നിഹാരിക -19
നിഹാരിക 19ദിവസങ്ങൾ കൊഴിഞ്ഞു വീണു... ആ സംഭവങ്ങൾക്ക് ശേഷം നിഹ റാമിനെ പൂർണ്ണമായും ഒഴിവാക്കാൻ ശ്രമിച്ചു... നിഹയും കൂടെ ഒഴിവാക്കിയതോടെ റാം വീട്ടിലേക്ക് വളരെയധികം താമസിച്ചു വരാൻ തുടങ്ങി... അതുകൊണ്ട് തന്നെ അവർ തമ്മിൽ പരസ്പരം കാണാനുള്ള സാഹചര്യം തീരെ കുറവായിരുന്നു.. അല്ലുവിന് നിഹ ഉള്ളത് കാരണം പപ്പയെ വേണ്ട എല്ലാത്തിനും നിച്ചു മതിയായിരുന്നു... വിവാഹം നിശ്ചയിച്ചതോടെ ഹിമ ഇടയ്ക്കിടെ അവിടെ കയറിയിറങ്ങാനും സ്വാതന്ത്ര്യം കാണിക്കാനും തുടങ്ങി... റാമില്ലാത്ത അവസരങ്ങളിൽ ആയിരുന്നു ഹിമ അവിടെ അധികവും കയറിയിറങ്ങിയത്... ഹിമ എന്ത് പറഞ്ഞാലും നിഹ മിണ്ടാതെ കേട്ട് ന