Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 02

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 02

“ടോപ് സ്കോർ നേടിയിരിക്കുന്നു ഈ കുട്ടിയുടെ ഇൻട്രൊഡക്ഷൻ ഇതു വരെ ആരും പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഒരു ചാൻസ് കൂടി ഞാൻ നിങ്ങൾക്കെല്ലാവർക്കും തരുകയാണ്. ഈ ക്ലാസിലെ ഏതെങ്കിലും ഒരു സ്റ്റുഡൻറ് ഈ കുട്ടിയെ പറ്റി 5 ഇൻഫോർമേഷൻസ് പറഞ്ഞാൽ extra 1 പോയിൻറ് നേടാവുന്നതാണ്.”

എല്ലാവരും പരസ്പരം നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. ആരും ട്രൈ ചെയ്യാതിരുന്നപ്പോൾ സ്വാഹ കൈ ഉയർത്തി പറഞ്ഞു.

“Myself Swaha.

ഞാൻ ജനിച്ചതും വളർന്നതും കേരളത്തിലാണ്.

ഞാൻ ഇവിടെ കോളേജ് ഹോസ്റ്റലിലാണ് താമസിക്കുന്നത്.

12th കമ്പ്ലീറ്റ് ചെയ്തത് കേരളത്തിൽ തന്നെയാണ്.

12th കഴിഞ്ഞ ശേഷം ഒരു വർഷം നഷ്ടമായി. അതിനു കാരണം ഞാൻ ഒരു ഓപ്ഫൻ ആണ്. കഴിഞ്ഞ വർഷം സ്പോൺസര്ഷിപ്പ് കിട്ടാൻ വൈകിപ്പോയി.”

ഇത്രയും പറഞ്ഞ ശേഷം സ്വാഹ ഒരു കൂസലുമില്ലാതെ അരുണിനോട് ചോദിച്ചു.

“Sir… പറഞ്ഞ ആ ഒരു പോയിൻറ് കൂടി എനിക്ക് കിട്ടും എന്നാണ് എൻറെ വിശ്വാസം.”

സ്വാഹ പറയുന്നത് കേട്ട് അരുൺ അടക്കം എല്ലാവരും അവളെ നോക്കി.

പിന്നെ സ്റ്റുഡൻസ് എല്ലാവരും അരുൺ എന്താണ് പറയാൻ പോകുന്നത് എന്ന് അറിയാൻ ആകാംക്ഷയോടെ അവനെ നോക്കി.

അരുൺ ആലോചിച്ചു. താൻ പറഞ്ഞത് അക്ഷരം പ്രതി അവൾ ചെയ്തിട്ടുണ്ട്. She deserves this one point. എന്നാലും അരുൺ പറഞ്ഞത് ഇങ്ങനെയാണ്.

“കുട്ടി ആരോടും സംസാരിക്കുന്നത് ഞാൻ കണ്ടില്ല. അതിനർത്ഥം ഈ ഇൻഫൊർമേഷൻസ് ഓൾറെഡി തനിക്ക് അറിയാം എന്നല്ലേ?
അപ്പോൾ താൻ ചീറ്റിങ്ങ് ലൂടെയാണ് പോയിൻറ് നേടിയിരിക്കുന്നത് എന്ന് ഞാൻ പറഞ്ഞാൽ?”

“As a student, ഞാൻ സാർ പറഞ്ഞതിനെ പൂർണ്ണമായും എതിർക്കും.”

“How?”

“I will explain it with your permission?”

“You should...”

“ക്ലാസിലെ ഏതെങ്കിലും മൂന്നു കുട്ടികളുടെ ടെൻ ഇൻഫോർമേഷൻസ് പറഞ്ഞ പത്തു മിനിറ്റിൽ കളക്ട് ചെയ്യണം എന്നതായിരുന്നു ആദ്യത്തെ ടാസ്ക്.

അത് ഞാൻ കമ്പ്ലീറ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് സാർ എനിക്ക് 10 പോയിൻറ്സ് തന്നത്.

സ്റ്റുഡൻസ് പരസ്പരം സംസാരിക്കണം എന്നത് ഒരു ക്രൈറ്റീരിയയായി ടാക്സ് പറഞ്ഞ സമയത്ത് സാർ ഒരിക്കലും പറഞ്ഞിരുന്നില്ല.

അടുത്ത ടാസ്ക് സാർ പറഞ്ഞത് എന്നെപ്പറ്റി ഈ ക്ലാസിലെ ഏതെങ്കിലും ഒരാൾ പറഞ്ഞാൽ ഒരു പോയിൻറ് തരാം എന്നാണ്.

ഈ ക്ലാസിലെ ആർക്കും എൻറെ പേര് പോലും അറിയില്ല എന്ന് എനിക്കറിയാം. അവർക്കാർക്കും ഒന്നും പറയാൻ ഇല്ലാത്തതുകൊണ്ടാണ് ഞാൻ എന്നെ പറ്റി പറഞ്ഞത്.

ഞാനും ഈ ക്ലാസിൽ സ്റ്റുഡൻറ് തന്നെയാണ്. അതുകൊണ്ട് ആ ഓഫർ ചെയ്ത വൺ പോയിൻറ്ന് ഞാൻ അർഹയാണ് എന്നാണ് എൻറെ വിശ്വാസം.

Anyway, final decision is yours. അത് എന്തു തന്നെയായാലും I will accept it.”

അവൾ പറയുന്നത് എല്ലാം ശരി ആയതു കൊണ്ടും വേറെ ഒഴിവുകഴിവു ഒന്നും പറയാൻ ഇല്ലാത്തതു കൊണ്ടും 11 പോയിൻറ്സ് നൽകി അവൻ അന്നത്തെ ക്ലാസ്സ് അവസാനിപ്പിച്ചു.

എന്നാൽ ഫസ്റ്റ് ഇയർ BBA ക്ലാസ്സിൽ ഉണ്ടായ ആ സംഭവം കോളേജിൽ കാട്ടുതീ പോലെയാണ് പടർന്നത്.

അരുൺ സാറിൽ നിന്നും ആദ്യത്തെ ക്ലാസ്സിൽ തന്നെ 11 പോയിൻറ് വാങ്ങി അസ്‌സൈൻമെൻ കംപ്ലീറ്റ് ചെയ്ത സ്വഹയെ പറ്റി എല്ലാവരും സംസാരിക്കാൻ തുടങ്ങി.

അവളോട് കൂട്ടുകൂടാൻ പലരും വന്നെങ്കിലും എല്ലാവരെയും ഒരു ചെറു പുഞ്ചിരിയോടെ അവൾ മടക്കിയയച്ചു. അവൾക്ക് ഫ്രണ്ട്ഷിപ്പിൽ താൽപര്യമില്ലെന്ന് മനസ്സിലായതും കൂടാതെ അവൾ ഒരു ഓർഫൻ ആണെന്ന് അറിഞ്ഞതും അവളിൽ നിന്നും അകലം പാലിക്കാൻ എല്ലാവരും ശ്രദ്ധിച്ചു.

എന്നാൽ അവളുടെ പ്രശസ്തിയിൽ ഒരു കൂട്ടം സ്റ്റുഡൻസ് അവർക്ക് എതിരെ ആവാനും കാരണമായി.

എന്നാൽ സ്വാഹയെ പറ്റി അവളുടെ റൂംമേറ്റ്സ് ഉം കേട്ടിരുന്നു. ഇന്ന് അവൾ റൂമിൽ എത്തുമ്പോൾ അവിടെ റാഗ് ചെയ്യാമെന്ന് തന്നെ അവർ തീരുമാനിച്ചിരുന്നു.

രാഹുലും കൂട്ടരും ഫസ്റ്റ് ഇയർ class ൽ നടന്ന സംഭവത്തെപ്പറ്റി സംസാരിക്കുകയായിരുന്നു. അപ്പോഴാണ് കൂട്ടത്തിൽ ഒരുവൻ പറഞ്ഞത്.

“ഇന്ന് കാലത്ത് നീ ഒരു കുട്ടിയുടെ ദുപ്പട്ടയുമായി മൽപ്പിടുത്തം നടത്തിയില്ലേ, ആ കുട്ടിയെ പറ്റിയാണ് എല്ലാവരും സംസാരിക്കുന്നത്.

അവളുടെ പേരാണ് സ്വാഹ. മാത്രമല്ല അവൾ ഒരു ഓർഫൻ ആണ്.”

രാഹുൽ അല്പം അതിശയത്തോടെ തന്നെ ചോദിച്ചു.

“അവളോ?”

“അതേടാ അവൾ തന്നെ.”

അതുകേട്ട് രാഹുൽ ഒന്നു മൂളി.

അന്നത്തെ ക്ലാസ് എല്ലാം കഴിഞ്ഞ് സ്വാഹ ഹോസ്റ്റലിലേക്ക് നടന്നു പോയി.

റൂമിൽ എത്തിയപ്പോൾ തന്നെ അവളെ അവളുടെ റൂംമേറ്റ്സ് വളഞ്ഞിരുന്നു. അവരിൽ നിന്നും ഇങ്ങനെ ഒരു മൂവ് അവൾ പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ടു തന്നെ അവർ പറയുന്നതെല്ലാം കേട്ടും അനുസരിച്ചും പാവമായി അവൾ അവരുടെ മുന്നിൽ നിന്നു.
അവളിൽ നിന്നും എതിർപ്പ് പ്രതീക്ഷിച്ചു വന്ന അവർക്ക് അവളുടെ ആ ഭാവം കണ്ട് കൂടുതൽ അവളുടെ മെക്കട്ട് കയറാതെ അവളെ വെറുതെ വിട്ടു.

നല്ല അടി പ്രതീക്ഷിച്ച ഹോസ്റ്റലിലെ എല്ലാവർക്കും അന്നും നിരാശയായിരുന്നു ഫലം.

xxxxxxxxxxxxxxxxxxxxxxxxxx

രാത്രിയിൽ ഡിന്നറിന് ഇരിക്കുമ്പോൾ അരുൺ രാഹുലിനോട് ഉണ്ടായത് എല്ലാം വിശദമായി തന്നെ പറഞ്ഞു കേൾപ്പിച്ചു.

“She\'s brilliant. There is no doubt about it. But there is something shady about her behavior. Not normal, maybe because she comes from an orphanage.”
(“അവൾ മിടുക്കിയാണ്. അതിൽ യാതൊരു സംശയവുമില്ല. പക്ഷേ, അവളുടെ പെരുമാറ്റത്തിൽ എന്തോ നിഴലുണ്ട്. സാധാരണ അല്ല, അവൾ ഒരു അനാഥാലയത്തിൽ നിന്ന് വന്നതുകൊണ്ടാകാം.)
 
അരുൺ പറഞ്ഞപ്പോൾ രാഹുൽ കാലത്തുണ്ടായ സംഭവവും പറഞ്ഞു.

അതു കൂടി കേട്ടതോടെ രണ്ടുപേരും എന്തൊക്കെയോ ആലോചിച്ചു കൂട്ടുന്ന തിരക്കിലായിരുന്നു.

So, I think it is inferiority complex only. She must break the shell and comes out soon.
(അതിനാൽ, ഇത് അപകർഷതാ മാത്രമാണെന്ന് ഞാൻ കരുതുന്നു. അവൾ തോട് പൊട്ടിച്ച് പുറത്തു വരണം.)

അരുൺ പറഞ്ഞു.

അവരുടെ രണ്ടു പേരുടെയും മനസ്സിൽ എന്താണെന്ന് അവർക്കും അവർക്കു മുകളിൽ ഇരിക്കുന്ന ഈശ്വരനും മാത്രമേ അറിയുകയുള്ളൂ.

എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ പലരും അവളോട് പ്രണയാഭ്യർഥന നടത്തി എങ്കിലും അവൾ അതെല്ലാം പുഞ്ചിരിയോടെ നിഷേധിച്ചു.

എല്ലാവരും ഒരു ടൈംപാസിന് വേണ്ടി മാത്രമാണ് അത് ചെയ്യുന്നതെന്ന് അവൾക്കും അറിയാമായിരുന്നു. എന്നാൽ അവരുടെ അഭ്യർത്ഥന നിരസിച്ചപ്പോൾ പലരും മോശമായി അവളെപ്പറ്റി സംസാരിക്കാൻ തുടങ്ങി. അവൾ ഓർഫൻ ആയതു കൊണ്ട് തന്നെ ചോദിക്കാനും പറയാനും ആരും ഇല്ലാത്തതു കൊണ്ട് ആർക്കും ഒരു ഭയവും ഉണ്ടായിരുന്നില്ല.

അങ്ങനെ ദിവസങ്ങൾ കടന്നു പോയി.
അന്ന് ഫ്രഷ്സ് ഡേ ആണ്.

പതിവു പോലെ സ്വാഹ അന്നും കോളേജിൽ വന്നു. ഫ്രഷ്സ് ഡേ ആയതു കൊണ്ട് തന്നെ എല്ലാവരോടും ഓഡിറ്റോറിയത്തിൽ എത്താനായി അനൗൺസ്മെൻറ് ഉണ്ടായിരുന്നു.

സ്വാഹയുടെ roommates തന്നെയാണ് എല്ലാത്തിനും മുന്നിൽ. അരുണും അവരെ പഠിപ്പിക്കുന്ന മറ്റ് അഞ്ചാറു പ്രൊഫസറുമാരും ഉണ്ടായിരുന്നു തുടക്കത്തിൽ. പിന്നെ അവർ പോയതും ഓരോരുത്തരെയായി സ്റ്റേജിൽ വിളിച്ച് ഒരു വിധം നല്ല പണികൾ തന്നെ നൽകുന്നുണ്ടായിരുന്നു.

രാഹുലും കൂട്ടരും പുറകിലിരുന്നു എല്ലാം കണ്ട് ആസ്വദിക്കുന്നുണ്ടായിരുന്നു.

അങ്ങനെ സ്വാഹയെ വിളിച്ചു. അവൾ സ്റ്റേജിൽ കയറിയതും അവളുടെ റൂമിൽ താമസിക്കുന്നവരിൽ ഒരാൾ പറഞ്ഞു.

“ഇവൾ ഞങ്ങളുടെ റൂമിൽ ആയതു കൊണ്ട് ഇവർക്കുള്ള പണി കൊടുക്കാൻ വേറെ ആരെങ്കിലും മുന്നോട്ടു വരണം. അല്ലെങ്കിൽ വേണ്ട... നമ്മുടെ കോളേജിലെ ചെയർമാൻ തന്നെ വരട്ടെ. എന്താണ് എല്ലാവരുടെയും അഭിപ്രായം?”

എല്ലാവർക്കും അത് സമ്മതമായിരുന്നു.

അത് കണ്ട് രാഹുലിൻറെ ഫ്രണ്ട് പറഞ്ഞു.

“അവളുമാർ കിട്ടിയ അവസരം ശരിക്കും ഉപയോഗിക്കുന്നുണ്ട്. നിൻറെ ഒപ്പം കുറച്ചു സമയം ചെലവഴിക്കണം. അതിനുള്ള അവളുമാരുടെ പ്ലാൻ ആണ് ഇതെല്ലാം.”

എന്നാൽ എല്ലാവരെയും അതിശയിപ്പിച്ചു കൊണ്ട് രാഹുൽ ഇരുന്നിടത്ത് തന്നെ ഇരുന്നു കൊണ്ട് പറഞ്ഞു.

“എനിക്ക് ഇതിനൊന്നും താല്പര്യമില്ല. നിങ്ങൾ തന്നെ എന്താണ് വേണ്ടതെന്നു വച്ചാൽ ചെയ്തോളൂ.”

രാഹുൽ അതു പറഞ്ഞതും സ്റ്റുഡൻസ് എല്ലാവരും അവനോട് എന്തെങ്കിലും ടാസ്ക് കൊടുക്കാൻ തന്നെ വിളിച്ചു പറയുന്നുണ്ടായിരുന്നു.

അവസാനം രാഹുൽ സ്റ്റേജിൽ വന്നു.

സ്വാഹയെ ഒന്നു നോക്കി. പിന്നെ അവളോട് ചോദിച്ചു.

“തനിക്ക് പാട്ടു പാടാൻ ആണോ, അതോ ഡാൻസ് ചെയ്യാൻ ആണോ, അതോ proposal seen ആണോ ഏതാണ് വേണ്ടത്?”

അവൻ ചോദിച്ചത് കേട്ട സ്വാഹ ഒട്ടും പതറാതെ പറഞ്ഞു. 

“Sir... എനിക്ക് ഇതൊന്നും ചെയ്യാൻ അറിയില്ല. താൽപര്യവുമില്ല.”

പെട്ടെന്നാണ് രാഹുൽ ദേഷ്യത്തിൽ അവളോട് ചോദിച്ചത്.

“ആരാടി നിൻറെ സാറ്?

ഞാൻ നിന്നെ എന്തെങ്കിലും പഠിപ്പിച്ചിട്ടുണ്ടോ?”

ദേഷ്യത്തിൽ ഉള്ള അവൻറെ ചോദ്യത്തിന് കൂളായി അവൾ മറുപടി നൽകി.

“നിങ്ങൾ രണ്ടു ചോദ്യങ്ങളാണ് ഇപ്പോൾ എന്നോട് ചോദിച്ചത്.

ആദ്യത്തേത് ആരെയാണ് ഞാൻ സാർ എന്ന് വിളിച്ചത്?

അത് നിങ്ങളെ തന്നെയാണ്.

ഇനി രണ്ടാമത്തെ കൊസ്റ്റ്യൻ.

നിങ്ങളെന്നെ എന്തെങ്കിലും പഠിപ്പിച്ചിട്ടുണ്ടോ എന്ന്...

അതിനു ഉത്തരവും Yes എന്ന് തന്നെയാണ്.”
അവളുടെ അളന്നു മുറിച്ചുള്ള സംസാരം കേട്ട് രാഹുൽ അവളെ തന്നെ നോക്കി നിന്നു. പിന്നെ അതിശയത്തോടെ ചോദിച്ചു.

“ഞാൻ നിന്നെ ഏതു സബ്ജക്ട് ആണ് പഠിപ്പിച്ചിരിക്കുന്നത്?”

അവനെപ്പോലെ തന്നെ അവിടെ ഉണ്ടായിരുന്ന എല്ലാവരും അവൾ എന്താണ് പറയാൻ പോകുന്നതെന്ന് ശ്രദ്ധിച്ചിരിക്കുകയായിരുന്നു.

ഒട്ടും കൂസാതെ സ്വാഹ പറഞ്ഞു.

“Road Safety ആണ് സാർ എന്നെ പഠിപ്പിച്ച സബ്ജക്ട്.

അതും ഞാൻ ഇവിടെ ജോയിൻ ചെയ്ത ആദ്യ ദിവസം തന്നെ...”

അവൾ ദുപ്പട്ടയുടെ കാര്യമാണ് പറയുന്നത് എന്ന് അവന് മനസ്സിലായി.

“റോഡിലൂടെ നടക്കുമ്പോൾ സ്വന്തം വസ്ത്രം എങ്ങനെ സംരക്ഷിക്കണമെന്നും അല്ലെങ്കിൽ എന്ത് സംഭവിക്കും എന്ന് പ്രാക്ടിക്കലായി തന്നെ ക്ലാസ്സ് തന്നിരുന്നു സാർ അന്ന്.

പിന്നെ നിങ്ങളെ ‘SIR’ എന്ന് വിളിക്കാൻ ഒരു കാരണം കൂടിയുണ്ട്.

എനിക്ക് നിങ്ങളുടെ പേര് അറിയില്ല, അല്പം മുൻപ് ഇവർ പറഞ്ഞിരുന്നു കോളേജിൻറെ ചെയർമാൻ ആണെന്ന്. അതുകൊണ്ട് ആ പൊസിഷൻനോടുള്ള ബഹുമാനം കാണിക്കാം എന്ന് കരുതി കൂടിയാണ് ഞാൻ സാർ എന്ന് വിളിച്ചത്.”

തൻറെ പേര് അവൾക്ക് അറിയില്ല എന്ന് പരസ്യമായി പറഞ്ഞത് അവന് ഇൻസൾട്ട് ആയി തന്നെ തോന്നി.

അതുകൊണ്ട് തന്നെ അല്പം പരിഹാസത്തോടെ അവൻ പറഞ്ഞു.

“പഠിക്കുന്ന കോളേജിലെ ചെയർമാൻറെ പേര് പോലും അറിയാതെയാണോ ഈ വലിയ വായിൽ താൻ സംസാരിക്കുന്നത്?
എന്തായാലും തനിക്ക് ഒരു ടാസ്ക് തരാൻ ആണ് ഞാൻ ഇപ്പോൾ ഇവിടെ വന്നത്.
എൻറെ പേര് കണ്ടു പിടിച്ച് എല്ലാവർക്കും മുൻപിൽ വെച്ച് പറയണം. അതാണ് ഞാൻ നിനക്ക് തരുന്ന ടാസ്ക്.”

അതും പറഞ്ഞ് അവൻ സ്റ്റേജിൽ നിന്നും താഴേക്ക് പോകാൻ സ്റ്റെപ്പുകൾ ഇറങ്ങുന്ന സമയത്ത് സ്വാഹ തിരിഞ്ഞ് അടുത്തു നിൽക്കുന്ന ഒരു ചേച്ചിയോട് പറഞ്ഞു.

“ആ സാറിനെ ഒന്ന് വിളിച്ചേ, എനിക്കൊരു കാര്യം പറയാനുണ്ട്.”

അവൾ പറഞ്ഞതു കേട്ടതും ഒന്നും ആലോചിക്കാതെ ആ പെൺകുട്ടി അവനെ വിളിച്ചു.

“രാഹുൽ ദേ ഇവൾക്ക്...”

പെട്ടെന്നാണ് താൻ എന്താണ് ചെയ്തതെന്ന് അവൾക്ക് ബോധ്യം വന്നത്. ഒഡിറ്റോറിയം മുഴുവനും സൈലൻറ് ആയിപ്പോയി.

രാഹുൽ ദേഷ്യത്തോടെ അവനെ വിളിച്ച പെൺകുട്ടിയെ നോക്കിയതും അവൾ പേടിയോടെ മറ്റുള്ളവരുടെ പിന്നിലേക്ക് മാറി നിന്നു.

എന്നാൽ ഈ സമയം സ്വാഹ സ്റ്റേജിൽ നിന്നു പറഞ്ഞു.

“Chairman ൻറെ പേര് കണ്ടു പിടിച്ച് എല്ലാവർക്കും മുൻപിൽ വെച്ച് പറയണം. അതാണ് എനക്ക് തന്ന ടാസ്ക്. Our college chairman\'s name is Rahul. With this I completed my task. Thanks...”

അത്രയും പറഞ്ഞ സ്വാഹ അവൻറെ മുൻപിലൂടെ നടന്നു താഴെ അവളുടെ സീറ്റിൽ ചെന്നിരുന്നു.

എല്ലാവരും കൈയ്യടിച്ച് അവളെ അഭിനന്ദിച്ചു.

എന്നാൽ രാഹുലും കൂട്ടരും ദേഷ്യത്തോടെ ഓഡിറ്റോറിയം വിട്ട് പുറത്തേക്ക് പോയി.

ബാക്കിയുള്ളവർക്ക് പണി കൊടുത്തു അന്നത്തെ ദിവസം അങ്ങനെ കഴിഞ്ഞു പോയി.

ദിവസങ്ങൾ ഒന്നിനു വേണ്ടിയും കാത്തു നിൽക്കാതെ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു. അതിനിടയിൽ രാഹുൽ ഒരിക്കൽ പോലും സ്വാഹയെ ശല്യം ചെയ്തിട്ടില്ല.

അരുണിനും ആദ്യമൊക്കെ കുറച്ചു ദേഷ്യം ഉണ്ടായിരുന്നു എങ്കിലും പതിയെ അവളോടുള്ള ദേഷ്യം ഇല്ലാതായി.

എന്നാൽ സ്വാഹക്ക് കോളേജിലോ ഹോസ്റ്റലിലോ ആരുമായി ഒരു അടുപ്പവും ഉണ്ടായിരുന്നില്ല.

അവൾ എന്നും മുടങ്ങാതെ ക്ലാസ്സുകൾ അറ്റൻഡ് ചെയ്യും. പ്രോജക്റ്റുകൾ സമയത്തിന് കംപ്ലീറ്റ് ചെയ്യും. അസൈൻമെൻറ് കൃത്യമായി സബ്മിറ്റ് ചെയ്യും. പഠിക്കുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും അവൾ ചെയ്യുകയുമില്ല. അതുകൊണ്ടു തന്നെ പ്രൊഫസർസ് ഒക്കെ അവളോട് ഒക്കെയായിരുന്നു.
പക്ഷേ അവളുടെ ആൻറി സോഷ്യൽ രീതി മാത്രം ആർക്കും അംഗീകരിക്കാൻ ആവുന്നത് ആയിരുന്നില്ല. അത് മാത്രമല്ല കോളേജിൽ എന്ത് ഫംഗ്ഷൻ ഉണ്ടായാലും അവൾ പങ്കെടുക്കാറില്ല.

എന്നാൽ ഒരു സെമിനാർ പോലും അവൾ മിസ്സ് ചെയ്യാറുമില്ല. കൂടുതൽ സമയവും അവൾ ലൈബ്രറിയിൽ ആയിരിക്കും ഉണ്ടാകാറുള്ളത്. മാനേജ്മെൻറ് ബുക്കുകൾ മാത്രമാണ് അവൾ വായിക്കാൻ എടുക്കാറുള്ളത്.

അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു. ഫസ്റ്റ് ഇയർ ഏകദേശം കഴിയാറായി.

ഒരു ദിവസം കോളേജിൽ last period professor ഇല്ലാത്തതു കൊണ്ട് അവൾ ലൈബ്രറിയിൽ കുറച്ചു നോട്ട്സ് എഴുതാനായി പോയതായിരുന്നു.

പെട്ടെന്നാണ് ഗ്രൗണ്ടിൽ എന്തോ വലിയ സൗണ്ട് ഒക്കെ കേൾക്കാൻ തുടങ്ങിയത്. സ്വാഹ അതൊന്നും ശ്രദ്ധിക്കാതെ അവൾ ചെയ്തുകൊണ്ടിരുന്ന പണി തുടർന്നു കൊണ്ടിരുന്നു. വേറെയും കുറച്ചു സ്റ്റുഡൻസ് ഉണ്ടായിരുന്നു ലൈബ്രറിയിൽ.

എന്താണ് പുറത്തെ ബഹളം എന്ന് നോക്കാൻ പോയ ലൈബ്രേറിയൻ പെട്ടെന്ന് തിരിച്ചു വന്നു എല്ലാവരോടുമായി പറഞ്ഞു.


സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 03

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 03

4.8
9723

  സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 03 “എല്ലാവരും വേഗം തന്നെ കോളേജിൽ നിന്നും പുറത്തു കടക്കാൻ നോക്കൂ. താഴെ ലോ കോളേജിലെ students മായി പൊരിഞ്ഞ വഴക്കാണ് നടക്കുന്നത്.” അതു കേട്ട് എല്ലാവരും വേഗം തന്നെ പുറത്തേക്കിറങ്ങി. ലൈബ്രേറിയൻ ലൈബ്രറി പൂട്ടി വേഗം ഓഫീസ് റും ഇരിക്കുന്ന ബ്ലോക്കിലേക്ക് പോയി. സ്റ്റുഡൻസ് വേഗം തന്നെ steps ഇറങ്ങി പുറത്തേക്ക് പോകുന്നതിനൊപ്പം തന്നെ സ്വാഹയും ഉണ്ടായിരുന്നു. താഴെ മെയിൻ ഗ്രൗണ്ടിൽ പൊരിഞ്ഞ അടിയാണ്. രാഹുലും കൂട്ടരും മുന്നിൽ തന്നെയുണ്ട്. ഹോക്കി സ്റ്റിക്കും ക്രിക്കറ്റ് ബാറ്റും ഒക്കെ വെച്ചാണ് കലാപരിപാടികൾ നടക്കുന്നത്. കോളേജിലെ കുട്ടികളെല്ലാവരും പി