Aksharathalukal

ഗായത്രി ദേവി -6

       \"ആ കുട്ടിയെ തല്ലണ്ടായിരുന്നു.. പാവം ഒന്നൂടെ പറഞ്ഞു മനസിലാക്കി കൊണ്ടുവരമായിരുന്നു... ഞാൻ ചെയ്തത് തെറ്റായിപോയി..\"വേണു മനസ്സിൽ ഓർത്ത് കുറ്റബോധത്തോടെ ഇരിക്കുന്ന സമയം 

     \"ടി വരുന്നോ കുളക്കടവിലേക്കു നിന്റെ    മൂഡ് ഒന്ന് മാറിക്കിട്ടും..\"


      \"മം... മാറിയത് തന്നെ.. ഞാൻ ഇല്ല..\"

    \"നി വാ.. ഇവിടെ ഇരുന്നു എന്തു ചെയാനാ..\" പ്രിയ നിർബന്ധിക്കാൻ തുടങ്ങിയതും മായായും അതിനു സമ്മതിച്ചു ഇരുവരും കൂടി അവരുടെ പറമ്പിൽ ഉള്ള കുളക്കടവിലേക്കു നടന്നു... അപ്പോഴാണ് വേണു അവർ രണ്ടുപേരും നടന്നു പോകുന്നത് കണ്ടത് ഉടനെ തന്നെ തന്റെ മുണ്ട്  മടക്കി കുത്തികൊണ്ട് വേണുവും അങ്ങോട്ട്‌ നടന്നു...

    അപ്പോഴേക്കും പ്രിയയും മായയും. കുളക്കടവിൽ എത്തുകയും ആ പടിയിൽ ഇരിക്കുകയും ചെയ്തു..


   \"എന്തൊരു ചന്തമാണ് ഈ കുളം... ശെരിക്കും പ്രകൃതി സുന്ദര്മാണ് കേരളം..... പക്ഷെ അതൊക്കെ എന്താ പായലാണോ...\"

      \"മം... അതെ അത് തന്നെ എത്ര നീന്താൻ അറിയുന്നവർ പോലും അതിൽ പെട്ടാൽ മരിക്കും..\" പ്രിയ പറഞ്ഞു

   \"  ഹെന്റമ്മോ... അല്ലടാ നമ്മൾ ഇന്ന് ഷോപ്പിങ്ങിനു പോകണം എന്ന് പറഞ്ഞിട്ട്... \" മായ ചോദിച്ചു 

       \"മം... പോകാം വൈകുന്നേരം പോകാം..\"

    \"മം...\"

        അവർ ഇവരും ഓരോന്നും പറഞ്ഞങ്ങനെ കുളക്കടവിൽ ഇരിക്കുന്ന സമയം വേണു അങ്ങോട്ട്‌ വന്നു

    \"പ്രിയേ...\"

       \"ആ വേണുവേട്ടൻ... ഇന്ന് ബാങ്കിലേക്കു പോയില്ലെ...\"

      \"ഇല്ല ഇന്ന് ലീവാണ്..\"

     \"എന്താ ഇവിടെ..\"

       \"അത് പിന്നെ നിങ്ങൾ ഇങ്ങോട്ട് വരുന്നത് കണ്ടപ്പോ വന്നതാണ്...\"

     \"മം....\" പ്രിയ ഒന്ന് മൂളി 

      \"മായേ ഞാൻ.... സോറി അപ്പോൾ എന്തു ചെയ്യണം എന്നറിയാതെ എന്നോട് ക്ഷമിക്കണം....\"

        \"എനിക്ക് ഒന്നും കേൾക്കുകയും വേണ്ട ഒന്നും പറയുകയും വേണ്ട ...ഇതുവരെ എന്റെ അച്ഛനോ അമ്മയോ ആരും തന്നെ എന്നെ തല്ലിയിട്ടില്ല താൻ എന്നെ തല്ലിയില്ലേ അതിനുള്ള ശിക്ഷ തനിക്ക് ഞാൻ തരും.. \"

      \"കുട്ടിയുടെ ദേഷ്യം തീർന്നിട്ടില്ല എന്ന് മനസിലായി വേണേൽ എന്നെയും തിരിച്ചു അടിച്ചോളൂ പക്ഷെ ഒരു കാര്യം ഞാൻ ഒരു തെറ്റു ചെയ്തിട്ടില്ല... \"അതും പറഞ്ഞുകൊണ്ട് വേണു മായയുടെ അരികിലേക്ക് നടന്നു...

       മായ അപ്പോഴേക്കും പടിയിൽ നിന്നും എഴുന്നേറ്റു

       \"ഡോ... താൻ എന്റെ അടുത്തേക്ക് വരാതെ പോയെ.. പോയെ...\"

       എന്നാൽ മായ പറയുന്നത് ഒന്നും തന്നെ കേൾക്കാൻ നില്കാതെ വേണു അവളുടെ അരികിലേക്ക് നടന്നു.. മായ പിന്നിലേക്കുമായി നടന്നു പെട്ടന്ന് പടിയിലെ പായയലിൽ ചവിട്ടി മായ നേരെ കുളത്തിലേക്കു വീണു ... കുളത്തിൽ വീണ മായയുടെ കാലിൽ അവൾ കിടന്നു പിടഞ്ഞതിൽ പായൽ  ചുറ്റി വരിയുകയും ചെയ്തു... ഇത് കണ്ടു ഒരു നിമിഷം പേടിയോടെ എന്തു ചെയ്യണം എന്നറിയാതെ നോക്കി നില്കുകയാണ് പ്രിയ... പക്ഷെ വേണു ഒന്നും ആലോചിക്കാൻ നിൽക്കാതെ കുളത്തിലേക്കു എടുത്ത് ചാടി... മരണം മുന്നിൽ കണ്ടതുപോലെ കിടന്നുപിടയുകയാണ് മായ... കുളത്തിലേക്കു ചാടിയ വേണു അവളുടെ കാലിൽ ചുറ്റിവരിഞ്ഞ പായൽ അവൻ മുങ്ങി കൊണ്ട് വേഗത്തിൽ അഴിച്ചു മാറ്റി... അപ്പോഴേക്കും മായ മയക്കത്തിൽ ആവുകയും. വെള്ളത്തിനടിയിലേക്ക് താഴുകയും ചെയ്തു... അത് കണ്ട പ്രിയ കരയിൽ നിന്നും അലറുകയും ചെയ്തു...വേണു വെള്ളത്തിനടയിലേക്കു പോവുകയും മായയുടെ മുടിയിൽ പിടിച്ചു വലിക്കുകയും അവളെ കരയിലേക്ക്  നീന്തി അടുപ്പിച്ച ശേഷം വാരിയെടുത്തു പടിയിൽ കിടത്തുകയും ചെയ്തു... അപ്പോഴേക്കും പ്രിയ മായയുടെ അരികിൽ കരഞ്ഞുകൊണ്ട് ഓടിയെത്തി..


       \"മായേ.. ടി... മായേ പ്രിയ മായയുടെ കവിളിൽ അടിച്ചുകൊണ്ട് അവളെ മയക്കത്തിൽ നിന്നും ഉണർത്താൻ ശ്രെമിച്ചു...

      \"ആ കുട്ടി വെള്ളം കുടിച്ചുകാണും നി കുട്ടിയുടെ വയർ ഒന്ന് പിടിച്ചു അമർത്തി നോക്കു പ്രിയേ നി...\" വേണു പ്രിയയോട് പറഞ്ഞു 

       വേണു പറഞ്ഞത് കേട്ടത്തതും പ്രിയ ഉടനെ തന്നെ മായയുടെ വയറിൽ പിടിച്ചമർത്തി... അപ്പോൾ മായ കുറേശേയായി വെള്ളം  പുറത്തേക്കു തുപ്പുകയും ചെയ്തു... പിന്നെ പതിയെ മായ അവളുടെ മിഴികൾ തുറന്നു...അത് കണ്ടതും പ്രിയ അവളെ ഉടനെ  കെട്ടിപിടിച്ചു....

      \"ഞാൻ പേടിച്ചു പോയി... \"പ്രിയ കണ്ണീരോടെ പറഞ്ഞു

    മായയും പ്രിയയെ കെട്ടിപ്പുണർന്നു... മായ ഈ സമയം വേണുവിനെ നോക്കി... വേണു അവൾക്കു ഒരു പുഞ്ചിരി നൽകികൊണ്ട് നടന്നു നീങ്ങി..


    \"താങ്ക്സ്.. \"മായ വേണുവിനോട് പറഞ്ഞു

അവൻ മിഴികൾ കൊണ്ട് അത് സ്വീകരിച്ചതായി കാണിച്ചു...


     \"ടാ... നിനക്ക് കുഴപ്പമില്ലല്ലോ...ഹോസ്പിറ്റലിൽ പോകണോ...\" പ്രിയ ചോദിച്ചു 

     \"ഏയ്‌ വേണ്ട ആം. ഓക്കേ \"..

       \"എങ്കിൽ വാ നമ്മുക്ക് ആദ്യം ഈ വസ്ത്രം മാറ്റം..\"

        \"എന്നാലും ദുഷ്ട്ടെ നി എന്നെ രക്ഷിക്കാൻ ശ്രെമിച്ചില്ലല്ലോ.. നിനക്ക് നീന്തൽ അറിഞ്ഞൂടെ... മായ  അവരുടെ മുറിയിലേക്ക് പോകുന്ന സമയം പ്രിയയോട് ചോദിച്ചു..

     പ്രിയ അതിനുത്തരമായി ഒന്ന് ചിരിച്ചു കാണിച്ചു... മായയും പ്രിയയും ഒരുമിച്ചു മുറിയിലേക്ക് പോയി....മായ അവളുടെ നനഞ്ഞ വസ്ത്രം മാറി... ഈ സമയം ഉച്ച ഭക്ഷണം കഴിക്കാൻ സമയമായതും

       \"ഭാനു ഉച്ചക്കൾക്കുള്ളതായി നി ഇതെല്ലാം ഡെയിനിങ് ടേബിളിൽ വെച്ച ശേഷം എല്ലാവരെയും  വിളിക്കു...\"ഗോമതി ദേവി പറഞ്ഞു 

    \"മം...\"   ഭാനു ഉടനെ തന്നെ ഭക്ഷണം കഴിക്കാൻ വരാൻ പറഞ്ഞുകൊണ്ട് എല്ലാവരെയും വിളിച്ചു...ഈ സമയം വീട്ടിൽ ഉണ്ടായിരുന്ന ഗംഗാദേവിയും ഭർത്താവ് രവീന്ദ്രനും ഗോമാതിയുടെ ഭർത്താവ് കാർത്തികേയനും പ്രിയയും  ഗായത്രിദേവിയുടെ ഭർത്താവിന്റെ ചേട്ടനായ ആദിശേഷൻ അയാളുടെ ഭാര്യ അഞ്ജലി എന്നിവർ എത്തി... ഭാനു പ്രിയയുടെ മുറിയിൽ എത്തിയതും...

   \"അമ്മ ഭക്ഷണം കഴിക്കാൻ വിളിക്കുന്നു...\"

     \"എനിക്ക് ഇപ്പോൾ വേണ്ട കുറച്ച് കഴിയട്ടെ...\" മായ പറഞ്ഞു

     \"എന്നാൽ എനിക്കും വേണ്ട..\"

      \"ഏയ്യ് നി  പൊക്കോ ... പോയി കഴിച്ചിട്ട് വാ... എനിക്ക് വിശക്കുന്നില്ല...\"
    
     \"   അത് പറഞ്ഞാൽ പറ്റില്ല വെണ്ണേൽ ഒന്ന് ചെയ്യാം ഞാൻ കഴിച്ചിട്ട് നിനക്ക് വരുമ്പോൾ കൊണ്ടുവന്നാൽ മതിയോ... \"

      \"ആ... അതായാലും മതി...\"

       പ്രിയ ഭക്ഷണം കഴിക്കാൻ താഴെ പോയി... ഈ സമയം മായ അവളുടെ മുറിയിലെ ജനാലയിലൂടെ അടുത്തുള്ള മരത്തിൽ അണ്ണാൻ കുഞ്ഞുങ്ങൾ കളിക്കുന്നത്  നോക്കി കൊണ്ടിരുന്ന സമയം രാമൻ ഒരു പ്ലേറ്റിൽ ചോറും കറിയുമായി വീടിന്റെ പുറകിലേക്ക് നടക്കുന്നത് അവൾ കണ്ടു...

      \"എന്താണ് രാമേട്ടൻ കൈയിൽ ചോറും കറിയുമായി ഈ ഭാഗത്തൂ കൂടി പോകുന്നത്.... ഇവിടെ എല്ലാവരും ഒരുമിച്ചാണല്ലോ കഴിക്കുന്നത്‌...ആ ചിലപ്പോ അവിടെ വല്ല നായയോ പൂച്ചയോ ആയിരിക്കും... അവൾ മനസ്സിൽ വിചാരിച്ചു

      കുറച്ചു കഴിഞ്ഞതും പ്രിയ മായക്കു ള്ള ഭക്ഷണവുമായി റൂമിലേക്ക്‌ വന്നു...

      \"അല്ല ടാ നമ്മുക്ക് ഇന്ന് പുറത്തേക്കു പോകാണോ... നിനക്കു വയ്യ എങ്കിൽ നാളെ പോയാലും മതിയോ...\"പ്രിയ ഭക്ഷണം ടേബിളിന്റെ മേൽ വെയ്ക്കുന്ന സമയം ചോദിച്ചു 

    \"ഏയ്യ്... നമ്മുക്ക് പോകാം ഈവെനിംഗ്..\" മായ പറഞ്ഞു 

    \"   മം...\"

       \"എന്നാൽ   ഞാൻ അമ്മയോടും അച്ഛനോടും കാര്യം പറഞ്ഞിട്ടു വരാം... ഇന്ന് പോകുമോ എന്നതിൽ ഒരു സംശയം അതുകൊണ്ട് അവരോടു ചോദിച്ചില്ല ഞാൻ ചോദിച്ചിട്ട് വരാം...\"

      പ്രിയ അതും പറഞ്ഞുകൊണ്ട് മുറിയിൽ നിന്നും പുറത്തേക്കു പോയി... അവൾ നേരെ അമ്മയുടെ മുറിയിലേക്ക് പോകാൻ പടി കയറുന്നതു കണ്ടതും

     \" മോളെ എങ്ങോട്ടാ...\" ഗോമതിദേവി ചോദിച്ചു 

       \"അത് പിന്നെ ചിറ്റമ്മേ ഇന്ന് ഈവെനിംഗ് ഒന്ന് ഷോപ്പിനിഗിനു പോകണം എന്നുണ്ട് അത് ഒന്ന് അച്ഛനോടും അമ്മയോടും പറയാൻ...\"

      \" ശോ... മോളെ രണ്ടാളും ദേ ഇപ്പോ പോയെ ഉള്ളു ഓഫീസിലേക്ക്...\"

      \"അപ്പോ ഇനി എന്തു ചെയ്യും...\"

        \"പോകാൻ തീരുമാനിച്ചതല്ലേ അത് ഇനി മാറ്റാൻ നിൽക്കണ്ട... നിങ്ങൾ പൊയ്ക്കോളൂ ചേച്ചിയോട് ഞാൻ പറഞ്ഞോളാം...\"

     \"മം...\"

     \"അല്ല എങ്ങനെയാ പോകുന്നത്..\"

    \"അത് പിന്നെ കാൾ ടാക്സി...\"

           \"അതിന്റെ ആവശ്യമില്ല വേണു ഉണ്ടല്ലോ വീട്ടിൽ  അവൻ കൊണ്ടുപോകും നിങ്ങള പോരെ...\"

     \"മ്മം... മതി  അല്ല ചിറ്റമ്മേ...ധന്യയും തരുണും എപ്പോഴാണ് വരുന്നത് ഇങ്ങോട്ട്...\"

      \" അവർ ആദ്യം നിന്റെ ചിറ്റപ്പന്റെ വീട്ടിൽ പോയി മുത്തശ്ശിയുടെ കൂടെ കുറച്ചു ദിവസം താമസിച്ചതിന് ശേഷം വരും എന്ന് പറഞ്ഞിട്ടുണ്ട്...\"

     \"മം...\"

     \"അവർക്ക് വെണ്ണേൽ നി ഒന്ന് വിളിച്ച് നോക്കു നാളെ... പിന്നെ സമയം കളയണ്ട നിങ്ങൾ പുറപ്പെടാൻ നോക്കു ഞാൻ വേണുവിനോട് വിവരം പറഞ്ഞിട്ട് വരാം.. \"

    
        പ്രിയ ചിറ്റമ്മ കെട്ടിപിടിച്ചുകൊണ്ട് കവിളിൽ ഒരു മുത്തം നൽകികൊണ്ട് അവിടെ നിന്നും മുറിയിലേക്ക് നടന്നു

       \"ടി പുറപ്പെടാൻ നോക്കിക്കോ നമ്മുക്ക് പോകാം..\"

     \"മം...\"

        ഇരുവരും  പുറത്തേക്കു പോകാൻ പുറപ്പെട്ടു.. മായ അവളുടെ കൈയിൽ ഉണ്ടായിരുന്ന ബ്ലൂ ചുരിദാർ ധരിച്ചു...നെറ്റിയിൽ ഒരു കറുത്ത വട്ടപ്പൊട്ടും കുത്തി കുറിയും  വരഞ്ഞു....മുടി പരത്തിയിട്ടും അവൾ  തയ്യാറായി...പ്രിയ ഒരു വെള്ള നിറ ചുരിദാരും ധരിച്ചു ഇരുവരും താഴെ വന്നതും വേണുവും അപ്പോഴേക്കും അങ്ങോട്ട്‌ വന്നിരുന്നു

       \"വേണു മക്കളെ സൂക്ഷിച്ചുകൊണ്ടുപോയി കൊണ്ടുവരണം... ഇരുട്ടാവാൻ നിൽക്കാതെ വരണം കേട്ടോ...\" ഗോമതിദേവി ഓർമിപ്പിച്ചു 

   \"ഉവ്വ്...\"

     വേണു മായയെയും പ്രിയയെയും ഒന്ന് നോക്കിയ ശേഷം മുറ്റത്തുള്ള കാറിന്റെ അരികിൽ പോയി... അപ്പോഴേക്കും പ്രിയയും മായയും ചിറ്റമ്മയോട് യാത്ര പറഞ്ഞുകൊണ്ട് കാറിന്റെ അരികിൽ എത്തി...

     ഇരുവരും കാറിൽ കയറി... കാർ പതിയെ യാത്രയായതും വേണു അവൻ അറിയാതെ കണ്ണാടിയിൽ കൂടി മായയെ നോക്കാൻ തുടങ്ങി... മായ അത് ശ്രെധിച്ചു എങ്കിലും അത് കാണാതെ പോലെ ഇരുന്നു.... അവർ അടുത്തുള്ള ഷോപ്പിംഗ് മാളിൽ  എത്തി... പ്രിയയും മായയും കാറിൽ നിന്നും ഇറങ്ങി വേണു കാർ പാർക്ക്‌ ചെയ്ത ശേഷം അവരുടെ അരികിൽ വന്നു

      \"എന്നാൽ പോകാം...\"വേണു ഇരുവരോടും    ചോദിച്ചു...

     ഇരുവരും തലയാട്ടി ശേഷം മാളിന്റെ അകത്തേക്ക് കയറി... മായയും പ്രിയയും ആദ്യം തന്നെ ഫേസിയിലേക്ക് കയറി ആവശ്യമായ കുറച്ചു കോസ്മെറ്റിക്ക് സാധനങ്ങളും ആവശ്യമായ ഫാൻസിയും വാങ്ങിച്ചു... തുടർന്നു മൂന്നുപേരും നേരെ ഫുഡ്ക്കോർട്ടിൽ കയറി... ഒരു ടേബിളിന്റെ അരികിൽ വന്നിരുന്നു..

    \"എന്താ ട്രൈ ചെയേണ്ടത്...\" പ്രിയ മായയോട് ചോദിച്ചു

      \"ആ... എനിക്കറിയില്ല നിനക്ക് ഇഷ്ടമുള്ളത് കഴിക്കാം...\"

     \"ഇവിടെ പോപ്‌കോൺ ചിക്കൻ പൊളിയാണ്... പിന്നെ മാഷ്റൂൺ പപ്‌സും സൂപ്പറാ...\"

      \"എന്നാൽ രണ്ടും ട്രൈ ചെയ്തു നോക്കാം... അല്ലെ...\" മായ പറഞ്ഞു 

   \"മ്മ്..വേണുവേട്ടന് എന്താ വേണ്ടത്...\" പ്രിയ ചോദിച്ചു 

   \"ഏയ്യ് എനിക്ക് ഒന്നും വേണ്ട..\"

     \"അത് പറഞ്ഞാൽ പറ്റില്ല ഞങ്ങളുടെ കൂടെ ആദ്യമായിട്ടാണല്ലോ അപ്പോ എന്തെങ്കിലും കഴിച്ചേ പറ്റൂ...  \"മായ വേണുവിനോട് പറഞ്ഞു..\".പിന്നേയ് എനിക്ക് ഫലൂടാ മാസ്റ്റാ...\" മായ പ്രിയയോട് പറഞ്ഞു 

       അങ്ങനെ അവർ ഓരോന്നും ഓർഡർ ചെയുകയും ചെയ്തു... മൂന്നുപേരും അത് കഴിച്ചതിനു ശേഷം ബില്ല് പേ ചെയ്യുന്ന സമയം
വേണു അവന്റെ പോക്കറ്റിൽ നിന്നും പണം എടുത്ത് എന്നാൽ അത് മായായും പ്രിയയും തടഞ്ഞു

     \"ഇത് ഞാൻ കൊടുക്കാം എന്റെ ഒരു ചെറിയ ട്രീറ്റ് എന്നെ അടിച്ചതിനു എന്നെ രക്ഷിച്ചതിനും... \"മായ ചിരിച്ചുകൊണ്ട് പറഞ്ഞു 

      ബില്ല് മായ കൊടുത്ത ശേഷം നേരെ മുകളിൽ പോകാൻ വേണ്ടി മൂന്നുപേരും എസ്‌കേലേറ്ററിന്റെ അരികിൽ എത്തി

        മൂന്നുപേരും എസ്‌കേലേറ്ററിൽ കാൽ വെച്ചു പെട്ടന്ന് മായ വീഴാൻ പോയതും മായ വേണുവിന്റെ കൈയിൽ പിടിച്ചു വേണു തിരിച്ചു അവളെയും മുറുകെ പിടിച്ചു ഒരുനിമിഷം ഇരുവരും  കണ്ണോട് കണ്ണുകൾ നോക്കി...അവന്റെ കണ്ണിൽ നോക്കിയപ്പോ മായ അതിൽ ലയിച്ചത് പോലെ...

    പെട്ടന്ന് മായ അവന്റെ കൈയിലെ പിടിത്തം വിട്ടു... വേണുവിനെ ഒന്ന് നോക്കി നാണം തുളുമ്പുന്ന ഒരു പുഞ്ചിരി അവനായി സമ്മാനിച്ചു ശേഷം തെന്നിപ്പോയ അവളുടെ ഷാൾ നേരെ ഇട്ടശേഷം അവർ മുകളിൽ പോയി...അവിടെ പോയതും ഡ്രസ്സ്‌ വേൾഡിൽ കയറി മായ്ക്കും പ്രിയക്കും ആവശ്യമായ കുറച്ചു ടോപ്പുകൾ  വാങ്ങിച്ചു..

      \"ടി ഒരുവിധം   കഴിഞ്ഞു... എന്നാൽ നമ്മുക്ക് തിരിച്ചാലോ...\"

       \"മം.. എനിക്ക്  ചോക്കോബാർ കഴിക്കാൻ തോന്നുന്നു...\" മായ പറഞ്ഞു

     \" ഇപ്പോ അല്ലെ നമ്മൾ ഫലൂട കഴിച്ചത് പിന്നെ എന്താ... \"പ്രിയ ചോദിച്ചു 

      \"നി നോക്കു എല്ലാവരുടെ കൈയിലും ചോക്കോബാർ ഉണ്ട്‌ നമ്മളും കഴിക്കും അത്രതന്നെ..\" മായ തീർത്തും പറഞ്ഞു 

അങ്ങനെ മൂന്നുപേരും   മാൾ ചുറ്റും നോക്കികൊണ്ട്‌ ചോക്കോബാർ കഴിച്ചു...

     \"എന്നാൽ നമ്മുക്ക് പോയാല്ലോ...\"

       \"മം... പോകാം പക്ഷെ എനിക്ക് കുറച്ചു ബിസ്‌ക്കറ്റും കുറച്ചു ചോക്കളയിറ്റും വാങ്ങാൻ ഉണ്ട്‌...\" വേണു പറഞ്ഞു

       \"എന്തിനാ വേണുവേട്ടാ നമ്മുടെ വീട്ടിൽ കുട്ടികൾ ഒന്നുമില്ലല്ലോ പിന്നെ എന്തിനാ..\" പ്രിയ ചോദിച്ചു 

      \"അതോ നമ്മൾ വരുന്ന വഴിയിൽ കുറച്ചു പാവപെട്ടവരെ നി കണ്ടില്ലെ... അതിൽ കുറച്ചു കുട്ടികളും ഉണ്ട്‌... ഞാൻ മിക്കതും എനിക്ക് എന്തെങ്കിലും വാങ്ങികുമ്പോ അവർക്കും മേടിക്കാറുണ്ട്... ശമ്പളദിവസവും ഞാൻ അവർക്കു എല്ലാവർക്കും മേടിച്ചുകൊടുക്കാറുണ്ട് ഇതും ആർക്കാണ്...\"

   
     \" വേണു പറഞ്ഞത് കേട്ടതും മായ്ക്ക് അവനോടു വല്ലാത്തൊരു അടുപ്പം തോന്നി ആ അടുപ്പം ഇഷ്ടമാണോ എന്നെ ചോദ്യം അവൾക്കുണ്ടായി...\"

    \"  ശെരി... ഞങ്ങൾ ഇവിടെ നിൽക്കാം..\" പ്രിയ പറഞ്ഞു 

   പ്രിയയും മായായും അവിടെ തന്നെ നിന്നു... വേണു  പെട്ടന്ന് തന്നെ അവൻ പറഞ്ഞതും മേടിച്ചു അവരുടെ അരികിൽ എത്തി...അങ്ങനെ  അവർ മൂന്നുപേരും മാളിൽ നിന്നും പുറപ്പെടുന്ന സമയം 

      \"ഹായ് ...രമ്യയും അവളുടെ കൂട്ടുക്കാരികളും അവരെ നോക്കി പറഞ്ഞു...\"

      ആളെ മനസിലാകാത്ത രീതിയിൽ പ്രിയയും മായയും പരസ്പരം നോക്കി..മുന്നോട്ടു നടന്നു... അപ്പോഴേക്കും രമ്യയും കൂട്ടുക്കാരികളും അവരുടെ അരികിൽ വന്നു..

     \"ഹലോ... എന്നെ മനസിലായില്ലേ ...\" അവൾ വേണുവിനോട് ചോദിച്ചു 


    എന്നാൽ വേണു മറുപടി ഒന്നും പറയാതെ മുന്നോട്ടു നടന്നു...അത് കണ്ടതും രമ്യക്ക് ദേഷ്യം സഹിക്കാൻ കഴിഞ്ഞില്ല...

      \"ഞാൻ എന്തു തെറ്റ് ചെതിറ്റാണ് ചേട്ടൻ എന്നെ അവോയ്ഡ് ചെയുന്നത്...\"

      \"നോക്കു കുട്ടി എനിക്ക് തന്നോട് സംസാരിക്കാൻ ഒന്നുമില്ല..\" വേണു പറഞ്ഞു 

അങ്ങനെ പറഞ്ഞാൽ എങ്ങനെയാണ്

നോക്കു ഇതൊരു പബ്ലിക് പ്ലേസ് ആണ് ഇവിടെയും എന്നെ ശല്യം ചെയ്യരുത്

എന്നിൽ നിന്നും എത്ര തന്നെ ഓടി ഒളിച്ചാലും ഞാൻ കേൾക്കാൻ ആഗ്രഹിക്കുന്നത് നിങ്ങൾ പറയും നിങ്ങളെ കോബ്ട് ഞാൻ അത് പറയിപ്പിക്കും.. അതും പറഞ്ഞുകൊണ്ട് രമ്യ അവിടെ നിന്നും തന്റെ കൂട്ടുകാരികളുടെ കൂടെ പോയി

അവൾ ആരാണ് എന്താണ്  പ്രശ്നം പ്രിയ വേണുവിനോട് ചോദിച്ചു

അതോ... അത് ഒന്നും പറയണ്ട ബാങ്കിൽ എന്റെ കൂടെ വർക്ക്‌ ചെയ്യുന്ന കുട്ടിയാണ്... കുറെ ദിവസമായി എന്നെ ഇഷ്ടാണ് എന്ന് പറഞ്ഞു ശല്യം ചെയുന്നു... ഞാൻ ഒരുപാട് പറഞ്ഞുനോക്കി ആ കൊച്ചുനോട്‌ പക്ഷെ അവൾ. കേൾക്കുന്നില്ല

ആ കുട്ടിയെ കാണാൻ തരക്കേടില്ല പിന്നെ എന്താ കുഴപ്പം... മായ മനസിലെ വേദന മറച്ചു വെച്ചുകൊണ്ട് ചോദിച്ചു 

       \" മ്മം.. കാണാൻ കുഴപ്പമില്ല പക്ഷെ ആ കുട്ടിക്ക് വാശി കൂടുതൽ ആണ്.. പറഞ്ഞിട്ട് കാര്യമില്ല വലിയ വീട്ടിലെ പെൺകുട്ടിയാണ്... ഒരു മകൾ ആണ് അച്ഛനും  അമ്മയും ഡോക്ടർ ആണ്.. അതിന്റെ ഒരു വാശി ഒന്നിനും കുറവില്ലാതെ ജീവിക്കുന്നു... ആഗ്രഹിക്കുന്നത് എന്തും അവൾ നേടും...പക്ഷെ ഒരിക്കലും ഒരു വേലക്കാരന്റെ മകനായ എന്നെ അവർ അംഗീകരിക്കില്ല.. ഞാൻ ബാങ്ക് മേനേജർ ആണ് എങ്കിലും എന്റെ നിലയിൽ എന്താണ് എന്ന് എനിക്കറിയാം... വെറുതെ ആ കുട്ടിയെ സ്നേഹിച്ചതുകൊണ്ട് കാര്യമില്ല അവളെ വിവാഹം കഴിക്കാനും കഴിയണം ഞാൻ ഒരു മോഹം അവൾക്കു നൽകി വേദനിപ്പിക്കാൻ എനിക്ക് മനസില്ല...അവൾ പതിയെ പതിയെ മനസിലാക്കും... മാത്രമല്ല പ്രണയം അത് ഒരാൾക്ക്‌ തോന്നേണ്ടതല്ല രണ്ടുപേർക്കും തോന്നേണ്ട ഒന്നാണ്... എനിക്ക് ആ കുട്ടിയോട് അങ്ങനെ ഒന്ന് തോന്നിയിട്ടില്ല...തോന്നുകയും ഇല്ല...\"

     
     \"അവൾ നിങ്ങളെ മറക്കണം അതാണോ വേണ്ടത്....\" മായ ചോദിച്ചു 

    \"മം..\" 

    \"വരൂ അതിനൊരു വഴിയുണ്ട്..\"

     \"എന്തു വഴി...\"

   മായ വേണുവിന്റെ കൈയിൽ പിടിച്ചുകൊണ്ടു രമ്യയുടെ അടുത്തേക്ക് നടന്നു... എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് അറിയാതെ വേണു അവളുടെ പിന്നാലെ മുന്നോട്ടു നടന്നു...


   തുടരും 



ഗായത്രി ദേവി -7

ഗായത്രി ദേവി -7

4.2
1667

      രമ്യയെ തേടി മായായും വേണുവും പ്രിയയും മാളിൽ നടന്നു.. ഈ സമയം ഫ്രണ്ട്സിന്റെ കൂടെ കോൾഡ് കോഫി കുടിക്കുകയായിരുന്നു രമ്യ...     \"ടി ആ കുട്ടി ദേ അവിടെ ഇരിക്കുന്നു...\"പ്രിയ  രമ്യ ഉള്ള ഭാഗത്തേക്ക്‌ വിരൽ ചൂണ്ടി പറഞ്ഞു     മായയും വേണുവും പ്രിയയും അങ്ങോട്ട്‌ നടന്നു...അവർ മൂന്നുപേരും രമ്യയുടെ അടുത്തു എത്തിയതും അവളുടെ മുന്നിൽ വന്നു നിന്നു... ഈ സമയം രമ്യ പതിയെ അവരെ നോക്കികൊണ്ട്‌ എഴുന്നേറ്റു നിന്നു...       \" ദേ നോക്കു ഇനി നി  ഇദ്ദേഹത്തിന്റെ പിന്നാലെ നാന്നു ശല്യം ചെയ്യരുത്..\" മായ പറഞ്ഞു     \"അത്  പറയാൻ  നീയാരാണ്..\" രമ്യ കോപത്തോടെ ചോദിച്ചു        \"