Aksharathalukal

വെള്ളാരപൂമലമേലെ.. ❤❤ - 17

\"വിൽസാ.. എവിടെടാ നിന്റെ മൊതലാളി വിൽ‌സൺ? \" കയറിവന്ന പ്രായമായ ആൾ ദേഷ്യപ്പെടുന്നത് കാഞ്ചന കൗതുകത്തോടെ നോക്കി. അയ്യാളെ കണ്ടതും അവളുടെ മനസിലേക്ക് വർഷങ്ങൾക്ക് മുൻപുള്ള ഒരു ഓർമ ഓടിയെത്തി.

@@@@@

\"ഡാഡി.. എന്റെ ക്ലാസ്സിലെ എല്ലാർക്കും ഗ്രാൻഡ്പാ ഉണ്ടല്ലോ? എനിക്ക് മാത്രം എന്താ ഇല്ലാത്തെ?\" അഞ്ചു വയസുള്ള കുഞ്ഞു അമേയകുട്ടി ഫിലിപ്പിനെ മുട്ടിയിരുന്നു ചോദിച്ചു.

ഫിലിപ്പ് അവളെ പൊക്കിയെടുത്തു മടിയിൽ വച്ചു. \"ആരാ പറഞ്ഞേ എന്റെ കുഞ്ഞിന് ഗ്രാൻഡ് പാ ഇല്ലെന്നു? \"

\"അമ്മേടെ ഡാഡി അല്ലെങ്കിൽ ഡാഡിടെ ഡാഡി ആണ് ഗ്രാൻഡ് പാ.. അമ്മേടെ ഡാഡി അല്ലേ ഉമ്മറത്തെ ഫോട്ടോയിൽ മാല ഒക്കെ ഇട്ടു ഇരിക്കുന്നെ.. അങ്ങനെ ഇരുന്നാൽ ചത്തു പോയിന്നാ അർത്ഥം എന്നു പറഞ്ഞോ ആരതി.. പിന്നെ ഡാഡിക്ക് ഡാഡി ഉണ്ടോ? ഞാൻ കണ്ടിട്ടില്ലാലോ?\" അവൾ ഫിലിപ്പിനോട് ഒന്ന് കൂടിച്ചെന്നിരുന്നു.

\"മോക്ക് എല്ലാവരും ഉണ്ട്.. വല്ല്യ പപ്പാ.. വല്ല്യ മമ്മ.. അങ്കിൾ മാര്.. ആന്റിമാരു.. എല്ലാരും.. \" അവളെ മാറോട് ചേർത്ത് ഫിലിപ്പ് പറഞ്ഞു.

\"എന്നിട്ട് ഞാൻ കണ്ടിട്ടില്ലാലോ?\"

ഫിലിപ്പ് അയ്യാളുടെ പേഴ്‌സ് തുറന്നു ഒരു ഫോട്ടോ അവൾക്ക് നീട്ടി. \"ദാ.. ഇതാണ് നിന്റെ വല്ല്യ പപ്പയും വല്ല്യ മമ്മയും.. കണ്ടോ.. നിന്നേ കണാൻ വല്ല്യ മമ്മേടെ തനി പകർപ്പ..\"

\"ഇവരൊക്കെ എവിടാ? നമുക്ക് പോയി ഇങ്ങോട്ട് കൊണ്ടുവരാം..\" അമ്മു കൊഞ്ചലോടെ ചോദിച്ചു.

\"അമ്മുക്കുട്ടി.. നമുക്ക് പോകാം.. ഇപ്പളെ.. ഡാഡോയോട് അവരെല്ലാം പിണക്കം ആണ്.. പിണക്കം മാറുമ്പോ നമുക്ക് എല്ലാർക്കും ഒന്നിച്ചു പോവാട്ടോ..\" ഫിലിപ്പ് അവളെ നോക്കി പറഞ്ഞു.

\"എന്തിനാ ഡാഡിയോട് എല്ലാരും പിണങ്ങിയെ? ഡാഡി വല്ല കുറുമ്പും കാണിച്ചോ?\" അവൾ വീണ്ടും ചിനുങ്ങിക്കൊണ്ട് ചോദിച്ചു.

\"ഉം.. ഒരു വലിയ കുറുമ്പ്.. അറിഞ്ഞോണ്ട് ചെയ്തത് അല്ല ഡാഡി.. എന്നാലും കുറുമ്പ് കുറുമ്പ് തന്നെ അല്ലേ??\" അതു പറയുമ്പോൾ ഫിലിപ്പിന്റെ കണ്ണു നിറഞ്ഞിരുന്നു.

@@@@@@

ഓർമകളിൽ നിന്നു തിരിച്ചു വന്ന അമ്മു തന്റെ മുന്നിൽ നിൽക്കുന്ന ആളെ കണ്ണിമാവെട്ടാതെ നോക്കി. താൻ ഒരിക്കലും കാണാത്ത തന്റെ ഗ്രാൻഡ് പാ.. അവളുടെ കണ്ണുകൾ കണ്ണീരിനാൽ ഒന്ന് കുതിർന്നു.

\"ഇതേ ഈ മാസത്തെ മൂന്നാമത്തെ ചെരുപ്പാ പൊട്ടുന്നത്.. വിളിക്കു ആ വിൽസനെ.. ഇതുമാതിരി സാധനങ്ങൾ ആണോ ഇവിടെ ആൾക്കാർക്കു കൊടുക്കുന്നത്.. ഈ കുരുവികൂട്ടിൽ ഔതാ യേ പറ്റിക്കാം എന്നു ഒരുത്തനും കരുതണ്ട.. \" ഔത ഒച്ച കൂട്ടി പറഞ്ഞു.

കടയിൽ നിന്ന പയ്യൻ എന്തു ചെയ്യണം എന്നു അറിയാതെ നിന്നു വിയർത്തു.

\"വല്ല്യ പപ്പാ..\" അമ്മു അവൾ അറിയാതെ വിളിച്ചു.

അതു കേട്ട് ഔത അവളെ തിരിഞ്ഞു നോക്കി. \"അതേതാടി.. എന്നെ വല്ല്യ പപ്പാ എന്നു വിളിക്കാൻ മാത്രം ഞാൻ അറിയാതെ ഒരു പേരക്കുട്ടി കുരുവികൂട്ടിൽ?\" അരിശത്തോടെ ഔത ചോദിച്ചു.

\"അയ്യോ.. സാറേ.. പ്രായമുള്ള ആൾ ആയത് കൊണ്ട് ഒരു റെസ്‌പെക്ട് തന്നു വിളിച്ചതാ.. വിട്ടു കള.. സാറേ.. സാർ ഈ ഇട്ടിരിക്കുന്ന ചെരിപ്പുണ്ടല്ലോ.. കാണാൻ ഒക്കെ നല്ല കേമമാ.. പക്ഷേ നമ്മുടെ ഈ മഴയത്തും ചെളിയിലും ഒന്നും ഈ ലെതർ ചെരിപ്പൊന്നും പറ്റില്ലന്നെ.. അതു മാത്രമല്ല.. ദേ.. ഈ ചെരിപ്പിൽ നിന്നു ചെളിയൊക്കെ തെറിച്ചു ദേ സാറിന്റെ കസവു മുണ്ടിന്റെ പിന്നിൽ നോക്കിക്കേ..\" അമ്മു ഔതയെ മുണ്ടിന്റെ പിന്നിലെ ചെളിപ്പാട് കാണിച്ചു കൊടുത്തു പറഞ്ഞു.

\"ഹ.. ശരിയാണല്ലോ.. വീട്ടിലെ പെണ്ണുങ്ങൾ ഒന്നും പറഞ്ഞില്ലാലോ..\" ഔത പാതി അമ്മുവിനോടും പാതി സ്വയവും എന്ന രീതിയിൽ പറഞ്ഞു.

\"അതെ.. പേടിച്ചിട്ട് ആയിരിക്കും.. ഇങ്ങനെ ദേഷ്യപ്പെട്ടാൽ ആർക്കാ പേടിക്കാതെ ഇരിക്കാ..\" അമ്മു ചിരിച്ചുകൊണ്ട് പറയുന്നത് കേട്ട് ഔതയ്ക്ക് അവളോട് വല്ലാത്ത ഒരു അടുപ്പം തോന്നി.

\"ഓഹ്.. നീ ഒരു വല്ല്യ കാര്യക്കാരി ആണല്ലോ.. എന്നാ നീ തന്നെ ഈ വല്ല്യ പപ്പക്ക് ഒരു ചെരുപ്പ് കണ്ട് പിടിച്ചു തന്നെ..\" ഔത പറഞ്ഞു.

\"ആഹാ.. അപ്പൊ ഞാൻ കുരുവികൂട്ടിലെ അറിയാത്ത പേരക്കുട്ടി ആയോ?\" കളിയോടെ അമ്മു ചോദിച്ചതും അവർ ഒന്നിച്ചു ചിരിച്ചു.

അമ്മു നല്ലൊരു ചെരുപ്പ് സെലക്ട്‌ ചെയ്തു ഔതയ്ക്ക് കൊടുത്തു. അതിടാൻ അവൾ തന്നെ അദ്ദേഹത്തെ ഹെല്പ് ചെയ്തു.

\"നീ ഏതാടി കൊച്ചേ.. നിന്നെ ഇവിടെങ്ങും ഇതിനു മുൻപ് കണ്ടിട്ടില്ലല്ലോ? വിൽ‌സൺന്റെ ചാർച്ചക്കാരി വല്ലോം ആണോ?\" ഔത അവളെ വാത്സല്യത്തോടെ ചോദിച്ചു.

\"ഞാൻ.. അതു.. ഞാൻ.. \" വാക്കുകൾ കിട്ടാതെ അമ്മു പതറി.

\"അമ്മു...\" അലെക്സിന്റെ അലർച്ച കേട്ടാണ് അവൾ ഞെട്ടി തിരിഞ്ഞു നോക്കിയത്. 

അവനെ കണ്ടതും ഔതയുടെയും മുഖം ഇരുണ്ടു. അയാൾ ഇരുന്നിടുത്തു നിന്നു മെല്ലെ എഴുന്നേറ്റു.

\"നിന്നെ ചെരുപ്പ് നോക്കാൻ അല്ലേ ഞാൻ ഇവിടെ വിട്ടത്.. എന്നിട്ട് നീ കണ്ണിൽ കണ്ടവരുടെ അടുത്ത് വർത്തമാനം പറഞ്ഞു നിൽക്കണോ?\" ഔതയെ വക വയ്ക്കാതെ അവൻ അരിശത്തോടെ ചോദിച്ചു.

\"നീ കടയാടിലെ ആൻഡ്രോസിന്റെ ഡോക്ടർ കൊച്ചനല്ലെടാ? പുറത്തു നിന്നു എങ്ങാണ്ട് കെട്ടി കൊണ്ട് വന്നത്.. ഇതാണോ നിന്റെ ഭാര്യ..? നീ ആളു വെടക്ക് ആണെങ്കിലും ഇവള് പാവാട്ടോ..\" പാതി പുച്ഛം കലർത്തി ഔത പറഞ്ഞു.

\"വോ.. കുരുവികൂട്ടിൽ നിന്നു കിട്ടിയ സ്വഭാവ സർട്ടിഫിക്കറ്റ് ഞാൻ വരവിൽ വച്ചേക്കുന്നു.. മുന്നീന്ന് മാറി നിക്ക് മൂപ്പിൽസേ.. \" അമ്മുവിന്റെ കയ്യിൽ ബലമായി പിടിച്ചു അവളെ വലിച്ചുകൊണ്ട് അലക്സ്‌ പറഞ്ഞു.

\"വാങ്ങാൻ പറഞ്ഞേൽപ്പിച്ച സാധനം വാങ്ങിയോ നീ.. അതോ ലോകവിവരവും തുർക്കി നിൽക്കലെ ഉണ്ടായുള്ളൂ?\" അവൻ അമ്മുവിനോട് അരിശത്തോടെ ചോദിച്ചു. അവൾ നേര്ത്തെ നോക്കി വച്ച ഒരു ചെരുപ്പ് എടുത്തു നീട്ടി. അലക്സ് അതിനുള്ള കാശു കൊടുത്തു. സെയിൽസ്മാൻ പയ്യൻ അതു പാക്ക് ചെയ്തു കവർ അമ്മുവിനെ ഏൽപ്പിച്ചു.

\"എടാ.. കൊച്ചനെ.. നീ അവിടെ ഒന്ന് നിന്നെ.. \" ഇറങ്ങാൻ തുടങ്ങിയ അലെക്സിനെ ഔത പിന്നിൽ നിന്നു വിളിച്ചു.

\"നീ കടയാടിക്കാരുടെ അടഞ്ഞു കിടക്കണ ഹോസ്പിറ്റൽ തുറക്കാൻ പോകുന്നു എന്നൊക്കെ ശ്രുതി കേട്ടല്ലോ.. സൈന്റ്റ് രാഫെൽ ഹോസ്പിറ്റൽ.. ത്ഹൂ.. എന്റെ മോളമ്മേടെ ജീവൻ എടുത്ത ഹോസ്പിറ്റൽ.. എന്റെ കൊക്കിൽ ജീവനുണ്ടേൽ അതു ഞാൻ തുറപ്പിക്കില്ല.. വെറുതെ അതിനു മിനക്കേട്ടു കൊച്ചൻ നേരം കളയണ്ട..\" ഔതയുടെ വാക്കുകൾ ഒരു വെല്ലുവിളിപോലെ തോന്നി അലക്സ്നു.

\"വോ.. ഇതിയാൻ ചെയ്യാൻ പറ്റുന്നത് എന്താന്ന് വച്ചാ അങ്ങ് ചെയ്യ്.. ഹോസ്പിറ്റൽ ഞാൻ തുറക്കും.. അതു തടയാൻ കഴിവുള്ള മുതലുകൾ ഒന്നും കുരുവികൂട്ടിൽ ജനിച്ചിട്ടില്ല..\" അലക്സ്ലും ഒട്ടും വിട്ടു കൊടുക്കാതെ പറഞ്ഞു.

\"എന്തു നോക്കി നില്ക്കാ.. നടക്കേടി അങ്ങോട്ട്.. \" അമ്മുവിനെ കയ്യിൽ പിടിച്ചു വലിച്ചു അലക്സ്‌ മുന്നോട്ട് നടന്നു.

പോകുന്നതിനു മുൻപ് അമ്മു ഔതയെ നോക്കി ഒന്ന് ചിരിച്ചു. അവളുടെ ചിരി കണ്ടു ഔതയുടെ മുഖത്തും ഒരു പുഞ്ചിരി വിടർന്നു. അദ്ദേഹം അവളെ ഒന്ന് നോക്കി കണ്ണു ചിമ്മി കാണിച്ചു.

**********

ചുമ്മാ അലക്സ്‌ വാങ്ങി കൊടുത്ത ചുരിദാറുകളും സാരിയും ഒക്കെ മാറി മാറി വച്ചു നോക്കുകയായിരുന്നു അമ്മു. അതൊക്കെ വച്ചു നോക്കുമ്പോൾ എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം.

\"ഇച്ചായാ.. ഇച്ചായന് പെൺപിള്ളേർ മോഡേൺ ഡ്രസ്സ്‌ ഇടുന്നത് ആണോ അതോ നാടൻ സ്റ്റൈൽ ആണോ ഇഷ്ട്ടം?\" അമ്മു ചോദിച്ചത് കേട്ട് ഫോണിൽ നിന്നു മുഖം ഉയർത്തി അലക്സ്‌ അവളെ നോക്കി.

\"അതിപ്പോ..\" അലക്സ്‌ പറഞ്ഞു തുടങ്ങിയപ്പോളേക്കും അമ്മു അവനെ തടഞ്ഞു.

\"അല്ലെങ്കിലും പെൺപിള്ളേർ എന്തിട്ടാലും ഇച്ചായന് എന്നാ അല്ലേ?? അതു വിട്ടേക്ക് ആൺപിള്ളേർ എന്തു ഇടുന്നതാ ഇച്ചായന് കൂടുതൽ ഇഷ്ട്ടം..?\" അമ്മുവിന്റെ അടുത്ത ചോദ്യം വന്നു കഴിഞ്ഞിരുന്നു.

അവളുടെ ചോദ്യം കേട്ട് അലക്സ്നു എന്തോ ചെറിയ പന്തികേട് തോന്നിയെങ്കിലും അവൻ അതു അത്ര കാര്യമാക്കിയില്ല.

\"നാടൻ ആയാലും മോഡേൺ ആയാലും അവസരത്തിനു ഒത്തു വേഷം ധരിക്കുക എന്നതാണ് എന്റെ പക്ഷം..\" അലക്സ്‌ മറുപടി പറഞ്ഞതും അമ്മു ഒന്ന് മൂളിക്കൊണ്ട് തലയാട്ടി.

അപ്പോഴേക്കും അവരുടെ മുറിയുടെ വാതിൽ തള്ളി തുറന്നോണ്ട് ലീന അകത്തേക്ക് കയറി വന്നു.

\"ഹോ!! സമാധാനം ഉണ്ട്.. ഞാൻ ഇനി കുട്ടച്ചായന്റെ മുറിയിൽ ചെന്നപ്പോളത്തെ പോലെ എന്തെങ്കിലും ആയിരിക്കുമോ എന്നു പേടിച്ചായിരുന്നു വന്നത്..\" ലീന പറഞ്ഞു.

\"എന്താ കുട്ടച്ചായന്റെ മുറിയിൽ..?\" അലക്സ്‌ അവളോട് ചോദിച്ചു.

\"അതെ അവിടെ കുട്ടച്ചായനും റാണി ചേച്ചിയും..\" ലീന നാണം അഭിനയിച്ചു പറഞ്ഞു.

\"എന്തിനാടി മരമണ്ടീ നീ ഭാര്യയും ഭർത്താവും ഇരിക്കുന്ന മുറിയിലേക്ക് ഇടിച്ചു കയറി ചെല്ലുന്നത്? നിനക്ക് ഒന്ന് മുട്ടിയിട്ട് കയറിയാൽ പോരേ?\" അമ്മു അവളുടെ അടുത്ത് വന്നു അവളുടെ തലക്കൊന്നു കിഴുക്കി ചോദിച്ചു.

\"അങ്ങനെ മുടീട്ട് പോയ ഇങ്ങനത്തെ സീനുകൾ ഒക്കെ മിസ്സ്‌ ആവിലെ.. വെറുതെ എന്തിനാ ഒരു ഫ്രീ ഷോ വൈസ്റ്റ്‌ ആക്കുന്നത്?\" ലീന കുസൃതിയോടെ വീണ്ടും ചോദിച്ചു.

\"എടീ നിന്നെ ഞാൻ..\" അവളെ അടിക്കാൻ എന്ന വണ്ണം കൈ ഓങ്ങി അലക്സ്‌ പറഞ്ഞു.

\"ഓഹ്.. ഒന്ന് പോയെ അലക്സ്ചായ.. കുട്ടച്ചായനും റാണിചേച്ചിയും മാത്രമേ എപ്പളും ഇങ്ങനെ ഒള്ളൂ.. നിങ്ങളെ നോക്ക്.. നിങ്ങള് അവരെപോലെ ചുമ്മാ റൊമാൻസിച്ചു നടക്കുന്നത് പോട്ടെ.. വെറുതെ ഒന്ന് കെട്ടി പിടിക്കുന്നത് പോലും ഞാൻ ഇന്നേവരെ കണ്ടിട്ട് ഇല്ല.. \" ലീന പറഞ്ഞതും അലക്സ്ലും അമ്മുവും പരസ്പരം നോക്കി.

\"അല്ല.. ഞങ്ങളുടെ റൊമാൻസിന്റെ കണക്ക് എടുക്കാൻ ആണോ മോളു ഇപ്പൊ ഇങ്ങോട്ട് വന്നത്?\" അമ്മു അവളോട് ചോദിച്ചു.

\"അയ്യോ അല്ല.. അവിടെ മമ്മ കുമ്പിൾ അപ്പം ഉണ്ടാക്കുന്നുണ്ട്.. നിങ്ങളെ കഴിക്കാൻ വിളിക്കാൻ വന്നതാ..\" ലീന അമ്മുവിന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് ഓടി. അലക്സ്‌ പതിയെ എഴുന്നേറ്റു അവരുടെ പിന്നാലെ നടന്നു.

അടുക്കളയിലെ ചെറിയ മേശക്കു ചുറ്റുമായി അവർ ഇരുന്നു. ജെസ്സി ഉണ്ടാക്കുന്ന കുമ്പിൾ അപ്പം ഓരോ പാത്രത്തിൽ ആക്കി കൊണ്ട് വന്നു സ്റ്റെല്ല.. എല്ലാവരും ഇരുന്നു കഴിഞ്ഞു ആണ് ഷൈനും ക്രിസ്റ്റിയും അങ്ങോട്ട് വന്നത്.. അവർ വന്നപ്പോളേക്കും അവിടെ ഉണ്ടായിരുന്ന ആറു ചെയറിലും ഓരോരുത്തരും ഇരുന്നു കഴിഞ്ഞിരുന്നു.

\"ഡി മൂത്തൊരു വന്നത് കണ്ടില്ലേ.. മാറി നിക്കടി.. \" ഷൈൻ ലീനയെ തട്ടിക്കൊണ്ടു പറഞ്ഞു.

ലീന അവളുടെ സീറ്റ് വിട്ടു കൊടുക്കാൻ തയ്യാർ ആകാതിരുന്നത് കൊണ്ടു അവിടെ ചെറിയ ഒരു അടി നടക്കാൻ തുടങ്ങി.

\"ഡാ.. പിള്ളേരെ.. നിങ്ങൾ ഇങ്ങനെ തല്ല് കൂടി മരിക്കണ്ട.. എനിക്കും എന്റെ പെബ്രന്നോത്തിക്കും ഒരു സീറ്റ് മതി. \" സാവിയോ റാണിയെ കൈ പിടിച്ചു എഴുന്നേൽപ്പിച്ചു അവന്റെ മടിയിലേക്ക് ആയി ഇരുത്തി. റാണി അവളുടെ കയ്യിലിരുന്ന കുമ്പിൾ അപ്പം സാവിയോയുടെ വായിലേക്ക് വച്ചു കൊടുത്തു.

ഷൈൻ ഓടി റാണിയുടെ സീറ്റിലേക്കു വന്നെങ്കിലും അവനെക്കാൾ മുൻപ് ക്രിസ്റ്റി അതു കൈക്കൽ ആക്കിയിരുന്നു. \"ചെ..\" നിരാശയോടെ ഷൈൻ തലയ്ക്കടിച്ചു.

\"ജോച്ചായാ.. ഇച്ചായനും കൂടി ഇച്ചായന്റെ പെണ്ണിനെ അതുപോലെ മടിയിലേക്ക് ഇരുത്തിയാൽ എനിക്ക് ഇരിക്കാൻ ഒരു സീറ്റ് കിട്ടിയേനെ..\" ഷൈൻ പറഞ്ഞത് കേട്ട് അലക്സ്‌ അസ്വസ്ഥതയോടെ അമ്മുവിനെ നോക്കി.

(തുടരും...)

 കമന്റ് ബോക്സിൽ കാണണം.. ഇല്ലെങ്കിൽ... സുട്ടിടുവേൻ..



വെള്ളാരപൂമലമേലെ.. ❤❤ - 18

വെള്ളാരപൂമലമേലെ.. ❤❤ - 18

4.6
2644

\"ഡാ ഷൈനെ നിനക്കു കുറച്ചു കൂടുന്നുണ്ട് ട്ടാ..\"  അമ്മുവിനെ മടിയിലേക്കിരുത്താൻ പറഞ്ഞ ഷൈനിനെ അലക്സ്‌ ഒന്ന് വാൺ ചെയ്തു.\"ഓഹ്.. സ്വന്തം ഭാര്യയെ അല്ലേ മടിയിൽ ഇരുത്താൻ പറഞ്ഞത്.. ഇച്ചായന്റെ മടി കണ്ടാൽ തോന്നും അമ്മുവെച്ചിയെ എവിടെനിന്നോ വാടകയ്ക്ക് എടുത്തു കൊണ്ടു വന്നത് ആണെന്ന്.. \" ഷൈൻ മറുപടി പറഞ്ഞതും അലക്സ്‌ വല്ലാതെ ആയി.അമ്മുവിന്റെ അവസ്ഥയും മറിച്ചു ആയിരുന്നില്ല.  അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. റാണിയും സാവിയോയും ചിരി അമർത്തി ഇരിക്കുകയായിരുന്നു.\"എന്തെങ്കിലും ചെയ്തില്ലെങ്കിൽ ഇപ്പൊ ശരിയാവില്ല. ഇപ്പൊ ഞാൻ ചെയ്യാൻ പോകുന്ന കാര്യത്തിന് അവൾ എന്നെ കൊല്ലാതിരുന്ന