Aksharathalukal

കൃഷ്ണകിരീടം 56



\"വിളിച്ചിട്ട് അവനെന്താണ് പറയുന്നതെന്ന് എന്നെ വിളിച്ചു പറയണം... \"

\"ശരിയങ്കിൾ... ഞാനിപ്പോൾത്തന്നെ വിളിക്കാം... \"
കേശവമേനോൻ ഫോൺ കട്ടുചെയ്തു... 

\"എന്താണ് ഏട്ടാ കിഷോർ പറഞ്ഞത്... \"
രാജേശ്വരി ചോദിച്ചു... 

\"ഉച്ചക്ക് അവനെ വിളിച്ചിരുന്നു... അവർ എന്തോ കാര്യത്തിനായിട്ട് പോയതാണ്... അതും നമ്മുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകുമെന്നും അവനോട് പറഞ്ഞത്രേ... \"

\"എന്ത് പ്രശ്നം... ആകെ പ്രശ്നം കൃഷ്ണമോളുടെ കാര്യമാണ്... അതിന് വേണ്ടി അവർ എന്തുചെയ്യാനാണ്... \"

\"അതാണ് എനിക്കും മനസ്സിലാവാത്തത്... ഇത് എന്തോ കാര്യമായിട്ടുള്ള പ്രശ്നമാണ്... എവിടേക്കാണ് പോയതെന്നതിഞ്ഞാൽ അത്രേടംവരെ രാമനേയും കൂട്ടി പോകാമായിരുന്നു... അതും അറിയില്ലല്ലോ... ഏതായാലും കിഷോർ ദത്തനെ വിളിക്കാമെന്ന് പറഞ്ഞിരുന്നു... അവനെ വിളിച്ചതിനുശേഷം എന്നെ വിളിക്കാൻ പറഞ്ഞിട്ടുണ്ട്... ഏതായാലും അവൻ വിളിക്കട്ടെ...\"

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

ആദിയെ നോക്കി വിജയഭാവത്തിൽ ചിരിച്ചുകൊണ്ട് സുധാകരന്റെ വിരൽ ട്രിഗറിലമർന്നു... എന്നാൽ ഒരു കമ്പികൊണ്ട് കൈക്കടിയേറ്റ സുധാകരന്റെ കരച്ചിലായിരുന്നു വെടിയൊച്ചക്കൊപ്പം മുഴങ്ങിയത്... ഉന്നം തെറ്റി തോക്കിൽനിന്നുതിർന്ന ബുള്ളറ്റ് ആദിയുടെ അടുത്തുള്ള ചുമരിൽ തുളച്ചു കയറി... സുധാകരന്റെ കയ്യിലെ തോക്ക് തെറിച്ച് അവിടെ ഒതുക്കിയിട്ട പലകകളുടെ അടിയിലേക്കുപോയി... സുധാകരൻ വേദനകൊണ്ട് പുളഞ്ഞു... പിന്നെ തന്നെ അടിച്ചവനെ നോക്കി... കമ്പികഷ്ണവുമായി തന്റെയടുത്തുനിൽക്കുന്ന ദത്തനെ അയാൾ കണ്ടു... 

പുന്നാരമോനെ... ഇവനെ ഇല്ലാതാക്കാൻ നിയല്ല നിന്റെ തന്ത വന്നാലും ഞങ്ങൾ കൂടെയുള്ളപ്പോൾ നടക്കില്ല... ഇവനെ ഇല്ലാതാക്കി അതിനുശേഷം ഇവന്റെ മുറപ്പെണ്ണായ കൃഷ്ണയേയും തീർത്ത് അവളുടെ സ്വത്ത് കൈക്കലാക്കി സുഖിച്ചുവാഴാമെന്ന് കരുതിയോ നീ... അത് നിന്റേയും നിന്റെ തന്ത യുടേയും മകന്റേയും പാതിരാസ്വപ്നമാണ്... ഇപ്പോൾ നീയൊക്കെയാണ് ഈ നാടിനുത്തന്നെ ആപത്ത്... ഒന്നുമറിയാതെ പെൺകുട്ടികളെ സ്വന്തം താല്പര്യത്തിനുവേണ്ടി നീയും ഇയാളും വലിയ ഏമാന്മാർക്ക്കാഴ്ചവച്ച് അവരുടെ പ്രീതി നേടിയെടുത്ത് ആ പാവങ്ങളെ കൊല്ലുന്ന നീയൊക്കയാടോ ആപത്ത്... വിശ്വസ്തരായ കുറച്ച് ഏറാമൂളികളെവച്ച് ഇതെല്ലാം ചെയ്യിപ്പിക്കുമ്പോൾ നിനക്കറിയാമായിരുന്നു ഒരുനാൾ ഈ കൂടെയുള്ളവർ പിടിക്കപ്പെടുമെന്ന്... അതിനുപറ്റിയവരെ തിരഞ്ഞുപിടിച്ച് നിനക്കുവേണ്ട ഒത്താശ ചെയ്യുന്നവരുടെ നാവിൽനിന്നും ഒന്നുംതന്നെ പുറത്തുവന്നില്ലെങ്കിലും ഇതിനു പിന്നിൽ കളിക്കുന്ന നിന്നെയും ഇയാളേയും കണ്ടുപിടിക്കില്ലെന്ന് കരുതിയോ... ഈ കേസ് അന്വേഷിക്കുന്നത് സൂരജ്മേനോനാണ്... നീ ഇല്ലാതാക്കി സ്വത്തുക്കൾ കൈക്കലാക്കാൻ നോക്കുന്ന കൃഷ്ണയുടെ ഏട്ടൻ... ചുരുക്കിപ്പറഞ്ഞാൽ നീയൊക്കെ കൊന്നുതള്ളിയ രാധാമണിയുടെ ചേച്ചിയുടെ മകൻ ഈ നിൽക്കുന്ന സൂരജ്മേനോൻ... \"
ദത്തൻ പറഞ്ഞതുകേട്ട് സുധാകരൻ ഞെട്ടി... പിന്നെ പതുക്കെ അയാളുടെ ചുണ്ടിലൊരു ചിരി തെളിഞ്ഞു... 

\"അപ്പോൾ അവളുടെ സ്വന്ത ക്കാരും ബന്ധുക്കളുമെല്ലാം ഒന്നിച്ചാണല്ലേ പടക്കിറങ്ങിയത്... മക്കളേ... ഭൂലോക തോൽവിയാണ് നിങ്ങളെല്ലാം... എന്നോയോ ഭാസ്കരനേയോ നിനക്കൊന്നും ഒരു നിയമത്തിന്റെ മുന്നിൽ ചെന്ന് ഒന്നും ചെയ്യിക്കാൻ കഴിയില്ല... ഇത്രയും തന്ത്രപരമായി ഞങ്ങളെ ഇവിടെയെത്തിച്ച് പിടികൂടിയാലും ഒരു നിയമത്തിനും ഞങ്ങളെ ഒന്നും ചെയ്യാൻ കഴിയില്ല... പഴയതുപോലെ തിരിച്ചുവരികയുംചെയ്യും... അതിനുള്ള ആളും പവറും ഞങ്ങൾക്കുണ്ട്... \"

\"അറിയാം... നീയൊക്കെ കൂട്ടിക്കൊടുത്ത നാണവുംമാനവുമില്ലാത്ത കുറേയേറെ ഉദ്ധ്യോഗസ്ഥന്മാർ നിനക്കൊക്കെവേണ്ടി ഓടിയെത്തുമെന്നറിയാം... പക്ഷേ നിന്നെയൊക്കെ നിയമത്തിന്റെ മുന്നിലെത്തിച്ചാലല്ലേ രക്ഷപ്പെട്ട് പുറത്തിറങ്ങൂ... ഇവിടെ ഞങ്ങൾ പറയുന്നതാണ് നിയമം... ആ നിയമം നടപ്പിലാക്കുന്നതും ഞങ്ങളാണ്... നിനക്കൊന്നും ഇനി രക്ഷയില്ല സുധാകരാ... അത്ര പെട്ടെന്ന് ഒറ്റയടിക്ക് നിങ്ങളെ രണ്ടിനേയും ഇല്ലാതാക്കില്ല... ഇത്രയും കാലം നീയൊക്കെ ചെയ്തുകൂട്ടിയതിന് അനുഭവിച്ചിട്ടേ മരണം നിന്നെയൊക്കെ തൊടുകയുള്ളൂ... അതായത് ഇഞ്ചിഞ്ചായി തീർക്കും നിങ്ങളെ... പിന്നെ പറഞ്ഞല്ലോ നിന്നെയൊക്കെ രക്ഷിക്കുന്ന വരുടെ കാര്യം... അവർ നിങ്ങളെ തേടി ഇനിവരില്ല... കാരണം അവർക്ക് ഇപ്പോഴുള്ള സ്വാധീനം തുടർന്നങ്ങോട്ടുമുണ്ടായാലല്ലേ... \"
സൂരജാണത് പറഞ്ഞത്... എന്നാൽ പെട്ടന്നായിരുന്നു സുധാകരന്റെ നീക്കം... അടുത്തുനിന്ന ദത്തനെ തള്ളിതാഴെയിട്ട് അയാൾ തിരിഞ്ഞോടി... തന്റെ കാറായിരുന്നു അയാളുടെ ലക്ഷ്യം... എന്നാൽ തന്റെ കാറിനടുത്തെത്തിയതും അയാൾ ഒരു ചവിട്ടേറ്റ് മലർന്നടിച്ചുവീണു... വീണിടത്തുനിന്നയാൾ തലയുയത്തിനോക്കി... തന്റെ മുന്നിൽ നിൽക്കുന്ന സൂര്യനെകണ്ട് അയാൾ പകച്ചു... സൂര്യൻ ചെന്ന് അയാളുടെ മുടിപിടിച്ചുവലിച്ചെടുന്നേൽപ്പിച്ചു... 

\"കുറച്ചുകാലമായി ഇതുപോലൊന്ന് നിനക്ക് വച്ചിട്ട്... ഞങ്ങളെയൊക്കെ ഊളന്മാരാക്കി നീ രക്ഷപ്പെടുമെന്ന് കരുതിയോ... അങ്ങനെ നിന്നെ വെറുതെ വിടാൻ പറ്റുമോ... \"
സൂര്യൻ ഇടതുകൈകൊണ്ട് അയാളുടെ മുടിൽപിടിച്ച് വലതുകൈ കൊണ്ട് അയാളുടെ മുഖ മടക്കി തലങ്ങും വിലങ്ങും അടിച്ചു... പിന്നെ അയാളുടെ മുടിൽവലിച്ചുകൊണ്ടുതന്നെ കമ്പിനിക്കുള്ളിലേക്ക് നടന്നു... 

\"എന്താ സുധാകരാ... രക്ഷപ്പെടാൻ കഴിഞ്ഞില്ലേ നിനക്ക്... ഇത് ദൈവം നിശ്ചയിച്ചതാണ്... നീയൊക്കെ ഇത്രയും കാലം  ചെയ്തുകൂട്ടിയതിന്... മരണംവരെ ഒരു താലിച്ചരടിന്റെയുറപ്പിൽ നീ കൈപിടിച്ച് കൊണ്ടുവന്ന സ്വന്തം ഭാര്യയെ മറ്റുള്ളവർക്കു മുന്നിൽ കാഴ്ചവച്ച് തുടങ്ങിയതാണ് നീ നിന്റെ ദുഷ്ടതകൾ... അവസാനം നിവൃത്തിയില്ലാതെ വന്നപ്പോൾ നിന്നെ എതിർത്ത നിന്റെ ഭാര്യയെ കൊന്ന് കെട്ടിത്തൂക്കി... അത് നീ പാവം മുകുന്ദന്റെ തലയിൽ വച്ചുകെട്ടി... സ്വന്തം അച്ഛനേയും മകനേയും വീട്ടുകാരേയും നീയത് പറഞ്ഞ് വിശ്വസിപ്പിച്ചു.. നിനക്ക് കൂട്ടായി നിന്റെ,യ അന്നത്തെ വിശ്വസ്തൻ അസീസും കൂടെനിന്നു... മുകുന്ദൻ നിന്റെ ഭാര്യയെ കൊന്ന് കെട്ടിത്തൂക്കുന്നത് അയാൾ കണ്ടെന്ന് പറയാൻ നീ അസീസിനോട് പറഞ്ഞു... അയാളത് അക്ഷരംപ്രതി അനുസരിച്ചു... അതിന് പാരിതോഷികമായി ചാവക്കാട് അമ്പത് സെന്റ് അയാളുടെ പേരിൽ വാങ്ങിച്ചു കൊടുത്തു... \"
സൂരജ് പറഞ്ഞതു കേട്ട് സുധാകരൻ ഞെട്ടിത്തരിച്ചുനിൽക്കുകയായിരുന്നു... പന്ത്രണ്ടുവർഷമായി താനും അസീസല്ലാതെ മറ്റാരും അറിയാതെ കൊണ്ടുനടന്ന സത്യമാണ് എങ്ങുനിന്നോ വന്ന ഇവർ അറിഞ്ഞിരിക്കുന്നത്... സുധാകരൻ സൂരജിനെ നോക്കി... 

\"എന്താ സുധാകരാ ഞെട്ടിയത്... ഇതെല്ലാം ഞങ്ങളെങ്ങനെ അറിഞ്ഞു എന്നല്ലേ ചിന്തിക്കുന്നത്... നീയാണ് എന്റെ അനിയത്തിയുടെ പ്രധാനശത്രു എന്നറിഞ്ഞപ്പോൾ നിന്റെ ഭൂതകാലത്തിലേക്ക് ഞാനും ആദിയുമൊന്ന് ഇറങ്ങിച്ചെന്നു... ആ അന്വേഷണം എത്തിനിന്നത് നിന്റെ വിശ്വസ്തൻ അസീസിന്റെയടുത്തായിരുന്നു... അയാളോട് തന്റെ കാര്യങ്ങൾ സംസാരിക്കുമ്പോൾ അയാൾ എന്തൊക്കെയോ ഒളിക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് മനസ്സിലായി... പിന്നെ ചോദിക്കുന്നതുപോലെ ചോദിച്ചപ്പോൾ എല്ലാം അയാൾ മണിമണിപോലെ പറഞ്ഞു... നീയാണ് എന്റെ ചെറിയമ്മയുടേയും ചെറിയച്ചന്റേയും അവരുടെ അമ്മയുടേയും മരണത്തിന് ഉത്തരവാദിയെന്നറിഞ്ഞപ്പോൾത്തന്നെ നിന്നെ പൂട്ടാൻ അറിയാഞ്ഞിട്ടല്ല... പക്ഷേ അസീസെന്ന ഒരാളുടെ മാത്രം വാക്കുകേട്ട് നിനക്കെതിരേ ആക്ഷനെടുത്താൽ അത് എങ്ങുമെത്തില്ലെന്ന് അറിയുന്നതുകൊണ്ടായിരുന്നു... പക്ഷേ ആ അന്വേഷണം ഇവിടെയെത്തിയപ്പോൾ നീയും ഇയാളും ചെയ്തുകൂട്ടിയ ദുഷ്ടതകൾമതി ജീവിതകാലം മുഴുവൻ പുറംലോകം കാണാതെയിരിക്കാൻ... പക്ഷേ പ്രതികൾ നിങ്ങളായതുകൊണ്ടും... മുകളിൽ നിനക്കൊക്കെയുള്ള പിടിപാട് അത്ര വലുതായതുകൊണ്ടും പുഷ്പം പോലെ തിരിച്ചിറങ്ങുമെന്നുമറിയാം... അതുകൊണ്ടാണ് ഇങ്ങനെയൊരു ശിക്ഷ നിനക്കൊക്കെവേണ്ടി ഞങ്ങൾ ഒരുക്കിയത്... \"
സൂരജ് പറഞ്ഞു... 

\"നീ... നീയൊക്കെ എന്താണ് എന്നെ ചെയ്യാൻ പോകുന്നത്... \"
സുധാകരൻ ഭയത്തോടെ ചോദിച്ചു... 

\"എന്താ സുധാകരാ ഭയമുണ്ടോ... ഭയക്കണം... ഓരോ നിമിഷവും മരണം മുന്നിൽ കണ്ട് നീറിനീറി നീയൊക്കെ തീരണം... എന്നാലേ നിങ്ങളൊക്കെ കാരണം ജീവൻ നഷ്ടപ്പെട്ട വരുടെ ആത്മാവിന് മോചനം കിട്ടുകയുള്ളൂ... അതുമാത്രമല്ല ഇയാൾ കാരണം എനിക്ക് നഷ്ടപ്പെട്ട എന്റെ അമ്മയുടെ ആത്മാവിനും മോചനം കിട്ടാൻ നീയൊക്കെ നരകിക്കണം... \"
ദത്തനാണത് പറഞ്ഞ്... 

\"എന്നാൽ നമുക്ക് പോവുകയല്ലേ... ഈ സ്ഥലം  പന്തിയല്ലെന്ന് ഞങ്ങൾക്കറിയാം... അതുകൊണ്ട് നിങ്ങളെ പാർപ്പിക്കാൻ നല്ല ഒന്നാന്തരം സ്ഥലം ഒരുക്കിയിട്ടുണ്ട്... കൂട്ടിന് നല്ല തണ്ടുതടിയുള്ള രണ്ടുമൂന്നുപേരുമുണ്ടാകും... ഇല്ലെങ്കിൽ നീയൊക്കെ ഇപ്പോൾ കാണിച്ചതുപോലെ  വല്ലതും കാണിച്ചാലോ... അതുകൊണ്ട് ഒരുറപ്പിന് അവരുമുണ്ടാകും കൂടെ... അവരാണ് നിങ്ങളെ അവിടെയെത്തിക്കുന്നത്... പിന്നെ പോകുന്ന വഴി വല്ല വിവരക്കേടും കാണിച്ച് അവരുടെ കൈക്ക് പണിയുണ്ടാക്കിവക്കരുത്... ഞങ്ങളോട് കളിക്കുന്നതുപോലെയാകില്ല അവരോട് കളിച്ചാൽ... എല്ല് വെള്ളമാക്കും അവർ... \"
സൂരജ് പറഞ്ഞു നിർത്തിയതും നല്ല കരുത്തരായ രണ്ടുപേർ അവിടേക്ക് വന്നു... \"

\"സാർ വണ്ടിയെത്തിയിട്ടുണ്ട്... ഇനി എന്താണ് വേണ്ടതെന്ന് പറഞ്ഞാൽ... \"
വന്നവരിൽ ഒരുവൻ പറഞ്ഞു... 

\"ഇതാ ഈ നിൽക്കുന്ന രണ്ടിനേയും ഞാൻ പറഞ്ഞ സ്ഥലത്ത് എത്തിക്കണം... ബാക്കിയെല്ലാം ഞാൻ പറഞ്ഞതുപോലെ... \"
സൂരജ് പറഞ്ഞു... പിന്നെ സുധാകരനെ മൊത്തത്തിലൊന്ന് പരിശോദിച്ചു... അയാളുടെ കയ്യിൽനിന്നും രണ്ട് ഫോണുകൾ അവൻ പിടിച്ചെടുത്തു... അതുപോലെ ഭാസ്കരമേനോനേയും പരിശോദിച്ചു... നേരത്തെ വാങ്ങിച്ച ഫോണല്ലാതെ ഒരു ഫോൺ കൂടി അയാളുടെ കയ്യിൽനിന്നും കിട്ടി... 

\"ഇത് നിങ്ങളുടെ കയ്യിൽ ഇരിക്കുന്നത് ആപത്താണ്... പോകുന്ന വഴി ആരെയെങ്കിലും വിളിക്കണമെന്ന് തോന്നിയാലോ... അതുകൊണ്ട് ഇതെല്ലാം ഞങ്ങളുടെ കയ്യിൽത്തന്നെ നിൽക്കട്ടെ... \"
സൂരജ് എല്ലാഫോണിലേയും സിമ്മുകൾ ഊരിയെടുത്തു... അതിനുശേഷം അവയെല്ലാം പൊട്ടിച്ചുകളഞ്ഞു... 



തുടരും.......... 

✍️ Rajesh Raju

➖➖➖➖➖➖➖➖➖

കൃഷ്ണകിരീടം 57

കൃഷ്ണകിരീടം 57

4.5
4563

\"ഇത് നിങ്ങളുടെ കയ്യിൽ ഇരിക്കുന്നത് ആപത്താണ്... പോകുന്ന വഴി ആരേയെങ്കിലും വിളി ക്കണമെന്ന് തോന്നിയാലോ... അതുകൊണ്ട് ഇതെല്ലാം ഞങ്ങളുടെ കയ്യിൽത്തന്നെ നിൽക്കട്ടെ... \"സൂരജ് എല്ലാഫോണിലേയും സിമ്മുകൾ ഊരിയെടുത്തു... അതിനുശേഷം അവയെല്ലാം പൊട്ടിച്ചുകളഞ്ഞു... \"എന്നാൽ ഇവരെയങ്ങ് പിടിച്ച് വണ്ടിയിൽ കയറ്റി ക്കോ... പിന്നെ പോകുമ്പോൾ ഇവർ പുറംലോകം കാണരുത്... അതായത് കണ്ണുകൾ രണ്ടും കെട്ടിയേക്കണം... \"സൂരജ് പറഞ്ഞു... \"ശരിസാർ... അതിലൊരുവൻ മറുപടി നല്കി... അതിനുശേഷം സുധാകരനേയും ഭാസ്കരമേനോയും പിടിച്ചുകൊണ്ട് പുറത്തേക്ക് നടന്നു... പോകുമ്പോൾ അവർ തിരിഞ്ഞ് ദയനീയതയോടെ നോക്കുന്നുണ്ടായിരുന്നു.