Aksharathalukal

ഭൂമിയും സൂര്യനും 44

*🖤ഭൂമിയും സൂര്യനും 🖤*
പാർട്ട്‌ 44
✍️@_jífní_
   

_______________________________________

ആലോചിച്ചിട്ട് എത്രയായിട്ടും ഉത്തരം കിട്ടുന്നില്ല പിന്നെയാണ് എനിക്ക് അത് മനസിലായത്.
അതു തന്നെ ആകും കാരണം. വെറുതെ അല്ല അവൾക്കിത്ര സങ്കടം കുറെ ഒന്ന് കരഞ്ഞിട്ടുണ്ടെന്ന് അവളുടെ മുഖം കണ്ടാൽ തന്നെ അറിയാം. പാവം.

എന്നാലും ഞാൻ ഒരാളെ പ്രേമിച്ചതിന് അവളെന്തിന് ഇങ്ങനെ കരയണം. ശരിയാ ഞാൻ അവളെ ഭർത്താവ് ഒക്കെ ആവും പക്ഷെ ഞങ്ങൾ തമ്മിൽ അങ്ങനെ ഒരു ബന്ധം ഇല്ലല്ലോ.
വെറുതെ അല്ല പണ്ടുള്ളവർ എപ്പോയും പറയുന്നേ കെട്ടിയവൻ എത്ര തെമ്മാടി ആണെങ്കിലും ഒരു പെണ്ണ് സഹിക്കും എത്ര സ്നേഹം ഇല്ലെങ്കിലും മറ്റൊരു പെണ്ണുമായി അടുപ്പം ഉണ്ടെന്ന് പറയുന്നത് ഒരു പെണ്ണിനും സഹിക്കില്ലാന്ന്. അവളും ഒരു പെണ്ണ് അല്ലെ അതാകും ഇങ്ങനെ കരഞ്ഞേ. ഈ കത്തുകൾ ഒക്കെ എനിക്ക് വേണ്ടി ഞാൻ പ്രണയിക്കുന്ന കുട്ടി എഴുതിയെ ആകുമെന്ന് വിചാരിച്ചിട്ടുണ്ടാകും. ഇനി ആ വിചാരം ഞാൻ ആയിട്ട് ഇല്ലാതെ ആകണ്ട. ഞാൻ ഒരാളെ പ്രണയിക്കുന്നുണ്ടെന്ന് അറിഞ്ഞെങ്കിലും ഇവിടെ നിന്ന് പോയിക്കോളും അല്ലാതെ എത്ര ബുദ്ധിമുട്ടിച്ചിട്ടും അവൾ എനിക്ക് ഡിവോയ്‌സ് തന്ന് പോകുമെന്ന് തോന്നുന്നില്ല.

രണ്ടും കല്പിച്ചു അവളുടെ പ്രതികരണം എന്താണെങ്കിലും അതു നേരിടാൻ തയ്യാറായി കൊണ്ട് ഞാൻ ഡോറിൽ തട്ടി.

\"ഭൂമി... ഭൂമി \"

-----------------------------------------------
*ഭൂമി*


കരഞ്ഞു കരഞ്ഞു എപ്പോയോ ഉറങ്ങി പോയിരുന്നു ഡോറിൽ sir മുട്ടുന്നെ കേട്ടിട്ടാണ് ഞാൻ ഉണർന്നത്.
ബെഡിൽ നിന്ന് എഴുന്നേറ്റ് ബാത്‌റൂമിൽ പോയി മുഖം ഒക്കെ നന്നായിട്ട് വാഷ് ചെയ്തു പാറി കിടക്കുന്ന മുടിയൊക്കെ പിന്നികെട്ടി. എനിക്ക് ഒന്നും സംഭവിക്കാത്ത പോലെ ഞാൻ ഡോർ തുറന്ന്.
അപ്പൊ ഉണ്ട് ഡോറിന്റെ മുമ്പിൽ പുറം തിരിഞ്ഞു നിൽക്കുന്നു sir. ഡോർ മുട്ടി മുട്ടി മടുത്തു തിരിച്ചു പോകാൻ നിൽക്കാണെന്ന് തോന്നുന്നു.

\"Sir...\"(ഞാൻ )

അപ്പൊ സാർ തിരിഞ്ഞു നോക്കി.എന്തേ എന്ന ഭാവത്തിൽ പിരികം പൊക്കി.

\"സാർ കുറേ ടൈം വിളിച്ചോ... ഞാൻ ഒന്ന് ഉറങ്ങി പോയി. .\"(ഞാൻ )

\"നന്നായിട്ട് ഉറങ്ങി അല്ലെ.. നേരം എത്ര ആയി എന്നാ വിചാരം ഏഴ് മണി കഴിഞ്ഞു. വിശക്കുന്നു. ഭക്ഷണം കഴിക്കണ്ടേ. താൻ ഇവിടെ ഉണ്ടല്ലോ ഫുഡ്‌ എടുത്ത് തരാനൊക്കെഎന്ന് കരുതിയാ അമ്മ പോയത്. എന്നിട്ട് താൻ .\"(സാർ )

\"ഇങ്ങേർക്ക് ഭക്ഷണം വിളമ്പി തരലല്ല ന്റ പണി. വിശക്കുന്നുണ്ടെങ്കിൽ വിളമ്പി തിന്നൂടെ. അല്ലെങ്കിൽ ഞാൻ കഴിക്കുമ്പോൾ തരും \" എന്ന് പറഞ്ഞോണ്ട് മനസ്സിൽ അയാളെ പ്രാകി. എനിക്കും നന്നായിട്ട് വിശക്കുന്നുണ്ട് ഉച്ചക്ക് ഒന്നും കഴിച്ചില്ലല്ലോ അതോണ്ട് വേഗം കിച്ചൺ ലക്ഷ്യം വെച്ച് നടന്നു.

---------------------------------------------
*ഋഷി*

എത്ര വിളിച്ചിട്ടും ഡോർ തുറക്കാതെ ആയപ്പോൾ ഞാൻ കരുതി എന്നോടുള്ള ദേഷ്യത്തിൽ ഇരിക്കാവും എന്ന്. തിരിച്ചു പോയി വല്ലതും കഴിക്കാന്ന് തീരുമാനിച്ചു നിന്നപ്പോഴാണ് ബാക്കിൽ നിന്ന് അവളുടെ വിളി വന്നത്.
പിന്നെ നടന്നത് ഒക്കെ നിങ്ങൾ കണ്ടില്ലേ..

റൂമിലേക്ക് കയറി പോയ പോലെ ഒന്നും അല്ല അവളുടെ തിരിച്ചു വരവ്. കരഞ്ഞതിന്റെയോ ദേഷ്യത്തിന്റെയോ ഒരു ലക്ഷണവും മുഖത്തില്ല. നല്ല സ്മാർട്ട്‌ ആയിട്ട് ആദ്യത്തെ പോലെ തന്നെ അവളുടെ സംസാരം. ഞാൻ വെറുതെ തെറ്റ് തരിച്ചു. ഭർത്താവ് എന്ന നിലക്ക് അവൾക്കിപ്പോ എന്നോട് ഇഷ്ട്ടാണെന്നും മറ്റാരെയും ഞാൻ സ്നേഹിക്കുന്നത് അവൾക്കിഷ്ടല്ലാനൊക്കെ ഞാൻ വെറുതെ കണക്ക് കൂട്ട്.
അവൾ കാലമാടത്തിയ പിശാജ് വാശികാരി കുറുമ്പതി അവൾക് ആരോടും സ്നേഹവും ഇല്ലാ ഒരു മണ്ണാകട്ടയും ഇല്ലാ.

എന്നൊക്കെ പിറു പിറുത്തോണ്ട് ഞാൻ ടാബ്‌ലിന്റെ അടുത്ത് പോയി ഇരുന്ന്. അവൾ അപ്പോയെക്കും ഭക്ഷണം ഒക്കെ കൊണ്ട് വെച്ച് അവളുടെ പ്ലെയ്റ്റിലേക്ക് വിളമ്പി കഴിക്കാൻ തുടങ്ങിയിരുന്നു.

ഞാൻ പ്ലൈറ്റ് എടുത്ത് ഇരുന്ന് എന്നല്ലാതെ അവൾ എന്നെ മൈന്റ് ആക്കിയേ പോലും ഇല്ലാ. പിന്നെ ഞാൻ തന്നെ വിളമ്പി കഴിച്ചു. അവളുടെ തീറ്റ കഴിഞ്ഞു പാത്രം കഴുകി അവൾ പോയി.

\"ഹലോ അങ്ങനെ അങ്ങട്ട് പോയാലോ... ഞാൻ കഴിച്ചത് ആര് കഴികും \"(ഞാൻ )

\"അതിനല്ലേ ഇങ്ങേർക്ക് രണ്ട് കൈ. വേണെങ്കിൽ പോയി കഴുകി വെച്ചോ... അമ്മയുണ്ടാകുമ്പോ ഒക്കെ ഞാൻ ചെയ്ത് തരുന്നത് ഒരു ഭാര്യയുടെ കടമ ഞാൻ ചെയ്യുന്നുണ്ടെന്ന് അമ്മയെ ബോധ്യപെടുത്താൻ ആണ്. അമ്മ ഇല്ലാത്ത സ്ഥിതിക്ക് ഇയാളെ വേലകാരി ആവേണ്ട ആവിശ്യം എനിക്കില്ല. പിന്നെ നാളെ മുതൽ ഞാൻ എനിക്കുള്ളത് മാത്രം പാചകം ചെയ്യുള്ളൂ...\"
. എന്നൊക്കെ ഒരു വലിയ പ്രസംഗം നടത്തി അവൾ കോണി കയറി.


അപ്പൊ ഇനി എന്റെ കാര്യം കഷ്ട്ടം എന്നോർത്ത് നിന്നപ്പോയുണ്ട് അവൾ നടത്തം നിർത്തി തിരിഞ്ഞു നോക്കുന്നു.

\"പിന്നെ sir ഒരു കാര്യം കൂടി അമ്മ ഇല്ലാത്ത സ്ഥിതിക്ക് sir വേറെ ഒരു റൂമിൽ കിടന്നോളൂ..\"(ഭൂമി )

\"അയ്യടാ ഞാൻ എന്റെ റൂമിൽ തന്നെ കിടക്കും\"(ഞാൻ )

\"ഹോ എന്നാ ആയിക്കോട്ടെ ഞാൻ ഗസ്റ്റ്‌ റൂമിൽ കിടന്നോളാം..\"

എന്ന് പറഞ്ഞോണ്ട് അവൾ കേറി പോയി. ഈശ്വര ഇനി എന്റെ കാര്യം എന്താകും. അമ്മയും നന്ദും ഇല്ലാതെ ഒരു ദിവസം പോലും ഞാൻ വീട്ടിൽ നിന്നിട്ടില്ല. എന്റെ എല്ലാ കാര്യവും ഇത് വരെ നല്ല രീതിക്ക് പോയിരുന്നു. ഈ പിശാജിനെ താലികെട്ടിയതിന്റെ പേരിൽ മിക്കവാറും ഞാൻ പട്ടിണി കിടക്കേണ്ടി വരും.

അങ്ങനെ പ്ലൈറ്റൊക്കെ എടുത്ത് വെച്ച് റൂമിൽ പോയപ്പോ ആ കുരുട്ട് അവിടെ ഒന്നും ഇല്ലാ. എവിടെങ്കിലും കിടന്ന് ഉറങ്ങുന്നുണ്ടാകും, ഞാൻ പിന്നെ അത് കാര്യമാകാതെ പോയി കിടന്നു.

\"എന്നാലും അവൾ എന്തിനാ അത്രക്ക് കരഞ്ഞേ....\" ആലോചന കാട് കയറുക എന്നല്ലാതെ ഒരുത്തരവും കിട്ടിയില്ല.

______________________________________

*ഭൂമി*

അങ്ങേരെ കാണും തോറും എന്റെ ഉള്ളിലെ ഭദ്രകാളി പുറത്തിറങ്ങാൻ തുടങ്ങി. പിന്നെ അധികം അയാളെ മുമ്പിൽ നിൽക്കാതെ ഞാൻ പോയി കിടന്ന്. കിടന്നു എന്നല്ലാതെ ഉറക്കം എന്നെ തിരിഞ്ഞു നോക്കിയില്ല. നേരം 12 ആയതും ഞാൻ ഫോൺ കയ്യിലെടുത്തു നമ്മളെ ഉടായിപ്പ് ടീമിന് കോൺഫിറൻസ് കാൾ ചെയ്തു. കാൾ എടുത്ത ഉടനെ *happy birthday സോഫി.... Many many happy returns of the day maa വായാടി പെണ്ണെ...* എന്ന് ഞങ്ങൾ എല്ലാവരും കൂടി വിളിച്ചു കൂവി.

*tnx all.* അവൾ താങ്ക്സും പറഞ്ഞു.

\"എടാ നമുക്ക് ഇത് ആഘോഷിക്കണ്ടേ...\"(ഫെബി )

\"ആ വേണം... നിങ്ങൾ ഇങ്ങോട്ട് വാ.\"(അക്കു )

\"അതെങ്ങനെ ഞാൻ വര...\"(ഞാൻ )

\"നിഷുവിനെ ഫാസി പോയി കൊണ്ട് വരും, നീ എങ്ങനെ വരിക.\"(അക്കു )

\"അല്ല എവിടെ വെച്ചാ \"(ഞാൻ )

\"അതൊക്കെ ഞാനും ഫാസിയും കൂടി set ആക്കിയിട്ടുണ്ട്.സോഫി നല്ല ഒരു സർപ്രൈസിന് വേണ്ടി കാത്ത് നിന്നോ..\"(അക്കു )

\"അല്ല തെണ്ടികളെ ഞാൻ എങ്ങനെ വരും. ഈ പാതിരാക്ക് ഇവിടെന്ന് ഇറങ്ങിയാൽ ആ കാലമാടാൻ എന്നെ പൊക്കും \"(ഞാൻ )

\"അങ്ങേരോട് പോയി പണി നോക്കാൻ പറ.\"(സോഫി )

\"എന്തെടി..നിനക്ക് എന്റെ ശവം കാണാൻ കൊതിയായോ.\"(ഞാൻ )

\"അധികം സംസാരിച്ചു ടൈം കളയണ്ട. നീ റെഡിയാക് ഞാൻ പുറത്ത് വന്നു നിൽക്കാ..നീ വേഗം എങ്ങനെ എങ്കിലും പുറത്തിറങ് വേഗം.\"(അക്കു )

\"ആട.... ഞാൻ റെഡി ആകാണ്. അയാൾ അറിയാതെ എങ്ങനെ എങ്കിലും ഞാൻ പുറത്തിറങ്ങാ.\" എന്ന് പറഞ്ഞോണ്ട് ഫോൺ കട്ടാക്കി..

സാധാരണ എല്ലാരുടെ birthday ക്കും ആദ്യം മുന്നിൽ നിൽക്കാർ ഞാനാണ്. ഹോസ്റ്റലിൽ നിന്ന് 12 മണിക്ക് മുമ്പായി ഗേറ്റ് ചാടുകയും ബാക്കി കാര്യങ്ങൾ ഒക്കെ സെറ്റാക്കുകയും ചെയ്യുമായിരുന്നു. ഇപ്രാവശ്യം ഇവിടെ നിന്ന് ഇറങ്ങാനുള്ള ഒരു കഷ്ടപ്പാടോയി..

അയാളെയും കല്യാണം നടന്ന ആ നിമിഷത്തെയും പ്രാകി കൊണ്ട് ഞാൻ ഒരു ജീനും ടീഷർട്ടും എടുത്തിട്ട്. അഭിയേട്ടന്റെ ആണ് ഡ്രസ്സ്‌.ഭംഗി കണ്ടപ്പോ ഞാൻ അത് ഇങ്ങോട്ട് മൾട്ടി. ആരും അറിയാതെ 🙈. ഇനി നിങ്ങൾ ചെന്ന് ആരോടും പറയണ്ട.

അങ്ങനെ റെഡി ആയി ഞാൻ ആ മരകോടൻ റൂമിൽ ആണെന്ന് ഉറപ്പ് വരുത്തി അടുക്കള വഴി പുറത്തിറങ്ങി. വീടിന്റെ പുറകിൽ കൂടി റോഡിലേക്ക് ഇറങ്ങി കുറച്ചു നടന്നു. അപ്പൊ ഉണ്ട് അക്കും ഫാസിയും സോഫിയും ഫെബിയും നിഷുവും ഒരു കാറിൽ വന്നു നിൽക്കുന്നു. ഞാനും വേഗം കയറി.ഞങ്ങളുടെ വണ്ടി മുന്നോട്ട് കുതിച്ചു.

\"എടാ എങ്ങോട്ടാ... കുറെ നേരം ആയല്ലോ ഈ യാത്ര.\"(സോഫി )

\"സോഫി ഇയ്യൊന്ന് അടങ്കി നിൽക്ക്. ഈ birthday നിന്റെ ലൈഫിലെ മറക്കാൻ ആകാത്ത ഒരു മൊമെന്റ് ആകും. Wait an see,അവൾ മാത്രമല്ല എല്ലാർക്കും ..\"

എന്ന് പറഞ്ഞോണ്ട് അക്കു ഡ്രൈവിങ്ങിൽ ശ്രെദ്ധ കൊടുത്ത്.

കുറെ നേരത്തെ യാത്രക്ക് ഒടുവിൽ ഞങ്ങളുടെ വാഹനം ഒരു കടൽ തീരത്ത് വന്നു നിന്ന്.

\"ഇറങ്ങിക്കോളി എല്ലാരും.\" എന്ന് പറഞ്ഞോണ്ട് അക്കു ഇറങ്ങി പിറകെ ഞങ്ങളും..

നിശബ്ദതെയെ വെട്ടിമാറ്റി കൊണ്ട് തിരയുടെ ശബ്ദം ചെവികളിൽ തുഴഞ്ഞു കയറി.. നിലാവിൽ ആ ഉപ്പുവെള്ളത്തിന് ഒരു പ്രതേക ഭംഗി അനുഭവപ്പെട്ടു. പൂർണ്ണ ചന്ദ്രൻ കടലിൽ തെളിഞ്ഞു കാണുന്നുണ്ട്. ഇളം കാറ്റ് വന്നു തലോടി. ദിശയറിയാതെ മുടിയകൾ പാറിപറന്നു..

എന്തിനാണ് എവിടെ വന്നത് എന്ന് പോലും ഞങ്ങൾ മറന്നു പ്രകൃതി ഭംഗിയിൽ ലയിച്ചു.

\"ഹലോ കടൽ കാണാൻ അല്ല ഞമ്മൾ ഇവിടെ വന്നത്. വരി..\" എന്ന് പറഞ്ഞോണ്ട് അക്കു ഞങ്ങളെ മുന്നോട്ട് കൊണ്ട് പോയി. ആ മണൽ തരികളെ തലോടി കൊണ്ട് കടലിന്റെ ഇളം കാറ്റിൽ ഒത്തിരി ദൂരം തീരത്തൂടെ നടന്നു ഞങ്ങൾ. ഞങളുടെ സൗഹൃദത്തിന്റെ മറക്കാനാവാത്ത ഒരു നിമിഷമാക്കി മാറ്റി ഞങ്ങൾ ഈ അവസരത്തെ. ചിരിയും തമാശയും പറഞ്ഞു ഒത്തിരി ദൂരം.
.

\"നിൽക്ക് നിൽക്ക്....\" കുറെ നടന്ന ഉടനെ ഫാസി എല്ലാവരോടും നിൽകാൻ പറഞ്ഞു.

എന്തേ എന്നാ ഭാവത്തിൽ എല്ലാവരും അവനെ നോക്കി.

\"ഇനി നിങ്ങൾ നാല് പേരും കണ്ണടക്കണം.ഇനിയാണ് ഞങ്ങളുടെ സർപ്രൈസ് \"(അക്കു )

\"അതിന് സോഫി മാത്രം കണ്ണടച്ചാൽ പോരെ.. ഞങ്ങളൊക്കെ ന്തിന് കണ്ണടക്കണം.\"(ഫെബി )


\"അതൊക്കെ വേണം കണ്ണടചേ...\"(ഫാസി )

ഞങ്ങൾ കണ്ണടച്ച ഉടനെ ആരോ വന്നു എന്റെ കണ്ണ് പൊത്തി.

\"ന്തിനാ കണ്ണ് പൊത്തുന്നെ.. ഞങ്ങൾ തുറക്കില്ല.\"(സോഫി )

അപ്പൊ എല്ലാവരെയും പൊത്തിയിട്ടുണ്ട് but അതെങ്ങനെ ശരിയാകും അക്കും ഫാസിയും രണ്ടാൾ അല്ലെ ഒള്ളൂ..

\"ഡാ എന്നെയും സോഫിയെയും പൊത്തിയാൽ ഫെബിയേയും നിഷുവിനെയും ആര് നോക്കും.\"(ഞാൻ )

\"ഞങ്ങളെ അവർക്ക് വിശ്വാസമാണ്...\" എന്ന് പറഞ്ഞോണ്ട് രണ്ടും കൂടി കിണിക്കുന്നുണ്ട്.

എന്തെങ്കിലും ആവട്ടെ ഉടനെ അറിയാലോ.

നാലഞ്ചു അടി നടന്നതും കണ്ണിൽമേ നിന്ന് കയ്യെടുത്തു കണ്ണ് തുറക്കാൻ പറഞ്ഞു.

കണ്ണ് തുറന്നതും മുമ്പിൽ നിൽക്കുന്ന ആളെ കണ്ട് ഞാൻ ആകെ ഞെട്ടി.കാലുകൾ മുന്നോട്ട് വെക്കണോ പിന്നോട്ട് വെക്കണോ എന്നറിയുന്നില്ല.
സന്തോഷമാണോ സങ്കടം ആണോ എന്നറിയാത്ത അവസ്ഥ.

തുടരും. ❣️

അഭിപ്രായം നല്ല വെടുപ്പിൽ പോന്നോട്ടെ.. അല്ലെങ്കിൽ nxt ഇപ്പൊ അടുത്തൊന്നും കിട്ടില്ല. ചിന്നാ ഭീഷണിയാ എന്ന് കൂട്ടികൊളൂ..








ഭൂമിയും സൂര്യനും 45

ഭൂമിയും സൂര്യനും 45

4.7
1550

*🖤ഭൂമിയും സൂര്യനും 🖤*പാർട്ട്‌ 45✍️@_jífní_   _______________________________________കണ്ണ് തുറന്നതും മുമ്പിൽ നിൽക്കുന്ന ആളെ കണ്ട് ഞാൻ ആകെ ഞെട്ടി.കാലുകൾ മുന്നോട്ട് വെക്കണോ പിന്നോട്ട് വെക്കണോ എന്നറിയുന്നില്ല.സന്തോഷമാണോ സങ്കടം ആണോ എന്നറിയാത്ത അവസ്ഥ.*sir....*എന്റെ നാവ് ഉരവിട്ടു__________________________________*ഋഷി*ആ പിശാജ് റൂമിൽ ഇല്ലാത്ത സന്തോഷത്തിൽ നന്നായിട്ട് ഉറങ്ങുമ്പോയാണ് ഫോൺ കിടന്ന് കാറുന്നത് കേട്ടത്. ഉറക്ക ചടപ്പിൽ എടുത്ത് ചെവിയിൽ വെച്ചതും\"ഹലോ... \"(ആകാശ് )\"ഡാ നിനക്ക് ഉറക്കം ഒന്നും ഇല്ലേ...\"(ഞാൻ )\"എന്റെ ഉറക്കം ഒക്കെ പോയിട്ട് കുറെ കാലം ആയി.\"(ആകാശ് )അവന്റെ സംസാരം അത്ര പന്തി അല്ലാ എന്ന് കണ്ട ഞാൻ ബെഡിൽ എണീറ്റു ഇ