Aksharathalukal

ശിഷ്ടകാലം💞ഇഷ്ടകാലം.29

മിഷേൽ റൂമിലേക്ക് ചെല്ലുമ്പോൾ എല്ലാവരും അവിടെ  ഉണ്ട് ... പിമ്പിരിപിടിച്ച എന്തോ ചർച്ചയിൽ ആണ്.... ജെറിൻ മാത്രം വെളിയിൽ കോറിടൊരിലൂടെ നടന്നു ഫോണിൽ  സംസാരിക്കുന്നു...  മിഷേൽ വരുന്നത് കണ്ട് റൂമിൽ  പെട്ടന്ന് സംസാരം നിന്നു... അപ്പോഴേ മനസിലായി നായിക അവള് തന്നെ ആണ് എന്ന്...

നീ പോയിട്ട് അപ്പനെ കണ്ടോ?? എന്നോട് ഒരു വാക്ക് പറഞ്ഞിട്ട് പോയിരുന്നു എങ്കിൽ ഞാൻ പറഞ്ഞേനെ ഇപ്പൊ അപ്പനെ കാണാൻ പറ്റില്ല എന്ന്... അതെങ്ങനെ ആണ് ഭൂമിയിൽ എങ്ങും ആയിരുന്നില്ലല്ലോ നീ...

മാത്യൂചായൻ തന്നെ തിരിക്ക് തീ കൊളുത്തി...

അച്ചായ... കുഞ്ഞിന് ഉള്ള സാധനം ഒന്നും വാങ്ങിയില്ല അല്ല? വാ നമുക്ക് പോയി വാങ്ങി വരാം . അവൻ പറഞ്ഞതു ശ്രദ്ധിക്കാതെ അവനെ തന്നെ കടയിൽ പോകാൻ വിളിച്ച് അവള്.

മാതാവേ സംസാരിച്ചിരുന്നു അത് മറന്നു പോയി... ജറിൻ്റെ അമ്മ ആണ്

അത് സാരമില്ല ചേച്ചി... ഞാൻ പോയിട്ട് വരാം...

അതും പറഞ്ഞു വാശിയോടെ ആണ് മിഷേൽ പുറത്തേക്ക് നടന്നത്..

മമ്മി ഞാനും വരാം.... ജെറിൻ പുറകെ വന്നു...

വേണ്ട ജറിനെ ഞാൻ പോയിക്കോള്ളാം...

സോറി മമ്മി... ഫോൺ കാളുകൾ വന്നപ്പോ അങ്ങു മറന്നു പോയി...

സാരമില്ല... എനിക്ക് മാത്രം അല്ലേ മറക്കാതിരിക്കാൻ പറ്റൂ...

എൻ്റെ മമ്മി പോട്ടെ ... നമ്മൾ ഒന്നല്ലേ... ഞാൻ അവരുടെ ഗോസിപ്പ് സെഷനിൽ  ഒന്നും  കൂടിയില്ല...

നിനക്കും കൂടാം മോനെ ... എന്തിനാ കുറക്കുന്നത്... തളർച്ച എനിക്ക് മാത്രമേ ഉണ്ടാകൂ... കാരണം... അവള് എൻ്റെ മകൾ ആണ, വേറെ ഒന്ന് എനിക്ക് ആണ് ഇല്ലാത്തത്... ഇനി ഒന്ന് എൻ്റെ അപ്പൻ ആണ്... അതും വേറെ ഒന്ന് എനിക്ക് അണ് ഇല്ലാത്തത്.... കുറ്റം പറയുന്നവര് പറഞ്ഞിരിക്കും ഓർക്കില്ല ജീവിതത്തിൽ ഒന്ന് ഇല്ലാതെ ആകൻ വല്യ സമയം ഒന്നും വേണ്ട എന്ന്... പറഞ്ഞു  തുടങ്ങിയത് ദേഷ്യത്തിൽ ആണ് എങ്കിലും അവസാനം എത്തിയപ്പോൾ അവളുടെ ശബ്ദം ഒന്നിടറി..

സോറി മമ്മി.... അതും പറഞ്ഞു അവൻ അവളെ കെട്ടിപിടിച്ചു...

ഒരു പുഞ്ചിരിയോടെ മിഷേൽ പറഞ്ഞു... ഇനി സീരിയസ് ആയിക്കോ... അപ്പൻ ആയി, കാര്യങ്ങൽ ഒക്കെ ചിന്തിച്ച് വേണ്ട സമയത്ത് ചെയ്യണം.

തീർച്ചയായും  മമ്മി... ഐ ഫീൽ പ്രൗഡ്....

മിഷേലിൻ്റെ മുഖത്തും ചിരി വിരിഞ്ഞു... കുഞ്ഞിന് വേണ്ട സാധങ്ങളും എല്ലാം  വാങ്ങി ആണ്  അവരു തിരിച്ച് വന്നത്.... തിരിച്ച് റൂമിൽ വന്നപ്പോഴേ കണ്ടു എല്ലാവരും തയാർ ആയി ഇരിക്കുന്നത്...

മിഷേൽ ഞങ്ങൾക്ക് നിന്നോട് കുറച്ച് സംസാരിക്കണം... മാത്യൂചായനാണ് തുടങ്ങിയത്...

ഞങ്ങൾ എന്ന് പറഞാൽ?

ഞങ്ങൽ എല്ലാവർക്കും തന്നെ...  അച്ചായൻ ആണ്...

ആകാമല്ലോ അച്ചായ ... പക്ഷേ ഇപ്പോഴല്ല. ഒന്ന് എനിക്ക് എൻ്റെ മോളെയും കുഞ്ഞിനെയും കുറിച്ച് ആണ് ഇപ്പൊൾ ചിന്ത.... പിന്നെ എൻ്റെ അപ്പനെ കുറിച്ചും... പിന്നെ മൂന്ന് മാസം കൂടി ഞാൻ വീട്ടിൽ ഉണ്ടാകുമല്ലോ... അപ്പോ സംസാരിച്ചാൽ പോരെ??

അതല്ല മിഷേൽ ഞങ്ങൾക്കും പലതും പറയാൻ ഉണ്ട്.

ഇപ്പൊൾ തന്നെ പറയണം എന്നാണ് എങ്കിൽ പറഞ്ഞോളൂ വിൻസിച്ചാ.... ഞാൻ കേൾക്കാം...

ഇത്ര അഹങ്കാരത്തോടെ ഉള്ള ഉത്തരം വേണ്ട... നീ ഇപ്പോഴും എൻ്റെ അനിയത്തി തന്നെ ആണ്... എൻ്റെ അനിയൻ്റെ വിധവ..

അതെ... ഞാൻ പറഞ്ഞോ അല്ല എന്ന്... എന്താ പറയാൻ ഉള്ളത്,പറഞ്ഞാല് ഞാൻ കേൾക്കാം...

വിൻസിച്ചായൻ്റെ മൂക്കിൻ്റെ തുമ്പ് വരെ ദേഷ്യത്തിൽ ചുമന്ന്... മറിച്ചല്ലായിരുന്നു ജറിൻ്റെ  വീട്ടുകാരും....

മിഷേൽ ... ഹരിയും ആയി ഉള്ള ചുറ്റി കളി നടക്കില്ല... നമ്മുടെ കുടുംബത്തിൻ്റെ അന്തസ്സ് എങ്കിലും നീ നോക്കണം... നിൻ്റെ മകളുടെ ജീവിതം നീ കാരണം നശിക്കരുത്... അവൾക്കും നാലാളിൻ്റെ മുന്നിൽ ജീവിക്കാൻ ഉള്ളത് ആണ്....

മിഷേൽ ഒന്നും പറയാതെ തല കുനിഞ്ഞു നിന്നു....

നിനക്ക് ഒന്നും പറയാൻ ഇല്ലെ മിഷേൽ?

ഉണ്ട് ... വിൻസിചായൻ പറഞ്ഞു കഴിയട്ടെ  എന്നു വിചാരിച്ചു...

ഞാൻ പറഞ്ഞു കഴിഞ്ഞു...

ഇനി ചേച്ചിക്കും അച്ചായനും വല്ലതും??? അവള് ജെറിൻ്റെ അപ്പനെയും അമ്മയെയും നോക്കി...

ഞങ്ങൾക്കും ഇത് തന്നെ ആണ് പറയാൻ ഉള്ളത്... ബന്ധുക്കാരി ഇങ്ങനേ  ആണ് എന്ന് പറയുന്നതിൽ ഞങ്ങൾക്കും പ്രയാസം ഉണ്ട്... ജറിൻ്റെ  മമ്മി ആണ്...

ഹും...

നിങ്ങളോട് പറയാൻ എനിക്ക് ഒരൊറ്റ ഉത്തരമേ ഉള്ളൂ...  എൻ്റെ ഭർത്താവ് ജീവിച്ചിരുന്ന സമയത്ത് ഈ കുടുംബകാരും ബന്ധുക്കളും ഒന്നും ഒന്നിനും ഇല്ലായിരുന്നല്ലോ... നാഴികയ്ക്ക് നാല്പതു വട്ടം പറയുന്ന ഈ കുടുംബക്കാർ എൻ്റെ ഭർത്താവ് മരിച്ചു കഴിഞ്ഞ് എത്ര പ്രാവശ്യം അന്വേഷിച്ചിരുന്നു എന്നെ... ഒരു ഫോൺ കാൾ ആയിട്ട് എങ്കിലും... ഇല്ലല്ലോ...  അപ്പോഴൊക്കെ എന്താ ഞാൻ നിങ്ങളുടെ കുടുംബത്തിലെ ആയിരുന്നില്ലേ.... കഴിഞ്ഞ കൊറോണ കാലത്ത് മരണത്തെ മുഖാമുഖം കണ്ട് ആണ് ഞാൻ തിരിച്ചു വന്നത്... അന്ന് നിങൾ ഈ പറയുന്ന ഹരിയുടെ ചുറ്റുക്കളി ഒന്നും  ജറിൻ്റെ മമ്മിയും പപ്പയും അറിഞ്ഞില്ലല്ലോ... നിങൾ വിളിക്കണ്ട വീട്ടിൽ ഉള്ള മോനോടും മരുമോളോടും ഒരിക്കൽ എങ്കിലും ചോദിച്ചോ മമ്മി ഒറ്റക്ക് അല്ലേ മരിച്ചോ എന്നെങ്കിലും വിളിച്ച് അന്വേഷിക്കാൻ... എനിക്ക് വായിൽ നാക്കില്ലാഞ്ഞല്ല ഞാൻ വിൻസിച്ചായൻ പറയുന്ന ദുഷിപ്പിനൂ മറുപടി പറയാത്തത്...  അത് എൻ്റെ മര്യാദ ആയി കണക്ക് കൂട്ടിയാൽ മതി.  എൻ്റെ ഭർത്താവ് എന്നെ കളഞ്ഞിട്ടു പോയത് അല്ല... മരിച്ചു പോയത് ആണ്...പള്ളി നിയമം അനുസരിച്ചും എനിക്ക് ഇപ്പൊ മറ്റൊരു വിവാഹം കഴിക്കാം... പിന്നെ അത് ഹിന്ദു ആയത് ആണ് നിങ്ങളുടെ പ്രശ്നം എങ്കിൽ അത് മാത്രം പറഞാൽ മതി... അതിന് ഞാൻ ഉത്തരം പറയാം..

എങ്കിൽ പറ.... അതിന് എന്ത് ഉത്തരം ആണ് നിനക്ക് പറയാൻ ഉള്ളത്?? മാത്യൂചയൻ്റെ ചോദ്യം കേട്ട് അവള് അവനെ ഒന്ന് നോക്കി പിന്നെ ജറിനെ നോക്കി..

ജെറിൻ ഞാൻ ഒരു അന്യ ജാതിക്കാരനെ വിവാഹം കഴിച്ചാൽ അത് കാരണം നീ എൻ്റെ മകളെയും കുഞ്ഞിനെയും ഉപേക്ഷിക്കുമോ???

എല്ലാവരും അന്തിച്ച് അവരെ രണ്ടുപേരെയും മാറിയും തിരിഞ്ഞും  നോക്കി...

ഇല്ല മമ്മി... എനിക്ക് സന്തോഷം ആണ്..എൻ്റെ ആഗ്രഹം ആണ് മമ്മി ഹരിയങ്കിലിൻ്റെ കൂടെ ജീവിക്കണം എന്ന്... അദ്ദേഹത്തിന് മാത്രമേ മമ്മിക്ക് താങ്ങാവൻ സാധിക്കൂ...

കേട്ടല്ലോ...  ഇപ്പൊൾ എൻ്റെ ജീവിതവും ആയി അടുത്ത് നിൽക്കുന്ന അല്ലങ്കിൽ ഞാൻ എടുക്കുന്ന തീരുമാനം വേണോ വേണ്ടയോ എന്ന് എനിക്ക് ചോദിക്കാൻ ഉള്ളവരിൽ ഒരുവൻ ആണ്.... കേട്ടല്ലോ ഉത്തരം. ഇനി എനിക്ക് ചോദിക്കാൻ ഉള്ള ആള് ബോധം തെളിയട്ടേ ഞാൻ ചോദിക്കാം... മറ്റാര് എന്ത് വിചാരിച്ചാലും ചിന്തിച്ചാലും എനിക്ക് ഒരു പ്രശ്നവും ഇല്ല...   അവരുടെ ആരുടെയും ജീവിതത്തിൽ ഞാൻ ഇടപെടുന്നില്ല... അത് തന്നെ ഞാനും പ്രതീക്ഷിക്കുന്നു.... പിന്നെ  പല ബന്ധത്തിൽ പെട്ട നിങ്ങളോട് ഇങ്ങനെ പറയാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നു പക്ഷേ ഒന്നിച്ചിരുന്ന് എന്നെ ദുഷിച്ചു പറഞ്ഞു നിങ്ങളും അ ബന്ധത്തിൻ്റെ വില കളഞ്ഞു... അത് കൊണ്ട് ആണ് പറഞ്ഞത്... പിന്നെ എന്തു സംഭവിച്ചാലും എൻ്റെ മകൾക്ക് മമ്മിയായി ഞാൻ  എന്നും ഉണ്ടാകും....

എല്ലാവരുടെയും മുഖം ഒരു കുട്ട പോലെ വീർത്തു...

പിന്നെ വിൻസിചായൻ നേരത്തെ  പറഞ്ഞ പോലെ നഴ്സുമാർക്ക് കുറച്ച് അഹങ്കാരം കൂടുതൽ ആണ്. 
അത് ഉണ്ടായത് കൊണ്ട് ആണ് ഞങളുടെ മുന്നിൽ വരുന്ന പല ഞരമ്പ് രോഗികളെയും പകൽ എന്നോ രാത്രി എന്നോ ഇല്ലാതെ കയ്യേലും ദേഹത്തും ഞങൾ പിടിച്ചാലും അവരു അനങ്ങാത്തത്.  അത് കൊണ്ട് ഈ അഹങ്കാരം ഞങ്ങൾക്ക് ഒരു അലങ്കാരം ആണ്.

അതും പറഞ്ഞു വാഷ്രൂമിലേക്ക് പോയ മിഷേൽ വായിൽ ചുരിദാറിൻ്റെ ഷാൾ അമർത്തി പൊട്ടികരഞ്ഞ്... എന്ത് പരീക്ഷണം ആണ്  കർത്താവേ!!

പുറത്ത് വരുമ്പോൾ വിൻസിച്ചായൻ  തിരിച്ച് പോയിരുന്നു... ജെറിൻ മമ്മിയെയും പപ്പയെയും  കൊണ്ടാക്കാൻ പോകാൻ നിൽക്കുന്നു... അച്ചായൻ അപ്പൻ്റെ അടുത്തേക്ക് പോകാനും...

അച്ചായ... ചേച്ചിമാരോട് രാത്രി അവിടെ ഇരിക്കണ്ട... ഇവിടെ വന്നു കിടക്കാൻ പറ.

വേണ്ട.. അവരു വീട്ടില് പോകട്ടെ ... കുട്ടികൾ ഒറ്റക്ക് അല്ലേ...

എല്ലാവരും പോയി കഴിഞ്ഞ് അച്ചായൻ പറഞ്ഞു...

കുഞ്ഞി...

എന്താ അച്ചായ...

കുഞ്ഞിക്കു ദേഷ്യം ആണോ എന്നോട്?

എന്തിന്? അച്ചായൻ സ്വന്തം ഇഷ്ടം പറഞ്ഞു... ഞാൻ എൻ്റെയും... എല്ലാവരുടെയും ചിന്ത ഒരുപോലെ അല്ലല്ലോ.. പക്ഷേ  വിഷമം തോന്നി.. എന്നെ അറിയുന്ന അച്ചായൻ എല്ലാവരുടെയും കൂടെ ചേർന്ന്... ഹും സാരമില്ല...

മോളെ എനിക്ക് ഹരിയോട് ഒരു വിരോധവും ഇല്ല... പക്ഷേ അവൻ്റെ ജാതി... എല്ലാവരും ഓരോന്ന് ചോദിക്കുമ്പോൾ എൻ്റെ തല ആണ്  കുനിയുന്നത്... അവരു ആരും നിന്നെ കുറ്റം പറയുന്നത് എനിക്ക് ഇഷ്ടം അല്ല... എനിക്ക് അറിയാം എൻ്റെ കുഞ്ഞിയെ..

ഹും... അതിന് മറുപടി അവള് ഒരു മൂളലിൽ ഒതുക്കി...
വീണ്ടും ആങ്ങളയും പെങ്ങളും കുറേ നേരം കൂടി പലതും സംസാരിച്ചു എങ്കിലും ഹരി ഒരിക്കലും വിഷയം ആയില്ല... ജെറിൻ തിരിച്ച് വന്നൂ കഴിഞ്ഞ് ആണ് അച്ചായൻ പോയത്....

റൂമിൽ കൊണ്ട് വന്ന മിലിയെയും  ജറിനെയും  തനിയെ വിട്ട് മിഷേൽ കോറിടൊറിൽ പോയിരുന്നു..

ഹലോ...

ഹും... പറയടോ...

റൂം എടുത്തോ?? അതോ തിരിച്ച് പോയോ??

തിരിച്ച് പോയി...

ഹും...

എന്താ...

ഒന്നും ഇല്ല... ചോദിച്ചത് ആണ്...

ഇല്ല ഡോ... തൻ്റെ ഹോസ്പിറ്റലിൻ്റെ ജസ്റ്റ് ഓപ്പോസിട്ടു  ഉള്ള ലോഡ്ജിൽ ഉണ്ട് ഞാൻ... രാവിലെ വരാം..
അതോ ഇപ്പൊ തന്നെ കാണണോ?

വേണ്ട... രാവിലെ മതി...

അപ്പോ എന്നെ കാണണം അല്ലേ...??

ഹും...

അത് എന്തിനാ??

ഹരിയെട്ടൻ കൂടെ നിന്നു കഴിയുമ്പോൾ ഇവിടെ ഉള്ളവരോട് എൻ്റെ ഇഷ്ടം പറയാൻ ഒരു ആവേശം ആണ്...

ആരേലും തല്ലി കൊല്ലുമോ കൊച്ചെ എന്നെ...

അങ്ങോട്ട് ആരെയും കൊല്ലാതിരുന്നാൽ മതി...

എന്ത് വിശ്വാസം ആണ് എന്നെ...

അതെ ... ഇക്കാര്യത്തിൽ നല്ല വിശ്വാസം ആണ്... പിന്നെ പറയാൻ മറന്നു... മുണ്ടുടുത്തിട്ട് നന്നായിരുന്നു... ഒരു മോഹൻലാൽ ലൂക്ക് ഒക്കെ ഉണ്ടായിരുന്നു...

എൻ്റെ പെണ്ണെ....താൻ എന്തു കോഴി ആണ് കൊച്ചെ.... അപ്പനും മോളും അവടെ ഹോസ്പിറ്റലിൽ മോൾക്ക് സൗന്ദര്യ ആരാധന ..

ഓ പിന്നെ ഞാൻ എന്താ കണ്ണടച്ച് ആണോ നിന്നത് അല്ലല്ലോ... പിന്നെ മോള്... അത് കഴിഞു... അപ്പൻ എനിക്ക് ഉറപ്പ് ഉണ്ട് എന്നെ കുഞ്ഞിന്ന് വിളിക്കാൻ എഴുനേറ്റു വരും....

ഞാൻ വെറുതെ പറഞ്ഞത് ആണ്....

ഹും...

താൻ അറിഞ്ഞോ അവിടെ തൻ്റെ മിശ്ടി എൻ്റെ ഗംഗയും ആയി ഇന്നു വൈകിട്ട് ഒളിച്ചോടി... പിന്നെ കുറെ കഷ്ടപെട്ടിട്ട് ആണ് പാവം പിള്ളാര് തപ്പി കൊണ്ട് വന്നത്

കർത്താവേ... ലിസി കഷ്ടപ്പെട്ടു കാണുമല്ലോ...

ലിസി അല്ല കിട്ടുവും ജൂഹിയും... ഡോ മിലി റൂമിൽ വന്നോ?

വന്നു... അവർക്ക് ഒരു പ്രൈവസി ആകട്ടെ എന്ന് വിചാരിച്ചു ഞാൻ പുറത്തിറങ്ങിയത് ആണ്.

ഹും.. അപ്പോ നമുക്കും ആയി അല്ലേ.

എന്ത്??

പ്രൈവസി...

ഓ!! പിന്നെ ... പ്രൈവസി ... എന്ന പറയാനാ ഈ പ്രൈവസി ഇപ്പൊ വേണ്ടത്...

അത് താൻ പറഞ്ഞോ മീഷൂ... ഞാൻ കെട്ടോളം... പിന്നെ ഞാൻ വല്ലതും പറഞാൽ താൻ താങ്ങില്ല....

അയ്യ ഡാ ... പോ മനുഷ്യാ...

ഡോ താൻ മൂന്ന് മാസം ഇനിയും നിൽക്കുമോ??

പിന്നെ കുഞ്ഞിനെ നോക്കാൻ ഒന്നും അവൾക്ക് അറിയില്ലല്ലോ...

ഇടക്ക് ഞാൻ ഒന്ന് വന്നു പോകും കേട്ടോ...

എന്തിന്??

ഓ വെറുതെ... ദേ .. തനിക്ക് അറിയാം എന്തിന് ആണ് എന്ന് പിന്നെ എന്തിനാ ഈ ചോദ്യം...

മമ്മി....

ഹരിയെട്ട... ജെറിൻ വിളിക്കുന്നു... ഞാൻ പിന്നെ വിളിക്കാം .

ശരി ഡോ... 

മമ്മി കുഞ്ഞു കരയുന്നു... എനിക്ക് എടുക്കാൻ അറിയില്ല... അവൾക്കും ..

ഒരു ചിരിയോടെ ചെന്ന മിഷേൽ മിലിയെ ഒന്ന് തലയിൽ തലോടി...

മോളെ കുഞ്ഞിന് വിശക്കുന്നുണ്ടാകും പാല് കൊടുക്കണം...

ഞാനോ??

പിന്നെ ആരു ഞാനോ??

എനിക്ക് അറിയില്ല മമ്മി...

ഞാൻ സഹായിക്കാം..

ജറിൻ അ വാതിൽ ഒന്ന് അടച്ചേരെ...

പുറത്ത് ഇറങ്ങാൻ പോയ അവനോട് മിഷേൽ ചോദിച്ചു

നീ എവിടെ പോകുന്നു??

ഞാൻ ...ഞാൻ പുറത്ത് നിൽക്കാം...

എന്തിന്? നിൻ്റെ കുഞ്ഞിന് അവളുടെ അമ്മ ആണ് പാല് കൊടുക്കുന്നത്... അത് കുഞ്ഞിൻ്റെ അപ്പനും അമ്മയും ചേർന്ന് ചെയ്യാം... ഇതിൽ നാണിക്കണ്ട ജറിനെ... ഇത്രത്തോളം പവിത്രം ഈ ഭൂമിയിൽ മറ്റൊന്ന് ഇല്ല... അതിന് സാക്ഷി ആകാൻ നിനക്ക് ആഗ്രഹം ഇല്ല എങ്കിൽ പൊയിക്കോ...

അയ്യോ അങ്ങനെ അല്ലാ മമ്മി... അത് മമ്മി എന്നെ ഓടിക്കും എന്ന് വിചാരിച്ചു..

എന്തിന്?? നിൻ്റെ ഭാര്യ .. നിൻ്റെ കുഞ്ഞ്.. ഞാൻ അല്ലേ അധികപറ്റ്...

എൻ്റെ ഭാര്യ... എൻ്റെ കുഞ്ഞു... പിന്നെ എൻ്റെ മമ്മി... ഞാൻ അങ്ങനെയാണ് ചിന്തിക്കുന്നത്....

അവൻ്റെ കവിളിൽ കൈ ചേർത്ത് വക്കുമ്പോൾ മിഷെലിൻെറ  കണ്ണു നിറഞ്ഞിരുന്നു.. അത് കണ്ട് മിലിയുടെയും..
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟


ശിഷ്ടകാലം💞ഇഷ്ടകാലം.30

ശിഷ്ടകാലം💞ഇഷ്ടകാലം.30

4.3
5160

രാവിലെ  തന്നെ മിഷേൽ എഴുനേറ്റു അപ്പൻ്റെ അടുത്തേക്ക് പോയിരുന്നു...  അപ്പൻ്റെ ബോഡി മരുന്നുകളോട് റിയാക്റ് ചെയ്തു തുടങ്ങി... ബോധം ഉണ്ട് എങ്കിലും ഒന്നും സംസാരിക്കാൻ വയ്യ... കണ്ണുകൾ ചലിപ്പിക്കുന്നത് കണ്ടാൽ  പറയുന്നത് മനസ്സിലാകുന്നുണ്ട് എന്ന് അറിയാം... സ്വയം ആഹാരം കഴിക്കുന്നില്ല, പൈപ്പ് വഴി ആഹാരം കൊടുക്കുന്നുണ്ട്...  എല്ലാവർക്കും ചെറിയ ആശ്വാസം തോന്നി..  ആരും ഹരിയെ കുറിച്ച് അവളോട് ഒന്നും പറഞ്ഞില്ല...  ഡോക്ടർ പറഞ്ഞത് കൊണ്ട് ആകും ആവശ്യപ്പെട്ടപ്പോൾ എല്ലാം നഴ്സ് അപ്പനെ കാണാൻ അനുവദിച്ചു ... കുറച്ച് നേരം അവിടെ ചിലവഴിച്ചു കഴിഞ്ഞ് മിഷേൽ മിലിയൂടെ അടുത്തേക്ക് തന്ന