Aksharathalukal

ശിഷ്ടകാലം💞 ഇഷ്ടകാലം.36

ഫിസിയോതെറാപ്പിയും കൂടെ ഉള്ള മരുന്നുകളും അപ്പനിൽ നല്ല മാറ്റം വരുത്തി എങ്കിലും അപ്പൻ മിഷേലിനെ ഓർത്ത് നല്ല വിഷമത്തിൽ തന്നെ ആയിരുന്നു... ഹൃദയത്തിൻ്റെ ഒരു കോണിൽ മകളുടെ സന്തോഷം ആണ് വലുത് എന്ന് പറയുമ്പോൾ മറുകോണിൽ അല്ല കുടുംബത്തിൻ്റെ സമാധാനം ആണ് വലുത് എന്ന് പറയുന്നു... ഒരു തീരുമാനത്തിൽ എത്താൻ ആകാതെ അ പിതാവു നന്നായി വേദനിച്ചു.... 

മോളെ അപ്പന് ഒരു തീരുമാനത്തിൽ എത്താൻ സാധിക്കുന്നില്ല... മാത്യുവും മിയമോളും ഞാൻ എത്ര പറഞ്ഞിട്ടും നിങ്ങളെ അങ്ങനെ സ്വീകരിക്കാൻ തയാർ ആകുന്നില്ല... അതുപോലെ തന്നെ ആണ് മിലി മോളും... അപ്പൻ ഒന്നും പറയാൻ പറ്റില്ല ... ഞാൻ എന്ത് ചെയ്യും...

അപ്പൻ വിഷമിക്കണ്ട... ഞാൻ പറഞ്ഞല്ലോ പള്ളിയിൽ ചേരുന്നതിനേ കുറിച്ച് സംസാരിക്കാം എന്ന്... ഹരിയെട്ടൻ സമ്മതിക്കും...

അത് വേണ്ട മോളെ... നമ്മുടെ സ്വാർത്ഥതക്ക് വേണ്ടി ഒരു മനുഷ്യൻ്റെ വിശ്വാസം മാറ്റാൻ ആവശ്യപ്പെടുന്നത് ശെരി അല്ല...

ഞാൻ പിന്നെ എന്ത് ചെയ്യണം എന്നാണ് അപ്പൻ പറയുന്നത്?

നിനക്ക് ഒന്ന് കൂടി ചിന്തിച്ച് കൂടെ ... നമ്മുടെ കൂട്ടരിൽ ആരെ എങ്കിലും... 

വേണ്ട അപ്പാ.... ഇനി ഞാൻ ഇത് പറഞ്ഞു അപ്പനെ വിഷമിപ്പിക്കാൻ വരില്ല.... ഇങ്ങനെ തന്നെ അങ്ങു പോകട്ടെ... 

അതും പറഞ്ഞു വിഷമത്തോടെ റൂമിൽ നിന്നും ഇറങ്ങി പോകുന്ന മകളെ അപ്പൻ നിറകണ്ണോടെ നോക്കി ഇരുന്നു....

മിഷേൽ അവളുടെ ഇഷ്ടസ്ഥലം ആയ പാറപുറത്തേക്ക് തന്നെ ആണ് പോയത്... 

ഹലോ ഹരിയെട്ട....ഓഫീസിൽ ആണോ?

ആണ്... എന്താ കുഞ്ഞി... എന്ത് പറ്റി??? 

മടുത്തു... എനിക്ക് വയ്യ... ഇവിടെ ആർക്കും ഒന്നും മനസിലാകുന്നില്ല... എല്ലാം പറഞ്ഞു കഴിഞ്ഞ് ഇന്നു അപ്പൻ എന്നോട് ചോദിക്കുന്നു എനിക്ക് ഒന്ന് മാറി ചിന്തിച്ചൂടെ എന്ന്... മതിയായി... 

അത് അപ്പൻ്റെ ടെൻഷൻ കൊണ്ട് ആകും ഡോ...

അതെ ... ആകാം.... പക്ഷേ ഞാൻ കാരണം അല്ലേ... എൻ്റെ പൊട്ട ബുദ്ധി അല്ലേ ഇതിന് ഒക്കെ കാരണം.... ഏതു നേരത്ത് ആണോ എനിക്ക് അങ്ങനെ ഒന്ന് തോന്നിയത്... ഛെ!!! വേണ്ടിയിരുന്നില്ല... എൻ്റെ വിധി മനസ്സിലാക്കി .... ഇനി ഉള്ള ജീവിതം ഒറ്റക്ക് ആണ് എന്ന് അറിഞ്ഞു  ഒതുങ്ങി ജീവിച്ചാൽ മതി ആയിരുന്നു... വെറുതെ ഹരിയെട്ടനെ കൂടി ഇതിൽ വലിച്ചിഴച്ചു.... വേണ്ടിയിരുന്നില്ല...

മിഷൂ...  കുഞ്ഞി....  എന്താ ഡോ ഇത്... എൻ്റെ ഇലപെണ്ണ് ഇത്ര വീക് ആണോ ?? അല്ലല്ലോ... എനിക്കറിയാവുന്ന നീ ഒരു യോദ്ധാവ് അല്ലേ പെണ്ണെ... 

അല്ല ഹരിയെട്ട... നിങൾ എന്നെ മറന്നേരെ...  അപ്പൻ എങ്കിലും എന്നെ മനസിലാക്കും എന്ന് വിചാരിച്ചു... ഇല്ല ... ആരും ഇല്ല... അപ്പോ പിന്നെ ഇങ്ങന തന്നെ അങ്ങു തീരട്ടെ ഈ ജീവിതം...  എൻ്റെ വരവ് ഉണ്ടാകില്ല ...

ആയിക്കോട്ടെ... നിന്നെ മറന്നീട്ട് എനിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഇല്ലല്ലോ മിഷൂ.. അത് കൊണ്ട് ഞാൻ മറന്നോ ഇല്ലിയോ എന്ന് ഓർത്തു നീ വിഷമിക്കണ്ട....  പിന്നെ നിൻ്റെ വരവ്... ഇവിടേക്ക് ഉണ്ടാകുമല്ലോ... അത് മതി... 

അങ്ങനെ അല്ല... ഹരിയെട്ടൻ വേറെ വിവാഹം കഴിച്ചോ... എനിക്ക് വേണ്ടി കാത്തി രിക്കണ്ട...

വേണ്ട... കാത്തിരിക്കൂന്നില്ല ആര് പറഞ്ഞു ഞാൻ കാത്തിരിക്കുക ആണ് വിവാഹം കഴിക്കാൻ എന്ന്...  എൻ്റെ കുഞ്ഞി എനിക്ക് വയസു 50 ആണ്.. വിവാഹ പ്രായത്തിൽ നടക്കാതിരുന്നതിനെ കുറിച്ച് ഇപ്പൊ ചിന്ത ഇല്ല പെണ്ണെ... എൻ്റെ മുന്നിൽ 20 വർഷം കൂടി ഉണ്ട്... ഉണ്ട് എന്നല്ല എൻ്റെ   ആഗ്രഹം ആണ്... അപ്പോ തനിക്ക് ഇനി എന്നിലേക്ക് വരുക എന്ന് ഒന്നില്ല മിഷേൽ... നീ എൻ്റെ കൂടെ ആണ്... പേടിക്കണ്ട ഞാൻ പറയില്ല നീ എന്നെ വിവാഹം കഴിക്കാൻ... നമുക്ക് ഇങ്ങനേ തന്നെ അങ്ങു പോകാം ... നിൻ്റെ ഡീപായ പ്രണയത്തിൽ ഇങ്ങനെ തന്നെ മുങ്ങിക്കുളിച്ചു പോകാൻ ആണ് എനിക്ക് ഇഷ്ടം... പിന്നെ ഒന്നിച്ച് എന്നുള്ളത് അത് ഒരു അവകാശം പറയാൻ ആണ്... ആര് സമ്മതിച്ചില്ല എങ്കിലും നമുക്ക് പരസ്പരം അതിന് സമ്മതം ആണല്ലോ ഡോ.. അപ്പോ എൻ്റെ കൊച്ചു ഒന്നും ഓർത്തു വിഷമിക്കണ്ട... ഇതുപോലെ നമുക്ക് ഇനിയും ജീവിക്കം പ്രണയിച്ചു.. ഞാൻ അതിനും തയ്യാർ ആണ്... ഒറ്റ നിബന്ധന... നിൻ്റെ മനസ്സിൽ ഞാൻ ഉണ്ടാകണം... എന്നെ കാണുമ്പോൾ ഉള്ള അ കണ്ണുകളുടെ പിടച്ചിൽ ഉണ്ടാകണം... ചുണ്ടിൻ്റെ കോണിൽ വിരിയുന്ന പുഞ്ചിരിയും... എന്താ കാണില്ലേ

കാണും... 

അത് മതി... 

ഹും...

മിഷൂ ഒരു കാര്യം പറയട്ടെ

ഹും...

ഇനി ഒരിക്കലും ഞാൻ എന്തിന് ഇങ്ങനെ ഒരു പ്രണയത്തിൽ ചെന്ന്  ചാടി എന്ന് ചിന്തിക്കരുത്... അത്  നിനക്ക് എൻ്റെ പ്രണയതൊട് ഉള്ള എതിർപ്പാണ്... അത് ഈ മേജർ താങ്ങില്ല...

സോറി ഹരിയേട്ട .. ഞാൻ അങനെ ഉദ്ദേശിച്ചത് അല്ല... ഹരിയെട്ടന് അറിയാം എൻ്റെ മനസ്സ്...എനിക്കും ഒത്തിരി ആഗ്രഹങ്ങൾ ഒന്നും ഇല്ല... കുത്തുവാക്കുകൾ കേൾക്കാതെ നിങ്ങളുടെ കൂടെ നടക്കാൻ ഉള്ള കൊതി ആണ്...

ഉണ്ടാകും.... 20 വർഷം ഉണ്ട് നമുക്ക് മുന്നിൽ ...പോരെ..

ഒന്ന് പോ മനുഷ്യ... 20 വർഷം ഒക്കെ കുറവ് ആണ്... നിങൾ സ്വെഞ്ചരി അടിച്ച് മാത്രമേ പോകൂ...

വിഷമം ഉണ്ടോ ഇപ്പൊ?

ഉണ്ട്.... എന്നാലും ഒരു ആശ്വാസം ഉണ്ട്

ഇന്നലെ തൻ്റെ മരുമോൻ വിളിച്ചിരുന്നു...

ആണോ? എന്നിട്ട്...

അവൻ്റെ കുഞ്ഞിൻ്റെ മാമോദീസക്ക് ക്ഷണിക്കാൻ ..

ഹ!!! ബെസ്റ്റ്!!! എന്നിട്ട് വേണം വീണ്ടും വേണ്ടാത്തത് പറയാൻ...

പറയട്ടെ... അവർക്കും കേട്ട് രസിക്കാം.... പിന്നെ  നമുക്കും...

അപ്പോ വരുന്നോ??

ഇല്ലെൻ്റെ പെണ്ണെ... നീ പേടിക്കണ്ട

ഞാൻ രാത്രി വിളിക്കാം... തന്നോട് കുറച്ച് സീരിയസ് കര്യങ്ങൾ പറയാൻ ഉണ്ട്

എന്ത്?

അതല്ലേ പാലാക്കരി  രാത്രി വിളിക്കാം എന്ന് പറഞ്ഞത്....

ഹും... ശെരി...

എന്ന ഏട്ടന് ഒരു ടൈറ്റ് ഹഗ് തന്നെ...

എന്താ????

ഒന്നുമില്ല .. താൻ ഇപ്പൊ മുന്നിൽ ഉണ്ടായിരുന്നു എങ്കിൽ ഒന്ന് നെഞ്ചോട് ചേർത്ത് പിടിക്കാമയിരുന്ന് എന്ന് പറഞ്ഞത് ആണ്... മറ്റൊന്നും അല്ല ... തനിക്ക് ഒരു റിലീഫ്.. 

എന്നാ പിന്നെ അങ്ങനെ പറഞ്ഞാൽ പോരായിരുന്നോ

അത് തന്നെ ആണ് പറഞ്ഞത്... തിരിച്ച് പറഞ്ഞു എന്നെ ഉള്ളോ... അപ്പോ കേട്ടാരുന്ന്.... എന്നിട്ടാണ് എന്താ എന്ന് ചോദിച്ചത്... 

കുറുമ്പൻ... കൂടുന്നുണ്ട് ...

ഹും... വിളിക്കാം ഞാൻ... 

അതും പറഞ്ഞു ഹരി ഫോൺ വച്ചപ്പോൾ എന്തോ ആശ്വാസം തോന്നി .. എനിക്ക് അറിയാം സിട്യൂയേഷനിൽ ഒരു മാറ്റവും ഇല്ലാ.... പക്ഷേ വല്ലാത്ത ഒരു സമാധാനം... ഇത് തന്നെ ആവാം പ്രണയം... കൂടെ ഉള്ള ആള്   സ്നേഹത്തോടെ  തരുന്ന സപ്പോർട്ട് അത് വളരെ വലുത് ആണ്... 

ഉച്ചക്ക് ഊണും കഴിഞ്ഞു ഇരുന്നപ്പോൾ ആണ് മിയ ചേച്ചിടെ ഫോൺ വന്നത്...

ഹലോ മിഷി.... ഞങ്ങൾ അവിടേക്ക് വരുന്നുണ്ട്... നീ വീട്ടിൽ കാണില്ലേ

കാണും ചേച്ചി .... എന്ത് പറ്റി?

ഒന്നും ഇല്ല നിന്നോട് കുറച്ച് സംസാരിക്കാൻ ആണ്...

ഓ അത് ശെരി...

അത് എന്താ മിഷി ഒരു പുച്ഛം...

നിങ്ങളുടെ ടോപ്പിക്ക് അറിയാവുന്നത് കൊണ്ട്... 

അതിന് മിയ മറുപടി ഒന്നും പറയാതെ തന്നെ ഫോൺ കട്ട് ചെയ്തു...

ഒരു നാല് മണിയോടെ വീട്ടിൽ വിരുന്നുകാരുടെ വരവ് തുടങ്ങി...

മിയയും ഭർത്താവും ആദ്യം വന്നു പിന്നെ  മിലിയും അവളുടെ കുടുംബവും അത് കഴിഞ്ഞ് വിൻസെൻ്റ് ഇളയമ്മയുടെ കൂടെ വന്നപ്പോൾ മനസിലായി എല്ലാവരും ഒന്നിച്ചു ആക്രമിക്കാൻ ഉള്ള ശ്രമം ആണ് എന്ന്... എങ്കിലും മിഷേൽ എല്ലാവരോടും സ്നേഹത്തോടെ തന്നെ പെരുമാറി...

മമ്മി....

എന്താ മോനെ

ഇത് കോർട്ട് മാർഷൽ നടക്കാൻ ഉള്ള ഒത്തു ചേരൽ ആണ്... പേടിക്കണ്ട.... ഞാൻ ഉണ്ടാകും കൂടെ...  

താങ്ക്സ് ഡാ... ആരേലും ഉണ്ടല്ലോ....

അപ്പനെയും വീൽചെയറിൽ കൊണ്ട് വന്നു ഇരുത്തി.... ഇനി  മാത്യൂചായൻ കൂടി വന്നാൽ  മതി... അപ്പോഴാണ് പുള്ളി വന്നത് കൂടെ പള്ളിയിലെ അച്ഛനെ കൂടെ കണ്ടപ്പോൾ മിഷേൽ ഒന്ന് പതറി.... അച്ഛൻ അന്യൻ ഒന്നും അല്ല മിഷെലിൻെറ അമ്മയുടെ ചേച്ചിടെ മകൻ ആണ്... അവളെക്കാൾ നല്ല ചെറുപ്പം കുഞ്ഞായിരുന്നപ്പോൾ മുതൽ ഇച്ചെച്ചി എന്ന് വിളിച്ചു വാലുപോലെ നടന്നവൻ...

എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും സ്‌നെഹപ്രകടനങ്ങൾ  ഒക്കെ കഴിഞ്ഞു....

ഇചേച്ചി... മനസിലായി കാണുമല്ലോ എല്ലാവരുടെയും കൂടി ഉള്ള ഈ വരവിൻ്റെ ഉദ്ദേശ്യം...

മിഷേൽ പുച്ഛിച്ചു ഒന്ന് ചിരിച്ചു....
പറഞ്ഞോളൂ എനിക്ക് ഉള്ള ശിക്ഷ വിധിക്കാൻ ആണോ എല്ലാവരും വന്നത്... പറഞ്ഞോ കേൾക്കാം.

അത് കേട്ട് അപ്പൻ്റെ മുഖത്ത് നല്ല വിഷമം ഉണ്ട്... 

മിഷേലെ ഞാൻ പറയുന്നത് കൊണ്ട് മറ്റൊന്നും തോന്നരുത്... എൻ്റെ ബന്ധുക്കാരി ഒരു അന്യ മതക്കാരൻ്റെ കൂടെ പോയി എന്ന് പറയുന്നത് കേൾക്കാൻ ഞങ്ങൾക്ക് കുറച്ച് പ്രയാസം ഉണ്ട്... ഞങ്ങൾക്ക് സമൂഹത്തിൽ കുറേ നിലയും വിലയും ഉണ്ട്...
ജറിൻ്റെ മമ്മി ആണ്...

അത് തന്നെ .... അത് തന്നെ ആണ് എൻ്റെയും പ്രശ്നം.... വന്നവർ എല്ലാം അവരുടെതായ ഭാഷയിൽ    കൂടെ പറഞ്ഞു.... 

മിഷേൽ ഒന്നും  മറുപടി പറഞ്ഞില്ല ... അവളുടെ അടുത്ത് ഇരുന്ന മിലിയുടെ തല കുനിഞ്ഞ് തന്നെ ഇരുന്നു.. അത് കണ്ടപ്പോൾ മിഷെലിൻെറ നെഞ്ച് ഒന്ന് കാളി...

കർത്താവേ!!! ഞാൻ കാരണം ആണല്ലോ... എൻ്റെ മോൾക്ക്... 
മിലിയേ നോക്കുന്ന മിഷെലിനെ കണ്ടപ്പോൾ അവിടെ പലരുടെയും മുഖം തെളിഞ്ഞു...

കണ്ടോ മിഷി... മിലിമോളുടെ വിഷമം കണ്ടോ... നീ കാരണം ആണ് അവൾക്ക് എല്ലാവരുടെയും മുന്നിൽ ഇങ്ങനെ തലതാണ് ഇരിക്കേണ്ടി വന്നത്....മാത്യൂ ആണ്.

അത് എന്താ അങ്കിൾ... അവളുടെ ഭർത്താവ് ഞാൻ ആണ്...  ഞാൻ അവളെ കളഞ്ഞിട്ടു പോയില്ല ... അവളുടെ മമ്മിയും ഒരു അവിഹിത ബന്ധത്തിനും പോയില്ല... അപ്പോ പിന്നെ അവള് തല കുനിച്ച് എങ്കിൽ അത് അവളുടെ മാത്രം പ്രശ്നം ആണ്... മമ്മിയുടെ അല്ല...

മിഷേൽ വെറുതെ ഈ സംഭാഷണം വലിച്ച് നീട്ടാൻ നോക്കണ്ട... എന്താ നിൻ്റെ തീരുമാനം.... വിൻസിച്ചായനാണ്...

മിഷേൽ എല്ലാവരെയും ഒന്ന് നോക്കി... 

എനിക്ക് ഹരിയെട്ടനെ ഇഷ്ടം ആണ്... അദ്ദേഹത്തിനും... എൻ്റെ കുറവുകൾ മനസ്സിലാക്കി  എന്നെ സ്വീകരിക്കാൻ അദ്ദേഹം തയാർ ആണ്... അവിടെ ഞാൻ മതം നോക്കിയില്ല... ഞാൻ എന്നും ഒരു ക്രിസ്ത്യാനി ആയി തന്നെ ജീവിക്കാൻ ആണ് ആഗ്രഹിക്കുന്നത്... ജീവിതത്തിൻ്റെ ഈ രണ്ടാം ഖട്ടത്തിൽ അദ്ദേഹം കൂടെ ഉണ്ടാകണം എന്നാണ് എൻ്റെ ആഗ്രഹം... അത് അപ്പൻ്റെ  സമ്മതത്തോടെ വേണം എന്നും... മിഷേൽ പറഞ്ഞു നിർത്തി ..

അത് ഇചെച്ചി... നമുക്ക് പള്ളിയിൽ വച്ചു കെട്ട് നടക്കില്ല... ഇചേച്ചിക്ക് അറിയാമല്ലോ നമ്മുടെ പ്രശ്നങ്ങൾ...

അച്ഛൻ പറഞ്ഞതിന് മിഷേൽ മറുപടി പറഞ്ഞില്ല...

നീ കൂടെ കൂടെ പറയുന്നല്ലോ വയസ്സാകുമ്പോൾ അവൻ കൂടെ വേണം എന്ന്... എല്ലാം കഴിഞ്ഞ് അവൻ കളഞ്ഞിട്ടു പോകില്ല എന്ന് ആർക്കറിയാം .. വിൻസി വീണ്ടും പറഞ്ഞു...

അതും ശെരി ആണ്... നമ്മുടെ ആൾക്കാർ പോലും അല്ല... 

അത് നമുക്ക് അ മേജറിനോട് സംസാരിച്ചാൽ അറിയാമല്ലോ വിൻസൻ്റെ.... അപ്പൻ ആണ്... 

ഞാൻ എന്നാൽ ഹരി അങ്കിളിനെ വീഡിയോ കോൾ വിളിക്കാം അപ്പോ എല്ലാവർക്കും സംസാരിക്കാമല്ലോ... ജെറിൻ സന്തോഷത്തോടെ പറഞ്ഞു ..

ഓ പിന്നെ... നമ്മുടെ കുടുംബ കാര്യത്തിൽ അവനു എന്ത് കാര്യം.... ഇളയമ്മ ദേഷ്യം വാക്കുകളിൽ പറഞ്ഞു...

അത് നല്ലത് ആണ് ജെറിൻ നീ ഒന്ന് വിളിക്ക്... എന്താണ് പറയാൻ ഉള്ളത് എന്ന് അറിയാമല്ലോ...  അച്ചൻ പറഞ്ഞപ്പോൾ ആരും എതിർത്തില്ല....

മിഷേൽ പെട്ടന്ന് സമയം നോക്കി പറഞ്ഞു... ഇപ്പൊ ഫ്രീ ആയിരിക്കില്ല ജെറിൻ... 

കണ്ടോ അവൾക്ക് എല്ലാം അറിയാം... മിയ ചേച്ചി ദേഷ്യത്തിൽ പറഞ്ഞു...

അതിന് മമ്മിയും അവിടെ അല്ലേ ജോലി ചെയ്യുന്നത്... മിയ പറഞ്ഞത് ഇഷ്ടപ്പെടാതെ മിലി പറഞ്ഞപ്പോൾ മിഷേലിൻെറ മുഖത്ത് ഒരു പുഞ്ചിരി വന്നു... അത് ജറിൻ്റെ മുഖത്തും പ്രതിഫലിച്ചു....

ജെറിൻ പെട്ടന്ന് അകത്തു റൂമിലേക്ക് പോയി ഫോൺ ചെയ്യാൻ...പിന്നെ തിരിച്ച് വന്നു പറഞ്ഞു.... 

അങ്കിൾ ഇപ്പൊ ഡ്രൈവ് ചെയ്യുക ആണ്... ഒരു അഞ്ചു മിനിറ്റ് വീട്ടിൽ എത്തും എന്നിട്ട് വിളിക്കാം എന്ന് പറഞ്ഞു...

അത് ഇഷ്ടപ്പെടാത്തത് പോലെ വിൻസെൻ്റ് നെറ്റി ചുളിച്ചു... നിനക്ക് എന്താ കരിപ്പൂരിൽ അവനെ നമ്മുടെ കുടുംബത്ത് കയറ്റണം എന്ന് ഇത്ര നിർബന്ധം....

അതിന് ജെറിൻ മറുപടി പറയും മുന്നേ മിഷേൽ സംസാരിച്ചു...

എന്താണ് നിങ്ങൾക്ക് പറയാൻ ഉള്ളത്... മിഷേൽ എല്ലാവരുടെയും മുഖത്ത് നോക്കി...

ഞാൻ പറയാം... ഇങ്ങനെ ഒരു വിവാഹം നടക്കില്ല... നീ കൊച്ച് കുട്ടി ഒന്നും അല്ലാ... നിനക്ക് മനസ്സിലാകും ബാക്കി ഉള്ളവരുടെ ബുദ്ധിമുട്ട്...  കുടുംബത്തിലെ വരും തലമുറ നീ കാരണം നാണക്കേട് അനുഭവിക്കുന്നു... വിൻസെൻ്റ് പറഞ്ഞപ്പോൾ എല്ലാവരും തലകുലുക്കി... 

പിന്നെ..... 

അപ്പോഴാണ് ജറിൻ്റ് ഫോൺ റിംഗ് ചെയ്തത്...

അങ്കിൾ ആണ്... അതും പറഞ്ഞു ജെറിൻ ഫോൺ എടുത്തു... വീഡിയോ കോൾ ആണ്.. ജെറിൻ ഫോൺ ടേബിളിൽ വച്ചു... എല്ലാവർക്കും കാണുന്ന പോലെ...

ഹലോ അങ്കിൾ... 

ഹലോ ജെറിൻ...

കാറിൽ തന്നെ യൂണിഫോമിൽ ഇരിക്കുന്ന ഹരിയെ കണ്ട് ഇളയമ്മ പറഞ്ഞു...

അവൻ ആള് കാണാൻ നല്ല സുന്ദരൻ ആണല്ലോ... കണ്ടാൽ പ്രായം പറയില്ല...

അത് കേട്ട് ഹരി ഒന്ന് ചിരിച്ചു....

നിങൾ ഒന്ന് മിണ്ടാതെ ഇരിക്കുന്നൊ... വിൻസി ദേഷ്യത്തിൽ ചോദിച്ചു... അപ്പോഴാണ് ഇളയമ്മ അറിഞ്ഞത് സൗണ്ട് അങ്ങു പോയി എന്ന്....

ഹരി അവൻ്റെ സ്വതസിദ്ധമായ പുഞ്ചിരിയോടെ എന്നൽ ഗൗരവം നിറഞ്ഞ കണ്ണുകളോടെ എല്ലാവരെയും നോക്കി...  പിന്നെ പറഞ്ഞു...

ഞാൻ ഹരി.... ഹരിദേവ്... കൊല്ലത്ത് ആണ് വീട്... അവിടെ ഇരിക്കുന്ന പലർക്കും  എന്നെ അറിയാം .. നേരിൽ പരിചയം ഉണ്ട്..  അപ്പൻ എന്നെ അറിയില്ല... ആദ്യം ആയി ആണ് കാണുന്നത് അല്ലേ... 

ഹരി തന്നെ സംസാരിച്ചു തുടങ്ങിയപ്പോൾ മിഷെലിൻെറ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.... സമാധാനത്തിൻ്റെ ... ഞാൻ ഒറ്റക്ക് അല്ല എന്ന  ആത്മവിശ്വാസത്തിൻ്റെ...

എന്താണ് എന്നോട് ചോദിക്കാൻ ഉള്ളത്....

ഹരി ചോദിച്ചപ്പോൾ എല്ലാവരും അപ്പനെ നോക്കി.....

🌟🌟🌟🌟🌟🌟🌟🌟🌟🌟🌟


ശിഷ്ടകാലം💞ഇഷ്ടകാലം.37

ശിഷ്ടകാലം💞ഇഷ്ടകാലം.37

4.3
4781

മേജർ ... നിങ്ങളെ  കണ്ടിട്ടില്ല എങ്കിലും മോള് പറഞ്ഞു അറിയാം... ഒറ്റക്ക് കഴിയുന്ന അവൾക്ക് ചെയ്യുന്ന എല്ലാ സഹായങൾക്കും നന്ദി... എൻ്റെ മോൾക്ക് നിങൾ ഒക്കെ ഉള്ളത് ഒരു ആശ്വാസം ആണ്.... എന്നാലും... അപ്പൻ ഒന്ന് നിർത്തി.... എന്താ അപ്പന് പറയാൻ ഉള്ളത് പറഞ്ഞോളൂ... ഞാൻ കേൾക്കുന്നുണ്ട്... അത് പറയുമ്പോൾ ഹരിയുടെ മുഖത്തെ ചിരി മാറിയിട്ടില്ലയിരുന്ന് അത് മേജറെ.... അപ്പൻ വീണ്ടും പറഞ്ഞു തുടങ്ങി... വിഷമത്തിൽ അദ്ദേഹത്തിൻ്റെ മുഖം ചുമന്നിട്ടുണ്ട്.... അപ്പന് എന്നെ ഹരി എന്ന് വിളിക്കാം ... മാത്യുവിനെ പോലെ കണ്ടാൽ മതി എന്നെയും... ആയിക്കോട്ടെ!!! സന്തോഷം!!! ഹരി... അപ്പനോട് വിരോധം ഒന്നും തോന്നരുത്... എൻ്റെ മകള