Aksharathalukal

❤️💦അഗ്രഹാരം💦❤️

❤️💦 അഗ്രഹാരം 💦❤️
                      Part 1

സൂര്യൻ ഭൂമിയ്ക്കു മേൽ ദൃഷ്ടി പതിപ്പിച്ചു തുടങ്ങുന്ന നേരം...
ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് അഗ്രഹാര തെരുവുണർന്നു !

 🎵 "കൗസല്യാ സുപ്രജാ 
രാമാ പൂര്‍വാ 
സന്ധ്യാ പ്രവര്‍ത്തതേ... ഉത്തിഷ്ഠ നരശാര്‍ദൂല! കര്‍ത്തവ്യം ദൈവമാഹ്നിതം "

സുപ്രഭാത സംഗീതം അവിടമാകെ ഒഴുകി പരന്നു..

തലയിൽ മുല്ലപ്പൂ ചൂടി പുഞ്ചിരിക്കുന്ന മുഖവുമായി കോലം വരയ്ക്കുന്ന സ്ത്രീകൾ ,
ദോശയുടെയും സാമ്പാറിന്റെ യും മനംമയക്കുന്ന ഗന്ധം തങ്ങി നിൽക്കുന്ന അന്തരീക്ഷം...
 അഗ്രഹാരം പുതിയൊരു ദിവസത്തിലേക്ക് ചുവടുവച്ചു !!

 "പാട്ടിയമ്മ പാട്ടിയമ്മ...
ഗായത്രി അക്ക ... അക്കാ....

 'ഗായത്രിദേവി ' എന്ന് ബോർഡ് വച്ചിട്ടുള്ള ഭംഗിയുള്ള ആ ഇരുനില വീടിനകത്തേക്ക് നോക്കി സുബ്ബു ഉറക്കെ വിളിച്ചു.

 "എന്ന സുബ്ബു എന്ന മാറ്റർ..
കാലെയിലെ നീ എതുക്ക് വന്തത്..??
രുഗ്മിണിയമ്മാൾ ഇതും ചോദിച്ചു കൊണ്ട് പുറത്തേക്ക് വന്നു.

 "ആഹ് പാട്ടിയമ്മ നമസ്ക്കാരം ...
സുബ്ബു ചിരിച്ചു കൊണ്ട് വരാന്തയിലേക്ക് കയറി.

 "ഇവിടത്തെ വീടിന്റെ മുകൾ നില വാടകയ്ക്ക് കൊടുക്കുന്ന കാര്യം ഗായത്രി അക്ക കഴിഞ്ഞ വീക്ക് പറഞ്ഞിരുന്നു.
ആ കാര്യം പറയാൻ വേണ്ടി വന്നതാ...

 "ഗായത്രി പ്രാർത്ഥനയിലാണ് സുബ്ബു .
നീ ഇരിക്ക്...
എന്നിട്ട് വിശദമായിട്ട് പറ ....

 സുബ്ബു അവിടെ കിടന്ന കസേരയിൽ ഇരുന്നു.

"അത് വന്ത്... നമ്മുടെ ക്ലിനിക്കിലെ ഡോക്ടർ ശിവരാമൻ ഇല്ലയാ..

 "ആമാം ...
 നമ്മ ശിവരാമൻ ഡോക്ടർ... അവർക്കെന്നാ...

 "അതല്ല പാട്ടി ..
 അവിടേക്ക് ഒരു പുതിയ ഡോക്ടർ സാർ വരുന്നുണ്ട്..
അദ്ദേഹത്തിന് താമസിക്കാൻ ഇവിടത്തെ വീട് വാടകയ്ക്ക് കൊടുക്കുമോന്നു ചോദിക്കാൻ വന്നതാ...
ഗായത്രി അക്കയെ കണ്ടിട്ട്...

 "അന്ത വിഷയത്ത്ക്ക് ഗായത്രി എതുക്ക്..
ഇത് എന്നോട കൂടി വീട് താനേ..
എന്റെ അനുവാദം കിട്ടിയാലും പോരെ സുബ്ബു..

 "അതല്ല പാട്ടിയമ്മ...
അതിലൊരു പ്രശ്നം ഇറുക്ക്..
അന്ത ഡോക്ടർ വന്ത് ക്രിസ്ത്യാനി...

 "ക്രിസ്ത്യാനിയാ...??
അവരുടെ കണ്ണുകൾ മിഴിഞ്ഞു.

 "ഇത് നടക്കവേ നടക്കാത് സുബു... 
നീ പോ...
നമ്മുടെ കൂട്ടക്കാർ ആണേൽ നോക്കാം.
രുഗ്മിണിയമ്മാളിന്റെ മുഖം ഇരുണ്ടു

"അത് പാട്ടി ശിവരാമൻ ഡോക്ടർ റിക്വസ്റ്റ് ചെയ്തു. അവർക്ക് വേണ്ടപ്പെട്ട ആൾ ഇന്ത ഡോക്ടർ...
നല്ലൊരു സ്ഥലം തന്നെ താമസിക്കാൻ ഏർപ്പാടാക്കണമെന്ന് ഡോക്ടർക്ക് ഒരേ നിർബന്ധം .

 "എന്താമ്മ ... 
എന്താ കാര്യം...??
 വരാന്തയിലെ ശബ്ദം കേട്ട്
ഗായത്രി പുറത്തേക്ക് വന്നു.

 "ആഹ് ഗായത്രിയക്ക...
ഗായത്രിയെ കണ്ട് സുബ്ബു എഴുന്നേറ്റു.

 "അക്ക ശിവരാമൻ ഡോക്ടർടെ ക്ലിനിക്കിലേക്ക് പുതുതായി വരുന്ന ഡോക്ടർക്ക് താമസിക്കാൻ മുകൾ നില കൊടുക്കാൻ പറ്റുമോന്നു ചോദിക്കാൻ ...
ഡോക്ടർ പറഞ്ഞിട്ടു വന്നതാ ഞാൻ..

 "അതിനെന്താ സുബ്ബു..
അത് നമുക്ക് കൊടുക്കാല്ലോ...
ആളെന്ന് വരും...

 "ഹേയ് ഗായത്രി എന്നടീ ഇത് അന്ത ഡോക്ടർ വന്ത് ക്രിസ്ത്യാനി..
രുഗ്മിണിയമ്മാളിന്റെ മുഖത്ത് അനിഷ്ടം പ്രകടമായിരുന്നു.

 "അമ്മാ ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് ഇങ്ങനെ സംസാരിക്കരുതെന്ന്... 
ജാതി മതം ഇതൊക്കെ നോക്കി മനിഷ്യരെ കാണുന്ന കാലം കഴിഞ്ഞു...

 "എന്നാലും ഗായത്രി...

 "ഒരു എന്നാലും ഇല്ല... ഡോക്ടർ ഒരു ആവശ്യം പറയുമ്പോ വേണ്ടാന്ന് വയ്ക്കാൻ പറ്റില്ലമ്മ...
പിന്നെ ക്രിസ്ത്യൻ എന്നതിനപ്പുറം വരുന്നയാൾ ഒരു ഡോക്ടറാ..
മനുഷ്യരെ ഒരു വേർതിരിവും കൂടാതെ മനുഷ്യരായി മാത്രം കാണുന്ന ഒരു ഡോക്ടർ!

 "മമ് നിന്റെ ഇഷ്ടം...
രുഗ്മിണിയമ്മാൾ താൽപര്യക്കുറവോടെ പറഞ്ഞു.

 "പിന്നെ മത്സ്യം മാംസം ഇത് രണ്ടും ഇവിടെ കുക്ക് ചെയ്യരുതെന്ന് നീ അയാളോട് പറയണം സുബ്ബു .
രുഗ്മിണിയമ്മാൾ സുബ്ബുവിനെ കൂർപ്പിച്ചു നോക്കിക്കൊണ്ടു പറഞ്ഞു.

 "അതൊക്കെ എനിക്ക് അറിയാവുന്നതല്ലേ...
 ഞാൻ പറഞ്ഞേക്കാം പാട്ടി...

 "ഡോക്ടർടെ പേരെന്താ സുബ്ബു...
എപ്പോഴാ വരുന്നത്..?

 "എബിൻ ജോർജ്ജ് .
കോട്ടയം കാരനാ...
നാളെ രാവിലെ വരുമെന്നാ പറഞ്ഞത് അക്ക...

"ശരി നിനക്ക് കാപ്പി എടുക്കട്ടെ..??

വേണ്ടക്ക..
കുടിച്ചിട്ടാ വന്നത്...
അക്ക ഇന്ന് ഓഫിസിൽ പോണില്ലേ ..?

 "പിന്നെ പോകാതെ...
 ഒരുപാട് ജോലിണ്ട്..
ഇനി സംസാരിച്ചാൽ വൈകും.
 ഞാൻ അകത്തേക് പോട്ടെ...

"കുട്ടികൾ എഴുന്നേറ്റില്ലേ അക്കാ...

 "മമ് എണിറ്റിട്ടുണ്ട്...
ശ്രീക്കുട്ടി പഠിക്കുന്നു..
അനുക്കുട്ടി ടെറസ്സിൽ ഡാൻസ് പ്രാക്ടീസിലാ...
കേൾക്കണില്ലേ പാട്ട്..

 "ആഹ്.... 
ഒന്നു കാതോർത്ത ശേഷം സുബ്ബു ചിരിച്ചു

 "എന്നാ ഞാൻ ഇറങ്ങട്ടെ...
നാളെ ഡോക്ടറെ കൂട്ടി വരാം..
പോയിട്ട് വരാം പാട്ടിയമ്മ...

സുബ്ബു യാത്ര പറഞ്ഞിറങ്ങി..

     ❣️❣️❣️❣️❣️❣️

5 മണീടെ ബസ്സ് എന്നാണല്ലോ ശിവരാമൻ ഡോക്ടർ പറഞ്ഞത്..
ആളിത് വരെ വന്നില്ലല്ലോ..
സുബ്ബു ആത്മഗതം പറഞ്ഞു.

പെട്ടെന്ന് ഫോൺ ബെല്ലടിച്ചു.

ഹലോ... 
അതെ സുബ്രഹ്മണ്യ അയ്യരാണ്..
ആരാ???
ഓഹ് ഡോക്ടർ സാർ ആണോ..
ഞാൻ ദേ റെഡ് ഷർട്ടിട്ട് വൈറ്റ് ഇന്നോവയ്ക്കടുത്ത്...
കൈ ഉയർത്തി കാണിക്കുന്നത്..
കാണുന്നുണ്ടോ...??
ഇതും പറഞ്ഞ് സുബ്ബു കൈ ഉയർത്തി വീശി...

അകലെ നിന്നും ബസ്സ് ഇറങ്ങിയ ഒരാൾ അതേ പോലെ കൈ ഉയർത്തുന്നത് സുബ്ബു കണ്ടു.
അവൻ ഫോൺ കട്ട് ചെയ്തു..

അയാൾ സുബ്ബുവിനു നേരെ നടന്നടുത്തു..

ടീഷർട്ടും ജീൻസും ധരിച്ച സുമുഖനായൊരു ചെറുപ്പക്കാരൻ ...
അയാൾ സുബുവിനെ നോക്കി ചിരിച്ചു

 "ഹായ് ഞാൻ എബിൻ..
അവൻ സുബ്ബുവിനു നേരെ ഷേക്ക്ഹാന്റിനായി കൈ നീട്ടി..
സുബ്ബു തിരിച്ചും..

 "ബസ്സ് വൈകിയോ സാർ.. 
5 മണി മുതൽ കാത്തു നിൽക്കുന്നതാ..

 "സോറി സുബ്രഹ്മണ്യൻ കുറച്ച് ലേറ്റായി ബസ്സ് അവിടന്നു സ്റ്റാർട്ട് ചെയ്യാൻ...

 "സാറെന്നെ സുബ്ബുന്ന് വിളിച്ചാ മതി... 
എല്ലാരും അങ്ങനാ വിളിക്കണത്...

 "ഓഹ് നൈസ്..
അല്ലേലും ഈ സുബ്രഹ്മണ്യൻ എന്ന വിളി കുറച്ച് ഏനക്കേടാ... 
ഐ മീൻ ബുദ്ധിമുട്ടാന്ന്...
അത് ഞങ്ങടെ കോട്ടയം ഭാഷയാ സുബ്ബു...
പെട്ടികൾ കാറിലേക്ക് എടുത്തു വയ്ക്കുന്നതിനിടയിൽ എബി പറഞ്ഞു.

സുബ്ബു ചിരിച്ചു കൊണ്ട് ഡ്രൈവിങ്ങ് സീറ്റിലേക്ക് കയറി..
ഫ്രണ്ട് ഡോർ തുറന്ന് എബി സീറ്റിലേക്ക് അമർന്നിരുന്നു.
ഡോർ ലോക്ക് ചെയ്തു.

 "അപ്പോ നമുക്ക് പോകാം സുബ്ബു ,ശിവരാമൻ ഡോക്ടർ പറഞ്ഞ ആ അഗ്രഹാരത്തിലേക്ക്...

 "ശരി സാർ ..
സുബ്ബു പുഞ്ചിരിയോടെ വണ്ടി സ്റ്റാർട്ട് ചെയ്തു.

 "സാർ ആദ്യായിട്ടാണോ ഇങ്ങോട്ട്...??
പുറത്തെ കാഴ്ചകളിൽ മുഴുകിയിരുന്ന എബിയോട് സുബ്ബു ചോദിച്ചു.

 "അതേടോ... 
ഈ ഡോക്ടർ ശിവരാമൻ എന്റെ അപ്പന്റെ പഴേ ഫ്രണ്ടാ...
എന്റെ കരിയർ സ്റ്റാർട്ട് ചെയ്യുന്നത് പുള്ളിക്കൊപ്പം ആവണമെന്ന് അപ്പന് വാശി...

 "അതു ശരി...
അപ്പോ താൽപര്യം ഇല്ലാതെ വന്നതാണോ ഇങ്ങോട്ട്...

 "ഹേയ് നോ , നോ...
ലൈഫിൽ കുറച്ച് ഡിഫറന്റ് എക്സ്പീരിയൻസ് നല്ലതല്ലേടോ...
എബി പുഞ്ചിരിച്ചു

 "അതുപോട്ടെ സുബ്ബു എന്തു ചെയ്യുന്നു.

 "ഞാനിവിടെ സ്ക്കൂളിൽ മാഷാ.. 
പിന്നെ കുറച്ച് റിയൽ എസ്റ്റേറ്റ് , പൊതുപ്രവർത്തനം അങ്ങനൊക്കെ...
സ്റ്റിയറിംഗ് തിരിച്ചു കൊണ്ട് സുബ്ബു പറഞ്ഞു.

 "സുബ്രഹ്മണ്യ അയ്യർ എന്ന് ശിവരാമൻ ഡോക്ടർ പറഞ്ഞപ്പോ ഞാൻ കുറേ പ്രായമുള്ള ആളെയാ പ്രതീക്ഷിച്ചേ...
ഇതിപ്പോ എന്റെ പ്രായമല്ലേ കാണു ...
എബി കൗതുകത്തോടെ അയാളെ നോക്കി. '

 "അപ്പ ഇട്ട പേരാണ് സാർ..
അദ്ദേഹം സുബ്രഹ്മണ്യ ഭഗവാന്റെ കടുത്ത ഭക്തനായിരുന്നു...
ക്ഷേത്രത്തിൽ പോറ്റി ആയിരുന്നു അപ്പ.

 "ഓഹ് അങ്ങനെ...!!
സുബ്ബുന്റെ വീട്ടിൽ ആരൊക്കെയുണ്ട്..

 "വൈഫും ഒരു മോളും...

 "ഡോക്ടർ മാരീഡ് ആണോ..??

 "എന്നാ ചോദ്യവാ ഇത് സുബു..
ഞാൻ കൊച്ചു പയ്യനാന്നേ..
എബിൻ പുറത്തേക്ക് നോക്കി ചിരിച്ചു

 "അപ്പോ കോട്ടയംകാരൻ അച്ചായന് നമുക്ക് പാലക്കാട്ടുന്ന് പെണ്ണ് നോക്കാം അല്ലേ...
സുബ്ബു തമാശരൂപേണ പറഞ്ഞു.

 "ആഹാ സുബ്ബുനു കല്യാണ ബ്രോക്കറിന്റെ പണിയും ഉണ്ടോ...??

"വേണേൽ ഒരു കൈ നോക്കാം .....
ഇതും പറഞ്ഞ് സുബ്ബു ഉറക്കെ ചിരിച്ചു.

 "ആ പിന്നെ നമ്മളിപ്പോ പോകുന്നത് ഗായത്രി ദേവി അക്കടെ വീട്ടിലേക്കാ ..
അവിടാ ഡോക്ടർക്ക് താമസം ഒരുക്കിയിരിക്കുന്നത്..
അക്ക KSEB യിൽ എഞ്ചിനിയറാ..
ഹസ്ബന്റ് ബാലകൃഷ്ണ അയ്യർ.. 
അദ്ദേഹം രണ്ടു വർഷം മുൻപ് മരിച്ചു. അക്കയുടെ അമ്മ രുഗ്മിണിയമ്മാൾ ഇവരോടൊപ്പമുണ്ട്.
പാട്ടിയമ്മ എന്നാ ഞങ്ങൾ വിളിക്ക്യാ..
രണ്ടു മക്കൾ മൂത്തയാൾ അനുശ്രീ..
കലാമണ്ഡലത്തിൽ ഒക്കെ പഠിച്ച കുട്ടിയാ.. 
ഇപ്പോ ഡാൻസ് ക്ലാസ്സ് നടത്തുന്നു.
ഇളയത് ശ്രീക്കുട്ടി പ്ലസ്ടുനു പഠിക്കുന്നു.

 "മമ്.. 
പാലക്കാടിന്റെ ഗ്രാമീണ സൗന്ദര്യം ആസ്വദിക്കുന്നതിനിടയിൽ എബിൻ ഇരുത്തി മൂളി.

 "ആ പിന്നെ അവിടെ മത്സ്യം മാംസം ഒന്നും പാകം ചെയ്യുന്നത് പാട്ടിക്ക് ഇഷ്ടമല്ല. 
ചുറ്റുവട്ടത്തുള്ളവരും സമ്മതിക്കില്ല. അത് ബ്രാഹ്മിൺ ഏരിയയാണ്.
സാർന് വേണമെങ്കിൽ ഞാനത് ഹോസ്പിറ്റലിലേക്ക് എത്തിക്കാം.
ബാക്കി ഫുഡ് ഗായത്രി അക്ക അവിട്ന്നു തരും.

 'ഓഹ് അതു ഞാൻ പറയാടോ..
അല്ലേലും നോൺ കഴിച്ച് മതിയായി.
ഇനി കുറച്ചു നാൾ തൈരും സാമ്പാറും കഴിച്ചു നോക്കാം.
അവൻ പുറംകാഴ്ചകളിലേക്ക് കണ്ണെറിഞ്ഞു.

അവർ ചെല്ലുമ്പോൾ ഗായത്രി പുറത്ത് കോലം വരയ്ക്കുകയായിരുന്നു...

 "ഗായതി അക്ക ...

ഗായത്രി ശബ്ദം കേട്ട് തിരിഞ്ഞു നോക്കി.

 "ഇതാണ് എബിൻ ഡോക്ടർ..
എബിയെ ചൂണ്ടിക്കൊണ്ട് സുബ്ബു പറഞ്ഞു.

എബി അവരെ നോക്കി പുഞ്ചിരിച്ചു.

ഗായത്രിയെ അവൻ വായിച്ചെടുക്കാൻ ശ്രമിച്ചു.

ഏകദേശം 45-50 വയസ്സോളം പ്രായം വരും എങ്കിലും സൗന്ദര്യത്തിന് വലിയ ഭംഗം ഒന്നും സംഭവിച്ചിട്ടില്ല.
ആഢ്യത്വവും പ്രസന്നതയും ഒരു പോലെ നിറഞ്ഞ മുഖഭാവം.

അവർ ധരിച്ചിരുന്ന ചുവന്ന കല്ലുള്ള വലിയ മൂക്കുത്തി അവനെ വല്ലാതെ ആകർഷിച്ചു.
എന്തോ ഒരിഷ്ടം തോന്നുന്ന മുഖം...
ഒരു നിമിഷത്തേക്ക് എബിക്ക് അവന്റെ അമ്മച്ചിയെ ഓർമ്മ വന്നു

 "നമസ്ക്കാരം ഡോക്ടർ ... ഗായത്രി വിനയപൂർവ്വം എഴുന്നേറ്റു.

"നമസ്ക്കാരം...
ചിന്തയിൽ നിന്നുണർന്ന്
 എബിനും തിരിച്ചു പറഞ്ഞു.

 "സുബ്ബു പറഞ്ഞിരുന്നു ഇന്ന് ഡോക്ടർ വരുമെന്ന്..
ഞാൻ മുകളിലെ റൂമിന്റെ താക്കോൽ എടുത്തു തരാം..
ഗായത്രി അകത്തേക്ക് കയറി താക്കോലുമായി വന്നു.

 "യാത്രയൊക്കെ സുഖമായിരുന്നോ..??

 "ബസ്സിനാ മാഡം വന്നത് അതുകൊണ്ട് കുറച്ച് പ്രോബ്ളംസ്..

 "മാഡം എന്നൊന്നും വിളിക്കണ്ടട്ടോ..
സുബ്ബു വിളിക്കും പോലെ അക്ക ന്നു മതി..

 "ശരി... 
എബിൻ ചിരിച്ചു കൊണ്ട് താക്കോൽ വാങ്ങി.

അപ്പോഴേക്കും സുബ്ബു പെട്ടികൾ കാറിൽ നിന്നും ഇറക്കി മുകളിലേക്ക് എത്തിക്കാൻ തുടങ്ങിയിരുന്നു.

 "സീ യു അക്ക..
ഇതും പറഞ്ഞ് എബി മുകളിലെക്കുള്ള പടിക്കെട്ടുകൾ കയറാൻ തുടങ്ങി.

         ❣️❣️❣️❣️

കുളിച്ച് ഫ്രഷായി ഇറങ്ങി സാധനങ്ങൾ അടക്കി വയ്കുമ്പോഴാണ് മുകളിലെ ടെറസ്സിൽ നിന്നുള്ള ചിലങ്കയുടെ ശബ്ദം എബി ശ്രദ്ധിച്ചത്...
ഏതോ ഗാനത്തിനൊപ്പമുള്ള ചുവടുകൾ...!!
ഇവിടുത്തെ മൂത്ത കുട്ടിയായിരിക്കും..
ആ ഡാൻസ് ടീച്ചർ!

കുറച്ചുനേരം ആ ശബ്ദത്തിനൊപ്പം കാതോർത്തു. 
പിന്നെ
ക്ഷീണം കൊണ്ട് ബെഡ്ഡിലേക്ക് കിടന്നതേ അവന് ഓർമ്മയുള്ളു.
വേഗത്തിൽ ഉറങ്ങിപ്പോയി.

പിന്നീട് കണ്ണു തുറക്കുമ്പോൾ സമയം എട്ടര കഴിഞ്ഞിരുന്നു.
എബി ചെവി കൂർപ്പിച്ചു.
മുകളിൽ നിന്നുള്ള ശബ്ദം നിലച്ചിരുന്നു.
അവൻ എഴുന്നേറ്റ് പുറത്തേക്കിറങ്ങി ബാൽക്കണിയിൽ നിന്നു.

അഗ്രഹാരം തിരക്കിലായി കഴിഞ്ഞിരുന്നു..
സ്ക്കൂളിലേക്ക് പോകുന്ന കുട്ടികൾ.. 
ജോലിയ്ക് പോകുന്ന സ്ത്രീ പുരുഷന്മാർ..
സംസാരത്തിൽ മുഴുകിയ പ്രായമായവർ..

എബിയ്ക്ക് അതൊരു പുതിയ അനുഭവമായിരുന്നു.
ഇതുപോലൊരു അന്തരീക്ഷത്തിൽ ആദ്യമായാണ്...
പക്ഷേ എന്തോ ഒരു സന്തോഷം ഈ കാഴ്ചകൾ തരുന്നുണ്ട്... 
അവൻ മനസ്സിലോർത്തു.

അപ്രതീക്ഷിതമായാണ് താഴെ കോലം വരച്ച തറയ്ക്കടുത്ത് നിന്നു ചിലങ്ക അഴിക്കുന്ന പെൺകുട്ടിയിലേക്ക് അവന്റെ ശ്രദ്ധ പതിഞ്ഞത്..

ആള് കുനിഞ്ഞിരിക്കുകയാണ്..
മുഖം വ്യക്തമല്ല..
ചിലങ്ക അഴിയ്ക്കുന്നതിനൊപ്പം കാൽപ്പാദം താളത്തിൽ ചലിപ്പിക്കുന്നുണ്ട്..

 "ഹേയ് അനു വാ പോകാം...
നേരം വൈകി .. 
അപ്പുറത്തെ വീട്ടിൽ നിന്നും
ഒരു പെൺകുട്ടി അവളെ നോക്കി വിളിച്ചു.

 "ദാ വരുന്നു വിദ്യ...
അവൾ ചിലങ്കകൾ ഊരി കൈയ്യിൽ പിടിച്ചു കൊണ്ട് ആ കുട്ടിയ്ക്കൊപ്പം റോഡിലൂടെ എബിക്ക് എതിർവശത്തേക്ക് നടന്നകന്നു..

നർത്തകിയെന്ന് വിളിച്ചു പറയുന്ന ശരീര ഘടനയും വേഷവിധാനവും..
മുല്ലപ്പൂ ചൂടി പിന്നിക്കെട്ടിയ നീളമുള്ള മുടി..
അവളുടെ
നടത്തം പോലും താളാത്മകമായി എബിക്ക് തോന്നി.

 "ഛേ മുഖം കണ്ടില്ല..
അവൻ നിരാശയോടെ പിറുപിറുത്തു...

 "യ്യോ കർത്താവേ 9 മണിക്ക് ഹോസ്പിറ്റലിൽ ജോയിൻ ചെയ്യേണ്ടതാ..
അവൻ ഓടി അകത്തേക്ക് കയറി.




തുടരും




✍️ നിവേദ്യ ഹരിഹരൻ






അഭിപ്രായം കമന്റിലൂടെ പറയാൻ മറന്നേക്കരുത്...
😍😍

സ്നേഹം ഡിയേഴ്സ് ❤️❤️❤️

❤️💦അഗ്രഹാരം 2 💦❤️

❤️💦അഗ്രഹാരം 2 💦❤️

4.7
1526

❤️💦അഗ്രഹാരം💦❤️                    Part 2മുറിയും പൂട്ടി ബാഗും തോളിലിട്ട് താഴേക്ക് ഇറങ്ങി വന്ന ആളെക്കണ്ട് ഗായത്രി ഒന്നമ്പരന്നു.രാവിലെ കണ്ട ആ പയ്യൻ തന്നെയാണോ തന്റെ മുൻപിലെന്ന് അവൾക്കു സംശയം തോന്നി. ഇൻസർട്ട് ചെയ്ത ഫുൾസ്ലീവ് ഷർട്ടും പാന്റ്സും.. \"ഇപ്പോൾ ശരിയ്ക്ക് ഡോക്ടർ ആയി..ഗായത്രി എബിനെ നോക്കി പറഞ്ഞു.എബി പുഞ്ചിരിച്ചു. \"മാഡം...സോറി .. ആന്റി ഓഫീസിലേക്ക് പോകാൻ ഇറങ്ങിയതാണോ...?? \"അതെ... ഈ സമയത്താ ഞാൻ ഇറങ്ങാറ് പതിവ്...അപ്പോഴാണ് അവൻ വരാന്തയുടെ തൂണിൽ മറഞ്ഞ പോലെ നിന്നിരുന്ന പാട്ടിയമ്മയെ കണ്ടത്...  \"ആഹ് ... പാട്ടിയമ്മ ഇവിടുണ്ടായിരുന്നോ...സുബ്ബു പറഞ്ഞു ഇവിടെ ഇങ