മാന്ത്രിക സപ്തകം 4
പിറ്റേന്ന് മുത്തശ്ശനും അച്ഛനും വലിയേടത്തെ തിരുമേനിയെ കാണാൻ പോയി. വലിയേടത്തെ പൂമുഖത്തു ഇരിക്കുമ്പോൾ അവർക്ക് ചെറിയ ഭയമുണ്ടായിരുന്നു. അകത്തു പൂജകൾ കഴിഞ്ഞ് തിരുമേനി വന്നു.\"നിങ്ങൾ വന്നോ, എന്തായി ഉത്സവത്തിന്റെ ഒരുക്കങ്ങൾ?\"\"ഭയമുണ്ട് തിരുമേനി \"\"ഭയം വേണ്ട ഉത്സവം നടക്കണം. കഴിഞ്ഞ തലമുറയിലോ മുടങ്ങി. കാവിലെ തിരുമേനി എന്നെ കാണാൻ വന്നിരുന്നു. ദേവിയുടെ ശക്തി ഷെയിച്ചു കൊണ്ടിരിക്കുന്നു. ഏതായാലും ധനു നാലിനു ദേവ പ്രശ്നം നടക്കട്ടെ. ഞാൻ വന്നോളാം \"പിന്നീടുള്ള ദിവസങ്ങൾ കളരിക്കൽ തറവാട്ടിൽ ഉത്സവത്തിനുള്ള തയാറെടുപ്പുകൾ ആയിരുന്നു. അച്ചുവിന്റെ നേതൃത്വത്തിൽ കാവൊക്കെ വൃത്