Aksharathalukal

ആത്മാനുരാഗം 5

അന്നൊരു ദിവസം രാവിലെ അടുക്കളയിലേക്ക് ചെന്നപ്പോൾ അവിടെ ദേവകിയമ്മയും ജാനുവേച്ചിയും തിടുക്ക്കത്തിൽ ഓരോന്ന് ചെയ്യുകയായിരുന്നു അവളെ കണ്ടപ്പോൾ അവർ പറഞ്ഞു

\"മോളെ, ഇന്നാണ് ഹരിക്കുട്ടന്റെ പിറന്നാൾ. പായസം വെക്കണം. വൈകിട്ട് നമുക്കൊരുമിച്ചു അമ്പലത്തിൽ പോകണം \"

പതിവ് പോലെ അവൾ ചായയുമായി റൂമിലേക്ക് ചെന്ന് ഹരിയുടെ കാര്യങ്ങളെല്ലാം ചെയ്തു

\"ഹരിയേട്ടാ happy birthday. ഈ ദരിദ്രവസിക്ക് ഗിഫ്റ്റ് തരാൻ കാശൊന്നുമില്ലകെട്ടോ\"അത്കൊണ്ട് ഇത്രേയുള്ളൂ 

അത് പറഞ്ഞു ആവൾ ഹരിയുടെ കവിളിൽ ഉമ്മ വെച്ച്.പെട്ടന്ന് ഹരി കൈ നീട്ടി അവളുടെ കവിളിൽ അടിച്ചു. അവൾ ഞെട്ടി പോയി

\"നിന്നെ പോലൊരു കറുമ്പി പെണ്ണിന്നെ ഭാര്യ ആക്കേണ്ട ഗതികേട്  ഒന്നുമില്ല ഹരിക്ക്. നിന്നെ ഭാര്യ യായിട്ടു കണ്ടൊന്നുമല്ല ഞാൻ എല്ലാത്തിനും അനുവദിച്ചത് നിനക്ക് ഒരു ശമ്പളം കൊടുത്ത് വച്ചിരിക്കുന്ന home നഴ്സിന്റെ സ്ഥാനമേയുള്ളു. അത് കൊണ്ട് ഈ വേല യൊന്നും വേണ്ട \"

അവൾക് തന്റെ ഹൃദയം കുത്തി മുറിവേല്പിച്ച പോലെ തോന്നി. അവൾ ഒഴുകി വന്ന കണ്ണീർ തുടച്ചു അടുക്കളയിലേക്ക് പോയി

\"എന്ന മോളെ മുഖം വലാതിരിക്കുന്നത് എന്ത് പറ്റി?.\"
\"ഒന്നുമില്ല അമ്മേ ചെറിയ തല വേദന \"
\"എന്ന മോൾ പോയി കിടന്നോ\"
\"വേണ്ട അമ്മേ \"

അവൾ ഉണ്ടായ കാര്യം ദേവകിയോട് പറഞ്ഞില്ല. അവളുടെ സങ്കടം മാറ്റി വച്ചു അവൾ പായസം ഉണ്ടാക്കാൻ കൂടി. ഉച്ചക്ക് ഒരുമിച്ചിരുന്നു ഉണ്ടു. വൈകിട്ട് അമ്പലത്തിൽ ലും പോയി. ഹരിയുടെ പേരിൽ വഴിപാടൊക്കെ കഴിച്ചു തിരിച്ചു വന്നു.പിന്നീടുള്ള ദിവസം ഹരിയുടെ കാര്യങ്ങൾ എല്ലാം ചെയ്തെകിലും ഒരു പുഞ്ചിരി പോലും വിടർന്നില്ല അവളുടെ മുഖത്തു.

പിന്നയും ദിവസങ്ങൾ വിരസമായി കടന്ന് പോയി. ഒരു ദിവസം ബിസ്സിനെസ്സ് ടൂർ പോയ കണ്ണൻ തിരിച്ചു വന്നു. കാര്യങ്ങൾ സംസാരിക്കാനായി തറവാട്ടിലേക്ക് വന്ന കണ്ണൻ എന്തോ ആലോചിച്ചു സങ്കടപെട്ട് ഇരിക്കുന്ന ആമിയെ കണ്ടു.
 
\"ഏടത്തിയമ്മേ ഓയി ഏടത്തി \"
\"ആ കണ്ണനോ \"
\"എന്താ ആലോചിരുന്നെ,എന്തോ സങ്കടം ഉണ്ടല്ലോ ഏടത്തി\"

\"ഏയ്‌ ഒന്നുമില്ലെന്നെ \"
\"അല്ല എന്തോ ഉണ്ട് പറ \"

അവൾ മനസില്ല മനസൊടെ എല്ലാം കണ്ണനോട് പറഞ്ഞു തുടങ്ങി. തന്റെ വീട്ടിലെ പ്രശ്നങ്ങളും. അമ്മുവേച്ചിക്ക് വന്ന കല്യാണം അമ്മായി തന്റെ തലേൽ വച്ചതും. നിവൃത്തിയില്ലാതെ താൻ സമ്മതിച്ചതും. ഇവിടെ വന്ന ശേഷം ഹരിയേട്ടന്ന് തന്നോടുള്ള മനോഭാവവും.. ഹരിയേട്ടൻ കഴിഞ്ഞ ദിവസം തന്നെ തല്ലിയതും പറഞ്ഞു

ഒരു നിമിഷം എല്ലാം കേട്ടു ആലോചിച്ചു നിന്ന ശേഷം കണ്ണൻ വണ്ടി എടുത്ത് പുറത്തേക്ക് പോയി 






ആത്മാനുരാഗം 6

ആത്മാനുരാഗം 6

4.5
2491

വണ്ടിയെടുത്തു പുറത്തേക്ക് പോയ കണ്ണൻ പത്തു മിനിറ്റ് കഴിഞ്ഞ് തിരിച്ചു വന്നു. നേരെ ഹരിയുടെ അടുത്തേക്ക് പോയി.\"ആ നീ വന്നോ. എങ്ങനെ ഉണ്ടായിരുന്നു മലേഷ്യൻ ടൂർ?\"കണ്ണൻ ചോദിച്ചതിന് ഉത്തരം പറയാതെ തന്റെ കയ്യിലിരുന്ന കല്യാണക്കുറി ഹരിയുടെ നേരെ വലിച്ചു എറിഞ്ഞു.\"എന്താടാ എന്ത് പറ്റി നിനക്ക്?\"ഹരി ആ ക്കുറി എടുത്ത് വായിച്ചു. ശേഷം ഒന്ന് ഞെട്ടി. അവന്റെ കണ്ണുകളിലൂടെ കണ്ണുനീർ ഒലിച്ചു ഇറങ്ങി\"ഏട്ടൻ ഏടത്തിയെ തല്ലിയോ?എന്തിനാ ഏട്ടാ ഏടത്തി പാവമല്ലേ \"\"പാവമൊക്കെ തന്നപക്ഷേ ഇടക്ക് ഓരോ ശല്യവുമായി വരും. മാത്രമല്ല അവൾ എന്റെ സങ്കല്പത്തിലുള്ള പെണ്ണുമല്ല \"\"ഏട്ടനിപ്പോഴും അവളെ ആ സാക്ഷിയെ