Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 01

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 01

Symbiosis International, is a multi-campus private deemed university located in the city of Pune, India.

(സിംബയോസിസ് ഇന്റർനാഷണൽ, ഇന്ത്യയിലെ പൂനെ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു മൾട്ടി-കാമ്പസ് പ്രൈവറ്റ് ഡീംഡ് യൂണിവേഴ്സിറ്റിയാണ്.)

ഇന്ത്യയിലെ തന്നെ ബിസിനസ് കോളേജുകളിൽ പേരു കേട്ട ഒന്നാണ് സിംബയോസിസ് കോളേജ്.

പുതിയ BBA ബാച്ച് academic year തുടങ്ങുന്ന ദിവസമാണ് ഇന്ന്. അതുകൊണ്ടു തന്നെ സീനിഴ്സ് എല്ലാവരും വളരെ സന്തോഷത്തിലാണ്. അവർ എല്ലാവരും fresh സിനെ wait ചെയ്തു ഇരിക്കുകയാണ് എന്ന് പറയാം.

കഴിഞ്ഞ കൊല്ലങ്ങളിൽ തങ്ങൾക്ക് കിട്ടിയ പണികൾ എല്ലാം പുതിയതായി വരുന്നവർക്ക് പണികൾ ആയി കൊടുത്തു, അത് എൻജോയ് ചെയ്യുക എന്നത് തന്നെയായിരുന്നു എല്ലാവരുടെയും ലക്ഷ്യം.

നമുക്ക് കോളേജിൻറെ ഹോസ്റ്റലിൽ ഒന്ന് എത്തി നോക്കാം. 

നമ്മുടെ നായിക അവിടെ ആണ്…

അവിടെ ‘സ്വാഹ’ എന്ന പെൺകൊച്ച് കാലത്തു തന്നെ എഴുന്നേറ്റ് കുളിച്ച് കോളേജിൽ പോകാൻ റെഡി ആവുകയാണ്.

സ്വാഹ...

ഒരു സാധാരണ പെൺകുട്ടി. കേരളത്തിൽ നിന്നും ബിബിഎ കോഴ്സിന് ചേർന്നതാണ് സ്വാഹ.

അവൾ ഇന്നലെ തന്നെ ഹോസ്റ്റലിൽ എത്തിയിരുന്നു. അവൾക്ക് കിട്ടിയ റൂമിൽ അവൾ കൂടാതെ വേറെ 5 പെൺകുട്ടികൾ കൂടി ഉണ്ടായിരുന്നു.

എന്നാൽ സ്വാഹ അവരുമായി സംസാരിക്കാനോ, എന്തിന് പരിചയപ്പെടാൻ പോലും ആഗ്രഹിച്ചിരുന്നില്ല.തിരിച്ച് അവരും അങ്ങനെ തന്നെയായിരുന്നു. കാരണം മറ്റൊന്നുമല്ല. അവർ അഞ്ചു പേരും സെക്കൻഡ് ഇയർ സ്റ്റുഡൻസ് ആണ്.

മാത്രമല്ല സമ്പന്നതയുടെ നെറുകയിൽ നിൽക്കുന്നവരാണ് അവർ അഞ്ചുപേരും. അങ്ങനെ ഉള്ളവർ കേരളത്തിലെ ഏതോ ഒരു ഓർഫനേജിൽ നിന്നും സ്പോൺസർഷിപ്പിൽ പഠിക്കാൻ വന്നിരിക്കുന്ന പ്രാരാബ്ധകാരിയായ പെൺകുട്ടിയോട് കൂട്ടുകൂടാൻ താല്പര്യം ഉണ്ടാകാത്തത് സ്വാഭാവികം മാത്രമാണ്.

മറ്റു റൂമുകൾ എല്ലാം occupy ആയതു കൊണ്ടാണ് അവളെ ഇവരുടെ റൂമിൽ accommodate ചെയ്തത് തന്നെ. 

വേറെ ഏതെങ്കിലും റൂമിൽ ഒഴിവു ഉണ്ടായാൽ അങ്ങോട്ടു മാറ്റണമെന്ന് ഹോസ്റ്റൽ വാർഡനോട് അവർ പ്രത്യേകം പറഞ്ഞിട്ടുണ്ട്.

തനിക്ക് നല്ലോണം കൈ മണി തരുന്ന അവർ പറയുന്നത് വാർഡൻ കേൾക്കാതിരിക്കില്ല.

എന്തായാലും സ്വാഹയെ അതൊന്നും ബാധിക്കുന്ന പ്രശ്നങ്ങൾ അല്ല. അവൾക്ക് എങ്ങിനെയെങ്കിലും തൻറെ ജീവിത ലക്ഷ്യം നിറവേറ്റണം എന്നു മാത്രമേ ഇപ്പോൾ മനസ്സിൽ ഉള്ളൂ. അതിനു വേണ്ടി മാത്രമാണ് അവൾ കേരളത്തിൽ നിന്നും ഇത്രയും ദൂരം വന്നു പഠിക്കാൻ കാരണം തന്നെ.

അഞ്ചുകൊല്ലം കൊണ്ട് തന്നെ തൻറെ ലക്ഷ്യങ്ങൾ നേടാൻ പ്രാപ്തയാകണം. അതിനാണ് അവൾ ഇവിടെ എത്തിയിരിക്കുന്നത്. മൂന്നു കൊല്ലം കൊണ്ട് BBA Course കംപ്ലീറ്റ് ചെയ്ത ശേഷം അടുത്ത രണ്ടു കൊല്ലത്തിൽ MBA കഴിഞ്ഞ ശേഷം അവൾക്ക് നാട്ടിലേക്ക് പോകണം.

അത് മാത്രമാണ് ഇപ്പോൾ അവളുടെ മനസ്സിൽ ഉള്ളത്.

സ്വാഹ കോളേജിൽ പോകാൻ റെഡിയായി. താഴെ മെസ്സിൽ പോയി ബ്രേക്ഫാസ്റ്റ് കഴിച്ചു.
പിന്നെ വേഗം കോളേജിലേക്ക് നടന്നു. ഏകദേശം ഒരു 15 മിനിട്ടോളം നടക്കാനുണ്ട്. അവൾ വേഗം തന്നെ നടന്നു. 

ഒരു ഇളം നീല കളറുള്ള സാധാരണ ചുരിദാർ ആണ് അവൾ ഇട്ടിരിക്കുന്നത്. കുളിച്ച് നല്ല കറുത്ത ചുരുണ്ട മുടി അരയ്ക്കൊപ്പം ഉള്ളത് പിന്നി ഇട്ടിട്ടുണ്ട്. കണ്ണുകൾ എഴുതുകയോ, ഒരു പൊട്ട് തൊടുകയോ പോലും അവൾ ചെയ്തിട്ടില്ല. എന്നിരുന്നാലും കാണാൻ അവൾ സുന്ദരിയായിരുന്നു.

ക്ലാസ് തുടങ്ങുന്നതിനു മുൻപ് എത്താൻ വേണ്ടി അവൾ വേഗത്തിൽ തന്നെ നടന്നു.
 കോളേജിൻറെ ഗേറ്റിൽ എത്തിയ അവൾ മനസ്സിൽ പ്രാർത്ഥിച്ചു.

ഞാൻ ഒരു പുതിയ ജീവിത ലക്ഷ്യത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ്. എനിക്ക് എന്താണ് വേണ്ടത് എന്ന് എന്നെക്കാൾ നന്നായി തന്നെ നിനക്ക് അറിയാവുന്നതാണ്. കൂടെ ഉണ്ടാകണം.

അതും പറഞ്ഞ് അവൾ കോളേജ് gate കടന്നതും ഒരു Indian Chieftain Dark Horse black color bike അവൾക്ക് പിന്നിൽ നിന്നും പാഞ്ഞു വന്നു. ബൈക്കിൻറെ ലുക്കിൽ ആരും നോക്കി നിന്നു പോകുന്ന ബൈക്ക് ആയിരുന്നു അത്.Black കളർ സ്പോർട്സ് ഹെൽമെറ്റ് വെച്ച് ഒരാൾ ആ ബൈക്കിൽ സ്റ്റൈലിൽ അവളെ കടന്നു പോയി.

അവൾക്കരികിൽ കൂടി തൊട്ടു തൊട്ടില്ല എന്ന രീതിയിൽ അവൻ ബൈക്ക് മുന്നിലേക്ക് എടുത്തു. എന്നാൽ സ്വാഹയുടെ ദുപ്പട്ട അവൻറെ ബൈക്കിൽ കുടുങ്ങി. അവൻ അതൊന്നും അറിയാതെ ബൈക്കുമായി മുന്നിലോട്ട് പോയി.

സ്വാഹ എന്തു ചെയ്യണമെന്നറിയാതെ കയ്യിലിരുന്ന ഫയൽ മാറോടു ചേർത്തു പിടിച്ച് മുന്നോട്ട് തന്നെ നടന്നു. ഒന്നും സംഭവിക്കാത്ത പോലെ അവൾ കുറച്ചു മുന്നോട്ടു നടന്നതും അവൻറെ ബൈക്ക് തിരിച്ചു വന്നു.

അവൾ ആരെയും ശ്രദ്ധിക്കാതെ മുന്നോട്ടു നടക്കുകയായിരുന്നു. അവൻ ബൈക്ക് അവൾക്ക് മുന്നിൽ കൊണ്ടു നിർത്തി.

അപ്പോഴാണ് അവൾ അവനെ മുഖമുയർത്തി നോക്കുന്നതു തന്നെ.

അവൻ ഒന്നും പറയാതെ അവളുടെ ദുപ്പട്ട അവൾക്ക് നൽകി.

അവൾ കൈ നീട്ടി അത് വാങ്ങി, അവനെ നോക്കി ഒന്നു പുഞ്ചിരിച്ചു.

എന്നാൽ അവൻറെ ബൈക്ക് അവൾക്കു മുന്നിൽ വന്നു നിന്നപ്പോൾ തന്നെ കോളേജിൽ ഉണ്ടായിരുന്ന മിക്കവരും അവർക്ക് ചുറ്റും കൂടിയിരുന്നു. എന്തെങ്കിലും ഒന്ന് ഇവിടെ നടക്കുമെന്ന് എല്ലാവർക്കും അറിയാമായിരുന്നു.

എന്നാൽ എല്ലാവരെയും അതിശയിപ്പിച്ചു കൊണ്ട് ഒന്നും സംഭവിക്കാത്ത പോലെ അവനിൽ നിന്നും ദുപ്പട്ട വാങ്ങി പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു.

“Thanks...”

ഒരു അടി പ്രതീക്ഷിച്ച് എല്ലാവരും ആരാണ് ഇവിടെ പടക്കം പൊട്ടിച്ചത് എന്ന രീതിയിൽ പരസ്പരം നോക്കി.

എന്നാൽ അതൊന്നും ശ്രദ്ധിക്കാതെ അവൾ മുന്നോട്ടു നടന്നു.

അപ്പോഴേക്കും നാലു ചെറുക്കന്മാർ Chieftain Dark Horse ൽ ഇരിക്കുന്നവനരികിലേക്ക് വന്നു. അവരെ കണ്ട് അവൻ തൻറെ തലയിൽ നിന്നും ഹെൽമെറ്റ് ഊരി അവൾ പോകുന്നത് തന്നെ നോക്കി നിന്നു.

“രാഹുൽ... എന്തെങ്കിലും ഇഷ്യു ഉണ്ടോ?

എന്താടാ ഉണ്ടായത്?

ആരാണ് അവൾ?”

കൂട്ടത്തിൽ ഒരുവൻ ചോദിച്ചു.

“അറിയില്ല... ആദ്യമായാണ് കാണുന്നത്. Maybe she is a BBA first year student.”

രാഹുൽ നടന്നു പോകുന്നവളെ തന്നെ നോക്കി കൊണ്ട് തൻറെ ഫ്രണ്ട്സിന് മറുപടി നൽകി.

അപ്പോൾ വേറെ ഒരുവൻ പറഞ്ഞു.

“നീ എന്തു നോക്കി നിൽക്കുകയാണ്? വേഗം വാടാ... നമുക്ക് നമ്മുടെ തട്ടകത്തിൽ വേഗം എത്തണം. ഫസ്റ്റ് ഇയർ സ്റ്റുഡൻസ് വരുന്ന ദിവസമാണ് എന്ന് നീ മറന്നുവോ?”

“നിങ്ങൾ നടന്നോ... ഞാൻ ഈ ബൈക്ക് വച്ചിട്ട് വരാം.”

“ശരി വേഗം വരണം.”

അതിന് അവൻ ഒരു പുഞ്ചിരി നൽകി ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുന്നോട്ടു പോയി.

ആ ബൈക്കിൽ പോയവനാണ് രാഹുൽ ദേവ്. ഈ കോളേജിൻറെ ചെയർമാൻ.

അവൻറെ ചേട്ടൻ അരുൺ ദേവ്. ഇവിടെ തന്നെ പ്രൊഫസറാണ്. കൂടാതെ ഈ കോളേജിൻറെ എംഡി കൂടിയാണ് അയാൾ. അതായത് ഈ കോളേജ് ഇവരുടെ കുടുംബ ബിസിനസ്സിൽ പെട്ടതാണ്.

ദേവ് ഗ്രൂപ്പ്... അവരുടേതാണ് ഈ കോളേജ്.

ദേവ് ഗ്രൂപ്പിൻറെ ചെയർമാൻ ദേവ് ചന്ദ്രൻ ആണ് അരുൺ ദേവ്, അനിൽ ദേവ്, രാഹുൽ ദേവ് എന്ന മൂന്നു പേരുടെയും അച്ഛൻ.

ഇവരുടെ ബിസിനസിൻറെ കോർപ്പറേറ്റ് ഓഫീസ് മുംബൈയിലാണ്.

ദേവ് ചന്ദ്രനും രണ്ടാമത്തെ മകൻ അനിൻ ദേവും കൂടിയാണ് ഇപ്പോൾ ബിസിനസ് എല്ലാം നോക്കി നടക്കുന്നത്.

അരുണിന് ടീച്ചിങ് ഒരുപാട് ഇഷ്ടം ഉള്ളതു കൊണ്ട് ഇവിടെ പ്രൊഫസറായി കൂടിയിരിക്കുകയാണ് ആൾ. കൂടാതെ ഈ കോളേജ് നോക്കി നടത്തുന്നത് അരുൺ ആണ്.

രാഹുൽ ദേവ്... ഈ കോളേജിലെ തന്നെ BBA ഫൈനൽ ഇയർ സ്റ്റുഡൻറ് ആണ്. ഒപ്പം കോളേജ് ചെയർമാനും.

ഈ കോളേജിൽ അവനെ ആരും അങ്ങനെ എതിർക്കാറില്ല. കാരണവും ഇതു തന്നെയാണ്.

അതും കൂടാതെ എന്തിനും ഒപ്പം നിൽക്കുന്ന ഏട്ടനാണ് അരുൺ. അതുകൊണ്ടു തന്നെ രാഹുൽ കോളേജ് ലൈഫ് നന്നായി എൻജോയ് ചെയ്യുന്നുണ്ടായിരുന്നു.

ഈ കോളേജിനെ പറ്റി പറയുകയാണെങ്കിൽ ഇവിടത്തെ നല്ലവരും കെട്ടവരും എല്ലാം തന്നെ രാഹുലും കൂട്ടരും ആയിരുന്നു. അവർ അഞ്ച് പേരാണു ഒരു ഗാങ് ആയിട്ടുള്ളത്.

ദേവ് ചന്ദ്രൻറെ മൂന്ന് ആൺമക്കളെയും കാണാൻ അടാർ ലുക്ക് ആണ്. നല്ല വെളുത്ത നിറവും ആവശ്യത്തിന് വണ്ണവും വലിപ്പവും ജിം ബോഡിയുമാണ് മൂന്നുപേർക്കും.

രാഹുൽ... കറുത്ത മുടിയിൽ ജൽ തേച്ച് സെറ്റ് ചെയ്തിട്ടുണ്ട്. ബ്ലാക്ക് ജീൻസും, ഓഫ് വൈറ്റ് കളർ ഷർട്ടുമാണ് ഇന്നത്തെ വേഷം. കൈയ്യിലൊരു ഇടിവള ഇട്ടിട്ടുണ്ട്. ഷർട്ടിൻറെ സ്ലീവ് മുകളിലോട്ട് കയറ്റി വെച്ചിട്ടുണ്ട്. Adidas ൻറെ men trainers ULTRA STRIKE ഷൂസ് ആണ് ഇട്ടിരിക്കുന്നത്. മറുകൈയിൽ Pebble Pace smart watch.

ഈ ക്യാമ്പസിൽ ഏറ്റവു മധികം ആരാധികമാർ ഉള്ള ആളാണ് രാഹുൽ ദേവ് എന്ന് പറയാതെ തന്നെ ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാവുന്നതാണ്.

എന്നാൽ ആരെങ്കിലും പ്രേമവും പറഞ്ഞു ചെന്നാൽ മുഖമടിച്ച് ഷേപ്പ് മാറ്റുന്ന സ്വഭാവമാണ് അവനുള്ളത്. അത് എല്ലാവർക്കും അറിയാവുന്നത് കൊണ്ട് തന്നെ അധികം ആരും അവനെ കയറി മുട്ടാറില്ല.

നമ്മുടെ സ്വാഹയുടെ റൂം മെയ്റ്റ്സ്സ് കഴിഞ്ഞ വർഷം മുതൽ അവനു പുറകിൽ ഉണ്ട്. കൂടാതെ അവരിൽ ഒരാളുടെ അച്ഛൻ രാഹുലിൻറെ ഫാമിലി ഫ്രണ്ടും കൂടിയാണ്. അതുകൊണ്ടു തന്നെ അവനോട് വല്ലപ്പോഴും സംസാരിക്കാൻ അവർക്ക് സാധിക്കുമായിരുന്നു. അത്ര മാത്രം. അതിൽ കൂടുതൽ ഒന്നും അവൻറെ അടുത്ത് നടക്കാറില്ല.

ഈ കോളേജിൻറെ ഓപ്പോസിറ്റ് ആയി ലോ കോളേജ് ഉണ്ട്. രണ്ടു കോളേജും തമ്മിൽ നല്ല ഒത്തൊരുമ ആയതു കൊണ്ട് തന്നെ ആഴ്ചയിൽ രണ്ടോ മൂന്നോ അടി ഇവിടെ സ്ഥിരം കാഴ്ചയാണ്.

നമ്മുടെ കോളേജിൽ ആരുമായി ഉടക്കിയാലും അവസാനം അടിയിൽ രാഹുലും കൂട്ടരും ഉണ്ടാകും. 
ലോ കോളേജിലെ ആരെയും എടുത്തിട്ട് അടിക്കാൻ കിട്ടുന്ന ഒരു അവസരവും ഒരു കാരണവശാലും വിട്ടുകളയാൻ രാഹുലും കൂട്ടരും സമ്മതിക്കാറില്ല. അതാണ് ഈ കോളേജിനെ പറ്റി പറയാനുള്ളത്.

സ്വാഹ ക്ലാസ്സ് ചോദിച്ച് കണ്ടു പിടിച്ച് ക്ലാസ്സിൽ കയറിയിരുന്നു. അവൾ ആരോടും കൂട്ടുകൂടാൻ ഒന്നും ചെന്നിരുന്നില്ല.

ക്ലാസ്സിൽ ഫസ്റ്റ് ഹവർ പ്രൊഫസർ വന്നു. അരുൺ ദേവ് ആണ് അവരുടെ ഇക്കൊല്ലത്തെ ക്ലാസ്സ് ഇൻചാർജ്. 
ആദ്യ ദിവസം ആയതു കൊണ്ട് തന്നെ അവൻ സ്വന്തം ഇൻട്രൊഡ്യൂസ് ചെയ്ത ശേഷം ഏതൊക്കെ സബ്ജക്ട് ആണ് ഈ കൊല്ലം പഠിക്കാനുള്ളത്, എക്സാം എങ്ങനെയാണ്, പ്ലസ്മെൻറ് എങ്ങനെയാണ്... അങ്ങനെ ഒരു ഫസ്റ്റ് ഇയർ സ്റ്റുഡൻറ്ൻറെ മനസ്സിലുണ്ടാകുന്ന എല്ലാ question നും അവൻ എക്സ്പ്ലനേഷൻ നൽകിയിരുന്നു.

അതിനു ശേഷം അരുൺ അവർക്കു ആദ്യത്തെ അസൈമെൻറ് നൽകി.

“പത്തുമിനിറ്റ് സമയം എല്ലാവർക്കും നൽകും. അതിൽ ഈ ക്ലാസിലെ മൂന്ന് കുട്ടികളുടെ പത്ത് ഡീറ്റെയിൽസ് കളക്ട് ചെയ്യണം. എത്ര അധികം ഇൻഫോർമേഷൻ കളക്ട് ചെയ്യാം... അതനുസരിച്ച് നിങ്ങൾക്ക് points നേടാവുന്നതാണ്. I hope it is clear for everyone… right students...”

“Yes sir...”

എല്ലാവരും മറുപടി നൽകി.

“So, students your time start now... only ten minutes…”

എല്ലാവരെയും സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ട് അരുൺ തൻറെ ചെയറിൽ തന്നെ ഇരിക്കുകയായിരുന്നു.

പെട്ടെന്നാണ് അവൻ സ്വാഹയെ കണ്ടത്. ഒന്നും ചെയ്യാതെ, ആരോടും സംസാരിക്കാതെ, കണ്ണുകളടച്ച് തൻറെ സീറ്റിൽ തന്നെ ഇരിക്കുകയായിരുന്നു സ്വാഹ.

അവളുടെ ആ ചെയ്തികൾ അവനെ തെല്ലൊന്ന് അമ്പരിപ്പിച്ചു. എങ്കിലും അവൻ ഒന്നും പറയാതെ അവളെ തന്നെ നോക്കി ഇരുന്നു.

എന്നാൽ കണ്ണുകൾ അടച്ചു കൊണ്ടു തന്നെ തൻറെ മുന്നിലിരിക്കുന്ന പേപ്പറിൽ അവൾ എന്തൊക്കെയോ കുത്തിക്കുറിക്കുന്നുണ്ടായിരുന്നു.

എന്നാൽ സ്വാഹ കണ്ണടച്ചിരിക്കുന്നതു കൊണ്ടു തന്നെ ആരും അവളെ മൈൻഡ് ചെയ്യുന്നുണ്ടായിരുന്നില്ല. ആരും അവളുടെ അടുത്ത് വന്ന് സംസാരിച്ചതും ഇല്ല. എന്നാൽ ഇതെല്ലാം വളരെ കൗതുകത്തോടെയാണ് അരുൺ നോക്കിക്കാണുന്നുണ്ടായിരുന്നത്.

10 സെക്കൻഡ് മാത്രമാണ് ബാക്കി ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ അരുൺ കൗണ്ട് ഡൗൺ സ്റ്റാർട്ട് ചെയ്തു.

10 seconds... 9, 8... അങ്ങനെ അവൻ കൗണ്ട്ഡൗൺ തുടങ്ങിയതും സ്വാഹ കണ്ണു തുറന്ന് ചുറ്റുമൊന്നു നോക്കുന്നത് അവൻ ശ്രദ്ധിച്ചിരുന്നു.

അവസാനം അവൻ പറഞ്ഞു…

“5,4,3,2,1... Students please stop discussion and sit in your respective places.”

അതിനുശേഷം ഓരോരുത്തരായി തങ്ങൾ കളക്ട് ചെയ്ത് ഇൻഫോർമേഷൻ പറയാൻ തുടങ്ങി.

ചിലർ അഞ്ചു പേരുടെ ഡീറ്റെയിൽസ് എടുത്തിട്ടുണ്ട്. but ഇൻഫോർമേഷൻ കുറവായിരുന്നു. ചിലർ മൂന്നും നാലും രണ്ടുവീതം പറഞ്ഞു.

എല്ലാവർക്കുമുള്ള points അപ്പോൾ തന്നെ അരുൺ അനൗൺസ് ചെയ്യുന്നുണ്ടായിരുന്നു.

ഇതു വരെ അനൗൺസ് ചെയ്തതിൽ highest പോയിൻറ് 8 ആയിരുന്നു.

അടുത്തത് സ്വാഹയുടെ ടേൺ ആയിരുന്നു. അരുൺ അല്പം സംശയത്തോടെ തന്നെ അവളെ നോക്കി. അവൾ എന്തെങ്കിലും പറയുമോ എന്ന് അവനു സംശയം ഉണ്ടായിരുന്നു. കാരണം അവൾ ആരോടും സംസാരിക്കുന്നത് അവൻ കണ്ടിരുന്നില്ല.

എന്നാൽ എല്ലാവരെയും അതിശയിപ്പിച്ചു കൊണ്ട് സ്വഹ മൂന്നുപേരെ പറ്റി 10 പോയിൻറ് വീതം പറഞ്ഞു. അരുൺ നൽകിയ ടാസ്ക് പൂർണ്ണമായും അതിൻറെ എല്ലാ അർത്ഥത്തിലും സ്വാഹ ചെയ്തതു കൊണ്ട് തന്നെ അവനു 10 points നൽകേണ്ടതായി വന്നു.

അങ്ങനെ ആദ്യത്തെ ദിവസം തന്നെ കൊടുക്കുന്ന അസൈൻമെൻറ്ൽ പത്തിൽ പത്ത് പോയിൻറ് വാങ്ങുന്നത് ആ കോളേജിൽ ആദ്യമായിട്ടായിരുന്നു.

8 points ആയിരുന്നു highest score. ക്ലാസിലെ എല്ലാ സ്റ്റുഡൻസ്ൻറെയും ചാൻസ് കഴിഞ്ഞതും അരുൺ പറഞ്ഞു.


സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 02

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 02

4.5
11398

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 02 “ടോപ് സ്കോർ നേടിയിരിക്കുന്നു ഈ കുട്ടിയുടെ ഇൻട്രൊഡക്ഷൻ ഇതു വരെ ആരും പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഒരു ചാൻസ് കൂടി ഞാൻ നിങ്ങൾക്കെല്ലാവർക്കും തരുകയാണ്. ഈ ക്ലാസിലെ ഏതെങ്കിലും ഒരു സ്റ്റുഡൻറ് ഈ കുട്ടിയെ പറ്റി 5 ഇൻഫോർമേഷൻസ് പറഞ്ഞാൽ extra 1 പോയിൻറ് നേടാവുന്നതാണ്.” എല്ലാവരും പരസ്പരം നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. ആരും ട്രൈ ചെയ്യാതിരുന്നപ്പോൾ സ്വാഹ കൈ ഉയർത്തി പറഞ്ഞു. “Myself Swaha. ഞാൻ ജനിച്ചതും വളർന്നതും കേരളത്തിലാണ്. ഞാൻ ഇവിടെ കോളേജ് ഹോസ്റ്റലിലാണ് ത