Aksharathalukal

ശിഷ്ടകാലം💞ഇഷ്ടകാലം.38

അപ്പനെ ബെഡ്ഢിലേക്ക് കിടക്കാൻ സഹയിക്കുമ്പോൾ അപ്പൻ അവളുടെ മുഖത്തേക്ക് നോക്കി...

അപ്പന് സന്തോഷം ആയി മോളെ... നിന്നെ ഒറ്റക്ക് ആക്കി പോകണമല്ലോ എന്ന ഒരു വിഷമം ഉണ്ടായിരുന്നു... ഇനി ഇല്ല.... നിനക്ക്  രക്തബന്ധം ഉള്ളവരേക്കൾ നന്നായി അവൻ നിന്നെ  നോക്കും... പിന്നെ നമ്മുടെ പോലെ ഉള്ള ജീവിതം അല്ല.... സാരമില്ല.... എല്ലാം ലഭിക്കില്ലല്ലോ ജീവിതത്തിൽ....

അപ്പൻ വേണ്ടാത്തത് ഒന്നും ഓർക്കണ്ട... സമാധാനം ആയി കിടന്നോ... കുറേ നേരം ഇരുന്നില്ലെ... ഞാൻ കുഞ്ഞിനെ ഒന്ന് നോക്കട്ടെ...

സമയം നീങ്ങിയപ്പോൾ എല്ലാവരും യാത്ര പറഞ്ഞ് തുടങ്ങി..പോയതിൽ ആരും തന്നെ സന്തോഷത്തിൽ ആയിരുന്നില്ല.... വിൻസെൻ്റ് ചവിട്ടി തുള്ളി ആണ് പോയത്.... ഞാൻ കാണിച്ചു തരാം നിന്നെ ജീവിപ്പിക്കില്ല എന്നൊക്കെ വിളിച്ചു കൂവി എങ്കിലും ആരും എതിർത്തു പറഞ്ഞില്ല...

ഇചേച്ചി എവിടെ???

അകത്തു ഉണ്ട് അച്ചാ ഞാൻ വിളിക്കാം....

എന്താ കുഞ്ഞുമോനെ... ഓ സോറി അച്ച.... ഞാൻ അങ്ങു മറന്നു പോകും...

അതൊന്നും സാരമില്ല ഇച്ചെച്ചി... എന്നാ ഇനി തിരിച്ച് പോകുന്നത്?

രണ്ടാഴ്ച കൂടി ഉണ്ട്... മോൾടെ മാമോദീസക്ക് വരില്ലേ...

പിന്നെ വരാതെ ഞാൻ അല്ലേ കർമ്മം നടത്തുന്നത്...

അത് നന്നായി.... അവളു പറഞ്ഞില്ല...

അത് ഇച്ചെച്ചി... ഞാൻ പറയാൻ പാടില്ല.... എങ്കിലും എൻ്റെ ഇച്ചെച്ചിടെ ജീവിതം ആണ് എനിക്ക് വലുത്... അതുകൊണ്ട് പറയുന്നു ... വിട്ടു കളയരുത്...  ഒരു നല്ല ഹൃദയത്തിൻ്റെ ഉടമയാണ് അ ചേട്ടൻ....  കൂടെ നല്ല  തീപ്പൊരിയും ..

അത് തീപ്പൊരിയല്ല കുഞ്ഞുമോനെ....ദേഷ്യം വന്നാൽ കാട്ടുതീ ആണ്... അച്ചൻ കണ്ടിട്ടില്ല... അത് മാത്രം ആണ് എനിക്ക് പേടി...

അത് നന്നായി അങ്ങനെ ഒന്ന് നമ്മുടെ കുടുംബത്ത് ആവശ്യം ആണ്.... കുറേ പുഴുക്കുത്തുകൾ ഉണ്ട്.... എന്താ ഐശ്വര്യം എൻ്റെ മാതാവേ!!! ചുമ്മാതല്ല എൻ്റെ ഇച്ചേച്ചി വീണത്...  സൂക്ഷിക്കണം ആരേലും ഇച്ചെച്ചിയെ എന്തെങ്കിലും പറഞാൽ പിന്നെ ആളെ പിടിച്ചാൽ കിട്ടില്ല അല്ലേ..  മിയ ചേച്ചിയെ ഫോണിൽ ആയട്ടു കടിച്ചു കുടഞ്ഞു .. ഇങ്ങനേ വേണം, നമ്മുടെ മലയാളികളുടെ ഒരു കുറവ് ആണ് എത്ര സ്നേഹം ഉണ്ട് എങ്കിലും മറ്റുള്ളവരുടെ മുന്നിൽ അത് പ്രകടിപ്പിക്കാൻ മടിയാ....  നല്ല ബോണ്ടിങ് ആണ് നിങൾ അല്ലേ.

അതൊന്നും പറയണ്ട... ചില സമയത്ത് അങ്ങനെ ആണ്.... അത് പറയുമ്പോൾ അവളുടെ മുഖത്ത് മാറി മാറി വരുന്ന ഭാവം  നോക്കി കാണുക ആയിരുന്നു അച്ചൻ

അച്ചോ വേണ്ടാട്ടോ... ദൈവ കാര്യം പറയണ്ട വായ കൊണ്ട് ....

ഒന്ന് പോ ഇചെച്ചി.... ദൈവത്തിനു ഉള്ളത് ദൈവത്തിനും സീസറിന് ഉള്ളത് സീസറിനും എന്നാണ്... എൻ്റെ ഇചെച്ചിടെ കാര്യത്തിൽ ഒരു വിട്ട് വീഴ്ചയും ഇല്ല...

നീ എന്നും എൻ്റെ അനിയൻ തന്നെ ആയിരിക്കും... നമ്മുടെ രഹസ്യങ്ങളും..

പോട്ടെ ഇചെച്ചി... അതും പറഞ്ഞു അവസാനം അച്ചനും അ വീടിൻ്റെ പടി ഇറങ്ങിയപ്പോൾ പിന്നെ സംസാരങ്ങൾ ഒന്നും ഉണ്ടായില്ല ...

മിലി പോകുന്നത് വരെ അവളുടെ മൗനത്തെ തന്നെ കൂട്ടുപിടിച്ച്... മിഷേലും ഒന്നും ചോദിക്കാൻ നിന്നില്ല... എങ്കിലും അവളുടെ മൗനം മിഷിക്ക് സഹിച്ചില്ല ....

വൈകിട്ടത്തെ അത്താഴ സമയത്തും ആരും ഒന്നും സംസാരിച്ചില്ല ...  കിടക്കുന്നതിന് മുൻപ് മിഷേൽ തന്നെ ഹരിയെ വിളിച്ചു...

ഹരിയെട്ട...

മിഷി... ജസ്റ്റ് ഒരു മിനിറ്റ്... ഞാൻ തന്നെ അങ്ങോട്ട് വിളിക്കാം... ഞാൻ ഒരു കോളിൽ ആണ്..

ഓ ശരി...

മിഷേൽ വെറുതെ യൂട്യൂബിൽ ഓരോ വീഡിയോ കണ്ടിരുന്നു... ഒരു മിനിറ്റ് എന്ന് പറഞ്ഞ ഹരിയുടെ ഫോൺ വന്നപ്പോൾ ഒരു മണിക്കൂർ കഴിഞ്ഞിരുന്നു

ഹലോ മിഷേൽ... സോറി ഡോ ... താമസിച്ചു പോയി.... താൻ ഉറങ്ങിയിരുന്നോ??

ഇല്ല .... ഞാൻ വെറുതെ ഓരോ വീഡിയോ കണ്ടു കിടക്കുക ആയിരുന്നു...

ഹും... അത് ...  നാട്ടിൽ നിന്നായിരുന്നു ഫോൺ...

ഓക്കേ... എല്ലാവരും സുഖം അല്ലേ നാട്ടിൽ..

അതെ....

താങ്ക്സ് ഹരിയെട്ടാ...

എന്തിന്??

ഇന്ന് എന്നെ അത്രയും സപ്പോർട്ട് ചെയ്തതിനു .

അതിന് ഞാൻ തന്നെ എന്ത് സപ്പോർട്ട് ചെയ്തു... എൻ്റെ ഇഷ്ടം തുറന്നു പറഞ്ഞു... അല്ലാതെ എന്താ...

അതല്ല.... ഏട്ടൻ അങ്ങനെ ഓക്കേ പറഞ്ഞത് കൊണ്ട് ആണ് പിന്നീട് ആരും ഒന്നും പറയാതെ ഇരുന്നത്.... വിൻസിച്ചായന് പോലും ഒന്നും പറഞ്ഞില്ലല്ലോ ...

അതും കൂടി ചേർത്ത് എന്നെ ഫോൺ ചെയ്ത് പറഞ്ഞിരുന്നു... അതൊന്നും ഓർത്തു താൻ ടെൻഷൻ ആകണ്ട...

എന്ത്.... എന്ത് പറഞ്ഞു??

അയാളുടെ തറവാട്ടിൽ കയറി കളിക്കാൻ വരരുത് എന്ന്... ഞാനും നന്നായി പറഞ്ഞിട്ടുണ്ട്... താൻ പേടിക്കണ്ട...

ഹും... മിഷേൽ ഒരു കാര്യം ചോദിക്കട്ടെ...

എന്താ....?

തനിക്ക് സത്യം ആയിട്ടും നമ്മുടെ വിവാഹം ഫോർമൽ ആയി നടത്തണം എന്നു ആഗ്രഹം ഇല്ലെ...

എനിക്ക് പള്ളിയിൽ വച്ചു ഒരു വിവാഹം വേണം എന്ന് ആഗ്രഹം ഇല്ല... ഹരിയെട്ടൻ മറ്റൊന്നും വിചാരിക്കരുത്... അങ്ങനെ ഒരു ചിന്തയിൽ എൻ്റെ മനസ്സിൽ ഞങളുടെ വിവാഹം ആണ് വരുന്നത്.... പിന്നെ  എല്ലാവരും കൂടി അങ്ങനെ വേണം  എന്ന് തീരുമാനിച്ചാൽ  എതിർക്കില്ല കേട്ടോ..

ഒരു സത്യം പറയട്ടെ... ..

ഇന്ന് തൻ്റെ  വാക്കുകൾ കേട്ട് ശരിക്കും എനിക്ക് തന്നോട് ഉള്ള ബഹുമാനം ഒത്തിരി കൂടി... പലരും എത്ര ഇഷ്ടം ഉള്ളത് ആണ് എങ്കിലും ആദ്യ വിവാഹത്തിൻ്റെ കാര്യങ്ങൽ രണ്ടാം വിവാഹക്കാരന് വേണ്ടി മാറ്റി വെക്കാറുണ്ട്... അല്ലങ്കിൽ മറന്നതായി കാണിക്കാറുണ്ട്... ഇവിടെ താൻ എല്ലാവരുടെയും മുന്നിൽ അത് തുറന്നു പറഞ്ഞു... എന്നോട് ഉള്ള സ്നേഹം ഒട്ടും കുറയ്ക്കാതെ... പ്രൗഡ് ഓഫ് യ്യൂ ഡാർലിങ്...

ആഹാ!!! സാബ് നല്ല മൂടിലാണല്ലോ... സ്നേഹം നിറച്ച വാക്കുകൾ ഒക്കെ വീഴുന്നു... പട്ടാളം എന്താ ഉരുകാൻ തുടങ്ങിയോ?

അതെന്താഡോ ഒരു പട്ടാളക്കാരന് സ്നേഹിക്കൻ അനുവാദം ഇല്ലെ... അതോ അത് പറയാൻ അനുവാദം ഇല്ലെ...

രണ്ടും ഉണ്ടേ... നിങ്ങള്  എത്ര വേണേലും പറഞ്ഞോ  എൻ്റേ  പൊന്നോ... ഞാൻ തിരിച്ചെടുത്തു...

അത് കേട്ട് ഹരി പൊട്ടിച്ചിരിച്ചു...

പിന്നെ എനിക്കിഷ്ടപ്പെട്ടു തൻ്റെ കുടുംബത്തിനെ...

അത് വെറുതെ....

അല്ല ഡീ കൊച്ചെ... സത്യം.... അതൊക്കെ എല്ലാവരും പറയുന്ന വാക്കുകൾ ആണ്.. ജാതിയോക്കെ ഏതു വീട്ടിലും പ്രശ്നം ആണ് .

മിലി... അവള് മാത്രം...

അത് ഓർത്തു വിഷമിക്കണ്ട... ഞാൻ സംസാരിക്കാം... ഡോ  ടോമിച്ചൻ നാട്ടിൽ വരുന്നു... താൻ അറിഞ്ഞോ??

ഇല്ല... ഒറ്റക്ക് ആണോ ? എന്നു വരും?

അല്ല എല്ലാവരും... ലിസി പറഞ്ഞില്ലേ... അടുത്ത ആഴ്ച വരും...

ഇല്ല... ഞാനും അതാണ് ഓർത്തത്...

എന്നാ താൻ അറിഞ്ഞു എന്ന് പറയണ്ട... തനിക്ക് സസ്പെൻസ് ആക്കാൻ ആകും...

ഓഹോ... ഇങ്ങു വരട്ടെ അവള് സസ്പെൻസും കൊണ്ട്...

മിഷേൽ അപ്പോ നമുക്ക് പള്ളിയിൽ വച്ചു വിവാഹം വേണ്ട... അമ്പലത്തിലും വേണം എന്ന് എനിക്ക് ഇല്ല... ലീഗൽ ആയി രജിസ്റ്റർ ചെയ്യാം... അതും ആവശ്യം ഇല്ല... പക്ഷേ ഇപ്പൊൾ വേണം എന്ന് തോനുന്നു...

അത് എന്താ.... എന്നെ വിശ്വാസം ഇല്ലെ??

അതല്ലടോ കുഞ്ഞി.... വേണം... നമ്മൾ ഒന്നിക്കുന്നതിൽ പലർക്കും എതിർപ്പ് ഉണ്ട്... അതിന് ഒരു ലിഗൽ സപ്പോർട്ട്  ആവശ്യം ആണ്...  എനിക്ക് നമ്മുടെ ബന്ധുക്കളെ അത്ര വിശ്വാസം പോര... തനിക്ക് പ്രശ്നം ഉണ്ടോ?

ഇല്ല .. അതിനോട് യോജിപ്പ് ആണ്....  ഹരിയെട്ടൻ പറഞ്ഞ പോലെ പിന്നെ അതെ ചൊല്ലി ഉള്ള പ്രശ്നം ഉണ്ടാവില്ലല്ലോ...

മിഷേൽ എനിക്ക് തന്നോട് ഒരു കാര്യം പറയാൻ ഉണ്ട് എന്ന് ഞാൻ പറഞ്ഞില്ലേ...

ഹും... എന്താ അത് ??

തനിക്ക് ഓർമ്മ ഉണ്ടോ എൻ്റെ അമ്മാവൻ്റെ മകൾ...

ആര് രേവതിയോ... ഹരിയെട്ടനെ തേച്ചിട്ട് പോയ....

ഡീ... ഡീ... വേണ്ട...

ഓ!! സോറി... ആ ഒരു ഫ്ലോയിൽ അങ്ങു പറഞ്ഞു പോയി..

സാരമില്ല... പിന്നെ അവള് അല്ല എന്നെ തേച്ചത്... അമ്മാവൻ അണ്...

വേദനിച്ചല്ലോ  മുറപെണ്ണിനെ പറഞ്ഞപ്പോൾ  മേജറിന്.... പോട്ടെ കള... എന്താ പറയാൻ വന്നത്..

എൻ്റെ കുഞ്ഞി നിൻ്റെ സംസാരം കേട്ടിട്ട് വേദന എനിക്ക് അല്ല  നിനക്ക് ആണ് എന്ന് തോനുന്നു..
പോട്ടെ...  ഞാൻ പറയാൻ വന്നത്... അവളുടെ ഭർത്താവിന് ഒരു ആഫെയർ... എൻ്റെ കഴിഞ്ഞ വരവിന് അവടെ വല്യ പ്രശ്നം ആയിരുന്നു...

ഓ!! എന്നിട്ട്

എന്നിട്ട് എന്താ.... അയാള് വീട്ടിൽ നിന്നും ഇറക്കി വിട്ടു...
പിന്നെ പോകാൻ ഇടം ഇല്ലാത്തത് കൊണ്ട് ഞാൻ നമ്മുടെ തറവാട്ടിൽ താമസിക്കാൻ പറഞ്ഞു ... അങ്ങനെ അവള് ഇപ്പൊ അവിടെ ഉണ്ട്... എൻ്റെ വീടിൽ...

ഹും....

ഞാൻ പറഞ്ഞു വന്നത് തനിക്ക് മനസിലായി കാണും എന്ന് വിചാരിക്കുന്നു .. അവളെ അയാള് വന്നു വിളിച്ചില്ല എങ്കിൽ അവൾക്ക് പോകാൻ ഇടം ഇല്ല.... തനിക്ക്......

അതിന് എന്താ... ഏട്ടൻ്റെ പെങ്ങള് അല്ലേ.... എനിക്ക് പ്രശ്നം ഇല്ല ... നമുക്ക് അവരെയും കൂടെ കൂട്ടാം

നിനക്ക് പ്രശ്നം ഇല്ലെ???

എന്തിന്??

ഞാൻ വന്നാൽ അവളുടെ കൂടെ തറവാട്ടിൽ..

എൻ്റെ ഹരിയെട്ട... ആവശ്യം ഇല്ലാത്ത ചിന്ത ഒന്നും വേണ്ട... ഇനി അവൾക്ക് വല്ല ചിന്തയും ഉണ്ടോ ഹരിയെട്ടൻ  ഇനി വീണ്ടും അവളെ  സ്വീകരിക്കും എന്നു

അങ്ങനെ ഉണ്ട് എങ്കിൽ??

എന്താ സാബിൻ്റ മനസ്സിൽ???

എൻ്റെ മനസ്സിൽ താൻ ആണ്.....  അവിടെ താൻ മാത്രമേ ഉള്ളൂ....

അത് മതി....  രെവതിയെ ഞാൻ പറഞ്ഞു മനസ്സിലാക്കാം... ഈ ചൂടനെ ഇനി ആർക്കും കിട്ടില്ല എന്നു...

ഹരി പൊട്ടി ചിരിച്ചു... പിന്നെ പറഞ്ഞു... ഇല്ല ഡോ അവൾക്ക് എന്നോട്  ഒരു സ്നേഹവും ഇല്ല... പാവം ഞാൻ ഇപ്പോഴും അവൾക്ക് വല്യേട്ടൻ തന്നെ ആണ്.

പിന്നെ പ്രശ്നം ഇല്ലല്ലോ... അവിടെ സുഖം ആയി ജീവിക്കട്ടെ... എനിക്ക് നിങ്ങളെ വിശ്വാസം ആണ്.

അപ്പൻ പിന്നെ വല്ലതും പറഞ്ഞോ??

ഇല്ല.... പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല...

ഇനി രണ്ടാഴ്ച കൂടിയേ ഉള്ളൂ...

അതെ...

മിസ് യു....

രണ്ടാഴ്ച അല്ലേ ഉള്ളൂ... അതിന് മുൻപ് എനിക്ക് മിലിയെ പറഞ്ഞു മനസിലാക്കണം

അവൾക്ക് മനസ്സിലാകും മിഷി... ജറിൻ്റെ അമ്മ ആണ് എന്ന് തോനുന്നു പ്രശ്നം...സാരമില്ല അത് അവൻ ഹാൻഡിൽ ചെയ്തോളും...

ജെറിൻ ഉള്ളത് ആണ് വലിയൊരു ആശ്വാസം.

പിന്നെ  തന്നെ എൻ്റെ തറവാട്ടിൽ ഒന്ന് കൊണ്ട് പോകണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു...

അതിന് എന്താ... നമുക്ക് പോകാമല്ലോ...... അടുത്ത ലീവിന്...

ഉറപ്പ് ??

അതെ... എന്താ വിശ്വാസം ഇല്ലെ...

ഉണ്ടഡോ...

നമ്മൾ ഒരു ടോപ്പിക്ക് കൂടി സംസാരിച്ചു തീർക്കാൻ ഉണ്ട്..

ഹും.... വേണ്ട... അത് അങ്ങനെ തന്നെ കിടക്കട്ടെ...

തനിക്ക് ഇപ്പോഴും അത് ഓർക്കുമ്പോൾ  വിഷമം ആണ് അല്ലേ...

വിഷമം അല്ല... എന്തോ ഒരു വല്ലാത്ത  ഫീൽ... .

ഞാൻ അത് പറഞ്ഞതിന് ശേഷം പിന്നെ എഴുതിയിട്ട് ഇല്ല താൻ...

ഹും... സാധിക്കുന്നില്ല...  എന്തോ ഒരു ബ്ലോക്ക്...

ഹും....എനിക്ക് മനസ്സിലാകും... സോറി മിഷൂ ..  എല്ലാം ശരി ആകും...

ഹും.... അങ്ങനെ പ്രതീക്ഷിക്കാം...

ശരി ഹരിയെട്ടാ ഇനി ഉറങ്ങിക്കോ...

ശരി ഡീ...  മിസ് യു വേരി ബഡ്‌ലി.,.

ബൈ ഹരിയെട്ട.... രണ്ട് ആഴ്ച കൂടി...
അതും പറഞ്ഞു മിഷേൽ ഫോൺ കട്ട് ചെയ്തു....

ചെറു പുഞ്ചിരിയോടെ ഫോൺ മാറ്റി വച്ച് ഉറങ്ങാൻ കിടന്ന് മിഷേൽ...

വീണ്ടും ഫോൺ ബൽ അടിച്ചപ്പോൾ എടുത്ത് നോക്കി ... ഹരിയെട്ടൻ്റെ പേര് കണ്ട് മുഖത്ത് ഒരു ചിരി വന്നു ..

അതെ നിന്നെ  നിൻ്റെ കെട്ടിയവൻ പ്രണയിച്ചു തന്നെ അല്ലേ കെട്ടിയത്??

അതെ.... എന്താ??

അല്ല ഒരു പൊടിക്ക് പോലും റൊമാൻ്റിക് അല്ലാത്ത നിന്നെ എങ്ങനെ പ്രണയിച്ചു എന്ന് ഓർത്തത് ആണ്...

അത് എന്താ ഇപ്പൊ അങ്ങനെ  ഒരു ചിന്ത...

അല്ല ഒന്നുമില്ല ഞാൻ ഇവിടെ തൊണ്ട പൊട്ടി നിന്നെ മിസ്സ് ചെയ്യുന്നു എന്ന് പറഞ്ഞിട്ടും ഒരിക്കൽ പോലും പറയുന്നില്ലല്ലോ കൊച്ചെ നിനക്ക് എന്നോട് പ്രണയം ആണ് എന്ന്...

അത് കേട്ട് മിഷേൽ പൊട്ടി ചിരിച്ചു...

അതെ ... അത് പറയണ്ട രീതിയിൽ ഞാൻ പറഞ്ഞിട്ട് ഉണ്ട് ... നിങ്ങൾക്ക് മനസ്സിലാകാത്തത് എൻ്റെ കുറ്റം അല്ല.. പിന്നെ ഇനിയും സമയം ഉണ്ട്... ഒന്നൂടെ ആലോചിച്ചു നോക്കൂ... പിന്നെ ഇപ്പൊ ആണേൽ രേവതിയും വീട്ടിൽ ഉണ്ട്...

വേണ്ട മിഷേൽ... അ രീതിയിൽ ഉള്ള തമാശ വേണ്ട... അങ്ങനെ തമാശ പറഞ്ഞു കുറേ ബന്ധങ്ങൾ തകർന്നു പോയിട്ട് ഉണ്ട്... അത് കൊണ്ട് വേണ്ട... നമ്മുടെ ഇടയിൽ മറ്റൊരാളുടെ പേര് അത് വേണ്ട...

ദേഷ്യത്തിൽ പറഞ്ഞിട്ട് അവൻ ഫോൺ കട്ട് ചെയ്തു....

ഇപ്പൊ എന്താ നടന്നത് എന്നറിയാതെ മിഷേൽ രണ്ടു നിമിഷം ആലോചിച്ചു ഇരുന്നു... പിന്നെ ഒരു പുഞ്ചിരിയോടെ ഉറങ്ങി.....
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟



ശിഷ്ടകാലം💞ഇഷ്ടകാലം.39

ശിഷ്ടകാലം💞ഇഷ്ടകാലം.39

4.3
4674

ദിവസങ്ങൾ വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ തന്നെ കടന്നു പോയി.... ലിസി മിഷേലിനോട് നാട്ടിൽ വരുന്ന കാര്യം ഇത് വരെ പറഞ്ഞിട്ടില്ല....  അവള് സസ്പെൻസ് ആയി വച്ചിരിക്കുന്നത് കൊണ്ട് അറിഞ്ഞതായി അവളും പറഞ്ഞില്ല... മിലി ദിവസവും മമ്മിയെ വിളിച്ച് സംസാരിച്ചിരുന്നു എങ്കിലും ഒരിക്കൽ പോലും ഹരിയെ കുറിച്ചോ അവരുടെ മുന്നോട്ട് ഉള്ള  ജീവിതത്തെ കുറിച്ചോ സംസാരിച്ചില്ല.... തിരിച്ച് പോകാൻ ഉള്ള ദിവസം അടുത്ത് വരുന്തോറും  കാത്തിരിക്കുന്ന ആളിനെ കാണാം എന്നുള്ള ഒരു സന്തോഷവും അതുപോലെ തന്നെ  പ്രിയപ്പെട്ടവരെയും കുടുംബത്തെയും വിട്ട് പോകുന്നതിൻ്റെയും ഒരു സങ്കടവും അവളെ വന്നു പൊതിഞ്ഞു ത