Aksharathalukal

വെള്ളാരപൂമലമേലെ.. ❤❤ - 18

\"ഡാ ഷൈനെ നിനക്കു കുറച്ചു കൂടുന്നുണ്ട് ട്ടാ..\"  അമ്മുവിനെ മടിയിലേക്കിരുത്താൻ പറഞ്ഞ ഷൈനിനെ അലക്സ്‌ ഒന്ന് വാൺ ചെയ്തു.

\"ഓഹ്.. സ്വന്തം ഭാര്യയെ അല്ലേ മടിയിൽ ഇരുത്താൻ പറഞ്ഞത്.. ഇച്ചായന്റെ മടി കണ്ടാൽ തോന്നും അമ്മുവെച്ചിയെ എവിടെനിന്നോ വാടകയ്ക്ക് എടുത്തു കൊണ്ടു വന്നത് ആണെന്ന്.. \" ഷൈൻ മറുപടി പറഞ്ഞതും അലക്സ്‌ വല്ലാതെ ആയി.

അമ്മുവിന്റെ അവസ്ഥയും മറിച്ചു ആയിരുന്നില്ല.  അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. റാണിയും സാവിയോയും ചിരി അമർത്തി ഇരിക്കുകയായിരുന്നു.

\"എന്തെങ്കിലും ചെയ്തില്ലെങ്കിൽ ഇപ്പൊ ശരിയാവില്ല. ഇപ്പൊ ഞാൻ ചെയ്യാൻ പോകുന്ന കാര്യത്തിന് അവൾ എന്നെ കൊല്ലാതിരുന്നാൽ മതിയായിരുന്നു.\" (അലക്സ്‌ ആത്മ )

\"ഓഹ്.. എനിക്ക് എന്താ കുഴപ്പം.. പിന്നെ നിങ്ങൾ കുറച്ചു പിള്ളേർ ഉള്ളത് വഴി തെറ്റി പോകേണ്ട എന്നു കരുതിയിട്ടാ..\" എന്നു പറഞ്ഞു കൊണ്ടു അലക്സ്‌ അമ്മുവിനെ കൈ പിടിച്ചു എഴുന്നേൽപ്പിച്ചു അവന്റെ മടിയിലേക്കിരുത്തി.

അവന്റെ കൈകളിൽ അവളുടെ ഇടുപ്പിൽ തട്ടിയപ്പോൾ അവൾക്കു കാലിന്റെ പെരുവിരലിൽ നിന്നു ഒരു തരിപ്പ് അനുഭവപ്പെട്ടു.  അവളുടെ നിശ്വാസം അവനിൽ പതിച്ചപ്പോൾ അവനും മനസ് കൈവിട്ടു പോകുന്ന പോലെ തോന്നി. അവർ പരസ്പരം കണ്ണുകളിൽ ഉലഞ്ഞു പോയി. പക്ഷേ ചുറ്റും ഉള്ളവർ അതൊന്നും അറിയാതെ കുമ്പിൾ അപ്പത്തിന്റെ രുചി ആസ്വതിക്കുകയായിരുന്നു.

********
അമ്മുവിന് പുതിയ സാരിയുടെ ബ്ലൗസ് തയ്യ്ക്കാൻ ഉണ്ട് എന്നു പറഞ്ഞത് കൊണ്ടു അമ്മുവിനെയും കൂട്ടി ഇറങ്ങിയത് ആണ് ഗ്രേസ്. അടുത്തുള്ള തയ്യൽക്കാരിയായ ഷീബയുടെ വീട്ടിലേക്കു അവർ രണ്ടു പേരും നടന്നു. റബർ മരങ്ങൾക്കിടയിലൂടെ നടന്നു പോകുമ്പോൾ ആണ് എതിരെ ബൈക്കിൽ വരുന്ന വില്ലിയെ അവർ കണ്ടത്. അവരെ കടന്നു പോയപ്പോൾ വില്ലി അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

\"വില്ലി അല്ലേ അത്‌?\" അമ്മു ചോദിച്ചു.

\"ഉം.. കുറച്ചു മാറി കലങ്കിനു അരികിലായി അവര് കുറെ കൂട്ടുകാര് സമ്മേളനം ഉണ്ട് വൈകുന്നേരം.. അങ്ങോട്ടാ..\" ഗ്രേസ് പറഞ്ഞു.

\"ഓഹ്.. വായ്നോട്ടം ആയിരിക്കും അല്ലേ പരിപാടി?\" അമ്മു ചോദിച്ചു.

\"ഏയ്‌.. വില്ലിച്ചായൻ അങ്ങനെ ഒന്നും അല്ല.. കരുണ എന്ന ഒരു പ്രസ്ഥാനം നടത്തുന്നുണ്ട്.. ഇല്ലാൻകോവിൽ അച്ഛൻ.. ഈ ലൈറ്റ് ആയി ഉപയോഗിച്ച സാധനങ്ങൾ വീടുകളിൽ നിന്നു വാങ്ങി ടൗണിൽ ഒരു കട ഇട്ടു വിൽക്കുന്നു. ഭയങ്കര വില കുറവാ.. അവിടെ നിന്നു കിട്ടുന്ന പണം പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കാനും.. കല്യാണം നടത്താനും.. ആശുപത്രി ആവശ്യങ്ങൾക്കും എല്ലാം കൊടുക്കും.. ഇല്ലാൻകോവിൽ അച്ഛന്റെ റൈറ്റ് ഹാൻഡ് ആണ് വില്ലിച്ചായൻ. അതിന്റെ പരിപാടികളെ കുറിച്ച് ഡിസ്‌കസ് ചെയ്യാനാ ഈ സമ്മേളനം.. നാട്ടിൽ വരുമ്പോൾ ഒക്കെ വില്ലിച്ചായൻ പോകും.. \" ഗ്രേസ് വില്ലിയെ കുറിച്ച് പറയുന്നത് കേൾക്കുകയായിരുന്നു അമ്മു.

\"ഇത്രയും നല്ലവൻ ആണെങ്കിൽ പിന്നെ നീ എന്താ അവനും ആയുള്ള വിവാഹത്തിന് സമ്മതിക്കത്തെ? നിന്റെ മനസ്സിൽ ഇപ്പോളും ഇച്ചായനാ?\" അമ്മു ചോദിച്ചു.

\"ആയ്യോാ!! ദൈവദോഷം പറയാതെ അമ്മുവേച്ചി.. അമ്മുവേച്ചി ആണ് ജോച്ചായന്റെ മനസ്സിൽ എന്നു ഇച്ചായൻ പറഞ്ഞ അന്ന് മാറ്റി വച്ചത് ആണ് ഞാൻ അതൊക്കെ.. \" ഗ്രേസ് പറഞ്ഞു.

\"പിന്നെന്താ? നിന്റെ മനസിൽ ഇനി വേറെ ആരെങ്കിലും?\" അമ്മു സംശയത്തോടെ ചോദിച്ചു.

\"ഏയ്‌.. അതൊന്നും അല്ല..\"

\"പിന്നെ? പിന്നെ എന്താ നിനക്കു വില്ലിയെ ഇഷ്ട്ടം അല്ലാത്തെ?\" അമ്മു ചോദിച്ചു.

\"ഇഷ്ട്ടം അല്ല എന്നു ഞാൻ പറഞ്ഞോ?\" ഗ്രേസ് തിരികെ ചോദിച്ചു.

\"ങ്‌ഹേ.. അപ്പൊ ഇഷ്ടം ആണോ?\"

\"ഉം.. അങ്ങനെ ഇഷ്ടക്കുറവ് ഒന്നും ഇല്ല.. പക്ഷേ..\" ഗ്രേസ് നീട്ടി പറഞ്ഞു നിർത്തി.

\"ഉം?? എന്താ ഒരു പക്ഷേ.?\" അമ്മു കള്ളച്ചിരിയൊടെ ചോദിച്ചു.

\"കാര്യം പറഞ്ഞാ എന്നെ കളിയാക്കരുത്..\" ഗ്രേസ് മടിച്ചു മടിച്ചു പറഞ്ഞു.

\"ഇല്ലെടി.. നീ പറ..\"

\"ആ ലീനോടും റാണിയെച്ചിയോടും ഒന്നും പറഞ്ഞേക്കരുത്.. പ്രോമിസ് ചെയ്യ്.. അല്ലെങ്കിൾ വേണ്ട.. ചേച്ചി പറയും..\"

\"ഇല്ലെടി.. ഞാൻ അവരോട് ആരോടും പറയില്ല.. ദേ പ്രോമിസ്..\" അമ്മു ഗ്രേസിന്റെ കയ്യിൽ അടിച്ചു സത്യം ചെയ്തു.

ഗ്രെസ് മടിച്ചു മടിച്ചു പറഞ്ഞു. \"അതെ.. വില്ലിച്ചായനും കുടുംബവും അങ്ങ് അമേരിക്കയിൽ അല്ലേ.. എനിക്കെ.. അല്ലെങ്കിൽ വേണ്ട.. പിന്നെ പറയാം..\"

അമ്മുവിന് ക്ഷമ നശിച്ചു തുടങ്ങിയിരുന്നു. \"ദേ പെണ്ണെ എനിക്ക് ദേഷ്യം വരും.. നീ പറയുന്നുണ്ടോ?\"

\"അതെ എനിക്ക് പ്ലെയിനിൽ കേറാൻ പേടിയാ.. പ്ലെയ്യിനിന്റെ ബാത്‌റൂമിൽ ഏങ്ങാനും പെട്ട് പോയിട്ട് പിന്നെ ലോക്ക് തുറക്കാൻ പറ്റിയില്ലെങ്കിലോ..?\"

**********

\"ഹഹഹഹ.. \" അമ്മു ഗ്രേസിന്റെ പേടിയെ പറ്റി പറഞ്ഞത് കേട്ട് അലക്സ്‌ കുലുങ്ങി ചിരിച്ചു.

\"സത്യായിട്ടും? അതാണോ അവളുടെ പ്രശ്നം..?\" അവൻ ചോദിച്ചു.

\"ആന്നേ.. വേറെ ആരോടും പറയരുത് എന്നു സത്യം ചെയ്യിച്ചതാ എന്നെക്കൊണ്ട് അവള്.. ഇച്ചായനോട് മാത്രം പറയാനേ.. വേറെ ആരോടും പറഞ്ഞേക്കല്ലേ..\" അമ്മു പറഞ്ഞു.

\"ഏയ്‌.. ഞാൻ ആരോടും പറയില്ല.. സത്യം പറഞ്ഞാൽ നീ എന്റെ സൂപ്പർ ഹീറോ ആണ്.. എന്റെ തൊട്ടാവാടി.. \" അലക്സ്‌ ഓരോ പ്രാവശ്യവും \'എന്റെ\' എന്നാ വാക്ക് ചേർത്തു അവളെക്കുറിച്ച് സംസാരിക്കുമ്പോൾ അവളുടെ ഹൃദയം അവൾ അറിയാതെ തന്നെ അവനു വേണ്ടി തുടിക്കാൻ തുടങ്ങിയിരുന്നു.

\"ഇന്നു ഹോസ്പിറ്റലിന്റെ പണി എല്ലാം തുടങ്ങി.. പക്ഷെ.. വീണ്ടും അതൊക്കെ ഉപേക്ഷിച്ചു പോകേണ്ടി വരുമോ എന്നു പേടി ഉണ്ടായിരുന്നു എനിക്ക്.. ഗ്രേസിന്റെ വിവാഹം നടന്നാൽ എനിക്ക് എല്ലാ സത്യങ്ങളും എല്ലാവരോടും തുറന്നു പറയാം.. എല്ലാം അറിയുമ്പോൾ അവരൊക്കെ എങ്ങനെ പ്രതികരിക്കും എന്നാ..\" അലക്സ്‌ അവന്റെ മനസിലെ ഭയം അമ്മുവുമായി പങ്കു വച്ചു.

അമ്മു അവന്റെ പിന്നിലൂടെ ചെന്നു അവന്റെ തോളിൽ കൈ വച്ചു പറഞ്ഞു. \"എല്ലാവരും ഇച്ചായനെ സ്വീകരിക്കും.. നമുക്ക് എല്ലാവരെയും പറഞ്ഞു മനസിലാക്കാം.. ഞാൻ ഉണ്ട് ഇച്ചായന്റെ കൂടെ..\"

അലക്സ്‌ തിരിഞ്ഞു നിന്നു അവളെ ആഞ്ഞു പുണർന്നു. \"താങ്ക്സ് കാഞ്ചന.. \"

അമ്മുവിന്റെ ഹൃദയം അവന്റെ സ്പർശത്തിൽ നിന്നു പോയിരുന്നു. അവൾ പിന്നീട് അവൻ പറഞ്ഞത് ഒന്നും കേട്ടില്ല.. അത്രയ്ക്ക് അവനിൽ മയങ്ങി പോയിരുന്നു അവൾ. പക്ഷേ അവനു അവളെ ഒരിക്കലും ആ രീതിയിൽ ഇഷ്ടപ്പെടാൻ കഴിയില്ല എന്നു ഓർത്തപ്പോൾ അവളുടെ മനസ് നീറി.

\"വയ്യ.. ഇത്‌ താങ്ങാൻ വയ്യ.. എങ്ങനെയെങ്കിലും എത്രയും പെട്ടന്ന് എല്ലാവരോടും ഇച്ചായന്റെ സത്യം തുറന്നു പറഞ്ഞു ഇവിടെനിന്നും പോയാൽ മതി എനിക്ക് \"(അമ്മു ആത്മ )

**********

റാണിയെയും അമ്മുവിനെയും സവോയോയുടെയും അലക്സായിന്റെയും ചെറുപ്പത്തിലേ ഫോട്ടോസും കുഞ്ഞു ഉടുപ്പുകളും കാണിച്ചു കിടക്കുകയായിരുന്നു ആനിയമ്മയും ലിസയും ചേർന്നു.

\"ദേ.. ഈ ഫോട്ടോ കണ്ടോ? നോഹയും നോയലും കുട്ടച്ചായന്റെ തനി പകർപ്പ് ആണല്ലേ?\" അമ്മു സാവിയോയുടെ ഒരു ഫോട്ടോ കാണിച്ചു റാണിയോട് ചോദിച്ചു.

\"ഉം.. അതെ കുറുമ്പ് കിട്ടാതിരുന്നാൽ മതി..\" ലിസ ചിരിച്ചു കൊണ്ടു പറഞ്ഞു.

\"അത്രയ്ക്ക് കുറുമ്പ് ആയിരുന്നോ കുട്ടച്ചായൻ?\" അമ്മു ചോദിച്ചു.

\"ഉം.. കുട്ടനെക്കാളും കുറുമ്പ് ജോക്ക് ആയിരുന്നു.. രണ്ടും കൂടി കൂടിയാൽ.. കുറുമ്പ് എന്നു പറഞ്ഞാൽ.. ഒരു ദിവസം അപ്പന്റെ കുട എടുത്തു അപ്പൻ നടക്കുമ്പോ വട്ടം പിടിച്ചു.. നിനക്കു ഓർമ്മയുണ്ടോ ലിസെ?\" ആനിയമ്മ ചോദിച്ചു.

\"പിന്നെ.. അന്ന് അപ്പൻ മൂക്കിടിച്ചു അല്ലേ വീണത്.. എന്തോരം ചോര ആണെന്നോ പോയത്.. \" ലിസ പറഞ്ഞു.

\"പിന്നെ ഒരിക്കൽ കുട്ടൻ പുറപ്പെട്ടു പോയത് ഓർക്കാണുണ്ടോ?\" ആനിയമ്മ ചിരിച്ചു കൊണ്ട് ചോദിച്ചു.

\"പിന്നെ..\" ലിസയും കൂടെ ചിരിച്ചു.

\"രണ്ടാളും ചുമ്മാ ചിരിക്കാതെ എന്താ ഇണ്ടായത് എന്നു ഞങ്ങളോടും കൂടി പറ.. ഇങ്ങനെ ആളെ പൊട്ടൻ ആക്കാതെ..\" റാണി പരിഭവം പറഞ്ഞു.

\"ഓഹ്.. അതോ.. ഒരിക്കൽ ജോയേ കുട്ടൻ അലമാരയ്ക്ക് ഉള്ളിൽ അടച്ചു താക്കോൽ എടുത്തു കിണറ്റിൽ ഇട്ടു. \" ആനിയമ്മ പറഞ്ഞു തുടങ്ങി.

\"ശരിക്കും?\" അമ്മു വിശ്വാസം വരാതെ ചോദിച്ചു.

\"ശരിക്കും.. പിന്നെ അലമാര പൊളിച്ചാണ് ജോയെ പുറത്ത് ഇറക്കിയത്.. വല്യച്ചായൻ അന്ന് കുട്ടനെ പൊതിരെ തല്ലി.. അതിന്റെ ദേഷ്യത്തിൽ അവൻ പുറപ്പെട്ടു അങ്ങ് പോയി..\" ആനിയമ്മ പറഞ്ഞു.

\"പുറപ്പെട്ടു പോയിന്നു വച്ചാൽ.. അവൻ ഗേറ്റ് കടന്നു പോയി തിരികെ മതില് ചാടി അകത്തു വന്നു തെക്കുപുറത്തെ മാവിലൂടെ ഉത്തരത്തിൽ കേറി.. അന്ന് നമ്മൾ അപ്പുറത്തെ തറവാട്ടിൽ ആണ് താമസം.. ആശാൻ ഓട് ഇളക്കി തട്ടിൻ പുറത്ത് കേറി ഇരുന്നു. നേരം ഒട്ടു കഴിഞ്ഞിട്ടും ചെക്കനെ കാണാതായപ്പോൾ ആനിയമ്മ കരച്ചിൽ തുടങ്ങി..\" ലിസയാണ് ബാക്കി പറഞ്ഞത്.

\"എന്നിട്ട്?\" അമ്മു ആകാംക്ഷയോടെ ചോദിച്ചു.

\"എന്നിട്ട് എന്താ? എല്ലാവരും ഓരോ വഴിക്ക് അവനെ നോക്കി പോയി.. അവൻ ആണെങ്കിൽ ഇതൊക്കെ കണ്ടു ആസ്വദിച്ചു തട്ടിന്റെ മോളിൽ ഇരുന്നു..\" ലിസ പറഞ്ഞു.

ആനിയമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു.. \"ഇതിനിടയിൽ ജോയും ഒരു പണി ഒപ്പിച്ചു.. അവൻ സൈക്കിൾ എടുത്തു പോയി നാടു നീളെ പറഞ്ഞു കുട്ടച്ചായൻ പുറപ്പെട്ടു പോയിന്നു.. അതോടെ നാട്ടുകാർ എല്ലാം വീടിനു മുന്നിൽ കൂട്ടം കൂടി..\"

\"ബെസ്റ്റ്.. എന്നിട്ട് എങ്ങന്യാ ഇച്ചായനെ കണ്ടു പിടിച്ചേ..?\" റാണി ചോദിച്ചു.

\"എന്തു കണ്ടു പിടിക്കാൻ? വയറു വിശന്നപ്പോൾ അവൻ തട്ടിന്റെ മോളിൽ നിന്നു ഇറങ്ങി വന്നു.. \" ലിസ പറഞ്ഞത് കേട്ട് എല്ലാവരും ഒന്നിച്ചു ചിരിച്ചു.

\"ദേ.. അമ്മു.. നീ ചുമ്മാ ചിരിച്ചു നടക്കേണ്ട.. നിന്റെ കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ വർഷം രണ്ടു കഴിഞ്ഞില്ലേ.. ഒരു കുഞ്ഞിനെ പറ്റി ഒക്കെ ചിന്തിക്കാറായി..\" ലിസ അമ്മുവിന്റെ കയ്യിൽ തട്ടി പറയുന്നത് കേട്ടുകൊണ്ട് ആണ് ജെസ്സി അങ്ങോട്ട് വന്നത്.

\"ശരിയാ മോളെ.. എന്റെ ജോയുടെ കുഞ്ഞിനെ കൊഞ്ചിക്കാൻ എനിക്കും കൊതി ആയി തുടങ്ങി.. ഇനി എന്തിനാ വൈകിക്കുന്നെ?\" എന്നു ചോദിച്ചുകൊണ്ട് ജെസ്സി അവളുടെ അടുത്ത് വന്നിരുന്നു.

അമ്മു റാണിയെ ദയനീയമായി നോക്കി. അവൾ അമ്മുവിനെ നോക്കി സാരമില്ല എന്ന മട്ടിൽ കണ്ണടച്ച് കാണിച്ചു.

\"ദേ.. റാണി.. ഈ ഉടുപ്പൊക്കെ ഇപ്പൊ പിള്ളേർക്ക് പാകമാവും.. നിനക്കു ഇഷ്ടപെട്ടത് നോക്കി എടുത്തോ..\" ആനിയമ്മ പറഞ്ഞത് കേട്ട് റാണി ഉടുപ്പുകൾ എടുത്തു മുറിയിലേക്ക് പോയി.

ആനിയമ്മയും ലിസയും അവളുടെ കൂടെ പോയപ്പോൾ ജെസ്സിയും അമ്മുവും മാത്രം മുറിയിൽ തനിച്ചു ആയി.

\"മമ്മയുടെ സന്തോഷം കാണുമ്പോൾ സങ്കടം തോന്നുന്നു. ഇച്ചായൻ ഗേ ആണെന്ന് എങ്ങനെ പറയും മമ്മയോട്? ഒരു വല്യ ഷോക്ക് ആയിരിക്കും മമ്മയ്ക്ക്.. പക്ഷേ ഇച്ചായന് മമ്മ ആഗ്രഹിക്കുന്ന പോലെ ഒരു കുഞ്ഞു ഉണ്ടാവില്ലല്ലോ.. ഒരു കാര്യം ചെയ്യാം..  ഇച്ചായൻ ഗേ ആണെന്ന കാര്യം മമ്മയോട് പറയാം.. ഒരു അമ്മയ്ക്ക് അല്ലേ മകനെ മനസിലാക്കാൻ ആകൂ.. ഇങ്ങനെ ആവട്ടെ തുടക്കം.. \" (അമ്മു ആത്മ )

കുറച്ചു നേരം ചിന്തിച്ചപ്പോൾ അതു തന്നെ ആണ് നല്ലത് എന്നു അമ്മുവിന് തോന്നി.

\"മമ്മാ..\" അവൾ ജെസ്സിയെ നീട്ടി വിളിച്ചു.

\"എന്താ മോളെ?\" ജെസ്സി ചോദിച്ചു.

\"അതു.. മമ്മ.. നേരത്തെ പറഞ്ഞില്ലേ.. കുഞ്ഞാവുന്ന കാര്യം..\" അമ്മു എങ്ങനെ തുടങ്ങണം എന്നു അറിയാതെ വലഞ്ഞു.

\"അതു.. മമ്മ മമ്മേടെ ആഗ്രഹം പറഞ്ഞെന്നെ ഒള്ളൂ.. നിങ്ങൾ റെഡി അല്ലെങ്കിൽ സാരമില്ല.. നിങ്ങൾക്ക് എപ്പോ തോന്നുന്നോ അപ്പൊ മതി കുഞ്ഞു.. മോളു അതോർത്തു ടെൻഷൻ അടിക്കേണ്ട..\" അവളുടെ തോളത്തു തട്ടിക്കൊണ്ടു ജെസ്സി പറഞ്ഞു.

\"അതല്ല മമ്മ.. \"

\"പിന്നെ?\"

കണ്ണുകൾ അടച്ചു ശ്വാസം ഉള്ളിലേക്ക് എടുത്തു ധൈര്യം സംഭരിച്ചു അവൾ ജെസ്സിയോട് പറഞ്ഞു.. \"അത്‌.. ഇച്ചായന് കുഞ്ഞുങ്ങൾ ഉണ്ടാവില്ല..\"

അമ്മുവിന്റെ വായിൽ നിന്നു കേട്ട വാക്കുകളിൽ വിശ്വാസം വരാതെ ജെസ്സി കട്ടിലിലേക്ക് ഇരുന്നു. പിന്നെ കുഴഞ്ഞു കട്ടിലിലേക്ക് മറിഞ്ഞു.

(തുടരും...)

അടുത്ത പാർട്ട്‌ വേഗം തരാൻ എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല. പക്ഷേ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നത് എനിക്ക് നഷ്ടകച്ചോടം ആണ്.. 100 നു മേലെ വ്യൂസ് ഉണ്ടെങ്കിലും ഒരു റേറ്റിംഗോ മറ്റോ കിട്ടിയാൽ ആയി. കമന്റ് ഇടാനും എല്ലാവർക്കും മടി ആണ്. കമന്റ് ഇടുന്നവർ റേറ്റിംഗ് ഇടില്ല. അതിനു പുറമെ ചിലർ poor എന്ന്‌ റേറ്റിംഗ് മാത്രം തന്നു പോകും. എന്താണ് പ്രശ്നം എന്ന്‌ എങ്കിലും പറയണ്ടേ. (ഞാൻ പറയുന്നത് വിശ്വാസം ആകുന്നില്ലെങ്കിൽ പഴയ പാർട്ടുകളുടെ റിവ്യൂ റേറ്റിംഗ് നോക്കിക്കോളൂ )

പിന്നെ ലിപിയിൽ ഉള്ളവർ ഉണ്ടെങ്കിൽ ഞാൻ ഈ സ്റ്റോറി അവിടെ പോസ്റ്റ്‌ ചെയുന്നുണ്ട്. അവിടെ വായിച്ചോളൂ. അത് എനിക്ക് ഉപകാരം ആവും. 


വെള്ളാരപൂമലമേലെ.. ❤❤ - 19

വെള്ളാരപൂമലമേലെ.. ❤❤ - 19

4.7
2785

ജെസ്സിക്ക് വയ്യാതായ വിവരം അറിഞ്ഞു അലക്സ് ഓടി എത്തി.\"എന്താ മമ്മ.. എന്താ പറ്റിയത്?\" അവൻ ആകുലതയോടെ ചോദിച്ചു.ജെസ്സി കട്ടിലിൽ മെല്ലെ എഴുന്നേറ്റു ഇരുന്നു. സ്റ്റെല്ല അവളെ എഴുന്നേറ്റിരിക്കാൻ സഹായിച്ചു.\"ഓഹ്.. ഒന്നും ഇല്ലടാ.. പ്രഷർ ഒന്ന് കുറഞ്ഞതാ.. ഉച്ചക്ക് ഗുളിക കഴിക്കാൻ മറന്നു..\" ജെസ്സി അവനെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു.\"എന്താ മമ്മ ഇങ്ങനെ? ഇതൊക്കെ ശ്രദ്ധിക്കണ്ടേ..?\" അവൻ ചോദിച്ചു.\"ഉം.. മമ്മയ്ക്ക് പ്രായം ആയി വരല്ലേടാ..\" ജെസ്സി പറഞ്ഞു.\"എന്റെ മമ്മയ്ക്ക് അധികം പ്രായം ഒന്നും ആയില്ല..\" അലക്സ്‌ അവളോട് ചേർന്നിരുന്നു പറഞ്ഞു.\"സ്റ്റേല്ലേ.. നീ എനിക്കിത്തിരി വെള്ളം ചൂടാക്കി കൊണ്ട