Aksharathalukal

മാന്ത്രിക സപ്തകം 1

\"അമ്മേ......\"

\"മീരെ.... എടി മീരെ എന്ത് പറ്റി?പിന്നെയും നീ ആ സ്വപ്നം തന്നെ കണ്ടോ?\"

\"ഉം.     എങ്ങനെ മനസിലായി?

\"ഇതിപ്പോ ഒരു പതിവായിരിക്കുക അല്ലേ \"

\"അതേടി. കുറച്ചു നാളായി ഇത് തന്നെ. ചുവന്ന കണ്ണും കൊമ്പൻ മീശയും  മൊട്ടത്തലയും ഒള്ള ഒരാൾ എന്നെ പിടിച്ചു കൊണ്ട് പോവുന്നതും. കറുപ്പ് മുണ്ട് ഉടുത്ത ഒരാൾ എന്നെ വലിയ ഒരു വാള് വച്ചു വെട്ടാൻ ശ്രമിക്കുന്നതും.ആകെ പേടിയാടി എപ്പോഴും\"

\"നീ പേടിക്കണ്ട നമ്മൾ നാളെ എന്റെ വീട്ടിലേക്ക് പോവല്ലേ. നമ്മുക്ക് എന്റെ മുത്തച്ഛനോട് പറയാം. മുത്തച്ഛൻ നിന്റെ പേടി യൊക്കെ പമ്പ കടത്തിക്കോളും. എന്റെ മുത്തച്ഛൻ ആളൊര ജ്ഞാനിയ \"

\"നീ അതൊക്കെ വിട് നാളെ വൈകിട്ട് നാലിനാ ട്രെയിൻ\"ഇത് എന്നുമുള്ളതല്ലേ 


ഡൽഹിയിലെ ഒരു പ്രശസ്തമായ സർവകലാശാല യിലെ  ഡിഗ്രി വിദ്യാർത്ഥികളാണ് മീരയും പാർവതിയും. പാർവതി എന്ന പാറു കേരളത്തിലെ കൈപ്പശ്ശേരി എന്ന ഒരു ചെറിയ ഗ്രാമത്തിൽ നിന്നും ഡിഗ്രി പഠനത്തിന് സ്കോളർഷിപ്പൊടെ ഡൽഹിയിലേക്ക് വന്നതാണ്. വളരെ പേടിയോടെ അവിടേക്ക് വന്ന പാറുവിന് ആദ്യം കിട്ടിയ കൂട്ട്കാരിയും ഹോസ്റ്റലിലേ റൂം മീറ്റുമാണ് മീര മിശ്ര. മുംബെക്കാരിയായ അവൾ ഹിന്ദിയും മലയാളവും നന്നായി സംസാരിക്കും.

മീര കുറച്ചു ദിവസങ്ങളായി ഒരു ദുസ്വപ്നം കണ്ടു നിലവിളിക്കുന്നു. മീരക്ക് അതേ പ്പറ്റി അറിയണമെന്നുണ്ട്. അത് കൊണ്ട് മീരയും പാർവതിയും പാറുവിന്റെ നാട്ടിലേക്ക് പോവാൻ തീരുമാനിച്ചു കൂടെ ഒരു അടിപൊളി വാക്‌ക്കേഷനും . അന്നും രാത്രിയിൽ മീര അത് തന്നെ കണ്ടു നിലവിളിച്ചു.
🍁🍁🍁🍁

പിറ്റേന്ന് ബാഗ് എല്ലാം റെഡിയാക്കി അവർ കേരളത്തിലേക്ക് ഉള്ള ട്രെയിൻ കാത്ത് സ്റ്റേഷനിൽ ഇരിക്കുകയാണ്. അപ്പോൾ തലമുടി നരച്ച ഒരു വൃദ്ധ സന്യാസി അവിടേക്ക് വന്നു. ഒരു സപ്ത മുഖി രുദ്രാക്ഷ കോർത്ത മാല അവളുടെ കൈയിൽ വച്ചു

\"ബാബ തും കോൻ ഹെ \"

\"മകളെ നിന്റെ അമ്മ മലയാളിയായ ഗൗരി ദേവിയെല്ലേ. നിനക്ക് വേണ്ടി വലിയ ഒരു കർമം മലയാള മണ്ണിൽ കാത്തിരിക്കുന്നു.ഒപ്പം ചില ബന്ധങ്ങളും \"

\"ബാബ ഇതൊക്കെ......?\"

\" എങ്ങനെ എന്നഅല്ലേ. ഭഗവാൻ ശിവ ശങ്കരന്റെ ലീല\"

\"ഹര ഹര ഹര ശിവ ശങ്കര \"......

ശിവ നാമം ചൊല്ലി ആ വൃദ്ധ സന്യാസി അകന്ന് പോയി.

അപ്പോൾ തന്നെ കേരളത്തിലേക്കുള്ള ജനശതാബ്തി എക്സ്പ്രസ്സ്‌ വന്നു
മീരയും പാറുവും നാട്ടിലേക്കുള്ള യാത്ര ആരംഭിച്ചു. യാത്രയിലുടെനീളം മീര ആ സന്യാസി പറഞ്ഞതിനെപ്പറ്റി ചിന്തിച്ചു. പക്ഷേ എത്ര ചിന്തിച്ചിട്ടും ഒരു എത്തും പിടിയും കിട്ടിയില്ല. പാറു അതിനെ വലിയ കാര്യം ആക്കാതെ തന്റെ നാടിനെ വർണ്ണിച്ചു ചിലച്ചു കൊണ്ടിരുന്നു. 











മാന്ത്രിക സപ്തകം 2

മാന്ത്രിക സപ്തകം 2

5
847

പിറ്റേന്ന് നേരം പുലരുമ്പോൾ ട്രെയിൻ കേരളത്തിലേക്ക് എത്തി. നേരത്തെ ഉണർന്ന മീര ജനലിലൂടെ കാഴ്ച കൾ കാണുകയായിരുന്നു. പച്ച പട്ടു വിരിച്ച വയലലകളും മറ്റു കൃഷി ഇടങ്ങളും അതിനിടയിലെ കൊച്ചു വീടുകളും മീരയേ അത്ഭുതപെടുത്തി.              ഏതാണ്ട് ഒമ്പതു മണി കഴിഞ്ഞപ്പോൾ ട്രെയിൻ കൊല്ലത്തെ സ്റ്റേഷനിൽ എത്തി. ബാഗും എടുത്ത് അവർ പുറത്തിറങ്ങി. അവരെ കാത്ത് പാറുവിന്റെ അച്ഛന്റെ നിർദേശ മനുസരിച് ഡ്രൈവർ രാമേട്ടൻ ഉണ്ടായിരുന്നു. തന്റെ യും മീരയുടയും ബാഗ് ഡിക്കിയിൽ ആക്കികൊണ്ട് പാർവതി രാമേട്ടാനെ മീരക്ക് പരിചയപ്പെടുത്തി\"രാമേട്ട ഇത് മീര എന്റെ കൂട്ടുകാരി,... മീരെ ഇത് രാമേട്ടൻ ഞ