Aksharathalukal

ശിഷ്ടകാലം💞ഇഷ്ടകാലം.37

മേജർ ... നിങ്ങളെ  കണ്ടിട്ടില്ല എങ്കിലും മോള് പറഞ്ഞു അറിയാം... ഒറ്റക്ക് കഴിയുന്ന അവൾക്ക് ചെയ്യുന്ന എല്ലാ സഹായങൾക്കും നന്ദി... എൻ്റെ മോൾക്ക് നിങൾ ഒക്കെ ഉള്ളത് ഒരു ആശ്വാസം ആണ്.... എന്നാലും... അപ്പൻ ഒന്ന് നിർത്തി....

എന്താ അപ്പന് പറയാൻ ഉള്ളത് പറഞ്ഞോളൂ... ഞാൻ കേൾക്കുന്നുണ്ട്... അത് പറയുമ്പോൾ ഹരിയുടെ മുഖത്തെ ചിരി മാറിയിട്ടില്ലയിരുന്ന്

അത് മേജറെ.... അപ്പൻ വീണ്ടും പറഞ്ഞു തുടങ്ങി... വിഷമത്തിൽ അദ്ദേഹത്തിൻ്റെ മുഖം ചുമന്നിട്ടുണ്ട്....

അപ്പന് എന്നെ ഹരി എന്ന് വിളിക്കാം ... മാത്യുവിനെ പോലെ കണ്ടാൽ മതി എന്നെയും...

ആയിക്കോട്ടെ!!! സന്തോഷം!!! ഹരി... അപ്പനോട് വിരോധം ഒന്നും തോന്നരുത്... എൻ്റെ മകളുടെ ജീവിതം അത് നിങ്ങളുടെ കൂടെ സന്തോഷകരം ആയിരിക്കും എന്ന് എനിക്ക് അറിയാം അവളും അത് ആഗ്രഹിക്കുന്നു എന്നും... ഒരു മകളും കൊച്ചുമകളും ഉള്ള അവളെ ഒരു വിവാഹം പോലും കഴിച്ചിട്ടില്ലാത്ത ഒരു കുറവുകളും ഇല്ലാത്ത നിങൾ  സ്വീകരിക്കാൻ കാണിച്ച മനസ്സ് വലുത് ആണ്... പക്ഷേ അവളുടെ കൂടെപ്പിറപ്പുകളും ബന്ധുക്കളും അത് ആഗ്രഹിക്കുന്നില്ല... അവരെ എല്ലാം എതിർത്തു അവളെ നിങ്ങളെ ഏൽപിക്കാൻ ഉള്ള മനധൈര്യം ഇന്ന് എനിക്ക് ഇല്ല... എൻ്റെ ജീവിതം ഇനി എണ്ണപ്പെട്ട നാളുകൾ ആണ്... അവരാരും ഇല്ലാത്ത ഒരു ജീവിതം എൻ്റെ മകൾക്കും പ്രയാസമായിരിക്കും... മുന്നോട്ട് എൻ്റെ കുട്ടി ഒറ്റക്ക് ആകരുത് എന്ന് എനിക്ക് ആഗ്രഹം ഉണ്ട് അത് കൊണ്ട് എൻ്റെ കൊച്ചിനോടു വിരോധം തോന്നരുത്... അവളുടെ വിധി അവൾക്ക് കൂട്ട് ഇല്ലാത്തപ്പോൾ അതാണ് ദൈവേഷ്ടം എന്ന് വിശ്വസിക്കാൻ ആണ് എനിക്ക് ഇഷ്ടം. ഹരി എൻ്റെ കുഞ്ഞിയെ മറക്കണം... നിങ്ങളെ അവളെ ഏൽപ്പിക്കാൻ എനിക്ക് കഴിയില്ല ....

അപ്പൻ്റെ വാക്കുകൾ കേട്ട് എല്ലാവരുടെയും മുഖത്ത് ഒരു ആശ്വാസ ഭാവം ആയിരുന്നു... വിൻസെൻ്റ് ഒരു യുദ്ധം ജയിച്ച പോലെ സന്തോഷവാൻ  ആയിരുന്നു...  ജറിൻ്റെ മുഖത്ത് നല്ല ദേഷ്യം ആയിരുന്നു...  അവൻ ദേഷ്യം സോഫയിൽ അടിച്ച് തീർത്തപ്പോൾ മിലി അവൻ്റെ കയ്യിൽ മുറുക്കി പിടിച്ച്...

മിഷേൽ അപ്പൻ്റെ  ഈ വാക്കുകൾ പ്രതീക്ഷിച്ചിരുന്നു ...  ഹരിയുടെ മുഖഭാവം കാണാൻ ആഗ്രഹം ഉണ്ടായിരുന്നു  എങ്കിലും കണ്ണുകൾ ഉയർത്തി പോലും നോക്കിയില്ല... നിറഞ്ഞ കണ്ണുകൾ അവള് തുടച്ചതും ഇല്ല...

ഞങ്ങൾക്കും അത് തന്നെ ആണ് പറയാൻ ഉള്ളത്...  മാത്യൂ പറഞ്ഞപ്പോൾ ചിരിച്ചിരുന്ന ഹരിയുടെ മുഖം ഒന്ന് കുറുകി...

മാത്യൂ ... നിങ്ങളുടെ സഹോദരി ആണ്... എങ്കിലും ഞാൻ ചോദിക്കുക ആണ്... ഒരു സുഹൃത്ത് എന്ന് വിചാരിച്ചു പറഞാൽ മതി...  എന്താണ് അവളുടെ ഭാവിജീവിതത്തെ കുറിച്ചുള്ള നിങ്ങളുടെ തീരുമാനം...

അത് ഞങൾ നിങ്ങളോട് പറയണ്ട ആവശ്യം ഇല്ലല്ലോ....

വിൻസെൻ്റ് അസഹിഷ്ണതയോടെ  ആണ് പറഞ്ഞത്...

ഉണ്ട് വിൻസെൻ്റ്... അപ്പൻ പറഞ്ഞത് കേട്ടല്ലോ... അദ്ദേഹത്തിന് ഇഷ്ടം ആണ് സ്വന്തം മകൾ എൻ്റെ കൂടെ ജീവിക്കുന്നത്... പക്ഷേ നിങ്ങൾക്ക് ആർക്കും ഇഷ്ടം ഇല്ലാത്തത് കൊണ്ട് വേണ്ട എന്നാണ് അപ്പൻ പറഞ്ഞത്... അപ്പോ  അവളെ ഇത്രമാത്രം സ്നേഹിക്കുന്ന നിങൾ എന്താണ് അവൾക്ക് വേണ്ടി കരുതി വച്ചിരിക്കുന്നത് എന്നറിയണം എന്ന് പറഞ്ഞതിൽ എന്താ തെറ്റ്.. കുറച്ച് വർഷങ്ങൾ കൂടി കഴിഞ്ഞാൽ ജോലിയിൽ നിന്ന് വിരമിച്ചു അവളും നാട്ടിലേക്ക് വരും...  ഹരിയുടെ ശബ്ദത്തിൽ വിൻസൻ്റിനോട് ഉള്ള നീരസം ഉണ്ടായിരുന്നു. ഓരോ മറുപടിക്ക് ശേഷവും അവൻ മിഷെലിനെ നോക്കി... അവള് ഒരിക്കൽ പോലും അവനെ മുഖം ഉയർത്തി നോക്കുന്നില്ല എന്നത് ഹരിക്ക് വിഷമം തോന്നി....  എങ്കിലും അത് മുഖത്ത് പ്രകടം ആയില്ല....

അവൾക്ക് ഇഷ്ടം ആണ് എങ്കിൽ ഞങൾ വേറെ വിവാഹം നടത്തും... ഞങ്ങളുടെ സമുദായത്തിൽ നിന്നും... നിങ്ങളോട് ആർക്കും വ്യക്തിപരമായി എതിർപ്പ് ഇല്ല... പക്ഷേ ഞങ്ങളുടെ കുടുംബത്തിന് അത് ചേരില്ല....
അതല്ല വിവാഹം വേണ്ട എങ്കിൽ ഞങ്ങളുടെ കൂടെ അവളു അവളുടെ  ശിഷ്ടകാലം ജീവിക്കും.. മിയച്ചേച്ചി ആണ് മറുപടി പറഞ്ഞത്....

കഷ്ടം.... അവളുടെ ഭർത്താവ് മരിച്ചു എന്നെ ഉള്ളൂ... ചിന്താശക്തി നശിച്ചിട്ട് ഇല്ല... നിങ്ങളുടെ സ്വന്തം അനിയത്തി തന്നെ ആല്ലെ അത്... സ്വന്തം സ്വാർദ്ധതക്ക് വേണ്ടി അവളുടെ സന്തോഷം തല്ലി കെടുത്താൻ എങ്ങനെ തോനുന്നു... അതെങ്ങനെ ആണ്... മിഷേലും മനസ്സിലാക്കുന്നില്ല അവൾക്ക് സ്വന്തം ആരാണ്  എന്ന്...

ഹരിയെട്ട.... മിഷെലിൻ്റെ ശബ്ദത്തിൽ ദേഷ്യം ഉണ്ടായിരുന്നു... ഒരു താക്കീത് ഉണ്ടായിരുന്നു അ ശബ്ദത്തിൽ,  അത് എൻ്റെ ചേച്ചി ആണ്...

സോറി മിഷേൽ... ഞാൻ നിർത്തി....

എനിക്ക് മിഷേലിൻ്റെ കൂടെ ജീവിക്കാൻ സാധിക്കില്ല എന്നതിന് ഉള്ള കാരണം ഞാൻ ഒരു ഹിന്ദു ആയത് മാത്രം ആണ് എങ്കിൽ ഞാൻ തയാറാണ് ക്രിസ്തുമതം സ്വീകരിക്കാൻ...  മതത്തിലോ ആചാരങ്ങളിലോ എനിക്ക് വിശ്വാസം ഇല്ല... എങ്കിലും ഞാൻ ജനിച്ചു വളർന്ന ഹിന്ദുമതത്തിന് കുറവുകൾ ഉണ്ട് എന്നോ  ക്രിസ്തുമതത്തിന്  കൂടുതൽ ഉണ്ട് എന്നോ ഞാൻ വിശ്വസിച്ചത് കൊണ്ട് അല്ല മാറാൻ തയ്യാർ ആയത്... അത് അവൾക്ക് വേണ്ടി മാത്രം ആണ്... ആവശ്യം എങ്കിൽ...

അതെങ്ങനെ ശരി ആകും... അതൊന്നും വേണ്ട.... അത് കൊണ്ട് നാണക്കേട് മാറില്ല... ജറിൻ്റെ അമ്മയുടെ മറുപടി ജറിൻെറ  തന്നെ ദേഷ്യം കൂട്ടി...

അതെന്താ അങ്ങനെ? പറഞ്ഞു വന്നാൽ  അതൊന്നും അല്ല കാരണം... മമ്മിക്ക് മിലിയുടെ മമ്മി സുഖം ആയി ജീവിക്കുന്നത് കാണുന്നതിൻ്റെ അസൂയ ആണ് മറ്റൊന്നും അല്ലാ...

ജെറിൻ... വേണ്ട മോനെ.... മിഷേൽ ജെറിനെ പറയാൻ സമ്മതിച്ചില്ല...

വേണ്ട ഹരി.... അതിൻ്റെ ആവശ്യം ഇല്ല.... നിൻ്റെ വിശ്വാസം... അത് മാറ്റാൻ ഈ അപ്പൻ പറയില്ല.... എൻ്റെ കുട്ടി ഇവളെ മറന്നേക്കൂ....

അപ്പാ... ഞാൻ പറയുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത്...  എനിക്ക് 50 വയസു പ്രായം ഉണ്ട്... ഇത്ര നാളും ഒരു വിവാഹത്തെ കുറിച്ച്  ചിന്തിക്കാതിരുന്നത് ഒരു കൂട്ട് വേണം എന്ന് തോന്നതിരുന്നത് കൊണ്ട് ആണ്...  പിന്നെ എന്താ ഇപ്പൊൾ എന്ന് ചോദിച്ചാൽ... ഒരു കൂട്ട് വേണം എന്ന് തോന്നിയപ്പോൾ അല്ല ഞാൻ മിഷേലിനെ ഇഷ്ടപെട്ടത്... 
അവളെ  ഞാൻ ഇഷ്ടപെട്ടത് കൊണ്ടാണ് അവള് കൂടെ വേണം എന്ന് തോന്നിയത്... ഞാൻ പറയാൻ വന്നത് മനസ്സിലായിക്കാണും  എന്ന് വിശ്വസിക്കുന്നു... 18 വയസുമുതൽ ഒരു കുടുംബം സ്വന്തം ചുമലിൽ വഹിച്ചവൻ ആണ് ഞാൻ  ... ബന്ധങ്ങളുടെ വില അറിഞ്ഞവനും ... അതാണ് ഏതു അഡ്ജസ്റ്റ്മെൻ്റ്  വേണേലും ചെയ്യാൻ ഞാൻ തയ്യാർ ആയത്.  മിഷെലിൻ്റെ കൂടെ അവള് ആഗ്രഹിക്കുന്ന എല്ലാവരും വേണം എന്ന് തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്.

പിന്നെ ആരൊക്കെ എതിർത്താലും അവൾക്ക് ഇഷ്ടം ഉള്ളിടതോളം ഞാൻ അവളുടെ കൂടെ ഉണ്ടാകും  ഭർത്താവ് ആയി വേണം എന്ന് എനിക്കോ അവൾക്കോ നിർബന്ധം ഇല്ല... നല്ല സുഹൃത്തുക്കൾ ആയിയും ഒന്നിച്ച് ജീവിക്കാം... പിന്നെ വിവാഹം എന്നൊന്നിനെ കുറിച്ച് ചിന്തിച്ചത് കുടുംബത്തിന് വേണ്ടി മാത്രം  ആണ്... ഞങ്ങൾക്ക് വേണ്ടി അല്ല... അപ്പനെ എതിർക്കുക അല്ല... ഇനി ഒരു മടങ്ങിപോക്ക് ഞങ്ങൾക്ക് രണ്ടുപേർക്കും സാധ്യം അല്ല... അതിനുള്ള പ്രായവും അല്ല ഞങ്ങളുടെത്.... അപ്പൻ്റെ ഇഷ്ടം അറിഞ്ഞു... അത് മതി...

മിഷേൽ നീ തയാർ ആണോ എൻ്റെ കൂടെ ഉണ്ടാകാൻ... നല്ലൊരു കൂട്ടുകാരിയായി... എനിക്ക് നഷ്ടപെട്ട എൻ്റെ യൗവ്വനകാല പ്രണയം അതെ അളവിൽ  വാർദ്ധക്യത്തിൽ  എനിക്ക് നൽകാൻ... ഞാൻ എല്ലാവരുടെയും മുന്നിൽ തന്നെ നിന്നോട് ചോദിക്കുക ആണ്...  അപ്പന് കേൾക്കണം നിൻ്റെ മറുപടി.... എനിക്കും....

അപ്പോഴാണ് മിഷേൽ ഹരിയെ ഒന്ന് കണ്ണുയർത്തി നോക്കിയത്.. അവൻ്റെ കണ്ണുകളിൽ പ്രതീക്ഷ ഉണ്ടായിരുന്നു... ചുണ്ടിലെ പുഞ്ചിരി അതുപോലെ ഉണ്ടായിരുന്നു എങ്കിലും മിഷെലിന് മാത്രം മനസിലായി അതിൽ അവളോട് ഉള്ള  സ്നേഹം...  അത് പോലെ അവളിൽ ഉള്ള വിശ്വാസവും.

ഒന്നും പറയാതെ അവള് അപ്പനെ നോക്കി... അപ്പൻ അവളെ നോക്കി ഒന്ന് ചിരിച്ചു... ഒരു നിസ്സഹായത ഉള്ള ചിരി.. മറ്റുള്ളവരെല്ലാം ആകാംഷയോടെ തന്നെ അവളെ നോക്കി ഇരുന്നു... അടുത്തിരുന്ന ജെറിൻ അവളുടെ തോളിൽ കൂടി കൈയ്യിട്ട് ചേർത്ത് പിടിച്ചു... ഈ മകൻ എന്തിനും കൂടെ ഉണ്ട് എന്ന് പറയാതെ പറഞ്ഞു .

മിഷേൽ പറഞ്ഞു തുടങ്ങി.... ഒരു വിവാഹം... അത് ഞാനും ആഗ്രഹിച്ചില്ല .. കാരണം എൻ്റെ എല്ലാ ആഗ്രഹങ്ങളും സഭലമാകുന്ന ഒരു വിവാഹം തന്നെ ആയിരുന്നു എൻ്റെ ജോർജിച്ചായൻ്റെ കൂടെ... അതിൻ്റെ മുകളിൽ മറ്റൊന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല...  ഞാൻ അദ്ദേഹത്തെ മറന്നിട്ട് അല്ല  പറഞ്ഞത് എനിക്ക് ഹരിയെട്ടനെ ഇഷ്ടം ആണ് എന്ന്... എനിക്ക് ഉണ്ടായ നഷ്ടം ആർക്കും നികത്താൻ കഴിയില്ല...  അത് നന്നായി തന്നെ എനിക്ക് അറിയാം , അദ്ദേഹത്തിനും... ഒരിക്കലും എൻ്റെ ജോർജിച്ചായൻ്റെ  സ്ഥാനത്ത് ഹരിയെട്ടൻ വരില്ല... അദ്ദേഹം എൻ്റെ മിലിയുടെ പപ്പയാണ്... അ ബന്ധത്തിൻ്റെ പവിത്രത എനിക്ക് നന്നായി അറിയാം...  മിഷേൽ ഒന്ന് നിർത്തി പിന്നെ ഹരിയുടെ മുഖത്തേക്ക് തന്നെ നോക്കി പറഞ്ഞു..

പക്ഷേ എന്നെക്കാൾ അധികം ആയി എന്നെ സ്നേഹിക്കുന്ന മറ്റൊന്നും കണക്കാക്കാതെ  എൻ്റെ കുറവുകൾ ഉൾകൊണ്ട് ഒരു വിധവയോട് വേണ്ട എല്ലാ ബഹുമാനത്തോടെയും എന്നെ സ്നേഹിക്കുന്ന എൻ്റെ ഓരോ കുഞ്ഞു വിഷമങ്ങളും വലിയ സന്തോഷങ്ങളും ഉൾകൊള്ളുന്ന  വ്യക്തി ആണ് ഹരിയെട്ടൻ...  എൻ്റെ കുടുംബത്തെ സ്വന്തം ആയി സ്വീകരിക്കാൻ അല്ലങ്കിൽ  ഞാൻ പോലും പറയുന്നതിന് മുൻപ് സ്വീകരിച്ച മനുഷ്യൻ. മതം നോക്കാൻ ഞാൻ മറന്നു പോയിരുന്നു... മരണത്തോട് മല്ലടിച്ചപ്പോൾ സ്വന്തം രക്തം എന്നെ മറന്നപ്പോൾ എനിക്ക് ആത്മ ശക്തി തന്ന വ്യക്തി... ചിലപ്പോൾ അന്നു അദ്ദേഹം എന്നെ സ്വന്തം എന്ന് കരുതി എനിക്ക് മനോബലം തന്നില്ലായിരുന്നു എങ്കിൽ ഇന്ന് ഈ സഭ എൻ്റെ  ചരമവാർഷികം ആയി മാറിയേനെ.... അത്രത്തോളം തകർന്ന എനിക്ക് രാപകൽ ഇല്ലാതെ കാവൽ ഇരുന്ന എൻ്റെ കാവൽക്കാരൻ ആണ്... ഇനിയും അങ്ങനെ ഉള്ള ഒരു വ്യക്തിയെ വേണ്ട എന്ന് പറയാൻ എനിക്ക് ധൈര്യം ഇല്ല... ഞാൻ ഉണ്ടാകും ഹരിയെട്ട നിങ്ങളുടെ കൂടെ...  നിങൾ കാണുന്ന സ്വപ്നങ്ങൾക്ക് നിറം പകരാൻ, എൻ്റെ അപ്പൻ്റെ സന്തോഷം അതിലാണ് എന്ന് എനിക്ക് അറിയാം  മറ്റരൊക്കെ എതിർത്താലും ഞാൻ ഉണ്ടാകും കൂടെ.

ഹരിയുടെ മുഖത്ത് പൂർണ്ണ ചന്ദ്രൻ്റെ തെളിച്ചം ഉണ്ടായി... മിഷേലിനെ ഒന്ന് കണ്ണടച്ച് സമാധാനിപ്പിച്ചു  അവൻ...  പക്ഷേ പറഞ്ഞു തീർന്ന അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു...

ഓ!!! ഒരു ദിവ്യപ്രണയം.... അവൾക്ക് മറ്റൊന്നുമല്ല... കഴ്#₹@ തീർക്കാൻ ഒരുത്തനെ വേണം.... ബാക്കിയുള്ളവരുടെ ജീവിതം എങ്ങനെ ആയാൽ എന്താ.... ഇവള് കാണിക്കുന്ന തൊന്നിയവാസം ഒക്കെ അറിഞ്ഞു എൻ്റെ കുഞ്ഞിൻ്റെ  അമ്മായിയമ്മ വീട്ടുകാര് ഇനി എന്തു പുകിൽ ആണോ കാണിക്കാൻ പോകുന്നത്...  മിയ ദേഷ്യം കൊണ്ട് വിറച്ചു...

വേണ്ട... ആവശ്യം ഇല്ലാത്ത വാക്കുകൾ അവൾക്ക് നേരെ വേണ്ട... അതിനി ചെച്ചി ആയാലും ചേട്ടൻ ആയാലും .. നിങൾ പറയുന്നപോലെ തരം താണു ജീവിക്കാൻ ആയിരുന്നു എങ്കിൽ ഇങ്ങനെ ഒരു സഭ കൂടുന്നതിൻ്റെ ആവശ്യം ഇല്ലായിരുന്നു.... അവള് ചാവൻ കിടന്നപ്പോൾ  ഒരു ഫോൺ  കോളിന് സമയം ഇല്ലയിരുന്നല്ലോ എന്താ നിങ്ങളും  നിങ്ങള് പറഞ്ഞ  അ കഴ@##₹  ഒക്കെ തീർക്കുവാരുന്നോ അ സമയം?? ആരും വലിയ വാദം ഒന്നും വേണ്ട... ഹരി ഉള്ളപ്പോൾ ആരും വരണ്ട മിഷേലിൻ്റെ കുറ്റം പറയാൻ...  ചവിട്ടി കൂട്ടും ഞാൻ...  അതിന് എനിക്ക് അവളുമായി  ഒരു ബന്ധത്തിൻ്റെയും ആവശ്യം വരില്ല.. അത്രയും നേരം ചിരിച്ചു സംസാരിച്ച ഹരിയുടെ ശബ്ദം മാറിയത് പെട്ടന്ന് ആണ്... എഴുനേറ്റു പോടി.... അവളുടെ ഒരു പേരുകേട്ട കുടുംബവും  സഹോദരങ്ങളും..  ഇത്രയും ചീപ്പ് ആയിട്ടാണോ നിൻ്റെ കുടുംബം നിന്നെ കുറിച്ച് പറയുന്നത്. അത് കേട്ടിരിക്കുന്ന ആർക്കും വേദനയും ഇല്ലല്ലോ... കഷ്ടം.    ഇങ്ങനെ സ്വയം താണ് നിൽക്കാൻ നാണമില്ലെ മിഷെലെ തനിക്ക്... ഛെ!!

മിയെച്ചി... വേണ്ട... ഇനി മിണ്ടരുത്..  ആവശ്യം ഇല്ലാത്തത് ഒന്നും പറയണ്ട....
ഹരിചേട്ടൻ  മിയേച്ചി പറഞ്ഞത് ക്ഷെമിക്ക് അത് തെറ്റ് തന്നെ ആണ്....  അച്ചൻ ഇടപെട്ടു...

സോറി അച്ച... മിയ പെട്ടന്ന് പറഞ്ഞു...

ഇചേച്ചി... വിഷമിക്കണ്ട... ഞാൻ അരമനയിൽ ഒന്ന് സംസാരിച്ചു നോക്കട്ടെ... എന്തെങ്കിലും പോംവഴി ഉണ്ടോ എന്ന്...  കൊച്ചപ്പന് ഈ ബന്ധം ഇഷ്ടം ആണ് പിന്നെ ഇച്ചെചിയുടെ സന്തോഷവും ഹരിചേട്ടൻ്റെ കൂടെ ആണ്... ഞാൻ ശ്രമിക്കാം ...

മിഷേൽ അച്ചനെ നോക്കി ഒന്ന് ചിരിച്ച്...

എന്നൽ ഞാൻ ഫോൺ കട്ട് ചെയ്യട്ടേ ജറിനെ...  ഞാൻ വരാം  അപ്പാ അപ്പനെ കാണാൻ .. എല്ലാം നേരിട്ട് സംസാരിക്കാം....

അപ്പൻ ഒന്ന് പുഞ്ചിരിച്ചു...

ശരി അങ്കിൾ.... താങ്ക്സ് ...

ഫോൺ കട്ടായപ്പോൾ ഓരോരുത്തരും പരസ്പരം നോക്കി.... വീണ്ടും സംസാരം തുടങ്ങാൻ ...

മോളെ കുഞ്ഞി അപ്പനെ ഒന്ന് കിടത്താൻ കൊണ്ട് പോ.... കുറേ ആയില്ലേ ഇരിക്കുന്നു...

ശരി അപ്പാ... അപ്പനും മോളും പോയപ്പോൾ സഭകൂടിയവർ  അങ്ങോട്ടും ഇങ്ങോട്ടും വീണ്ടും  സംസാരിച്ചു തുടങ്ങി... അപ്പോഴും ജറിൻ്റെ അമ്മയുടെ മുഖത്ത് ഒരു പുഛച്ചിരി ഉണ്ടായിരുന്നു...
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟


ശിഷ്ടകാലം💞ഇഷ്ടകാലം.38

ശിഷ്ടകാലം💞ഇഷ്ടകാലം.38

4.5
4333

അപ്പനെ ബെഡ്ഢിലേക്ക് കിടക്കാൻ സഹയിക്കുമ്പോൾ അപ്പൻ അവളുടെ മുഖത്തേക്ക് നോക്കി... അപ്പന് സന്തോഷം ആയി മോളെ... നിന്നെ ഒറ്റക്ക് ആക്കി പോകണമല്ലോ എന്ന ഒരു വിഷമം ഉണ്ടായിരുന്നു... ഇനി ഇല്ല.... നിനക്ക്  രക്തബന്ധം ഉള്ളവരേക്കൾ നന്നായി അവൻ നിന്നെ  നോക്കും... പിന്നെ നമ്മുടെ പോലെ ഉള്ള ജീവിതം അല്ല.... സാരമില്ല.... എല്ലാം ലഭിക്കില്ലല്ലോ ജീവിതത്തിൽ.... അപ്പൻ വേണ്ടാത്തത് ഒന്നും ഓർക്കണ്ട... സമാധാനം ആയി കിടന്നോ... കുറേ നേരം ഇരുന്നില്ലെ... ഞാൻ കുഞ്ഞിനെ ഒന്ന് നോക്കട്ടെ... സമയം നീങ്ങിയപ്പോൾ എല്ലാവരും യാത്ര പറഞ്ഞ് തുടങ്ങി..പോയതിൽ ആരും തന്നെ സന്തോഷത്തിൽ ആയിരുന്നില്ല.... വിൻസെൻ്റ് ചവിട്ടി തുള്ള