Aksharathalukal

നീ വരുവോളം







മഴനീർ കണത്തിലും അധികമായി പൊഴിയുന്നു 

എൻ മിഴിനീർ കണങ്ങൾ.. 


കുളിരുന്ന മഴയിലും ഉരുകുന്നു എൻ മനം നിൻ 

ഓർമ്മകൾ നൽകുന്ന ജ്വാലയിൽ.. 


എൻ മിഴിനീരിനാൽ അണയാത്ത നിൻ ഓർമ്മകളാം 

അഗ്നിയെ അണക്കുവാനുള്ള വിഫലമീ ശ്രമത്തിലും 

പ്രതീക്ഷ ഇല്ലാത്ത ഒരു പ്രതീക്ഷയാല് വെറുതെ 

കൊതിക്കുന്നു ഞാൻ 

 നീ എൻ ചാരെ അണയുന്ന നേരത്തിനായ്.....
.
.
.
.
.
.
.