാടുള്ളു.. ഇത്‌ എന്റെയും കൂടെ വീടല്ലേ... \"

അതു കേട്ട് നിഹ റാമിനെ ഒന്ന് നോക്കി.. റാം നിഹയെ ഒന്നുമില്ല എന്നുള്ള രീതിയിൽ കണ്ണടച്ചു കാണിച്ചു.. 

\"ആക്ച്വലി റാം എനിക്ക് ഒരു ആവശ്യമുണ്ട് അതാണ് ഞാൻ വന്നത്.. \"

\"എന്താ ഹിമ.. \"

\"അല്ലു സ്കൂളിൽ പോയി കഴിഞ്ഞാൽ പിന്നെ  നിഹാരിക  ഇവിടെ വെറുതെ ഇരിക്കുവല്ലേ... ബുദ്ധിമുട്ടില്ലെങ്കിൽ എന്റെ കൂടെ ഒന്ന് പുറത്തേക്ക് വരാമോ കുറച്ചു പർച്ചെയ്‌സ് ഉണ്ട്.. \"

ഹിമ ചോദിക്കുന്നത് കേട്ട് എന്ത് പറയണമെന്നറിയാതെ നിഹ റാമിനെ നോക്കി.. 

\"ഹിമയോട് ഞാൻ പറഞ്ഞു നിഹ അല്ലുവിനെ നോക്കാൻ വന്നതാണ് അല്ലാതെ ഹിമയുടെ ജോലികൾ ചെയ്യാനല്ലെന്ന് \"

ഹിമ വേഗം നിഹയുടെ അടുത്തേക്ക് വന്നു.. 

\"ഞാൻ തന്നോട് എന്റെ ജോലികൾ ചെയ്യാനല്ലാട്ടോ ഉദ്ദേശിച്ചത്.. തനിക്കറിയാമല്ലോ ഞാൻ പഠിച്ചതും വളർന്നതും ബാംഗ്ലൂർ ആണ്.. എനിക്കിവിടെ അധികം കൂട്ടുകാരൊന്നുമില്ല.. താനെനിക്കൊരു കമ്പനി തന്നാൽ മതി.. പ്ലീസ് നിഹ \"

നിഹ മിണ്ടാതെ നിൽക്കുന്നത് കണ്ടപ്പോൾ ഹിമ റാമിന്റെ അടുത്തേക്ക് ചെന്നു.. 

\"റാം.. ഒന്ന് പറയ്... റാം പറഞ്ഞാലേ നിഹ കേൾക്കു... \"

\"ഇതിൽ ഞാനിപ്പോ എന്ത്‌ പറയാനാ നിഹയ്ക്ക് താല്പര്യമുണ്ടെങ്കിൽ വരട്ടെ അല്ലാതെ നിർബന്ധിച്ചു കൊണ്ടുപോകാൻ പറ്റുമോ \"

\"ഞാൻ വരാം \"

നിഹ പറഞ്ഞു.. 

അത് കേട്ടപ്പോൾ ഹിമയുടെ മുഖം വിടർന്നു.. 

നിഹാരികയ്ക്ക് വേണ്ടി അവൾ അവിടെ വെയിറ്റ് ചെയ്തിരുന്നു.. 

അല്ലുവിനെ ബസ് കയറ്റി വിടാൻ നിഹ ഗേറ്റിൽ നിൽക്കുമ്പോഴാണ് ഓഫീസിൽ പോകാനായി  റാം കാറിൽ പുറത്തേക്ക് വന്നത്... 

നിഹയെയും അല്ലുവിനെയും  കണ്ടതും അവരുടെ അടുത്ത് റാം കാർ നിർത്തി.. 

\"പപ്പായി ടാറ്റാ.. \"

\"ടാറ്റാ മോളു... പിന്നെ നിഹ... ഹിമയോടൊപ്പം പോകുന്നെങ്കിൽ പൊയ്ക്കോളൂ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിച്ചോളൂ... ഒരു മടിയും വിചാരിക്കേണ്ട.. \"

\"വിളിക്കാം സർ... \"

റാമിന്റെ കാർ മുന്നോട്ട് നീങ്ങി... അവർ
സംസാരിക്കുന്നതു നോക്കികൊണ്ട് വീടിന്റെ മുകളിൽ ഹിമ നിൽക്കുന്നുണ്ടായിരുന്നു... 

     🍂🍂🍂🍂🍂🍂🍂🍂🍂🍂

ഹിമ നിഹയെയും കൂട്ടികൊണ്ട് ലുലുമാളിൽ ഉള്ള ഒരു വലിയ ബുട്ടിക്കിലേക്ക് കൊണ്ടുപോയി... 

കണ്ണഞ്ചിപ്പിക്കുന്ന തിളക്കമുള്ള ഗൗണുകൾ അവിടെ നിരന്നു കിടക്കുന്നത് കണ്ടപ്പോൾ നിഹ കണ്ണിമവെട്ടാതെ നോക്കി നിന്നു... 

\"എന്താണ് നിഹാരിക.. ആദ്യമായ് ആകും ഇവിടെ വന്നത് അല്ലെ... അല്ലേലും നിങ്ങളൊക്കെ വഴിവക്കിൽ നിന്നാകുമല്ലോ വാങ്ങുന്നത്  .. \"

ഹിമ കളിയാക്കികൊണ്ട് പറഞ്ഞപ്പോൾ നിഹയുടെ മുഖം മാറി എങ്കിലും അവിടെ വെച്ച് ഒരു പ്രശ്നം ഉണ്ടാക്കേണ്ട എന്ന് കരുതി നിഹ മിണ്ടാതെ നിന്നു.. 

വിലകൂടിയ ഓരോ ഗൗണുകൾ സെയിൽസ് ഗേൾ എടുത്തിട്ടു.. 

ഹിമ ഓരോന്നായി തന്റെ ദേഹത്ത് വെച്ചു കണ്ണാടിയിൽ നോക്കി നിന്നു... 

വെറുതെ എടുത്തിടുന്നതല്ലാതെ അവളൊന്നും വാങ്ങുന്നില്ലായിരുന്നു... 

നിന്ന് നിന്ന് നിഹയ്ക്ക് അവസാനം ദേഷ്യം വന്നുതുടങ്ങി.. 

കുറച്ചു കഴിഞ്ഞപ്പോൾ കയ്യിൽ രണ്ടു മൂന്ന് ഗൗൺ എടുത്തിട്ട് ഹിമ നിഹയുടെ അടുത്തേക്ക് വന്നു.. 

\"നിഹ.. ഞാനിതൊന്ന് ട്രൈ ചെയ്യട്ടെ.. താൻ എന്റെ വാലെറ്റും ഫോണും ഒന്ന് പിടിക്കുമോ... \"

\"അതിനെന്താ പിടിക്കാമല്ലോ.. \"

നിഹ അത് വാങ്ങിട്ടു അവിടെയുള്ള കസേരയിൽ ഇരുന്നു.. 

ഹിമ ആ ഡ്രെസ്സുമായി ഡ്രസിങ് റൂമിലേക്ക് പോയി... 

കുറച്ചു കഴിഞ്ഞപ്പോൾ ഹിമയുടെ ഫോണിൽ ഒരു വാട്സ്ആപ്പ് മെസ്സേജ് വന്നു... ആ മെസ്സേജ് കണ്ട് നിഹ ഞെട്ടി... 

\"ഹൈ സ്വീറ്റി മീറ്റ് മീ അറ്റ് ഷാർപ് സെവൻ ഇൻ മൈ അപാർട്മെന്റ് \"

ഫോൺ അൺലോക്ക് ആയിരുന്നു നിഹ ആ മെസ്സേജ് തുറന്നു നോക്കി.. 

വായിച്ചാൽ അറപ്പുളവാക്കുന്ന രീതിയിൽ ആയിരുന്നു അവരുടെ സംസാരം മുഴുവനും... 

അപ്പോഴാണ് ഹിമ പുറത്തേക്കിറങ്ങി വന്നത്.. 

നിഹ ഫോണിൽ നോക്കുന്നത് ഹിമയും ഹിമ അത് കണ്ടെന്നു നിഹയും മനസ്സിലാക്കിയിരുന്നു.... 

ഹിമ നിഹയുടെ അടുത്തേക്ക് വന്നു.. എന്നിട്ട് ഫോൺ വാങ്ങി മെസ്സേജ് നോക്കി.. 

അവളുടെ മുഖത്ത് കള്ളം കണ്ടുപിടിച്ചതിന്റെ ഭയമോ ചമ്മലോ  ഒന്നുമുണ്ടായിരുന്നില്ല... 

നിഹ അമ്പരപ്പോടെ ഹിമയെ നോക്കി... 

\"എന്താണ് നിഹ.. മെസ്സേജ് മുഴുവനും വായിച്ചു നോക്കിയോ? \"

നിഹ അതിന് മറുപടി പറഞ്ഞില്ല...

താനെല്ലാം കണ്ട സ്ഥിതിക്ക് ഇനിയൊന്നും ഒളിച്ചു വെച്ചിട്ട് കാര്യമില്ല... 

ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണം... 

എന്ന് പറഞ്ഞിട്ട് ഹിമ ഫോൺ ഗാല്ലറി ഓപ്പൺ ചെയ്തു.. 

അതിൽ ഭിത്തിയോട് ചാരി നിഹയും നിഹയോട് ചേർന്ന് ഭിത്തിയിൽ രണ്ടു കയ്യും കുത്തി ഒരു ടവൽ മാത്രമുടുത്തു ശ്രീറാമും നിൽക്കുന്നുണ്ടായിരുന്നു.. \"

ആ ഫോട്ടോ കണ്ട് നിഹ പകച്ചു പോയി.. 

രാവിലെ താനും റാമും കൂടെ മുറിയിൽ എന്തായിരുന്നു എന്ന് ഞാൻ കണ്ടിരുന്നു.. 

\"റാമും കുഞ്ഞും മാത്രമുള്ള ആ വീട്ടിൽ  എന്തൊക്കെ നടക്കുമെന്ന് എനിക്കൂഹിക്കാവുന്നതേയുള്ളു... \"

\"റാമിന്റെ അമ്മയും അമ്മയെ നോക്കാനുള്ള ആ പെണ്ണുമായിരുന്നു നിങ്ങൾക്ക് തടസ്സം അത് രണ്ടും നീ സമർഥമായി ഒഴിവാക്കി.. \"

\"ഇനിയിപ്പോ എട്ടുംപൊട്ടും തിരിയാത്ത ഒരു കുട്ടിയല്ലേ ഉള്ളൂ... അപ്പൊ പിന്നെ നിങ്ങൾക്കെന്തുമാകാമല്ലോ അല്ലെ.. \"

ഹിമയുടെ വാക്കുകൾ ഒരു ചാട്ടുളി പോലെ നിഹയുടെ നെഞ്ചിൽ തറഞ്ഞു കയറി.. 

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി... 

\"ഈ ഫോട്ടോ ഞാൻ പുറത്ത് വിട്ടാൽ എന്താണുണ്ടാവുന്നതെന്ന് പറയേണ്ടല്ലോ അല്ലെ... സമൂഹത്തിൽ നിലയും വിലയുമുള്ള  ശ്രീറാമും  ജോലിക്കാരി നിഹാരികയും തമ്മിലുള്ള അവിഹിതത്തിന്റെ നിറം പിടിപ്പിച്ച കഥകൾ നാട്ടിൽ മുഴുവനും പാട്ടാകും... \"

\"പിന്നെ എന്തുണ്ടാവുമെന്ന് ഞാൻ പറയേണ്ടല്ലോ... എനിക്കിപ്പോ റാമിനെ കല്യാണം കഴിക്കണമെന്ന് നിര്ബന്ധമൊന്നുമില്ല പപ്പയുടെ നിർബന്ധം സഹിക്കാതായപ്പൊഴാ ഞാൻ സമ്മതിച്ചത്... \"

\"ഞാനൊരു കോമ്പ്രമൈസിന് തയ്യാറാണ്.. താനിവിടെ കണ്ടതൊന്നും നിഹ ആരോടും പറയില്ല പറഞ്ഞാൽ തന്റെ ശ്രീറാം പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല എന്നൊരു അവസ്ഥയിൽ ഞാൻ കൊണ്ടെത്തിക്കും.. \"

\"പകരം ഈ വിവാഹം നടന്നാൽ എനിക്കെന്റെ വഴി റാമിന് റാമിന്റെയും... പിന്നെ തനിക്ക് അവിടെ നിൽക്കണമെങ്കിൽ നിൽക്കാം.. അതായത് നിങ്ങളുടെ റിലേഷൻ തുടർന്നു പോകുകയോ അതല്ല വേണ്ടെന്ന് വെയ്ക്കുകയോ ചെയ്യാം ഒക്കെ നിഹയുടെ ഇഷ്ട്ടം.. ഞാൻ അതിലൊന്നും ഇടപെടില്ല.. \"

നിഹ നിറഞ്ഞ കണ്ണുകളോടെ ഹിമയെ അറപ്പോടെ നോക്കി... 

കുറച്ചപ്പുറത്തു മറ്റൊരാൾ ഇവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു... 

കാത്തിരിക്കൂ...


നിഹാരിക -17

നിഹാരിക -17

4.1
3380

നിഹാരിക17ഹിമയുടെ വാക്കുകൾ കേട്ട് പകച്ചു നിന്നുപോയി നിഹ.. പക്ഷേ ഹിമ അതൊന്നും ശ്രദ്ധിക്കാതെ ഡ്രസ്സ് സെലക്ട്‌ ചെയ്യാൻ തുടങ്ങി... നിഹ പതിയെ ആ ബ്യുട്ടീക്കിൽ നിന്നുമിറങ്ങി... എസ്കലേറ്ററിലേക്ക് നടന്നു... നിഹയുടെ മനസ്സിൽ പലവിധ ചിന്തകൾ ആയിരുന്നു... എസ്കലേറ്ററിലേക്ക് കയറിയതും നിഹ ബാലൻസ് തെറ്റി മുന്നോട്ടു വീഴാൻ പോയി അപ്പോഴേക്കും പുറകിൽ ഒരാൾ നിഹയെ താങ്ങി പിടിച്ചു... അവൾ പുറകിലോട്ട് തിരിഞ്ഞു നോക്കി.. \"രാഹുൽ.. \"\"താനിതെവിടെ നോക്കിയാ നടക്കുന്നെ ഇപ്പൊ കാണാരുന്നു താഴെ കിടക്കുന്നത്.. \"\"അത് പിന്നെ ഞാൻ എന്തൊക്കെയോ ഓർത്ത്.. രാഹുലെന്താ ഇവിടെ..അതും ഓഫീസ് ടൈമിൽ.. \"\"ഇന്ന് ഞ