Aksharathalukal

നിഹാരിക -18

നിഹാരിക 18

\"നിച്ചു തനിക്കെന്തെങ്കിലും ടെൻഷൻ ഉണ്ടോ? \" 

\"ഇല്ല.. എന്താ സർ ചോദിച്ചത്.. \"

\"അല്ല വൈകിട്ട് വന്നപ്പോൾ മുതൽ താനാകെ ഡെസ്പ് ആയത് പോലെ... അതാ ചോദിച്ചത്.. \"

റാമിനോട് എന്ത്‌ മറുപടി പറയണമെന്നറിയാതെ നിഹ നിന്നു.. 

\"നിച്ചു... എന്താടാ ഹേമ എന്തെങ്കിലും മോശമായി പെരുമാറിയോ \"

\"അത്.. ഇല്ല സർ... \"

\"പിന്നെ നിനക്കെന്താ പറ്റിയത്.. \"

\"അത്... ഒന്നുമില്ല... \"

\"ആഹ് ഇല്ലെങ്കിൽ വേണ്ട.. ഞാൻ  മറ്റന്നാൾ രാവിലെ പോകും.. അതിന് മുൻപ് നിങ്ങളെ നാളെ സ്നേഹദീപത്തിൽ എത്തിക്കാം.. ഒരാഴ്ച മോളേ കൂടെ നിർത്താൻ ബുദ്ധിമുട്ട് ഉണ്ടോ നിച്ചു.. \"

\"അയ്യോ അതെന്താ സർ അങ്ങനെ പറയുന്നത് അവളെന്റെ കുഞ്ഞല്ലേ... അങ്ങനൊന്നും പറയല്ലേ... \"

\"എനിക്കറിയാം നിച്ചുന് കുഴപ്പമുണ്ടാവില്ല എങ്കിലും അവിടെ ഉള്ളവർക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാവുമോ... \"

\"അങ്ങനൊന്നുമുണ്ടാവില്ല സർ ഓരോന്നോർത്തു ടെൻഷൻ ആകേണ്ട.. ധൈര്യമായി പോയി വാ.. \"

🌾🌾🌾🌾🌾🌾🌾🌾🌾🌾

അടുത്ത ദിവസം രാവിലെ തന്നെ ശ്രീറാം നിഹയെയും കുഞ്ഞിനേയും സ്നേഹദീപത്തിൽ കൊണ്ടാക്കി..

\"നിച്ചു.. നീയെന്താ പെട്ടെന്ന്... ഇതെന്താ ഈ കുട്ടി.. \"

\"യമുനാമ്മേ... സർ ഒരു ബിസിനസ് ട്രിപ്പ്‌ പോകുവാണ്.. മോളേ നോക്കാൻ ആരുമില്ല അതാണ് ഞാൻ ഇവിടേക്ക് കൂട്ടികൊണ്ട് വന്നത്.. ഒരാഴ്ച ഞാൻ ലീവിലാ... \"

\"അതെന്തായാലും നന്നായി... ആ സർ നമുക്ക് വേണ്ടി ഒരുപാട് സഹായങ്ങൾ ചെയ്യുമ്പോൾ ഇത്രയെങ്കിലും നമ്മൾ തിരിച്ചു ചെയ്യേണ്ടേ.. \"

മോള് ഈ കുഞ്ഞിനേയും കൂട്ടി അകത്തേക്ക് പൊയ്ക്കോ... കുട്ടികളൊക്കെ അകത്തുണ്ട്... 

നിഹ അല്ലുവിനെ അകത്തേക്ക് കൊണ്ടുപോയി..

അല്ലു കുട്ടികളെ കണ്ടതോടെ  അവരോടൊപ്പം കൂടി... 

നിഹ രോഹിണിയെ തേടി അവൾടെ മുറിയിലേക്ക് പോയി.. 

നിച്ചു നീയെത്തിയോ?? 

\"ആഹ് എത്തി സർ കൊണ്ടാക്കി.. \"

\"നീ സാറിനോടൊന്നും പറഞ്ഞില്ലല്ലോ അല്ലേ... \"

\" പറയാൻ പലവട്ടം തുനിഞ്ഞതാണ് പിന്നെ വേണ്ട എന്ന് കരുതി... പക്ഷെ അവളെ ഞാൻ അങ്ങനെ വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല.. അവൾടെ കള്ളത്തരം ഞാൻ പൊളിച്ചടക്കി കൊടുക്കും... \"

\"മം... നീ തല്ക്കാലം അതൊന്നുമോർത്തു ടെൻഷൻ ആവേണ്ട... \"

ഒരാഴ്ച വളരെ പെട്ടെന്ന് കടന്നു പോയി.. 

വളരെ പെട്ടെന്ന് തന്നെ അല്ലു അവിടെയുള്ളവരുമായി നല്ല അടുപ്പത്തിൽ ആയി... 

വീട്ടിൽ ഒറ്റപെട്ടു ജീവിച്ചത് കൊണ്ട് തന്നെ ഒരുപാട് കൂട്ടുകാരെ കിട്ടിയപ്പോൾ അല്ലുവിന് അവിടെനിന്നും പോകാൻ മനസ്സുണ്ടായിരുന്നില്ല...

അവരെ തിരികെ കൊണ്ടുപോകാനായി ഡ്രൈവറെ ഏർപ്പാട് ചെയ്തിട്ടുണ്ടായിരുന്നു ശ്രീറാം.. 

പപ്പയെ പ്രതീക്ഷിച്ചു ഓടി ചെന്ന അല്ലു പപ്പയ്ക്ക് പകരം ഡ്രൈവറെ കണ്ടതോടെ മുഖം വീർപ്പിച്ചു നിന്നു.. 

\"അല്ലൂട്ടി.. എന്ത്‌ പറ്റി? എന്താ ഇങ്ങനെ പിണങ്ങി നിൽക്കുന്നത്? \"

അല്ലുവിന്റെ മുഖം മാറിയത് കണ്ട് നിഹ ചോദിച്ചു.. 

\" നിച്ചു  പപ്പാ വന്നില്ല.. ഡ്രൈവറങ്കിളാ വന്നത് \"

\"അതിനാണോ എന്റെ ചക്കര ഇങ്ങനെ സങ്കടപെടുന്നത്.. പപ്പ എന്താ വരാത്തത് എന്ന് നമുക്ക് ഡ്രൈവർ അങ്കിളിനോട് തന്നെ ചോദിച്ചു നോക്കിയാലോ\"

\"മം... നിച്ചു ചോദിക്കുവോ \"

\" അതിനെന്താണ് ചക്കരെ  മോള് വാ  ചോദിക്കാം \"

\"വർഗീസേട്ടാ... സർ എന്താ വരാഞ്ഞത്.. \"

\"അത് മോളേ സാറിനൊരു മീറ്റിംഗ് ഉണ്ട്.. ഇങ്ങോട്ട് വരാൻ ഇറങ്ങുമ്പോഴാണ് ഗൗതം സർ വിളിച്ചത്... നമ്മളോട് വേഗം ചെല്ലാൻ പറഞ്ഞു അപ്പോഴേക്കും സർ വരും \"

\"നമുക്ക് പോയാലോ അല്ലു... \"

\"വേണ്ട നിച്ചു എനിക്ക് ചിന്നുന്റെ കൂടെ കളിച്ചാൽ മതി.. \"

\"ചിന്നൂന്റെ കൂടെ കളിച്ചോണ്ടിരുന്നാൽ അല്ലുന്നെ കാണാതെ പപ്പാ വിഷമിക്കില്ലേ നമുക്ക് പോയിട്ട് പിന്നീടൊരിക്കൽ വരാം... \"

അവസാനം മനസ്സില്ലാമനസ്സോടെ അല്ലു സമ്മതിച്ചു... 

അവർ പോകാൻ തുടങ്ങിയപ്പോൾ അല്ലുവിനെ  പോലെ തന്നെ അവിടെയുള്ള എല്ലാവർക്കും സങ്കടമായി... 

\"ചെല്ല് മോള് പോയി കൂട്ടുകാരോടൊക്കെ യാത്ര പറഞ്ഞിട്ട് വാ.. \"

നിഹ പറയുന്നത് കേട്ട് അല്ലു കൂട്ടുകാരോടൊക്കെ ചെന്ന്  യാത്രപറഞ്ഞു 

നിഹ പോകാനിറങ്ങിയപ്പോൾ യമുനമ്മയുടെയും സരസ്വതിയമ്മയുടെയും കണ്ണ് നിറഞ്ഞു...

അവൾ അവരെ കെട്ടിപിടിച്ചു ആശ്വസിപ്പിച്ചു... 

എന്നിട്ട് ഡ്രൈവറോടൊപ്പം ഇന്ദീവരത്തിലേക്ക് യാത്രയായി.. 

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

\"നോ... ഹൌ ടയർ യൂ... \"

ശിവശങ്കറിന്‌ നേരെ ഉച്ചത്തിൽ ബഹളം വെച്ചു ശ്രീറാം.. 

\"കൂൾ ഡൌൺ ശ്രീറാം..തന്റെയും എന്റെ മോള്ടെയും നല്ലഭാവിക്ക് വേണ്ടിയല്ലേ പറയുന്നത്..  \"

\"നിങ്ങൾ.. നിങ്ങളെന്തിനാ എന്നെയിങ്ങനെ ദ്രോഹിക്കുന്നത്.. \"

\"ഇതെങ്ങനെയാ ദ്രോഹമായത്..നിന്നെപ്പോലെ സ്മാർട്ട്‌ ആൻഡ് എലെഗെന്റെ ആയ ഒരു മരുമകനെ ആരാണ് ആഗ്രഹിക്കാത്തത്... എന്റെ മോൾക്കെന്താ ഒരു കുറവ്... നിന്നെപ്പോലെ രണ്ടാം കെട്ടൊന്നുമല്ലല്ലോ... \"

\"അതിന് എന്റെ കമ്പനിയുടെ ഷെയർ വെച്ചാണോ വിലപേശണ്ടത്... വിവാഹം എന്നുള്ളത് അടിച്ചേല്പിക്കേണ്ട കാര്യമാണോ.. മനസ്സുകൾ തമ്മിൽ തോന്നേണ്ടതാണ് ഈ ഇഷ്ട്ടം എന്നുള്ളത്.. \"

\"എനിക്കൊരിക്കലും ഹിമയെ അങ്ങനെ കാണാൻ കഴിയില്ല അങ്കിൾ പ്ലീസ് ഒന്ന് മനസ്സിലാക്കു.. നിങ്ങൾ എനിക്ക് തന്ന അമൗണ്ടും അതിന്റെ പലിശയും ഞാൻ തന്നുകഴിഞ്ഞു.. \"

\"അതൊക്കെ സമ്മതിച്ചു റാം.. പക്ഷേ നീ പറഞ്ഞ അഗ്രിമെന്റ് കാലാവധി എപ്പോഴേ കഴിഞ്ഞു അത് കഴിഞ്ഞല്ലേ നമ്മൾ വിവാഹം തീരുമാനിച്ചത്.. ഒഫീഷ്യലായി വിവാഹം അനൗൺസ് ചെയ്തിട്ട് പെട്ടെന്ന് അതിൽനിന്ന് പിൻമാറി കഴിഞ്ഞാൽ എന്റെ മോൾടെയും നിന്റെയും ഭാവി എന്താവും\"

\"എനിക്കാ അഗ്രിമെന്റ് കാണണം.. \"

റാം പറയുന്നത് കേട്ട് ശങ്കർ ദാസ് മുന്പിലിരുന്ന ഫയലിൽ നിന്നും ഒരു പേപ്പർ എടുത്തു കൊടുത്തു.. 

റാം അത് നോക്കി.. 

\"ഇത്‌ കോപ്പി അല്ലെ എനിക്ക് ഒറിജിനൽ കാണണം.. \"

\"സോറി റാം.. അത് കാണിക്കില്ല... നിന്നെയെനിക്ക് വിശ്വാസം തീരെയില്ല... \"

അതും പറഞ്ഞു അയാൾ പുച്ഛത്തോടെ ചിരിച്ചു.. 

റാം അസ്വസ്ഥനായി അങ്ങിട്ടുമിങ്ങോട്ടും നടന്നു.. 

അപ്പൊ റാം പറഞ്ഞത് പോലെ അടുത്ത മാസം പത്തിന് വിവാഹം.. ഞാൻ ആയുർവേദ ഹോസ്പിറ്റലിൽ പോയിരുന്നു.. അപ്പോഴേക്കും അമ്മയെ ഡിസ്ചാർജ് ചെയ്യുമെന്ന് അറിഞ്ഞു.. 

ഇനിയിപ്പോ വേറെ പ്രശ്നങ്ങൾ ഒന്നുമില്ലല്ലോ അല്ലെ.. അപ്പോൾ ഞാനിറങ്ങുന്നു.. വിവാഹത്തിന് ഒത്തിരി കാര്യങ്ങളുണ്ടല്ലോ ചെയ്യാൻ... 

അതും പറഞ്ഞു അയാൾ അവിടെ നിന്നും ഇറങ്ങി പോയി... 

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

അല്ലുവും നിഹയും വീട്ടിലെത്തിയപ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു.. 

അല്ലു അകത്തേക്കോടി ചെന്നു റാമിനെ എവിടെയും കണ്ടില്ല.. 

\"നിച്ചു.. പപ്പാ എവിടെ.. \"

അല്ലു വിതുമ്പികൊണ്ട് ചോദിച്ചു.. 

\"അല്ലുട്ടാ ബാ നമുക്ക് നോക്കാം.. \"

അവർ ആ വീട് മുഴുവനും റാമിനെ അന്വേഷിച്ചു നടന്നു... അവസാനം റാമിന്റെ മുറിയിൽ എത്തിയപ്പോൾ ഇരുട്ടത്തു റാം ഇരിക്കുന്നത് കണ്ടു.. 

നിഹ ലൈറ്റ് ഓണാക്കി.. 

ബെഡിൽ കൈകളിൽ മുഖമമർത്തി റാം ഇരിക്കുന്നുണ്ടായിരുന്നു.. 

റാമിനെ കണ്ട് അല്ലു ഓടിച്ചെന്നു മടിയിൽ കയറി ഇരുന്നു.. 

\"പപ്പായി... അല്ലു കുറെ നോക്കി.. എന്തിനാ ഇവിടെ ഇരിക്കുന്നെ.. \"

\"ഒന്നുല്ലടാ കുട്ടാ.. വെറുതെ ഇരുന്നതാ.. \"

\"പപ്പാ എന്താ അല്ലൂന് കൊണ്ടുവന്നത്.. \"

\"പപ്പയുടെ ബാഗിൽ മോൾടെ ഫേവറിറ്റ് ചോക്ലേറ്റ് ഉണ്ട് മോള് എടുത്തോ... \"

ചോക്ലേറ്റ് കിട്ടിയ സന്തോഷത്തിൽ അല്ലു അതു എടുത്തുകൊണ്ട് മുറിയുടെ പുറത്തേക്കോടി.. 

നിഹ റാമിന്റെ അടുത്തേക്ക് ചെന്നു.. 

\"സർ എന്തുപറ്റി?? \"

\"നിച്ചു... എനിക്ക്.. എനിക്കീ പ്രഷർ താങ്ങാൻ വയ്യെടോ.. \"

\"സർ എന്താ പ്രശ്നം.. കാര്യം പറയുമോ.. \"

\"അത്... ആ ശങ്കർദാസ് വിവാഹത്തിന് ഡേറ്റ് ഫിക്സ് ചെയ്തു.. \"

റാം പറയുന്നത് കേട്ട് നിഹ ആകെ ഷോക്ക് ആയി പോയി..

\"സർ... \" നിഹയുടെ ശബ്ദം പതറിയിരുന്നു.. 

റാം എഴുന്നേറ്റു നിഹയുടെ അടുത്തേക്ക് വന്നു അവളുടെ രണ്ടു കൈകളിലും മുറുക്കി പിടിച്ചു... 

\"അയാൾ ചതിക്കുവായിരുന്നു എന്നെ.. \"

\" ഇത്രയും നാൾ എന്നെ കാണിച്ചിരുന്നത് അഞ്ച് വർഷത്തേക്കുള്ള എഗ്രിമെന്റ് ആയിരുന്നു പക്ഷേ ഇന്ന് അയാൾ കൊണ്ടുവന്നത് മൂന്ന് വർഷത്തേക്കുള്ള എഗ്രിമെന്റ് ആണ് അയാളുടെ എഗ്രിമെന്റ് അനുസരിച്ച് ഞാനയാൾക്ക്  പൈസ കൊടുക്കാൻ ഉള്ള കാലാവധി തീർന്നിട്ടു രണ്ട് കൊല്ലമായി.. \"

റാം പറയുന്നത് വിശ്വസിക്കാനാവാതെ നിഹ നിന്നു... 

\"സർ... അതെങ്ങനെ.. \"

\"അറിയില്ല നിച്ചു ഇന്നയാൾ കൊണ്ടുവന്ന എഗ്രിമെന്റ് ഉള്ളിലുള്ള ഒരു പേപ്പർ ഞാൻ എഴുതിയതല്ല അതയാൾ മാറ്റി വെച്ചതാണ് പക്ഷേ എനിക്ക് മനസ്സിലാകാത്തത് ആ പേപ്പറിൽ എന്റെ ഒപ്പുണ്ട്... \"

\"അതെങ്ങനെ \"

\" എനിക്കൊന്നും അറിയില്ല... ഇത്രവേഗം തിടുക്കപ്പെട്ട് മലേഷ്യ പോയത് തന്നെ അയാളുടെ പൈസ തിരിച്ചു കൊടുക്കാൻ കഴിയുന്ന ഒരു ബിസിനസ് എനിക്ക് കിട്ടി.. ശരിക്കും ഇന്നത്തോടെ എല്ലാം തീർക്കാനാണ് ഞാനിരുന്നത് പക്ഷേ അയാൾ എന്നെ ചതിക്കുവായിരുന്നു.. \"

ശങ്കർദാസ് അവിടെ വന്നതും അവിടെ നടന്ന സംഭവങ്ങളും മുഴുവൻ ശ്രീറാം നിഹയോട് പറഞ്ഞു... 

\"നിച്ചു ഒന്ന് ഞാനുറപ്പിച്ചിട്ടുണ്ട്.. ഒക്കെ നഷ്ടപ്പെട്ടാലും ഈ വിവാഹം നടക്കില്ല.. എനിക്ക് നീയില്ലാതെ പറ്റില്ല.. അത്രക്ക് നീയെന്റെ ഹൃദയത്തിൽ പതിഞ്ഞു പോയി... നിന്നെപ്പോലെ വേറാർക്കും എന്റെ മോളേ ഇങ്ങനെ സ്നേഹിക്കാനാവില്ല... നിനക്ക് വേണ്ടി എന്റെ സ്വത്തുക്കളെല്ലാം ഉപേക്ഷിക്കാൻ ഞാൻ തയ്യാറാണ്... ഉണ്ടാവില്ലേ നീ എന്നോടൊപ്പം... \"

ശ്രീറാം അങ്ങനെ പറഞ്ഞപ്പോൾ നിഹ  റാമിന്റെ കൈകൾ അടർത്തിമാറ്റി.. 

\"സാറിന് ഇങ്ങനെ പറയാൻ എളുപ്പമാണ്... പക്ഷേ ആ ഒരു ജീവിതത്തിലേക്ക് ഇറങ്ങി ചെന്നാൽ മാത്രമേ അതിന്റെ കഷ്ടപ്പാടും ബുദ്ധിമുട്ടും മനസ്സിലാവുകയുള്ളൂ.. ഇതുപോലൊരു കുടുംബത്തിൽ ജനിച്ച സാറിനും അല്ലുവിനും  അതൊന്നും അനുഭവിക്കാൻ കഴിയില്ല ഒരിക്കലും... \"

\"അതുകൊണ്ട്... \" നിഹ പാതിയിൽ നിർത്തി.. 

\"അതുകൊണ്ട്... നീയെന്താ നിച്ചു പറയുന്നത്.. \"

\"അതുകൊണ്ട് സർ ഇതൊക്കെ മറന്നു കളഞ്ഞേക്ക്... അല്ലുവിന് അമ്മയായി ഞാനുണ്ടാകും പക്ഷേ സാറിന്റെ ഭാര്യയായി ഞാനുണ്ടാവില്ല... ഇനി ഹിമ  എന്നെ ഇവിടെ നിന്നും അടിച്ചിറക്കി വിട്ടാലും വല്ലപ്പോഴുമെങ്കിലും എനിക്ക് എന്റെ കുഞ്ഞിനെ കാണാനുള്ള അനുവാദം അത് മാത്രം മതി...\"

നിഹ അത്രയും പറഞ്ഞിട്ട് മുറിയിലേക്ക് നടന്നു.. 

\"നിച്ചു നീയെന്തൊക്കെ പറഞ്ഞാലും ഞാൻ സമ്മതിക്കില്ല... എന്റെ ജീവിതത്തിൽ ഇനിയൊരു പെണ്ണുണ്ടെങ്കിൽ അത് എന്റെ നിച്ചു തന്നെയാകും... ഈ റാം ഒന്ന് തീരുമാനിച്ചാൽ അത് തീരുമാനിച്ചതാ.. \"

റാമിന്റെ വാക്കുകൾ കേൾക്കാത്ത ഭാവത്തിൽ നിഹ മുറിയിൽ കയറി വാതിലടച്ചു.. 

തന്റെ ബെഡിൽ ഇരുന്ന് ഒന്നുമറിയാതെ ചോക്ലേറ്റ് കഴിക്കുന്ന അല്ലുവിനെ കണ്ടപ്പോൾ നിഹയുടെ ഹൃദയം തേങ്ങി ..

അവളാ കുഞ്ഞിനെ കെട്ടിപിടിച്ചു കരഞ്ഞു... 

കാത്തിരിക്കൂ... 

നിഹാരിക -19

നിഹാരിക -19

4.2
3238

നിഹാരിക 19ദിവസങ്ങൾ കൊഴിഞ്ഞു വീണു... ആ സംഭവങ്ങൾക്ക് ശേഷം നിഹ റാമിനെ പൂർണ്ണമായും ഒഴിവാക്കാൻ ശ്രമിച്ചു... നിഹയും കൂടെ ഒഴിവാക്കിയതോടെ റാം വീട്ടിലേക്ക് വളരെയധികം താമസിച്ചു വരാൻ തുടങ്ങി... അതുകൊണ്ട് തന്നെ അവർ തമ്മിൽ പരസ്പരം കാണാനുള്ള സാഹചര്യം തീരെ കുറവായിരുന്നു.. അല്ലുവിന് നിഹ ഉള്ളത് കാരണം പപ്പയെ വേണ്ട എല്ലാത്തിനും നിച്ചു മതിയായിരുന്നു... വിവാഹം നിശ്ചയിച്ചതോടെ ഹിമ ഇടയ്ക്കിടെ അവിടെ കയറിയിറങ്ങാനും സ്വാതന്ത്ര്യം കാണിക്കാനും തുടങ്ങി... റാമില്ലാത്ത അവസരങ്ങളിൽ ആയിരുന്നു ഹിമ അവിടെ അധികവും  കയറിയിറങ്ങിയത്... ഹിമ എന്ത്‌ പറഞ്ഞാലും നിഹ മിണ്ടാതെ  കേട്ട് ന