Aksharathalukal

ശിഷ്ടകാലം💞ഇഷ്ടകാലം.28

ലിഫ്റ്റിൽ ചാരി നിൽക്കുന്ന മിഷേലിനെ ഹരി മിഴിവെട്ടാതെ നോക്കി നിന്നു... അപ്പോഴും അവളു അവൻ്റെ കയ്യിലെ പിടി വിട്ടിരുന്നില്ല...

മീഷൂ.... എന്താടോ??

കൂടെ നിൽക്കുന്ന മറ്റുള്ളവർ കേൾക്കാതെ ഹരി പതിയെ ചോദിച്ചു...

ഞാൻ...ഞാൻ ... എനിക്ക് ഒരു കൊച്ചുമോളായി...

എനിക്കും..... അത് പറഞ്ഞു അവൻ അവളുടെ വിരലുകളിൽ ഒന്ന് മുറുക്കി പിടിച്ചു...

അവള് കണ്ണുകൾ ഉയർത്തി അവനെ ഒന്ന് നോക്കി... അ കണ്ണുകളിൽ അവനു വേണ്ടി മാത്രം ആയി ഒരു സന്തോഷ തിളക്കം ഉണ്ടായിരുന്നു എങ്കിലും പെട്ടന്ന് തന്നെ അത് മറഞ്ഞു....

അടുത്ത നിലയിൽ ലിഫ്റ്റ് നിന്നപ്പോൾ അവളെയും പിടിച്ച് അവൻ പുറത്തേക്ക് ഇറങ്ങി .. പിന്നെ അവൻ തന്നെ അവളുടെ വിരലുകളെ മോചിപ്പിച്ചു...  അവൻ്റെ കൂടെ ICUവിന് മുന്നിലേക്ക് നടക്കുമ്പോൾ അവളുടെ മനസ്സിൽ അപ്പൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ... 

അവിടെ ചെന്നപ്പോൾ കണ്ടു മിയചെച്ചിയും  സിസിലി ചേച്ചിയും അവിടെ ഉണ്ട്..

എന്തായി മിഷി... മിലി പ്രസവിച്ചോ??

അതെ ചേച്ചി... പെൺകുട്ടി ആണ്... അവൾക്കും കുഴപ്പം ഇല്ല.... അപ്പന് എങ്ങനെ ഉണ്ട്??

ഒന്നും പറഞ്ഞില്ല മോളെ...

മിഷി... ഇത് ആരാണ്..? മിയ ചേച്ചി ആണ്

ഓ!! സോറി... ഇത് മേജർ സാബ്... ഹരിയെട്ടാ... ഇത് മിയ ചേച്ചി... എൻ്റെ മൂത്ത ചേച്ചി... ഇത് സിസ്‌ലി ചേച്ചി  മാത്യൂചായാൻ്റെ വൈഫ്...

ഹരി രണ്ടുപേർക്കും നേരെ നോക്കി ചിരിച്ചു....

ഓ !! ഇതാണല്ലേ സാബ്... ചേച്ചി ഒന്ന് മുഖം കറുപ്പിച്ച് ആണ് പറഞ്ഞത്... 

ചേച്ചി അപ്പനെ ഒന്ന് കാണാൻ..

ഇല്ലഡി... അവരു കയറ്റി വിടില്ല... ഇനി സമയം ആകണം..  അത് പറയുമ്പോൾ പോലും മിയചേച്ചിയുടെ മുഖം തെളിഞ്ഞില്ല....

മിഷേൽ എൻ്റെ അനിയൻ്റെ ഒരു ഫ്രണ്ട് ഇവിടെ ഉണ്ട്... ഞാൻ ഒന്ന് അവനോട് ചോദിച്ചു നോക്കട്ടെ... അവൻ്റെ  ഫ്രണ്ട്നെ   ഒന്ന് കാണാൻ സാധിക്കുമോ  എന്ന് നോക്കാം... പറ്റിയാൽ നമുക്ക് അപ്പനെ കയറി കാണാമല്ലോ..

അതും പറഞ്ഞു ഹരി ദൂരേക്ക് നടന്നു പോയി..

എന്താ മിഷി നിൻ്റെ ഉദ്ദേശ്യം?? താഴെ ഉള്ളവരോന്നും കണ്ടില്ലല്ലോ നിൻ്റെ ഹരിയെ....

മാതാവേ ഈ പെണ്ണ് ഇത് എന്ത് ഭാവിച്ചാണ്.... ചേച്ചി ഒന്ന് പറഞ്ഞു മനസിലാക്കി കൊടുക്ക്....  ഇനി ഇതും കൂടി മതിയല്ലോ.... ആർക്കറിയാം നിൻ്റെ ഈ സ്വഭാവം കാരണം ആണോ അപ്പൻ വീണത് എന്ന്...

മിയ ചേച്ചി എന്താ ഈ പറയുന്നത്? ഞാൻ എന്ത് ചെയ്തു എന്നാണ്... ആകെ മുള്ളുമ്മേൽ നിന്ന എന്നെ പരിചയത്തിൽ ഉള്ള ഒരാള് ഒന്ന് ആശ്വസിപ്പിക്കാൻ വന്നു... അതാണോ ഇപ്പൊ വലിയ കാര്യം... 

ആശ്വസിപ്പിക്കാൻ വന്ന  കാര്യം ഒന്നും പറയണ്ട.... മാത്യുചയൻ പറയുന്നത് കേട്ടു തൊലി പൊളിഞ്ഞു പോയി...

ഓ!! അപ്പോ വെറുതെ ചോദിച്ചത് ആണ് ആരാണ് എന്താണ് എന്നൊക്കെ... എല്ലാം അറിഞ്ഞിട്ട് ആണ് അല്ലേ...

പിന്നെ മിഷേൽ അവരോട് ഒന്നും പറയാൻ നിന്നില്ല ... കണ്ണുകൾ അടച്ച് അവിടെ ഇരുന്നു... എൻ്റെ വിഷമം ഇവർക്ക് അറിയില്ലല്ലോ....

മിഷേൽ..... 

ങ!! ഹരിയെട്ട....

ഇത് Dr. ഹംസ.... ഞാൻ പറഞ്ഞില്ലേ അനിയൻ്റെ കൂട്ടുകാരൻ... ഇവിടെ  ന്യൂറോയുടെ ഹെഡ് അണ്... 

അപ്പോ ഡോക്ടർ ആണോ അപ്പനെ നോക്കിയത്...?

അതെ...  ഞാനും നോക്കി...  വരൂ... ഞാൻ കൊണ്ട് പോകാം നിങ്ങളെ...  ഹരിയും മിഷേലും ഡോക്ടറിൻ്റെ കൂടെ ICU വിലേക്ക് പോയി...

വായിലും മുഖത്തും നെഞ്ചത്തും ഒക്കെ നിറച്ചും വയറുകൾ വച്ച് കിടക്കുന്ന അപ്പനെ കണ്ടപ്പോൾ ഒരു നേഴ്സ് ആയിട്ട് കൂടി അവൾക്ക് സഹിച്ചില്ല...  

അടഞ്ഞ കണ്ണുകൾ ആണ് എങ്കിലും അടുത്ത് ചെന്ന് അ തലയിൽ ഒന്ന് തടവി.... പഞ്ഞി പോലത്തെ വെള്ള മുടിയാണ് അപ്പന്...  മിഷേൽ ഒന്ന് വിളിച്ച്....

അപ്പാ....  വിങ്ങിപ്പോട്ടിയുള്ള അ വിളിയിൽ ഉണ്ടായിരുന്നു അവളുടെ ദുഃഖവും സന്തോഷവും...

അപ്പാ.. നമ്മുടെ മിലിക്ക് ഒരു മാലാഖ മോള് ഉണ്ടായി.... 
അത് പറയുമ്പോൾ അവൾക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ലായിരുന്നു... 

ഹരി ചേർത്ത് പിടിച്ചു പറഞ്ഞു....... മീഷൂ... ബി സ്ട്രോംഗ് മാൻ... 

ഹും.... കണ്ണുകൾ തുടച്ചു അവളു ഡോക്ടറെ നോക്കി ഒന്ന് ചിരിച്ചു.

ഇപ്പൊ ഒന്നും പറയാറായിട്ടില്ല... പിന്നെ എല്ലാം ശരി ആയാലും നോർമൽ ആയി എഴുനേറ്റു  നടക്കാൻ കുറച്ച്  സമയം എടുക്കും ... 

ഹും...

പുറത്തേക്ക് ഇറങ്ങി ഡോക്ടർടെ കൂടെ നടക്കുമ്പോൾ അദ്ദേഹം പറഞ്ഞു തുടങ്ങി..

ചേച്ചി വിഷമിക്കണ്ട... നമുക്ക് ശ്രമിക്കാം...  മുകുൽ ദേവ് പറഞ്ഞിരുന്നു ചേട്ടൻ ഇപ്പൊ ഒരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നു എന്ന്... പരിചയപ്പെട്ടതിലു  സന്തോഷം...  എന്ത് ആവശ്യം ഉണ്ട് എങ്കിലും എന്നെ വിളിച്ചാൽ മതി... ഹരിചേട്ടൻ്റെ കയ്യിൽ എൻ്റെ നമ്പർ ഉണ്ട്... ഞങ്ങൽ ഒരു കുടുംബം പോലെ കഴിഞ്ഞവർ ആണ്. ഹരിച്ചെട്ടൻ്റെ കയ്യിൽ നിന്നും പണ്ട് ട്യൂഷൻ പഠിക്കുമ്പോൾ ഇഷ്ടംപോലെ അടി വാങ്ങി കൂട്ടിയിട്ടുണ്ട് ഞാൻ.. 

എൻ്റെ ഹംസെ അതൊക്കെ ഇപ്പഴും ഓർമ്മ ഉണ്ടോ?

പിന്നെ... അങ്ങനെ എന്തൊക്കെ കാര്യങ്ങൾ... ഇനി ഒരിക്കൽ ഞാൻ എല്ലാം പറഞ്ഞു തരാം കേട്ടോ ചേച്ചി... പിന്നെ അപ്പനേ കുറിച്ച് ഓർത്ത് വിഷമിക്കണ്ട... നമുക്ക് ശ്രമിക്കാം....

ഡോക്ടർ തിരിച്ച് ക്യബിനിലേക്ക്  പോകുമ്പോൾ അദ്ദേഹം ഓർത്തു ... ഞാൻ  പറഞ്ഞ ഓരോ വാക്കുകളും മിഷേൽ അതിശയത്തോടെ ആണ് കെട്ടതു ...

ശരി... താങ്ക്സ് ഹംസ... ഹരി അവൻ്റെ കൈകവർന്നു 

എൻ്റെ ചേട്ടാ... പ്ലീസ്...

ഡോക്ടർ  പോയികഴിഞ്ഞ് ഹരി അവളെ നോക്കി...

താൻ വല്ലതും കഴിച്ചോ??

ഞാൻ പിന്നെ കഴിച്ചോളം... 

വാ... തൻ്റെ ചേച്ചിയോട് ചോദിക്കാം... 

മിഷേൽ എന്തെങ്കിലും ചോദിക്കുന്നതിനു മുൻപ് തന്നെ  ഹരി അവരുടെ അടുത്തേക്ക് നടന്നിരുന്നു. 

ഇനി അവരുടെ വായിൽ നിന്നും ഹരിയെട്ടൻ നേരിട്ട് കുത്തുവാക്കുകൾ കേൾക്കേണ്ടി വരുമോ  കർത്താവേ!! 

മിഷേൽ അവൻ്റെ പുറകെ ഓടി എത്തി...

നിങൾ വല്ലതും കഴിച്ചത് ആണോ? വാ നമുക്ക് ക്യാൻ്റീനിൽ പോയി ഓരോ ചായ കുടിച്ചിട്ട് വരാം... എന്തെങ്കിലും ആവശ്യം ഉണ്ട് എങ്കിൽ  സിസ്റ്റർ വിളിച്ചോളും..

വേണ്ട സാബ്... ഞങ്ങൽ കുറച്ച് മുൻപ് ആണ് ചായ കുടിച്ചത്...

എങ്കിൽ മിഷേൽ താൻ വരൂ... ഇനി മിലിയെ റൂമിൽ കൊണ്ട് വന്നുകഴിഞ്ഞാൽ തനിക്ക് ഒന്നും കഴിക്കാൻ സമയം കിട്ടില്ല ..  കൂടെ പോരെ...

അതും പറഞ്ഞു അവൻ അവൾക്ക് മറുപടി പറയാൻ ഉള്ള അവസരം പോലും കൊടുക്കാതെ മുന്നോട്ട് പോയി...

ചേച്ചിമാരെ ഒന്ന് നോക്കി  മിഷേൽ അവൻ്റെ പുറകെ കാൻ്റീനിലേക്ക് നടന്നു... ഇടക്ക് ജറിനെ വിളിച്ചു...

ജെറിൻ.... അവളെ കൊണ്ട് വന്നോ

ഇല്ല മമ്മി.... മമ്മി എവിടെ ആണ്?

ഞാൻ കാൻ്റീനിലെക്ക് പോകുന്നു ഒരു ചായ കുടിക്കാൻ... നിങ്ങൾക്ക് ചായ വേണോ?

വേണ്ട ഇപ്പൊ ഞാൻ പോയി എല്ലാവർക്കും ചായ കൊണ്ട് വന്നു കൊടുത്തു... പിന്നെ ഒരു രഹസ്യം... മമ്മി ആരു എന്ത് ചോദിച്ചാലും ഒന്നും പറയണ്ട... ഇവിടെ ചോദ്യോത്തരം നടത്താൻ തയാറായി ഇരിപ്പുണ്ട് എല്ലാവരും...

ഹും...

ഫോൺ കട്ട് ചെയ്തപ്പോൾ മിഷേലിൻെറ മുഖത്ത് വീണ്ടും ദുഃഖം ഇരുണ്ടു കൂടി...

എന്താടോ മുഖം വീണ്ടും വാടിയല്ലോ...

ഒന്നുമില്ല ..

പെണ്ണെ ... ദേ കള്ളം പറയണ്ട... ഒറ്റ വീക്ക് വച്ച് തരും..

എന്ത്??

ഒന്നുമില്ലേ....  കൈകൂപ്പി അവൻ്റെ പറച്ചിൽ കണ്ട് അവൾക്ക് ചിരി വന്നു

ഹരിയുടെ മുഖത്തും ഒരു ചിരി ഉണ്ടായിരുന്നു... 

ചായയും മസാല ദോശയും പറഞ്ഞു അവിടെ ഉള്ള ഒരു ടേബിളിൽ ഇരുന്നപ്പോൾ മിഷേൽ അവൻ്റെ മുഖത്തേക്ക് പോലും നോക്കിയില്ല...

ഹരിയെട്ടൻ ഇവിടെ വിവാഹത്തിന് വന്നത് ആയിരുന്നു അല്ലേ...

അതെ...

സോറി ... ഞാൻ കാരണം അത് കൂടിയില്ല....അതും അല്ല തിരുവോണവും കുളം ആയി അല്ലേ...

ഹും... അതെ ... പക്ഷേ എന്നും  ഓമനിക്കാൻ കുളിരുള്ള കുറേ ഓർമ്മകൾ തന്ന ഓണം ആയിരുന്നു. 

ഹരിയെട്ടൻ എന്തോ ബന്ധം നോക്കാൻ പോയി എന്നു പറഞ്ഞു ... അത് എന്തായി...?

അത് ശരി ആയടോ.. ഇനി ഞാൻ കൂടെ കൂട്ടും...

ഹും.... .., മിഷേൽ പിന്നെ ഒന്നും ചോദിച്ചില്ല... 

ചായ കുടിച്ചു കഴിഞ്ഞ് മിഷേൽ പറഞ്ഞു... 

ഹരിയേട്ടൻ എന്നാ ഇനി  പൊയിക്കോ... ഇപ്പൊ തിരിച്ചാലും പാതിരാത്രി ആവില്ലേ അവിടെ എത്താൻ...  നാളെ കഴിഞ്ഞ് ആണോ തിരിച്ച് പോകുന്നത്? അതോ ഇനി ഉറപ്പീരും കഴിഞ്ഞ് ആണോ പോകുന്നത്...

ഉറപ്പീരോ?? ആരുടെ?

ഹരിയെട്ടൻ്റെ..

പിന്നെ മോള് പ്രസവിച്ചു കിടക്കൂന്നു.... അപ്പൻ വെൻ്റിലേറ്ററിൽ... അപ്പോ തന്നെ വേണോ നിനക്ക് ഉറപ്പീരു... പോ പെണ്ണെ...

മിഷേൽ ഒന്ന്  കണ്ണുരുട്ടി അവനെ നോക്കി. തമാശയാണോ കാര്യം ആണോ എന്ന് അവൾക്ക് മനസിലായില്ല. 

ഹും... ഞാൻ ഇവിടെ  അടുത്ത് റൂം എടുക്കുകയാണ് ... രാവിലെ വരും ഞാൻ... രാത്രി എന്തെങ്കിലും ആവശ്യം ഉണ്ടായാൽ വിളിക്കാൻ മറക്കരുത്.

എന്തിനാ ഹരിയേട്ട... ഇനി റൂം എടുക്കുന്നത്... ഇവിടെ കുഴപ്പം ഒന്നും ഇല്ല അല്ലങ്കിൽ തന്നെ അവരെല്ലാം ഉണ്ടല്ലോ...

നിനക്ക് ഇപ്പോഴും മനസ്സിലാക്കുന്നില്ലേ മിഷൂ ഞാൻ എന്തിനാ രാത്രി ഇവിടെ നിൽക്കുന്നത് എന്ന്... അവരെല്ലാം നേരത്തെയും ഉണ്ടായിരുന്നല്ലോ.... എന്നിട്ടും നീ കരഞ്ഞത് എൻ്റെ നെഞ്ചില് ചാരി അല്ലേ... ഇപ്പോഴും മനസ്സിലാക്കുന്നില്ലേ?... അതോ സമ്മതിക്കാൻ മനസ്സില്ലാ എന്നാണോ...  ? ഹരിയുടെ മുഖത്ത് സങ്കടവും ദേഷ്യവും കൂടി കലർന്ന ഒരു ഭാവമായിരുന്നു. 

അത് ഹരിയെട്ട...

വേണ്ട... ഈ സാഹചര്യത്തിൽ ഞാൻ ഒന്നും പറയാൻ ഉദ്ദേശിക്കുന്നില്ല.. പക്ഷേ ഒന്ന് നീ മറക്കണ്ട... നിൻ്റെ മനസ്സിൽ ഞാൻ ഉള്ളിടത്തോളം നിനക്ക് പ്രിയപ്പെട്ടത് എല്ലാം എനിക്കും പ്രിയപ്പെട്ടത് ആണ്... അത് ആരു എതിർത്താലും.. പണ്ടും ഞാൻപറഞ്ഞിട്ടുള്ളത് ആണ്.   എനിക്ക് ഒരു അപേക്ഷ ഉണ്ട്... 

എന്ത്?

ഇപ്പൊ അങ്ങോട്ട് ചെല്ലുമ്പോൾ എല്ലാവരും കൂടെ എടുത്തിട്ട് കുടയും നിന്നെ ... ഒന്ന് ധൈര്യം ആയി നിൽക്കണം .. എനിക്ക് ഒരു പേടിയും ഇല്ല ആരുടെ മുന്നിലും നിന്നെ ചേർത്ത് നിർത്താൻ...  കാരണം നമ്മൾ രണ്ടുപേരും ആഗ്രഹിക്കുന്നുണ്ട് ഒന്നിച്ചുള്ള ജീവിതം ... അത് ഒന്ന് തുറന്നു സമ്മതിക്കണം... നമ്മൾ കൊച്ച് കുട്ടികൾ ഒന്നും അല്ലാ കുടുംബക്കാർ എല്ലാരും കൂടെ സദാചാരപോലീസ് കളിക്കാൻ...  ഓ!!! ഒന്നും പറയാൻ പറ്റില്ലല്ലോ... വീണ്ടും കണ്ണു നിറച്ചു അല്ലേ...

ഹരിയെട്ട... അങ്ങനെ എളുപ്പം അല്ല...

വേണ്ട ഡോ... താൻ എൻ്റെ കൂടെ നിന്നാൽ മതി... ബാക്കി ഒക്കെ നമുക്ക് ശരി ആക്കാം...
പിന്നെ ഇനി എങ്കിലും ഒന്ന് തുറന്നു പറയാമോ?

എന്ത്?

വയാസാം കാലത്ത് മുറുക്കാൻ എടുത്ത് തരാനും കൂടെ ഒരു പെഗ് അടിക്കാനും  ഈ ഹരിയുടെ പെണ്ണായി കൂടെ ഉണ്ടാകും എന്ന് ..

പിന്നെ കാത്തിരുന്നോ... റിട്ടയർമെൻ്റ് കഴിഞ്ഞാൽ മോനെ ഞാൻ നന്നായി കുടിപ്പിക്കാം... അതിന് വച്ച വെള്ളം അങ്ങു വാങ്ങിയേരെ...

വേണ്ട.... വേണ്ടങ്ങിൽ വേണ്ട ഡോ... താൻ കൂടെ ഉണ്ട് എങ്കിൽ പിന്നെന്തിനാ വേറെ പെഗ്...

അയ്യേ... വളിച്ച തമാശ.. 

അപ്പോ കൺഗ്രജുലേഷൻസ്...  താൻ ഒരു അമ്മമ്മ ആയതിനും പിന്നെ ഹരിയുടെ പെണ്ണായി സ്വയം സമ്മതിച്ചതിനും... ഇനിയുള്ള പൊട്ടലും ചീറ്റലും നമുക്ക് കൈ കോർത്ത് നേരിടാം... എന്താ..

ഹും...

എന്താ മൂളലിന് ഒരു ശക്തി കുറവ്.??

അപ്പൻ....

നമുക്ക്  അപ്പനെ  എഴുനേൽപ്പിച്ച് നടത്താഡോ.. 

എന്നാ ഞാൻ ഇറങ്ങട്ടെ... ഞാൻ വിളിക്കാം

ശരി...

ഇനിയും മൂന്ന് മാസം....  താനില്ലാതെ... ദേ പെണ്ണിനോട് പറയണം ഉടനെ ഒന്നും അടുത്തത് ചിന്തിക്കേണ്ട എന്ന്... ഈ മൂന്നു മാസം ഞാൻ നന്നായി അറിഞ്ഞു. ..

ഓ പിന്നെ... എന്നിട്ട് ആണ് ഒരു മെസ്സേജ് പോലും അയക്കാതിരുന്നത്...

ആര് പറഞ്ഞു .. ഞാൻ എന്നും മെസ്സേജ് ചെയ്തിരുന്നു എൻ്റെ പെണ്ണിന്..

എനിക്കോ??

പിന്നെ വേറെ പെണ്ണ് ഉണ്ടോ എനിക്ക്??

എപ്പൊ??? എനിക്ക് കിട്ടിയില്ല...

അല്ല...  നിനക്ക് കിട്ടുകയും ചെയ്തു...  നീ മറുപടിയും തന്നു... 

എപ്പൊ???

കണ്ണ് തള്ളണ്ട... നിനക്ക് മനസിലാകില്ല... ഒരിക്കൽ സൗകര്യം പോലെ പറഞ്ഞുതരാം...കുസൃതി ചിരിയായിരുന്നു അവൻ്റെ ചുണ്ടിൽ....

പോട്ടെ... വേണേ ഞാൻ  രാത്രി തൻ്റെ കൂടെ ഇവിടെ ഇരിക്കാം...വല്ലതും ഒക്കെ പറഞ്ഞിരിക്കാൻ ഒരു കൂട്ട്

പോകാൻ നോക്ക് മനുഷ്യ... വയസ്സായ സമയത്ത് ആണ് ഒരു കൊഞ്ചൽ..

അവളുടെ കയ്യിൽ ഒന്ന്  അമർത്തി പിടിച്ച് ഹരി  നടന്നു നീങ്ങി ... അത് നോക്കി നിന്ന മിഷേലിൻെറ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു... 

തിരിച്ച് ICU വിൻ്റെ മുന്നിലേക്ക് നടക്കുമ്പോൾ വീണ്ടും അവളുടെ ചിന്തകളിൽ അപ്പൻ മാത്രം ആയി നിറഞ്ഞു.

പക്ഷേ ഹരിക്ക് ഉറപ്പുണ്ടായിരുന്നു ഇനി മിഷേൽ പുറകിലേക്ക് പോകില്ല എന്ന് .. കാരണം അവള് ഭയന്ന ഒരു കാഴ്ച ആണ് അവള് അറിയാതെ അവളുടെ കുടുംബത്തിന് നൽകിയത്... ഇനി എന്തു പേടിക്കാൻ.... മുണ്ടും മടക്കിക്കുത്തി വെട്ടിയൊതുക്കിയ മീശയോട് ചേർത്ത് മേൽച്ചുണ്ട്  ചെറുതായി കടിച്ചു മുടിയുടെ പുറകുവശം കൈ കൊണ്ട് ഒതുക്കി പുറത്തേക്ക് നടക്കുമ്പോൾ ഹരിയുടെ മുഖത്തും 18 വയസ്സുകാരൻ കാമുകൻ്റെ തിളക്കം ഉണ്ടായിരുന്നു....

🌟🌟🌟🌟🌟🌟🌟🌟🌟🌟🌟


ശിഷ്ടകാലം💞ഇഷ്ടകാലം.29

ശിഷ്ടകാലം💞ഇഷ്ടകാലം.29

4.6
4783

മിഷേൽ റൂമിലേക്ക് ചെല്ലുമ്പോൾ എല്ലാവരും അവിടെ  ഉണ്ട് ... പിമ്പിരിപിടിച്ച എന്തോ ചർച്ചയിൽ ആണ്.... ജെറിൻ മാത്രം വെളിയിൽ കോറിടൊരിലൂടെ നടന്നു ഫോണിൽ  സംസാരിക്കുന്നു...  മിഷേൽ വരുന്നത് കണ്ട് റൂമിൽ  പെട്ടന്ന് സംസാരം നിന്നു... അപ്പോഴേ മനസിലായി നായിക അവള് തന്നെ ആണ് എന്ന്... നീ പോയിട്ട് അപ്പനെ കണ്ടോ?? എന്നോട് ഒരു വാക്ക് പറഞ്ഞിട്ട് പോയിരുന്നു എങ്കിൽ ഞാൻ പറഞ്ഞേനെ ഇപ്പൊ അപ്പനെ കാണാൻ പറ്റില്ല എന്ന്... അതെങ്ങനെ ആണ് ഭൂമിയിൽ എങ്ങും ആയിരുന്നില്ലല്ലോ നീ... മാത്യൂചായൻ തന്നെ തിരിക്ക് തീ കൊളുത്തി... അച്ചായ... കുഞ്ഞിന് ഉള്ള സാധനം ഒന്നും വാങ്ങിയില്ല അല്ല? വാ നമുക്ക് പോയി വാങ്ങി വരാം .