ശ്രെദ്ധയുടെ കണ്ണുകൾ നിറഞ്ഞു വന്നു അവൾ ദയനീയമായി വിശാലിനെ ഒന്ന് നോക്കിയിട്ട് അവിടെ തന്നെ നിന്നു.
ഗെറ്റ് ഔട്ട്..... അത് ഒരു അലർച്ചയായിരുന്നു.
അവൾ അവനെ ഒന്ന് നോക്കിയിട്ട് ദേഷ്യത്തോടെ ബാഗും എടുത്ത് പുറത്തേക്ക് ഇറങ്ങി പോയി.
എന്നാൽ ക്ലാസ്സിൽ ഇരുന്ന എല്ലാവർക്കും വിശാലിന്റെ ദേഷ്യം കണ്ട് പേടി തോന്നിയെങ്കിലും കൂട്ടത്തിൽ ആ രണ്ട് കണ്ണുകളിൽ മാത്രം സന്തോഷം ആയിരുന്നു.
വിശാൽ ശ്രെദ്ധ പോകുന്നത് നോക്കി ചെറുതായി ഒന്ന് പുഞ്ചിരിച്ചിട്ട് വീണ്ടും ക്ലാസ്സ് എടുക്കാൻ തുടങ്ങി. അവന്റെ മനസ്സിൽ ക്ലാസ്സ് കഴിഞ്ഞ് ശ്രെദ്ധയെ കണ്ട് അവളുടെ പിണക്കാം മാറ്റം എന്നായിരുന്നു.
ക്ലാസ്സിൽ നിന്ന് ഇറങ്ങി ശ്രെദ്ധ നേരെ പോയത് അവലുടെ കാർ പാർക്ക് ചെയ്തേക്കുന്നതിന് അടുത്തേക്കാണ്.അപ്പോഴാണ് അവിടെ കൂട്ടം കൂടി നിൽക്കുന്ന ദീപക്കിനേയും അവന്റെ ടീമിനേയും അവൾ കണ്ടത്.
അവൾ അവരെ ശ്രെദ്ധിക്കാതെ കാറിന്റെ ഡോർ തുറക്കാൻ നേരത്താണ് ദീപക് അവളുടെ അടുത്തേക്ക് വന്നത്.
അവൾ അവനെ മൈൻഡ് ചെയ്തേ കാറിലേക്ക് കയറാൻ തുടങ്ങിയപ്പോഴേക്കും അവൻ ശ്രെദ്ധയുടെ കൈയിൽ കയറി പിടിച്ചു.
ശ്രെദ്ധേ എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഒണ്ട്. ഞാൻ പറയുന്നത് കേട്ടിട്ട് നീ പോയിക്കോ. അവൻ വളരെ സൗമ്യമായി പറഞ്ഞു.
ഞാൻ ഇപ്പൊ ഒന്നും കേൾക്കാൻ ഒള്ള മൂഡിൽ അല്ല ദീപക്ക് മര്യാദക്ക് എന്റെ കൈയിൽ നിന്ന് വിട്.അവൾ ദേഷ്യത്തോടെ പറഞ്ഞു.
എടൊ താൻ ഇങ്ങനെ ചൂടാവാതെ ഞാൻ തന്നോട് മാപ്പ് ചോദിക്കാൻ വന്നതാ.
ഐ ആം റിയലി സോറി. അവൻ അവളുടെ കൈയിലെ പിടി വിട്ടുകൊണ്ട് പറഞ്ഞു.
എന്താണാവോ ഇപ്പൊ ഇങ്ങനെ ഒരു മാപ്പ് പറച്ചിലിന്റെ ഒക്കെ കാര്യം. ശ്രെദ്ധ അവന് നേരെ തിരിഞ്ഞ് നിന്നുകൊണ്ട് ചോദിച്ചു.
എടൊ വേറെ ഒന്നും അല്ല എന്തിനാ വെറുതെ വഴക്കും ശത്രുതയും ഒക്കെ ആയിട്ട് നടക്കുന്നെ തന്നെപോലെ നല്ലൊരു ഫ്രണ്ടിനെ കിട്ടുവാണേൽ നന്നായിരിക്കും എന്ന് തോന്നി അതുകൊണ്ടാ ഞാൻ തന്നോട് വന്ന് സോറി പറഞ്ഞത്.
ശ്രെദ്ധക്ക് ദീപക് പറഞ്ഞത് അത്രക്ക് അങ്ങൊട് വിശ്വാസം വന്നില്ലെങ്കിലും അവൾ അവനെ നോക്കി പുഞ്ചിരിച്ചു.
അപ്പോൾ എങ്ങനെയാ കാര്യങ്ങൾ ഫ്രണ്ട്സ് അതും പറഞ്ഞ് ദീപക് ശ്രെദ്ധക്ക് നേരെ കൈ നീട്ടി അവളും പുഞ്ചിരിയോടെ അവന് കൈ കൊടുത്തു.
അല്ല താൻ എന്താ നേരത്തെ പോവുന്നെ ദീപക് സംശയത്തോടെ ചോദിച്ചു.
ഓഹ് അത് ആ വിശാൽ സാർ എന്നെ ക്ലാസ്സിൽ നിന്നും ഗെറ്റ് ഔട്ട് അടിച്ചു. അപ്പോൾ ഞാൻ വിചാരിച്ചു വീട്ടിൽ പോകാമെന്ന്.
ആണോ എന്നാ താൻ ചെല്ല് എനിക്ക് ഇവിടെ കുറച്ച് തിരക്കുണ്ട്. അതും പറഞ്ഞ് ദീപക് ഫ്രണ്ട്സിന്റെ അടുത്തേക്ക് പോയി.
ദീപക്കിന്റെ മാറ്റത്തെ കുറിച് ആലോജിച് ആണ് ശ്രെദ്ധ കാർ ഡ്രൈവ് ചെയ്‌തത്.
ശെരിക്കും അവന്റെ സ്വഭാവം മാറി കാണുവോ അതോ ഇനി എനിക്ക് വേറെ വെല്ലോ പണിയും തരാൻ വേണ്ടി അവൻ കളിക്കുന്ന ഡ്രാമ ആണോ ഇത്. എന്തായാലും വരുന്നോടാത്ത് വെച്ച് കാണാം. ഇങ്ങനെ ഓരോന്നെ മനസ്സിൽ വിചാരിച്ച് ഡ്രൈവ് ചെയുമ്പോഴാണ് അവൾക്ക് പെട്ടെന്ന് വിശാലിന്റെ കാര്യം ഓർമ വന്നത്.
എന്നാലും അങ്ങേരു എന്ത് സാധനമ ഒന്നില്ലേലും അങ്ങേരു എന്നെ കെട്ടാൻ പോണത് അല്ലെ എന്നിട്ട് എല്ലാരുടേം മുമ്പിൽ വെച്ച് എന്നെ ക്ലാസ്സിൽ നിന്ന് പൊറത്ത് ആക്കിയില്ലേ ശെരിയാക്കി കൊടുക്കാം. അവൾ ദേശ്യത്തോടെ കാറിന്റെ സ്പീഡ് കുറച്ചൂടെ കൂട്ടി ഓടിക്കാൻ തുടങ്ങി.
അപ്പോഴാണ് അവൾക്ക് താൻ വീട്ടിലെക്ക് പോന്ന കാര്യം മീരയോട് പറയാത്തെ ഇരുന്നത് ഓർത്തത്. വിശാലിനോടുള്ള ദേഷ്യത്തിലാണ് അവിടെന്ന് ഇറങ്ങി പോന്നത്. എന്തായാലും പുള്ളി എന്നെ അന്നോഷിച്ചു വീട്ടിലേക്ക് വരും. അപ്പോൾ എന്നെ വീട്ടിൽ കാണുല്ല. അപ്പോൾ എന്റെ വിച്ചു ഏട്ടന് ടെൻഷൻ ആകും. ആഹാ നല്ല പ്ലാൻ അങ്ങേരു കുറച് ടെൻഷൻ അടിക്കാണം. പക്ഷേ ഇപ്പൊ എങ്ങോട്ട് പോകും ഞാൻ.അവൾ കാർ റോഡിനു സൈഡിയിൽ പാർക്ക് ചെയ്തിട്ട് ആലോചിക്കാൻ തുടങ്ങി.
യെസ് ഐഡിയ കിട്ടി ബീച്ചിൽ പോകാം അതാവുമ്പോ എത്ര നേരം വേണേലും അവിടെ ഇരിക്കാലോ. ബീച്ചിൽ ആയോണ്ട് ആരും തന്നെ ഇരിക്കുന്നത് കണ്ടാലും അതികം ശ്രെദ്ധിക്കാൻ വരില്ല. അപ്പോൾ വണ്ടി നേരെ ബീച്ചിലേക്ക്.
ഇതേ സമയം വിശാൽ ക്ലാസ്സ് കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയപ്പോ പുറത്ത് ശ്രെദ്ധയെ കാണാത്തതുകൊണ്ട് കോളേജിൽ അവൾ പോയി ഇരിക്കാറുള്ള എല്ലാടത്തും അവളെ അവൻ അന്നോഷിച്ചു എന്നിട്ടും അവളെ കാണാത്തത്കൊണ്ട് പാർക്കിങ്ങിൽ അവളുടെ കാർ ഒണ്ടോന്ന് പോയി നോക്കിയപ്പോ കാറും അവിടെ കാണുന്നില്ല.
ദൈവമേ പണി കിട്ടിയോ പെണ്ണ് പിണങ്ങി പോയെന്ന തോന്നണേ. അവൻ കൈ കൊണ്ട് നെറ്റി ഒന്ന് ഉഴിഞ്ഞിട്ട് വേഗം ഓഫിസിൽ ചെന്ന് ലീവ് പറഞ്ഞ് ബൈക്കും എടുത്ത് വീട്ടിലെക്ക് പോയി.
വീട്ടിൽ ചെന്നപ്പോൾ അവിടെ ശ്രെദ്ധയുടെ കാറും ഇല്ല അവളും ഇല്ല. വിശാൽ വേഗം ഫോൺ എടുത്ത് ശ്രെദ്ധയെ കൊൾ ചെയ്തെങ്കിലും കണക്ട് ആകുന്നുണ്ടായിരുന്നില്ല.
ഇതേ സമയം ശ്രെദ്ധ ഒരു ഐസ് ക്രീംമും മേടിച് ഒരു ബെഞ്ചിൽ പോയി ഇരുന്ന് കാറ്റും കൊണ്ട് കടലിലേക്ക് നോക്കി ആസ്വദിച്ച് ഐസ് ക്രീം കഴിക്കുവാണ്.
പെട്ടെന്നാണ് അവളുടെ അവളുടെ മുന്നിലായി ദീപക്കും അഖിലും വിഷ്ണുവും വന്ന് നിന്നത്.
വീട്ടിൽ പോവാന്ന് പറഞ്ഞ് പോയ ആൾ എന്താ ഇവിടെ വന്ന് ഒറ്റയ്ക്ക് ഇരിക്കുന്നെ.ദീപക്കാണ് അത് ചോദിച്ചത്.
ഏയ് ഒന്നുല്ല വീട്ടിൽ ആരും ഇല്ലാലോ അപ്പോൾ ചുമ്മാ അവിടെ പോയി ഇരുന്ന് ബോർ അടിക്കണ്ടല്ലോ എന്ന് വിചാരിച്ചു ഇവിടേക്ക് വന്നതാ. അവൾ ചെറിയ പുഞ്ചിരിയോടെ പറഞ്ഞു.
അല്ല നിങ്ങൾ എന്താ ഇപ്പൊ ഇവിടെ. അവൾ പെട്ടെന്ന് എന്തോ ഓർത്തതുപോലെ ചോദിച്ചു.
ഓഹ് അത് ദേ ഇവന്മാർക്ക് ചുമ്മാ ഭ്രാന്ത് എന്നേം വിളിച്ചോണ്ട് കറങ്ങാൻ വന്നതാ.
ശ്രെദ്ധ അതിനു ഒന്ന് പുഞ്ചിരിച്ചു. പക്ഷേ അവളുടെ മനസ്സിൽ അവർ തന്നെ ഫോളോ ചെയ്തു വന്നതാണൊ എന്ന് ഒരു ഡൌട്ട് ഇണ്ട്.
എന്നാ ശെരി ഞങ്ങൾ അങ്ങ് പോയേക്കുവാ ഇവന്മാർക്ക് എന്തോ ഒക്കെ മേടിക്കാൻ ഉണ്ടെന്ന് പറഞ്ഞ് വന്നതാ.ദീപക് അവളെ നോക്കി പറഞ്ഞിട്ട് അവിടെ നിന്നും പോയി.
ശ്രെദ്ധ കുറച്ച് നേരം കൂടെ അവിടെ ഇരുന്നപ്പോ അവൾക്ക് എന്തോ ബോർ അടിക്കാൻ തുടങ്ങിയപ്പോ അവൾ അവിടെ നിന്ന് എഴുനേറ്റ് കാറിന്റെ അടുത്തേക്ക് ചെന്നപ്പോൾ അവിടെ ഒരു പെൺകുട്ടിയുമായി സംസാരിച്ച് നിൽക്കുന്ന ദീപകിനെ ആണ് കാണുന്നത് അവൻ ആ കുട്ടിയുടെ തോളിലൂടെ കൈ ഇട്ടിട്ടൊണ്ട്. അവളുടെ മുഖത്തു നിറഞ്ഞ സന്തോഷമാണ്. അവൾ അവരെ ഒന്നുടെ നോക്കിയിട്ട് കാറിൽ കയറി. സമയം ഒന്നും ആയിട്ടില്ലാത്തതുകൊണ്ട് അവൾ നേരെ പോയത് ഒരു മാളിലേക്ക് ആണ്.
***
വിശാൽ ഒരുപാട് തവണ ശ്രെദ്ധയെ കോൾ ചെയ്തെങ്കിലും കോൾ കണക്ട് ആകുന്നുണ്ടായിരുന്നില്ല. അവളെ വഴക്ക് പറഞ്ഞ് ക്ലാസ്സിൽ നിന്ന് ഇറക്കിവിട്ടത് ഓർത്ത് അവന് തന്നോട് തന്നെ ദേഷ്യം തോന്നി.
മീര ക്ലാസ്സ് കഴിഞ്ഞ് വന്നിട്ടും ശ്രെദ്ധയെ കാണാത്തോണ്ട് വിശാലിനും മീരക്കും വല്ലാത്ത പേടി തോന്നി. ശ്രെദ്ധക്ക് എന്തെങ്കിലും പറ്റിക്കാണുമോ എന്ന് വരെ അവർ ചിന്തിച്ചു.
വിശാൽ ബൈക്കുമായി കുറെ സ്ഥലങ്ങളിൽ അവളെ അന്നോഷിച്ചെങ്കിലും അവളെ കണ്ടില്ല. അവൻ തിരിച്ചു വീട്ടിൽ വന്നപ്പോഴും ശ്രെദ്ധ വന്നിട്ടില്ല. സമയം 5:30 ആകാൻ പോകുന്നു എന്നിട്ടും അവളെ കാണാത്തോണ്ട് പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാം എന്ന് മീര വിശാലിനോട് പറഞ്ഞു.
****
3 പേർക്കുള്ള ഡ്രസ്സ് എടുക്കുന്നതിന്റെ ഇടയിൽ ശ്രെദ്ധ സമയം പോയതൊന്നും അറിഞ്ഞില്ല.അവൾ ബില്ല് പേ ചെയ്തു പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് സന്ധ്യ ആകാറായത് അവൾ ശ്രെദ്ധിക്കുന്നത്. അവൾ വാച്ചിലേക്ക് നോക്കിയപ്പോ സമയം 6 മണി ആകുന്നു.
എന്റെ ദൈവമേ ഇത്രയും ആയോ സമയം. അവൾ വേഗം കാറിൽ കയറി വീട്ടിലെക്ക് പോയി. വീട്ടിലെക്ക് കയറിയതും എവിടേക്കോ പോകാൻ ഇറങ്ങുന്ന വിശാലിനെയും മീരയേയുമാണ് ശ്രെദ്ധ കാണുന്നത്.
തുടരും.....
________________________________________________
സ്റ്റോറി ഒത്തിരി ലേറ്റ് ആകുന്നൊണ്ടെന്ന് അറിയാം സോറിട്ടൊ.ടൈം കിട്ടുന്നില്ല എഴുതാൻ അതുകൊണ്ടാണ് ലേറ്റ് ആകുന്നത്.
റിവ്യൂ റേറ്റിംഗ് ഇട്ടിട്ടു പോണെയ്... 🤗
ഗയ്‌സ് ഞാൻ ഇനി പ്രതിലിപിയിലെ സ്റ്റോറി പോസ്റ്റ് ചെയ്യു എനിക്ക് ക്ലാസ്സ് തുടങ്ങി അതുകൊണ്ടാണ് രണ്ടിലും ടൈപ്പ് ചെയ്ത് പോസ്റ്റ് ചെയ്യാൻ ഒത്തിരി ടൈം എടുക്കും അതുകൊണ്ടാണ്.എന്റെ സ്റ്റോറി വായിക്കാൻ താല്പര്യം ഉള്ളവർ എന്നെ പ്രതിലിപിയിൽ ഫോളോ ചെയ്യുട്ടോ സഖി എന്ന് തന്നെയാണ് id.
🦋സഖി🦋