Aksharathalukal

ശിഷ്ടകാലം💞ഇഷ്ടകാലം.33

വെളുപ്പാൻ കാലം ആയപ്പോൾ എന്തോ ആണ് മിഷേൽ അന്നു ഒന്ന് ഉറങ്ങിയത്... അന്നത്തെ മാത്രം കാര്യം അല്ല... അതാണ് ഇപ്പോഴത്തെ രീതി ...  പകൽ മുഴുവൻ ഉറങ്ങുന്ന കുഞ്ഞു രാത്രി ആകുമ്പോൾ കണ്ണും മിഴിച്ച് കിടപ്പാണ്... അത് മാത്രമോ കൂടെ കൂടെ കരച്ചിലും....  രാത്രിയിലെ അവളുടെ പരിപാടി കണ്ടാൽ അവള് ജനിച്ചത് തന്നെ മുള്ളാനും പലു കുടിക്കാനും ആണ് എന്ന് തോന്നും... ഒന്ന് മുള്ളിയാൽ അപ്പോ കരച്ചിൽ തുടങ്ങും... ഇപ്പോഴത്തെ പെണ്ണുങ്ങൾ ഫോൺ ചാർജ് ചെയ്യുന്ന പോലെ... ഒരിത്തിരി  കുറഞ്ഞാൽ ഉടൻ ചാർജർ എടുക്കുന്ന പോലെ ഒന്ന് മുള്ളിയ അപ്പോ പാല് കുടിക്കണം...  മിലി കുഞ്ഞിൻ്റെ കൂടെ പകല് ഉറങ്ങും.... മിഷേൽ ആണ് ആകെ പെട്ടത്...

രാവിലെ ഫോൺ ബെൽ അടിക്കുന്ന കേട്ടു ആണ് മിഷേലിൻെറ കണ്ണു തുറന്നത്... .

ഹലോ കുഞ്ഞി...

എന്താ അച്ചായ.... എന്താ രാവിലെ... അവളുടെ ശബ്ദത്തിൽ ഒരു ഭയം വന്നുകൂടി...

ഒന്നുമില്ല... നീ പേടിക്കണ്ട ... അത് ഇന്നു അപ്പന് മിക്കവാറും ഡിസ്ചാർജ് കിട്ടും  അപ്പോ നീ  ഒരു കാര്യം ചെയ്യ് ... അപ്പൻ്റെ ഒരു ഡ്രെസ്സും ആയിട്ട് ജറിനെ ഇവിടേക്ക് ഒന്ന് പറഞ്ഞു വിടണം.

ശെരി മത്തുചായ... അച്ചായ പിന്നെ ഹോസ്പിറ്റലിൽ ബിൽ അടക്കണ്ടെ?

വേണ്ട കുഞ്ഞി.....  ഓപേറേഷൻ സമയത്തും പിന്നെ അഡ്മിഷൻ സമയത്തും  കുറച്ച് അടച്ചാരുന്നല്ലോ.... ബാക്കി ഇനി ഇപ്പൊ വിൻസെൻ്റ് അടക്കും.... പതുക്കെ കൊടുത്താൽ  മതി എന്നാണ് പറഞ്ഞത്...

വേണ്ട അച്ചായ....  അത് വേണ്ട.... ഞാൻ ജറിൻ്റെ  കയ്യിൽ എൻ്റെ ATM കാർഡ് കൊടുത്തു വിടാം.... അതും വച്ച് അടച്ചാൽ മതി...

അത് വേണ്ട കുഞ്ഞി.... ഇപ്പൊ മിലിമോൾക്ക് വേണ്ടി ഒത്തിരി പൈസ ചിലവായല്ലോ...

അത് സാരമില്ല .... എൻ്റെ കാർഡിൽ പൈസ ഉണ്ട്... തികഞ്ഞില്ല എങ്കിൽ പറഞാൽ മതി.... ഞാൻ അറേഞ്ച് ചെയ്യാം.... എന്തായാലും അയാളുടെ കയ്യിൽ നിന്നും വങ്ങണ്ട...

അയ്യോ കുഞ്ഞി ഞാൻ വേണം എന്ന് പറഞ്ഞത് അല്ല.... എന്നോട് ഇങ്ങോട്ട് പറഞ്ഞത് ആണ്... നമ്മുടെ പ്രയാസം അറിഞ്ഞു പറഞ്ഞത് ആകും...

ആയിക്കോട്ടെ... ഇപ്പൊ നമുക്ക് അതിൻ്റെ ആവശ്യം ഇല്ലല്ലോ... ആവശ്യം വരുമ്പോൾ വാങ്ങാം...

ശരി കുഞ്ഞി.... അച്ചായൻ  എത്രയും പെട്ടന്ന് തന്നെ അത് നിനക്ക്  തിരിച്ച് തരാം കേട്ടോ

എന്തിന്??? അച്ചായൻ്റെ മാത്രം അപ്പൻ ആണോ?? അല്ലല്ലോ...

എന്നാലും അതല്ലല്ലോ മോളെ കെട്ടിച്ചുവിട്ട  പെൺ മക്കൾ...

അതെ അപ്പൻ എന്നെ കെട്ടിച്ചു വിട്ടത് ആണ്.... വിറ്റത് അല്ല.... അപ്പൻ തന്നെ പഠിപ്പിച്ച പഠിത്തം കൊണ്ട് ഉള്ള പൈസ ആണ്.... അതിൽ അപ്പന്  എന്നെ പോലെ തന്നെ അധികാരം ഉണ്ട് .. അത് പോലെ അപ്പനെ നോക്കാൻ അച്ചായന് ഉള്ള അത്രയും തന്നെ ഉത്തരവാദിത്തം എനിക്കും ഉണ്ട് ... ആൺ - പെൺ വ്യത്യാസം ഒന്നും അതിന് വേണ്ട ..  ശരി ഞാൻ എന്നാ ജറിനെ പറഞ്ഞു വിടാം.

ജെറിൻ മോനെ... അപ്പനെ ഇന്നു ഡിസ്ചാർജ് ചെയ്യും നീ ഒന്ന് ഹോസ്പിറ്റലിൽ പോകാമോ...?

പോകാം മമ്മി.... എന്തെങ്കിലും കൊണ്ട് പോകണോ??? ഞാൻ എന്നാ റെഡി ആകട്ടെ..

വേണം... അപ്പനുള്ള ഡ്രസ്സ് പിന്നെ മമ്മിയുടെ കാർഡ് കൂടി കൊണ്ട് പോകണം. മാത്യൂചയൻ്റെ കയ്യിൽ ഉള്ള പൈസ ഒക്കെ നേരത്തെ ഓപെറേഷനും മറ്റും ആയി കെട്ടി വച്ചിരുന്നു...

അതിന് എന്താ മമ്മി.... ഞാൻ ക്ലീയർ ചെയ്യാം ബില്ല്...

വേണ്ട മോനെ... ഇപ്പൊ മമ്മീടെ കയ്യിൽ പൈസ ഉണ്ട്.. ഇനി അത് തികയാതെ വന്നാൽ ജെറിൻ കൊടുക്കണം. മറ്റാരും കൊടുക്കാൻ സമ്മത്തിക്കരുത്...

വേറെ ആരു കൊടുക്കാൻ?

വിൻസിച്ചായാൻ ബിൽ അടച്ചോളം എന്ന് പറഞ്ഞു എന്ന്  അച്ചായൻ പറഞ്ഞു... അത് വേണ്ട ജെറിൻ....

അത് ഞാൻ വാങ്ങില്ല മമ്മി... എനിക്ക് മനസ്സിലാകും ..

മിഷേൽ ഒന്ന് ചിരിച്ചു... മനസ്സിൽ സന്തോഷം തോന്നി... ആര് മനസ്സിലാക്കുന്നില്ല എങ്കിലും ഇവന് എന്നെ മനസ്സിലാകും....

അപ്പനെ കൊണ്ട് വന്നാൽ കിടത്താൻ ഉള്ള റൂം എല്ലാം ശരി ആക്കണം... ആകെ രണ്ടു റൂമിൽ ആണ് ബാത്ത്റൂം അറ്റാച്ച്ഡ് ഉള്ളത് അതിൽ ഒന്ന് മാത്യൂചയാൻ്റെ ആണ് ഇനി ഒന്നിലാണ് ഇപ്പൊ മിലി ...

മിലി മോളെ...

എന്താ മമ്മി...

അത് മോളെ അപ്പനെ കൊണ്ട് വന്നാൽ ബാത്ത്റൂം ഉള്ള റൂം വേണ്ടി വരും... വീൽചെയറിൽ  ഇരുത്തി പുറത്തേക്ക് കൊണ്ട് വരാൻ...

അതിന് എന്താ മമ്മി.... നമുക്ക് അപ്പൻ്റെ റൂമിലേക്ക് മാറാം... അപ്പൻ ഇവിടെ കിടക്കട്ടെ

നിനക്ക് വിഷമം ഉണ്ടോ?

എന്തിന്? അപ്പന് വേണ്ടി അല്ലേ... എനിക്ക് ഇപ്പൊ കോമൺ ബാത്റൂം ഉപയോഗിക്കാൻ കുഴപ്പം ഇല്ലല്ലോ മമ്മി...

ശരി മോളെ ... മമ്മി എന്നാ നിൻ്റെ സാധനം എല്ലാം അങ്ങോട്ട് മാറ്റട്ടേ....

പിന്നെ എല്ലാം പെട്ടന്ന് തന്നെ ചെയ്തു...

അപ്പന് സംസാരിക്കാം എങ്കിലും നന്നായി സംസാരിക്കില്ല... ഇടത്തേ കൈക്കും കാലിനും ചെറുതായിട്ട് സ്വാധീനം കുറവ് ഉണ്ട്...

എന്തിനാ മോളേ അപ്പൻ്റെ റൂമിൽ അവളെ കിടത്തിയത്... ഇതല്ലയിരുന്നോ വലിയ റൂം

അത് സാരമില്ല അപ്പാ.... അപ്പനും ഇനി സൗകര്യങ്ങൾ വേണം...

പിന്നെ മിഷേൽ അതെകുറിച്ച് ഒന്നും സംസാരിക്കാൻ മുതിർന്നില്ല... പക്ഷേ ജറിൻെറ  മമ്മി വന്നപ്പോൾ ആയിരുന്നു പ്രശ്നം...

എന്നാലും മിഷേൽ.... പെറ്റെഴുനെറ്റ  പെണ്ണല്ലേ അവള്... ഇങ്ങിനെ ചെറിയ ഒരു റൂമിൽ...

അത് ചേച്ചി മറ്റൊന്നും അല്ല... അപ്പന് വയ്യാത്തത് അല്ലേ... അതാണ്...

ഹും.... എൻ്റെ കുഞ്ഞിന് ഇനി സഫോകേഷൻ ഉണ്ടാകുമോ  എന്തോ...

അതൊന്നും ഉണ്ടാകില്ല ചേച്ചി.... അത്രക്ക് ചെറുത് ഒന്നും അല്ലല്ലോ അ റൂം.  ഇവിടെ തന്നെ ആണ് മിലി ജനിച്ചപ്പോൾ ഞാനും കിടന്നത്. അവൾക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ .... വലിയ തൃപ്തി ഇല്ലാതെ ആണ് അവരു തിരിച്ച് പോയത്.

ദിവസങ്ങൾ ശരം പോലെ ആണ് പോയത്.... മിഷേലിന് നിന്നു തിരിയാൻ സമയം ഇല്ലായിരുന്നു.....

ഹലോ....

ഹലോ...

എന്താടോ കുഞ്ഞി... ഇപ്പൊ മെസ്സേജ് പോലും വിരളം ആണല്ലോ...

അപ്പനും ഇവിടെ ഉണ്ടല്ലോ ഹരിയെട്ട... അപ്പോ സമയത്തിന്....

അത് തന്നെ  ആണല്ലോ കാരണം.... അല്ലാതെ തനിക്ക് മനം മാറ്റം ഒന്നും അല്ലല്ലോ

എന്ത് മനം മാറ്റം?

അല്ല ... ഈ നായരേക്കാൾ നല്ല വല്ല അച്ചായനെയും  കിട്ടും എന്ന് വല്ലതും..

അതൊക്കെ കിട്ടും... പിന്നെ ഈ നായര് നിന്നു പോകില്ലെ... അതുകൊണ്ട് ഒരു കൺസിഡറേഷൻ...

അയ്യോ ഡീ... നീ അത്രക്ക് ഒക്കെ എന്നെ കുറിച്ച് ചിന്തിക്കുന്നുണ്ട് അല്ലേ.... ഞാൻ അറിഞ്ഞില്ല...

കുഞ്ഞി...

എന്താ ഏട്ടാ...

ഞാൻ ...ഞാൻ ഒരു രണ്ടു ദിവസത്തെ ലീവ് എടുത്തു വരട്ടെ... തൻ്റെ അപ്പനെ കാണാൻ? നമ്മുടെ കാര്യം  സംസാരിക്കാം അപ്പനോടു... വീണ്ടും വച്ച് നീട്ടി പ്രശ്നം ആക്കാണോ?

ഇപ്പൊ വേണ്ട ഏട്ടാ... ആദ്യം മിലി പോകട്ടെ... അവള് ഇവിടെ ഉള്ള സമയത്ത് അവൾക്ക് ഒരു പ്രശ്നവും വേണ്ട.

മിലി സമ്മത്തിച്ചോ ഡോ?

ഇല്ല .. അത് എനിക്ക് പ്രതീക്ഷയും ഇല്ല...

അപ്പോ പിന്നെ?

അറിയില്ല... എനിക്ക് നിങൾ രണ്ടും വേണം....അപ്പൻ സമ്മതിക്കും എന്ന് തന്നെ ആണ് എൻ്റെ വിശ്വാസം .. പക്ഷേ മിലി... പറഞ്ഞു വരുമ്പോഴേക്കും അവളുടെ ശബ്ദത്തിൽ ഗദ്ഗദം നിറഞ്ഞിരുന്നു....

നിന്നെ ഇനി കട്ടോണ്ട് പോകേണ്ടി വരുമോ പെണ്ണെ? അവളുടെ വിഷമം മാറ്റാൻ ഹരി തമാശ പോലെ ചോദിച്ചു ...

എന്താ പ്ലാൻ ഉണ്ടോ??

ഞാൻ വേണേ അതും ചെയ്യും... മൂന്ന് മാസം ആണ് നീ പറഞ്ഞത്... അത്  കഴിഞ്ഞാൽ മീഷൂ നീ എൻ്റെ കൂടെ കാണണം.

അപ്പോഴേക്ക് എന്തായാലും എൻ്റെ ലീവും തീരും ... ഞാൻ അവിടെ ഉണ്ടാകും...

ഞാൻ പറഞ്ഞത് എന്താണന്നു നിനക്ക്  നന്നായി മനസിലായി എന്ന് എനിക്ക് അറിയാം .. എന്നിട്ട് ആണ് നീ ഒഴിക്കൻ വർത്തമാനം പറയുന്നത്. ജോലിക്ക് ഇവിടെ കാണും എനിക്ക് അറിയാം  .

ഹരിയെട്ട.... ഇവിടുത്തെ പ്രശ്നങ്ങൾ അറിയാതെ അല്ലല്ലോ....

അറിയാം... അത് കൊണ്ട് ആണ് പറഞ്ഞത്.... നിൻ്റെ അച്ചായനെ അ വിൻസെൻ്റ് നന്നായി വരിഞ്ഞു മുറുക്കുന്നുണ്ട്...   പാവം നിൻ്റെ അച്ചായൻ ഒന്നും മനസിലാകുന്നില്ല.... എനിക്ക് മനസ്സിലാകാത്തത് അയാൾക്ക് ഇതിൽ എന്ത് ലാഭം ആണ് എന്നാണ്...

പ്രത്യേകിച്ച് ലാഭം ഒന്നും ഇല്ല.... പിന്നെ  സദാചാരത്തിൻ്റെ പേരിൽ ആരെ എങ്കിലും ശല്യം ചെയ്താൽ അതിൻ്റെ ഒരു സുഖം.... അത് പിന്നെ സ്വന്തം അനിയൻ്റെ ഭാര്യ ആയാൽ അതിലും സുഖം അത്ര മാത്രം.

വന്നിരുന്നോ അവിടെ?

ഇല്ല..... അപ്പൻ്റെ ഹോസ്പിറ്റൽ ബിൽ കൊടുക്കാം എന്നു പറഞ്ഞിരുന്നു...

എന്നിട്ട് ?

ഞാൻ സമ്മതിച്ചില്ല...

കുഞ്ഞി.... നിനക്ക് പൈസയുടെ ആവശ്യം ഉണ്ടോ? പ്ലീസ് എന്നെ അന്യൻ ആയി കാണരുത്..

ഹെയ്!!? ഇല്ല.... വേണം എങ്കിൽ ഞാൻ ചോദിക്കും...

ഹും... ചോദിക്കണം... അതിൽ ഈഗോ ഒന്നും തോന്നരുത്.

ഇല്ല ഹരിയെട്ട ..

ശരി .... ഞാൻ പിന്നെ വിളിക്കാം...

വിളിക്കണം... എനിക്ക് അറിയാം തൻ്റെ മനസ്സിൽ സ്നേഹം ഉണ്ട് എന്ന്.... വല്ലപ്പോഴും അതും കാണിക്കാം... രണ്ടു വ്യക്തികൾ തമ്മിൽ ഉള്ള സ്നേഹം പ്രകടിപ്പിക്കണം മിഷൂ.... എൻ്റെ ഉള്ളിൽ സ്നേഹം ഉണ്ട് എന്ന് നിനക്ക് അറിയാമല്ലോ എന്ന് വിചാരിച്ചു അത് ഒതുക്കി പിടിച്ചിട്ടു കാര്യം ഇല്ല ... തുറന്നു കാട്ടാൻ മടിക്കരുത്....

ഹും...

ശരി ...ബൈ...

ബൈ...

ദിവസങ്ങൾ പെട്ടന്ന് തന്നെ പോയി... അപ്പൻ്റെ കാര്യങ്ങൾ മിഷേലും കൂടി ആണ് നോക്കുന്നത്....  മിലി പോകുന്നതിനു മുൻപ് ഒരു പ്രാവശ്യം അപ്പനോട് സംസാരിക്കാൻ തന്നെ അവള് തീരുമാനിച്ചു.... അതിന് ശേഷം വേണം എൻ്റെ തീരുമാനം മിലിയൊട് പറയാൻ.

അന്ന് രാവിലെ അപ്പന് കഞ്ഞി കോരി കൊടുക്കുമ്പോൾ അപ്പൻ അവളുടെ മുഖത്ത് തന്നെ നോക്കി കിടന്നു ..

എന്താ അപ്പാ??? എന്താ ഒരു വിഷമം പോലെ..

മോളെ.... നമുക്ക് അ ബന്ധം വേണ്ട.... മറ്റൊന്നും കൊണ്ട് അല്ല... നമ്മുടെ കുട്ടികൾക്ക് അവരുടെ ജീവിതത്തിന് അത് ഒരു പ്രശ്നം ആകും...

സംസാരിക്കാൻ പ്രയാസം ഉണ്ട് എങ്കിലും അപ്പൻ പറഞ്ഞത് അവൾക്ക് മനസിലായി....

മോളെ.....
.......
മോളെ....

എന്താ അപ്പാ...

അപ്പൻ പറഞ്ഞത് മനസ്സിലായോ?

ഹും...  അപ്പനോട് മാത്യൂചായൻ സംസാരിച്ചു അല്ലേ

ഹും... അവനും ഒരു പെൺകുട്ടി അല്ലേ വളർന്നു വരുന്നത്... പിന്നെ മിയമോൾക്കും  താൽപര്യം ഇല്ല...

അപ്പനോ??

അപ്പന് കണ്ണടയും മുൻപ് നിന്നെ ആരുടെ എങ്കിലും കയ്യിൽ ഏൽപ്പിക്കണം എന്നുണ്ട്.... പക്ഷേ അത്.....

അത്???

നമ്മുടെ ആൾക്കാർ വേണം... എൻ്റെ മോളെ തെമ്മാടി കുഴിയിൽ വെക്കരുത്.....

ഹരിയെട്ടൻ മതം മാറിയാൽ അപ്പന് സമ്മതം ആണോ??

അത്.... അങ്ങനെ ആയാൽ ചിലപ്പോൾ പ്രനങ്ങൾ ഒതുങ്ങും ... പക്ഷേ  അത് വേണ്ട മോളെ... അത് ശരി ആകില്ല... നമുക്ക് ആണ് കുറവുകൾ... പിന്നെ മതം മാറാൻ പറയാൻ....  വേണ്ട... എൻ്റെ മോൾക്ക് മാത്യൂ നല്ല ആലോചന കൊണ്ട് വരും... അത് മതി...

അപ്പൻ അധികം സംസാരിക്കാതെ...  വയ്യാത്തത് അല്ലേ...

കഞ്ഞി കൊടുത്തു കഴിയുന്നത് വരെ മിഷി പിടിച്ചിരുന്നു.....

പിന്നെ റൂമിലേക്ക് പോയി.... ഒന്ന്  കാറി കരയാൻ തോന്നി എങ്കിലും അവള് അവളെ തന്നെ നിയന്ത്രിച്ചു.... തീരുമാനം എൻ്റേത് ആകണം... പക്ഷേ അപ്പനെ എതിർത്തു അങ്ങനെ ഒന്ന്...

ഉച്ചക്ക് ഉണ്ണാൻ നേരം അച്ചായൻ തന്നെ സംസാരം തുടങ്ങി ..

അപ്പൻ നിന്നോട് വല്ലതും പറഞ്ഞോ?

എന്ത്?

ഹരിയെ പറ്റി....

പറഞ്ഞു

എന്നിട്ട് നീ എന്തു തീരുമാനിച്ചു... അവനോട് പറഞ്ഞോ?

ഇല്ല ..

അത് എന്ത് ആണ്... ഇപ്പൊ മനസ്സിലായല്ലോ അപ്പനും സമ്മതിക്കില്ല എന്ന്.... അപ്പന്  ഇപ്പൊ ഇങ്ങനെ ഒരു അസുഖം വന്നത് പോലും നീ കാരണം ആണ്...

ഞാൻ കാരണമോ?? ഞാൻ എന്ത് ചെയ്തു?

നീ എന്തെങ്കിലും ചെയ്തു എന്നല്ല.... ചെയ്യുമോ എന്ന് ഭയന്ന് ആണ്.... ഒരു വിധം ആണ് ഞാൻ അപ്പനെ കാര്യങ്ങൽ പറഞ്ഞു മനസിലാക്കിയത്....

ഹും....

അടുത്ത ആഴ്ച അല്ലേ അവളെ ജറിൻെറ വീട്ടില് കൊണ്ട് ആക്കുന്നത്... അത് കഴിഞ്ഞ് ഒരു മാസം ഉണ്ടല്ലോ.... നമുക്ക് ഇവിടെ നോക്കാം... നിനക്ക് ഒരു കൂട്ട്...

ഞാൻ .... ഞാനും കൂടി മിലിയുടെ വീട്ടിൽ പോയി നിൽക്കാം എന്ന് വിചാരിക്കുന്നു....  മറ്റൊന്നും അല്ല അച്ചായ... അവൾക്ക് ഒറ്റക്ക് കുഞ്ഞിനെ നോക്കാൻ പ്രയാസം ആകും ...

നിനക്ക് ഭ്രാന്ത് ആണോ കുഞ്ഞി ? അവരുടെ വീട്ടിൽ പോയി നിൽക്കാനോ.... അതൊന്നും നാട്ടുനടപ്പ് അല്ല.... അല്ലങ്കിൽ തന്നെ അവർക്ക് നമ്മോട് പുച്ഛം ആണ്.

അതൊന്നും ആലോചിക്കേണ്ട സമയം അല്ല ഇപ്പൊൾ....

എന്തായാലും നീ പോകുന്നില്ല... അത് പോലെ തന്നെ അ ഹരിയെ വിളിച്ച് പറയണം ഇനി ഇതും പ്രതീക്ഷിച്ചു ഇരിക്കണ്ട  എന്ന്...

അപ്പോ എങ്ങനാണ് ...  അച്ചായൻ ജീവിത അവസാനം വരെ എന്നെ സംരക്ഷിക്കുമോ??

അതിന് എന്താ എനിക്ക് ഒരു മടിയും ഇല്ല...

അച്ചായന് മടി കാണില്ല... മക്കൾ സമ്മതിക്കുമോ... പറയാൻ എളുപ്പം ആണ് അച്ചായ... കാര്യത്തോട് അടുക്കുമ്പോൾ ആണ്...

അതാണ് പറഞ്ഞത് നിനക്ക് ചേരുന്ന ബന്ധം കണ്ടുപിടിക്കാം എന്ന്...

ഞാൻ  ഒരു വസ്തു അല്ല.... അല്ലങ്കിൽ അ പ്രായവും അല്ല... ഹരിയെട്ടൻ അല്ല എങ്കിൽ എനിക്ക് ഒരു കൂട്ടും വേണ്ട...

അങ്ങനെ പറഞാൽ എങ്ങനെ  ആണ്... അവൻ നമ്മുടെ കൂട്ടരായിരുന്നു എങ്കിൽ പിന്നെയും ആലോചിക്കാമായിരുന്നു....

എങ്ങനെ ആണ് എങ്കിലും ഞാൻ ഇതല്ലാതെ മറ്റൊന്നു  ആലോചിക്കുന്നില്ല...അതും പറഞ്ഞു മിഷേൽ കഴിച്ച പ്ലേറ്റും എടുത്ത് എഴുനേറ്റു പോയി......
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟



ശിഷ്ടകാലം💞ഇഷ്ടകാലം.34

ശിഷ്ടകാലം💞ഇഷ്ടകാലം.34

4.2
4901

അപ്പനോട് യാത്ര പറയാൻ പോയത് ആണ് മിലി... കുഞ്ഞിനെ അപ്പൻ്റെ അടുത്ത് കിടത്തി അവള് അപ്പനെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു... അപ്പൻ വരും ഇവളുടെ മാമോദീസാ ആകുംബോ...പിന്നെ അപ്പൻ ഇല്ലാതെ ആണോ മാമോദീസ....മിലി   അപ്പൻ്റെ റൂമിൽ നിന്നും ഇറങ്ങുമ്പോൾ സങ്കടം ആയിരുന്നു. ....  അവളെ യാത്രയാകുമ്പോൾ അപ്പൻ്റെയും കണ്ണു നിറഞ്ഞിരുന്നു... പോകാൻ ഉളളവർ എല്ലാം പല വണ്ടികളിൽ ആയി കയറി.... മിഷേൽ കുഞ്ഞിനെയും എടുത്ത് മാത്യൂചായാൻ്റെ കൂടെ നടന്നപ്പോൾ കണ്ടു അച്ചായൻ നേരെ വിൻസിച്ചായാൻ്റെ വണ്ടിയിൽ കയറാൻ പോകുന്നു... പിന്നെ മിഷേൽ  മിലിയെയും പിടിച്ച് നേരെ ചേട്ടൻ്റെ ( മിയയുടെ ഭർത്താവ്) വണ്ടിയിലേക്ക്