Aksharathalukal

ശിഷ്ടകാലം💞ഇഷ്ടകാലം.31

എന്താ മമ്മി.... എന്തെങ്കിലും ഒന്ന് പറയൂ... ജെറിൻ മമ്മിയെ നോക്കിയേ...

മമ്മി... എന്ത് പറ്റി... ഹരി അങ്കിൾ പോയതിൻ്റെ വിഷമം ആണ്? അതോ അങ്കിൾ എന്തെങ്കിലും പറഞ്ഞോ??  ജെറിനും മിലിയും  മാറിയും തിരിഞ്ഞും ചോദിച്ചു ..

അതിന് ഇല്ല എന്ന് അവള് തല  ആട്ടി കാണിച്ചു...

പിന്നെ??

മിലിയെ എൻ്റെ കൂടെ വീട്ടില് വിടാൻ സാധിക്കില്ല എന്ന് പറഞ്ഞു?

ആര് പറഞ്ഞു??

ജറിൻ്റെ മമ്മി പറഞ്ഞു... പപ്പ പറയാൻ പറഞ്ഞു എന്ന്.... അതും പറഞ്ഞു മമ്മി പറഞ്ഞത് വള്ളി പുള്ളി തെറ്റാതെ മിഷേൽ മക്കളോട് പറഞ്ഞു... ജെറിൻ നിൻ്റെയും അഭിപ്രായം ഇത് തന്നെ ആണോ??

ജെറിൻ അതിന്  ഉള്ള മറുപടിക്ക് പകരം പറഞ്ഞത്

ഞാൻ ഒന്ന് മമ്മിയോട് സംസാരിക്കട്ടെ....

അതും പറഞ്ഞു ഫോണും എടുത്ത് ജെറിൻ റൂമിനു വെളിയിലേക്ക് ഇറങ്ങി പോയി ...

ഓ!! മമ്മിക്ക് അറിയാൻ വയ്യാഞ്ഞിട്ടാണ് .. ഇത് പറഞ്ഞത് ഒരിക്കലും ജറിൻ്റെ പപ്പ ആയിരിക്കില്ല .... അവിടുത്തെ മമ്മി സ്വയം പറഞ്ഞത് ആയിരിക്കും..

അല്ല മിലി... നിങ്ങടെ പപ്പക്കു ഇഷ്ടം ഇല്ല എന്നാണ് മമ്മി പറഞ്ഞത്.

അത് മമ്മിക്ക് അവരെ അറിയാൻ വയ്യാഞ്ഞിട്ട് ആണ്... സ്വയം ആണ് ഇങ്ങനെ ഉള്ള വേണ്ടാത്ത കാര്യങ്ങാൾ എല്ലാം ചിന്തിച്ച് കൂട്ടുന്നത് .... എന്നിട്ട് പാവം പപ്പയുടെ തലയിൽ വയിക്കും... പപ്പയും മറുത്തു ഒന്നും പറയില്ല.... അവരെ എനിക്ക് അറിയാവുന്നത് പോലെ ആർക്കും അറിയില്ല...

ജെറിൻ അവൻ്റെ മാതാപിതാക്കളോട് സംസാരിക്കാൻ പുറത്ത് പോയത് കാരണം മിലി പറഞ്ഞത് അവൻ കേട്ടില്ല.

മോളെ.. നിനക്കും അങ്ങനെ ആണോ തോന്നുന്നത്???  ഹരി സാബ് അത്ര നീചൻ ആയി നിനക്ക് തോന്നുന്നുണ്ടോ?

എന്ത് ഹരി അങ്കിളിനെ കുറിച്ചോ??? ഒരിക്കലും ഇല്ല.. അദ്ദേഹത്തിൻ്റെ മനസ്സ് എനിക്ക് മനസ്സിലാകും .. അദ്ദേഹത്തിൻ്റെ കണ്ണുകളിലെ വാത്സല്യം ... എന്നോടും കുഞ്ഞിനോടും ഉള്ളത് ഞാൻ കണ്ടത് ആണ്.  മമ്മി അങ്കിളിൻ്റെ കൂടെ ജീവിക്കുന്നതിൽ മാത്രം ആണ് എനിക്ക് എതിർപ്പ്... അതിന് എൻ്റേതായ കാരണങ്ങൾ ഉണ്ട്.  അതിനർഥം അങ്കിളിന് സ്വഭാവ ദൂഷ്യം ഉണ്ട് എന്നല്ല... മമ്മിക്ക് അറിയില്ല അവിടുത്തെ മമ്മിയെ.... അത് ഒരു  ആറ്റം ബോംബ് ആണ്.. പുറമെ മാത്രമേ ഉള്ളൂ ആപ്പിളിൻ്റെ നിറം.  ഒരു കാരണവശാലും എന്നെയും കുഞ്ഞിനെയും ഇപ്പൊ അവിടേക്ക് വിടരുത്.. എനിക്ക് പേടി ആണ് അവരെ... ഒരു വല്ലാത്ത സ്ത്രീ ആണ് അവരു.

ഇല്ല മോളെ... ജറിൻ്റെ അഭിപ്രായം അറിയട്ടെ... അല്ലങ്കിൽ ഞാൻ അവർക്ക് വാക്ക് കൊടുക്കാം ഇനി ഹരിയെട്ടൻ  നമ്മുടെ വീട്ടിൽ വരില്ല എന്ന് ...

എന്തിന്?? അമ്മ അന്വേഷിക്കു ന്നില്ലല്ലോ അവരുടെ വീട്ടില് ആരു വരുന്നു എന്ന് ...

എന്നാലും മോളെ അത് അങ്ങനെ അല്ല.... നാട്ടു നടപ്പ് നോക്കണം.

അതിന് മിലി മറുപടി പറഞ്ഞില്ല ...

ഇങ്ങനെ ഒരു വിഷയം ആയത് കൊണ്ട്  മാത്യൂച്ചായനോട് പോലും പറയാൻ അവൾക്ക് തോന്നിയില്ല...  അതിനും  അവൾക്ക് തന്നെ വഴക്ക് കേൽക്കണം. പിന്നെ വിഷമങ്ങൾ എല്ലാം ലിസിയോട് പറഞ്ഞു കുറേ കരഞ്ഞു...

ഹലോ മിഷി ഡർലിങ്...

എന്താ ഡീ കാന്താരി...

കൊച്ച് മകളെ കണ്ടപ്പോ എന്നെ മറന്നു അല്ലേ..

അതിന് ഉള്ള ധൈര്യം എനിക്ക് ഉണ്ട് എന്ന് നിനക്ക്   തോനുന്നോ...?

അതില്ല.... എന്നാലും ഒരു ചെറിയ ... പിന്നെ ഹരി അങ്കിൾ വന്നു മനസ്സ് കീഴടക്കി പോയി എന്ന് കേട്ടൂ.. സത്യം ആണോ ടെ...

അതിന് നിൻ്റെ ഹരി അങ്കിൾ പണ്ടെ എൻ്റെ മനസ്സ് കീഴടക്കിയല്ലോ... നീ അറിഞ്ഞില്ലേ...

ആണോ?? അപ്പോ ഞാൻ മാത്രം ആണോ അത് സത്യം ആണോ എന്ന് അറിയാതെ നോക്കി നിന്നത്

അല്ല ഒരാളും കൂടി ഉണ്ട്

ആര്??

നിൻ്റെ ഹരിയങ്കിൽ തന്നെ... അത് പോട്ടെ .. പഠിത്തം ഒക്കെ നടക്കുന്നുണ്ടോ  ജൂഹി... അതോ കിട്ടുവും ആയി റൊമാൻസ് കളിച്ചു നടക്കുവാണോ

അയ്യോ അല്ല ആൻ്റി.... പപ്പാക്ക് ഒരു ചെറിയ സംശയം ഉള്ളത് പോലെ തോന്നി... പിന്നെ പത്തി മടക്കി ഞാൻ വീട്ടിൽ കയറി...

ഹും... അത് നന്നായി ...

ആൻ്റി അപ്പോ ഉടനെ ഉണ്ടാകുമോ ഒരു കെട്ടിമേളം...

പോടി പെണ്ണെ...

മിലിചേച്ചിയോട് പറഞ്ഞേരെ ഞാൻ പിന്നെ വിളിക്കാം എന്ന് .. ഇപ്പൊ എനിക്ക് ക്ലാസ് ഉണ്ട്...
ഹും... ശെരി മോളെ...

അപ്പോഴാണ് ദേഷിച്ച മുഖവും ആയി ജെറിൻ കയറി വന്നത്....

എന്താ ജറിനെ...?

ഒന്നും ഇല്ല മമ്മി... നാളെ അപ്പൻ്റെ വീട്ടിലേക്ക് തന്നെ പോകാൻ ഒരുങ്ങിക്കൊ.. മമ്മീടെ ഓരോ വേണ്ടാത്ത വാശി... മിലി നിനക്ക് എവിടേക്ക് പോകണം എന്നാണ്... ?

ജെറിൻ എന്ത് പറയുന്നു??

എനിക്ക് നീയും മോളും എൻ്റെ കൂടെ തന്നെ ഉള്ളത് ആണ് ഇഷ്ടം... പക്ഷേ ഇപ്പൊ നിനക്ക് റെസ്റ്റ് ആവശ്യം ആണ് അതിന് നി അപ്പൻ്റെ വീട്ടിൽ തന്നെ പോകുന്നത് ആണ് നല്ലത് ... നിൻ്റെ മമ്മിയുടെ കൂടെ നിന്നാൽ മതി ... ബാകി നിൻ്റെ ഇഷ്ടം...

ഇതൊക്കെ  എൻ്റെ മമ്മി വെറുതെ പറഞുണ്ടക്കുന്നത് ആണ് മമ്മി... അ വിൻസിപപ്പ കുത്തിവച്ചു കൊടുത്ത വിഷം ആണ്. മമ്മി ഒന്ന് കൊണ്ടും വിഷമിക്കണ്ട... മമ്മി പ്രശ്നം ഉണ്ടാക്കിയാൽ ഞാൻ നോക്കിക്കോളാം...

മിഷേലിന് അ വാക്കുകൾ വലിയ ഒരു ആശ്വാസം ആയി...

അപ്പൻ്റെ അവസ്ഥയിൽ വ്യത്യാസം ഉണ്ട് എങ്കിലും ഇപ്പോഴും ICU വിൽ തന്നെ ആണ്... മിഷേൽ സമയം കിട്ടുമ്പോഴൊക്കെ അപ്പനെ കാണാൻ പോയി....

ഉച്ചക്ക് മിഷേൽ സിസിലിചേച്ചിടെ  കൂടെ ഉണ് കഴിക്കാൻ പോയപ്പോൾ ആണ് ചേച്ചി അവളോട് മനസ്സ് തുറന്നു സംസാരിച്ചത്...

മിഷി... നിനക്ക് ഹരിയുടെ കൂടെ തന്നെ ഒരു ജീവിതം വേണം എന്നാണോ ആഗ്രഹം..

അത് ചേച്ചി.... അതെ.... ഒറ്റപ്പെടലിൻ്റെ വേദന ഞാൻ നന്നായി അറിഞ്ഞു...  ആരും ഇല്ല എന്നുള്ള ചിന്ത തന്നെ ഭയാനകം ആണ്. അത് എല്ലാവരും ചിന്തിക്കുന്ന പോലെ ശരീരത്തിൻ്റെ ആവശ്യം അല്ല.... മനസ്സിന് ഒരാള്.... സ്വന്തം വേദനകൾ പറയാനും കേൾക്കാനും ഒരാള്.... അത് അനുഭവിച്ചവർ പറയും അതിൻ്റെ ആഴം.  പിന്നെ എനിക്ക് ആരേലും കൂടെ വേണം എന്ന് വിചാരിച്ചു ഇഷ്ടം ഇല്ലാത്ത ഒരാളുടെ കൂടെ എനിക്ക് ഇനി ജീവിക്കാൻ സാധിക്കില്ല..... അത് പറഞ്ഞിട്ട് മാത്യൂചായനോ വിൻസിചയനോ മനസിലാകുന്നില്ല.. എന്നെ അറിയുന്ന ഓരാൽ.. എൻ്റെ കുറവുകളെ ഉൾകൊണ്ട് എന്നെ സ്വീകരിക്കാൻ തയാറായ ഒരാൽ... അതാണ് ഹരിയെട്ടൻ.... അവരു കാണൂന്ന കുറവ് ജാതി മാത്രം ആണ്... നമ്മുടെ തന്നെ മതത്തിൽ ഉള്ളവർക്ക് എന്നോട് ഇത്രയും കരുണ ഉണ്ടാവണം എന്നില്ലല്ലോ ചേച്ചി... എൻ്റെ കുടുംബത്തെ സ്വന്തം കുടുംബം പോലെ തന്നെ ആണ് അദ്ദേഹം കാണുന്നത്.... നിങൾ ഒക്കെ വിചാരിക്കും പോലെ വേണ്ടാത്ത ഒരു ബന്ധവും ഞങൾ തമ്മിൽ ഇല്ല... പിന്നെ അന്നു ഞാൻ ഹരിയെട്ടനേ കെട്ടിപിടിച്ചു കരഞ്ഞ്... ശരി ആണ് അത്  എൻ്റെ തെറ്റ് ആയിരുന്നു... സത്യത്തിൽ അപ്പോഴത്തെ മാനസികാവസ്ഥയിൽ എനിക്ക് ഒന്നും മനസിലായില്ല... ആരോരും ഇല്ലാതെ ഒറ്റക്ക് ഒരു മരുഭൂമിയിൽ അകപ്പെട്ട പോലെ ആണ് എനിക്ക് തോന്നിയത്... ഒരേ സമയം അപ്പനും മോളും...  എൻ്റെ സ്വന്തം മാത്യൂചായാൻ അവിടെ ഉണ്ടായിരുന്നു പക്ഷേ എന്നിട്ടും ഞാൻ അലച്ചുവീണ് കരഞ്ഞത് ഹരിയെട്ടൻ്റെ നെഞ്ഞിലാണ്..... നിങ്ങൾക്ക് ഒക്കെ അഹങ്കാരം ആയി തോന്നാം.... പക്ഷേ അത്രയും പേരുടെ കൂടെ നിന്നട്ടും ഞാൻ ഒറ്റക്ക് ആയിരുന്നു ചേച്ചി....

ഹും... ഞാനും കണ്ടത് ആണ് അ മനുഷ്യന് നിന്നോട് ഉള്ള കരുതൽ.... ആരും കൊതിക്കുന്ന ഒന്ന്... ജീവിത അവസാനം വരെ അങ്ങനെ ഒന്ന് കിട്ടിയാൽ അത് ഭാഗ്യം ആണ് മോളെ.... പക്ഷേ എനിക്ക് എല്ലാവരുടെയും മുന്നിൽ നിന്നെ സഹായിക്കാൻ സാധിച്ചു എന്ന് വരില്ല.... മാത്യൂചായൻ പറയുന്നതിന് എതിര് പറയാൻ എനിക്ക് സാധിക്കില്ല...

എനിക്ക് അറിയാം ചേച്ചി..

ഇവിടെ ആരും നിനക്ക് സപ്പോർട്ട് ഉണ്ടാവില്ല... നീ നിൻ്റെ ഇഷ്ടം എന്താണോ അത് ചെയ്യണം.. ജീവിതം നിൻ്റെ ആണ്... നിൻ്റെ  ആവശ്യ നേരത്ത് ഇവരാരും കൂടെ കാണില്ല....

അങ്ങനെ കുടുംബത്ത് ഉള്ളവരെ തഴയാനും പറ്റില്ലല്ലോ ചേച്ചി... അപ്പൻ ഒന്ന് എഴുനേൽക്കട്ടേ... പിന്നെ തീരുമാനിക്കാം... എന്തായാലും ഇനി അദ്ദേഹത്തെ മാറ്റി നിർത്താൻ എനിക്ക് കഴിയില്ല... ഞങ്ങൾ രണ്ടുപേരും അത് ആഗ്രഹിക്കുന്നു....

ഹും...

ഇപ്പോഴത്തെ പ്രശ്നം അതൊന്നും അല്ല... ജറിൻ്റെ മമ്മി  അവളെയും കുഞ്ഞിനെയും അവിടേക്ക് കൊണ്ട് പോകും എന്ന് വാശി...

എന്തിന്???

ആർക്കറിയാം ... അവരുടെ ഓരോ അഹങ്കാരം അല്ലാതെ എന്ത് പറയാൻ...

നീ എന്തു പറഞ്ഞു...?

ജെറിൻ തീരുമാനിക്കാൻ പറഞ്ഞു...

ഹും.... എല്ലാം നന്നായി വരട്ടെ....

വൈകിട്ടും മിഷേൽ നല്ല വിഷമത്തിൽ തന്നെ ആയിരുന്നു....

മമ്മി എന്താ ഒരു വിഷമം പോലെ...?

നിന്നെ വീട്ടില് കൊണ്ട് പോകുന്നത് വരെ എനിക്ക് ടെൻഷൻ ആണ് മോളെ....

അപ്പോഴാണ് വിൻസൻ്റിൻെറ ഫോൺ മിഷേലിന് വന്നത്..

ഹലോ...

മിഷേൽ ജറിൻ്റെ  പപ്പ എന്നെ വിളിച്ചിരുന്നു... നാളെ മോളെ അവിടേക്ക് ആണ് കൊണ്ടുപോകുന്നത് എന്ന് പറയാൻ ... ഒരിക്കലും അത് സമ്മതിക്കരുത്... നമുക്ക് നാണക്കേട് ആണ്.... അതിൻ്റെ ആവശ്യം ഇല്ല.... പ്രസവം കഴിഞ്ഞാൽ പെണ്ണ് നമ്മുടെ വീട്ടിലേക്ക് ആണ് വരേണ്ടത്.. ഇനി നിൻ്റെ വീട്ടിൽ അവർക്ക് പ്രശ്നം ആണ് എങ്കിൽ നീ അവളെയും കൊണ്ട് ഇവിടേക്ക് പോരെ... ഇതാണല്ലോ അവളുടെ തറവാട്...

അത് അച്ചായ... ഞാൻ അപ്പൻ്റെ വീട്ടിലേക്ക് തന്നെ ആണ് അവരെ  കൊണ്ട് പോകുന്നത്....

അത്.... അതിന് അവർക്ക് എന്തോ വിരോധം ഉണ്ട് എന്നല്ലേ പറഞ്ഞത്...

അവിടെ പ്രത്യേകിച്ച് ഒന്നും തന്നെ ഇല്ല അവർക്ക് വിരോധം വരാൻ.... അച്ചായനെ പോലെ തന്നെ ആണ് മിലിക്ക് എൻ്റെ ചേട്ടനും ... പിന്നെ എൻ്റെ അപ്പനെ  അവർക്ക് പേടിക്കണ്ട.... പിന്നെ ഉള്ളത് ഞങൾ രണ്ടു സ്ത്രീകളും.... അത്ര പേടി ആണ് എങ്കിൽ ഇനി അവരു അവിടേക്ക് വരണ്ട...

ദേഷ്യത്തിൽ ഉള്ള മിഷെലിൻെറ പറച്ചിൽ കേട്ട് വിൻസൻ്റ്ന് ദേഷ്യം വന്നു എങ്കിലും അവൻ അത് പ്രകടിപ്പിച്ചില്ല...

അതല്ല മിഷേൽ... നിനക്ക് ഇവിടെ നില്ക്കാമല്ലോ...

ഇല്ല അച്ചായ.... ഇനി ഞാൻ അവിടെ ഒറ്റക്ക് വന്നു നിൽക്കുന്നത് ശരി ആകില്ല.... അപ്പൻ സമ്മതിക്കില്ല....

അപ്പനോ  അതോ നിൻ്റെ അ നായരോ...??

രണ്ടുപേരും..... അതും പറഞ്ഞു മിഷേൽ ഫോൺ കട്ട് ചെയ്തു... അത് വിൻസെൻ്റ്ന് മുഖത്ത് കിട്ടിയ ഒരു അടി ആയി ആണ് തോന്നിയത്...

കുഞ്ഞിന് പാലോക്കെ കുടിപ്പിച്ചു മിലിക്ക്  ആഹാരവും കൊടുത്തു കഴിഞ്ഞ് ഫോൺ എടുത്ത് നോക്കിയപ്പോൾ കണ്ട്.... ഹരിയുടെ മെസ്സേജ് വന്നു കിടപ്പുണ്ടായിരുന്നു...

"എത്തി.... സമയം പോലെ വിളിക്ക്... "

അത് കണ്ട് അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു ..

മമ്മി എന്താ തന്നെ ഇരുന്നു ചിരിക്കുന്നത്...

ഒന്നും ഇല്ല മോനെ...

മമ്മി... ഞാൻ എന്നാല് വീട്ടിലേക്ക് ഒന്ന് പോകുവാ... നാളെ രാവിലെ തന്നെ ഇങ്ങു എത്താം ..

ശരി മോനെ...

മിലിയോടും യാത്ര പറഞ്ഞു കുഞ്ഞിന് ഒരു ഉമ്മയും കൊടുത്തു അവൻ പോയി  കഴിഞ്ഞും കുറേ നേരം മിഷേൽ കുഞ്ഞിനെയും കൊണ്ട് ഇരുന്നു... 

പിന്നെ മിലി ഉറങ്ങി കഴിഞ്ഞ് ഹരിക്ക് മെസ്സേജ് അയച്ചു...

"ഹരിയെട്ട.... വിളിക്കാൻ പറ്റില്ല ജെറിൻ ഇല്ല... അത് കൊണ്ട് പുറത്ത് പോകാൻ പറ്റില്ല... പിന്നെ കുഞ്ഞും മിലിയും ഉറങ്ങി... ഞാൻ സംസാരിച്ചാൽ അവർക്ക് ശല്യം ആകും.. കുഞ്ഞു ഉണരും"

ഉടനെ തന്നെ അവൻ്റെ മറുപടി വന്നു....

"താൻ  വീഡിയോ കോൾ വിളിക്ക് നീ ഒന്നും പറയണ്ട... ഞാൻ പറയുന്നത് ഹെഡ്സെറ്റ് വച്ച് കേൾക്കൂ... നമുക്ക് പരസ്പരം നോക്കി ഇരിക്കാം..."

അത് വായിച്ച മിഷെലിന് ചിരി വന്നു ... കള്ള കാമുകനെ പോലെ ആണല്ലോ....  എല്ലാ കുരുത്തക്കേട്കളും അറിയാം.. അവളുടെ മുഖം ഫോണിൽ തെളിഞ്ഞതും അവൻ്റെ മുഖത്ത്  ഒരു പുഞ്ചിരി വിരിഞ്ഞു...  അത്രയും വശ്യം ആയ ചിരി ഇത് വരെ കണ്ടിട്ടില്ലാത്ത മിഷേൽ അവൻ്റെ ചിരിയിൽ നോക്കി ഇരുന്നു..

ഹലോ. അതെ ഞാൻ പറയാം... നീ കേട്ടാൽ മതി.... ഞാൻ പറയാതെ ഫോൺ വച്ചിട്ട് പോകരുത്...

അതിന് മറുപടി ആയി അവള് ഒരു തുംപ്സ് അപ് കാണിച്ചു...

ഹരി പതിയെ പറഞ്ഞു തുടങ്ങി...

ഡോ താനില്ലാതെ.... വയ്യ ഡോ

അതിന് കണ്ണടച്ച് ഞാൻ കൂടെ ഉണ്ടല്ലോ എന്ന് അവളുടെ സ്വാന്തനം അവൻ്റെ മുഖത്തും പുഞ്ചിരി വരുത്തി....

മിഷൂ നിന്നോട് പറയാതെ ഞാനൊരു തെറ്റ് ചെയ്തു... അത് പറയാൻ പറ്റിയ അവസരം ഇത് പോലെ മറ്റൊന്ന് എനിക്ക് കിട്ടില്ല....  അത് കേട്ടാൽ നീ എന്നെ തല്ലി കൊല്ലും.... ഇപ്പൊ പറഞാൽ എൻ്റെ  കുഞ്ഞി ഒന്നും പറയില്ല.... പറയട്ടെ....?

മിഷേൽ പുരികം വളച്ച് എന്ത് എന്ന് ചോദിച്ചു...

അത് അന്നു ഒരിക്കൽ നമ്മൾ കോഫി ഷോപ്പിൽ പോയപ്പോൾ നീ എന്നെ ഫോൺ ഏൽപ്പിച്ചു വാഷ്രൂമില് പോയപ്പോൾ ഞാൻ നിൻ്റെ ഫോണിൽ വന്ന ഒരു നോട്ടിഫിക്കേഷൻ നോക്കി...

എന്ത് എന്ന് മിഷേൽ കൈ എടുത്തു ചോദിച്ചു....

അത്....  നീ ഒരു എഴുത്തുകാരി ആണ് എന്ന് അറിഞ്ഞു.... ചേമ്പില..... പക്ഷേ ഞാൻ ഒരിക്കലും നിന്നോട് ഇതേ കുറിച്ച് പറഞ്ഞില്ല... പേടിച്ചിട്ട് ആണ്...

ചെറു നാണത്തിൽ പൊതിഞ്ഞ ചിരി വന്നു അവളുടെ മുഖത്ത്...

നീയും ഒരിക്കലും എന്നോട് പറഞ്ഞില്ല.... നീ ഒരു എഴുത്തുകാരി ആണ് എന്ന്..

മിഷേൽ പെട്ടന്ന് ചെവിയില് പിടിച്ച് സോറി പറഞ്ഞു ..

അത് കണ്ട ഹരി ഒന്ന് ചിരിച്ചു... പിന്നെ സ്വയം ചെവിയിൽ പിടിച്ച് പറഞ്ഞു ഞാനും നിൻ്റെ കഥ വായിക്കുന്നുണ്ട്....

അതിശയത്തോടെ ഉള്ള മുഖത്തോടെ  മിഷേൽ ചുണ്ടുകൾ അനക്കി ചോദിച്ചു...

എന്താ പ്രൊഫൈൽ പേര്?? ഹരി ദേവ് ആണോ??

അവൻ ഒരു നിമിഷം മൗനം ആയി... അത് കണ്ട് അവള് വീണ്ടും അവനെ പറഞ്ഞു മനസിലാക്കാൻ തുടങ്ങി ...

വേണ്ട മിഷൂ  നീ പറഞ്ഞത് എനിക്ക് മനസിലായി.... അത്.... എൻ്റെ പ്രൊഫൈൽ നീ അറിയും    .....

വീണ്ടും അവളു കൈ എടുത്തു ചോദിച്ചു.... എന്ത്??

കാവൽക്കാരൻ.....

എന്ത്????

ഉറക്കെ ഉള്ള അവളുടെ ചോദ്യം കേട്ട് കുഞ്ഞ് ഞെട്ടി ഉണർന്നു... കരച്ചിൽ തുടങ്ങി... കൂടെ മിലിയും ഉണർന്നു... പെട്ടന്ന് ഫോൺ കട്ട് ചെയ്തു മിഷേൽ കുഞ്ഞിന് അടുത്തേക്ക് ചെന്നു....  കുഞ്ഞിനെ നെഞ്ചോട് ചേർത്ത് ഉറക്കുമ്പോഴും അവളുടെ ചെവിയിൽ കാവൽക്കാരൻ എന്ന വാക്ക് വീണ്ടും വീണ്ടും പ്രകമ്പനം  കൊണ്ടു...,ഹരി ഇനി എന്തു എന്ന് ഭയത്തിൽ ഫോണും പിടിച്ച് തന്നെ ഇരുന്നു എങ്കിലും... അ രാത്രി പിന്നെ അവളുടെ കോൾ വന്നില്ല........
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟



ശിഷ്ടകാലം💞ഇഷ്ടകാലം.32

ശിഷ്ടകാലം💞ഇഷ്ടകാലം.32

4.4
5372

ജറിൻ്റെ വീട്ടുകാരുടെ എതിർപ്പു ഉണ്ടായിരുന്നു എങ്കിലും മിഷേൽ അവളുടെ വാക്കുകളിൽ ഉറച്ചു നിന്നു... മിലിയേ സ്വന്തം വീട്ടിലേക്ക് തന്നെ കൊണ്ട് പോകും എന്ന് അവള് തീർത്ത് പറഞ്ഞു... കൂടെ ജെറിൻ്റ് സപ്പോർട്ട് കൂടി ആയപ്പോൾ അവൾക്ക് ഒന്നിനോടും പേടി തോന്നിയില്ല.... മിഷേൽ ഞാൻ പറയുന്നതിനെ മറ്റൊരു രീതിയിൽ എടുക്കേണ്ട... പ്രസവ ശ്രുസൂഷ ശരി ആയില്ല എങ്കിൽ ജീവിത കാലം മുഴുവൻ പിന്നെ പ്രശ്നങ്ങൾ ആണ്... അത് ശരി ആണ് ചേച്ചി... ഞാൻ അവൾക്ക് വേണ്ടത് എല്ലാം ചെയ്യാം.. അതല്ല... അപ്പൻ ഹോസ്പിറ്റലിൽ ആയ സ്ഥിതിക്ക്.... അത് കുഴപ്പം ഇല്ല... അപ്പൻ അല്ലല്ലോ അവളുടെ കാര്യം നോക്കണ്ടത്... പിന്നെ ഞങൾ മൂന്നുപേരുണ്ടല