Aksharathalukal

ഹൈക്കു

മതവൈരം

മദം പുതച്ചു
പോരടിക്കുന്ന പോർക്കളത്തിൽ,
കിതപ്പോടെ ദൈവം.


മദ്യം

ബോധമില്ലാത്ത
ബോധിവൃക്ഷച്ചുവട്ടിൽ,
സുബോധമില്ലാതെ നാം.


ഹൈക്കു

ഹൈക്കു

0
366

ആൾ ദൈവം 'വരും ജന്മത്തിലും ദൈവമാക്കണം എന്നെ.' ചൊല്ലുന്നു ആൾ ദൈവം. ദൈവംഎനിക്കും നിനക്കും ജന്മമൊന്നത്, നരനായ് ജീവിക്കുവാൻ.' ചൊല്ലീ ദൈവവും.